അർക്കൻസാസ്: അർക്കൻസാസിലെ ഡെവിൾസ് ഡെൻ സ്റ്റേറ്റ് പാർക്കിൽ ഹൈക്കിംഗിനിടെ ദമ്പതികളെ വെടിവെച്ച് കൊന്നു. ക്ലിന്റൺ ഡേവിഡ് ബ്രിങ്ക് (43), ക്രിസ്റ്റൻ അമാൻഡ ബ്രിങ്ക് (41) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അർക്കൻസാസ് സ്റ്റേറ്റ് പോലീസ് അറിയിച്ചു. അടുത്തിടെ കാലിഫോർണിയയിൽ നിന്നും മൊണ്ടാനയിൽ നിന്നും പ്രൈറി ഗ്രോവിലേക്ക് താമസം മാറിയവരാണ് ഇവർ. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് ഇരട്ടക്കൊലപാതകം നടന്നതായി പോലീസിന് വിവരം ലഭിച്ചത്. പാർക്കിൽ പെൺമക്കളോടൊപ്പം ഹൈക്കിംഗ് നടത്തുന്നതിനിടെയാണ് ഇവർ ആക്രമിക്കപ്പെട്ടത്. 7 ഉം 9 ഉം വയസ്സുള്ള കുട്ടികൾക്ക് പരിക്കില്ലെന്നും അവർ ബന്ധുക്കളുടെ സംരക്ഷണയിലാണെന്നും പോലീസ് അറിയിച്ചു. കൊലപാതകങ്ങൾക്ക് കുട്ടികൾ സാക്ഷികളാണോ എന്ന് വ്യക്തമല്ല. ഇരുണ്ട വസ്ത്രങ്ങളും വിരലില്ലാത്ത കയ്യുറകളും ധരിച്ച ഒരാൾക്കായാണ് പോലീസ് തിരച്ചിൽ നടത്തുന്നത്. പ്രതി ഒരു കറുത്ത സെഡാൻ, ഒരുപക്ഷേ ലൈസൻസ് പ്ലേറ്റിൽ ടേപ്പ് ഒട്ടിച്ച മാസ്ഡ, ഓടിച്ചു രക്ഷപ്പെട്ടതായി കരുതുന്നു. സംഭവത്തിൽ…
Category: AMERICA
“ഒരു പന ആഴത്തിൽ വേരൂന്നി വളരുന്നതു പോലെ നീതിമാൻ ദൈവ വിശ്വാസത്താൽ തഴച്ചു വളരുന്നു”: റവ. ഡോ. എബ്രഹാം ചാക്കോ
ഹൂസ്റ്റൺ: യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (യു സി എഫ്) 2025ലെ മുപ്പത്തി ഒന്നാമത് പ്രതിവാര യോഗം ജൂലൈ 27 ന് 4 മണിക്ക് സ്റ്റാഫോർഡ് ഗസൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. റവ.ഡോ.എബ്രഹാം ചാക്കോ മുഖ്യ സന്ദേശം നൽകി. “വിവിധങ്ങളായ പ്രതികൂല കാലാവസ്ഥകളെ ഒരു പന എപ്രകാരം അതിജീവിക്കുന്നുവോ അപ്രകാരം ഒരു നീതിമാൻ പ്രതിസന്ധികളെ ദൈവത്തിലുള്ള ആഴമായ വിശ്വാസത്താൽ തരണം ചെയ്യുന്നു. ഒരു നീതിമാൻ തഴച്ചു വളരുന്നതും വാർദ്ധക്യത്തിലും ഫലം കായ്ക്കുന്നതും, വിശ്വാസ സമൂഹത്തിൽ നിന്ന് ലഭിക്കുന്ന ആത്മീയ പ്രചോദനങ്ങളിൽ കൂടിയാണെന്നും സങ്കീർത്തനം 92 ന്റെ 12 മുതൽ 14 വരെയുള്ള വാക്യങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം തന്റെ വചന ശുശ്രൂഷയിൽ ഉത്ബോധിപ്പിച്ചു”. പ്രസിഡണ്ട് മത്തായി കെ മത്തായി അധ്യക്ഷത വഹിച്ച യോഗത്തിൽ മധ്യസ്ഥപ്രാർത്ഥനയ്ക്ക് ജോൺ കുരുവിള നേതൃത്വം നൽകി. എൻ എം മാത്യു പ്രാർത്ഥിച്ചു. മുഖ്യ സന്ദേശത്തിനുശേഷം അംഗങ്ങൾ…
