ഹൃദയം നിലച്ച് ക്ലിനിക്കൽ മരണം പ്രഖ്യാപിച്ചതിന് ശേഷവും ഏകദേശം ഒരു മണിക്കൂർ മനുഷ്യ മസ്തിഷ്കം സജീവമായി തുടരുമെന്ന് ന്യൂയോർക്ക് ശാസ്ത്രജ്ഞർ നടത്തിയ ഒരു വിപ്ലവകരമായ പഠനത്തിൽ അവകാശപ്പെട്ടു. ഈ സമയത്ത്, ഒരു വ്യക്തിക്ക് ചുറ്റുമുള്ള കാര്യങ്ങൾ കേൾക്കാനും മനസ്സിലാക്കാനും കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂയോര്‍ക്ക്: മനുഷ്യ നാഗരികതയ്ക്കും ശാസ്ത്രത്തിനും മരണം എപ്പോഴും ഒരു നിഗൂഢമായ പ്രഹേളികയാണ്. ഹൃദയമിടിപ്പോടെ ബോധം അവസാനിക്കുമോ? ഈ ചോദ്യം വർഷങ്ങളായി ചർച്ച ചെയ്യപ്പെടുന്നു. എന്നാൽ, ന്യൂയോർക്കിൽ അടുത്തിടെ നടത്തിയ ഗവേഷണങ്ങൾ മരണത്തിന്റെ പരമ്പരാഗത നിർവചനത്തെ വെല്ലുവിളിച്ചു. ഹൃദയം നിലച്ചതിനുശേഷവും മനുഷ്യ മസ്തിഷ്കം കുറച്ചു സമയം സജീവമായി തുടരുമെന്നും, വ്യക്തിക്ക് ചുറ്റുമുള്ള ശബ്ദങ്ങൾ പോലും കേൾക്കാൻ കഴിയുമെന്നും ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി (NYU) ലാംഗോൺ മെഡിക്കൽ സെന്ററിലെ ഡോ. സാം പാർനിയയുടെ നേതൃത്വത്തിൽ നടന്ന ഈ പഠനം ലോകത്തെ ഞെട്ടിച്ചു. ഡോക്ടർമാർ മരണ…
Category: AMERICA
ക്രോസ്സ്റോഡ്സ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മൂന്നു പുരസ്കാരങ്ങളുമായി ഫാർമേഴ്സ് ബ്രാഞ്ച് ഇടവകയുടെ “മാസ്റ്റർ പ്ലാൻ”
ഡാളസ്: കാനഡ റ്റൊറൻഡോ മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്രോസ്റോഡ്സ് (CROSSROADS) ഷോർട് ഫിലിം മത്സരത്തിൽ ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർച്ച് ഓഫ് ഡാളസ് ടീം മിന്നും വിജയങ്ങൾ കരസ്ഥമാക്കി പ്രശസ്ത ചലച്ചിത്ര സംവിധായകരായ ബ്ലെസി, ഡോൺ മാക്സ്, റവ. റെൻസി തോമസ് എന്നിവരടങ്ങിയ ജൂറി പാനൽ നിരവധി ഷോർട് ഫിലിമുകളിൽ നിന്നുമാണ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർച്ച് ഓഫ് ഡാളസ് ടീം അവതരിപ്പിച്ച ‘മാസ്റ്റർ പ്ലാൻ’ എന്ന ഹ്രസ്വചിത്രത്തിനു പുരസ്കാരങ്ങൾ സമ്മാനിച്ചത്. മൂന്ന് പ്രധാന പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്. ലഭിച്ച പുരസ്കാരങ്ങൾ: • മികച്ച നടി (Distinguished Actress): റിനി ഷിബു • മികച്ച സംവിധായകൻ (Distinguished Director): ക്രിസ്റ്റി നൈനാൻ പള്ളിക്കൽ • കമ്മ്യൂണിറ്റി ഇൻവോൾവ്മെൻറ് അവാർഡ് (Community Involvement award) മനുഷ്യസഹജമായ പോരാട്ടങ്ങൾക്കിടയിലും തെറ്റിദ്ധാരണകൾക്കിടയിലും ദൈവികമായ പദ്ധതികൾ എങ്ങനെ വെളിപ്പെടുന്നു എന്ന പ്രമേയമാണ്…
കേരളാ അസോസിയേഷൻ ഓഫ് ടെക്സസിന് നവനേതൃത്വം; ജോസ് വടകര പ്രസിഡന്റ്
