ഡോ. കമൽ എച്ച്. മുഹമ്മദിന് ജി കെ പിള്ള പുരസ്കാരം

കവളങ്ങാട്: എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ ഡോ. കമൽ എച്ച്. മുഹമ്മദിനെ ജി കെ പിള്ള പുരസ്കാരം നൽകി ആദരിച്ചു. ജി കെ പിള്ള ഫൗണ്ടേഷനും ഫ്രീലാൻസ് പത്ര പ്രവർത്തക അസോസിയേഷനും സംയുക്തമായി നടത്തിയ ചടങ്ങിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേം കുമാർ പുരസ്‌കാരം സമ്മാനിച്ചു. കണ്ണൂർ സ്വദേശിയായ കമൽ ഇപ്പോൾ നേര്യമംഗലം തലക്കോട് ആണ് താമസിക്കുന്നത്. ‘ഡെയറിംഗ് പ്രിൻസ്’ എന്ന പേരിൽ പുറത്തിറക്കിയ ഡോ. കമലിന്റെ ആത്മകഥക്ക് പോണ്ടിച്ചേരി രത്‌ന അവാർഡ്, ഡൽഹി രത്ന അവാർഡ്, ലണ്ടൻ ബുക്ക് ഓഫ് വേൾഡ് 2024, യുഎൻ ബുക്ക് ഓഫ് റെക്കോർഡ്സ് 2025 തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 2024 ഡിസംബർ 21ന് എൻഐഐഎൽഎം സർവകലാശാല അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നൽകിയും ആദരിച്ചു. സാഹിത്യത്തിൽ അദ്ദേഹത്തിന്റെ ഗണ്യമായ സ്വാധീനത്തെ അംഗീകരിച്ചുകൊണ്ട് 2025 ലെ സാഹിത്യ സ്പർശ്…

ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

പത്തിരിപ്പാല: വർദ്ധിച്ചു വരുന്ന ലഹരി – അക്രമ പ്രവർത്തനങ്ങൾക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പാലക്കാട് ജില്ല കമ്മിറ്റി പത്തിരിപ്പാല ടൗണിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി മോഹന്ദാസ് പറളി കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു.തുടർന്ന് നടന്ന പ്രതിഷേധ സംഗമം ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി മുഫീദ് കൊച്ചി ഉദ്ഘാടനം ചെയ്തു. കേരളം ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ലഹരി-അക്രമ പരമ്പരകളുടെ പ്രധാന ഉത്തരവാദി കേരള സർക്കാരാണ് എന്ന് സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് ആബിദ് വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. .ജില്ല ജനറൽ സെക്രട്ടറി റസീന ആലത്തൂർ സ്വാഗതവും ജില്ലാ സെക്രട്ടറി സമദ് പുതുപ്പള്ളിതെരുവ് നന്ദിയും അറിയിച്ചു.

സിപി‌എം സംസ്ഥാന സമ്മേളനം സമാപിച്ചു; സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെ; പതിനേഴ് പുതിയ അംഗങ്ങള്‍ സംസ്ഥാന സമിതിയില്‍

കൊല്ലം: പ്രായപരിധി കഴിഞ്ഞതിനെതുടർന്ന് സംസ്ഥാന കമ്മിറ്റിയിൽ നിന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നും നിലവിലുള്ള 3 അംഗങ്ങളെ ഒഴിവാക്കുകയും സംസ്ഥാന കമ്മിറ്റിയിൽ 17 പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുകയും ചെയ്തതോടെ സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് സമാപിച്ചു. 75 വയസ്സിനു മുകളിൽ പ്രായമുള്ള സെക്രട്ടേറിയറ്റ് അംഗങ്ങളായ എ കെ ബാലൻ, പി കെ ശ്രീമതി, ആനാവൂർ നാഗപ്പൻ എന്നിവര്‍ സംസ്ഥാന കമ്മിറ്റിയിൽ നിന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നും പുറത്തായി. കണ്ണൂരിലെ പോരാട്ടങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ശക്തനായ പി. ജയരാജനെ ഇത്തവണയും സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. ഇടക്കാലത്ത് എൽഡിഎഫ് കൺവീനർ സ്ഥാനം നഷ്ടപ്പെട്ട് പാർട്ടിയിൽ നിന്ന് അകന്നു നിന്നെങ്കിലും ഇ.പി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിലനിർത്തി. എന്നാൽ, സർക്കാരിന്റെ കരുത്തുറ്റ നാവായിരുന്ന മന്ത്രി എം.ബി. രാജേഷിന് ഇത്തവണയും സെക്രട്ടേറിയറ്റിൽ ഇടം നേടാൻ കഴിഞ്ഞില്ല. പിണറായി വിജയൻ,…

