കാനഡ-ഇന്ത്യ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നു: ഊർജ്ജവും നിർണ്ണായക ധാതുക്കളും പ്രധാന മേഖലകൾ

മിൽവാക്കി: ഇന്ത്യയുടെ വളർച്ചയിൽ പങ്കാളിയാകാൻ കാനഡ തയ്യാറാണെന്ന് കനേഡിയൻ അന്താരാഷ്ട്ര വ്യാപാര മന്ത്രി മനിന്ദർ സിദ്ധു. മിൽവാക്കിയിൽ നടന്ന ജി20 വ്യാപാര മന്ത്രിമാരുടെ യോഗത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഊർജ്ജ മേഖല: 2035-ഓടെ ഇന്ത്യയുടെ ഊർജ്ജ ആവശ്യകത 70 ശതമാനം വർദ്ധിക്കുമെന്നും, എൽ.എൻ.ജി (LNG) കയറ്റുമതിയിൽ കാനഡ ലോകത്തെ മുൻനിര രാജ്യങ്ങളിലൊന്നാകാൻ ഒരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങൾക്കും ബാറ്ററികൾക്കുമായി ഇന്ത്യ നടത്തുന്ന സപ്ലൈ ചെയിൻ വൈവിധ്യവൽക്കരണത്തിൽ കാനഡയ്ക്ക് വലിയ പങ്കു വഹിക്കാനാകും. പാശ്ചാത്യ അർദ്ധഗോളത്തിൽ ഇലക്ട്രിക് ബാറ്ററി നിർമ്മാണത്തിനാവശ്യമായ എല്ലാ ഘടകങ്ങളുമുള്ള ഏക രാജ്യം കാനഡയാണ്. ഒക്ടോബർ 5-ന് ഒട്ടാവയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിന്റെ അഞ്ചാം ഘട്ട ചർച്ചകൾ ആരംഭിക്കും. കാനഡയുടെ മൈനിംഗ്, ഊർജ്ജ പദ്ധതികളിൽ നിക്ഷേപം നടത്താൻ ഇന്ത്യൻ കമ്പനികളെ മന്ത്രി സ്വാഗതം ചെയ്തു. ടൊറന്റോയിൽ നടന്ന നിക്ഷേപ ഉച്ചകോടിയിൽ വൻ…

വെനസുവേലൻ ലോബിങ് സ്കാൻഡൽ: മുൻ യുഎസ് കോണ്‍ഗ്രസ്മാൻ ഡേവിഡ് റിവേരക്ക് 10 വർഷം ജയിലു ശിക്ഷ

ഫ്ലോറിഡ : വെനസുവേലൻ സർക്കാരിനായി രഹസ്യമായി ലോബിയിംഗ് നടത്തിയ കേസിൽ ഫ്ലോറിഡയിൽ നിന്നുള്ള  മുൻ യു.എസ് കോൺഗ്രസ് അംഗവും റിപ്പബ്ലിക്കൻ നേതാവുമായ ഡേവിഡ് റിവേരയ്ക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ചു.മിയാമി ഫെഡറൽ ജഡ്ജി മെലിസ ഡാമിയൻ ആണ് ശിക്ഷ വിധിച്ചത്. ആദ്യ ട്രംപ് ഭരണകാലത്ത് നിക്കോളാസ് മഡുറോ സർക്കാരിനുവേണ്ടി 50 മില്യൺ ഡോളറിന്റെ ലോബിയിംഗ് ക്യാമ്പെയ്ൻ രഹസ്യമായി നടത്തിയെന്നാണ് കേസ്. ഡേവിഡ് റിവേര (61), മിയാമി മുൻ കോൺഗ്രസ് അംഗവും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ അടുത്ത സുഹൃത്തുമാണ് വെനസ്വേലൻ വിദേശകാര്യ മന്ത്രി ഡെൽസി റോഡ്രിഗസിന്റെ ആവശ്യപ്രകാരം യു.എസും വെനസ്വേലയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാൻ റിവേര ഇടപെട്ടു.മാർക്കോ റൂബിയോ, മുൻ അറ്റോർണി ജനറൽ പീറ്റ് സെഷൻസ് തുടങ്ങിയ പ്രമുഖ സുഹൃത്തുക്കളെ സ്വാധീനിക്കാൻ ഇവർ രഹസ്യമായി ശ്രമിച്ചു. വൻതുക പ്രതിഫലം വാങ്ങിയ പ്രതി വിദേശ ലോബിയിംഗ്…

