ആപ്പിലായ ആന്റപ്പൻ (സുനിൽ വല്ലാത്തറ, ഫ്ലോറിഡ)

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേരളത്തിൽ നിന്നുള്ള നേതാക്കളിൽ കേരളത്തിലും ദേശീയ തലത്തിലും ഉന്നത പാർട്ടി പദവികളും അധികാര സ്‌ഥാനങ്ങളും വഹിച്ച രണ്ടു പേർ കെ കരുണാകരനും എ കെ ആന്റണിയും ആണെങ്കിലും കരുണാകരനെക്കാൾ ഒരു പടി കൂടുതൽ അധികാരസ്‌ഥാനങ്ങൾ തേടി എത്തിയത് ആന്റണിയെ ആണ്.. ആലപ്പുഴ ജില്ലയിൽ ചേർത്തല സ്വദേശി ആയ ആന്റണി ഒരിണ സമരത്തിലൂടെ ആണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. . അറുപതുകളിൽ കേരളത്തിലെ കോൺഗ്രസിന്റെ യുവ പോരാളി ആയിരുന്ന ആന്റണി കെ സ്‌ യു വിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്‌ഥാന പ്രസിഡന്റ് ആയ ശേഷം വളരെ ചെറുപ്പത്തിൽ തന്നെ കെ പി സി സി പ്രസിഡന്റ് ആയി. . കേരളത്തിലെ കോൺഗ്രസിൽ അന്ന് അജയ്യൻ ആയിരുന്ന കരുണാകരനെതിരെ സമകാലീനരായിരുന്ന ഉമ്മൻചാണ്ടിയെയും വയലാർരവിയെയും വി എം സുധീരനെയും കൂട്ട് പിടിച്ചാണ് ആന്റണി പട നയിച്ചത്. . നിരവധി…

ഇസ്രായേൽ ബോംബാക്രമണത്തില്‍ ഗാസയിലെ ഡബ്ല്യുസികെ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രകോപിതനായി ജോ ബൈഡന്‍

വാഷിംഗ്ടൺ: തിങ്കളാഴ്ച ഗാസയിൽ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു അമേരിക്കക്കാരൻ ഉൾപ്പെടെ വേൾഡ് സെൻട്രൽ കിച്ചണിലെ (ഡബ്ല്യുസികെ) ഏഴ് പ്രവർത്തകർ മരിച്ചതിൽ താൻ രോഷാകുലനും ഹൃദയഭേദകനുമാണെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു. “ഒരു യുദ്ധത്തിൻ്റെ മധ്യത്തിൽ അവർ വിശക്കുന്ന സാധാരണക്കാർക്ക് ഭക്ഷണം നൽകുകയായിരുന്നു. അവർ ധീരരും നിസ്വാർത്ഥരും ആയിരുന്നു. അവരുടെ മരണം ഒരു ദുരന്തമാണ്, ” ബൈഡന്‍ ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു. തിങ്കളാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തില്‍ മരിച്ച ഏഴ് ഡബ്ല്യുസികെ പ്രവർത്തകർ ഓസ്‌ട്രേലിയ, പോളണ്ട്, യുകെ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. അവര്‍ യുഎസിൻ്റെയും കാനഡയുടെയും പലസ്തീൻ്റെയും ഇരട്ട പൗരന്മാരാണ്. രണ്ട് കവചിത കാറുകളിലും മറ്റൊരു വാഹനത്തിലുമാണ് ഇവർ സംഘർഷരഹിത മേഖലയിൽ യാത്ര ചെയ്തതെന്ന് ഡബ്ല്യുസികെ പ്രസ്താവനയിൽ പറഞ്ഞു. കടൽ റൂട്ടിൽ ഗാസയിലേക്ക് കൊണ്ടുവന്ന 100 ടണ്ണിലധികം മാനുഷിക ഭക്ഷണ സഹായം സംഘം ഇറക്കിയ ദെയർ അൽ-ബലാ…

ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചീട്ടുകളി മത്സരങ്ങൾ മെയ് 11-ന് ഫ്ലോറൽ പാർക്കിൽ

