മാർപ്പാപ്പയെ പ്രതിരോധിച്ച് ബിഷപ്പുമാർ; ജെ.ഡി വാൻസിനും ട്രംപിനും മറുപടി

ന്യൂയോർക് :യുദ്ധത്തിനെതിരെയുള്ള പോപ്പ് ലിയോ പതിനാലാമന്റെ പരാമർശങ്ങളെ വിമർശിച്ച വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനും പ്രസിഡന്റ് ട്രംപിനുമെതിരെ അമേരിക്കൻ കത്തോലിക്കാ ബിഷപ്പുമാർ രംഗത്തെത്തി. യു.എസ് കത്തോലിക്കാ ബിഷപ്പുമാരുടെ ഡോക്ട്രിൻ കമ്മിറ്റി ചെയർമാൻ ബിഷപ്പ് ജയിംസ് മാസ, വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ പ്രസ്താവനയെ ശക്തമായി എതിർത്തു. ഇറാൻ യുദ്ധത്തെ മാർപ്പാപ്പ വിമർശിച്ചതിന് പിന്നാലെ, ദൈവശാസ്ത്രപരമായ കാര്യങ്ങളിൽ സംസാരിക്കുമ്പോൾ പോപ്പ് ലിയോ പതിനാലാമൻ കൂടുതൽ “ജാഗ്രത” പാലിക്കണമെന്ന് വാൻസ് നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെയാണ് ബിഷപ്പ് മാസ രംഗത്തെത്തിയത്. എന്നാൽ, സഭയുടെ ആയിരം വർഷത്തെ ‘നീതിയുക്തമായ യുദ്ധം’ എന്ന സിദ്ധാന്തം ഉയർത്തിപ്പിടിച്ചാണ് മാർപ്പാപ്പ സംസാരിക്കുന്നതെന്നും, അദ്ദേഹം കേവലം അഭിപ്രായം പറയുകയല്ല മറിച്ച് സുവിശേഷം പ്രസംഗിക്കുകയാണെന്നും ബിഷപ്പ് ജയിംസ് മാസ വ്യക്തമാക്കി. താൻ സമാധാനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് പോപ്പ് ലിയോയും ആവർത്തിച്ചു.

ജോലിയും ജീവിതവും: തലമുറകൾക്കായുള്ള ചില ചിന്തകൾ

ഏതാനും വർഷങ്ങൾക്ക് മുമ്പ്, എന്റെ കുട്ടികളിലൊരാൾ ചിന്തോദ്ദീപകമായ ഒരു ചോദ്യം എന്നോട് ചോദിച്ചു:”ജോലിയെക്കുറിച്ചോ കരിയറിനെക്കുറിച്ചോ ഡാഡിക്കു നൽകാനുള്ള ഏറ്റവും നല്ല ഉപദേശം എന്താണ്?” ആദ്യം ആ ചോദ്യം വളരെ ലളിതമായി തോന്നിയെങ്കിലും, അതിനെക്കുറിച്ച് കൂടുതൽ ചിന്തിച്ചപ്പോൾ അതിന്റെ ആഴം എനിക്ക് ബോധ്യപ്പെട്ടു. അതൊരു കേവലമായ ജോലി തേടലോ സാമ്പത്തിക ഭദ്രതയെക്കുറിച്ചുള്ള അന്വേഷണമോ ആയിരുന്നില്ല.ജീവിതത്തിന്റെ ദിശ നിർണ്ണയിക്കുന്ന ഒരു തൊഴിൽ തിരഞ്ഞെടുക്കുമ്പോൾ യഥാർത്ഥത്തിൽ പരിഗണിക്കേണ്ട കാര്യങ്ങൾ എന്താണെന്നറിയാനുള്ള ആത്മാർത്ഥമായ ആഗ്രഹമായിരുന്നു ആ വാക്കുകൾക്ക് പിന്നിൽ. ആ ചോദ്യം ദീർഘകാലം എന്റെ മനസ്സിൽ തങ്ങിനിന്നു. അത് ഒരു മകന്റെയോ മകളുടെയോ മാത്രം ചോദ്യമല്ലെന്നും, വരുംതലമുറകൾക്ക് കൂടി ഉപകാരപ്പെടുന്ന ഒന്നാണെന്നും ഞാൻ തിരിച്ചറിഞ്ഞു. അതിനാൽ, എന്റെ കുട്ടികൾക്കും പേരക്കുട്ടികൾക്കും അവർക്ക് ശേഷം വരുന്നവർക്കുമായി ഈ ചിന്തകൾ ഞാൻ പങ്കു വെക്കുകയാണ്‌ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ് കരിയർ തിരഞ്ഞെടുക്കുന്നത്. എന്നാൽ ഈ…

