മലയാളക്കരയുടെ അഭിമാനം വാനോളം ഉയര്‍ത്തി പ്രവാസിലോകവും കടന്നു ലോക രാഷ്ട്രങ്ങൾ വരെ അംഗീകരിക്കുന്ന നിലയിലേക്ക് Canadian Nehru trophy വള്ളംകളി ഉയര്‍ന്നിരിക്കുന്നു. കേരളത്തില്‍ നിന്നു കാനഡയിലേക്ക് 14 വർഷം മുൻപ് പറിച്ചു നട്ട ഈ മഹോത്സവം ഇന്ന് ലോക ജനത ഏറ്റെടുത്തിരിക്കുന്നു. കനേഡിയൻ നെഹ്രു ബോട്ട് റേസ് വിജയികള്‍ക്ക് കൈമാറാനുള്ള കനേഡിയന്‍ നെഹ്രു ട്രോഫി ഫിജി ഡെപ്യൂട്ടി പ്രധാനമന്ത്രി ബ്രാംപ്ടന്‍ മലയാളീ സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനത്തിന് കൈമാറി. കാനഡയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന ഫിജി ഉപപ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ഫിജി ബിസിനസ് മീറ്റില്‍ വെച്ചാണ് മലയാളി സമൂഹത്തിനു ആകമാനം അഭിമാനകരമായ ഈ ചടങ്ങ് നടത്തപ്പെട്ടത്. ടീം ഫിജി ഈ വര്‍ഷത്തെ വള്ളംകളി മത്സരത്തിനുള്ള ആദ്യ റജിസ്ട്രേഷന്‍ നിര്‍വഹിച്ചു. കാനഡായിലെ വള്ളംകളിയെയും അതിന്റെ അമരക്കാരനും ബ്രാംപ്ടന്‍ സിറ്റി അംബാസിഡറും കൂടിയായ പ്രസിഡണ്ട് കുര്യൻ പ്രക്കാനത്തെയും ഉപപ്രധാനമന്ത്രി Manoa…
Category: AMERICA
പാപത്തിന്റെ വൻ മതിലുകൾ തകർക്കപ്പെടണം ,എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ
ന്യൂയോർക് :വിവിധ തലങ്ങളിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന സഭകൾക്കും,സമൂഹത്തിനും ദൈവീക ശബ്ദം കേൾക്കുന്നതിനുള്ള കേൾവി നഷ്ടപെട്ടിട്ടുണ്ടെങ്കിൽ അത് വീണ്ടെടുക്കുന്നതിനു തടസ്സമായി ചുറ്റുപാടും കെട്ടിയുയർത്തപ്പെട്ടിരിക്കുന്ന പാപത്തിന്റെ വൻ മതിലുകൾ തകർക്കപ്പെടണം. മാത്രമല്ല ദൈവം നമ്മെ ഭരമേൽപിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാൻ സന്നദ്ധരാകുകയും വേണമെന്ന് നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാദിപൻ റൈറ്റ് റവ.ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഉധബോധിപ്പിച്ചു.പുറപ്പാട് മൂന്നിന്റെ ഒന്ന് മുതൽ പത്തു വരെയുള്ള വാക്യങ്ങളെ ആധാരമാക്കി മോശയുടെ ജീവിതത്തെ കുറിച്ച് പ്രതിപാദിക്കുകയായിരുന്നു തിരുമേനി. ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ മെയ് 14 ചൊവാഴ്ച ഓൺലൈൻ പ്ലാറ്റുഫോമിൽ സംഘടിപ്പിച്ച പത്താമത് വാർഷീക സമ്മേളനത്തില്‍ മുഖ്യ സന്ദേശം നൽക്കുകയായിരുന്നു എപ്പിസ്കോപ്പ. റവ മാത്യു വർഗീസ്, വികാരി ന്യൂജേഴ്‌സി എംടിസി, റാൻഡോൾഫ് പ്രാരംഭ പ്രാർത്ഥന നടത്തി. ഇന്ത്യയിലും ഏഷ്യയിലും ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘടനയായ ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിൽ…
