കെ.എച്ച്.എന്‍.എ. രജത ജൂബിലിയും കണ്‍‌വന്‍ഷനും; ഒരുക്കങ്ങള്‍ ആരംഭിച്ചു: ഡോ.നിഷാ പിള്ള

ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2025 ല്‍ നടക്കുന്ന ഹിന്ദു മഹാസംഗമം സംഘടനയുടെ രജതജൂബിലി ആഘോഷം കൂടിയായിരിക്കുമെന്നും, വിപുലമായ പരിപാടികളോടു കൂടി നടത്തപ്പെടുന്ന ഈ രജത ജൂബിലി ആഘോഷത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞതായി പ്രസിഡന്റ് ഡോ. നിഷാ പിള്ള പറഞ്ഞു. കെ.എച്ച്.എന്‍.എ. മിഡ് വെസ്റ്റ് റീജിയന്‍, ഷിക്കാഗോ സംഘടിപ്പിച്ച മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡോ. നിഷാ പിള്ള. സംഘടനയുടെ വിവിധ കര്‍മ്മ പദ്ധതികള്‍ നടന്നു വരുന്നതായും, യുവ തലമുറയെ കൂടുതല്‍ ഉള്‍പ്പെടുത്തി വിവിധ പ്രോഗ്രാമുകള്‍ നടത്തി വരുന്നതായും പ്രസിഡന്റ് പ്രത്യേകം എടുത്തു പറഞ്ഞു. കൂടാതെ സദസ്സിന്റെ വിവിധ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. സംഘടനയുടെ മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍മ്മ പരിപാടികള്‍ക്കും നിങ്ങള്‍ ഓരോരുത്തരുടേയും കൂട്ടായ സഹകരണം ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചു. ട്രസ്റ്റി മെമ്പര്‍ അരവിന്ദ് പിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ ജൂഡീഷ്യല്‍ അംഗം…

ഡിട്രോയിറ്റ് സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ദിവ്യകാരുണ്യ സ്വീകരണം നടത്തി

ഡിട്രോയിറ്റ്: ജൂൺ 9 ഞായറാഴ്ച ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം നടത്തി. റിയാൻ കാലായിൽ, ഗാവിൻ കാലായിൽ, സേറ കണ്ണച്ചാൻപറമ്പിൽ, എലീസ താന്നിച്ചുവട്ടിൽ, ഇസബെൽ പുത്തൻപറമ്പിൽ, എലൈൻ പുത്തൻപറമ്പിൽ എന്നീ കുട്ടികളായിരുന്നു ദിവ്യകാരുണ്യം സ്വീകരിച്ചത്. ഇടവക വികാരി റവ. ഫാ. ജോസഫ് തറയ്ക്കൽ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. റവ. ഫാ. ജോയി ചക്കിയാൻ സഹകാർമികത്വം വഹിച്ചു.  

കാനഡയിലെ ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ തിരുഹൃദയ തിരുനാള്‍ ആഘോഷം പ്രൗഢഗംഭീരമായി

ലണ്ടന്‍: കാനഡയിലെ പ്രഥമ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാള്‍ ആഘോഷം ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. ജൂണ്‍ 7 വെള്ളിയാഴ്ച ഇടവക വികാരി ഫാ. സജി ചാഴിശ്ശേരില്‍ പുതുതായി നിര്‍മ്മിച്ച കൊടിമരം വെഞ്ചരിപ്പിനു ശേഷം കൊടിയേറ്റ് നടത്തി. രൂപം വെഞ്ചരിപ്പ്, ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച എന്നിവയ്ക്കു ശേഷം ഫാ.ജോബി കുന്നത്ത് CMI യുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മരിച്ചവര്‍ക്കു വേണ്ടിയുള്ള പാട്ടുകുര്‍ബ്ബാന നടത്തപ്പെട്ടു. ജൂണ്‍ 8 ശനിയാഴ്ച വൈകുന്നേരം ആഘോഷമായ പാട്ടു കുര്‍ബ്ബാനയ്ക്ക് ഫാ. പ്ലോജന്‍ ആന്റണി കണ്ണമ്പുഴ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ. ജോസ് തറയ്ക്കല്‍ വചന സന്ദേശം നല്‍കി. വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് ഇടവകാംഗങ്ങള്‍ ഒന്നു ചേര്‍ന്ന് 2 മണിക്കൂര്‍ നേരം നടത്തിയ കലാസന്ധ്യ കണ്ണിനും കാതിനും കുളിര്‍മയേകുന്ന ഒന്നായി മാറി. ഇടവകാംഗങ്ങള്‍ ഒത്തു ചേര്‍ന്ന് തയ്യാറാക്കിയ പിടിയും കോഴിയും സ്‌നേഹവിരുന്നിന് മാറ്റുകൂട്ടി.…

