പ്രസിഡൻഷ്യൽ പ്രൈമറി തിരഞ്ഞെടുപ്പ്: ന്യൂ ഹാംഷെയറില്‍ നിക്കി ഹേലിയെ പരാജയപ്പെടുത്തി ട്രം‌പ് വിജയിച്ചു

മാഞ്ചസ്റ്റർ, ന്യൂ ഹാംഷെയർ: ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡനുമായി നവംബറിൽ വീണ്ടും മത്സരിക്കാനിരിക്കെ പാർട്ടിയുടെ മേൽ തന്റെ ആധിപത്യം ഉറപ്പിച്ചുകൊണ്ട് ചൊവ്വാഴ്ച നടന്ന ന്യൂ ഹാംഷെയറിലെ റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ പ്രൈമറി തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചു. മുൻ യുഎൻ അംബാസഡർ നിക്കി ഹേലിക്ക് 46.6 ശതമാനം വോട്ടും ട്രംപിന് 52.3 ശതമാനം വോട്ടുമാണ് ലഭിച്ചത്. വടക്കു കിഴക്കൻ സംസ്ഥാനത്തിലെ സ്വതന്ത്ര വോട്ടർമാരുടെ വലിയ നിര തന്നെ ട്രംപിനെ പരാജയപ്പെടുത്തുന്ന രീതിയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പകരം, ട്രംപ് അയോവയിൽ മത്സരാധിഷ്ഠിത വോട്ടുകൾ തൂത്തുവാരുന്ന ആദ്യത്തെ റിപ്പബ്ലിക്കൻ ആയി മാറും – അവിടെ എട്ട് ദിവസം മുമ്പ് അദ്ദേഹം റെക്കോർഡ് സെറ്റിംഗ് മാർജിനിൽ വിജയിച്ചിരുന്നു. അന്തിമ മാർജിൻ ഇപ്പോഴും വ്യക്തമല്ലെങ്കിലും, ഹേലി മത്സരത്തിൽ നിന്ന് പിന്മാറാനുള്ള ചില റിപ്പബ്ലിക്കൻമാരിൽ നിന്നുള്ള കോളുകൾ ഫലങ്ങൾ വർദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, മാർച്ച് ആദ്യം…

കൊടുകുളഞ്ഞി ജോൺ ജോസഫ് (ജോയി 82 ) ഡാളസിൽ അന്തരിച്ചു

ഡാലസ് : ചെങ്ങന്നൂർ വട്ടക്കാട്ട് കൊടുകുളഞ്ഞി ജോൺ ജോസഫ് (ജോയി82)ഡാളസിലെ മെസ്‌കിറ്റിൽ അന്തരിച്ചു .സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് അംഗമാണ്. ഭാര്യ: പരേതയായ സൂസി മക്കൾ : പരേതരായ വിനു, വീണ മരുമക്കൾ: ജൂലി അബ്രഹാം, ആശിഷ് നെയ്തേലിൽ കൊച്ചുമക്കൾ:ആൽവിൻ ജോൺ അബിഗെയ്ൽ പൊതു ദർശനം: 2024 ജനുവരി 25 വ്യാഴാഴ്ച 7:00 – 9:00pm സ്ഥലം :സി എസ്‌ ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് 2422 N. ഗ്ലെൻബ്രൂക്ക് ഡോ., ഗാർലാൻഡ്, TX 75040 സംസ്കാര ശുശ്രുഷ :2024 ജനുവരി 26 വെള്ളിയാഴ്ച 1:30 – 3:00 pm സ്ഥലം :ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം ചാപ്പൽ 500 യുഎസ് ഹൈവേ 80 ഇ., TX 75182 തുടർന്നു ന്യൂ ഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ സംസ്കാരം .3:00 – 3:30pm LIVE STREAM…

