“ഞാന്‍ സെപ്തംബറില്‍ തിരിച്ചുവന്ന് ജോലിയില്‍ പ്രവേശിക്കും സര്‍”; അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയുടെ വാക്കുകളോര്‍ത്ത് ഡോ. നിധീഷ് ഐസക്

പത്തനംതിട്ട: “ഞാന്‍ സെപ്തംബറില്‍ തിരിച്ചുവന്ന് ജോലിയില്‍ പ്രവേശിക്കും സര്‍”….. ചൊവ്വാഴ്ച കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ രേഖകളുമായി എത്തിയ രഞ്ജിത, സൂപ്രണ്ട് ഡോ. നിധീഷ് ഐസക്കിനോട് പറഞ്ഞു. സർ, ഞാൻ സെപ്റ്റംബറിൽ ജോലിയിൽ പ്രവേശിക്കും. എന്റെ അമ്മയ്ക്കും കുട്ടികൾക്കും വേണ്ടിയാണ് ഞാൻ ഇവിടെയുള്ളത്. മെച്ചപ്പെട്ട ജീവിതത്തിനായി ഞാൻ വിദേശത്തേക്ക് പോയി. എനിക്ക് തിരിച്ചുവന്ന് എന്റെ അമ്മയ്ക്കും കുട്ടികൾക്കുമൊപ്പം ജീവിക്കണം. ഇവിടെ വീണ്ടും ചേരാനും ജന്മനാട്ടിൽ സ്ഥിരതാമസമാക്കാനും ആഗ്രഹിക്കുന്നുവെന്ന് രഞ്ജിത തന്നോട് പറഞ്ഞതായി ഡോ. നിധീഷ് പറഞ്ഞു. മരണവാർത്ത വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ട: ‘ഇല്ല, അമ്മ ഐ.സി.യുവിൽ ആയിരിക്കും, അവൾ നമ്മളെ വിട്ട് പോകില്ല.’ രഞ്ജിതയുടെ മക്കളുടെ നിലവിളി നാട്ടിൽ മുഴുവൻ പ്രതിധ്വനിച്ചു. ദാരുണമായ വാർത്ത കേട്ട് പത്തനംതിട്ടയിലെ പുല്ലാടുള്ള അവരുടെ വീട്ടിലെത്തിയവർക്ക് ദുഃഖം സഹിക്കാൻ കഴിഞ്ഞില്ല. വിമാനാപകട വാർത്ത വന്നതോടെ പുല്ലാട് ദുഃഖത്തിന്റെ നിഴലിൽ മുങ്ങി.…

പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി: ഫ്രറ്റേണിറ്റി അവകാശ പ്രക്ഷോഭ യാത്ര സമാപിച്ചു

പാലക്കാട്‌: ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും അധിക സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അവകാശ പ്രക്ഷോഭ യാത്ര അലനല്ലൂർ ടൗണിൽ സമാപിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി സഈദ് ടി കെ സമാപനസമ്മേളത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. നിലമ്പൂരിൽ വികസനത്തിൻ്റെ വീമ്പ് പറഞ്ഞു കൊണ്ടിരിക്കുന്ന ഇടത് മുന്നണി മലബാർ മേഖലയിലെ ജില്ലകൾ അനുഭവിക്കുന്ന വിദ്യാഭ്യാസ വിവേചനത്തിന് ആദ്യം മറുപടി പറയണമെന്ന് ജനറൽ സെക്രട്ടറി ചൂണ്ടിക്കാണിച്ചു. ഒന്നാം ഘട്ട അഡ്മിഷൻ പ്രക്രിയകൾ പൂർത്തിയായപ്പോൾ ജില്ലയിലെ അലോട്മെന്റ് ലഭിക്കാത്ത 23241 വിദ്യാർത്ഥികൾക്കായി മിച്ചമുള്ളത് കേവലം 4802 സീറ്റുകൾ മാത്രമാണ്. 18000തിലധികം വിദ്യാർത്ഥികൾ അഡ്മിഷൻ ലഭിക്കാതെ പുറത്തു നിൽക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിൽ ജില്ലയിലുള്ളത്. മലബാർ മേഖലയിലെ ജില്ലകളോട് നിരന്തരമായി സർക്കാറുകൾ തുടരുന്ന വിദ്യാഭ്യാസ അവകാശനിഷേധങ്ങൾക്കെതിരെ നടത്തിയ പ്രക്ഷോഭ…

