ഹോർമുസ് സംഘർഷം: യുഎസ്-ഇറാൻ ചർച്ചകൾ രണ്ട് ദിവസത്തിനുള്ളിൽ പുനരാരംഭിച്ചേക്കാമെന്ന് ട്രംപ്

അടുത്ത രണ്ട് ദിവസത്തിനുള്ളിൽ യു എസും ഇറാനും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകി. വാഷിംഗ്ടണ്‍: ഇറാനുമായുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകി. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സമയത്തെ ഈ പ്രസ്താവന ചര്‍ച്ചയിലേക്കുള്ള പാത ഇതുവരെ അടഞ്ഞിട്ടില്ലെന്ന പ്രതീക്ഷ ഉയർത്തുന്നു. ആദ്യത്തെ ചര്‍ച്ച നടന്ന സ്ഥലമായ ഇസ്ലാമാബാദിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കൂടിക്കാഴ്ച മുമ്പ് അവിടെ നടന്നിട്ടുണ്ടെന്നും ചർച്ചകൾ വീണ്ടും അവിടെ നടക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സ്ഥലം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം സമ്മതിച്ചു. കൂടിക്കാഴ്ച യൂറോപ്പിൽ നടക്കുമെന്ന് ചില സൂചനകളും നൽകിയിട്ടുണ്ട്. ഇത് സ്ഥിതിഗതികൾ അൽപ്പം അവ്യക്തമാക്കുന്നു. പാക്കിസ്താന്‍ സൈനിക മേധാവി അസിം മുനീറിന്റെ പങ്ക് നിർണായകമാണെന്ന് ട്രംപ് പറഞ്ഞു. ഇത് സൂചിപ്പിക്കുന്നത്…

‘ഡി മലയാളി’ വിജയകരമായ ഒരു വർഷം; പ്രവാസി മാധ്യമരംഗത്തെ നവയുഗപ്പിറവി

അമേരിക്കയിലെ മലയാളികളുടെ സാംസ്കാരിക കേന്ദ്രമായ ഡാലസിൽ നിന്നും തുടക്കം കുറിച്ച “ഡി മലയാളി” ഓൺലൈൻ ദിനപത്രം അതിന്റെ പ്രഥമ വർഷം പൂർത്തിയാക്കുമ്പോൾ, ആഗോള മലയാളി സമൂഹത്തിനിടയിൽ വിശ്വസനീയമായ ഒരു വാർത്താ സങ്കേതമായി മാറിക്കഴിഞ്ഞു. സത്യസന്ധവും സുതാര്യവുമായ മാധ്യമപ്രവർത്തനം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം ഇന്ന് പ്രവാസി മാധ്യമ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു അധ്യായമാണ്. 2025 ഏപ്രിൽ 13-ന്, ലോക മലയാളികൾക്ക് ഒരു വിഷു സമ്മാനമായാണ് ഡി മലയാളി പ്രകാശനം ചെയ്യപ്പെട്ടത്. ട്വന്റി ഫോർ ന്യൂസ് എഡിറ്റർ ഇൻ ചാർജ് ശ്രീ. പി.പി. ജെയിംസ് സൂം പ്ലാറ്റ്‌ഫോമിലൂടെ പത്രം വായനക്കാർക്കായി സമർപ്പിച്ചു. ഇതിനു മുന്നോടിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സസ് വേദിയെ സാക്ഷിയാക്കി മുതിർന്ന മാധ്യമപ്രവർത്തകൻ ബിനോയി സെബാസ്റ്റ്യൻ നടത്തിയ പ്രാഥമിക ചടങ്ങുകൾ അമേരിക്കൻ മലയാളി മാധ്യമ രംഗത്ത് പുതിയൊരു മാറ്റത്തിന് വഴിതെളിച്ചു. സോഷ്യൽ…

ന്യൂയോർക്ക് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഡച്ചസ് ദേവാലയത്തിൽ ഫാമിലി & യൂത്ത് കോൺഫറൻസ് കിക്കോഫ് വൻ വിജയം