വി. സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിച്ചു

ചിക്കാഗോ: ചിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകയിൽ വി.സെബസ്ത്യാനോസിന്റെ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. വികാരി ഫാ.തോമസ് മുളവനാൽ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. പ്രതിസന്ധികൾക്ക് മുമ്പിൽ ദൈവവിശ്വാസത്തിൽ ആഴപ്പെടാൻ വി. സെബസ്ത്യാനോസിനെപ്പോലെ നമുക്ക് കഴിയണം എന്ന് തിരുനാൾ സന്ദേശത്തിൽ വികാരിയച്ചൻ പ്രത്യേകം അനുസ്മരിപ്പിച്ചു . ജെയ്സ് &ആനി പുതുശ്ശേരിൽ, ഫിലിപ്പ് &ആൻസി കണ്ണോത്ര, ജോസഫ് &ലിറ്റിൽ ഫ്ലൗവർ വാച്ചാച്ചിറ, എബ്രാഹം&എൽസമ്മ പൂതത്തിൽ, കുഞ്ഞുമോൻ&തങ്കമ്മ നെടിയകാലായിൽ എന്നിവരാണ് തിരുനാൾ ഏറ്റെടുത്ത് നടത്തിയത്. ആഘോഷമായ വി.കുർബാനയ്ക്ക് ശേഷം പ്രത്യേക നേർച്ചയും അമ്മ വിരുന്നും ക്രമീകരിച്ചു.

ഗാർലൻഡിലെ ഇരട്ടക്കൊലപാതകം: പതിനാറുകാരനെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചു പോലീസ്

ഗാർലൻഡ്,(ടെക്‌സസ്) – ഈ മാസം ആദ്യം രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് കരുതുന്ന 16 കാരനെ പിടികൂടാൻ  ഗാർലൻഡ് പോലീസ് വാറണ്ട് പുറപ്പെടുവിച്ചു. ഡാലസിൽ നിന്നുള്ള 16 കാരനായ അമാൻസിയോ ആന്റൺ നോറിസാണ് വാറണ്ട് പിടികൂടാനുള്ള നിർദ്ദേശം പുറപ്പെടുവിച്ചത്. വൈലിയിൽ നിന്നുള്ള 18 കാരനായ അലൻ ഷാവേസിനെയും 17 കാരനായ റൂബൻ അർസോളയെയും വെടിവച്ചതിന് പിന്നിൽ നോറിസാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു.ജനുവരി 14 ന് നോർത്ത് ഗാർലൻഡ് ഹൈസ്കൂളിൽ നിന്ന് വളരെ അകലെയുള്ള വെസ്റ്റ് ബക്കിംഗ്ഹാം റോഡിൽ വെച്ചാണ് പുരുഷന്മാർക്ക് വെടിയേറ്റത്. ഗാർലൻഡ് പോലീസ് ഡിപ്പാർട്ട്‌മെന്റ് പ്രായപൂർത്തിയാകാത്തവരെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുന്നത് പതിവില്ലെങ്കിലും, കുറ്റകൃത്യത്തിന്റെ തീവ്രത കണക്കിലെടുത്ത് വിവരങ്ങൾ പുറത്തുവിടാൻ കോടതി അനുമതി നൽകിയതായി ഗാർലൻഡ് പിഡി പ്രസ്താവനയിൽ പറഞ്ഞു. ഇരകളെ നോറിസിന് അറിയാമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. 4’9″ ഉയരവും ഏകദേശം 120 പൗണ്ട് ഭാരവുമുള്ളയാളാണ് പതിനാറുകാരൻ.എന്തെങ്കിലും…

