വ്യത്യസ്തമായ ഒരു ‘അമേരിക്കൻ തട്ടുകട’യുമായി മഹിമ ഇന്ത്യൻ ബിസ്ട്രോ

ഹൂസ്റ്റൺ: തികച്ചും പുതുമ നിറഞ്ഞതും, സ്വാദിഷ്ടവുമായ വിവിധതരം തട്ടുകട വിഭവങ്ങളുമായി മഹിമ ഇന്ത്യൻ ബിസ്ട്രോ. എല്ലായിപ്പോഴും വ്യത്യസ്തമായ വിഭവങ്ങളുടെ പരീക്ഷണം നടത്തി വിജയം കാണുന്നതിന്റെ ഉദാഹരണമാണ് ഇവിടുത്തെ നിലയ്ക്കാത്ത ജനപ്രവാഹം. സാധാരണ തട്ടുകട എന്ന് കേൾക്കുമ്പോൾ നാം വിചാരിക്കും വടയും, ദോശയും, ചമ്മന്തിയും, മുട്ട ഓംലെറ്റും, കട്ടൻകാപ്പിയും ഒക്കെയാണെന്ന്. എന്നാൽ മഹിമ തട്ടുകടയുടെ പ്രത്യേകത എന്താണെന്ന് അറിയണ്ടേ? B D F ( ബീഫ് ഡ്രൈ ഫ്രൈ), നാണം കുണുങ്ങി ചിക്കൻ, മനവാട്ടി ചിക്കൻ, ഡിസ്കോ പോർക്ക്, താറാവ് റോസ്റ്റ്, കാട ഫ്രൈ, Shrimp റോസ്റ്റ്, ചിക്കൻ 65, ഇടിയിറച്ചി, കപ്പ ബിരിയാണി, ചക്ക വേവിച്ചത്,ചക്ക വറുത്തര കറി, ബീഫ് വറുത്തര, പാൽ കപ്പ തുടങ്ങി നിരവധി വിഭവങ്ങളാണ് തട്ടുകടയിൽ ഉള്ളത്. കാലത്തിനൊത്ത് രുചി വർണ്ണങ്ങൾ മാറ്റിപ്പിടിച്ചും, ഗുണമേന്മയിൽ നിലവാരം ഉയർത്തിയും, സമൂഹത്തിൻറെ ജീവിത സാഹചര്യങ്ങൾ മനസ്സിലാ…

ഒക്ലഹോമ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി മുൻ ടിഷോമിംഗോ മേയർ സത്യപ്രതിജ്ഞ ചെയ്തു

ഒക്ലഹോമ സിറ്റി (ഒക്ലഹോമ); മുൻ ടിഷോമിംഗോ മേയർ ഡസ്റ്റിൻ റോവ് തിങ്കളാഴ്ച ഒക്ലഹോമ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. നവംബറിൽ, റോവിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരുന്നു. ഒക്ലഹോമയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി രണ്ട് തവണ സേവനമനുഷ്ഠിച്ച ഡസ്റ്റിൻ റോവ് 18-ാം വയസ്സിൽ  തന്റെ സർക്കാർ ജീവിതം ആരംഭിച്ചു. 2019-ൽ ഗവർണർ കെവിൻ സ്റ്റിറ്റ് ഒക്ലഹോമ സുപ്രീം കോടതിയിലേക്ക് നിയമിക്കുന്നതിന് മുമ്പ് അദ്ദേഹം ടിഷോമിംഗോ സിറ്റി അറ്റോർണിയായും ചിക്കാസോ നേഷന്റെ ജില്ലാ ജഡ്ജിയായും സേവനമനുഷ്ഠിച്ചിരുന്നു .

ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ വാർഷിക ജനറൽ ബോഡി യോഗം മാതൃകാപരമായി

ഡാളസ് : ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ  2024 വാർഷിക ജനറൽ ബോഡി യോഗം ഫെബ്രുവരി 23 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ ഗാർലൻഡ് ടെക്സസിലെ 3821 ബ്രോഡ്‌വേയിലുള്ള സെന്ററിൽ ചേർന്നു.കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി  അംഗങ്ങളുടെ അച്ചടക്കം,മാതൃകാപരമായ  സജീവ പങ്കാളിത്വം എന്നിവയാൽ  പ്രത്യേകം ശ്രദ്ധിക്കപെട്ടു കേരള അസോസിയേഷൻ ഓഫ് ഡാളസ് മുൻ ഡയറക്ടർ   പ്രൊഫ :ജോസഫ് പ്രാക്കുഴിയുടെ നിര്യാണത്തിൽ അനുശോചിച്ചു ഒരു നിമിഷം മൗനം ആചരിച്ചാണ് യോഗ നടപടികൾ ആരംഭിച്ചത്. പ്രസിഡന്റ് ഷിജു എബ്രഹാം അധ്യക്ഷത വഹിച്ചു. അമേരിക്കയിലും ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള ദരിദ്രർക്ക് ജീവകാരുണ്യ, സാംസ്കാരിക, വിദ്യാഭ്യാസ സേവനങ്ങൾ നൽകുക എന്നതാണ് സെന്ററിന്റെ പ്രാഥമിക ദൗത്യം. ഒരു സാംസ്കാരിക കേന്ദ്രം സ്ഥാപിച്ചുകൊണ്ട്, ഇന്ത്യയുടെ സമ്പന്നമായ പൈതൃകവും സംസ്കാരവും അമേരിക്കൻ ഐക്യനാടുകളിൽ, പ്രത്യേകിച്ച് ഇന്ത്യൻ വംശജരായ രണ്ടാമത്തെയും ഭാവി തലമുറയുടെയും തലമുറയ്ക്ക് പരിചയപ്പെടുത്തുക, വിദ്യാഭ്യാസ…

ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ്: സുവനീറിലേക്ക് പരസ്യങ്ങൾ ക്ഷണിക്കുന്നു

ന്യൂയോർക്ക്: ജൂലൈ 17 മുതൽ 20 വരെ കാനഡയിലെ എഡ്മന്റണിൽ നടത്തപ്പെടുന്ന ഇരുപതാമത് ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് പരസ്യങ്ങൾ ക്ഷണിക്കുന്നു. ഇതുവരെ നടന്നിട്ടുള്ള കോണ്‍ഫറന്‍സുകളുടെ കൺവീനർ, സെക്രട്ടറി, ട്രഷറർ, യൂത്ത് കോർഡിനേറ്റർ, ലേഡീസ് കോർഡിനേറ്റർ എന്നിവർ തങ്ങളുടെ ഫോട്ടോയും ഫോൺ നമ്പറും പ്രസിദ്ധീകരണത്തിനായി അയച്ചു തരേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞകാലങ്ങളിൽ നടന്നിട്ടുള്ള കോൺഫറൻസുകളെ കുറിച്ചുള്ള ഓർമ്മകൾ പുതുക്കത്തക്ക വിധം അനുഭവങ്ങളോ ഫോട്ടോകളോ കൈവശമുള്ളവർ അയച്ചുതന്നാൽ സുവനീറിൽ പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും. ഫുൾ പേജ് 500 ഡോളർ, അര പേജ് 300 ഡോളർ, ബാക്ക് കവർ പേജ് 5000 ഡോളർ, ഇൻസൈഡ് കവർ പേജ് 3000 ഡോളർ എന്നീ നിരക്കുകളിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കും. ഫുൾ പേജ് പരസ്യം 25.2 സെ.മീ ഉയരവും ഹാഫ് പേജ് 16.5 സെ.മീ വീതിയിലും, ഹാഫ് പേജ് പരസ്യം 12.6 സെ.മീ ഉയരവും 16.5…

