ഹോപ് വെൽ ജംഗ്ഷൻ (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/ യൂത്ത് കോൺഫറൻസ് പ്ലാനിംഗ് കമ്മിറ്റിയിൽ നിന്നുള്ള ഒരു സംഘം ഏപ്രിൽ 7 ന് ഹോപ് വെൽ ജംഗ്ഷൻ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഡച്ചസ് കൗണ്ടി സന്ദർശിച്ചു. ഷിബു തരകൻ (ജോയിൻ്റ് സെക്രട്ടറി), രഘു നൈനാൻ (ഫിനാൻസ് കമ്മിറ്റി അംഗം) എന്നിവരടങ്ങുന്നതായിരുന്നു കോൺഫറൻസ് ടീം. ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷൻ്റെ ഔദ്യോഗിക കിക്ക് ഓഫിനുള്ള യോഗം വിശുദ്ധ കുർബാനയ്ക്കുശേഷം ഉണ്ടായിരുന്നു. ഫാ. ബോബി വർഗീസ് (വികാരി) ടീം അംഗങ്ങൾക്ക് സ്വാഗതം ആശംസിക്കുകയും കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ ഇടവകാംഗങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ഫാമിലി/ യൂത്ത് കോൺഫറൻസിൻറെ ഈ വർഷത്തെ തീം, തീയതി, ലൊക്കേഷൻ, പ്രാസംഗികർ, രജിസ്ട്രേഷൻ എന്നിവയെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ ഷിബു തരകൻ നൽകി. സമ്മേളനത്തിൻ്റെ സ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന…
Category: AMERICA
യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി ഒഐസിസി പ്രവർത്തകർ ‘കുടുംബ സംഗമം’ സംഘടിപ്പിക്കണം: ജെയിംസ് കൂടൽ
ഹൂസ്റ്റൺ/കണ്ണൂർ : ലോകസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് പ്രവർത്തകർ സജീവമായി മുന്നിട്ട് ഇറങ്ങണമെന്ന് ഒഐസിസി തിരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു കേരളത്തിൽ എത്തിച്ചേർന്ന ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടൽ പറഞ്ഞു. പരമാവധി പ്രവർത്തകർ അവരവരുടെ വീടുപരിസരങ്ങളിൽ കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കണം. , നാട്ടിൽ എത്തിയിട്ടവർ പ്രാദേശിക തലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകണം.ബൂത്ത് തലത്തിൽ ഭവനസന്ദർശനത്തിന് മുൻഗണന നൽകണം. വിദേശത്തുള്ളവർ ബന്ധുക്കളെയും സുഹൃത്തുക്കളെയും ടെലിഫോണിൽ വിളിച്ച് വോട്ട് ഉറപ്പുവരുത്തണമെന്നും ജെയിംസ് കൂടൽ നിർദേശിച്ചു ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നായി നൂറു കണക്കിന് ഒഐസിസി പ്രവർത്തകർ കേരളത്തിലെത്തി പ്രചാരണ രംഗത്ത് സജീവമായി കഴിഞ്ഞു. കേരളത്തിലെ 20 പാർലമെന്റ് മണ്ഡലങ്ങളിലും ഒഐസിസിയുടെ സജീവ സാന്നിധ്യമുണ്ടാകും. പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിയുടെ പ്രചരണാർത്ഥം വകയാറിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ്…