വിശപ്പകറ്റാൻ കരുതലിന്റെ കൈത്താങ്ങ്; ഗാന്ധിജയന്തിയിൽ ബി എം എ സംഘടിപ്പിച്ച ഫുഡ്‌ ഡൊണേഷൻ ക്യാമ്പയിൻ ശ്രദ്ധേയമായി

ബോൾട്ടൻ: മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഗാന്ധിജയന്തിയിൽ സേവനത്തിന്റെയും സഹജീവികളോടുള്ള കരുതലിന്റെയും സന്ദേശമുയർത്തി ബോൾട്ടൻ മലയാളി അസോസിയേഷൻ (ബി എം എ) സംഘടിപ്പിച്ച മൂന്നാഴ്ച നീണ്ട ഭക്ഷണശേഖരണ ക്യാമ്പയിന് സമാപനം. ക്യാമ്പയിനിലൂടെ സമാഹരിച്ച ഏകദേശം £500 മൂല്യമുള്ള ഭക്ഷണപ്പാക്കറ്റുകൾ ബോൾട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോംലസ് എയ്ഡ് യു കെയുടെ ഫുഡ് ബാങ്കിന് കൈമാറി. ബോൾട്ടൻ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് ഫുഡ് ഡൊണേഷൻ ക്യാമ്പയിൻ കോർഡിനേറ്റർമാരായ ഫിലിപ്പ് കൊച്ചിട്ടി, റോമി കുര്യാക്കോസ്, ബി എം എ പ്രസിഡന്റ് അനിയൻകുഞ്ഞ് സഖറിയ, കമ്മിറ്റി അംഗം ജയ്സൺ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് സ്ഥാപനത്തിലെത്തി ഭക്ഷണപ്പാക്കറ്റുകൾ കൈമാറിയത്. ഹോംലസ് എയ്ഡ് യു കെയുടെ കോ-ഫൗണ്ടർ ബില്ല അഹമ്മദിന്റെയും മറ്റ് വോളന്റിയർമാരുടെയും സാന്നിധ്യത്തിലായിരുന്നു കൈമാറ്റച്ചടങ്ങ്. ഭക്ഷണപ്പാക്കറ്റുകൾ ഏറ്റുവാങ്ങിയ ചടങ്ങിൽ അദ്ദേഹം ബി എം എ അംഗങ്ങൾക്കും കുടുംബങ്ങൾക്കും നന്ദി അറിയിച്ചു. യു കെയിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന…

അമേരിക്കൻ കുടിയേറ്റം: ചരിത്രവും നിയമവഴികളും (സണ്ണി മാളിയേക്കല്‍)

കേരളത്തിന്റെ മണ്ണിൽ നിന്ന് ആയിരക്കണക്കിന് മൈലുകൾ അകലെ, അവസരങ്ങളുടെ മഹാഭൂമികയായ അമേരിക്കയിലേക്ക് മലയാളികൾ ചേക്കേറിയ ചരിത്രത്തിന് അര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ലോകത്തിന്റെ വിവിധ കോണുകളിലേക്ക് ജോലിക്കും ജീവനോപാധിക്കും വേണ്ടി കാൽനടയായി നടന്നും, പായ കപ്പലിൽ കയറിയും പോയ പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായി, തികച്ചും നിയമപരമായ കുടിയേറ്റ നിയമങ്ങളുടെയും തൊഴിൽപരമായ ആവശ്യകതകളുടെയും പശ്ചാത്തലത്തിലാണ് അമേരിക്കയിലേക്കുള്ള മലയാളി കുടിയേറ്റം വേരുറപ്പിച്ചത്. അമേരിക്കൻ സംസ്കാരം ഓരോ വ്യക്തിയുടെയും വ്യക്തിപരമായ സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും വലിയ പ്രാധാന്യം നൽകുന്നു. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാത്ത ഒരു സാമൂഹിക വ്യവസ്ഥ ഇവിടെയുണ്ട്. ഒരാൾക്ക് തനിക്കിഷ്ടമുള്ള രീതിയിൽ ജീവിക്കാനും, അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുമുള്ള പൂർണ്ണ സ്വാതന്ത്ര്യം ഇത് ഉറപ്പുനൽകുന്നു. രാജ്യത്ത് ശക്തമായ നിയമവാഴ്ച നിലനിൽക്കുന്നുണ്ട്. സാധാരണക്കാരന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിലും, നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന ബോധത്തിലും ജനങ്ങൾക്ക് വലിയ വിശ്വാസമുണ്ട്. കുറ്റകൃത്യങ്ങൾ തടയുന്നതിനും പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും…