ന്യൂയോർക്ക് : മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ന്യൂയോർക്ക് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഡച്ചസ് ദേവാലയത്തിൽ ഉജ്വല തുടക്കം. 2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം. കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി ദേവാലയത്തിൽ പോൾ ജോൺ, എലിസബത്ത് പോൾ, ജൂലിയ അലക്സ് എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി. ദേവാലയ വികാരി ഫാ. ബോബി വർഗീസ് ഇടവക കമ്മിറ്റിയോടൊപ്പം കോൺഫറൻസ് ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു ഇടവകാംഗങ്ങൾക്കു പരിചയപ്പെടുത്തി. രജിസ്ട്രേഷൻ കിക്കോഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ഫാ. ബോബി വർഗീസ് കോൺഫറൻസിൽ പങ്കെടുക്കാൻ ഇടവകാംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും, കോൺഫറൻസ് ടീമിന്റെ സമർപ്പണത്തെ പ്രകീർത്തിച്ചു സംസാരിക്കുകയും ചെയ്തു. പോൾ…

പെലോസിയുടെ പിൻഗാമിക്ക് വേണ്ടിയുള്ള പോരാട്ടം: സായ്കത്ത് ചക്രവർത്തി മുന്നേറ്റം തുടരുന്നു

സാൻ ഫ്രാൻസിസ്കോ: നാൻസി പെലോസിയുടെ പിൻഗാമിയെ കണ്ടെത്താനുള്ള കാലിഫോർണിയയിലെ 11-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റ് മത്സരത്തിൽ ടെക് സംരംഭകൻ സായ്കത്ത് ചക്രവർത്തി വൻ മുന്നേറ്റം നടത്തുന്നു. ഏറ്റവും പുതിയ സർവേകൾ പ്രകാരം പ്രധാന എതിരാളിയായ സ്റ്റേറ്റ് സെനറ്റർ സ്കോട്ട് വീനറുമായുള്ള പോരാട്ടത്തിൽ ചക്രവർത്തി വെറും അഞ്ച് ശതമാനം വോട്ടിന് തൊട്ടുപിന്നിലെത്തി. ‘ഡാറ്റ ഫോർ പ്രോഗ്രസ്’ നടത്തിയ വോട്ടെടുപ്പിൽ സ്കോട്ട് വീനർക്ക് 33 ശതമാനം പിന്തുണ ലഭിച്ചപ്പോൾ, സായ്കത്ത് ചക്രവർത്തി 28 ശതമാനം വോട്ടുകളുമായി തൊട്ടുപിന്നിലുണ്ട്. സൂപ്പർവൈസർ കോണി ചാൻ 13 ശതമാനവുമായി മൂന്നാം സ്ഥാനത്താണ്. മത്സരത്തിലേക്ക് വൈകി എത്തിയെങ്കിലും സ്വന്തം സമ്പാദ്യത്തിൽ നിന്ന് ഏകദേശം 15 ലക്ഷം ഡോളറിലധികം ചിലവഴിച്ച് നടത്തിയ പ്രചാരണമാണ് ചക്രവർത്തിക്ക് തുണയായത്. ഡെമോക്രാറ്റിക് പാർട്ടി നേതൃത്വത്തിൽ മാറ്റം വേണമെന്നതാണ് ഇദ്ദേഹത്തിന്റെ പ്രധാന വാഗ്ദാനം. രജിസ്റ്റർ ചെയ്ത ഡെമോക്രാറ്റുകൾക്കിടയിൽ വീനർക്ക് മുൻതൂക്കമുണ്ടെങ്കിലും, വോട്ടർമാരുടെ പൊതുവായ താൽപ്പര്യത്തിൽ…