ന്യൂയോർക്ക്: ന്യൂഹൈഡ് പാർക്ക് കേന്ദ്രീകൃതമായി 1986 മുതൽ പ്രവർത്തിക്കുന്ന ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ്ബ് (NYMSC) “ചീട്ടുകളി ചാമ്പ്യൻസ് ടൂർണമെൻറ്-2024” മെയ് 11 ശനിയാഴ്ച രാവിലെ 8 മണി മുതൽ ഫ്ലോറൽ പാർക്കിൽ സംഘടിപ്പിക്കുന്നു. 56 ഇനത്തിലും 28 ഇനത്തിലുമായി ഇന്റർനാഷണൽ മത്സരമാണ് സംഘടിപ്പിക്കുന്നത്. 56 ചീട്ടുകളി ഇനത്തിൽ വിജയികൾക്ക് ഒന്നാം സമ്മാനമായി ആയിരത്തി അഞ്ഞൂറ് ($1,500) ഡോളറും രണ്ടാം സമ്മാനമായി എഴുന്നൂറ്റി അമ്പത് ($750) ഡോളറുമാണ് നൽകുന്നത്. 28 ചീട്ടുകളി ഇനത്തിൽ ഒന്നാം സമ്മാനമായി ആയിരം ($1,000) ഡോളറും രണ്ടാം സമ്മാനമായി അഞ്ഞൂറ് ($500) ഡോളറുമാണ് നൽകുന്നത്. മത്സര നിബന്ധനകൾ: (1) മത്സരത്തിന് പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ മെയ് 1-ന് മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. (2) രജിസ്ട്രേഷൻ ഫീസായി ഒരു വ്യക്തിക്ക് നൂറു ($100) ഡോളറും മൂന്നു പേരടങ്ങുന്ന ഒരു ടീമിന് മുന്നൂറ് ($300) ഡോളറും…

ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് 2024 ഡാളസ് റീജിയണൽ കിക്കോഫ് ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയിൽ ഏപ്രിൽ 6 ശനിയാഴ്ച

ഡാളസ് : മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സതേൺ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന  ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് 2024-ന്റെ  ഡാളസ് റീജിയണൽ കിക്കോഫ് മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ മഹനീയ സാന്നിധ്യത്തിൽ  ഏപ്രിൽ 6 ശനിയാഴ്ച  രാവിലെ 11 മണിക്ക് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ ഈവാനിയോസ് നിർവ്വഹിക്കും.  2024 ജൂൺ 6 വ്യാഴാഴ്ച മുതൽ ജൂൺ 8 ശനിയാഴ്ച  വരെ ഹൂസ്റ്റണിലെ സെന്റ്  തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന കോൺഫ്രൻസിൽ ഹൂസ്റ്റൺ/ ഡാളസ് ഉൾപ്പെടെ സതേൺ  റീജിയനിലുള്ള വിവിധ ദേവാലയങ്ങളിൽ നിന്ന് 400 -ൽപരം വിശ്വാസികൾ പങ്കെടുക്കും. വിശ്വാസികളുടെ ആത്മീയ ജീവിതത്തിന്  പ്രചോദനമേകുന്ന വിവിധ സെഷനുകൾ ക്രമീകരിച്ചിട്ടുണ്ട്.  “Navigating Modernity with Ancient Wisdom” സദൃശവാക്യങ്ങൾ 3:5-6-ൽ നിന്ന് പ്രചോദനം…

കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം: ക്രൈസ്തവ സാഹിത്യ രചനകൾ ക്ഷണിക്കുന്നു

ന്യൂയോർക്ക് : പുതിയ എഴുത്തുകാരുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നോർത്ത് അമേരിക്കയിലെ എല്ലാ മലയാളി പെന്തക്കോസ്ത് പ്രാദേശിക സഭകളെയും ഉൾപ്പെടുത്തി ഉപന്യാസം, ചെറുകഥ, കവിത, ലേഖനങ്ങൾ, കാർട്ടൂൺ ചിത്രങ്ങൾ തുടങ്ങി സത്യവേദപുസ്തക വിഷയങ്ങളെ ആസ്പദമാക്കിയിട്ടുള്ള ക്രൈസ്തവ സാഹിത്യ രചനകൾ രചയിതാക്കളിൽ നിന്നും ക്ഷണിക്കുന്നു. മത്സരാർത്ഥികൾക്ക് രജിസ്റ്ററേഷൻ ആവശ്യമില്ല. ഇംഗ്ലീഷ്, മലയാളം ഭാഷകൾ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം. വിവിധ പ്രായ ഗ്രൂപ്പുകളിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങളിൽ വിജയിക്കുന്നവർക്ക് ജൂലൈ 4- മുതൽ 7 വരെ ഹൂസ്റ്റൺ പി.സി.എൻ.എ.കെ കോൺഫറൻസിനോട് അനുബന്ധിച്ചുള്ള കെ.പി.ഡബ്ലു.എഫ് സമ്മേളനത്തിൽ വച്ച് അവാർഡും സർട്ടിഫിക്കറ്റും നൽകി ആദരിക്കും. പങ്കെടുക്കുന്നവരുടെ എണ്ണം അനുസരിച്ച് ആവശ്യമെങ്കിൽ പ്രാഥമിക റൗണ്ടുകൾ പൂർത്തീകരിച്ചതിനു ശേഷം ഫൈനൽ മത്സരം നടത്തുന്നതാണ്. വിജയികളാകുന്നവരുടെ സാഹിത്യ സൃഷ്ടികൾ പ്രമുഖ ക്രൈസ്തവ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കും. റൈറ്റേഴ്സ് ഫോറം അവാർഡുകൾ മുൻ വർഷങ്ങളിൽ ലഭിച്ചിട്ടുള്ളവരെ ഈ വർഷം അവാർഡുകൾക്ക്…