ആദിവാസി ഭൂസമരം: വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി കെഎസ്ടിഎം

മലപ്പുറം: കളക്ടറേറ്റ് പടിക്കൽ സമരം നടത്തുന്ന ആദിവാസി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് കേരള സ്‌കൂൾ ടീച്ചേഴ്‌സ് മൂവ്‌മെൻറ് (കെഎസ്ടിഎം) മലപ്പുറം ജില്ലാ കമ്മിറ്റി പഠനോപകരണങ്ങൾ നൽകി. സമരം അനിശ്ചിതമായി നീണ്ടുപോകുന്നതിനിടെ പുതിയ അധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിൽ ആദിവാസി കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് പഠന സൗകര്യങ്ങൾ ഒരുക്കുന്നതിന് കെഎസ്ടിഎം ജില്ലാ കമ്മിറ്റി തയ്യാറാവുകയായിരുന്നു. കുട്ടികൾക്ക് ബാഗ്, കുട, നോട്ടുപുസ്തകങ്ങൾ, പേന, പെൻസിൽ തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാർത്ഥികളാണ് ഗുണഭോക്താക്കൾ. പഠനോപകരണങ്ങൾ കെഎസ്ടിഎം സംസ്ഥാന വൈസ് പ്രസിഡൻറ് ശരീഫ് മാസ്റ്റർ സമരനായിക ബിന്ദു വൈലാശേരിക്ക് കൈമാറി. ജില്ലാ പ്രസിഡൻറ് ജാബിർ ഇരുമ്പുഴി അധ്യക്ഷനായി. ആക്ടിവിസ്റ്റ് ഗ്രോ വാസു, സുന്ദർ രാജ് മലപ്പുറം, വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, പാർട്ടി വൈസ് പ്രസിഡണ്ട് ആരിഫ് ചുണ്ടയിൽ, മജീദ്…

തലവടി കുന്തിരിക്കൽ സിഎംഎസ് ഹൈസ്ക്കൂൾ പൂർവ വിദ്യാർത്ഥി സംഘടന റവ. തോമസ് നോർട്ടൻ പ്രതിഭാ പുരസ്ക്കാരം സമ്മാനിച്ചു

എടത്വാ : തലവടി കുന്തിരിക്കൽ സിഎംഎസ് ഹൈസ്ക്കൂൾ പൂർവ  വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ റവ. തോമസ് നോർട്ടൻ പ്രതിഭാ പുരസ്ക്കാരം ജോസ്മി അന്ന വർഗ്ഗീസിന് സമ്മാനിച്ചു. റവ. തോമസ് നോർട്ടൻ നഗറിൽ നടന്ന ചടങ്ങിൽ ജനറൽ കൺവീനർ മാത്യൂസ് പ്രദീപ് ജോസഫ് അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് റവ മാത്യൂ പി.ജോർജ് ഉദ്ഘാടനം ചെയ്തു. 8000.00രൂപയും ഫലകവും അടങ്ങിയ പുരസ്കാരം എടത്വ ഗ്രാമ പഞ്ചായത്ത് അംഗവും സംഘടന വൈസ് പ്രസിഡന്റ് ആയ ബെറ്റി ജോസഫ്,സൂസമ്മ കെ ഉമ്മൻ എന്നിവർ ചേർന്ന് സമ്മാനിച്ചു.ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ മികച്ച നിലവാരത്തോടെ വിജയികളായവർക്കുള്ള ഉപഹാരം പ്രധാന അധ്യാപകൻ റെജിൽ സാം മാത്യു സമ്മാനിച്ചു. ബാഡ്മിന്റൺ പരിശീലന കളരിയ്ക്ക് നേത്യത്വം നല്‍കിയ ഷിൻസ് ജോ ഷാജി, ജേക്കബ് കെ ഈപ്പൻ, നോയൽ ജോൺ വർഗ്ഗീസ്, റിൻന്റോ ഐസക്ക്…