ലോക പ്രശസ്‌ത മോഹൻവീണ സംഗീതജ്ഞൻ പോളി വർഗീസിന്‌ ന്യൂയോർക്കിൽ സ്വീകരണം നൽകി

ന്യൂയോർക്ക് : മോഹൻവീണ എന്ന അപൂർവ സംഗീതോപകരണ വാദനത്തിലൂടെ ലോക പ്രശസ്‌തനായ സംഗീതജ്ഞൻ പോളി വർഗീസിന്‌ ന്യൂ യോർക്കിൽ സ്വീകരണം നൽകി. ലോക സഞ്ചാരത്തിന്റെ ഭാഗമായി ഒട്ടേറെ.രാജ്യങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിക്കുന്ന തൃശൂർ സ്വദേശി പോളി വർഗീസ്, അമേരിക്കൻ പര്യടനത്തിന് ഇടയിൽ ന്യൂ യോർക്കിൽ എത്തിച്ചേർന്നപ്പോൾ ആണ് മോഹനവീണയിൽ സംഗീത സദസ് നടത്തിയത്. ന്യൂ യോർക്കിലെ കലാ സാംസ്‌കാരിക രംഗത്ത് സജീവ സാനിദ്യമായ രവി വെലികെട്ടിലിന്റെ (രവി നായർ ) നേതൃത്വത്തിൽ ആയിരുന്നു സ്വീകരണ പരിപാടി നടത്തിയത്. സിത്താറിന്റെയും വീണയുടെയും സരോദിന്റെയും ഭാവങ്ങൾ ഇഴചേർന്ന ഭാവങ്ങൾ ഇഴചേർന്ന ഇരുപത്തിരണ്ടോളം തന്ത്രികളുള്ള മോഹന വീണയിൽ വിസ്മയം തീർക്കുന്ന ലോകത്തിലെ ചുരുക്കം ചില സംഗീതജ്ഞരിൽ ഒരാളാണു പോളി. രണ്ട് മണിക്കൂറിൽ അധികം കാണികളെയും വിസ്മയ ലോകത്തു എത്തിച്ച പോളി വർഗീസ് അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു സംഗീത വിരുന്നാണ് കാണികൾക്ക് നൽകിയത്.…

വധശിക്ഷയ്ക്ക് രണ്ടാഴ്ച മുൻപ് കൊലക്കേസ് പ്രതിയെ വിവാഹം കഴിച്ച് യുവതി

ടെക്സസ്: ഇരട്ടക്കൊലപാതക കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ടെക്സസ് ജയിലിൽ കഴിയുന്ന പ്രതി ജെയിംസ് ബ്രോഡ്‌നാക്സിനെ (37) വിവാഹം കഴിച്ച് ബ്രിട്ടീഷ് യുവതി ടിയാന ക്രാസ്‌നികി. ഏപ്രിൽ 30-ന് ബ്രോഡ്‌നാക്സിന്റെ വധശിക്ഷ നടപ്പാക്കാനിരിക്കെ, ഏപ്രിൽ 14-നായിരുന്നു ഇവരുടെ വിവാഹം. മനുഷ്യാവകാശ നിയമത്തിൽ മാസ്റ്റർ ബിരുദ പഠനത്തിന്റെ ഭാഗമായി വംശീയ വിവേചനങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനിടെയാണ് ടിയാന ജെയിംസിനെ പരിചയപ്പെടുന്നത്. ജെയിംസ് നിരപരാധിയാണെന്നും വംശീയ വിവേചനം മൂലമാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടതെന്നും ടിയാന വിശ്വസിക്കുന്നു. കേസിൽ ഡിഎൻഎ തെളിവുകൾ ജെയിംസിന് അനുകൂലമാണെന്നും അവർ വാദിക്കുന്നു. ജയിലിലെ ഗ്ലാസ് മറയ്ക്ക് പിന്നിൽ നിന്ന് വെറും 20 മിനിറ്റ് നീണ്ടുനിന്ന ചടങ്ങിലൂടെയായിരുന്നു വിവാഹം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ സ്പർശിക്കാൻ ടെക്സസ് നിയമം അനുവദിക്കുന്നില്ല. 2008-ൽ രണ്ട് പേരെ വെടിവച്ചു കൊന്നു എന്നതാണ് ജെയിംസിന് മേലെയുള്ള കുറ്റം. ഏപ്രിൽ 30-ന് വിഷമിശ്രിതം കുത്തിവെച്ചാണ് ശിക്ഷ നടപ്പാക്കുക.തന്റെ തീരുമാനത്തെ…

