നാഷ്‌വില്ലി ആന്റിയോക്ക് ഹൈസ്കൂൾ വെടിവയ്പ്പ് രണ്ടു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു രണ്ടു മരണം

ടെന്നസി:”ജനുവരി 22 ന്, ടെന്നസിയിലെ നാഷ്‌വില്ലിലുള്ള ആന്റിയോക്ക് ഹൈസ്കൂളിലെ കഫറ്റീരിയയിൽ ഉണ്ടായ വെടിവെപ്പിൽ ഒരു വിദ്യാർത്ഥി കൊല്ലപ്പെടുകയും  മറ്റു രണ്ടു പേർക്ക്  പരിക്കേൽപ്പിക്കുകയും ചെയ്തു സംഭവത്തിൽ വെടിവെച്ചുവെന്ന  കരുതുന്ന കൗമാരക്കാരൻ വിദ്യാർത്ഥി  ആത്മഹത്യ ചെയ്തു .വെടിവെച്ച കൗമാരക്കാരൻ റിസർവ് ഓഫീസേഴ്‌സ് ട്രെയിനിംഗ് കോർപ്സ് കാഡറ്റായ സോളമൻ ഹെൻഡേഴ്‌സൺ ആണ്അധികൃതർ തിരിച്ചറിഞ്ഞു. നാഷ്‌വില്ല നഗരമധ്യത്തിൽ നിന്ന് ഏകദേശം 12 മൈൽ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ആന്റിയോക്ക് ഹൈസ്കൂൾ ബുധനാഴ്ച സ്കൂളിലെ കഫറ്റീരിയയിൽ വെടിയുതിർത്തതിനെത്തുടർന്ന് ലോക്ക്ഡൗണ് ചെയ്തു 16 വയസ്സുള്ള ജോസ്ലിൻ കൊറിയ എസ്കലാന്റേ എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്.മറ്റൊരു വിദ്യാർത്ഥിയുടെ കൈയ്ക്ക് പരിക്കേറ്റു. സോളമൻ ഹെൻഡേഴ്‌സൺ സ്കൂൾ ബസിലാണ്  ഹൈസ്‌കൂളിൽ എത്തിയാണ് കഫറ്റീരിയയിൽ ആക്രമണം അഴിച്ചുവിട്ടത് . തുടർന്ന്  ഹെൻഡേഴ്‌സൺ തലയിൽ വെടിവച്ചു മരിച്ചു. മെട്രോ നാഷ്‌വില്ലെ പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ ചീഫ് ജോൺ ഡ്രേക്ക് പറഞ്ഞു. ഹെൻഡേഴ്സൺ പോസ്റ്റ് ചെയ്തതായി…

അലബാമയിൽ ദമ്പതികളെ സഹായിക്കാൻ ശ്രമിച്ച അഗ്നിശമന സേനാ മേധാവി വെടിയേറ്റു കൊല്ലപ്പെട്ടു

