ഹൂസ്റ്റൺ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (MAGH) 2024 ലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ, രണ്ടു പാനലുകളിലേയും ശക്തരായ മത്സരാര്‍ത്ഥികളെ പരിചയപ്പെടുന്നതിനും ഒരു തുറന്ന സംവാദത്തിനും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയും (IPCNA) പ്രവാസി ചാനലും സംയുക്തമായി വേദിയൊരുക്കുന്നു. ഡിസംബർ 7 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസിലാണ് (1415, Packer Lane, Stafford) സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക സാമുദായിക രംഗത്തെ പ്രമുഖ നേതാക്കളായ മാത്യൂസ് മുണ്ടയ്ക്കലും ബിജു ചാലയ്ക്കലും പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്ന 2 ശക്തമായ പാനലുകളാണ് ഇത്തവണത്തെ മാഗ് തിരഞ്ഞെടുപ്പില്‍ കൊമ്പു കോർക്കുന്നത്. രണ്ടു പാനലിലുള്ളവരും വിജയം ലക്ഷ്യമാക്കി, കേരളത്തിലെ ഇലക്ഷൻ പ്രചാരണങ്ങൾക്ക് സമാനമായി വിവിധ രീതികളിൽ ആവേശകരമായ പ്രചരണം ആരംഭിച്ചുകഴിഞ്ഞു. ഇരു പാനലും സോഷ്യൽ മീഡിയ പ്രചാരണത്തിൽ…
Category: AMERICA
വിദേശ വരുമാനത്തിന്മേലുള്ള നികുതി ഏർപ്പെടുത്തുമെന്ന് സൂചന നൽകി സുപ്രീം കോടതി
വാഷിംഗ്ടൺ:വിദേശ വരുമാനത്തിന്മേലുള്ള നികുതി ഏർപ്പെടുത്തുമെന്ന് സുപ്രീം കോടതി ഇന്ന് സൂചന നൽകി , അതേസമയം സമ്പത്തിന്മേൽ ഒരിക്കലും നടപ്പിലാക്കാത്ത വിശാലമായ നികുതിയെക്കുറിച്ചുള്ള ചോദ്യങ്ങൾ അവശേഷിക്കുന്നു. റിപ്പബ്ലിക്കൻ കോൺഗ്രസ് പാസാക്കിയതും അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പിട്ടതുമായ 2017 ലെ നികുതി നിയമത്തിൽ അമേരിക്കക്കാരുടെ ഉടമസ്ഥതയിലുള്ളതും എന്നാൽ വിദേശ രാജ്യങ്ങളിൽ അവരുടെ ബിസിനസ്സ് നടത്തുന്നതുമായ കമ്പനികൾക്ക് ബാധകമായ ഒരു വ്യവസ്ഥ ഉൾപ്പെടുന്നു. മറ്റ് നികുതി ആനുകൂല്യങ്ങൾ നികത്തുന്നതിനായി നിക്ഷേപകരുടെ ലാഭവിഹിതം അവർക്ക് കൈമാറാത്ത ഓഹരികൾക്ക് ഇത് ഒറ്റത്തവണ നികുതി ചുമത്തുന്നു. ഈ വ്യവസ്ഥ , പ്രധാനമായും യുഎസ് നികുതികളിൽ നിന്ന് സംരക്ഷിക്കുന്നതിനായി വിദേശത്ത് പണം നിക്ഷേപിച്ച ആഭ്യന്തര കോർപ്പറേഷനുകളുടെ വിദേശ ഉപസ്ഥാപനങ്ങളിൽ നിന്ന്.$340 ബില്യൺ വരുമാനം പ്രതീക്ഷിക്കുന്നു, നികുതി ബിൽ റിപ്പബ്ലിക്കൻ കോൺഗ്രസ് പാസാക്കുകയും അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയമത്തിൽ ഒപ്പിടുകയും ചെയ്തിരുന്നു അതേസമയം, വരുമാനത്തിന് പകരം…