ഡോ. ബോബി മുക്കാമല അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഇലക്ട്

ചിക്കാഗോ: അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ  പ്രസിഡൻ്റായി ഡോ. ബോബി മുക്കാമല തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ്റെ (AMA) വാർഷിക മീറ്റിംഗിൽ, മിഷിഗണിലെ ഫ്ലിൻ്റിൽ നിന്നുള്ള ഓട്ടോളറിംഗോളജിസ്റ്റായ ഡോ. ബോബി മുക്കാമലയെ  പ്രസിഡൻ്റായി തിരഞ്ഞെടുത്തത്  ജൂൺ 11നു  എഎംഎ പ്രസിഡൻ്റായി ചുമതലയേറ്റ ഡോ. ബ്രൂസ് സ്കോട്ടിൻ്റെ പിൻഗാമിയായാണ്  ഡോ. ബോബി. ഒരു വർഷത്തിന് ശേഷമായിരിക്കും  പ്രസിഡന്റ്  ഡോ. ബോബി ചുമതല .ഏറ്റെടുക്കുക . കുടിയേറ്റ ഭിഷഗ്വരന്മാർക്ക് ജനിച്ച ഡോ. മുക്കാമല പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്തിനു ശേഷം  നടത്തിയ  പ്രസംഗത്തിൽ, “ഞാൻ വളർന്നപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ നിന്ന ചുമലുകളായിരുന്നു അവർ” എന്ന് മാതാപിതാക്കളോടും കുടുംബാംഗങ്ങളോടും നന്ദി പറഞ്ഞു. അവരും അവരുടെ തലമുറയും ഈ നാട്ടിൽ വന്നു, “ആരും അറിയാതെ”, രാജ്യത്തിന് ആവശ്യമുള്ള സമയത്ത് വൈദ്യശാസ്ത്രം പരിശീലിക്കാനും അതേ സമയം അവർക്ക് അന്യമായ ഒരു സംസ്കാരം ഉൾക്കൊള്ളാനും അദ്ദേഹം പറഞ്ഞു. എഎംഎയുടെ തിരഞ്ഞെടുക്കപ്പെട്ട…

കണ്ണുനീർ തൂകുന്ന ജീവിതാനുഭവങ്ങളിൽ കൈവിടാത്ത ദൈവീക സാന്നിധ്യം അനുഭവിച്ചറിയണം: ഡോ.യുയാകിം മാർ കൂറിലോസ്