അലബാമ: അലബാമയിൽ ഒരു ദമ്പതികളുടെ വാഹനം  മാനിനെ ഇടിച്ചതിനെ തുടർന്ന്, സഹായിക്കാൻ ശ്രമിച്ച  കൊവെറ്റ കൗണ്ടി ബറ്റാലിയൻ ഫയർ ചീഫ് ജെയിംസ് ബർത്തലോമിയോ കൗതൻ (54) വെടിവയ്പിൽ കൊല്ലപ്പെട്ട മാനിനെ ഇടിച്ച ഡ്രൈവറെ സഹായിക്കാൻ നിന്ന ജോർജിയയിലെ അഗ്നിശമന സേനാ മേധാവിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതനായ പ്രതിയെ  വെടിവയ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച പറഞ്ഞു. കൊവെറ്റ കൗണ്ടി ബറ്റാലിയൻ ഫയർ ചീഫ് ജെയിംസ് ബർത്തലോമിയോ കൗതൻ (54) വെടിവയ്പിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രതി വില്യം റാൻഡൽ ഫ്രാങ്ക്ളിനെ കസ്റ്റഡിയിലെടുത്തു, അലബാമയിലെ ചേമ്പേഴ്‌സ് കൗണ്ടിയിലെ ചീഫ് ഷെരീഫ് ഡെപ്യൂട്ടി മൈക്ക് പാരിഷ് എൻ‌ബി‌സി ന്യൂസിനോട് പറഞ്ഞു. ഫ്രാങ്ക്ലിൻ ഒരു പ്രാദേശിക ആശുപത്രിയിൽ നിന്ന് മോചിതനായി, ജോർജിയയിലെ മസ്‌കോഗി കൗണ്ടിയിൽ നിന്ന് അലബാമയിലെ ചേമ്പേഴ്‌സ് കൗണ്ടിയിലേക്ക് നാടുകടത്തപ്പെടാൻ കാത്തിരിക്കുകയാണ്, അവിടെ കൗതന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്…

ട്രംപ്-മോദി കൂടിക്കാഴ്ച അടുത്ത മാസം വാഷിംഗ്ടണിൽ

വാഷിംഗ്ടണ്‍: ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്താൻ ഇന്ത്യയിലേയും യുഎസിലേയും നയതന്ത്രജ്ഞർ ശ്രമിക്കുന്നു. ട്രം‌പിന്റെ രണ്ടാം വരവില്‍ യുഎസുമായുള്ള വ്യാപാര ബന്ധം വിപുലീകരിക്കാനും പൗരന്മാർക്ക് പ്രൊഫഷണൽ വിസകൾ ലഘൂകരിക്കാനും ഇന്ത്യ താല്പര്യം പ്രകടിപ്പിച്ചു. ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയിൽ ഈ രണ്ട് വിഷയങ്ങളും ചർച്ചയാകുമെന്ന് വൃത്തങ്ങൾ പറയുന്നു. ട്രംപിൻ്റെ വൈറ്റ് ഹൗസിലേക്കുള്ള തിരിച്ചുവരവ് ഇന്ത്യയ്‌ക്കെതിരെ തീരുവ ചുമത്തുന്നതുമായി ബന്ധപ്പെട്ട് ന്യൂഡൽഹി ഉദ്യോഗസ്ഥർക്കിടയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. തീരുവ ചുമത്തുന്നതിനോട് താനും അനുകൂലമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ, വാഷിംഗ്ടണിന് ചില ഇളവുകൾ നൽകാൻ ഇന്ത്യ തയ്യാറാണെന്ന് വൃത്തങ്ങൾ അറിയിച്ചു. ചൈനയെ നേരിടാനുള്ള ശ്രമങ്ങളിൽ അമേരിക്കയുടെ തന്ത്രപ്രധാന പങ്കാളിയായ ഇന്ത്യ, അമേരിക്കയുമായുള്ള വ്യാപാരബന്ധം വർധിപ്പിക്കാനും തങ്ങളുടെ പൗരന്മാർക്ക് വിദഗ്ധ തൊഴിലാളി വിസകൾ ലഭ്യമാക്കാനും ആഗ്രഹിക്കുന്നുവെന്ന്…

ലോസ് ഏഞ്ചൽസിൽ തീപിടുത്തം തുടരുന്നു; 50,000 പേർക്ക് അവരുടെ വീടുകൾ ഒഴിയാന്‍ നോട്ടീസ് നല്‍കി