ഹ്യൂസ്റ്റനിൽ പ്രീ-മാര്യേജ് കോഴ്സ് സമാപിച്ചു
ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വിവാഹ ഒരുക്ക ക്യാമ്പ് നടത്തപ്പെട്ടു. ക്നാനായ റീജിയൻ ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ക്യാമ്പിൽ വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ, ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ.ബിപി തറയിൽ, ടോണി പുല്ലാപ്പള്ളിൽ ബെന്നി കാഞ്ഞിരപ്പാറ, റെസിൻ ഇലക്കാട്ട് ,സ്വേനിയ ഇലക്കാട്ട്, ജോൺസൺ വട്ടമറ്റത്തിൽ, എലിസബത്ത് വട്ടമറ്റത്തിൽ, ദീപ്തി ടോമി, ജിറ്റി പുതുക്കേരിൽ, ജയ കുളങ്ങര, ജോണി ചെറുകര, ജൂലി സജി കൈപ്പുങ്കൽ, തുടങ്ങിയവർ വിവിധ വിഷയങ്ങളെപ്പറ്റി ക്ലാസുകൾ എടുത്തു. മെയ് പത്തു മുതൽ പന്ത്രണ്ടു വരെ മൂന്നു ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ വിവിധ ഇടവകകളിൽനിന്നായി നാല്പതോളം യുവജനങ്ങൾ പങ്കെടുത്തു. കുടുംബജീവിതത്തിന്റെ വിവിധ മേഖലയിലുള്ള വിഷയങ്ങളെക്കുറിച്ചും ആത്മീയവും മനഃശാസ്ത്രപരവും ഭൗതികവുമായ ക്ലാസ്സുകളാണ് നൽകപ്പെട്ടത്. വിവാഹഒരുക്കസെമിനാർ അനുഗ്രഹപ്രദവും, ഉപകാരപ്രദവുമായിരുന്നുവെന്നു പങ്കെടുത്ത യുവജനങ്ങൾ അഭിപ്രായപ്പെട്ടു. പങ്കെടുത്ത എല്ലാവർക്കും സര്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പങ്കെടുത്ത…
ക്‌നാനായ റീജിയണൽ ക്വിസ് മത്സര വിജയികൾ
ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ റീജിയൺ ദിനാചരണത്തോടനുബന്ധിച്ചു മതബോധന വിദ്യാർത്ഥികൾക്കായി നടത്തിയ ക്‌നാനായ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ന്യൂ യോർക്ക് സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിലെ അഷിതാ ഷിബി തള്ളത്തുകുന്നേൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ആൽഡെൻ ഷിബി തള്ളത്തുകുന്നേൽ (സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവക, ന്യൂ യോർക്ക്), ഇസബെൽ വേലികെട്ടൽ (സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവക, സാൻ ഹൊസെ, കാലിഫോർണിയ) എന്നിവർ യഥാക്രമം രണ്ടും മുന്നും സ്ഥാനങ്ങൾ നേടി. ക്‌നാനായ റീജിയണൽ ഡിറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ വിജയികളെ അഭിനന്ദിച്ചു. ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. മിഷൻ ലീഗ് റീജിയണൽ ഭാരവാഹികളായ ഫാ. ബിൻസ് ചേത്തലിൽ, സിജോയ് പറപ്പള്ളിൽ, ഷീബാ താന്നിച്ചുവട്ടിൽ, സുജാ ഇത്തിത്തറ എന്നിവർ…