ഡാളസ് :ജീവിതത്തിന്റെ പ്രതിസന്ധികളുടെ മധ്യേ,കണ്ണുനീർ തൂകുന്ന ജീവിതാനുഭവങ്ങളുടെ മദ്ധ്യ കൈവിടാത്ത ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിച്ചറിയുവാൻ നമുക്ക് കഴിയണമെന്നു മാർത്തോമ്മാ സഫ്രഗൻ മെത്രാപോലിത്തയും മുൻ  നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാദിപനുമായിരുന്ന റൈറ്റ് റവ. ഡോ. യുയാകിം മാർ മാർ കൂറിലോസ്  ഉദ്ബോധിപ്പിച്ചു ദൈവീക കല്പന ലംഘിച്ചതിനാൽ ശപിക്കപ്പെട്ട ഭൂമിയിൽ(ഏതെൻ  തോട്ടത്തിൽ) മറഞ്ഞു നിന്നിരുന്ന ആദ്യമാതാപിക്കളുടെ മുൻപിലാണ് ആദ്യമായി ദൈവം പ്രത്യക്ഷപ്പെട്ടതെങ്കിൽ, മരണത്തെ കീഴ്പെടുത്തി  ഉയർത്തെഴുന്നേറ്റ ക്രിസ്തു ആദ്യമായി  പ്രത്യക്ഷപ്പെട്ടതു കല്ലറക് മുൻപിൽ കണ്ണുനീർ തൂകി നിന്നിരുന്ന സ്ത്രീ കളുടെ മുൻപിലും പിന്നീട് ഭരണാധികാരികളെ പേടിച്ചു മാളികയിൽ വാതിൽ അടച്ചിരുന്നു ശിഷ്യൻമാർകും, തുടർന്നു നിരാശരായി എമ്മുവസിലേക്കു പോകുകയായിരുന്ന ശിഷ്യർക്കു മുന്പിലുമാണ് . ഈ സന്ദർഭങ്ങളിലെല്ലാം ക്രിസ്തുവിനെ തിരിച്ചറിയാൻ കഴിയാതിരുന്നവരെ തന്റെ സാന്നിധ്യം ധയ് ര്യപ്പെടുത്തുന്നതായി കാണാമെന്നും തിരുമേനി പറഞ്ഞു.അതേസമയം  ഉയർത്തെഴുന്നേറ്റ ക്രിസ്തു നമ്മുടെ മുൻപിൽ വെച്ചിരിക്കുന്ന വെല്ലുവിളികൾ ഏറ്റെടുക്കാൻ നാം…

പ്ഫ പുല്ലേ (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡാ

1997 ഡിസംബർ മാസത്തിൽ എറണാകുളം കലൂരിലുള്ള പി വി എസ് ഹോസ്പിറ്റലിൽ കരൾ രോഗം മൂർച്ഛിച്ചു ചികിത്സയിൽ ആയിരുന്ന പഴയകാല നായക നടൻ എം ജി സോമന് സന്ദർശിച്ച സുരേഷ് ഗോപിയോട് അദ്ദേഹം തലയിൽ കൈ വച്ചു അനുഗ്രഹിച്ചു പറഞ്ഞു സുരേഷ് സിനിമയിൽ മാത്രമല്ല പൊതുരംഗത്തും പ്രശസ്തിയിലേക്ക് ഉയരും. . ഏതാണ്ട് നാൽപതു വർഷത്തോളമായി മലയാള സിനിമയിലെ അഭിനയ രംഗത്തുള്ള സുരേഷ് ഗോപിയെ ഏറെ പ്രശസ്തിയിലേക്ക് ഉയർത്തിയ പ്രധാന കാരണങ്ങളിൽ ഒന്ന് 1994 ൽ പുറത്തിറങ്ങിയ കമ്മീഷണർ സിനിമയിൽ സത്യസന്ദനായ പോലീസ് ഓഫീസർ ആയി അഭിനയിച്ച സുരേഷ് ഗോപി അഴിമതി വീരനായ പോലീസ് ഐ ജി ആയി അഭിനയിച്ച തന്റെ മേലുദ്യോഗസ്ഥൻ രാജൻ പി ദേവിന് നേരെ കൈ ചൂണ്ടി വിളിച്ച “പ്ഫ പുല്ലേ ”എന്ന വൈറൽ ഡയലോഗ് ആണ്. . പിന്നീട് മിമിക്രി കലാകാരന്മാർ ഏറ്റെടുത്ത…

ഇന്ത്യൻ കോണ്‍സുലേറ്റില്‍ നിന്ന് വിരമിച്ച കോണ്‍സുല്‍ എ.കെ. വിജയകൃഷ്ണന് എന്‍ബിഎ യാത്രയയപ്പ് നല്‍കി