കാലിഫോര്‍ണിയ: ലോസ് ഏഞ്ചൽസിൻ്റെ വടക്ക് മലനിരകളിൽ വൻതോതിൽ അതിവേഗം പടരുന്ന കാട്ടുതീയെത്തുടർന്ന് ബുധനാഴ്ച 50,000-ത്തിലധികം ആളുകളോട് വീടുകളില്‍ നിന്ന് ഒഴിയാന്‍ നിര്‍ദ്ദേശം നല്‍കി. അതേസമയം, തെക്കൻ കാലിഫോർണിയയിൽ ശക്തമായ കാറ്റിനെ തുടർന്ന് ഇതിനകം ആരംഭിച്ച രണ്ട് വലിയ തീപിടുത്തങ്ങൾ ഇപ്പോഴും പുകയുകയാണ്. തീയണയ്ക്കാന്‍ പ്രയാസമായി മാറിയിരിക്കുന്നു. “ഹ്യൂസ് ഫയർ” എന്ന് വിളിക്കപ്പെടുന്ന തീ, രാവിലെ വൈകി പൊട്ടിപ്പുറപ്പെട്ടു, മണിക്കൂറുകൾക്കുള്ളിൽ 39 ചതുരശ്ര കിലോമീറ്ററിലധികം മരങ്ങളും കുറ്റിക്കാടുകളും കത്തിനശിച്ചു, കാസ്റ്റൈക് തടാകത്തിന് സമീപം കറുത്ത പുക ഉയരുന്നു. ഈ തടാകത്തിന് ചുറ്റും തുടർച്ചയായി മൂന്നാം ആഴ്ചയും തീ ആളിപ്പടരുകയാണ്. 31,000 ത്തിലധികം ആളുകളോട് അവരുടെ വീടുകൾ ഒഴിയാൻ ഉത്തരവിട്ടിട്ടുണ്ട്, കൂടാതെ 23,000 പേർക്ക് വീടൊഴിയാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അഞ്ച് അന്തർസംസ്ഥാന ഹൈവേകൾ അടച്ചിട്ടുണ്ടെന്ന് LA കൗണ്ടി ഫയർ ചീഫ് ആൻ്റണി മാരോൺ പറഞ്ഞു, എന്നാൽ അഗ്നിശമന സേനാംഗങ്ങൾ പൂർണ്ണ…

വിസ്കി, സ്റ്റീൽ, ഓയിൽ: ട്രംപിൻ്റെ 100% താരിഫുകൾക്കെതിരെ ഇന്ത്യയുടെ ശക്തമായ തന്ത്രം!

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡൻ്റായതിന് ശേഷം ഡൊണാൾഡ് ട്രംപിൻ്റെ ഭീഷണി തുടരുന്നു. കാനഡയിലും മെക്സിക്കോയിലും 25 ശതമാനം ചുങ്കം വർദ്ധിപ്പിച്ചതിന് ശേഷം അടുത്ത ലക്ഷ്യം ചൈനയായിരുന്നു. ചൈനയ്‌ക്കെതിരായ തീരുവ 10 ശതമാനം വർധിപ്പിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ചൈന അമേരിക്കയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ്, എന്നാൽ ട്രംപിൻ്റെ “അമേരിക്ക ആദ്യം” നയം അനുസരിച്ച്, അദ്ദേഹത്തിൻ്റെ അടുത്ത ലക്ഷ്യം ഇന്ത്യയും മറ്റ് ബ്രിക്സ് രാജ്യങ്ങളും ആയിരിക്കും. ഇന്ത്യയെക്കുറിച്ച് ട്രംപ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെങ്കിലും 100 ശതമാനം താരിഫ് തീരുവ ചുമത്തുമെന്ന് ബ്രിക്‌സ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തി. ബ്രിക്‌സിൽ ഇന്ത്യയും ഉൾപ്പെട്ടതിനാൽ ഇത് ഇന്ത്യയെയും ബാധിക്കും. ഇന്ത്യക്ക് വളരെയധികം താരിഫുകൾ ചുമത്തുന്നുവെന്ന് ട്രംപ് പലതവണ പറഞ്ഞിട്ടുണ്ട്, ഇപ്പോൾ അമേരിക്കൻ പ്രസിഡൻ്റായതിന് ശേഷം ട്രംപിന് പ്രതികാര നടപടി സ്വീകരിക്കാം. ഈ ഭീഷണിയുടെ ഫലം ഇന്ത്യയിൽ കണ്ടുതുടങ്ങി. ഈ സാഹചര്യത്തെ നേരിടാൻ ഇന്ത്യ തന്ത്രങ്ങൾ മെനയാൻ…