ഡാളസ്: ഏകാങ്ക നക്ഷത്രത്തിന്റെ നാട് എന്ന ഖ്യാതി നേടിയ ടെക്സസ് സംസ്ഥാനത്തെ മലയാളികളുടെ കൂട്ടായ്മയായ കേരള അസോസിയേഷന്റെ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. പ്രസിഡന്റ് ജോസ് വടകരയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് ബോർഡിൽ, ജനറൽ സെക്രട്ടറി – ലാലു (ഏബ്രഹാം മാത്യു), ട്രെഷറർ – അലക്സണ്ടർ തൈത്തറ, ജോയിന്റ് സെക്രെട്ടറി – അബോ എം നൈനാൻ, വുമൺസ് ഫോറം ചെയർ – ഗ്രേസി ജെയിംസ്, യൂത്ത് ഫോറം ചെയർ – നിതിൻ തോമസ് കോശി എന്നിവർ അംഗങ്ങളാണ്. മലയാണ്മയുടെ മണമറിയുന്ന പരിപാടികൾ ടെക്സസിലെ മലയാളികൾക്കായി ഒരുക്കുകയും കമ്മ്യൂണിറ്റി ഔട്ട് റീച്ച് കൂട്ടായ്മകൾ, സംവാദങ്ങൾ മുതലായവ ഈ വർഷം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ജോസ് വടകര അസോസിയേഷൻ അംഗങ്ങൾക്ക് ഉറപ്പ് നൽകി. ഭാവി പരിപാടികൾ അടുത്ത ബോർഡ് മീറ്റിങ്ങിൽ അവതരിപ്പിക്കുമെന്നും അതിനുശേഷം പരിപാടികളുടെ തീയതികൾ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചു.…
മേരിലാൻഡ് ലഫ്റ്റനന്റ് ഗവർണർ അരുണ മില്ലർ വീണ്ടും ജനവിധി തേടുന്നു
അനാപൊളിസ്, മേരിലാൻഡ്: മേരിലാൻഡ് ലഫ്റ്റനന്റ് ഗവർണർ അരുണ മില്ലർ രണ്ടാം ഊഴത്തിനായി ഔദ്യോഗികമായി പത്രിക സമർപ്പിച്ചു. ഗവർണർ വെസ് മൂറിനൊപ്പമാണ് ഫെബ്രുവരി 23-ന് അനാപൊളിസിലെ സ്റ്റേറ്റ് ബോർഡ് ഓഫ് ഇലക്ഷൻസ് ആസ്ഥാനത്തെത്തി അവർ പത്രിക നൽകിയത്. 2026 ജൂൺ 23-ന് നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ നിലവിലെ ഭരണകൂടത്തിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാകും ഇവർ ജനങ്ങളെ സമീപിക്കുക. മേരിലാൻഡിൽ ഒരു സ്റ്റേറ്റ് വൈഡ് ഓഫീസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ വംശജയും ആദ്യ ദക്ഷിണേഷ്യൻ വനിതയുമാണ് അരുണ മില്ലർ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ശിശുദാരിദ്ര്യം കുറയ്ക്കുന്നതിനും വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിനും അവർ നിർണായക പങ്ക് വഹിച്ചു. ലൈഫ് സയൻസ്, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ മേഖലകളിൽ വൻകിട നിക്ഷേപങ്ങൾ എത്തിക്കുന്നതിലും ഭരണകൂടം വിജയിച്ചു. സർക്കാർ സംവിധാനങ്ങൾ ആധുനികീകരിക്കുന്നതിനും ബിസിനസ്സ് നടപടികൾ ലളിതമാക്കുന്നതിനുമുള്ള പരിഷ്കാരങ്ങൾക്ക് അരുണ മില്ലർ നേതൃത്വം നൽകി. “മേരിലാൻഡ് കൈവരിച്ച…
മഹാനടനെ വരവേൽക്കാൻ ഹൂസ്റ്റൺ ഒരുങ്ങുന്നു. കിലുക്കം 25 കിക്ക് ഓഫ് ചടങ്ങുകൾ പ്രൗഢഗംഭീരമായി
