മാംഗ്ലൂർ ആൾക്കൂട്ടക്കൊല; എസ്.ഐ.ഒ പ്രതിഷേധിച്ചു

കോട്ടക്കല്‍: പാക്കിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് വ്യാജമായി ആരോപിച്ച് കോട്ടക്കൽ പറപ്പൂർ സ്വദേശി അഷ്റഫിനെ മംഗലാപുരത്ത് വെച്ച് സംഘ്പരിവാർ മർദ്ദിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കോട്ടക്കലിൽ എസ്.ഐ.ഒ മലപ്പുറം കമ്മിറ്റി പ്രകടനം നടത്തി. പഹൽഗാം അക്രമണത്തിന് ശേഷം ഉന്മാദ ദേശീയത ഉയർത്തിവിട്ട് മുസ്ലിം വംശഹത്യക്ക് കോപ്പ്കൂട്ടുകയാണ് സംഘ്പരിവാറെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ് അഭിപ്രായപ്പെട്ടു. പ്രതിഷേധ പ്രകടനത്തിൽ എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അസ്നഹ് താനൂർ, ജില്ലാ പ്രസിഡന്റ് അഡ്വ അസ്ലം പളളിപ്പടി, ജില്ലാ സെക്രട്ടറി ഹസനുൽ ബന്ന എന്നിവർ പങ്കെടുത്തു.

വിവാദ ക്രിമിനല്‍ കേസുകള്‍ ഏറ്റെടുക്കുന്ന അഡ്വ. ബി എ ആളൂര്‍ അന്തരിച്ചു

കൊച്ചി: ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അദ്ദേഹം അന്തരിച്ചത്. തൃശൂർ എരുമപ്പെട്ടി സ്വദേശിയായ ബിജു ആന്റണി ആളൂർ എന്ന ബി.എ. ആളൂർ, വിവാദപരമായ എല്ലാ കേസുകളിലും പ്രതിഭാഗത്തിന് വേണ്ടി ഹാജരാകുന്നതിലൂടെ ശ്രദ്ധേയനായിരുന്നു. വിവാദ കേസുകളിൽ പ്രതിക്കുവേണ്ടി പതിവായി ഹാജരാകുകയും എപ്പോഴും വാർത്തകളിൽ ഇടം നേടുകയും ചെയ്ത അഭിഭാഷകനായിരുന്നു ആളൂർ. സൗമ്യ വധക്കേസിൽ പ്രതിയായ ഗോവിന്ദച്ചാമിക്കുവേണ്ടി ആളൂരാണ് ഹാജരായത്. പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമീറുൾ ഇസ്ലാമിന് വേണ്ടിയും ആളൂർ ഹാജരായി. കൂടത്തായി കൊലപാതക കേസിലും, ഇലന്തൂർ നരബലി കേസിലും പ്രതിഭാഗം അഭിഭാഷകനായിരുന്നു. നടിയെ ആക്രമിച്ച കേസിന്റെ ആദ്യ ഘട്ടത്തിൽ പൾസർ സുനിയുടെ അഭിഭാഷകനായി ആളൂർ ഹാജരായി. പൂനെയിൽ നിന്ന് നിയമബിരുദം നേടിയ ആളൂർ 1999 ൽ അഭിഭാഷകനായി ചേർന്നു. കേരളത്തിലെ…

ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാപകദിനാചരണം: ക്യാമ്പസ് കമ്മറ്റികളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു

മലപ്പുറം: ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി ജില്ലാ, മണ്ഡലം, ക്യാമ്പസ് കമ്മറ്റികളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ ആസ്ഥാനത്ത് പ്രസിഡന്റ് വി.ടി എസ് ഉമർ തങ്ങൾ പതാക ഉയർത്തി. വിവിധ നിയോജകമണ്ഡലങ്ങളുടെ നേതൃത്വത്തിൽ പതാക ഉയർത്തൽ, രക്തധാന ക്യാമ്പുകൾ, മധുരവിതരണം, രചനാ മത്സരങ്ങൾ, പാലിയേറ്റീവ് സന്ദർശനം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്ഥാപക ദിനാചരണത്തിന് ജില്ലാ നേതാക്കളായ അഡ്വ. ആമീൻ യാസിർ, ഹാദി ഹസ്സൻ, അജ്മൽ ഷഹീൻ, സാബിറ ശിഹാബ്, പി സുജിത്ത്, റിതിഷ്ണ രാജ്, സി എച്ച് ഹംന, എം.ഇ. അൽത്താഫ്, റമീസ്‌ ചാത്തല്ലൂർ, ഷാറൂൺ അഹമ്മദ്, ഷിബാസ് പുളിക്കൽ, യു.പി. അഫ്സൽ, അജ്മൽ തോട്ടോളി, മണ്ഡലം നേതാക്കളായ ഇർഫാൻ സികെ, അബ്ദുള്ള ഹനീഫ്, ഇർഷാദ് വി കെ, ഡോ. ആഹ്സ്സൻ അലി, അൻഷിദ് രണ്ടത്താണി, സഫ, കെഎം റഷീദ് എന്നിവർ നേതൃത്വം നൽകി.

വിദ്യാർഥികളുടെ ഊർജം സാമൂഹിക മികവിന് ഉപയോഗപ്പെടുത്തണം: സി പി ഉബൈദുല്ല സഖാഫി

കോഴിക്കോട്: എസ് എസ് എഫ് 53-ാം സ്ഥാപക ദിനാചാരണത്തിന്റെ ദേശീയ തല ഉദ്ഘാടനം മർകസിൽ വിവിധ പരിപാടികളോടെ നടന്നു. 15 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ സംബന്ധിച്ച ചടങ്ങിൽ എസ് എസ് എഫ് ദേശീയ പ്രസിഡന്റ് സി പി ഉബൈദുല്ല സഖാഫി പതാക ഉയർത്തലിന് നേതൃത്വം നൽകി. സമൂഹത്തിൽ പലവിധ അപചയ പ്രവർത്തങ്ങൾ വ്യാപകമാവുന്ന കാലത്ത് മനുഷ്യത്വത്തിന്റെയും സാമൂഹ്യപ്രതിബദ്ധതയുടെയും ദിശയിൽ മാനവ വിഭവശേഷി തിരിച്ചുവിടാനാണ് എസ് എസ് എഫ് ശ്രമിക്കുന്നതെന്ന് സന്ദേശ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. വ്യക്തി വികാസത്തിനൊപ്പം സാമൂഹ്യ ഉന്നമനം സാധ്യമാവുന്ന പ്രവർത്തനങ്ങളിലാണ് പുതുതലമുറ വ്യാപൃതരാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ദേശീയ സെക്രട്ടറി ശാഫി നൂറാനി ഡൽഹി, വിദ്യാർഥി പ്രതിനിധികൾ സംബന്ധിച്ചു.

കശ്മീർ വിദ്യാർത്ഥികൾക്കെതിരായ അതിക്രമങ്ങളും ബുൾഡോസർ രാജും അവസാനിപ്പിക്കണം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