മനുഷ്യർക്ക് എത്താൻ കഴിയാത്ത കടലിനടിത്തട്ടില്‍ അമേരിക്കൻ ഡ്രോണുകൾ എത്തും
വാഷിംഗ്ടൺ: കടലിൽ ദീർഘനേരം തങ്ങാൻ കഴിയുന്ന അണ്ടർവാട്ടർ ഡ്രോൺ അമേരിക്ക വികസിപ്പിച്ചെടുത്തു. മനുഷ്യരെ ഒരു തരത്തിലും അയക്കാൻ കഴിയാത്തിടത്ത് ഈ ഡ്രോണുകൾക്ക് എത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. അണ്ടർവാട്ടർ പര്യവേക്ഷണം, ഗവേഷണം, ചാരപ്രവർത്തനം എന്നിവയ്ക്കായി ഈ ഡ്രോൺ ഉപയോഗിക്കും. കൂടാതെ, ഈ ഡ്രോണുകൾക്ക് ആയുധമായും പ്രവർത്തിക്കാൻ കഴിയും. അമേരിക്കയുടെ അഡ്വാൻസ്ഡ് ഡിഫൻസ് ഏജൻസിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഭീമൻ കടൽ മത്സ്യമായ മാന്താ റേയുടെ ആകൃതിയിലാണ് ഇതിന്റെ നിര്‍മ്മാണം. മാന്ത റേ അണ്ടർവാട്ടർ വെഹിക്കിൾ എന്നായിരിക്കും ഇത് അറിയപ്പെടുക. മടക്കി എവിടേക്കും കൊണ്ടുപോകാം. കടലിനുള്ളിൽ ഒരു ശബ്ദവുമില്ലാതെ വളരെക്കാലം പ്രവർത്തിക്കാനും കഴിയും. ഇതിനുമുമ്പ് സിംഗപ്പൂർ ശാസ്ത്രജ്ഞർ നിർമിച്ച ഡ്രോൺ റോബോട്ടായിരുന്നു ഇത്തരത്തിലുണ്ടായിരുന്നത്. കടലിൻ്റെ അഗാധതയിൽ എത്ര വലിയ സമ്മർദമുണ്ടായാലും തൻ്റെ എല്ലാ ജോലികളും തടസ്സമില്ലാതെ ചെയ്യാൻ മാന്ത റേ ഡ്രോണുകള്‍ക്ക് കഴിയും. ഒരിക്കലും തുരുമ്പെടുക്കുകയുമില്ല. സമുദ്ര പര്യവേക്ഷണത്തിനും സമുദ്ര…
ആദ്യത്തെ കണ്മണി (കഥ): മൊയ്തീന്‍ പുത്തന്‍ചിറ
ആശുപത്രിയില്‍ നിന്ന് ഇറങ്ങിയതു മുതല്‍ മനസ്സിനകത്തൊരു വീര്‍പ്പുമുട്ടലായിരുന്നു. ശ്രീയേട്ടനും മറ്റേതോ ലോകത്താണെന്നു തോന്നുന്നു. യൂസുഫ് സറായിയില്‍ നിന്ന് ഗ്രീന്‍പാര്‍ക്കിലേക്ക് തിരിയുന്ന വളവിലെത്തിയപ്പോള്‍ പെട്ടെന്നാണ് കാര്‍ സഡന്‍ ബ്രേക്കിട്ട് നിര്‍ത്തിയത്. മുമ്പില്‍ നിര്‍ത്തിയിരുന്ന ഒരു ഓട്ടോറിക്ഷയുടെ പുറകില്‍ തൊട്ടുരുമ്മി നിന്നതും ഓട്ടോറിക്ഷാ ഡ്രൈവര്‍ ഇറങ്ങി വന്ന് എന്തൊക്കെയോ വിളിച്ചുപറയുകയും ചെയ്തിട്ടും ശ്രീയേട്ടന്‍ സ്റ്റിയറിംഗ് വീലില്‍ പിടിച്ച് അനങ്ങാതിരിക്കുന്നതുകണ്ട് ഞാന്‍ ചോദിച്ചു… “എന്താ ശ്രീയേട്ടാ ഇത്. അയാള്‍ വന്ന് പറയുന്നതൊന്നും കേള്‍ക്കുന്നില്ലേ?” ശ്രീയേട്ടന് അപ്പോഴാണ് പരിസരബോധം വന്നത്. ഉടനെ പുറത്തിറങ്ങി ഓട്ടോയുടെ അടുത്ത് പോയി ഡ്രൈവറുമായി എന്തൊക്കെയോ സംസാരിക്കുന്നതു കണ്ടു. “ശ്രീയേട്ടാ, ഇങ്ങനെ അശ്രദ്ധയോടെ കാറോടിച്ചാല്‍ അപകടങ്ങള്‍ ഉണ്ടാകുമെന്നറിയില്ലേ? എന്നിട്ടും…” “ഞാനെന്തൊക്കെയോ ഓര്‍ത്തിരുന്നുപോയി. അതാ…” ശ്രീയേട്ടന്‍റെ എക്സ്ക്യുസ്. സഫ്ദര്‍ജംഗ് ഹോസ്പിറ്റലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മുതല്‍ ഞാന്‍ ശ്രീയേട്ടനെ ശ്രദ്ധിക്കുകയായിരുന്നു. ആകെ ടെന്‍ഷനടിച്ചിരിക്കുകയാണെന്ന് ആ മുഖഭാവം കണ്ടാലറിയാം. അല്ലെങ്കിലും അങ്ങനെയാണ് ശ്രീയേട്ടന്‍.…