കരോൾട്ടൺ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പ്: തോമസ് ചെള്ളേത്ത് ജനവിധി തേടുന്നു; വികസന സ്വപ്നങ്ങളുമായി മലയാളി സ്ഥാനാർത്ഥി

കരോൾട്ടൺ  (ടെക്സസ്): അമേരിക്കയിലെ കാരൾട്ടൺ സിറ്റി കൗൺസിലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രമുഖ മലയാളി പൊതുപ്രവർത്തകൻ തോമസ് ചെള്ളേത്ത് മത്സരിക്കുന്നു. ഇന്ത്യൻ ക്രീക്ക് ഹോം ഓണേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എന്ന നിലയിലും വിവിധ സാമൂഹിക സംഘടനകളിലെ സജീവ സാന്നിധ്യമായും ശ്രദ്ധേയനായ അദ്ദേഹം, നഗരത്തിന്റെ വിപുലമായ വികസന പദ്ധതികൾ മുൻനിർത്തിയാണ് ജനങ്ങളെ സമീപിക്കുന്നത്. താൻ തിരഞ്ഞെടുക്കപ്പെട്ടാൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങൾ തോമസ് ചെള്ളേത്ത് തന്റെ മാനിഫെസ്റ്റോയിൽ വ്യക്തമാക്കിയിട്ടുണ്ട്: കാരൾട്ടണിൽ ഒരു കൗണ്ടി ഹോസ്പിറ്റൽ (സൂപ്പർ സ്പെഷ്യാലിറ്റി) സ്ഥാപിക്കുക.ഗതാഗത സൗകര്യങ്ങൾ: റോഡ് ട്രാൻസ്‌പോർട്ട് സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും പാർക്കുകളുടെ വിപുലീകരണം നടപ്പിലാക്കുകയും ചെയ്യുക.കുറഞ്ഞ വരുമാനക്കാർക്കായി വീട് വെക്കാനുള്ള പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുക. യൂട്ടിലിറ്റി ബില്ലുകളിലും ടാക്സിലും കുറവ് വരുത്തുക.നഗരത്തിലെ പൊതു സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക.സ്പോർട്സ്, ലൈബ്രറി സൗകര്യങ്ങൾ എന്നിവയുടെ വിപുലീകരണം.എന്നിവയാണിത് കേരളത്തിൽ കോളേജ് രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് പ്രവേശിച്ച തോമസ്…

ഫോർട്ട് ബെൻഡ് കൗണ്ടി ആക്ടിംഗ് ജഡ്ജിയായി ഡാനിയൽ വോങ് സത്യപ്രതിജ്ഞ ചെയ്തു

റിച്ച്മണ്ട്, ഹൂസ്റ്റൺ : ശക്തമായ പ്രതിഷേധങ്ങൾക്കിടയിൽ ഡാനിയൽ വോങ് ഫോർട്ട് ബെൻഡ് കൗണ്ടി ആക്ടിംഗ് ജഡ്ജിയായി ചുമതലയേറ്റു. നിലവിലെ ജഡ്ജിയായ കെ.പി. ജോർജിനെ താൽക്കാലികമായി സസ്പെൻഡ് ചെയ്തതിനെത്തുടർന്നാണ് ഈ നടപടി. തിങ്കളാഴ്ച രാവിലെ 11 മണിയോടെ റിച്ച്മണ്ടിലെ ചരിത്രപ്രസിദ്ധമായ കോടതിമന്ദിരത്തിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ. ഇത് കൗണ്ടിയുടെ പ്രവർത്തനങ്ങളിൽ ഒരു നിർണ്ണായക മാറ്റമാണെന്ന് വോങ് പറഞ്ഞു. കഴിഞ്ഞ വർഷം ഒരു പൊതുയോഗത്തിൽ നിന്ന് ഒരു സ്ത്രീയെ തെറ്റായ രീതിയിൽ പുറത്താക്കി എന്ന പരാതിയെത്തുടർന്നാണ് കെ.പി. ജോർജിനെ സസ്പെൻഡ് ചെയ്തത്. (കഴിഞ്ഞ മാസം നടന്ന പണം തട്ടിപ്പ് കേസിലെ ശിക്ഷയുമായി ഇതിന് ബന്ധമില്ല). വരാനിരിക്കുന്ന നവംബർ തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാണ് ഡാനിയൽ വോങ്. ഈ നിയമനം രാഷ്ട്രീയ പ്രേരിതമാണെന്നും തിരഞ്ഞെടുപ്പിൽ വോങ്ങിന് അനാവശ്യ മുൻതൂക്കം നൽകുമെന്നും ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾ ആരോപിച്ചു. തന്റെ നിയമനത്തെക്കുറിച്ചുള്ള വിവാദങ്ങളോട് പ്രതികരിക്കാൻ വോങ് തയ്യാറായില്ല. ജനങ്ങൾ…