തൃശ്ശൂർ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

ഹ്യൂസ്റ്റൺ: തൃശൂർ അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (ടാഗ്) 2024-25 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു. സെപ്തംബറിൽ നടന്ന ഓണാഘോഷ പരിപാടിയിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. ഡിസംബർ 29ന് നടന്ന ക്രിസ്തുമസ് – പുതുവത്സര ആഘോഷ ചടങ്ങിൽ ഔദ്യോഗിക പ്രഖ്യാപനവുമുണ്ടായി. ഓരോ രണ്ടു വർഷം കൂടുമ്പോഴാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. പ്രസിഡന്റ് നബീസ സലീം, വൈസ് പ്രസിഡന്റ് ധനിഷ ശ്യാം, സെക്രട്ടറി മുജേഷ് കിച്ചേലു, ജോയിന്റ് സെക്രട്ടറി ചിന്റു പ്രസാദ്, ട്രഷറർ ലിന്റോ പുന്നേലി, ജോയിന്റ് ട്രഷറർ വിനോദ് രാജശേഖരൻ, യൂത്ത് കോ-ഓർഡിനേറ്റർ അല്ലൻ ജോൺ എന്നിവരും, കമ്മിറ്റി അംഗങ്ങളായി ഡോ.സതീഷ് ചിയ്യാരത്ത്, രാജേഷ് മുത്തേഴത്ത്, സണ്ണി പള്ളത്ത്, അല്ലി ജോൺ, പ്രിൻസ് ഇമ്മട്ടി, ഷൈനി ജയൻ എന്നിവരും ചുമതലയേറ്റു. എല്ലാവരുടെയും സഹകരണത്തോടെ പതിവ് പരിപാടികൾക്കൊപ്പം പുതിയ പദ്ധതികളും ആവിഷ്കരിക്കുമെന്ന് പുതിയ ഭാരവാഹികള്‍ പറഞ്ഞു.  

ന്യൂ ഹാംഷെയർ പ്രൈമറിക്ക് ശേഷം റിപ്പബ്ലിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ പദ്ധതിയില്ലെന്ന് നിക്കി ഹേലി

ന്യൂ ഹാംഷെയർ: ന്യൂ ഹാംഷെയർ പ്രൈമറിക്ക് ശേഷം ഫലമെന്തായാലും റിപ്പബ്ലിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ തനിക്ക് പദ്ധതിയില്ലെന്ന് നിക്കി ഹേലി ഇന്ന് വളരെ വ്യക്തമായി പറഞ്ഞു. “റിപ്പബ്ലിക്കൻ പ്രൈമറികളിലും പൊതുതെരഞ്ഞെടുപ്പിലും  സ്വതന്ത്രരുടെ ഗുണഭോക്താവാണ് നിക്കി ഹേലി,” ഹേലിയുടെ കാമ്പെയ്‌ൻ മാനേജർ ബെറ്റ്‌സി ആങ്ക്‌നി റിപ്പോർട്ടർമാർക്ക് അയച്ച മെമ്മോയിൽ എഴുതി. ഫെബ്രുവരി 24 ശനിയാഴ്ച സൗത്ത് കരോലിനയിൽ നടക്കുന്ന അടുത്ത വലിയ പ്രൈമറി ഇതിൽ ഉൾപ്പെടുന്നു. സൗത്ത് കരോലിനയ്ക്ക് “പാർട്ടി രജിസ്ട്രേഷൻ ഇല്ല, ഡെമോക്രാറ്റ് പ്രൈമറിയിൽ ഇതിനകം വോട്ട് ചെയ്തിട്ടില്ലെങ്കിൽ ആർക്കും റിപ്പബ്ലിക്കൻ പ്രൈമറിയിൽ വോട്ട് ചെയ്യാം,” ആങ്ക്നി എഴുതി. ഫെബ്രുവരി 27 ന് നടക്കുന്ന മിഷിഗൺ പ്രൈമറി സ്വതന്ത്ര വോട്ടർമാർക്കും തുറന്നിരിക്കുന്നു. തുടർന്ന്, മാർച്ച് 5-ന് പ്രൈമറി നടത്തുന്ന 16 സംസ്ഥാനങ്ങളിൽ – സൂപ്പർ ചൊവ്വാഴ്ച – അവയിൽ 11 എണ്ണത്തിന് “ഓപ്പൺ അല്ലെങ്കിൽ സെമി-ഓപ്പൺ…