ആരോപണങ്ങൾ “രാഷ്ട്രീയ പ്രേരിതം”: ഫോർട്ട്‌ബെൻഡ് കൗണ്ടി ജഡ്ജി കെ പി ജോർജ്

ഹ്യൂസ്റ്റൺ, ടെക്സസ്: ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ പി ജോർജ് ചൊവ്വാഴ്ച തന്റെ കൗണ്ടി ഓഫീസ് വഴി ഒരു ഗ്രാൻഡ് ജൂറി തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ പരിഗണിച്ച് രണ്ട് പേജുള്ള ഒരു സ്വകാര്യ പ്രസ്താവന പുറത്തിറക്കി.2022 ലെ പ്രചാരണ വേളയിൽ സഹതാപവും പിന്തുണയും നേടുന്നതിനായി ലക്ഷ്യമിട്ട സോഷ്യൽ മീഡിയ പോസ്റ്റുകൾ നടത്താൻ ജോർജ് പട്ടേലുമായി സഹകരിച്ചുവെന്ന ആരോപണങ്ങൾ അവകാശപ്പെടുന്നു. കൗണ്ടി നിവാസികൾക്ക് അയച്ച നീണ്ട കത്തിൽ, ജോർജ് തന്റെ നിരപരാധിത്വം പ്രഖ്യാപിക്കുകയും ആരോപണങ്ങൾ “രാഷ്ട്രീയ പ്രേരിത”മാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. “തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർ ഉൾപ്പെടെ ആരും നിയമത്തിന് അതീതരല്ലെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. രാഷ്ട്രീയ പക്ഷപാതം കൂടാതെ, പൊതുജനങ്ങളെ നല്ല വിശ്വാസത്തോടെ സേവിക്കുന്നവർക്കെതിരെ ഉപയോഗിക്കാതെ നിയമം ന്യായമായി പ്രയോഗിക്കണമെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. എന്റെ കുടുംബവും ഞാനും അനുഭവിക്കുന്നത് നീതിയല്ല – എന്നെ നിശബ്ദമാക്കാനും എന്നെ ഭീഷണിപ്പെടുത്താനും…

പ്രിയദർശിനി ലൈബ്രറി (ബോൾട്ടൻ) യുടെ ആഭിമുഖ്യത്തിൽ ‘ബുക്ക്‌ ഡേ’ ആഘോഷം മാർച്ച്‌ 8 ശനിയാഴ്ച

ബോൾട്ടൺ: പ്രിയദർശിനി ലൈബ്രറിയുടെ(ബോൾട്ടൻ) ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധ വിജ്ഞാന – വിനോദ പരിപാടികൾ കോർത്തിണക്കിക്കൊണ്ട് ‘ബുക്ക്‌ ഡേ’ സംഘടിപ്പിക്കുന്നു. മാർച്ച്‌ 8 ശനിയാഴ്ച രാവിലെ 11 മണിക്ക് ബോൾട്ടനിലെ പ്രിയദർശിനി ലൈബ്രറി ഹാളിൽ വച്ച് ശ്രീമതി ഷൈനു ക്ലെയർ മാത്യൂസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. സയൻസിനെ ആസ്പദമാക്കി കുട്ടികൾക്കായി ഒരുക്കുന്ന സ്പെഷ്യൽ മാജിക്‌ ഷോ ‘സയൻസ് ഇൻ മാജിക്‌’, ക്വിസ് മത്സരങ്ങൾ, കുട്ടികൾക്കിഷ്ടപ്പെട്ട പുസ്തക കഥാപാത്രത്തെ ആസ്പദമാക്കിയുള്ള ചെറു കഥാ വിവരണം, പുസ്തക വായന, ഇന്ററാക്റ്റീവ് സെഷനുകൾ, വിവിധ ഗെയ്മുകൾ, മറ്റ് വിനോദ – വിജ്ഞാന പരിപാടികൾ, റിഫ്രഷ്മെന്റ്സ് എന്നിവ കൂട്ടിചേർത്തുകൊണ്ട് വിപുലമായ പരിപാടികളാണ് പ്രിയദർശിനി ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികൾക്കുള്ള വിനോദ – വിജ്ഞാന സെഷനുകൾക്ക് മുൻ അദ്ധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ ഫിലിപ്പ് കൊച്ചിട്ടി നേതൃത്വം നൽകും. പരിപാടിയിലേക്കുള്ള രജിസ്ട്രേഷനും പ്രവേശനവും തികച്ചും സൗജന്യമാണ്. കൂടാതെ പരിപാടികളിൽ…