അന്തരിച്ച സേതു കരിയാട്ടിന്റെ സംസ്കാരം ന്യൂജേഴ്‌സിയിൽ
ഫ്ലോറിഡയിലെ നേപ്പിൾസിൽ അന്തരിച്ച സേതു കരിയാട്ടിന്റെ സംസ്കാര ചടങ്ങുകൾ ന്യൂ ജേഴ്സിയിൽ മേയ് 18-ന്. ഫ്യൂണറൽ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ: മേയ് 13: Legacy Options Funeral Home, Fort Myers, Florida മേയ് 17: Riewerts Funeral Home, Bergenfield, New Jersey ഫ്യൂണറൽ സർവീസ്: മേയ് 18: സെന്റ് മേരീസ് സിറിയന്‍ ഓർത്തഡോൿസ് ചർച്ച് , ബെർഗെൻഫീൽഡ് , ന്യൂ ജേഴ്സി. Cemetery Address: Westwood Cemetery, 23 Kinderkamack Rd., Westwood, NJ 07675 പാലക്കാട്ടു കരിയാട്ടിൽ കുടുംബത്തിൽ രാമൻകുട്ടി നായരുടെയും ദാക്ഷായണിയമ്മയുടെയും മകനായ സേതു കരിയാട്ട് (79) ഫ്ലോറിഡയിലെ നേപ്പിൾസിൽ അന്തരിച്ചു. ദീർഘകാലം ന്യൂയോർക്കിൽ ബ്രൂക്ലിനിലും, പിന്നീട് ന്യൂജേഴ്സിയിൽ പരാമസ്സിലുമായിരുന്നു താമസം. ഇന്ത്യയിൽ സായി ബുക്കാറോയിലും , സെയിൽ സേലത്തിലും എഞ്ചിനീയർ ആയി മുൻപ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് അമേരിക്കയിൽ എത്തിയതിനു…
മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ പൊതുദർശനം ഡാളസ്സിൽ മെയ് 15നു
ഡാളസ് :കാലം ചെയ്ത ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പ്രഥമ മെത്രാപ്പൊലീത്തയും പരമാധ്യക്ഷനുമായിരുന്ന മാര്‍ അത്തനേഷ്യസ് യോഹാന്റെ പൊതുദർശനം 2024 മെയ് 15 ബുധനാഴ്ച വൈകുന്നേരം 4-8 മണി വരെ ഡാളസിലെ റെസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോമിലാണ് (13005 Greenville Avenue, Dallas, TX 75243) പൊതുദർശനം. പൂക്കൾക്ക് പകരമായി, കഴിഞ്ഞ കുറച്ച് മാസങ്ങളിൽ യോഹന്നാൻ്റെ ഹൃദയത്തോട് ഏറ്റവും അടുത്ത് നിന്നിരുന്ന ശുശ്രൂഷാ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി “ഇൻ മെമ്മറി ഫോർ എറ്റേണിറ്റി” എന്ന പ്രത്യേക ഫണ്ടിലേക്ക് സംഭാവനകൾ നൽകാവുന്നതാണ്. കർത്താവിൻ്റെ വിശ്വസ്ത ദാസനായ യോഹന്നാൻ (മെട്രോപൊളിറ്റൻ യോഹാൻ) തൻ്റെ ഓട്ടം വിശ്വസ്തതയോടെയും വളരെ സഹിഷ്ണുതയോടെയും അവസാനം വരെ ഓടി. വിശുദ്ധ മത്തായി 16:24-ൽ, “ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ തന്നെത്തന്നെ ത്യജിച്ച് തൻ്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ” എന്ന് യേശു നമ്മോട് പറഞ്ഞതിന് ബിഷോപ്പിന്റെ ജീവിതം നമുക്കെല്ലാവർക്കും സാക്ഷ്യം വഹിക്കുന്നു.…