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാൾ ആഘോഷിച്ചു

ഷിക്കാഗോ: ബെൽവുഡിലുള്ള മാർതോമാ സ്ലീഹാ കത്തീഡ്രൽ ഇടവകയിൽ വിശുദ്ധ സെബസ്ത്യാനോസിൻ്റെ രക്തസാക്ഷിത്വ തിരുന്നാൾ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. ജനുവരി 21 ന് 11.15 ന്റെ ആഘോഷമായ പാട്ടുകുർബാനയ്ക്ക് ഫാ : ഡെമനിക് കുറ്റിയാനി മുഖ്യ കാർമികത്വം വഹിച്ചു. ക്രൈസ്തവ വിശാസത്തിനു വേണ്ടി ഏറെ പീഡകൾ ഏറ്റുവാങ്ങി രക്തസക്ഷിയായ വിശുദ്ധന്റെ ജീവിതം ഇന്നും ഒരോ ക്രൈസ്തവ വിശ്വാസിയ്ക്കും ഏറെ അനുകരണിയമാണെന്ന് അച്ചൻ ഓർമ്മിച്ചിച്ചു . ജനുവരി 14 ന് ഇടവകജനം ഭക്തിപൂർവം തങ്ങളുടെ ഭവനങ്ങളിലേക്ക് കൊണ്ടു പോയ വിശുദ്ധന്റെ കഴുന്ന് തിരികെ കൊണ്ടുവന്ന് നേർച്ചകാഴ്ചകൾ അർപ്പിച്ച് വിശുദ്ധ ദിവ്യബലിയിൽ ഭക്തിപൂർവം പങ്കെടുത്ത് വിശുദ്ധന്റെ അനുഗ്രഹങ്ങൾ യാചിച്ചു. ഇടവകയിലെ ഗായക സംഘം മനോഹരവും ഭക്തി നിര്ഭരവുമായ ഗാനങ്ങളിലൂടെ വിശ്വാസികളുടെ വിശുദ്ധ കുർബാനയിലെ പങ്കാളിത്തത്തെ ധന്യമാക്കി. പ്രതികൂല കാലവസ്ഥയിലും വിശുദ്ധന്റെ കഴുന്നെടുക്കുന്നതിനും , നേർച്ച അർപ്പിക്കുന്നതിനും അൽഭുതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. ദിവ്യബലിയ്ക്ക് ശേഷം…

നേതൃസംഗമവും കെസ്റ്റർ ന്യൂയോർക്ക് ലൈവ് കൺസെർട് സ്നേഹ സ്പർശ വിതരണവും ജനുവരി 27-ന് കൊട്ടാരക്കരയിൽ

ന്യൂയോർക്ക്: യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ അസോസിയേഷൻറെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ന്യൂ യോർക്കിൽ നടത്തിയ കെസ്റ്റർ ലൈവ് കൺസെർട്ടിൽ ജനങ്ങളിൽ നിന്നും ലഭിച്ച ധനസഹായം. നിര്ധനരായവർക്കും, നിർധനരായ കുട്ടികളുടെ പഠനത്തിനായും ജനുവരി 27 ന് കൊട്ടാരക്കരയിൽ ഏദൻ ട്രസ്റ്റ് ഹോംസിൽ വച്ച് വിതരണം ചെയ്യുന്നു. മുഖ്യ അഥിതി ആയിരിക്കുന്ന മാവേലിക്കര പാർലമെന്റ് അംഗവും ഏദൻ ട്രസ്റ്റ് ഹോംസിൻറെ രക്ഷാധികാരിയുമായ കൊടികുന്നിൽ സുരേഷ് എം. പി ഉൽഘാടനം ചെയ്യുന്ന യോഗത്തിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, സാമൂഹ്യ പ്രവർത്തക ഡോ. എം. എസ് സുനിലിനെയും സമൂഹത്തിനു നൽകിയ നല്ല പ്രവർത്തനങ്ങൾക്കു ആദരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ അനേക വർഷങ്ങളായി നിരവധി ക്രിസ്ത്യൻ പ്രോഗ്രാമുകൾ പല ബാനറുകളിൽ നടത്തുകയും അതിലൂടെ ലഭിക്കുന്ന വരുമാനം സാമൂഹ്യ നന്മയ്ക്കു വേണ്ടി ചിലവഴിക്കുകയും ചെയ്‌തിട്ടുണ്ട്‌. യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റി അസോസിയേഷൻ ഈ വർഷവും…