മലയാളം മിഷൻ സ്ഥാപകൻ വി.എസ് അച്യുതാന്ദനെ അനുസ്മരിച്ചു് കാനഡ ചാപ്റ്റർ
കാൽഗറി : മലയാളം മിഷൻ സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ് അച്യുതാന്ദനെ അനുസ്മരിച്ചു് കാനഡ ചാപ്റ്റർ. ലോകമെമ്പാടുമുള്ള കേരളീയരുടെ പുതുതലമുറയ്ക്ക് മലയാളം ഭാഷ പഠിക്കാനും, മലയാള നാടിന്റെ സംസ്കാരം പകർന്നു കൊടുക്കാനും വേണ്ടി ദീർഘ വീക്ഷണത്തോടെ വി.എസ് അച്യുതാന്ദൻ 2009 ജൂൺ 2 ന് ഉത്‌ഘാടനം ചെയ്ത, ഇന്ന് ലോകമെമ്പാടും അമ്പതിനായിരത്തിൽപരം പഠിതാക്കൾ ഭാഗമായിരിക്കുന്ന മലയാളം മിഷന്റെ സ്ഥാപകനെ മലയാളം മിഷൻ കാനഡ ചാപ്റ്റർ പ്രവർത്തകർ അനുസ്മരിച്ചു. വാർത്ത: ജോസഫ് ജോൺ, കാൽഗറി
മികച്ച വിദ്യാഭ്യാസ പ്രവർത്തകന് ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ പുരസ്‌കാരം
കോഴിക്കോട്: വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനങ്ങൾ കാഴ്ച ചെയ്ത വ്യക്തിക്ക് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ അവാർഡ് നൽകുന്നു. ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയിൽ ശാശ്വതവും വിപ്ലവകരവുമായ സംഭാവനകൾ നൽകിയ അസാധാരണ വ്യക്തികളെ ആദരിക്കുന്നതിനായാണ് ‘ശൈഖ് അബൂബക്കർ ലുറേറ്റ് അവാർഡ് ഫോർ എജ്യുകേഷണൽ എക്സലൻസ്’ എന്ന പേരിലുള്ള അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. പഠന ആവാസവ്യവസ്ഥയെ പുനർരൂപകൽപ്പന ചെയ്യുകയും വിദ്യാഭ്യാസ അസമത്വങ്ങളെ ധൈര്യത്തോടും ബോധ്യത്തോടും കൂടി അഭിസംബോധന ചെയ്യുകയും ചെയ്ത അധ്യാപകർ, പരിഷ്കർത്താക്കൾ, ദർശകർ എന്നിവരെയാണ് അവാർഡിന് പരിഗണിക്കുന്നത്. അധ്യാപനത്തിലൂടെയോ, ഗവേഷണത്തിലൂടെയോ, നേതൃത്വത്തിലൂടെയോ, നയപരമായ ഇടപെടലുകളിലൂടെയോ, താഴെത്തട്ടിലുള്ള ഇടപെടലുകളിലൂടെയോ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തികളെ ആദരിക്കാനാണ് അവാർഡ് ഏർപ്പെടുത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. അപേക്ഷകർ അവരുടെ വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങൾ വിശദമാക്കുന്ന 5 മിനുട്ടിൽ കവിയാത്ത വീഡിയോ, നാല് എ…
മലയാളി അസ്സോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയർ (MARC) തുടർ വിദ്യാഭ്യാസ സെമിനാർ ഓഗസ്റ്റ് 16ന്