ഡ്യൂക്ക് സർവകലാശാലയ്ക്ക് 3 ദശലക്ഷം ഡോളർ (25 കോടി രൂപ)ധനസഹായം നൽകി ഇന്ത്യൻ വംശജരായ ദമ്പതികൾ

നോർത്ത് കരോലിന: ഇന്ത്യൻ വംശജനായ റേഡിയോളജിസ്റ്റ് വിജയ് രാമകൃഷ്ണനും ഭാര്യ പ്രവീണ രാമകൃഷ്ണനും ചേർന്ന് നോർത്ത് കരോലിനയിലെ പ്രശസ്തമായ ഡ്യൂക്ക് സർവകലാശാലയിലെ റേഡിയോളജി വിഭാഗത്തിന് 3 ദശലക്ഷം ഡോളർ (ഏകദേശം 25 കോടി രൂപ) ധനസഹായം നൽകി. സർവകലാശാലയിലെ മുൻ വിദ്യാർത്ഥി കൂടിയാണ് വിജയ്. സഹായത്തിന്റെ വിതരണം:2 ദശലക്ഷം ഡോളർ: അത്യാധുനിക ഇമേജിംഗ് ഉപകരണങ്ങൾ വാങ്ങുന്നതിനായുള്ള ഇന്നൊവേഷൻ ഫണ്ടിലേക്ക്.1 ദശലക്ഷം ഡോളർ: റേഡിയോളജി വിഭാഗത്തിലെ റെസിഡന്റ് ഡോക്ടർമാരുടെ പരിശീലനത്തിനും വിദ്യാഭ്യാസത്തിനുമായി.ഈ മഹത്തായ സംഭാവനയുടെ ആദരസൂചകമായി ഡ്യൂക്ക് മെഡിക്കൽ പവിലിയനിലെ ഒന്നാം നിലയിലുള്ള റേഡിയോളജി സ്യൂട്ടിന് ദമ്പതികളുടെ പേര് നൽകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), വെർച്വൽ റിയാലിറ്റി തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളിൽ ഡോക്ടർമാർക്ക് പരിശീലനം നൽകാൻ ഈ തുക സഹായിക്കും. തന്റെ പിതാവ് ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറി ആരംഭിച്ച റേഡിയോളജി സേവനങ്ങളുടെ പാരമ്പര്യം തുടരുന്നതിലും സമൂഹത്തിന് തിരികെ…

ഫോര്‍ട്ട് വര്‍ത്തിലെ ഡോളര്‍ നിര്‍മ്മാണ കേന്ദ്രത്തിലേക്കുള്ള ‘സ്റ്റാര്‍സ്’ സംഘത്തിന്‍റെ ഏകദിന യാത്ര അവസ്മരണിയമായി

ഡാളസ് : പ്ലാനോയിലുള്ള സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് ‘സ്റ്റാര്‍സ്’ (സീനിയര്‍ ടുഗെതര്‍ അറ്റ് റിട്ടെയര്‍മെന്‍റ്) സംഘം ഫോര്‍ട്ട് വര്‍ത്തിലുള്ള എന്‍ഗ്രേവിംഗ് ആന്‍ഡ് പ്രിന്‍റിംഗ് ബ്യൂറോ സന്ദര്‍ശിച്ചു. അമേരിക്കന്‍ ഡോളര്‍ അച്ചടിക്കുന്ന പ്രക്രിയ അടുത്തറിയാനുള്ള അപൂര്‍വ അവസരം സംഘാംഗങ്ങള്‍ക്ക് ലഭിച്ചു. കറന്‍സി നിര്‍മ്മാണ രീതികളും വീഡിയോ പ്രദര്‍ശനവും ഉള്‍പ്പെടെ വിവിധ സംവിധാനങ്ങള്‍ മനസിലാക്കുവാന്‍ സാധിച്ചു. അമേരിക്കയില്‍ ഡോളര്‍ അച്ചടിക്കുന്നത് വാഷിംഗ്ടണ്‍ ഡി.സി യിലും ഫോര്‍ട്ട്വര്‍ത്തിലും മാത്രമാണെന്ന പ്രത്യേകതയും സംഘം മനസിലാക്കി, തുടര്‍ന്ന് സംഘം ഫോര്‍ട്ട്വര്‍ത്തില്‍ സ്ഥിതി ചെയ്യുന്ന മ്യഗശാലയും സന്ദര്‍ശിച്ചു. അറിവും അനുഭവും ചേര്‍ന്ന ഈ ഏകദിന യാത്ര എല്ലാംവര്‍ക്കും സന്തോഷകരമായ ഓര്‍മ്മയായി. യാത്രക്ക് ഇടവക വികാരിയും സ്റ്റാര്‍സ് പ്രസിഡന്‍റുമായ റവ. റോബിന്‍ വര്‍ഗീസ്, സെക്രട്ടറി ശ്രീ ജേക്കബ് ജോര്‍ജ് എന്നിവര്‍ നേത്യത്വം നല്‍കി.