തിരുവനന്തപുരം: കശ്മീർ വിദ്യാർത്ഥികൾക്കെതിരായി നടന്നുവരുന്ന അതിക്രമങ്ങളെയും കശ്മീരിൽ സാധാരണക്കാരുടെ വീടുകൾ ക്രൂരമായി ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നതിനെയും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അപലപിച്ചു. കശ്മീർ മുസ് ലിം വിദ്യാർത്ഥികളെ ഹിന്ദുത്വ ഗുണ്ടാസംഘങ്ങൾ അക്രമിക്കുകയും സർവകലാശാലകളിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും കെട്ടിച്ചമച്ച ആരോപണങ്ങളിൽ അറസ്റ്റ് ചെയ്യുകയും ഹോസ്റ്റലുകളിൽ നിന്ന് പുറത്താക്കുകയും ഒളിവിൽ പോകാൻ നിർബന്ധിക്കുകയും ചെയ്യുകയാണ്. ഓരോ അക്രമ സംഭവത്തിന് ശേഷവും സാധാരണക്കാരുടെ വീടുകൾ ബുൾഡോസർ രാജിലൂടെയടക്കം തകർക്കുന്നത് അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റമാണെന്ന് മാത്രമല്ല പ്രദേശത്തെ നിയമവാഴ്ചയുടെ പൂർണമായ അഭാവവുമാണ് കാണിക്കുന്നത്. കശ്മീരികളുടെ ഭൂമി, അന്തസ്സ്, ഭാവി എന്നിവ അവരിൽ നിന്ന് കവർന്നെടുക്കാനുള്ള ഹിന്ദുത്വ ഭരണകൂടത്തിൻ്റെ തുടർച്ചയായ പദ്ധതികളാണ് അവിടെ നടക്കുന്നത്. വീടുകൾ തകർക്കുന്നതും വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുന്നതും കൂട്ടായ ശിക്ഷാനടപടികളും ഉടൻ അവസാനിപ്പിക്കണം. സാധാരണ കശ്മീരികളുടെ ജീവിതം നശിപ്പിച്ചുകൊണ്ടുള്ള പ്രതികാര നടപടികൾ സുരക്ഷാവീഴ്ചകളുടെ യാഥാർത്ഥ്യം മറച്ചുവെക്കാനോ, പ്രദേശത്ത്…

കേരളത്തിന്റെ പ്രകൃതിയും മനുഷ്യരും വ്യവസായ സൗഹൃദം: മന്ത്രി പി രാജീവ്

ഗ്രാമസ്വരാജ് എന്ന ആശയത്തിന്റെ സാക്ഷാത്കാരമാണ് നോളജ് സിറ്റിയില്‍ കാണുന്നതെന്നും മന്ത്രി നോളജ് സിറ്റി : കേരളത്തിന്റെ പ്രകൃതിയും മനുഷ്യരും വ്യവസായ സൗഹൃദമാണെന്ന് കേരള വ്യവസായ- നിയമ- കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. മര്‍കസ് നോളജ് സിറ്റിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ ഗ്രാമസ്വരാജ് എന്ന ആശയത്തിന്റെ സാക്ഷാത്കാരമാണ് മര്‍കസ് നോളജ് സിറ്റിയില്‍ കാണുന്നത് എന്നും ഇത്തരം ഉദ്യമങ്ങള്‍ സമൂഹത്തിന് വലിയ മുതല്‍ക്കൂട്ട് ആകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഏറ്റവും വലിയ മുതല്‍ക്കൂട്ട് കഠിനാധ്വാനികളും സംരംഭകരും വിദ്യാസമ്പന്നരുമായ യുവ സമൂഹമാണ്. തൊഴില്‍ തേടി വിദേശ രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്ന് പലായനം ചെയ്യുന്നതിന് പകരം നാട്ടില്‍ തന്നെ സംരംഭങ്ങളും വ്യവസായങ്ങളും ആരംഭിക്കുന്ന റിവേഴ്‌സ് മൈഗ്രേഷനാണ് ഇന്ന് കാണുന്നതെന്നും ഇത് വലിയ പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിലും വൈവിധ്യമാര്‍ന്ന സംരംഭങ്ങള്‍ക്കുള്ള സാഹചര്യം…

പുനർജ്യോതി വിഷ്വൽ റീഹാബിലിറ്റേഷൻ സെന്ററിന് കാഴ്ചസഹായ ഉപകരണങ്ങൾ സംഭാവന ചെയ്ത് യു എസ് ടി

