മനുഷ്യർക്ക് എത്താൻ കഴിയാത്ത കടലിനടിത്തട്ടില്‍ അമേരിക്കൻ ഡ്രോണുകൾ എത്തും

വാഷിംഗ്ടൺ: കടലിൽ ദീർഘനേരം തങ്ങാൻ കഴിയുന്ന അണ്ടർവാട്ടർ ഡ്രോൺ അമേരിക്ക വികസിപ്പിച്ചെടുത്തു. മനുഷ്യരെ ഒരു തരത്തിലും അയക്കാൻ കഴിയാത്തിടത്ത് ഈ ഡ്രോണുകൾക്ക് എത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. അണ്ടർവാട്ടർ പര്യവേക്ഷണം, ഗവേഷണം, ചാരപ്രവർത്തനം എന്നിവയ്ക്കായി ഈ ഡ്രോൺ ഉപയോഗിക്കും. കൂടാതെ, ഈ ഡ്രോണുകൾക്ക് ആയുധമായും പ്രവർത്തിക്കാൻ കഴിയും.

അമേരിക്കയുടെ അഡ്വാൻസ്ഡ് ഡിഫൻസ് ഏജൻസിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഭീമൻ കടൽ മത്സ്യമായ മാന്താ റേയുടെ ആകൃതിയിലാണ് ഇതിന്റെ നിര്‍മ്മാണം. മാന്ത റേ അണ്ടർവാട്ടർ വെഹിക്കിൾ എന്നായിരിക്കും ഇത് അറിയപ്പെടുക. മടക്കി എവിടേക്കും കൊണ്ടുപോകാം. കടലിനുള്ളിൽ ഒരു ശബ്ദവുമില്ലാതെ വളരെക്കാലം പ്രവർത്തിക്കാനും കഴിയും.

ഇതിനുമുമ്പ് സിംഗപ്പൂർ ശാസ്ത്രജ്ഞർ നിർമിച്ച ഡ്രോൺ റോബോട്ടായിരുന്നു ഇത്തരത്തിലുണ്ടായിരുന്നത്. കടലിൻ്റെ അഗാധതയിൽ
എത്ര വലിയ സമ്മർദമുണ്ടായാലും തൻ്റെ എല്ലാ ജോലികളും തടസ്സമില്ലാതെ ചെയ്യാൻ മാന്ത റേ ഡ്രോണുകള്‍ക്ക് കഴിയും. ഒരിക്കലും തുരുമ്പെടുക്കുകയുമില്ല. സമുദ്ര പര്യവേക്ഷണത്തിനും സമുദ്ര ചാരവൃത്തിക്കും ഇത് വിജയകരമായി ഉപയോഗിക്കാനുള്ള തന്ത്രമാണ് അമേരിക്ക തയ്യാറാക്കിയിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News