കൊലപാതക പ്രതിയായി മാറിയ ഫുട്ബോൾ താരം ഒജെ സിംപ്സൺ അന്തരിച്ചു
വാഷിംഗ്ടൺ: മുൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ 1995-ലെ വിവാദ വിചാരണയിൽ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും സിവിൽ വ്യവഹാരത്തിൽ അവരുടെ മരണത്തിന് ഉത്തരവാദിയായി കണ്ടെത്തി പിന്നീട് സായുധ മോഷണത്തിനും തട്ടിക്കൊണ്ടുപോകലിനും തടവിലാക്കപ്പെട്ട അമേരിക്കൻ ഫുട്ബോൾ താരവും നടനുമായ ഒജെ സിംപ്സൺ (76) അന്തരിച്ചു. 1994 ജൂൺ 12 ന് ലോസ് ഏഞ്ചൽസിലെ വസതിക്കു പുറത്ത് രക്തരൂക്ഷിതമായ രീതിയില്‍ മുന്‍ ഭാര്യ നിക്കോൾ ബ്രൗൺ സിംപ്‌സണും ഗോൾഡ്‌മാനും മാരകമായി വെട്ടേറ്റ നിലയിൽ കണ്ടെത്തിയതിന് ശേഷം സിംപ്സന്റെ ജീവിതം മാറിമറിഞ്ഞു. “നൂറ്റാണ്ടിൻ്റെ വിചാരണ” എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച കേസിലെ പ്രതിയായ സിംപ്സൺ ക്യാൻസറുമായുള്ള പോരാട്ടത്തെ തുടർന്ന് ബുധനാഴ്ച മരണത്തിന് കീഴടങ്ങി എന്ന് അദ്ദേഹത്തിൻ്റെ കുടുംബം വ്യാഴാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. 1994-ൽ ലോസ് ഏഞ്ചൽസിൽ മുൻ ഭാര്യ നിക്കോൾ ബ്രൗൺ സിംപ്‌സണെയും അവരുടെ സുഹൃത്ത് റൊണാൾഡ് ഗോൾഡ്‌മാനെയും കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഏറ്റവും കൂടുതല്‍…
ഫൊക്കാനയിൽ ഐക്യത്തിൻറെ സൂര്യോദയം; ട്രസ്റ്റി ബോർഡും നാഷണൽ കമ്മിറ്റിയും പുനഃസംഘടിപ്പിച്ചു
ഫൊക്കാനയിൽ വിഭാഗീയത പൂർണ്ണമായും അവസാനിപ്പിക്കാനായി ഫൊക്കാന പ്രസിഡൻ്റും ട്രസ്റ്റീ ബോർഡും നടത്തിയ ശ്രമങ്ങൾക്ക് ശുഭ പര്യവസാനം. ഐക്യ ശ്രമങ്ങൾ പരിപൂർണതയിൽ എത്തിക്കാനായി പോൾ കറുകപ്പള്ളിയും, മാധവൻ നായരും രാജിവച്ച ഒഴിവിലേക്ക് സുധാ കർത്ത, ജോസഫ് കുരിയപ്പുറം എന്നിവർ ട്രസ്റ്റി ബോർഡിൽ നിയമിതരാവും. ഫൊക്കാന ദേശീയ കമ്മിറ്റിയിലേക്ക് അലക്സ് തോമസ് (ഫിലഡൽഫിയ), റെജി വര്‍ഗീസ് (സ്റ്റാറ്റന്‍ ഐലൻ്റ്), ഡോ. സുജ ജോസ് (ന്യൂജേഴ്സി) എന്നിവരും നിയമതിരാകും. ട്രസ്റ്റീ ബോർഡ് തീരുമാനപ്രകാരം പോൾ കറുകപ്പള്ളിൽ, ഏബ്രഹാം ഈപ്പൻ, ഫിലിപ്പോസ് ഫിലിപ്പ്, സണ്ണി മറ്റമന, സജി പോത്തൻ എന്നിവർ നടത്തിയ ഐക്യ ചർച്ചകളിൽ ഉരുത്തിരിഞ്ഞ തീരുമാനപ്രകാരമാണ് ഐക്യത്തിന്റെ പുതിയ ചക്രവാളം തുറന്നത്. ഫൊക്കാന ട്രസ്റ്റീ ബോർഡ് ഈ തീരുമാനങ്ങൾക്ക് പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. കൂടാതെ, ഈ വർഷം പുതുതായി അപേക്ഷ നൽകിയ അസോസിയേഷനുകൾക്ക് ഫൊക്കാന നിയമാവലി പ്രകാരമുള്ള രേഖകൾ സമർപ്പിക്കാൻ ഒരാഴ്ച…