തിരുവനന്തപുരം: ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി, തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്‍താൽമോളജി അലുമ്‌നി അസോസിയേഷനുമായി ചേർന്ന് പുനർജ്യോതി വിഷ്വൽ റീഹാബിലിറ്റേഷൻ സെന്ററിന് കാഴ്ച സഹായ ഉപകരണങ്ങൾ സംഭാവന ചെയ്തു. യു എസ് ടിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പൊൺസിബിലിറ്റി ഉദ്യമങ്ങളുടെ ഭാഗമായാണ് കാഴ്ച സഹായ ഉപകരണങ്ങൾ നൽകിയത്. റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്‍താൽമോളജി അലുമ്‌നി അസോസിയേഷൻ (ആർ.ഐ.ഒ.എ.എ) നടപ്പിലാക്കുന്ന പദ്ധതിയാണ് പുനർജ്യോതി വിഷ്വൽ റീഹാബിലിറ്റേഷൻ സെന്റർ. യു. എസ്. ടി വെൽഫെയർ ഫൗണ്ടേഷന്റെ ഭാഗം കൂടിയാണിത്. ‘അംഗപരിമിതരുടെ ഉന്നമനത്തിനുവേണ്ടിയുള്ള വിദ്യാഭ്യാസം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഉപകരണങ്ങൾ കൈമാറിയത്. യു എസ് ടിയുടെ തിരുവനന്തപുരം കേന്ദ്രം മേധാവി ശിൽപ മേനോന്റെ നേതൃത്വത്തിലാണ് കമ്പനി ഉദ്യോഗസ്ഥർ ഉപകരണങ്ങൾ നൽകിയത്. സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ഡോ.അരുൺ എസ് നായർ, മുൻ അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.…

വെൽഫെയർ പാർട്ടി കുറുവ പഞ്ചായത്ത് കമ്മിറ്റിയുടെ സാഹോദര്യപദയാത്രയ്ക്ക് തുടക്കമായി

പടപ്പറമ്പ: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന കേരള സാഹോദര്യ പദയാത്രയോടനുബന്ധിച്ച് വെൽഫെയർ പാർട്ടി കുറുവ പഞ്ചായത്ത് പ്രസിഡണ്ട് അജ്മൽ തോട്ടോളി നയിക്കുന്ന വാഹന പ്രചരണ ജാഥയുടെ ഫ്ലാഗ് ഓഫ് ചട്ടിപ്പറമ്പ വെച്ച് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും പാർട്ടി മങ്കട മണ്ഡലം വൈസ് പ്രസിഡന്റ്‌ സലാം സി എച്ച് നിർവഹിച്ചു. വ്യത്യസ്ത മത വിഭാഗത്തിൽപ്പെട്ട ആളുകൾ വളരെ സൗഹാർദ്ദത്തോടുകൂടി ജീവിക്കുന്ന ഇന്ത്യ രാജ്യത്ത് ഭിന്നിപ്പിന്റെ രാഷ്ട്രീയം ഉപയോഗപ്പെടുത്തി വംശീയത പ്രചരിപ്പിച്ച് ഈ നാടിന്റെ മതസൗഹാർദ്ദം തകർക്കുന്ന സംഘപരിവാർ ശക്തികൾ ഈ രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവുമാണ് തകർക്കുന്നത് എന്ന് വാഹനജാഥ ഫ്ലാഗ് ഓഫ് ചെയ്ത സംസാരിച്ച സലാം സി എച്ച് പറഞ്ഞു. ഈ നാടിന്റെ ബഹുസ്വരതയെ സംരക്ഷിക്കാനും, നവോത്ഥാന നായകന്മാർ കാണിച്ചുതന്ന പാതയിലൂടെ മുന്നോട്ടു പോകുവാനും നമുക്ക് കഴിയേണ്ടതുണ്ട് എന്ന് അദ്ദേഹം…

എലിവേറ്റഡ് ഹൈവേ, വയഡക്റ്റ് എന്നിവയുടെ അലൈൻമെന്റിലെ സംഘർഷം ഒഴിവാക്കാൻ NHAI, KMRL എന്നിവ വഴികൾ ആലോചിക്കുന്നു