വറുഗീസ് കോശി (കൊച്ചുമോൻ – 56) ഫ്ലോറിഡയില്‍ അന്തരിച്ചു

ടാമ്പാ (ഫ്ലോറിഡ): ഏപ്രിൽ 13-നു രാവിലെ ഫ്ലോറിഡയിലുണ്ടായ ഒരു വാഹനാപകടത്തില്‍ മാന്നാർ മണത്തറയിൽ വറുഗീസ് കോശി (കൊച്ചുമോൻ-56) അന്തരിച്ചു. ടാമ്പാ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലെ ഏവർക്കും പ്രിയങ്കരനും സജീവ സാന്നിധ്യവുമായിരുന്നു. ആകസ്മികമായ ദുരന്തം ഇടവക ജനങ്ങളെയും മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി. കൊച്ചുമോന്റെ നിര്യാണത്തിൽ വിവിധ സാമുദായിക, സാംസ്കാരിക സംഘടനകൾ അനുശോചനം രേഖപ്പെടുത്തി. ഇടവക വികാരി വെരി റവ. ജോർജ് പൗലോസ് കോർ എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ സംസ്കാര ശുശ്രുഷകൾക്കുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു. ഭാര്യ ബിനി വർഗീസ്. പുത്രൻ നിതിൻ. കൂടുതല്‍ വിവരങ്ങൾക്ക്: വെരി റവ. ജോർജ് പൗലോസ് കോർ എപ്പിസ്കോപ്പ 813 838 1756.

നാടൻ കോഴി (കഥ): കാരൂർ സോമൻ, ചാരുംമൂടൻ

കോഴിയെ തിന്നുന്ന കാര്യത്തിൽ ഞാൻ മിടുക്കൻ തന്നെയെന്നാണ് ഭാര്യയുടെ പക്ഷം. അവധിക്കു നാട്ടിൽ വരുമ്പോൾ എന്തു വില കൊടുത്താലും നല്ല ചൊമചൊമാന്നുള്ള പൂവൻ കോഴിയെ വാങ്ങി എണ്ണയിൽ പൊരിച്ചു കഴിക്കും. അമേരിക്കയിലെ കൊഴുത്തു തടിച്ച തണുത്തു മരവിച്ച വൈറ്റ് ലഗൂൺ കോഴിയെ തിന്നു മടുത്തു. അതിന് ഒരു ഗുണവുമില്ല, മണവുമില്ല. എന്നാൽ നാടൻ കോഴി അങ്ങനെയല്ല. കോഴിയെ തിന്നുന്നത് ഒരു കലയല്ല. പ്രത്യേകിച്ച് നാട്ടിലെ ചുവന്ന പൂവൻ കോഴികളെ. അവർ ഉച്ചത്തിൽ കൂവിക്കളയും. കോഴികളിൽ തന്നെ രണ്ടു വിഭാഗമുണ്ടത്രേ. ഒന്ന് കമ്യൂണിസം പ്രസംഗിച്ചു കളയും, മറ്റൊന്ന് സുവിശേഷവും. എന്തായാലും മുന്നിലെ പ്ലേറ്റിലെത്തിയാൽ പിന്നെ മാർക്‌സ് എന്നോ എംഗൽസ് എന്നോ വല്ലതുമുണ്ടോ. കോഴിയെ പിടിക്കാനാണു സാറേ പാട് എന്ന് വേലക്കാരൻ പയ്യന്റെ വാദം. എന്നാൽ പക്ഷപാതിയല്ലാത്ത ഡ്രൈവർ നാണപ്പൻ പറയും. അതിനൊക്കെ ഒരു നാ….ക്ക് ഉണ്ട് സാറേ. കോഴികളെ…