കെ. ഓ. ജോസ് (79) നിര്യാതനായി

ഹൂസ്റ്റൺ: കുറുപ്പുംതറ മാൻവെട്ടം കലയന്താനം കെ. ഒ. ജോസ് (79) നിര്യാതനായി. ഭാര്യ:വത്സമ്മ ജോസ് ഏറ്റുമാനൂർ മുതിരക്കാലായിൽ കുടുംബാംഗമാണ്. മക്കൾ: ജഫിനാ, ജസിനാ,(ഇരുവരും ഹൂസ്റ്റൺ, സെൻറ്.മേരീസ് സീറോ മലബാർ കാത്തലിക് ചർച്ച് അംഗങ്ങൾ) ,ജോവിൻ (ഏറ്റുമാനൂർ). മരുമക്കൾ: ജോയ്മോൻ പള്ളിപ്പറമ്പിൽ , സെർനി പുത്തൻപുരയിൽ (ഇരുവരും ഹൂസ്റ്റൺ), റ്റീന കുന്നക്കാട്ടുതറ (കോട്ടയം). കൊച്ചുമക്കൾ: ജെറിൽ, ജോയൽ, ജൂഡ്, ജസ്റ്റസ്, ഇവാന, എംലിൻ, ജനിറ്റ, ജൂബെൽ, ജോവീറ്റ.

റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ‘മധ്യസ്ഥന്‍’ ചമയുന്ന ട്രം‌പിന്റെ ലക്ഷ്യം ഉക്രെയ്‌നിന്റെ ധാതു സമ്പത്ത് : റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ഉക്രെയ്ന്‍-റഷ്യന്‍ മേഖലയിൽ സമാധാനം സ്ഥാപിക്കണമെന്ന് നിരന്തരം പ്രസ്താവനകളിറക്കുന്ന യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പിന്റെ യഥാര്‍ത്ഥ ലക്ഷ്യം ഉക്രെയിനിന്റെ പ്രകൃതിവിഭവങ്ങളും ധാതു സമ്പത്തും കൈവശപ്പെടുത്താനാണെന്ന് റിപ്പോര്‍ട്ട്. ഉക്രെയ്നിനിന്റെ ഈ ‘നിധി ശേഖരം’ പരമ്പരാഗത സമ്പത്തല്ല, മറിച്ച് പ്രകൃതിവിഭവങ്ങൾ, ധാതുക്കൾ, വ്യാവസായിക ആസ്തികൾ എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഇതിനെക്കുറിച്ച് വാഷിംഗ്ടണും കീവും തമ്മിൽ രഹസ്യ കരാർ ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. പ്രസിഡന്റ് ട്രംപ് വീണ്ടും അധികാരത്തിൽ വന്നതിനുശേഷം ഈ കരാർ പ്രാധാന്യമർഹിക്കുന്നു. കാരണം, റിപ്പോർട്ടുകൾ പ്രകാരം ട്രംപ് കരാറിൽ ഒപ്പിടാൻ തയ്യാറായേക്കാം. ഈ കരാർ ഉക്രെയ്‌നിന്റെ പരമാധികാരത്തെ ബാധിക്കുമോ അതോ ഒരു പുതിയ ഭൗമരാഷ്ട്രീയ കളി ആരംഭിക്കുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. മൂന്ന് വർഷമായി നീണ്ടുനില്‍ക്കുന്ന റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മധ്യസ്ഥത വഹിക്കുകയാണ്. മേഖലയിൽ സമാധാനം സ്ഥാപിക്കണമെന്ന് അദ്ദേഹം വാദിക്കുന്നുണ്ടെങ്കിലും, റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, ഉക്രെയ്നിന്റെ പ്രകൃതിവിഭവങ്ങളുടെ…