ന്യൂയോര്‍ക്ക്: കഴിഞ്ഞ അഞ്ചു വർഷം സ്തുത്യർഹമായ സേവനമനുഷ്ഠിച്ചതിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ (കമ്മ്യൂണിറ്റി അഫയേഴ്സ്) എ കെ വിജയകൃഷ്ണനും സഹധർമ്മിണി ജലജാ വിജയകൃഷ്ണനും നായർ ബനവലന്റ് അസ്സോസിയേഷൻ (എന്‍ ബി എ) ക്വീൻസിലുള്ള എൻ.ബി.എ. സെന്ററിൽ വച്ച് യാത്രയയപ്പ് നൽകി. വിജയകൃഷ്ണനും, ഭാര്യ ജലജയും, എന്‍ബി‌എ പ്രസിഡന്റ് ക്രിസ് തോപ്പിലും, പ്രഥമ വനിത വത്സാ കൃഷ്ണനും, മുൻ പ്രസിഡന്റ് അപ്പുക്കുട്ടൻ നായരും, ട്രഷറർ രാധാമണി നായരും ചേർന്ന് ഭദ്രദീപം തെളിച്ച് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. രാധാമണി നായർ പ്രാർത്ഥനാഗാനം ആലപിച്ചു. ജൂൺ 9 ഞായറാഴ്ച വൈകിട്ട് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ എൻ.ബി.എ. പ്രസിഡന്റ് ക്രിസ് (ജനാർദ്ദനൻ) തോപ്പിൽ സ്വാഗതം ആശംസിച്ചുകൊണ്ട് വിജയകൃഷ്ണന്റെ സൗഹാർദ്ദപരമായ പ്രവർത്തനങ്ങളെക്കുറിച്ച് പ്രകീർത്തിച്ചു സംസാരിച്ചു. തുടര്‍ന്ന് പ്രസിഡന്റ് വിജയകൃഷ്ണനെ പൊന്നാട അണിയിച്ചു. പ്രശസ്ത ചെറുകഥാകൃത്തും, നിരൂപകനും, സംവിധായകനുമായ ബാബു…

ഭാരതത്തിൻറെ കുതിപ്പിൽ പ്രവാസികൾ അഭിമാനിക്കണം: ഐസക്ക് ജോൺ

ഹ്യൂസ്റ്റണ്‍: അമേരിക്കയിൽ പര്യടനം നടത്തുന്ന യു എ ഇ യിലെ അൽ ഖലീജ് ടൈംസ് മാനേജിംഗ് എഡിറ്റർ ഐസക്ക് ജോൺ പട്ടാണിപറമ്പിലിന് ഫ്രണ്ട്സ് ഓഫ് വേൾഡ് മലയാളി കൗൺസിലും ഐ പി സി എൻ എ യും ചേർന്നു നൽകിയ ഊഷ്മളമായ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രോംപ്റ്റ് റീയൽറ്റി ഓഡിറ്റോറിയത്തിലാണ് യോഗം അരങ്ങേറിയത്. 1991 ൽ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗ് തുടങ്ങിവച്ച സ്വകാര്യ വ്യവസായ നയങ്ങൾക്ക് കരുത്തേകി അതിൻ്റെ പാരമ്യത്തിലെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞു. ഇന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി പരിലസിക്കുമ്പോൾ അത് എൻ്റെ രാജ്യം എന്ന അഭിമാനം ഓരോ പ്രവാസിക്കും ഉണ്ടാകണം, നമ്മുടെ രാഷ്ട്രീയം എന്തു തന്നെ ആയാലും. അമേരിക്ക അവസരങ്ങളുടെ നാട് എന്നറിയപ്പെടുമെങ്കിൽ ഇന്ന് അത് ഇന്ത്യയായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ അവസരങ്ങൾ മുതലാക്കാൻ പ്രവാസികൾ ശ്രമിക്കണം.…