ഡാളസ് വാൾമാർട്ടില്‍ പിരിച്ചുവിടല്‍ ആരംഭിച്ചു
ഡാളസ്:വാൾമാർട്ട് അതിൻ്റെ കോർപ്പറേറ്റ് ആസ്ഥാനത്തെ നൂറുകണക്കിന് ജോലികൾ വെട്ടിക്കുറയ്ക്കാനും യു.എസും കാനഡയും ആസ്ഥാനമായുള്ള വിദൂര തൊഴിലാളികളെ മൂന്ന് ഓഫീസുകളിലേക്ക് മാറ്റാനും പദ്ധതിയിടുന്നതായി ചൊവ്വാഴ്ച പ്രഖ്യാപിച്ചു . “വിദൂരമായി പ്രവർത്തിക്കുന്ന ഭൂരിഭാഗം അസോസിയേറ്റുകളോടും ഡാളസ്, അറ്റ്ലാൻ്റ, ടൊറൻ്റോ ഗ്ലോബൽ ടെക് ഓഫീസ് എന്നിവിടങ്ങളിലെ ഞങ്ങളുടെ ഓഫീസുകളിലുള്ള ഭൂരിഭാഗം അസോസിയേറ്റുകളോടും സ്ഥലം മാറ്റാൻ ഞങ്ങൾ ആവശ്യപ്പെടുന്നു,” വാൾമാർട്ടിൻ്റെ ചീഫ് പീപ്പിൾ ഓഫീസർ ഡോണ മോറിസ് അതിൻ്റെ യുഎസ് കാമ്പസിലേക്ക് അയച്ച ഒരു മെമ്മോയിൽ പറയുന്നു ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിലറും, ആഗോളതലത്തിൽ 2.1 ദശലക്ഷം തൊഴിലാളികളുള്ള രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തൊഴിലുടമയുമാണ് വാൾമാർട്ട്. ഭൂരിഭാഗം സ്ഥലമാറ്റങ്ങളും അർക്കൻസസിലെ ബെൻ്റൺവില്ലിലുള്ള ആസ്ഥാനത്തേക്കാണ്, ചിലത് സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലോ ഹോബോക്കണിലോ ഉള്ള ഓഫീസുകളിലേക്കാണ് മാറുന്നത്. കൂടുതൽ ആളുകളെ ഒരുമിച്ച് കൊണ്ടുവരികയും വാൾമാർട്ടിൻ്റെ സംസ്കാരം ശക്തിപ്പെടുത്തുകയും ജീവനക്കാരുടെ കരിയർ വികസിപ്പിക്കുകയും ചെയ്യുക…
പാസ്റ്റര്‍ വില്‍സണ്‍ ഏബ്രഹാമിന് ഡോക്ടറേറ്റ്
ഷിക്കാഗോ: പാസ്റ്റര്‍ വില്‍സണ്‍ ഏബ്രഹാമിന് ട്രിനിറ്റി ഇവഞ്ചലിക്കല്‍ ഡിവിനിറ്റി സ്‌കൂളില്‍ നിന്ന് മിനിസ്ട്രിയില്‍ ഡോക്ടറേറ്റ് ലഭിച്ചു. ഷിക്കാഗോയിലുള്ള ഇന്ത്യന്‍ പെന്തക്കോസ്റ്റല്‍ സഭകളുടെ പുതിയ തലമുറ നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ച് നടത്തിയ പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. ഷിക്കാഗോ ഗുഡ് ഷെപ്പേര്‍ഡ് ഫെല്ലോഷിപ്പ് ചര്‍ച്ചിലെ പാസ്റ്റര്‍ ആണ് ഡോ വില്‍സണ്‍ റജിസ്റ്റേര്‍ഡ് നഴ്‌സ് ആയി ജോലി ചെയ്തിരുന്ന അദ്ദേഹം പിന്നീട് അത് രാജി വെച്ച് അമേരിക്കയിലെ പ്രഫഷനല്‍ ചാപ്ലൈന്‍സ് അസോസിയേഷന്റെ അംഗീകാരമുള്ള ഒരു ബോര്‍ഡ് സര്‍ട്ടിഫൈഡ് ചാപ്ലയിന്‍ ആയി. ഷിക്കാഗോയിലെ ഒരു പ്രധാന ഹോസ്പിറ്റലില്‍ ഇപ്പോള്‍ സേവനം അനുഷ്ഠിക്കുന്നു. ഡോ ഗ്രേറ്റ എബ്രഹാം ആണ് ഭാര്യ. മക്കള്‍ ഇലൈജ, പോള്‍. നിലവില്‍ ഷിക്കാഗോ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ പ്രസിഡന്റാണ്.