തന്ത്രപരമായ പങ്കാളിത്തത്തിന് ഊന്നൽ നൽകി പ്രധാനമന്ത്രി മോദിയും യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പും ചര്‍ച്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും 40 മിനിറ്റ് നീണ്ട ഫോണ്‍ സംഭാഷണം നടത്തി. ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും പശ്ചിമേഷ്യയിലെ സാഹചര്യത്തെക്കുറിച്ചും ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്തു. ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൊവ്വാഴ്ച 40 മിനിറ്റ് നീണ്ട ഫോണ്‍ സംഭാഷണം നടത്തി. വെടിനിർത്തലിനെത്തുടർന്ന് യുഎസും ഇറാനും തമ്മിലുള്ള സംഘർഷാവസ്ഥയ്ക്കിടയിലാണ് ഈ സംഭാഷണം നടന്നത്. നിലവിലെ ആഗോള സാഹചര്യത്തെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. സംഭാഷണത്തിന്റെ ദൈർഘ്യം സൂചിപ്പിക്കുന്നത് നിരവധി പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടുവെന്നാണ്. സംഭാഷണത്തിനു ശേഷം, പ്രധാനമന്ത്രി മോദി സോഷ്യൽ മീഡിയയിൽ വിവരങ്ങൾ പങ്കിട്ടു. ട്രംപിനെ തന്റെ സുഹൃത്ത് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു. ഇന്ത്യയും അമേരിക്കയും എല്ലാ മേഖലകളിലും തങ്ങളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം…

പ്രശസ്ത കായിക താരങ്ങളായ ജയ്സമ്മ മുത്തേടവും ഭർത്താവു രഞ്ജിത്ത് തോമസും അമേരിക്കയിൽ

ന്യൂയോർക്ക്‌: മുൻ ഇന്റർനാഷണൽ വോളീബോൾ താരം ജെയ്‌സമ്മ മുത്തേടവും ഭർത്താവും മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരവുമായ രഞ്ജിത്ത് തോമസും അമേരിക്കയിൽ എത്തിച്ചേർന്നു. ഡാളസ്, ബോസ്റ്റൺ , ന്യൂയോർക്ക്, വാഷിംഗ്ടൺ ഡി.സി തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തും. മെയ് 4-ന് കേരളത്തിലേക്ക് മടങ്ങും. കായികരംഗത്തെ സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയായ ജെയ്സമ്മ 1979 മുതൽ അഞ്ചു വർഷക്കാലം കേരള സീനിയർ വോളി ടീമിൽ അംഗമായിരുന്നു. ഭോപ്പാലിൽ 31 – മത് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരള ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. 1980ൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ഇന്ത്യൻ ജൂനിയർ ടീമിൽ അംഗമായിരുന്നു. മെക്സിക്കോയിൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. 1982 ൽ ന്യൂഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ സീനിയർ ടീമിനായി ജേഴ്സിയണിഞ്ഞു. 1983-ൽ KSEB-ൽ ജോലിയിൽ പ്രവേശിച്ച ജെയ്‌സമ്മ KSEB…