ചിക്കാഗോ: ചിക്കാഗോയിലും അമേരിക്കയിലെ ഇതര നഗരങ്ങളിലും പ്രവർത്തിക്കുന്ന സാമൂഹ്യ-സാംസ്‌കാരിക സംഘടനകൾ വിഭവസമൃദ്ധമായൊരു സദ്യയൊരുക്കി ഓണാഘോഷം മോടി പിടിപ്പിക്കാന്‍ മത്സരിക്കുമ്പോൾ, സമൃദ്ധമായൊരു വിജ്ഞാന സദ്യയൊരുക്കി വ്യത്യസ്തമാവുകയാണ് മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയർ (MARC). ഓഗസ്റ്റ് 16 ശനിയാഴ്ച സ്‌കോക്കിയിലെ 9599 സ്‌കോക്കി ബൊളിവാർഡില്‍ സ്ഥിതി ചെയ്യുന്ന ഡബിൾ ട്രീ ഹിൽട്ടൺ ഹോട്ടലിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. MARC പ്രസിഡന്റ് ജോർജ്ജ് മത്തായിയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അതിനായി അക്ഷീണം പ്രയത്നിക്കുന്നു. പ്രഭത്ഭരായ പ്രഭാഷകരെ അണിനിരത്തി സംഘടനയുടെ ആരംഭം മുതൽ തുടർച്ചയായി വിദ്യാഭ്യാസ സെമിനാറുകൾ സംഘടിപ്പിച്ച് അമേരിക്കയിലെ മലയാളി പ്രൊഫഷണൽ സംഘടനാ രംഗത്ത് വേറിട്ടൊരു പന്ഥാവ് വെട്ടിയിട്ടുള്ളതാണ് മാർക്ക്. രജത ജൂബിലി ആഘോഷങ്ങൾക്കായി ഒരുങ്ങുന്ന സംഘടനയുടെ തൊപ്പിയിൽ മറ്റൊരു പൊൻതൂവലായി പ്രശോഭിക്കും ഓഗസ്റ്റ് 16-ലെ സെമിനാർ. രാവിലെ കൃത്യം 8 മണിക്ക് ആരംഭിക്കുന്ന സെമിനാർ ഉച്ചക്ക് 3.30വരെ തുടരും. റെസ്പിരേറ്ററി…
വേൾഡ് മലയാളി കൗൺസിൽ 30 വർഷത്തിന്റെ നിറവിൽ
ഗാർലണ്ടിലെ കിയ ഓഡിറ്റോറിയത്തിൽ, ഡബ്ലിയു.എം.സി നടത്തിയ പ്രസ് മീറ്റ്. ഗാർലൻഡ്- ടെക്സസ് : വേൾഡ് മലയാളി കൗൺസിൽ 30 വർഷത്തിന്റെ നിറവിൽ. വേൾഡ് മലയാളി കൗൺസിൽ 1995 ജൂലൈ മാസം ന്യൂജേഴ്സിന് നടന്ന ആദ്യത്തെ ലോക മലയാളി കൺവെൻഷനിൽ വച്ച് രൂപം കൊണ്ടു. തുടർന്നുള്ള കോൺഫറൻസുകൾ നടന്നത് കൊച്ചി 1998, ഡാളസ്, ടെക്സസ് 2000, ഡിങ്ഡൻ, ജർമ്മനി 2002, ബഹറിൻ 2004, കൊച്ചി 2006, സിംഗപ്പൂർ 2008, ദോഹ, ഖത്തർ 2010, ഡാളസ്,ടെക്സസ് 2012, കുമരകം,കൊച്ചി 2014, കൊളംബോ ,ശ്രീലങ്ക 2016, ബോൺ, ജർമ്മനി 2018, ബഹറിൻ 2022, ട്രിവാൻഡ്രം, കേരളം 2024 എന്നിവിടങ്ങളിലാണ്. ഡബ്ലിയു എം സി യുടെ അടുത്ത ഗ്ലോബൽ കോൺഫറൻസ് ഡാളസ് ടെക്സസിൽ 2026 ഓഗസ്റ്റ് മാസത്തിലാണ് നടക്കുന്നത്. ഡബ്ലിയു എം സി യിൽ നിന്ന് പിരിഞ്ഞു പോയവർ പതിനാലാമത് കോൺഫറൻസ് നടത്തുമ്പോൾ…
24 മണിക്കൂറിനുള്ളിൽ 16 തവണ രാവും പകലും…; ബഹിരാകാശയാത്രികർ ബഹിരാകാശത്ത് ഉച്ചഭക്ഷണവും അത്താഴവും കഴിക്കുന്നത് എങ്ങനെ?