ലീലാമ്മ മാത്യു (78) അന്തരിച്ചു

കാക്കനാട് ( കൊച്ചി) : തിരുവല്ല വേങ്ങൽ ആലംതുരുത്തി വെട്ടുപറമ്പിൽ പരേതനായ വി.വി.മത്തായിയുടെ ഭാര്യ ലീലാമ്മ മാത്യു (78) അന്തരിച്ചു. സംസ്ക്കാരം പിന്നീട്. മക്കൾ: അനിൽ മാത്യൂ (ഖത്തർ ) , അനു സണ്ണി (യുഎസ്എ). മരുമക്കൾ : മഞ്ഞാടി കിഴക്കേതിൽ ബിനു അനിൽ (കൊച്ചി), തലയോലപറമ്പ് കീഴൂര്‍ തൈപറമ്പിൽ സണ്ണി ജോസഫ്. കൊച്ചുമക്കൾ: ഷാന സണ്ണി, സോനു സണ്ണി, നയന എൽസ, നിഖിൽ അനിൽ.

വിവാഹത്തട്ടിപ്പ് നടത്തി വിലസിയിരുന്ന യുവതിയെ പോലീസ് പിടികൂടി; എത്ര വിവാഹം കഴിച്ചെന്ന് ഓര്‍മ്മയില്ല; വിവിധ സ്ഥലങ്ങളില്‍ ഇന്ന് തെളിവെടുപ്പ് നടത്തും

ആര്യനാട്: കേരളത്തിലുടനീളം വിവാഹ തട്ടിപ്പ് നടത്തി പോലീസ് പിടിയിലായ രേഷ്മ (32) എന്ന യുവതിയെ ഇന്ന് വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പു നടത്തും. പത്തോളം കേസിലെ പ്രതിയാണ് ഈ 32-കാരി. രേഷ്മയുടെ തട്ടിപ്പില്‍ ഇരകളായവരുടെ വീടുകളിലേക്കാണ് അവരെ കൊണ്ടു പോകുന്നത്. തെളിവെടുപ്പിന്റെ ഭാഗമായി ഇന്ന് (വ്യാഴം) നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കിയ ഉടന്‍ ആര്യനാട് പോലീസ് അവരെ കസ്റ്റഡിയിലെടുക്കും. രേഷ്മയുടെ കുട്ടിയുടെ പിതൃത്വം തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്തും. കുട്ടി എറണാകുളത്ത് രേഷ്മയുടെ അമ്മയോടൊപ്പമാണ്. സാമ്പത്തിക നേട്ടത്തിനു വേണ്ടിയല്ല, പ്രണയത്തിനു വേണ്ടിയാണ് താന്‍ ഇത്രയധികം വിവാഹം കഴിച്ചതെന്നാണ് രേഷ്മ പോലീസിനോട് പറഞ്ഞത്. ബുധനാഴ്ച നെടുമങ്ങാട് കോടതിയിൽ മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷ പോലീസ് സമർപ്പിച്ചു. രേഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, തട്ടിപ്പിന് ഇരയായവരെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും. ജൂണ്‍ ആറാം തീയതി ആര്യനാട് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് രേഷ്മ പിടിയിലായത്. വിവാഹദിനത്തിൽ രേഷ്മയുടെ…