ഗാന്ധിയെ ഓർക്കുക മാത്രമല്ല ഗാന്ധി മാര്‍ഗത്തിലൂടെ സഞ്ചരിക്കുകയും വേണം (എഡിറ്റോറിയല്‍)

അഹിംസയും സത്യവും സഹിഷ്ണുതയും വീണ്ടും ലോകത്തിന്റെ അനിവാര്യതയാകുമ്പോൾ, ഒക്ടോബർ 2 വീണ്ടും ഒരു ഗാന്ധിജയന്തി ദിനമായി നമ്മുടെ മുന്നിലെത്തുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാർഷികം ആചരിക്കുമ്പോൾ അദ്ദേഹത്തിന്റെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തുകയും പ്രതിമകളിൽ ഹാരമണിയിക്കുകയും പ്രസംഗങ്ങളിൽ ഗാന്ധിയൻ മൂല്യങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നതിലപ്പുറം ഒരു ചോദ്യം നാം നമ്മോടുതന്നെ ചോദിക്കേണ്ടതുണ്ട് — നമ്മുടെ ജീവിതത്തിലും സമൂഹത്തിലും രാഷ്ട്രീയത്തിലും ഗാന്ധി ഇന്നും ജീവിക്കുന്നുണ്ടോ? ലോകത്തിന്റെ പല ഭാഗങ്ങളിലും യുദ്ധവും സംഘർഷവും തുടരുന്ന കാലത്താണ് അതേ ലോകത്തു തന്നെ ഗാന്ധി ജയന്തി ആഘോഷിക്കുന്നത്. സമാധാനത്തിന്റെയും അഹിംസയുടെയും ഗാന്ധിയൻ സന്ദേശം ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ പ്രസക്തമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും ഗാന്ധിജയന്തി സന്ദേശത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സത്യവും അഹിംസയും സഹിഷ്ണുതയും ലോകത്തിന് മുന്നിൽ ജീവിതസന്ദേശമായി ഉയർത്തിപ്പിടിച്ച മഹാത്മാഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുന്ന വേളയിൽ, കേരളത്തിന്റെ തെരുവുകളിൽ അരങ്ങേറിയ രാഷ്ട്രീയ അക്രമങ്ങൾ ഗൗരവമായ ആത്മപരിശോധന ആവശ്യപ്പെടുന്നു.…

ഇറാനെതിരെ വീണ്ടും ആക്രമണമോ? പശ്ചിമേഷ്യയിലേക്ക് മൂന്നാം വിമാനവാഹിനിക്കപ്പൽ; ആയിരക്കണക്കിന് സൈനികരും നീങ്ങുന്നു