ട്രംപിൻ്റെ തീരുമാനത്തിൽ അസ്വസ്ഥരായ ഗർഭിണികൾ മാസം തികയാതെയുള്ള പ്രസവത്തിനായി ആശുപത്രിയിലേക്ക്

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പുതിയ പൗരത്വ നിയമങ്ങൾ ഗർഭിണികൾക്കിടയിൽ ഏറെ ആശങ്കക്കിട നല്‍കിയിരിക്കുകയാണ്. ഫെബ്രുവരി 20 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനപ്രകാരം ഗ്രീൻ കാർഡ് ഉടമകളുടെയോ പൗരത്വമില്ലാത്ത മാതാപിതാക്കളുടെയോ കുട്ടികൾക്ക് പൗരത്വം ലഭിക്കില്ല. ഈ പ്രഖ്യാപനത്തിന് ശേഷം, പല സ്ത്രീകളും അവരുടെ പ്രസവം ഉടൻ നടത്താൻ ശ്രമിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കാന്‍ സാധ്യതയുള്ളതായി വിദഗ്ധര്‍ പറയുന്നു. ഇപ്പോൾ അത്തരം സ്ത്രീകൾ മാസം തികയാതെയുള്ള പ്രസവത്തിനായി ആശുപത്രികളോട് അഭ്യർത്ഥിക്കുകയാണ്, പ്രത്യേകിച്ച് ഫെബ്രുവരിക്ക് ശേഷം പ്രസവം നടക്കുന്ന സ്ത്രീകൾ, ഗർഭത്തിൻറെ 8-ാം മാസത്തിലോ 9-ാം മാസത്തിലോ സി-സെക്ഷൻ ചെയ്യുന്നതിനായി ഡോക്ടറെ സമീപിച്ചുകൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 20 ന് ശേഷം നടപ്പിലാക്കുന്ന പുതിയ നിയമപ്രകാരം, മാതാപിതാക്കൾ അമേരിക്കൻ പൗരന്മാരോ ഗ്രീൻ കാർഡ് ഉടമകളോ അല്ലാത്ത മാതാപിതാക്കളുടെ കുട്ടികൾക്ക് അമേരിക്കൻ പൗരത്വം ലഭിക്കില്ല. മാർച്ചിലോ അതിനു ശേഷമോ പ്രസവിക്കുന്ന പല…

ഇന്ത്യ സഖ്യകക്ഷി എന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി, രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാകും

ന്യുയോർക്ക്: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോയുമായി കൂടിക്കാഴ്ച നടത്തി. കുടിയേറ്റം, ഇറക്കുമതി തീരുവ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും കൂടിക്കാഴ്ചയിൽ ചർച്ചയായത്. കൂടിക്കാഴ്ചക്ക് ശേഷം അമേരിക്കൻ വിദേശകാര്യ സെക്രട്ടറി, ഇന്ത്യയെ പങ്കാളി എന്നതിനു പകരം സഖ്യകക്ഷി എന്ന് വിശേഷിപ്പിച്ചത് ശ്രദ്ധേയമായി. കൂടിക്കാഴ്ചക്ക് ശേഷം മാർക്കോ റുബിയോ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇന്ത്യയെ സഖ്യകക്ഷി എന്ന് വിശേഷിപ്പിച്ചത്. ഇത് ഡോണൾഡ് ട്രംപിന്‍റെ രണ്ടാമൂഴത്തിൽ ഇന്ത്യ – അമേരിക്ക ബന്ധം ഊഷ്മളമാകുമെന്ന സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഡോണൾഡ് ട്രംപ് അധികാരമേറ്റ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് വിദേശകാര്യമന്ത്രി എസ് ജയശങ്കറായിരുന്നു. ശേഷം വാഷിംഗ്ടണിൽ നടന്ന ക്വാഡ് കൂട്ടായ്മയിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലും ജയശങ്കർ പങ്കെടുത്തു. അമേരിക്ക, ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് കൂട്ടായ്മയിലുള്ളത്. ട്രംപ് ഈ വർഷം തന്നെ എത്തുന്നതിന്‍റെ സാധ്യത വർധിപ്പിച്ചുകൊണ്ട് അടുത്ത ക്വാഡ് ഉച്ചകോടി ഇന്ത്യയിൽ…