കെ.എസ്.എസ്.പി തിരുവനന്തപുരം മേഖലാ സമ്മേളനം സമാപിച്ചു; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരുവനന്തപുരം: അന്ധവിശ്വാസം, ശബ്ദമലിനീകരണം, കിള്ളി നദിയുടെ മലിനീകരണം എന്നീ വിഷയങ്ങളിൽ അടിയന്തര നിയമനിർമ്മാണ നടപടികൾ സ്വീകരിക്കണമെന്ന ശക്തമായ ആഹ്വാനത്തോടെയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് (കെഎസ്എസ്പി) രണ്ടു ദിവസത്തെ വാർഷിക തിരുവനന്തപുരം മേഖലാ സമ്മേളനം ഞായറാഴ്ച സമാപിച്ചത്. അന്ധവിശ്വാസങ്ങൾ വളർത്തുന്ന അക്രമങ്ങളിൽ നിന്നും ചൂഷണ രീതികളിൽ നിന്നും സമൂഹത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ സമ്മേളനം, അന്ധവിശ്വാസങ്ങൾക്കെതിരെ നിയമനിർമ്മാണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു. ഒരു ദശാബ്ദം മുമ്പ് സംഘടന സർക്കാരിന് സമർപ്പിച്ച ബിൽ പാസാക്കുന്നതിന് മുൻഗണന നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. തലസ്ഥാന നഗരത്തിൽ വർദ്ധിച്ചുവരുന്ന ശബ്ദമലിനീകരണ പ്രശ്നത്തെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്തു. ജില്ലയിൽ ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിനായി 2014 ൽ കർശനമായ ഒരു നിയമം നടപ്പിലാക്കിയിരുന്നു, എന്നാൽ അത് നടപ്പിലാക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടു. നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെടുകയും കേരളത്തിലുടനീളം സമാനമായ നിയമങ്ങൾ കൊണ്ടുവരാൻ…

ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ബാനറില്‍ ഒരുങ്ങുന്ന ‘കിരാത’ (In the Dread of Night) ചിത്രീകരണം പുരോഗമിക്കുന്നു; മറ്റു വർക്കുകൾ പാലക്കാട്, കൊച്ചി, തിരുവനന്തപുരം സ്റ്റുഡിയോകളിൽ

കൊച്ചി: പുതുമുഖങ്ങളെ അണിനിരത്തി ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ബാനറില്‍ ഇടത്തൊടി ഭാസ്കരന്‍, ഒറ്റപ്പാലം നിര്‍മ്മിച്ച് നവാഗതനായ റോഷന്‍ കോന്നി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കിരാത’ (In the Dread of Night) ചിത്രീകരണം പുരോഗമിക്കുന്നു. മറ്റു വർക്കുകൾ പാലക്കാട്, കൊച്ചി, തിരുവനന്തപുരം സ്റ്റുഡിയോകളിൽ. ഏറെ സസ്പെന്‍സും ത്രില്ലും നിറഞ്ഞ ചിത്രം കോന്നിയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം നടന്നുവരുന്നത്‌. കോന്നിയുടെ ദൃശ്യഭംഗിയും ഗ്രാമ കാഴ്ചകളും മനോഹരമായി പകർത്തിക്കൊണ്ടിരിക്കുന്ന ഈ ചിത്രത്തിലെ ഭൂരിഭാഗം നടീനടന്മാരും പുതുമുഖങ്ങളാണ്. വനത്തിനുള്ളിലെ അപൂര്‍വ്വങ്ങളായ ദൃശ്യവിരുന്നും സിനിമയ്ക്ക് മികവ് നൽകുകയാണ്. നവാഗതര്‍ക്ക് പുറമെ മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നീനകുറുപ്പ്, ചെമ്പിൽ അശോകൻ, അരിസ്റ്റോ സുരേഷ്, വൈഗ റോസ്, അമ്പിളി ഔസേപ്പ്, ബിഗ്‌ബോസ് ഫെയിം ഡോ: രജിത്കുമാർ, ജി. കെ. പണിക്കർ, ശ്രീകാന്ത് ചിക്കു, എസ്.ആർ. ഖാൻ കോഴിക്കോട്,…