കോളജുകളില്‍ കെഎസ് യു നേടിയ വിജയങ്ങള്‍ താന്‍ നല്‍കിയ സംരക്ഷണത്തിന്റെ ബലത്തിലാണ്: കെ. സുധാകരൻ

ഹൂസ്റ്റൺ: കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തില്‍ തിരിച്ചുവരവിന്റെ പാതയിലാണെന്നും കോളജുകളില്‍ കെഎസ്യു നേടിയ വിജയങ്ങള്‍ താന്‍ നല്‍കിയ സംരക്ഷണത്തിന്റെ ബലത്തിലാണെന്നും ,നേതാക്കന്‍മാര്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് മാത്രമേ കാണൂകയുള്ളൂവെന്നും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. ഹൃസ്വ സന്ദര്ശനാർത്ഥം അമേരിക്കയിൽ എത്തിയ കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ എംപിക്ക് ആവേശോജ്വല സ്വീകരണം നൽകി. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ സെന്റ് തോമസ് കത്തീഡ്രൽ ദേവാലയഹാളിലേക്ക് പ്രവേശിച്ച നേതാവിനെ ധീരാ വീരാ കെ സുധാകരാ, കണ്ണേ കരളേ കെ സുധാകരാ വിളികളുമായി കോൺഗ്രസ് പ്രവർത്തകരും അണിനിരന്നപ്പോൾ ഹൂസ്റ്റണിലെ സ്വീകരണം അക്ഷരാർത്ഥത്തിൽ വേറിട്ട കാഴ്ചകളൊരുക്കി. ജനുവരി 20 ശനിയഴ്ച വൈകുന്നേരം 6 മണിയോടു കൂടി ദേവാലയ പരിസരത്തേക്ക് ഇൻദിൻ നാഷണൽ കോൺഗ്രസിന്റെ കരുത്തനായ നേതാവിനെ കാണാൻ നൂറു കണക്കിനാളുകൾ ഒഴുകിയെത്തി. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഹാളിനുള്ളിലേക്ക് പ്രവേശിച്ച കെ സുധാകരനെ പുഷ്പവൃഷ്ടി…

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന് നവ നേതൃത്വം

ന്യൂയോർക്ക്: വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ   ജനറൽ ബോഡിയോഗം   2024 ലെ     ഭരണസമിതിയെ  തിരഞ്ഞെടുത്തു. ഈ വർഷം അസോസിയേഷന്റെ ഗോൾഡൻ ജൂബിലി വർഷമാണ്. വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ അര നൂറ്റാണ്ട് പിന്നിടുബോൾ അത് അമേരിക്കൻ മലയാളീ കുടിയേറ്റത്തിന്റെ  ചരിത്രം കൂടിയാണ് ആഘോഷിക്കപ്പെടുന്നത്. പുതിയ  പ്രസിഡണ്ടായി വർഗീസ് എം   കുര്യൻ  (ബോബൻ  ) , സെക്രട്ടറി: ഷോളി കുമ്പിളിവേലി   ,ട്രഷറര്‍ : ചാക്കോ പി ജോർജ് (അനി) , വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ ,ജോ. സെക്രട്ടടറി : നിരീഷ് ഉമ്മൻ , ജോയിന്റ് ട്രഷർ അലക്സാണ്ടർ വർഗീസ്   എന്നിവരെ  തെരഞ്ഞുടുത്തു. . കമ്മിറ്റി അംഗങ്ങള്‍: തോമസ് കോശി  ,ജോൺ സി വർഗീസ് ,ശ്രീകുമാർ ഉണ്ണിത്താൻ , ജെ . മാത്യൂസ് , എ .വി . വർഗീസ് ,…