ഫെഡറൽ തോക്ക് കേസിന്റെ വിചാരണയിൽ ഹണ്ടർ ബൈഡന്‍ കുറ്റക്കാരനാണെന്ന് ജൂറി

വിൽമിംഗ്ടൺ (ഡെലവെയര്‍): 2018-ൽ ഒരു റിവോൾവർ വാങ്ങിയതുമായി ബന്ധപ്പെട്ട മൂന്ന് കുറ്റകൃത്യങ്ങളിലും ഹണ്ടർ ബൈഡൻ കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി. പ്രസിഡൻ്റിൻ്റെ മകൻ നിയമവിരുദ്ധമായി മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് തോക്ക് വാങ്ങിയപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കള്ളം പറഞ്ഞതായാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം. ഫെഡറൽ ലൈസൻസുള്ള ഒരു തോക്ക് വ്യാപാരിയോട് കള്ളം പറഞ്ഞതിനാണ് ഹണ്ടർ ബൈഡൻ കുറ്റക്കാരനാണെന്ന് ജൂറികൾ കണ്ടെത്തിയത്. താൻ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളല്ലെന്നും 11 ദിവസത്തേക്ക് അനധികൃതമായി തോക്ക് കൈവശം വച്ചിട്ടുണ്ടെന്നും അപേക്ഷയിൽ തെറ്റായ അവകാശവാദം ഉന്നയിക്കുകയും ചെയ്തു. ജൂറിയുടെ തീരുമാനം പ്രഖ്യാപിച്ചതിന് ശേഷം, കേസിൻ്റെ ഫലം താൻ അംഗീകരിക്കുന്നുവെന്നും ഹണ്ടർ ഒരു അപ്പീൽ പരിഗണിക്കുന്നതിനാൽ ജുഡീഷ്യൽ പ്രക്രിയയെ ബഹുമാനിക്കുന്നത് തുടരുമെന്നും പ്രസിഡൻ്റ് ബൈഡൻ പറഞ്ഞു. “ഞങ്ങളുടെ സ്നേഹവും പിന്തുണയുമായി ഹണ്ടറിനും ഞങ്ങളുടെ കുടുംബത്തിലെ മറ്റുള്ളവർക്കും ഞാനും ജിലും എപ്പോഴും ഉണ്ടാകും. അതിന് ഒരിക്കലും മാറ്റമുണ്ടാകില്ല,” പ്രസിഡൻ്റ് പ്രസ്താവനയിൽ പറഞ്ഞു.…

ഫോമാ ജൂനിയർ അഫയേഴ്‌സ് കമ്മറ്റിയുടെ എലോക്വൻസ്‌ 2024 വൻവിജയം

ഷിക്കാഗോ : ഫോമാ ജൂനിയർ അഫയേഴ്‌സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രേഡ് 5 മുതൽ ഗ്രേഡ് 12 വരെയുള്ള സ്കൂൾ കുട്ടികൾക്കായി എലോക്വൻസ്‌ 2024 എന്ന പേരിൽ നടത്തപ്പെട്ട മത്സരം വൻവിജയം, അഞ്ചാം ക്‌ളാസ് മുതൽ ഏഴാം ക്‌ളാസ് വരെയുള്ള കുട്ടികൾക്കായി ടഗ് ഓഫ് വേഡ്‌സും സിനോനിം ഗെയ്‌മും ചേർന്നുള്ള മത്സരവും എട്ടാം ക്‌ളാസ്സു മുതൽ പന്ത്രണ്ടാം ക്‌ളാസ്സു വരെയുള്ള കുട്ടികൾക്കായി പ്രസംഗമത്സരവുമാണ് അരങ്ങേറിയത്, പ്രിലിമിനറി റൌണ്ട്, സെമി ഫൈനൽ റൌണ്ട്, ഫൈനൽ റൌണ്ട് എന്നിങ്ങനെ മൂന്നു റൗണ്ടുകളിലായി നടന്ന വാശിയേറിയ മത്സരങ്ങളിലാണ് വിജയികളെ കണ്ടെത്തിയത്, ഫൈനൽ മത്സരങ്ങളിൽ ഓരോ വിഭാഗത്തിലും ഏഴു മത്സരാർഥികൾ വീതം മാറ്റുരച്ചു, അവസാനം ടഗ് ഓഫ് വേഡ്‌സ് വിഭാഗത്തിൽ ഫ്‌ലോറിഡയിൽ നിന്നുള്ള ജാനകി രാജ് ഒന്നാം സ്ഥാനവും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ന്യൂ ജേഴ്സിയിൽ നിന്നുള്ള ജ്യൂവൽ ജറാൾഡ്, അഫ്രിയൽ ഫെർണാണ്ടസ് എന്നിവരും…