ഫോമാ കൺവൻഷന്റെ ഏർലി ബേർഡ് രജിസ്‌ട്രേഷൻ ഏപ്രിൽ 30 വരെ നീട്ടി

ന്യു യോർക്ക്: ഓഗസ്റ്റ് 8 മുതൽ 11 വരെ നടക്കുന്ന ഫോമാ കൺവൻഷന്റെ ഏർലി ബേർഡ് രജിസ്‌ട്രേഷൻ ഏപ്രിൽ 30 വരെ നീട്ടാൻ തീരുമാനിച്ചതായി പ്രസിഡന്റ് ഡോ. ജേക്കബ് തോമസും കൺവൻഷൻ ചെയർ കുഞ്ഞു മാലിയിലും   അറിയിച്ചു. ഏർലി ബേർഡ് രജിസ്‌ട്രേഷൻ മാർച്ച് 31 വരെ എന്നാണു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ  പലർക്കും ഇതിനകം രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും സമയപരിധി നീട്ടണമെന്നും പ്രാദേശിക സംഘടനകളും മറ്റും ആവശ്യപ്പെട്ടതിനെത്തുടർന്നാണ് തീയതി നീട്ടിയത്. ഏറ്റവും കുറഞ്ഞ നിരക്കിൽ രജിസ്റ്റർ ചെയ്യാൻ ഒരുമാസം കൂടി സമയം  നീട്ടി നൽകിയത് പരമാവധി പേർ  ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഫോമാ കൺവൻഷനിൽ പങ്കെടുക്കുക മാത്രമല്ല അതിമനോഹരമായ ഡൊമിനിക്കൻ റിപ്പബ്ലിക്ക് സന്ദർശിക്കാനും  പുണ്ട കാനായിലെ ഫൈവ് സ്റ്റാർ ഹോട്ടലായ  ബാർസലോ ബാവരോ പാലസ് റിസോർട്ടിൽ താമസിക്കാനും കിട്ടുന്ന അപൂർവ അവസരമാണിത്. മികച്ച താമസ  സൗകര്യങ്ങൾ,…

ഫൊക്കാന 2024-ലെ സാഹിത്യ സമ്മേളനത്തിന്റെ കമ്മിറ്റി നിലവിൽ വന്നു: ഡോ. കലാ ഷഹി

വാഷിംഗ്‌ടൺ ഡി സി: 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കാനിരിക്കുന്ന ഫെഡറേഷന് ഓഫ് കേരള അസ്സോസിയേഷന്സ് ഇന് നോര്ത്ത് അമേരിക്ക (ഫൊക്കാന) യുടെ 21-ാമത് ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനത്തിന്റെ കമ്മിറ്റി നിലവിൽ വന്നു. ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പറും, സാഹിത്യ പുരസ്ക്കാര കമ്മിറ്റിയുടെ കോഓര്‍ഡിനേറ്ററുമായ ഗീതാ ജോര്‍ജ് കോഓർഡിനേറ്ററും, ബെന്നി കുര്യൻ കോ-കോർഡിനേറ്ററും ആയുള്ള സാഹിത്യ സമ്മേളന കമ്മിറ്റിയുടെ ചെയർമാൻ സ്വതന്ത്ര ചിന്തകനും എഴുത്തുകാരനുമായ ജെയിംസ് കുരീക്കാട്ടിലാണ്. കോ-ചെയർമാന്മാര്‍ സാഹിത്യകാരന്മാരായ മുരളി ജെ നായർ, അനിലാൽ ശ്രീനിവാസൻ, കോരസൺ വർഗീസ് എന്നിവരാണ്. ഗീത ജോർജ് ഫൊക്കാനയിൽ വർഷങ്ങളായി നിറസാന്നിധ്യമായി പ്രവർത്തിക്കുന്ന ഗീത ജോർജ് ഫൊക്കാനയുടെ നിരവധി…

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഡാലസ് ചാപ്റ്റർ പ്രവർത്തക യോഗം ഏപ്രിൽ 7 ഞായറാഴ്ച