പാരീസ് ഉടമ്പടിയിൽ നിന്ന് ട്രംപ് അമേരിക്കയെ പിൻവലിച്ചു

വാഷിംഗ്ടണ്‍: യു എസ് പ്രസിഡൻ്റായി രണ്ടാം പ്രാവശ്യം തിരിച്ചെത്തിയതിൻ്റെ ആദ്യ ദിവസം തന്നെ, പാരീസ് ഉടമ്പടിയിൽ നിന്ന് തൻ്റെ രാജ്യം പിന്മാറുന്നതായി ഡൊണാൾഡ് ട്രംപ് ഔദ്യോഗിക അറിയിപ്പ് നൽകി. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള സുപ്രധാന ആഗോള ഉടമ്പടിയാണ് പാരീസ് ഉടമ്പടി. ഉത്തരവിൽ ഒപ്പിടുന്നതിന് മുമ്പ്, ആഗോള ഉടമ്പടിയെ “അന്യായവും ഏകപക്ഷീയവും” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇതാദ്യമായല്ല പാരീസ് ഉടമ്പടിയിൽ നിന്ന് ട്രംപ് അമേരിക്കയെ പിൻവലിക്കുന്നത്. 2017ലെ ആദ്യ ടേമിലും അദ്ദേഹം ഇത് ചെയ്തിട്ടുണ്ട്. ആഗോള കാലാവസ്ഥാ വ്യതിയാനം തടയാനുള്ള മൂർത്തമായ ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാണ് ട്രംപിൻ്റെ ഈ നടപടി. ഹരിതഗൃഹ വാതക ഉദ്‌വമനത്തിൻ്റെ കാര്യത്തിൽ ചൈന കഴിഞ്ഞാൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് അമേരിക്ക. കാലാവസ്ഥാ വ്യതിയാനം തടയാനുള്ള ആഗോള ശ്രമങ്ങൾക്ക് അമേരിക്ക വളരെ പ്രധാനമാണ്. എന്താണ് പാരീസ് ഉടമ്പടി 2015-ലാണ് 196 രാജ്യങ്ങൾ പാരീസ് ഉടമ്പടിയിൽ ഒപ്പു…