ഹൂസ്റ്റൺ: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ധനശേഖരണാർത്ഥം 2026 ഏപ്രിൽ 17-ന് സ്മാർട്ട് ഫിനാൻഷ്യൽ സെന്ററിൽ നടത്തുന്ന വിപുലമായ സ്റ്റേജ് ഷോ ‘കിലുക്കം 25’-ന്റെ ഔദ്യോഗികമായ കിക്ക് ഓഫ് ചടങ്ങുകൾ പ്രൗഢഗംഭീരമായി നടന്നു. മലയാളത്തിന്റെ മഹാനടൻ മോഹൻലാലും പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും അണിനിരക്കുന്ന ഈ മെഗാ ഷോയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. റവ. ഫാ. ജെക്കു സക്കറിയയുടെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. കത്തീഡ്രൽ വികാരി റവ. ഫാ. ഐസക് ബി. പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ റവ. ഫാ. പുഞ്ചക്കോണം സ്വാഗതം ആശംസിച്ചു. പൂർണ തോമസ് പ്രാർത്ഥനാ ഗാനം ആലപിച്ചു. പ്രോഗ്രാം കൺവീനർ ഡോ. സക്കറിയ തോമസ് ഷോയുടെ വിവിധ വശങ്ങളെക്കുറിച്ചും ഒരുക്കങ്ങളെക്കുറിച്ചുമുള്ള വിശദരൂപം ചടങ്ങിൽ അവതരിപ്പിച്ചു. ഹൂസ്റ്റണിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖ സംഘടനകളുടെ സജീവ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. ഇന്ത്യ പ്രസ് ക്ലബ്…
മരണത്തിലും വേർപിരിയലിലും നിഴലിക്കുന്ന സത്യങ്ങൾ: പി.പി. ചെറിയാൻ
ജീവിതം എത്രമാത്രം അപ്രതീക്ഷിതമാണെന്ന് നാം തിരിച്ചറിയുന്നത് ചില വിയോഗങ്ങൾക്കും വേർപിരിയലുകൾക്കും സാക്ഷ്യം വഹിക്കുമ്പോഴാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ എന്റെ മനസ്സിനെ ഒരുപോലെ ഉലച്ച രണ്ട് സംഭവങ്ങൾ ഇതിന് അടിവരയിടുന്നു. ഒന്ന്, ജ്യേഷ്ഠതുല്യനായ ഒരു പ്രിയപ്പെട്ട വ്യക്തിയുടെ മരണം. രണ്ട്, വിവാഹനിശ്ചയം കഴിഞ്ഞ് ശുഭകരമായി നടക്കേണ്ടിയിരുന്ന ഒരു ബന്ധം പെട്ടെന്നൊരു നിമിഷം തകർന്നുപോയത്. ഈ രണ്ട് അനുഭവങ്ങളെയും കൂട്ടിമുട്ടിക്കുമ്പോൾ ഭക്തകവി പൂന്താനത്തിന്റെ വരികൾക്ക് കാലാതീതമായ ഒരർത്ഥമുണ്ടെന്ന് തിരിച്ചറിയുന്നു. “കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ…” ജ്ഞാനപ്പാനയിലെ ഈ വരികൾ മരണത്തിന്റെ അനിവാര്യതയെ മാത്രമല്ല, മനുഷ്യബന്ധങ്ങളുടെ നശ്വരതയെയും കൂടെയാണ് ഓർമ്മിപ്പിക്കുന്നത്. ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരാൾ പെട്ടെന്നൊരു നിമിഷം വെറും ഓർമ്മയായി മാറുന്നത് താങ്ങാനാവാത്ത ആഘാതമാണ്. മരണം പ്രകൃതിനിയമമാണ്; അവിടെ മനുഷ്യൻ നിസ്സഹായനാണ്. പ്രിയപ്പെട്ടവരുടെ വേർപാട് സൃഷ്ടിക്കുന്ന ശൂന്യത ഭീകരമാണെങ്കിലും, അതിനേക്കാൾ വേദനിപ്പിക്കുന്ന മറ്റൊരു ‘അദൃശ്യമാകൽ’ ഇന്ന് നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചുവരുന്നു. അത്…