അർച്ചന ലിനേഷ് മന്ത്ര ട്രഷറർ
മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര) 2023-2025 കാലയളവിലെ എക്സ്ക്യൂട്ടീവ് ട്രഷററായി ശ്രീമതി അർച്ചന ലിനേഷിനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തതായി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ഡയറക്ടർ ബോർഡിന്റെയും സംയുക്ത സമ്മേളനത്തിൽ പ്രസിഡന്റ് ശ്യാം ശങ്കർ പ്രഖ്യാപിച്ചു. നോർത്ത് കരോലിനയിലെ ഷാർലെറ്റിൽ ബാങ്കിംഗ് മേഖലയില്‍ ഐ ടി ഉദ്യോഗസ്ഥയായ ശ്രീമതി അർച്ചന, കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി അവിടുത്തെ പ്രവാസി സംഘടനകളിലും സാമൂഹ്യ സാംസ്കാരിക രംഗത്തും സജീവമാണ്. ഷാർലെറ്റിലെ കൈരളി സത്‌സംഗിന്റെ സാമ്പത്തിക വിഭാഗം കൈകാര്യം ചെയ്തും, ചിന്മയ ഷാർലറ്റ് ഡിവിഷൻ ബാലവിഹാറിന്റെ പ്രവർത്തനങ്ങളിലൂടെയും അർച്ചന ആർജിച്ച പരിചയസമ്പന്നത മന്ത്രക്കു ഒരു മുതൽക്കൂട്ടാകുമെന്ന് ശ്യാംശങ്കർ പ്രത്യാശ പ്രകടിപ്പിച്ചു. ഭാരതീയ കലകളെ എന്നും സ്നേഹിച്ചിരുന്ന അർച്ചന എല്ലാ തിരക്കുകൾക്കിടയിലും ഭരതനാട്യം അഭ്യസിക്കാൻ സമയം കണ്ടെത്തുന്നു. തിരുവനന്തപുരം സ്വദേശിനിയാണ് അർച്ചന. കൊല്ലം സ്വദേശി ലിനേഷ് ആണ് ഭർത്താവ്. ഏക മകൾ അഭിരാമി കോളേജ്…
‘ട്രംപ് മത്സരിച്ചില്ലെങ്കിൽ, ഞാൻ മത്സരിക്കുമോയെന്നു എനിക്ക് ഉറപ്പില്ല’: ബൈഡൻ
ബോസ്റ്റൺ :മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും മത്സരിക്കാൻ ശ്രമിക്കുന്നില്ലെങ്കിൽ 2024 ൽ വൈറ്റ് ഹൗസിൽ രണ്ടാം തവണയും താൻ മത്സരിക്കോ എന്ന് തനിക്ക് ഉറപ്പില്ലെന്ന് പ്രസിഡന്റ് ബൈഡൻ ചൊവ്വാഴ്ച തന്നെ പിന്തുണകുന്നവരോടായി പറഞ്ഞു. “ട്രംപ് മത്സരിച്ചില്ലെങ്കിൽ, ഞാൻ മത്സരിക്കുമെന്ന് എനിക്ക് ഉറപ്പില്ല. പക്ഷേ രാജ്യത്തിനുവേണ്ടി അദ്ദേഹത്തെ വിജയിപ്പിക്കാൻ ഞങ്ങൾക്ക് കഴിയില്ല,” മസാച്യുസെറ്റ്സിലെ ബോസ്റ്റണിനടുത്തുള്ള ഒരു സ്വകാര്യ ഭവനത്തിൽ നടന്ന ധനസമാഹരണത്തിൽ പ്രസിഡന്റ് പറഞ്ഞു. വൈറ്റ് ഹൗസ് തിരികെ നേടിയാൽ ട്രംപ് അമേരിക്കൻ ജനാധിപത്യത്തിന് ഉയർത്തുന്ന ഭീഷണിയാണെന്ന് താനും ഡെമോക്രാറ്റുകളും ഊന്നിപ്പറഞ്ഞ കാര്യം ആവർത്തിച്ച് പറയുന്നതിനിടെയാണ് വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള കാരണങ്ങളെക്കുറിച്ച് ബൈഡൻ സത്യസന്ധമായ അഭിപ്രായം രേഖപ്പെടുത്തിയത് തുടർച്ചയായി മൂന്നാമതും മത്സരിക്കുന്നതിനാൽ, റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ നോമിനേഷനിൽ ട്രംപ് കമാൻഡിംഗ് ഫ്രണ്ട് റണ്ണറായി തുടരുന്നു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് -81 കാരനായ ബിഡന്റെ …