ഭൂമിയിലേതിന് സമാനമായ ഒരു ദിനചര്യ ബഹിരാകാശയാത്രികർക്കുണ്ടെങ്കിലും, ബഹിരാകാശത്ത് ഓരോ 90 മിനിറ്റിലും സൂര്യോദയവും സൂര്യാസ്തമയവും സംഭവിക്കുന്നു. എങ്കിലും, അവർ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും കഴിക്കുന്നുണ്ട്. ഭക്ഷണം ഫ്രീസ്-ഡ്രൈ ചെയ്ത് വാക്വം-പായ്ക്ക് ചെയ്ത് ചൂടുവെള്ളത്തിലോ ഓവനിലോ തയ്യാറാക്കുന്നു. നിർജ്ജലീകരണം ചെയ്ത ഭക്ഷണം വെള്ളത്തിൽ കലർത്തി കഴിക്കുന്നു. ഉറക്കം, ജോലി, ഭക്ഷണ സമയം എന്നിവയും നിശ്ചയിച്ചിട്ടുണ്ട്. ബഹിരാകാശ ലോകം തന്നെ നിഗൂഢമാണ്, അവിടെയുള്ള ജീവിതവും വളരെ രസകരമാണ്. പ്രത്യേകിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) താമസിക്കുന്ന ബഹിരാകാശയാത്രികർ ഓരോ 90 മിനിറ്റിലും ഭൂമിയെ ചുറ്റുന്നു. അതായത്, അവർ ഒരു ദിവസം ഏകദേശം 16 തവണ സൂര്യോദയവും സൂര്യാസ്തമയവും അനുഭവിക്കുന്നു. എന്നാല്‍, പകലും രാത്രിയും പലതവണ മാറിയാലും, ബഹിരാകാശയാത്രികർ പതിവായി പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും കഴിക്കുന്നുണ്ട്. ഭൂമിയിൽ നിശ്ചയിച്ചിട്ടുള്ള 24 മണിക്കൂർ ടൈംടേബിൾ അനുസരിച്ചാണ് അവർ ജീവിതം നയിക്കുന്നത്. അവരെ…
മിഷിഗണ്‍ വാൾമാർട്ടിൽ കത്തി ആക്രമണം; 11 പേർക്ക് പരിക്ക്; അക്രമി കസ്റ്റഡിയിൽ
മിഷിഗണ്‍: മിഷിഗണിലെ ട്രാവേഴ്‌സ് സിറ്റിക്കടുത്തുള്ള വാൾമാർട്ടിൽ ശനിയാഴ്ച വൈകീട്ട് 4:45 ഓടെ (പ്രാദേശിക സമയം) ഉണ്ടായ കത്തിയാക്രമണത്തില്‍ കുറഞ്ഞത് 11 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് നിന്ന് ഒരു സംശയിക്കപ്പെടുന്ന വ്യക്തിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം അറിവായിട്ടില്ല. പോലീസ് മുഴുവൻ സംഭവവും അന്വേഷിച്ചുവരികയാണ്. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പരിമിതമാണ്. ട്രാവേഴ്‌സ് സിറ്റിയിലെ വാൾമാർട്ടിൽ നടന്ന സംഭവത്തെക്കുറിച്ച് ഗ്രാൻഡ് ട്രാവേഴ്‌സ് കൗണ്ടി ഷെരീഫ് ഓഫീസ് അന്വേഷിക്കുന്നുണ്ട്. അടിയന്തര സേവനങ്ങൾ ഉടൻ സ്ഥലത്തെത്തി ആളുകളെ സഹായിച്ചു. ഇപ്പോൾ അപകടമൊന്നുമില്ല. സംഭവത്തിനുശേഷം സ്ഥിതി കൂടുതൽ വഷളാകുന്നതിനാൽ വാൾമാർട്ടിൽ നിന്നും സമീപത്തുള്ള ബിസിനസുകളിൽ നിന്നും മാറിനിൽക്കാനും താമസക്കാരോട് അഭ്യർത്ഥിച്ചു. പ്രാഥമിക അന്വേഷണത്തിൽ, പെട്ടെന്നുള്ള അക്രമമാണെന്നാണ് വിശേഷിപ്പിക്കുന്നത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുന്നു. സംഭവത്തിന് ശേഷം, വാള്‍മാര്‍ട്ടിനു പുറത്ത് പോലീസും അടിയന്തര വാഹനങ്ങളും വിന്യസിച്ചിട്ടുണ്ട്. ഈ ആക്രമണത്തിന്…