സംഘ്‌പരിവാർ വിരുദ്ധതയോട് ഐക്യദാർഢ്യപ്പെട്ട് സോളിഡാരിറ്റി ഇഫ്താർ

കോഴിക്കോട്: സംഘ് പരിവാർ വിരുദ്ധതയോട് ഐക്യദാർഢ്യപ്പെട്ട് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കോഴിക്കോട് ഹിറ സെന്ററിൽ നടന്ന ഇഫ്താറിൽ വിവിധ രാഷ്ട്രീയ-മത-സാംസ്കാരിക- കലാ മേഖലകളിൽനിന്നുളള പ്രഗദ്ഭർ പങ്കെടുത്തു. നോമ്പിന് ആത്മീയ മാനമുള്ളതോടൊപ്പം ഭൗതികവും സാംസ്‌കാരികവുമായ മാനം കൂടിയുണ്ട്. രാജ്യത്ത് മുസ്ലിങ്ങൾക്കെതിരായ ഹിന്ദുത്വ ശക്തികളുടെ ആക്രമണങ്ങൾ വർദ്ധിക്കുകയാണ്. രാജസ്ഥാനിൽ ഒന്നര മാസം മാത്രം പ്രായമുള്ള കുട്ടിയെ പോലീസ് ബൂട്ടിന് ചവിട്ടി കൊല്ലാൻ മാത്രം ക്രൂരത ഈ രാജ്യത്ത് നടന്നിട്ട് രാജ്യം നിശബ്ദമാണ്. മുസ്‌ലിം സംഘടനകളെ വിവിധ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ വേട്ടയാടുന്നു. നിരവധിയായ ചെറുപ്പക്കാർ അന്യയമായി ജയിലിലാണ്. ഈ അനീതിക്കിതെരെയുള്ള ഒന്നിച്ചിരിക്കൽ കൂടിയാണ് സോളിഡാരിറ്റി ഇഫ്താർ മുന്നോട്ട് വെക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ്‌ തൗഫീഖ്‌ മമ്പാട് പറഞ്ഞു. മാധ്യമം CEO പി. എം സാലിഹ്, മീഡിയ വൺ എക്സിക്യൂട്ടീവ് എഡിറ്റർ പി.ടി നാസർ, എസ്. എ.…

രണ്ട് പെണ്‍‌മക്കളുമായി വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം; മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്തിയില്ല

കോട്ടയം: ഏറ്റുമാനൂരിൽ മക്കളോടൊപ്പം ആത്മഹത്യ ചെയ്ത ഷൈനി എന്ന വീട്ടമ്മയുടെ മൊബൈൽ ഫോൺ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഷൈനിയുടെ ഫോൺ കേസിൽ നിർണായക തെളിവാണ്. മരണത്തിന് തലേദിവസം ഷൈനി തന്നെ വിളിച്ചതായി ഭർത്താവ് നോബി ലൂക്ക്സ് പറയുന്നു. ഈ ഫോൺ കോളിലെ ചില സംഭാഷണങ്ങളാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് കരുതുന്നതായി പോലീസ് പറയുന്നു. ഷൈനി ട്രെയിനിന് മുന്നിൽ ചാടിയ റെയിൽവേ ട്രാക്കിൽ നടത്തിയ പരിശോധനയിൽ ഫോൺ കണ്ടെത്തിയില്ല. വീട്ടിൽ നടത്തിയ പരിശോധനയിലും ഫോൺ കണ്ടെത്തിയില്ല. ഫോൺ എവിടെയാണെന്ന് മാതാപിതാക്കളോട് ചോദിച്ചപ്പോൾ അവരും കൈമലര്‍ത്തി. നിലവിൽ ഷൈനിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. ഷൈനിയുടെ മാതാപിതാക്കള്‍ നൽകിയ മൊഴികൾ പോലീസ് പൂർണമായും അംഗീകരിച്ചിട്ടില്ല. വീട്ടിൽ ഷൈനിക്ക് മാനസിക സമ്മർദ്ദം അനുഭവപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കും. ഷൈനിയുടെ പിതാവ് കുര്യാക്കോസിന്റെയും അമ്മ മോളിയുടെയും മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും. ഫെബ്രുവരി…

ജാമിയ മില്ലിയ പ്രവേശന പരീക്ഷകൾക്കുള്ള കേരളത്തിലെ സെന്റർ പുനസ്ഥാപിക്കുക: ഫ്രറ്റേണിറ്റി മൂവ്മെന്റ്