പത്രസംസ്കാരത്തിന് മൂല്യച്യുതിയോ? : പി.പി. ചെറിയാന്‍

പത്രധര്‍മ്മത്തെക്കുറിച്ചും പത്രസംസ്കാരത്തെക്കുറിച്ചും സമൂഹത്തില്‍ ചൂടുപിടിച്ച സംവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുന്ന യഥാര്‍ത്ഥ പത്രധര്‍മ്മവും പത്രപ്രവര്‍ത്തകരും എങ്ങനെയുള്ളവരായിരിക്കണമെന്ന് വ്യക്തമായ കാഴ്ചപ്പാടുകള്‍ ബോധപൂര്‍വ്വം വിസ്മരിച്ച് മുന്നോട്ടുപോകുന്ന ശോചനീയമായ ഒരു അവസ്ഥാവിശേഷമാണ് മാധ്യമരംഗത്ത് ഇന്ന് നിലനില്‍ക്കുന്നത്. ഇതില്‍നിന്നും ഒരു തിരിച്ചുവരവ് അടിയന്തിരമായി ഉണ്ടായിരിക്കേണ്ടിയിരിക്കുന്നു. പത്രധര്‍മ്മത്തെക്കുറിച്ചും പത്രപ്രവര്‍ത്തകരെക്കുറിച്ചും പൊതുജനമദ്ധ്യത്തില്‍ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുവാന്‍ ഇത് അനിവാര്യമാണ്. വാര്‍ത്താമാധ്യമങ്ങള്‍ ഒരു സംസ്കാരത്തിന്റെ മുഖംമൂടിയാണ്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഒരു മാറാവ്യാധിപോലെ ദൃശ്യമായിക്കൊണ്ടിരിക്കുന്ന മൂല്യഛുതികളിലേക്ക് വെളിച്ചംവീശിയവയെ നേര്‍വഴിയിലേക്ക് നയിക്കേണ്ട വഴിവിളക്കുകളാണ്. പത്രധര്‍മ്മം എന്ന വാക്കിന്റെ അര്‍ത്ഥംപോലും ഇന്ന് ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുന്ന പത്ര ധര്‍മ്മം പാലിക്കുന്നവരായിരിക്കും യഥാര്‍ത്ഥ പത്രപ്രവര്‍ത്തകന്‍ എന്നായിരുന്നു ഇതുവരെയുള്ള അറിവ്. ഇതില്‍നിന്നും വ്യതിചലിച്ചു തരംതാഴ്ന്ന നിലയില്‍ നമ്മുടെ പത്രസംസ്കാരം എത്തിനില്‍ക്കുന്നു. പ്രാരംഭകാലഘട്ടത്തില്‍ നാടിന്റെ സ്പന്ദനം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പത്രധര്‍മ്മം എന്ന് വിശ്വസിക്കുകയും അതിന് അനുസൃതമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ഈ അടിസ്ഥാനതത്വങ്ങളില്‍ നിന്നും…

കാനഡയുടെ 2025 വിസ നിയമങ്ങൾ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികള്‍ക്ക് ദോഷകരമാകും

2025 ജനുവരി 31 മുതൽ പ്രാബല്യത്തിൽ വന്ന കാനഡയുടെ പുതുക്കിയ ഇമിഗ്രേഷൻ നിയന്ത്രണങ്ങൾ, പഠന പെർമിറ്റുകൾ, വർക്ക് വിസകൾ, താൽക്കാലിക താമസ രേഖകൾ എന്നിവ റദ്ദാക്കാൻ അതിർത്തി ഉദ്യോഗസ്ഥർക്ക് അഭൂതപൂർവമായ അധികാരം നൽകുന്നു. ഈ നീക്കം 420,000-ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളെയും ആയിരക്കണക്കിന് തൊഴിലാളികളെയും ബാധിക്കുമെന്നും, ഇത് പെട്ടെന്നുള്ള നാടുകടത്തലിനെയും ഭാവിയെയും തടസ്സപ്പെടുത്തുമെന്ന ആശങ്ക ഉയർത്തുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കാനഡയുടെ 2025 വിസ നിയമങ്ങളിലെ പ്രധാന മാറ്റങ്ങൾ വിപുലീകരിച്ച റദ്ദാക്കൽ അധികാരങ്ങൾ : അപേക്ഷകർ അധികകാലം താമസിക്കുന്നതായി സംശയിക്കുകയോ, തെറ്റായ വിവരങ്ങൾ നൽകുകയോ, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്താൽ, പഠനത്തിനിടയിലോ തൊഴിൽ സമയത്തോ ഉള്ള പെർമിറ്റുകൾ ഇപ്പോൾ അതിർത്തി ഏജന്റുമാർക്ക് റദ്ദാക്കാം. ഫാസ്റ്റ്-ട്രാക്ക് എസ്ഡിഎസ് പ്രോഗ്രാമിന്റെ അവസാനം : ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള വിസകൾ വേഗത്തിലാക്കുന്ന സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്ഡിഎസ്) 2024 അവസാനത്തോടെ നിർത്തലാക്കി. പഠനാനുമതി പരിധി : ഭവന,…