യുഎസ്എസ് തിയോഡോർ റൂസ്‌വെൽറ്റ് സ്ട്രൈക്ക് ഗ്രൂപ്പും മാക്കിൻ ഐലൻഡ് ആംഫിബിയസ് സംഘവും മേഖലയിലേക്ക്; യുഎസ് സൈനിക സാന്നിധ്യം വീണ്ടും ശക്തമാകുന്നു വാഷിംഗ്ടണ്‍: ഇറാനുമായുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ പശ്ചിമേഷ്യയിലെ സൈനിക സാന്നിധ്യം വൻതോതിൽ ശക്തിപ്പെടുത്താൻ അമേരിക്ക നീക്കം തുടങ്ങി. വിമാനവാഹിനിക്കപ്പലായ യുഎസ്എസ് തിയോഡോർ റൂസ്‌വെൽറ്റും അതിന്റെ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പും മേഖലയിലേക്ക് നീങ്ങുകയാണ്. ഇതോടൊപ്പം മാക്കിൻ ഐലൻഡ് ആംഫിബിയസ് റെഡി ഗ്രൂപ്പും ആയിരക്കണക്കിന് സൈനികരും വിന്യസിക്കപ്പെടുന്നതോടെ ഇറാനെതിരെ വീണ്ടും വലിയ സൈനിക നടപടി ഉണ്ടാകുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്. എന്നാൽ പുതിയ വിന്യാസം ആക്രമണം ഉറപ്പായെന്നതിന് തെളിവല്ല; നിലവിലുള്ള സേനയുടെ റൊട്ടേഷനും സൈനിക സമ്മർദം നിലനിർത്തലും ഇതിന്റെ ഭാഗമായിരിക്കാം. യുഎസ് നാവികസേനയുടെ ആണവശക്തിയുള്ള നിമിറ്റ്സ് ക്ലാസ് വിമാനവാഹിനിക്കപ്പലായ USS Theodore Roosevelt (CVN-71) സെപ്റ്റംബർ 27-ന് കാലിഫോർണിയയിലെ സാൻ ഡീഗോയിൽ നിന്ന് ദീർഘകാല വിന്യാസത്തിനായി പുറപ്പെട്ടു. Carrier…

ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ‘മാധ്യമശ്രീ’ ‘മാധ്യമരത്ന’ പുരസ്‌കാര വിതരണം ജനുവരി 8ന് കൊച്ചിയിൽ

ന്യൂജെഴ്സി: രണ്ടു പതിറ്റാണ്ടിനു മുൻപ്‌ ന്യൂയോർക്കിൽ ജന്മം കൊണ്ട് ഇന്ന് പത്തു ചാപ്റ്ററുകളുമായി നൂറിലധികം അംഗങ്ങളുടെ പിന്തുണയോടെ അമേരിക്കൻ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാര വേദിയാകാൻ കൊച്ചി ഒരുങ്ങുന്നു. മാധ്യമ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന ഈ പുരസ്‌കാര ചടങ്ങ് 2027 ജനുവരി എട്ട് വെള്ളിയാഴ്ച വൈകീട്ട് 5:00 മണിക്ക് കൊച്ചിയിലെ ഗോകുലം ഗ്രാൻഡ് പാർക്ക് ഹോട്ടൽ കൺവെൻഷൻ സെന്ററിൽ അരങ്ങേറും. കേരള മുഖ്യമന്ത്രി വി ഡി സതീശൻ ഉത്ഘടകനാകുമെന്നു പ്രതീക്ഷിക്കുന്ന ചടങ്ങിൽ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി ജോൺ, മറ്റു മന്ത്രിമാർ, സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-മാധ്യമ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന വര്‍ണ്ണാഭമായ സായാഹ്നത്തിൽ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും. കേരളത്തിൽ നിരവധി വർഷങ്ങളായി നടത്തിവരുന്ന ഈ മാധ്യമ അവാർഡ് ദാന…

അമേരിക്ക ഇനി ‘യുണൈറ്റ്സ് സ്റ്റേറ്റ്സ്’ ആകുമോ? ട്രംപിന്റെ ഒപ്പിട്ട രേഖയിലെ അക്ഷരത്തെറ്റ് ചർച്ചയായി