ഖത്തർ അമീറും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫോണിൽ സംസാരിച്ചു; ഊർജ്ജ വിപണികളെയും പ്രാദേശിക സംഘർഷങ്ങളെയും കുറിച്ച് ചർച്ച ചെയ്തു

ദോഹ (ഖത്തര്‍): ഇന്ന് (2026 ഏപ്രിൽ 15 ന്) ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫോണിൽ സംസാരിച്ചു. നിലവിലെ ആഗോള സാഹചര്യത്തെക്കുറിച്ച്, പ്രത്യേകിച്ച് മേഖലയിലെ അതിവേഗം വർദ്ധിച്ചുവരുന്ന സംഘർഷങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. സമുദ്ര സുരക്ഷയും ആഗോള ഊർജ്ജ വിപണിയിൽ സ്ഥിരത നിലനിർത്തലുമായിരുന്നു സംഭാഷണത്തിന്റെ പ്രാഥമിക ശ്രദ്ധ. അന്താരാഷ്ട്ര സമുദ്ര സുരക്ഷയും ആഗോള ഊർജ്ജ വിപണിയുടെ സ്ഥിരതയും സംബന്ധിച്ച ആഴത്തിലുള്ള വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിന് അന്താരാഷ്ട്ര ശ്രമങ്ങൾ വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത അമീർ ഊന്നിപ്പറഞ്ഞു. പ്രതിസന്ധികൾ പരിഹരിക്കുന്നതിന് യുദ്ധമല്ല നയതന്ത്ര മാർഗങ്ങളാണ് പ്രാദേശിക, ആഗോള സുരക്ഷയ്ക്ക് ഏറ്റവും നല്ല സമീപനമെന്ന് അദ്ദേഹം ട്രം‌പിനോട് പറഞ്ഞു. ആഗോള ഊർജ്ജ വിപണിയുടെ സ്ഥിരത നിലനിർത്തുന്നതിൽ ഖത്തർ വിശ്വസനീയ പങ്കാളിയായി തുടരുമെന്ന് ഷെയ്ഖ്…

സ്റ്റാർ ഡ്രീംസ് സ്റ്റേജ് ഷോ 2026 ഏപ്രിൽ 18 ശനിയാഴ്ച

ഫിലാഡൽഫിയ:മലയാളി സമൂഹത്തിന്റെ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കുന്നതിൽ പ്രമുഖ സ്ഥാനത്ത് നിൽക്കുന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്റ്റാർ ഡ്രീംസ് സ്റ്റേജ് ഷോ 2026 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു .ഏപ്രിൽ 18 ശനിയാഴ്ച് അഞ്ചുമണിക്ക് ജോർജ് വാഷിംഗ്‌ടൺ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഹണി റോസും കൂട്ടരും അവതരിപ്പിക്കുന്ന വിസ്‌മയകരമായ ഈ കലാവിരുന്നിൽ പങ്കുചേരാൻ ഹൃദയം നിറഞ്ഞ ക്ഷണം അറിയിക്കുന്നു നൃത്തം, ഗാനമേള മാജിക്,കോമഡി എന്നിവ ഉൾപ്പെടെ വിവിധ കലാപരിപാടികളാൽ സമ്പുഷ്ടമായ ഈ ഷോയുടെ വിജയം കലാ ആസ്വാദകരായ നിങ്ങളാണ്. ഈ കലാവിരുന്ന് പ്രേക്ഷകർക്ക് ഒരു മനോഹരമായ അനുഭവമാകുമെന്ന് മാപ്പിന്റെ പ്രസിഡൻറ് കൊച്ചുമോൻ വയലത്ത് അറിയിച്ചു. എല്ലാ മലയാളി സഹോദരങ്ങളെയും കുടുംബസമേതം മനോഹരമായ ഈ സ്റ്റേജ് ഷോയിലേക്ക് പങ്കുചേരാൻ ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്യുന്നു.നിങ്ങളുടെ ഏവരുടെയും സാന്നിധ്യം ഈ പരിപാടിയുടെ വിജയത്തിന് ശക്തി പകരും https://www.mapicc.org/event-details-registration/star-dreamz…