ട്രക്ക് ബസിലിടിച്ച് 8 പേർ കൊല്ലപ്പെട്ട കേസിൽ ട്രക്ക് ഡ്രൈവറെ ഡിയുഐ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു
ഡണെലൺ, ഫ്ലാ. – സെൻട്രൽ ഫ്ലോറിഡയിൽ കർഷകത്തൊഴിലാളികൾ സഞ്ചരിച്ച ബസുമായി കൂട്ടിയിടിച് അപകടത്തിൽപ്പെട്ട പിക്കപ്പ് ട്രക്കിൻ്റെ ഡ്രൈവറെ ഡിയുഐ ചാർജിൽ അറസ്റ്റ് ചെയ്തു. അപകടത്തിൽ എട്ട് പേർ മരിക്കുകയും എട്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ആകെ 38 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഷെരീഫിൻ്റെ ഓഫീസ് അറിയിച്ചു. യു.എസ്. ഹൈവേ 41-ന് കിഴക്ക് സ്റ്റേറ്റ് റോഡ് 40-ൽ ചൊവ്വാഴ്ച രാവിലെ 6:35-ഓടെയായിരുന്നു അപകടം. അപകട സമയത്ത് തണ്ണിമത്തൻ വിളവെടുക്കുകയായിരുന്ന ഡന്നലോണിലെ കാനൺ ഫാമിലേക്ക് 46 കർഷകത്തൊഴിലാളികളെ കയറ്റിക്കൊണ്ടുപോകുകയായിരുന്നു സ്കൂൾ ബസ്, ട്രക്കിൻ്റെ ഡ്രൈവർ ബ്രയാൻ ഹോവാർഡ് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് അറസ്റ്റിലായതായി ചൊവ്വാഴ്ച, ഫ്ലോറിഡ ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹൈവേ സേഫ്റ്റി ആൻഡ് മോട്ടോർ വെഹിക്കിൾസ് അറിയിച്ചു.
ഒരാഴ്ചയ്ക്കിടെ ഏകദേശം 4,50,000 പേർ റഫയിൽ നിന്ന് പലായനം ചെയ്തു: യുഎൻ
ന്യൂയോര്‍ക്ക്: ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന കനത്ത വ്യോമ-കര ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പലായനം ചെയ്തവരുടെ എണ്ണം ദിനംതോറും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഒരാഴ്ചയ്ക്കിടെ ഗാസയിലെ റാഫ നഗരത്തിൽ നിന്ന് ഏകദേശം 4,50,000 പേർ പലായനം ചെയ്തതായി യു എന്‍ പ്രസ്താവനയില്‍ പറഞ്ഞു. സുരക്ഷ തേടി കുടുംബങ്ങൾ പലായനം ചെയ്യുന്നത് തുടരുന്നതിനാൽ റഫയിലെ തെരുവുകള്‍ ശൂന്യമായെന്ന് യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി (UNRWA) എക്‌സ് പോസ്റ്റില്‍ എഴുതി. റാഫയിലെ ജനങ്ങള്‍ നിരന്തരമായ ക്ഷീണവും വിശപ്പും ഭയവും നേരിടുന്നു. ഒരിടത്തും സുരക്ഷിതമല്ല. ഉടനടി വെടിനിർത്തൽ മാത്രമാണ് ഏക പ്രതീക്ഷ എന്നും ഏജന്‍സി പറഞ്ഞു. ഇസ്രായേൽ സൈന്യം ഗാസയുടെ തെക്കേ അറ്റത്തുള്ള നഗരത്തിലേക്ക് ഒരാഴ്ച മുമ്പാണ് കിഴക്ക് നിന്ന് മുന്നേറിയത്. തുടര്‍ന്ന് ഈജിപ്തിലേക്കുള്ള റഫ അതിർത്തിയിലെ പലസ്തീൻ ഭാഗത്തിൻ്റെ നിയന്ത്രണവും ഏറ്റെടുത്തു. കഴിഞ്ഞ ഒക്ടോബറിൽ ഗാസ യുദ്ധം ആരംഭിച്ചപ്പോൾ ബന്ദികളാക്കിയവരെ…