കൊച്ചി: 17 കിലോമീറ്റർ നീളമുള്ള അരൂർ-ഇടപ്പള്ളി എൻഎച്ച് 66 ബൈപാസ് ഇടനാഴിയിലെ എലിവേറ്റഡ് ഹൈവേയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഉടൻ അന്തിമമാക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, കാക്കനാട്ടേക്ക് രണ്ടാം ഘട്ടം നീട്ടുന്നതിനായി കൊച്ചി മെട്രോ വയഡക്റ്റ് നിർമ്മിക്കുന്ന കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ), പാലാരിവട്ടം ബൈപാസ് ജംഗ്ഷനിലെ നിർദ്ദിഷ്ട വയഡക്റ്റിന്റെ പ്രസക്തമായ വിശദാംശങ്ങൾ എൻഎച്ച്എഐക്ക് സമർപ്പിച്ചു. രണ്ട് പദ്ധതികളുടെയും വിന്യാസങ്ങൾ ജംഗ്ഷനിൽ പരസ്പരം കൂട്ടിമുട്ടുന്നില്ലെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കും. പാലാരിവട്ടം ബൈപാസ് ജംഗ്ഷനിലെ നിലവിലുള്ള നാലുവരി മേൽപ്പാലത്തിന് മുകളിലൂടെ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന മെട്രോ വയഡക്ടിനുള്ള ലംബവും തിരശ്ചീനവുമായ അനുമതികൾ കണക്കിലെടുത്ത് റിപ്പോർട്ടിലെ ഉള്ളടക്കങ്ങൾ പരിഷ്കരിക്കാൻ എലിവേറ്റഡ് ഹൈവേയ്ക്കായി ഡിപിആർ തയ്യാറാക്കുന്ന ഭോപ്പാൽ ആസ്ഥാനമായുള്ള കൺസൾട്ടൻസി സ്ഥാപനത്തോട് മാർച്ചിൽ എൻഎച്ച്എഐ നിർദ്ദേശിച്ചിരുന്നു. “മെട്രോ വയഡക്ടിനായുള്ള അലൈൻമെന്റിന്റെ രൂപകൽപ്പന കണക്കിലെടുത്ത ശേഷം, പാലാരിവട്ടത്തെ…

നിർമ്മാതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് സാന്ദ്ര തോമസ്

കൊച്ചി: നിർമ്മാതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് നിർമ്മാതാവ് സാന്ദ്ര തോമസ് പറഞ്ഞു. അന്തിമ വിജയം തന്റെ കൂടെയായിരിക്കുമെന്ന് സാന്ദ്ര തോമസ് പ്രതികരിച്ചു. സിനിമാ മേഖലയിലെ പ്രമുഖർക്കെതിരെയാണ് പോരാട്ടമെന്നും പ്രതികൾ ഉൾപ്പെടെയുള്ളവർ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും സാന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. സിനിമാ മേഖലയിലെ മയക്കുമരുന്ന് ദുരുപയോഗ വിഷയത്തിലും സാന്ദ്ര അഭിപ്രായപ്പെട്ടു. സിനിമാ സെറ്റുകളിൽ മയക്കുമരുന്ന് ഒഴുകുന്നത് സാധാരണമാണ്. മയക്കുമരുന്ന് ദുരുപയോഗം അറിയില്ലെന്ന സംഘടനകളുടെ വാദം തെറ്റാണ്. ഈ വിഷയം പല യോഗങ്ങളിലും ചർച്ച ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി മയക്കുമരുന്ന് ദുരുപയോഗം വർദ്ധിച്ചു. വേട്ടക്കാർ ഇപ്പോഴും ഐസി കമ്മിറ്റിയിലുണ്ടെന്നും ഇത് ഇരകൾക്ക് നീതി ലഭിക്കുന്നത് തടയുന്നുണ്ടെന്നും സാന്ദ്ര പറഞ്ഞു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ യോഗത്തിൽ വെച്ച് തന്നെ അപമാനിച്ചുവെന്ന് ആരോപിച്ച് സാന്ദ്ര തോമസ് നൽകിയ പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കുറ്റപത്രം സമർപ്പിച്ചത്. 2024 ജൂണിലാണ് സംഭവം നടന്നത്.…