വാഷിംഗ്ടണിൽ നടന്ന ഇസ്രായേൽ-ലെബനൻ യോഗം ചരിത്രപരം

ഏകദേശം 33 വർഷങ്ങൾക്ക് ശേഷം ഇസ്രായേലിന്റെയും ലെബനന്റെയും പ്രതിനിധികൾ തമ്മിലുള്ള ഒരു പ്രധാന കൂടിക്കാഴ്ച വാഷിംഗ്ടണിൽ നടന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ മധ്യസ്ഥതയിൽ നടന്ന കൂടിക്കാഴ്ചയെ സമാധാനത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പായി പ്രശംസിച്ചു. എന്നാല്‍, ഹിസ്ബുള്ള ഇതിനെ നാണക്കേടാണെന്ന് വിശേഷിപ്പിച്ച് ശക്തമായി പ്രതിഷേധിച്ചത് സംഘർഷം രൂക്ഷമാക്കി. 2026 ഏപ്രിൽ 14 ന് വാഷിംഗ്ടൺ ഡിസിയിലെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലാണ് കൂടിക്കാഴ്ച നടന്നത്. 1993 ന് ശേഷം ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് സംസാരിക്കുന്നത് ഇതാദ്യമായിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇതിനെ ഒരു ചരിത്ര സന്ദർഭമായി വിശേഷിപ്പിക്കുകയും ശാശ്വതമായ ഒരു സമാധാന ചട്ടക്കൂട് സ്ഥാപിക്കുക എന്നതാണ് ലക്ഷ്യമെന്ന് പറയുകയും ചെയ്തു. ലെബനൻ അംബാസഡർ നദ ഹമാദെ മൊവാദും ഇസ്രായേൽ അംബാസഡർ യെച്ചിയേൽ ലെയ്റ്ററും യോഗത്തിൽ പങ്കെടുത്തു. ലെബനൻ അംബാസഡർ നദ ഹമാദെ…

യുഎസ് ഉപരോധത്തിന് പുല്ലുവില!; കരിമ്പട്ടികയിൽ പെടുത്തിയ ഒരു കപ്പൽ പരസ്യമായി ഹോര്‍മുസ് കടന്നു

യുഎസ് ഉപരോധത്തിനിടയിൽ, തങ്ങളുടെ കരിമ്പട്ടികയിൽ പെടുത്തിയ എണ്ണക്കപ്പൽ ഹോർമുസ് കടലിടുക്ക് തടസ്സമില്ലാതെ കടന്ന് തീരത്തെത്തിയതായി ഇറാൻ അവകാശപ്പെട്ടു, ഇത് മേഖലയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളെയും തന്ത്രപരമായ ശക്തിയെയും കുറിച്ച് പുതിയ ചോദ്യങ്ങൾ ഉയർത്തുന്നു. ദോഹ (ഖത്തര്‍): അമേരിക്കയും ഇറാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, സമുദ്ര സുരക്ഷയെയും ആഗോള രാഷ്ട്രീയത്തെയും കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് തുടക്കമിട്ട വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. യുഎസ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ഒരു വലിയ എണ്ണ ടാങ്കർ യാതൊരു തടസ്സവുമില്ലാതെ ഹോർമുസ് കടലിടുക്ക് കടന്ന് തീരത്തെത്തിയതായി ഇറാൻ അവകാശപ്പെട്ടു. യാത്രയിലുടനീളം കപ്പൽ അതിന്റെ ട്രാക്കിംഗ് സംവിധാനം ഓഫാക്കിയില്ല എന്നത് സംഭവത്തിന് കൂടുതൽ ആക്കം കൂട്ടി. ഏകദേശം 2 ദശലക്ഷം ബാരൽ എണ്ണ വഹിക്കാൻ ശേഷിയുള്ള വളരെ വലിയ ക്രൂഡ് ഓയിൽ ടാങ്കറാണിത്. യുഎസ് ഉപരോധവും മുന്നറിയിപ്പുകളും അവഗണിച്ച് കപ്പൽ ഹോർമുസ് കടലിടുക്ക് തടസ്സമില്ലാതെ കടന്ന് ഇറാനിയൻ തീരത്ത്…