കെ പി ശാമുവേൽ (94) നിര്യാതനായി
ഡാളസ്: കൊല്ലക, കേശവപുരത്തു പുത്തൻപുരയിൽ കെ പി ശാമുവേൽ – 94 (റിട്ട.എഞ്ചിനീയർ കെ എസ് ആർ ടി സി) നിര്യാതനായി. ഭാര്യ പരേതയായ ചിന്നമ്മ ശാമുവേൽ കൂട്ടലുംവിള കുടുംബാംഗമാണ്. മക്കൾ: മേഴ്‌സി ശാമുവേൽ (റിട്ട. ടീച്ചർ എസ്.വി.എം.എം ഹൈസ്കൂൾ, വെണ്ടാർ), ഫിലിപ്പ് ശാമുവേൽ (റിട്ട. സൂപ്രണ്ട് ബി എ എം കോളേജ് തുരുത്തിക്കാട്), ജോൺ ശാമുവേൽ (ഡാളസ് USA ), ഡോ. ജേക്കബ് ശാമുവേൽ (വെറ്റിനറി സർജൻ, ചവറ). മരുമക്കൾ: സി കെ അലക്സാണ്ടർ (റിട്ട CUMI), ലിസ്സി ഫിലിപ്പ് , ഷേർളി ശാമുവേൽ (ഡാളസ് USA), ഡോ. ലാലി ജേക്കബ് (വെറ്റി.സർജൻ, പന്മന). ശവസംസ്‌കാരം ഏപ്രിൽ 13 ശനിയാഴ്ച 11 മണിക്ക് കൊല്ലക സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച ഓഫ് ഇന്ത്യ സെമിത്തേരിയിൽ നടത്തപ്പെടും. live stream: www.youtube.com/stecimedia (from 8am onwards) കൂടുതൽ…
പുതിയ ദൗത്യവുമായി ഫാ. ജോസഫ് വര്‍ഗീസ് പാക്കിസ്താനിലേക്ക്
മതാന്തര സംവാദങ്ങളിലൂടെയും, സമാധാന യാത്രകളിലൂടെയും ശ്രദ്ധിക്കപ്പെട്ട ഫാ. ജോസഫ് വര്‍ഗീസിന്റെ ഏറ്റവും പുതിയ ദൗത്യം സവിശേഷ ശ്രദ്ധ നേടുന്നു. പാക്കിസ്താനിലേക്ക് ഏപ്രില്‍ 10-ാം തീയതി നടത്തുന്ന യാത്രയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇതാദ്യമായാണ് സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ലിറ്റര്‍ജി പാക്കിസ്താനില്‍ എത്തുന്നത്. പാക്കിസ്താനിലെ ഹൈദരാബാദിലും സിന്ധിലും 40 കുടുംബങ്ങളേയും പഞ്ചാബിലിലെ ഫൈസ്‌ലാബാദില്‍ 30 കുടുംബങ്ങളേയും മാമ്മോദീസ മുക്കുവാനാണ് അച്ചനും സംഘാംഗങ്ങളും പ്ലാന്‍ ചെയ്യുന്നത്. സിറിയയില്‍ നിന്നുള്ള എച്ച് എച്ച് ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസിന്റെ മെത്രാപ്പോലീത്തയായ അഭിവന്ദ്യ ജോസഫ് ബാലി, ഫാ. ഷമൂണ്‍, ഫാ. ഷസാദ് കോക്കര്‍, റോമസ് ബട്ടി എന്നിവരും സംഘത്തിലുണ്ട്. ഏപ്രില്‍ 12-ാം തീയതി കറാച്ചിയിലെത്തുന്ന മെത്രാപ്പോലീത്തയേയും ഫാ. ജോസഫ് വര്‍ഗീസിനെയും സംഘത്തേയും കറാച്ചി വിമാനത്താവളത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് ആനയിക്കും. 13-ാം തീയതി ഗോണ്ടല്‍ ഫാം കോത്രിയില്‍ സ്വീകരണമുണ്ട്. തുടര്‍ന്ന് പ്രാര്‍ത്ഥനയും മാമ്മോദീസാ ചടങ്ങുമുണ്ടാകും. ഏപ്രില്‍ 14-ന്…