ഡാളസ് :ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഡാലസ് ചാപ്റ്റർ പ്രവർത്തകയോഗം ഏപ്രിൽ 7 ഞായറാഴ്ച വൈകിട്ട് 5 30ന് ഗാർലൻഡിലുള്ള കിയ  ഓഡിറ്റോറിയത്തിൽ വെച്ച് ചേരുന്നു. ഡാലസ് ചാപ്റ്റർ പ്രസിഡണ്ട് പ്രദീപ് നാഗനൂലിന്റെ   അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ  ഓ ഐ സി സി  നാഷണൽ ആൻഡ് സതേൺ റീജിയൻ കമ്മിറ്റി നേതാക്കളായ  ശ്രീ ബോബൻ കൊടുവത്ത്, സജി ജോർജ് ,റോയ് കൊടുവത്ത് തുടങ്ങിയവർ  പങ്കെടുക്കും ,കോൺഗ്രസ് ഇന്ത്യയിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും   തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേത്ര്വത്വം നൽകുന്ന ഇന്ത്യ മുന്നണിയെ   വിജയിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുമെന്ന്  പ്രസിഡൻറ് പ്രദീപ് അറിയിച്ചു. സമ്മേളനത്തിൽ എല്ലാ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് സെക്രട്ടറി തോമസ് രാജൻ അഭ്യർത്ഥിച്ചു .

ഫൊക്കാന യുവജന പ്രതിനിധിയായി സ്നേഹ തോമസ് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഫൊക്കാന 2024 – 2026 കാലയളവിൽ യുവജന പ്രതിനിധിയായി സ്റ്റാറ്റൻ ഐലൻ്റിൽ നിന്നും സ്നേഹ തോമസ് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിലാണ് സ്നേഹയുടെ മത്സരം. സഹപ്രവർത്തകരെ ഒപ്പം നിർത്തുകയും അവർക്കായി വേദികൾ നൽകുകയും ചെയ്യുന്ന ഫൊക്കാനയുടെ മികച്ച നേതാവായ ഡോ. കല ഷഹി നേതൃത്വം നൽകുന്ന പാനലിൽ സ്ഥാനാർത്ഥിയാകുവാൻ സാധിച്ചതിൽ അതിയായ ചാരിതാർത്ഥ്യമുണ്ടെന്ന് സ്നേഹ തോമസ് പറഞ്ഞു. അത്രത്തോളം പ്രൊഫഷണലായ ടീം ലെഗസിക്കൊപ്പം ആതുര സേവന പ്രവർത്തക കൂടിയായ സ്നേഹ തോമസ് കടന്നുവരുന്നത് ഫൊക്കാനയ്ക്ക് ഒരു മുതൽക്കൂട്ടാവും. 1987 ൽ അമേരിക്കയിലെത്തിയ പ്രിൻസിൻ്റേയും അനു തോമസിൻ്റേയും മകളായ സ്നേഹ തോമസ് സെറ്റൺ ഹാൾ യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യൽ ആൻഡ് ബിഹേവിയറൽ സയൻസിൽ ബിരുദം നേടി. തുടർന്ന് വാഗ്നർ കോളജിൽ നിന്ന് നേഴ്സിംഗിൽ ബിരുദം നേടി. ചെറുപ്പം മുതൽ നേതൃത്വ ബോധത്തിൽ ശ്രദ്ധ നൽകിയിരുന്ന…

കേരള അസോസിയേഷൻ ഓഫ് ഡാലസ് സീനിയർ ഫോറം ഏപ്രിൽ 27 ന്

ഗാർലൻഡ് (ഡാളസ് ): കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ സീനിയർ ഫോറം “മധുരമോ മാധുര്യമോ”സംഘടിപ്പിക്കുന്നു ഏപ്രിൽ 27 ശനിയാഴ്ച രാവിലെ 10 30 മുതലാണ് പരിപാടികൾ ആരംഭിക്കുന്നത് .പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ ചേരുന്ന ചേരുന്ന യോഗത്തിൽ തൈറോയ്ഡ് ഡിസീസ്എന്ന വിഷയത്തെ അധികരിച്ച് ഡോ:അജി ആര്യൻകാട്ടും, ഡിപ്രഷൻ ആൻഡ് ഏജിഗിനെ കുറിച്ച് ബീന മണ്ണിൽ (സൈക്യാട്രിക് നഴ്സ് പ്രാക്റ്റീഷനർ) പ്രഭാഷണം നടത്തും സീനിയർ ഫോറത്തിൽ എല്ലാ അസോസിയേഷൻ അംഗങ്ങളും അഭ്യുദയകാംക്ഷികളും യോഗത്തിൽ പങ്കെടുക്കണമെന്ന് സോഷ്യൽ സർവീസ് ഡയറക്ടർ ജെയ്സി ജോർജ് അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക്: ജയ്സി ജോർജ് 469 688 2065, ബേബി കൊടുവത്ത് 214 608 8954.