ട്രിനിറ്റി മാർത്തോമ്മ ഇടവകദിനം സമുചിതമായി ആഘോഷിച്ചു; മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ മുഖ്യസന്ദേശം നൽകി
ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ 51 – മത് ഇടവകദിനം വൈവിധ്യമാർന്ന പരിപടികളോടെ നടത്തപ്പെട്ടു. മാർത്തോമ്മാ സഭയുടെ അടൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ റവ. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ ഇടവക ദിന സന്ദേശം നൽകി സെറാഫിം തിരുമേനിയുടെ ആദ്യ യുഎസ് സന്ദർശനത്തോടനുബന്ധിച്ചാണ് ഹൂസ്റ്റണിലും എത്തിച്ചേർന്നത്. ജൂലൈ ആദ്യവാരം ന്യൂയോർക്കിൽ നടന്ന മാർത്തോമാ ഫാമിലി കോൺഫറൻസിൽ തിരുമേനി മുഖ്യാഥിതിയായിരുന്നു, . ജൂലൈ 20 നു ഞായറാഴ്ച രാവിലെ നടന്ന വിശുദ്ധ കുർബാനയ്‌ക്കും തിരുമേനി മുഖ്യ കാർമികത്വം വഹിച്ചു. വികാരി റവ. ജിജോ.എം ജേക്കബ്, അസി.വികാരി റവ.ജീവൻ ജോൺ, റവ.ഉമ്മൻ ശാമുവേൽ, റവ. കെ.എ.എബ്രഹാം, റവ. ലാറി വർഗീസ് എന്നിവർ സഹ കാർമ്മികരായിരുന്നു. . കുർബാനയ്ക്കു ശഷം നടന്ന ഇടവക ദിന സമ്മളനത്തിൽ റവ. ജിജോ എം ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. റവ. കെ.എ എബ്രഹാം പ്രാരംഭ പ്രാർത്ഥന…
‘വ്യാപാര തുറുപ്പു ചീട്ടു’മായി ട്രംപ് കംബോഡിയയ്ക്കും തായ്‌ലന്‍ഡിനും നേരെ; യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഒരു വ്യാപാരവും ഉണ്ടാകില്ലെന്ന് ഭീഷണി!
കംബോഡിയയ്ക്കും തായ്‌ലൻഡിനും ഇടയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി ഫോണിൽ സംസാരിക്കുകയും, യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ആരുമായും വ്യാപാരം നടക്കില്ലെന്നും പറഞ്ഞു. കംബോഡിയയും തായ്‌ലൻഡും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി ഫോണിൽ സംസാരിക്കുകയും തന്റെ പതിവ് ‘വ്യാപാര തുറുപ്പു ചീട്ട്’ പുറത്തെടുക്കുകയും ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിൽ ട്രംപ് പറഞ്ഞു, “തായ്‌ലൻഡുമായുള്ള നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ ഞാൻ കംബോഡിയ പ്രധാനമന്ത്രിയുമായി സംസാരിച്ചു. ആകസ്മികമായി, ഈ രണ്ട് രാജ്യങ്ങളുമായും ഞങ്ങൾ ഒരു വ്യാപാര കരാറിൽ ഏർപ്പെടുന്നുണ്ട്. എന്നാൽ, അവർ യുദ്ധത്തിലാണെങ്കിൽ, അവരിൽ ആരുമായും ഒരു കരാറിലും ഏർപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, ഞാൻ അവരോട് ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്.” ഇന്ത്യ-പാക്കിസ്താന്‍ സംഘർഷം എങ്ങനെയാണ് താന്‍ അവസാനിപ്പിച്ചതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തായ്‌ലൻഡിന്റെ ആക്ടിംഗ് പ്രധാനമന്ത്രിയുമായും താന്‍ സംസാരിച്ചെന്നും…