ശബരി റെയില്‍‌വേ ലൈന്‍: സംസ്ഥാന സര്‍ക്കാര്‍ മുഴുവന്‍ ചെലവും വഹിച്ച് ഭൂമി ഏറ്റെടുത്തു നല്‍കണമെന്ന് റെയില്‍‌വേ

തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടുകളായി കേരളം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ശബരിമല റെയിൽ‌വേ ലൈനിന് ആവശ്യമായ ഭൂമി സംസ്ഥാന സര്‍ക്കാര്‍ സ്വന്തം ചെലവിൽ ഏറ്റെടുത്ത് നല്‍കണമെന്ന് റെയിൽവേ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് റെയിൽവേ കേരള സർക്കാരിന് കത്തെഴുതിയിട്ടുണ്ട്. മുൻകാലങ്ങളിൽ പദ്ധതികൾക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് റെയിൽവേ മുൻകൂറായി പണം നൽകിയിരുന്നു. ശബരി ലൈനിന്റെ കാര്യത്തിൽ, നിലപാട് നേരെ തിരിച്ചാണ്. പദ്ധതിയുടെ തുടക്കത്തിൽ തന്നെ ഭൂമി ഏറ്റെടുക്കലിനായി കേരള സർക്കാർ 1140 കോടി രൂപ ചെലവഴിക്കേണ്ടിവരും. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി 204 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇത് മൊത്തം പദ്ധതി ചെലവിന്റെ (3800.93 കോടി) 30% ആണ്. നേരത്തെയുള്ള നിർദ്ദേശം സംസ്ഥാനം മൊത്തം പദ്ധതി ചെലവിന്റെ പകുതി (1900.47 കോടി) ഗഡുക്കളായി നൽകണമെന്നായിരുന്നു. ഭൂമി ഏറ്റെടുക്കൽ ചെലവിനെക്കുറിച്ച് പരാമർശമില്ലായിരുന്നു. മുഴുവൻ ഭൂമി ഏറ്റെടുക്കൽ ചെലവും നിർമ്മാണ ചെലവിന്റെ…

തിരുവനന്തപുരത്തെ 18 സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് യുഎസ് ടി 5000 ഫലവൃക്ഷത്തൈകൾ കൈമാറി

തിരുവനന്തപുരം, ജൂൺ 11, 2025: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി 2025 ജൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ 18 സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് 5000 ഫലവൃക്ഷത്തൈകൾ സംഭാവന ചെയ്തു. ചെറുപ്പം മുതലേ വീട്ടിൽ ഒരു മരം പരിപാലിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അവരിൽ പരിസ്ഥിതി അവബോധവും ഉത്തരവാദിത്തവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് ടി യുടെ ഗാർഡിയൻസ് ഓഫ് ദി എർത്ത് സിഎസ്ആർ സംരംഭത്തിന് കീഴിലാണ് ഫലവൃക്ഷത്തൈകൾ സ്കൂളുകൾക്ക് സംഭാവന ചെയ്തത്. ഗവൺമെന്റ് ജിഎച്ച്എസ്എസ് ആറ്റിങ്ങൽ; ശ്രീ സരസ്വതി വിദ്യാനികേതൻ, പെരുങ്ങുഴി; ജിയുപിഎസ് കണിയാപുരം; ജിയുപിഎസ് കാര്യവട്ടം; ഗവ. എച്ച്എസ്എസ് കുളത്തൂർ; ഗവ. യുപിഎസ് ചെറുവയ്ക്കൽ; ശ്രീകാര്യം മിഡിൽ സ്കൂൾ; കരിക്കകം ജിയുപിഎസ്; ഗവ. യുപി സ്കൂൾ, ഈഞ്ചക്കൽ; ജിഎച്ച്എസ് ചാലായി; കാർത്തിക തിരുനാൾ ഗവ. വൊക്കേഷണൽ എച്ച്എസ്എസ് മണക്കാട്; എസ്എംവി…

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പ്രചരണ രംഗം കൊഴുപ്പിക്കുവാൻ ഐഒസി യു കെ; യു ഡി എഫിന് പ്രവാസികളുടെ കൈത്താങ്ങ്