മാത്യു മുണ്ടിയാങ്കലിന് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി കാനഡ ആദരിച്ചു
ഒട്ടാവ: കാനഡയുടെ ഭരണ സിരാകേന്ദ്രമായ കനേഡിയന്‍ പാര്‍ലമെന്റ് ഹാളില്‍ വച്ച് നടന്ന ‘കേരള ഡേ അറ്റ് പാര്‍ലമെന്റ്’ എന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വച്ച് മാത്യു മുണ്ടിയാങ്കലിനെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു. 38 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാനഡയുടെ ഫ്രെഞ്ച് പ്രോവിന്‍സ് ആയ ഡ്യൂബെക്ക്- മോണ്‍ട്രിയല്‍ സിറ്റിയില്‍ നിന്ന് തുടക്കം കുറിച്ച് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് നോര്‍ത്ത് അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് വെന്നിക്കൊടി പാറിച്ച വ്യക്തിയാണ് മാത്യു. ചടങ്ങില്‍ കനേഡിയന്‍ പാര്‍ലമെന്റ് എം.പി ചന്ദ്ര ആര്യയും, ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മയും ചേര്‍ന്ന് അദ്ദേഹത്തിന് ഉപഹാരങ്ങള്‍ കൈമാറി. കേരളത്തിന്റെ തനത് കലാരൂപങ്ങള്‍കൊണ്ട് സമ്പന്നമായിരുന്നു പ്രസ്തുത ചടങ്ങ്.
2021 ജനുവരി മുതൽ 2022 നവംബർ വരെ വില 13.8% വർദ്ധിച്ചതായി പുതിയ പഠന റിപ്പോർട്ട്
ന്യൂയോർക് :2021 ജനുവരിയിൽ സമാനമായ ജീവിത നിലവാരം നിലനിർത്താൻ സാധാരണ കുടുംബം പ്രതിവർഷം $11,434 അധികമായി ചെലവഴിക്കണമെന്നും പുതിയതായി പുറത്തുവിട്ട ഡാറ്റ വെളിപ്പെടുത്തുന്നു.റിപ്പബ്ലിക്കൻ പാർട്ടിയാണ് ഈ പുതിയ വിശകലനം കണ്ടെത്തിയത് പണപ്പെരുപ്പം ഉയരാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പ്.ഗവൺമെന്റ് ഡാറ്റയുടെ സമീപകാല വിശകലനം കാണിക്കുന്നത്, 2021 ജനുവരിയിൽ അവർ കൈവരിച്ച അതേ ജീവിതനിലവാരം നിലനിർത്താൻ ശരാശരി അമേരിക്കൻ കുടുംബം പ്രതിവർഷം $11,000-ത്തിലധികം ചെലവഴിക്കേണ്ടിവരുമെന്നാണ് – ഉപഭോക്തൃ വില സൂചിക, ഉപഭോക്തൃ ചെലവ് സർവേ എന്നിവയിൽ നിന്നുള്ള ഗവൺമെന്റ് ഡാറ്റ യു.എസ് സെനറ്റ് ജോയിന്റ് ഇക്കണോമിക് കമ്മിറ്റിയിലെ റിപ്പബ്ലിക്കൻ അംഗങ്ങൾ സമാഹരിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു. ഡാറ്റ അനുസരിച്ച് (അരിസോണ, കൊളറാഡോ, ഐഡഹോ, മൊണ്ടാന, നെവാഡ, ന്യൂ മെക്സിക്കോ, യൂട്ട, വ്യോമിംഗ്) കുടുംബങ്ങൾ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്ക് നേരിടുന്നു, വില 2021 ജനുവരിയിലേതിനേക്കാൾ 16.5% കൂടുതലാണിത് ഉയർന്ന പണപ്പെരുപ്പ നിരക്കും…