ഡാലസ് കിംഗ്സ് ക്ലബ് ഇനി ‘ഡാലസ് സോഷ്യൽ ക്ലബ്’; പുതിയ ഭാരവാഹികൾ ചുമതലയേറ്റു, പ്രവർത്തനങ്ങൾക്ക് തുടക്കമായി
ഡാലസ്: ഡാലസ് സോഷ്യൽ ക്ലബ്ബിന്റെ വാലന്റൈൻസ് ഡേ ആഘോഷങ്ങളും 2026-ലേക്കുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പ്രൗഢഗംഭീരമായി നടന്നു. 2014-ൽ ഡാലസ് നഗരത്തിൽ പ്രവർത്തനം ആരംഭിച്ച ‘ഡാലസ് കിംഗ്സ് ക്ലബ്’ ഇനി മുതൽ ‘ഡാലസ് സോഷ്യൽ ക്ലബ്’ എന്ന പുതിയ പേരിൽ അറിയപ്പെടുമെന്ന് ഭരണസമിതി അറിയിച്ചു. കൂടുതൽ ജനപങ്കാളിത്തവും വിപുലമായ പ്രാതിനിധ്യവും ലക്ഷ്യമിട്ടാണ് ഈ മാറ്റം. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി സാമൂഹിക, സാംസ്കാരിക, സേവന രംഗങ്ങളിൽ സജീവമായ സംഘടന, പുതിയ പേരിനൊപ്പം പുതിയ എക്സിക്യൂട്ടീവ് ഡയറക്ടർമാരെയും ഭരണസമിതിയെയും തിരഞ്ഞെടുത്തു. ഡാലസിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി ഒരു തുറന്ന സാമൂഹിക വേദിയായി ക്ലബ്ബിനെ വളർത്തുകയാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യം. പുതിയ ഭരണസമിതി: ഈ വർഷത്തെ ഔദ്യോഗിക പരിപാടിയിൽ ക്ലബ്ബിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിനെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ജിനു കുടിലിൽ, വൈസ് പ്രസിഡന്റ് ടിജോ ചങ്ങങ്കേരി, സെക്രട്ടറി കുട്ടൻ മുപ്പ്രപ്പള്ളിൽ ജോയിന്റ്…
ആത്മീയ ജീവിതം മുരടിച്ചുപോകാതെ വളരണമെങ്കിൽ കർത്താവിനോടുള്ള ബന്ധം ഊഷ്മളമായിരിക്കണം: റവ. ജേക്കബ് ജോർജ്
ഹൂസ്റ്റൺ: ലോകമെമ്പാടുമുള്ള വിശ്വാസികളെ കോർത്തിണക്കി നടത്തുന്ന ഇന്റർനാഷണൽ പ്രയർലൈനിന്റെ 615-ാമത് സമ്മേളനം 2026 ഫെബ്രുവരി 24 ചൊവ്വാഴ്ച രാത്രി 9 മണിക്ക് ഭക്തിനിർഭരമായി നടന്നു. ഹൂസ്റ്റണിലെ സി.എസ്.ഐ സീനിയർ വൈദികൻ റവ. ജേക്കബ് ജോർജ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഇന്ന് നാം 615-ാമത് സെഷൻ പിന്നിട്ട് 616-ലേക്ക് പ്രവേശിക്കുമ്പോൾ, കഴിഞ്ഞ കാലമത്രയും നമ്മെ നടത്തിയ ദൈവത്തിന് സ്തോത്രം ചെയണമെന്നും,നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും ദൈവസാന്നിധ്യത്തിൽ സന്തോഷത്തോടെയും നന്ദിയോടെയും ചെലവഴിക്കാനും നമുക്ക് സാധിക്കണം.നമ്മുടെ ആത്മീയ ജീവിതം മുരടിച്ചുപോകാതെ വളരണമെങ്കിൽ കർത്താവിനോടുള്ള ബന്ധം ഊഷ്മളമായിരിക്കണം. ജീവിതത്തിലെ തിരക്കുകൾക്കിടയിലും ലളിതമായ കാര്യങ്ങളിൽ പോലും ദൈവത്തെ ഓർത്തുകൊണ്ട് ഓരോ കാര്യങ്ങളും അവന്റെ സന്നിധിയിൽ സമർപ്പിക്കണമെന്നു അച്ചൻ ഉധബോദിപ്പിച്ചു കയീന്റെയും ഹാബേലിന്റെയും വഴിപാടുകൾ: ഉല്പത്തി പുസ്തകം 4-ാം അധ്യായത്തിൽ നാം വായിക്കുന്നത് പോലെ, കയീൻ നിലത്തെ ഫലങ്ങളിൽ നിന്നും യഹോവയ്ക്ക് വഴിപാട് അർപ്പിച്ചു. എന്നാൽ…