വാഷിംഗ്ടണ്‍: AI സുരക്ഷയെക്കുറിച്ചുള്ള നിർണായക ചർച്ചകൾക്കിടെ ഔദ്യോഗിക രേഖയിൽ വന്ന ചെറിയ അക്ഷരത്തെറ്റാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ട്രംപും പ്രമുഖ ടെക് കമ്പനികളുടെ മേധാവികളും പങ്കെടുത്ത പരിപാടിയിലെ പിഴവിനെ ചുറ്റിപ്പറ്റി പരിഹാസവും വിമർശനവും ഉയർന്നു. ലോകത്തിലെ പ്രമുഖ ടെക് കമ്പനികളുടെ മേധാവികൾ ഒരേ വേദിയിൽ. ചർച്ചാവിഷയം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവിയും സുരക്ഷയും. ഇതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ച രേഖയിലെ ഒരു ചെറിയ അക്ഷരത്തെറ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറി. AI സാങ്കേതികവിദ്യ കൂടുതൽ സുരക്ഷിതവും ഉത്തരവാദിത്തപരവുമായി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ധാരണയാണ് ട്രംപും പ്രമുഖ യുഎസ് ടെക് കമ്പനികളുടെ പ്രതിനിധികളും പ്രഖ്യാപിച്ചത്. AI സംവിധാനങ്ങളിൽ നിന്നുണ്ടാകാവുന്ന അപകടസാധ്യതകൾ നിരീക്ഷിക്കുക, സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, സ്വതന്ത്ര പരിശോധനകളും ഓഡിറ്റുകളും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് പ്രധാന ഊന്നൽ നൽകിയത്. ആന്ത്രോപിക്കിലെ ഡാരിയോ അമോഡി, ഓപ്പൺഎഐയിലെ ഗ്രെഗ്…

മാ! നിഷാദ (കവിത): ജയൻ വർഗീസ്

കവിയുടെ മനസ്സിൽ ക്രൗഞ്ചപ്പക്ഷികൾ കുറുകി ചുണ്ടുകൾ തഴുകുമ്പോൾ, പ്രണയാതുരമൊരു സ്വർഗ്ഗം മണ്ണിൽ ചിറകു വിരിച്ചത് കവിതകളായ് ! ഒരു കാട്ടാള ശരത്തിൽ മരണ പിടയലിൽ വേദന – യൊഴുകുമ്പോൾ, കവിതയോരുജ്ജ്വല മുനി ശാപത്തിൻ മുനകളിൽ നീറി – പ്പടരുകയായ് ! “അരുത് നിഷാദാ നിന്റെ ശരങ്ങൾ ക്കരുളുക ശാന്തി പ്പുളകങ്ങൾ , ഉരുക്കി യുണ്മയിൽ ഉടച്ചു വാർക്കുക കൊഴുക്കൾ മണ്ണിൻ പ്രണവങ്ങൾ !

ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (ഐ.എ.പി.സി) 11-ാമത് രാജ്യാന്തര മാധ്യമ സമ്മേളനം ഒക്ടോബർ 16 മുതൽ ഒഹായോയിൽ

സിൻസിനാറ്റി, ഒഹായോ: ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകർ, പബ്ലിഷർമാർ, മാധ്യമ സംരംഭകർ, കമ്മ്യൂണിക്കേഷൻസ് പ്രൊഫഷണലുകൾ എന്നിവരുടെ കൂട്ടായ്മയായ ഇന്തോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (IAPC) 11-ാമത് വാർഷിക രാജ്യാന്തര മാധ്യമ സമ്മേളനം (IMC 2026) 2026 ഒക്ടോബർ 16 മുതൽ 18 വരെ ഒഹായോയിലെ സിൻസിനാറ്റി ഷാരോൺവില്ലിലുള്ള ഡെൽറ്റ ഹോട്ടൽസ് ബൈ മാരിയറ്റിൽ നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ ആഗോള സംഗമത്തിൽ വടക്കേ അമേരിക്ക, ഇന്ത്യ, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന മാധ്യമപ്രവർത്തകർ, നയരൂപകർത്താക്കൾ, നയതന്ത്രജ്ഞർ, അക്കാദമിക് വിദഗ്ദ്ധർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. ധാർമ്മിക മാധ്യമപ്രവർത്തനം (ethical reporting), മാധ്യമ രംഗത്തെ ഡിജിറ്റൽ പരിവർത്തനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), പ്രവാസി ആശയവിനിമയം, പത്രസ്വാതന്ത്ര്യം, ആഗോള വിവരസാങ്കേതിക രംഗത്തെ പുതിയ പ്രവണതകൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് സമ്മേളനം വേദിയാകും. ഐ.എ.പി.സി. ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും ഡയറക്ടർ ബോർഡിന്റെയും നേതൃത്വത്തിൽ…