ആദിവാസി ഭൂസമരം: വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി കെഎസ്ടിഎം

പഠനോപകരണ വിതരണം കെഎസ്ടിഎം സംസ്ഥാന വൈസ് പ്രസിഡൻറ് ശരീഫ് മാസ്റ്റർ സമരനായിക ബിന്ദു വൈലാശേരിക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: കളക്ടറേറ്റ് പടിക്കൽ സമരം നടത്തുന്ന ആദിവാസി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് കേരള സ്‌കൂൾ ടീച്ചേഴ്‌സ് മൂവ്‌മെൻറ് (കെഎസ്ടിഎം) മലപ്പുറം ജില്ലാ കമ്മിറ്റി പഠനോപകരണങ്ങൾ നൽകി. സമരം അനിശ്ചിതമായി നീണ്ടുപോകുന്നതിനിടെ പുതിയ അധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിൽ ആദിവാസി കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് പഠന സൗകര്യങ്ങൾ ഒരുക്കുന്നതിന് കെഎസ്ടിഎം ജില്ലാ കമ്മിറ്റി തയ്യാറാവുകയായിരുന്നു. കുട്ടികൾക്ക് ബാഗ്, കുട, നോട്ടുപുസ്തകങ്ങൾ, പേന, പെൻസിൽ തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാർത്ഥികളാണ് ഗുണഭോക്താക്കൾ.

പഠനോപകരണങ്ങൾ കെഎസ്ടിഎം സംസ്ഥാന വൈസ് പ്രസിഡൻറ് ശരീഫ് മാസ്റ്റർ സമരനായിക ബിന്ദു വൈലാശേരിക്ക് കൈമാറി. ജില്ലാ പ്രസിഡൻറ് ജാബിർ ഇരുമ്പുഴി അധ്യക്ഷനായി. ആക്ടിവിസ്റ്റ് ഗ്രോ വാസു, സുന്ദർ രാജ് മലപ്പുറം, വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, പാർട്ടി വൈസ് പ്രസിഡണ്ട് ആരിഫ് ചുണ്ടയിൽ, മജീദ് ചാലിയാർ, മഹ്ബൂബുറഹ്‌മാൻ, കെഎസ്ടിഎം ജില്ലാ കമ്മിറ്റിയംഗങ്ങൾ നാസർ മങ്കട, വഹീദാ ജാസ്മിൻ, നഷീദ തിരൂർക്കാട് എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News