ആ കറുത്ത രാത്രിയുടെ ഓർമ്മയിൽ: അതിജീവനത്തിന്റെ നാല് വർഷങ്ങൾ
ജീവിതം മാറിമറിഞ്ഞ ആ നിമിഷത്തിന് ഇന്ന് നാല് വർഷം തികയുന്നു. പുലർച്ചെ അഞ്ച് മണിക്ക് ജനാലയ്ക്കൽ കേട്ട ഉഗ്രസ്ഫോടന ശബ്ദങ്ങളാണ് എന്റെ ലോകത്തെ കീഴ്മേൽ മറിച്ചത്. അത്തരമൊരു ദുരന്തം യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. കേട്ടറിവിനേക്കാൾ ഭയാനകമായിരുന്നു ആ അനുഭവം. ആ ഭീതിയുടെ നിമിഷങ്ങൾ സ്ഫോടന ശബ്ദങ്ങൾക്കൊപ്പം അയൽക്കാർ പരിഭ്രാന്തരായി വാതിലുകൾ വലിച്ചടച്ച് ഗോവണിപ്പടികളിലൂടെ ഓടുന്ന ശബ്ദവും അന്തരീക്ഷത്തിൽ മുഴങ്ങി. ബോംബ് ഷെൽട്ടറുകളിലേക്കുള്ള നെട്ടോട്ടമായിരുന്നു പിന്നീട്. കയ്യിൽ കുറച്ച് പണമെങ്കിലും കരുതാനായി എടിഎമ്മുകളിലേക്ക് ഓടിയെങ്കിലും അവിടെയെല്ലാം നീണ്ട ക്യൂവായിരുന്നു. എങ്ങും സൈറണുകളും സ്ഫോടന ശബ്ദങ്ങളും മാത്രം. കടകളിൽ കണ്ട കാഴ്ചകൾ അതിലേറെ ദയനീയമായിരുന്നു: കയ്യിൽ കിട്ടുന്നതെല്ലാം വാരിക്കൂട്ടുന്ന ജനങ്ങൾ. കൊച്ചു കുട്ടികളെപ്പോലെ നിലവിളിക്കുന്ന സ്ത്രീകൾ. അവസാനത്തെ ഭക്ഷണപ്പൊതിക്കായി തമ്മിലടിക്കുന്നവർ. ഉയിർത്തെഴുന്നേൽക്കുന്ന ഉക്രെയ്ന് കീവ് ഉടൻ വീഴുമെന്നും ശത്രുവിന്റെ ടാങ്കുകൾ നഗരം കീഴടക്കുമെന്നുമുള്ള വാർത്തകൾ പ്രവഹിച്ചുകൊണ്ടിരുന്നു.…
തോമസ് കൂവള്ളൂരിന്റെ മാതാവ് മേരി ജോസഫ് കൂവള്ളൂര്‍ (കുളങ്ങര) അന്തരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ തോമസ് കൂവള്ളൂരിന്റെ മാതാവ് മേരി ജോസഫ് കൂവള്ളൂര്‍ (കുളങ്ങര) 95-ാമത്തെ വയസ്സില്‍ കടപ്ലാമറ്റത്തുള്ള സ്വഭവനത്തില്‍ വച്ച് അന്തരിച്ചു. പാലാ രൂപതയില്‍പ്പെട്ട മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍ പാലയ്ക്കാട്ടുമല കുളങ്ങര തറവാട്ടിലെ ഔസേപ്പ് – അന്ന ദമ്പതികളുടെ നാലാമത്തെ പുത്രിയാണ് പരേത. ഭര്‍ത്താവ് പരേതനായ കെ.ടി. ജോസഫ് കൂവള്ളൂര്‍. മക്കള്‍: തോമസ് കൂവള്ളൂര്‍-ന്യൂയോര്‍ക്ക്, ജോസ് ജോസഫ് കൂവള്ളൂര്‍ – വെമ്പള്ളി, റോസ കെ.ജെ. പുളിക്കപ്പറമ്പില്‍ – കുറുപ്പന്തുറ, അഗസ്റ്റിന് ജോസഫ് കൂവള്ളൂര്‍, സെലിന് തോമസ് ഉറുമ്പേല്‍ – ചേര്‍പ്പുങ്കല്‍, ലൂക്കോസ് ജെ. കൂവള്ളൂര്‍ – ജോസ്ഗിരി, സക്കറിയാ ജോസഫ് കൂവള്ളൂര്‍ (പോട്ടക്കേറില്‍-സ്ലീവാപുരം), റോബര്‍ട്ട് ജോസഫ് കൂവള്ളൂര്‍ – കടപ്ലാമറ്റം. മരുമക്കള്‍: സിസിലി തോമസ് കൂവള്ളൂര്‍ ഓരത്തേല്‍ – കുറുപ്പന്തുറ, ഏലിയാമ്മ പാലവേലില്‍ – പട്ടിത്താനം, പി.യു. ജോസഫ് പുളിക്കപ്പറമ്പില്‍ – കുറുപ്പന്തുറ, തോമ്മാച്ചന് ഉറുമ്പേല്‍ –…