യുവത്വത്തിന്റെ ഊർജ്ജസ്വലതയോടെ അറുപതിന്റെ നിറവിൽ ഗോപിനാഥ് മുതുകാട്
മലപ്പുറം: ഇന്ത്യൻ മാജിക് രംഗത്ത് സ്വന്തം വ്യക്തിമുദ്രപതിപ്പിച്ച്, ജനഹൃദയങ്ങളിൽ ഇടംനേടിയ അതുല്ല്യ പ്രതിഭയ്ക്ക് അറുപതാം പിറന്നാൾ. കഠിനാധ്വാനവും പരിശ്രമവും കൊണ്ട് മലപ്പുറം ജില്ലയിലെ കവളമുക്കട്ട എന്ന ഗ്രാമത്തിൽ നിന്ന് ലോകപ്രശസ്തിയിലേക്ക് ഉയർന്ന മാന്ത്രികനാണ് ഗോപിനാഥ് മുതുകാട്. ലോക മാജിക് രംഗത്തെ പരമോന്നത പുരസ്ക്കാരമായ മെർലിൻ അവാർഡ്, ലോക മാന്ത്രിക സംഘടനയായ ഇൻറർനാഷണൽ ബ്രദർഹുഡ് ഓഫ് മജീഷ്യൻസിന്റെ വിശിഷ്‌ടാഗീകാരം ഉൾപ്പെടെ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി പുരസ്ക്കാരങ്ങളും പദവികളും അലങ്കരിക്കുന്ന ഈ ഇന്ദ്രജാലക്കാരൻ ഭിന്നശേഷിയുള്ള കുട്ടികളുടെ ഉന്നമനത്തിനായി പ്രൊഫഷണൽ മാജിക് രംഗത്തുനിന്നു ആറ് വര്‍ഷം മുമ്പ് വിടപറയുകയുണ്ടായി. 1964 ഏപ്രിൽ 10 ന് കർഷകനായ കുഞ്ഞുണ്ണിനായരുടെയും ദേവകിയമ്മയുടെയും അഞ്ചാമത്തെ പുത്രനായി ജനിച്ച ഇദ്ദേഹം 88 വയസ്സുള്ള ആരോഗ്യവതിയായ അമ്മയോടും കുടുംബാംഗങ്ങളോടുമൊപ്പം കവളമുക്കട്ടയിലെ തറവാട്ടിൽ ലളിതമായ ചടങ്ങുകളോടെയാണ് പിറന്നാൾദിനം ചെലവഴിച്ചത്. തിരുവനന്തപുരത്ത് ഡിഫറൻറ് ആർട്ട്സെൻറെറിലെ അമ്മമാർക്കും കുട്ടികൾക്കുമൊപ്പം കേക്ക്മുറിച്ച് തലേദിവസം പിറന്നാളാഘോഷിച്ച…
സമ്പൂർണ സൂര്യഗ്രഹണ സമയത്ത് കുഞ്ഞ് ജനിച്ചതോടെ കുടുംബത്തിൽ സൂര്യനും ചന്ദ്രനും ഒന്നിച്ചു
ഫോർട്ട് വർത്ത്(ടെക്സാസ്): തിങ്കളാഴ്ചത്തെ സമ്പൂർണ സൂര്യഗ്രഹണ വേളയിൽ ടെക്സാസിലെ ഒരു അമ്മ പെൺകുഞ്ഞിനു ജന്മം നൽകുകയും സ്പാനിഷ് ഭാഷയിൽ “സൂര്യൻ” എന്നർത്ഥം വരുന്ന സോൾ എന്ന് പേരിടുകയും ചെയ്തു. സോൾ അവളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗമാണ്, എന്നാൽ നക്ഷത്രങ്ങളുടെ നാമമുള്ള ആദ്യത്തെയാളല്ല. അവൾക്ക് 4 വയസ്സുള്ള ലൂണ (റോമൻ പുരാണങ്ങളിൽ ചന്ദ്രൻ എന്നർത്ഥം വരുന്ന ലാറ്റിൻ ഉത്ഭവത്തിൻ്റെ സ്ത്രീലിംഗ നാമമാണ് ലൂണ.)എന്ന സഹോദരിയുണ്ട്, ഗ്രഹണ സമയത്ത് സൂര്യനും ചന്ദ്രനും ചെയ്തതുപോലെ ഇരുവരും ഒന്നിക്കുന്നു. ഏപ്രിൽ 8 ന് ഉച്ചയ്ക്ക് 1:04 നാണ് സോൾ സെലസ്റ്റ് അൽവാരസ് ജനിച്ചത്. ഫോർട്ട് വർത്തിനടുത്തുള്ള മെത്തഡിസ്റ്റ് മാൻസ്ഫീൽഡ് മെഡിക്കൽ സെൻ്ററിൽ, 6 പൗണ്ടും 7 ഔൺസും ഭാരമുണ്ട്. അവളുടെ അമ്മ അലിസിയയുടെ അവസാന തീയതി അടുത്ത ആഴ്‌ച വരെ ആയിരുന്നില്ല, പക്ഷേ ഗ്രഹണ ദിവസം നഷ്ടപ്പെടുത്താൻ ലിറ്റിൽ സോൾ ആഗ്രഹിച്ചില്ല.…