സൂസൻ കുരുവിള (85) അന്തരിച്ചു
എഡ്മണ്ടന്‍: വളഞ്ഞവട്ടം മണത്ര പരേതനായ എം.പി. കുരുവിളയുടെ ഭാര്യ സൂസൻ കുരുവിള (85) അന്തരിച്ചു. പരേത വളഞ്ഞവട്ടം മാലിയിൽ കുടുംബാംഗമാണ്. മൃതദേഹം ശനിയാഴ് രാവിലെ 8:00 മണിക്ക് ആലംതുരുത്തിയിലുള്ള മകൻ ബാബു കുരുവിളയുടെ വസതിയിൽ കൊണ്ടുവരുന്നതും ഉച്ചക്ക് 2:00 മണിക്ക് വീട്ടിലെ ശുശ്രൂഷകൾ നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ ആരംഭിച്ച് 3:00 മണിക്ക് വളഞ്ഞവട്ടം ഈസ്റ്റ് സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കുന്നതുമാണ്. മക്കൾ: റവ. ഫാ. ബിന്നി കുരുവിള ( വികാരി, സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, എഡ്മണ്ടന്‍, കാനഡ), ബാബു കുരുവിള (ദുബായ്), ബീന (Ex.SIS ഷാർജ) , ബിജി (ബഹറൈന്‍). മരുമക്കൾ: ലതാ ബിന്നി – കാരുചിറ തെക്കേതിൽ, വാകത്താനം, സുജാ ബാബു – നീലംകേരിൽ, വള്ളംകുളം, റ്റി.ജെ. ജോൺസൺ – തേനോലിൽ, പെരുമ്പെട്ടി, തോമസ്…
സ്ലിം മ്യൂസിയം ഡിസംബർ 9-ന് ഹൂസ്റ്റണിൽ തുറക്കുന്നു
ഹൂസ്റ്റൺ: ഡിസംബർ 9-ന് സ്ലൂമോ ഇൻസ്റ്റിറ്റ്യൂട്ട് ഹൂസ്റ്റണിൽ കാറ്റി ഫ്രീവേയിലുള്ള മാർക്ക്-ഇ എന്റർടൈൻമെന്റ് സെന്ററിൽ സ്ലിം മ്യൂസിയം തുറക്കുന്നു.കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും വിനോദം പകരുന്നതാണു .ന്യൂയോർക്ക്, ചിക്കാഗോ, അറ്റ്ലാന്റ എന്നി മൂന്ന് സ്ഥലങ്ങളിലാണ് ഇപ്പോൾ സ്ലിം മ്യൂസിയം നിലവിലുള്ളത് സ്ലൂമോ ഇൻസ്റ്റിറ്റ്യൂട്ട് എന്നാണ് മ്യൂസിയത്തിന്റെ പേര്. ഇത് 23,000 ചതുരശ്ര അടി സ്ഥലമാണ്, അതിൽ DIY സ്ലൈം ബാർ, സ്ലൂമോ ഫാൾസ് (നിങ്ങൾ മെലിഞ്ഞത്), അതിഥികൾക്ക് സ്ലിം മുദ്രകൾ പര്യവേക്ഷണം ചെയ്യാൻ കഴിയുന്ന സ്ലിമി ഫോസിലുകൾ എന്നിവ പോലുള്ള ഓവർ-ദി-ടോപ്പ് ഇൻസ്റ്റാളേഷനുകൾ അവതരിപ്പിക്കും. ഉയർന്ന സ്പർശനബോധം അനുഭവിക്കാൻ കണ്ണടച്ചിരിക്കുമ്പോൾ സന്ദർശകർക്ക് പരസ്പരം നയിക്കാനുള്ള ഒരു സെൻസറി ടച്ച് മതിൽ.കൈനറ്റിക് സാൻഡ് ഡൂൺസ് — ഫ്ലേവർ പേപ്പറുമായി സഹകരിച്ച് നിർമ്മിച്ച ഇഷ്‌ടാനുസൃത തിളങ്ങുന്ന വാൾപേപ്പറുള്ള ഒരു ബ്ലാക്ക് ലൈറ്റ് റൂമിൽ സാൻഡ്‌ബോക്‌സ് (എല്ലാം കൈനറ്റിക് സാൻഡ് പര്യവേക്ഷണത്തിന്) പുനർനിർമ്മിക്കുന്നതിന്…
സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സിന് കരുത്തുറ്റ നേതൃത്വം
ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ ( SIUCC) 2024 ലേക്കുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തു. ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യങ്ങളാണ് പുതിയ വർഷത്തെ ഭാരവാഹികൾ. ഡിസംബർ 3 നു ഞായറാഴ്ച വൈകുന്നേരം സംഘദനയുടെ സ്റ്റാഫ്‌ഫോർഡിലുള്ള കോർപ്പറേറ്റ് ഓഫീസിൽ കൂടിയ വാർഷിക പൊതുയോഗത്തിലാണ് ഐക്യകണ്ടേന തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് ബേബി മണക്കുന്നേൽ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികൾ : പ്രസിഡണ്ട് : സഖറിയാ കോശി, എക്സിക്യൂട്ടീവ് ഡയറക്ടർ : സണ്ണി കാരിയ്ക്കൽ സെക്രട്ടറി: ജിജി ഓലിക്കൻ ഫിനാൻസ് ഡയറക്ടർ: രമേഷ് അത്തിയോടി ജോയിന്റ് സെക്രട്ടറി : മോനി തോമസ് സജു കുര്യാക്കോസ് : ജോയിന്റ് ഫിനാൻസ് ഡയറക്ടർ. ഹൂസ്റ്റണിലെ 9 മലയാളി വ്യവസായി സംരംഭകരെ ചേർത്തുപിടിച്ചുകൊണ്ടു 2012 ൽ രൂപംകൊണ്ട സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് അതിന്റെ…
ഫ്ലൂ (അദ്ധ്യായം 7): ജോണ്‍ ഇളമത
മലവെള്ള പാച്ചില്‍ കഴിഞ്ഞ് ഒഴുകിപോയ അവശിഷ്ടങ്ങളുടെ ശേഷിപ്പുകളാണ് നാട്ടില്‍ സെലിനായെ സ്വാഗതം ചെയ്തത്. ഇടക്കിടെ മണ്ണും കലക്ക വെള്ളവും ഒഴുകി ഒലിച്ചുണങ്ങിയ റോഡുകള്‍, പൊട്ടിപൊളിഞ്ഞ ചെറുവീടുകള്‍, ഒടിഞ്ഞുവീണ മരങ്ങളുടെ അവശിഷ്ടങ്ങള്‍, വിനാശം വിതച്ച കൃഷിയിടങ്ങള്‍. അവിടെയൊക്കെ മലയോര കര്‍ഷകരുടെ വേര്‍പ്പിലെ ഉപ്പും കണ്ണീരും മണക്കുന്നുണ്ടന്ന് സെലീനാക്കു തോന്നി. അപ്പനും, സേവ്യര്‍ എന്ന ചെറുപ്പക്കാരനും കൂടിയാണ് സെലീനായെ എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടാനെത്തിയത്. സേവ്യറിന്റെ കാറായിരിക്കും എന്നുതന്നെ സെലീന ഈഹിച്ചു. ആ ഊഹം ശരിയായിരുന്നു. അപ്പനതു വെളിപ്പെടുത്തി. “സേവ്യര്‍ ഈയിടെ പ്രൈവറ്റ് ടാക്സി ഓടാനായി എടുത്ത പുത്തന്‍ മാരുതി കാറാ. അതും മോള്‍ക്കു തന്നെ കന്നി ഓട്ടം.” കാര്‍ ഡ്രൈവ് ചെയ്തിരുന്ന സേവ്യര്‍ മുമ്പിലെ മിററിലൂടെ സെലീനയെ നോക്കി പുഞ്ചിരിച്ചു മൊഴിഞ്ഞു: “ഞാന്‍ അയല്‍ക്കാരോട് ടാക്സികൂലി കൈപ്പറ്റുമെന്ന് കരുതുന്നുണ്ടോ. ചേട്ടന്‍ വിളിച്ചതു കൊണ്ടു വന്നതാ” അമ്മ പറഞ്ഞ രണ്ടാം കെട്ടുകാരനാകാന്‍…