ലണ്ടൻ: യു കെ യിലെ പ്രവാസികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി പ്രവർത്തകരുടെ സംഘടനയായ ഐഒസി (യു കെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ നിലമ്പൂർ നിയോജക മണ്ഡല ഉപതെരഞ്ഞെടുപ്പിൽ നേരിട്ടുള്ള സജീവ പ്രവർത്തനം ആരംഭിക്കുന്നതിനായി ഷൈനു ക്ലെയർ മാത്യൂസും, റോമി കുര്യാക്കോസും പുറപ്പെട്ടു. യു ഡി എഫ് അനുകൂല പ്രവാസികളുടെ വോട്ടുകൾ ഏകോപിപ്പിക്കൽ, സോഷ്യൽ മീഡിയ പ്രചരണം, ഗൃഹ സന്ദർശനം, വാഹന പ്രചരണം, കുടുംബ കൂട്ടായ്മകൾ , പോസ്റ്റർ പ്രചാരണം എന്നിങ്ങനെ വിപുലമായ പ്രചരണ പരിപാടികളാണ് പ്രവാസി കോൺഗ്രസ് പ്രസ്ഥാനം ആസൂത്രണം ചെയ്തിരിക്കുന്നത്. മലയാളി പ്രവാസി കോൺഗ്രസ് പ്രസ്ഥാനമായ ഒഐസിസി -ഐഒസി (കേരള ചാപ്റ്റർ) എന്നീ സംഘടനകളുടെ ലയനത്തിന് ശേഷം ഐഒസി ഗ്ലോബൽ ചെയർമാൻ സാം പിത്രോട, പ്രസിഡണ്ട് പദവിയിലേക്ക് നോമിനേറ്റു ചെയ്യപ്പെട്ട ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുക. ഐഒസി യുടെ നേതാവ്…

ഫ്രറ്റേണിറ്റി മൂവ്മെന്റ് അവകാശ പ്രക്ഷോഭ യാത്രക്ക് തുടക്കം കുറിച്ചു

പാലക്കാട്‌: പ്ലസ് വൺ സീറ്റ് പ്രതിസന്ധി, അധിക സ്ഥിരം ബാച്ചുകൾ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അവകാശ പ്രക്ഷോഭ യാത്ര ഇന്നലെ പാലക്കാട്‌ സ്റ്റേഡിയം സ്റ്റാൻഡിൽ രാവിലെ 8:30 യോടെ ആരംഭിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സാബിർ അഹ്സൻ ഉദ്ഘാടനം നിർവഹിച്ചു. മലബാർ മേഖലയിലെ ജില്ലകളോട് നിരന്തരമായി സർക്കാറുകൾ തുടരുന്ന വിദ്യാഭ്യാസ അവകാശനിഷേധങ്ങൾക്കെതിരെയും, ജില്ലയിൽ നിലനിൽക്കുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്നും ,പ്രൊഫ: വി കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് ഉടനെ നടപ്പിലാക്കണമെന്നുള്ള ആവശ്യങ്ങളാണ് ഉന്നയിച്ചത്. പ്രക്ഷോഭയാത്രയുടെ ഭാഗമായി, മലബാറിലെ പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധിയെ ആസ്പദമാക്കി വിദ്യാർത്ഥികൾ തെരുവ് നാടകം അവതരിപ്പിച്ചു. പാലക്കാട്‌, കൊടുവായൂർ, ആലത്തൂർ, വടക്കഞ്ചേരി, ഒറ്റപ്പാലം, പത്തിരിപ്പാല എന്നിവിടങ്ങളിലൂടെ കടന്നുപോയിട്ടുള്ള ‘അവകാശ പ്രക്ഷോഭ യാത്ര’ ഇന്ന് തൃത്താല, പട്ടാമ്പി, വല്ലപ്പുഴ,…