അതിർത്തി സുരക്ഷയുടെ കോസ്റ്റ് ഗാർഡ് കമാൻഡന്റിനെ പുറത്താക്കി

വാഷിംഗ്‌ടൺ ഡി സി :നേതൃത്വത്തിലെ പോരായ്മകൾ, പ്രവർത്തന പരാജയങ്ങൾ, യുഎസ് കോസ്റ്റ് ഗാർഡിന്റെ തന്ത്രപരമായ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവില്ലായ്മ എന്നിവ കാരണം കോസ്റ്റ് ഗാർഡ് കമാൻഡന്റിനെ പുറത്താക്കി .ഫാഗനെ സേവനം “അവസാനിപ്പിച്ചു”.  2022 ജൂണിൽ 61 കാരിയായ അഡ്മിറൽ ലിൻഡ ലീ ഫാഗൻ (61) യുഎസ് കോസ്റ്റ് ഗാർഡിന്റെ കമാൻഡന്റ് സ്ഥാനം ഏറ്റെടുത്തത് . യുഎസ് സൈന്യത്തിന്റെ ഒരു ശാഖയുടെ തലവനായ ആദ്യ വനിതയായിരുന്നു അവർ. അഡ്മിറൽ ഫാഗന്റെ സേവനം ഇനി യുഎസ് ഗവൺമെന്റിന് ആവശ്യമില്ലെന്ന് അവരെ അറിയിച്ചു. ഹോംലാൻഡ് സെക്യൂരിറ്റിയുടെ ആക്ടിംഗ് സെക്രട്ടറി ബെഞ്ചമിൻ ഹഫ്മാൻ ചൊവ്വാഴ്ച അറിയിച്ചു ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) പുറത്തിറക്കിയ പ്രസ്താവനയിൽ, ഫാഗന്റെ നേതൃത്വപരമായ പോരായ്മകൾ, പ്രവർത്തന പരാജയങ്ങൾ, യുഎസ് കോസ്റ്റ് ഗാർഡിന്റെ തന്ത്രപരമായ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവില്ലായ്മ എന്നിവ കാരണം അവരെ പിരിച്ചുവിട്ടു. “ദേശീയ…

യുവാക്കളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ഒരു കൂട്ടം മനുഷ്യസ്നേഹികൾക്ക് എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ് സമ്മാനിച്ചു

ന്യൂയോർക്ക്: ഇന്നത്തെ നമ്മുടെ കുട്ടികളും യുവാക്കളുമാണ് നാളത്തെ നമ്മുടെ ഭാവി വാഗ്ദാനങ്ങൾ. മയക്കുമരുന്നിനും ദുഷിച്ച സുഹൃത്‌വലയത്തിലും പെട്ട് ഭാവി ജീവിതം നാശത്തിലേക്ക് വഴിതെറ്റിപ്പോകുവാൻ വളരെ സാധ്യതയുള്ള കാലഘട്ടമാണ് ഇന്നുള്ളത്. പ്രത്യേകിച്ച് അമേരിക്ക പോലുള്ള രാജ്യത്തെ പാശ്ചാത്യ സംസ്കാരത്തിൽ ആകൃഷ്ടരായി നമ്മുടെ യുവാക്കൾ പോകുമ്പോൾ ജന്മം നൽകിയ മാതാപിതാക്കൾക്ക് പോലും നിയന്ത്രിക്കാനാവാതെ അവർ കൈവിട്ട് പോയെന്നുവരാം. അത്തരം ഒരു സാഹചര്യത്തിലാണ് ഏതാനും മനുഷ്യസ്നേഹികൾ ഊർജ്ജസ്വലരായ യുവാക്കളെ കൈപിടിച്ചുയർത്തുവാൻ അവരെ ഏകോപിപ്പിച്ച് അവരുടെ സമയവും ശ്രദ്ധയും സ്പോർട്സ് മേഖലയിലേക്ക് തിരിച്ച് പരിശീലനം നൽകുവാൻ മുന്നിട്ടിറങ്ങിയത്. ഒരു പക്ഷെ നമ്മളാരും ഇത് അധികം ശ്രദ്ധിക്കാതെ പോയ സംഗതികളാകാം. ഇത്തരുണത്തിലാണ് സാമൂഹിക സേവനത്തിനും ജീവകാരുണ്യ പ്രവർത്തനത്തിനും മുൻ‌തൂക്കം നൽകി പ്രവൃത്തിക്കുന്ന ലോങ്ങ് ഐലൻഡിലെ എക്കോ (ECHO- Enhance Community through Harmonious Outreach) എന്ന സാമൂഹിക സംഘടന യുവാക്കളുടെ ഉന്നമനത്തിന് ശ്രദ്ധ ചെലുത്തിയ…