2025-26 അദ്ധ്യയന വർഷത്തേക്കുള്ള ഡൽഹി ജാമിയ മില്ലിയ സർവകലാശാലയുടെ യു ജി, പിജി പരീക്ഷകൾക്ക് കേരളത്തിൽ ഉണ്ടായിരുന്ന ഏക സെന്റർ ആയ തിരുവനന്തപുരം ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. കേരളത്തിൽ നിന്നും ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് എല്ലാ വർഷവും ജാമിയ എൻട്രൻസ് എഴുതുന്നത്. പരീക്ഷ കേന്ദ്രം എടുത്ത് കളഞ്ഞതോടെ കേരളത്തിലെ വിദ്യാർത്ഥികൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സെന്ററുകൾ ആശ്രയിക്കേണ്ടി വരും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആകെയുള്ള പരീക്ഷാ കേന്ദ്രം കൂടിയായ തിരുവനന്തപുരം ഒഴിവാക്കിയത് നിരവധി വിദ്യാർത്ഥികളുടെ അഡ്മിഷൻ സ്വപ്നങ്ങൾക്ക് മേലുള്ള തിരിച്ചടി കൂടിയാണ്. വിദ്യാർത്ഥി വിരുദ്ധമായ തീരുമാനം പിൻവലിച്ച് തിരുവനന്തപുരം പരീക്ഷാ കേന്ദ്രം പുനസ്ഥാപിക്കണം എന്നും എറണാംകുളത്തും കോഴിക്കോടും പുതിയ സെന്ററുകൾ അനുവദിക്കണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ജാമിയ മില്ലിയ സർവകലാശാലയുടെ അഡ്മിനിസ്ട്രേഷൻ സ്വീകരിക്കുന്ന സമീപകാല നിലപാടുകളിലെ പലതും നിരീക്ഷിച്ചാൽ മനസ്സിലാകുന്നത് കേരളത്തിലെ പരീക്ഷാ സെന്റർ റദ്ദാക്കലിൽ…

താനൂരിൽ നിന്ന് ഒളിച്ചോടി മുംബൈയിലെത്തിയ പെൺകുട്ടികളെ തിരിച്ചു കൊണ്ടു വന്നു

മലപ്പുറം: താനൂരിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികള്‍ കേരള പോലീസ് സംഘത്തോടൊപ്പം തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. ഗരീബ് എക്സ്പ്രസിൽ ഉച്ചയ്ക്ക് 12 മണിയോടെ അവർ റെയിൽവേ സ്റ്റേഷനിൽ എത്തി. ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്യുമെന്ന് പോലീസ് പറഞ്ഞു. കൗൺസിലിംഗിന് ശേഷം ഇരുവരെയും അവരുടെ കുടുംബങ്ങൾക്ക് വിട്ടുകൊടുക്കും. കുട്ടികളെ സിഡബ്ല്യുസിക്ക് മുമ്പാകെയും ഹാജരാക്കും. അതേസമയം, കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, അവരെ നാടു വിടാൻ സഹായിച്ച റഹിം അസ്ലമിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തിയേക്കാം. റഹിം നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. മുംബൈയിൽ നിന്ന് മടങ്ങിയെത്തിയ റഹിം അസ്ലമിനെ തിരൂരിൽ നിന്ന് താനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ചയ്ക്കാണ് പരീക്ഷയെഴുതാൻ പോകുന്നുവെന്ന് പറഞ്ഞ് വിദ്യാർത്ഥിനികൾ വീട്ടിൽ നിന്ന് പോയത്. രണ്ട് കുട്ടികളുടെയും കുടുംബങ്ങൾ പിന്നീട് പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണത്തിൽ പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന്റെ…

ലഹരിവ്യാപനത്തിനെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

നോളജ് സിറ്റി: വിദ്യാര്‍ത്ഥികളില്‍ ലഹരിയുടെ വ്യാപനം തടയാനായി മര്‍കസ് നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്‌സൈസ് ഓഫീസര്‍ ഷഫീഖ് അലി ബോധവത്കരണ ക്ലാസെടുത്തു. മയക്കുമരുന്ന് ഉപയോഗത്തിന്റെ സാമൂഹികവും ആരോഗ്യപരവുമായ ദോഷഫലങ്ങളെക്കുറിച്ച് സംസാരിച്ചു. ‘കുട്ടികള്‍ക്കുള്ള ഏറ്റവും വലിയ സ്വാധീനം അവരുടെ കൂട്ടുകാര്‍ ആണ്. ലഹരി ഉപയോഗിക്കുന്ന കൂട്ടുകാരുണ്ടെങ്കില്‍, അവര്‍ അതിലേക്കും ആകര്‍ഷിക്കപ്പെടാമെന്ന് അദ്ദേഹം പറഞ്ഞു. ലഹരി വസ്തുക്കളുടെ വിപുലമായ ലഭ്യതയും, അവ ലഭിക്കുന്നതിനുള്ള അനായാസ മാര്‍ഗ്ഗങ്ങളും കുട്ടികളെ അതിലേക്ക് അടുപ്പിക്കുന്നു. ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ട് സമൂഹം ജാഗ്രതയോടുകൂടി നിലകൊള്ളേണ്ടത് ഉണ്ട്. ലഹരിയുടെ അപകടങ്ങളും അവ സമൂഹത്തിനും യുവജനങ്ങള്‍ക്കും ഉണ്ടാക്കുന്ന ആഘാതങ്ങള്‍ ഒട്ടും ചെറുതല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന മാരകമായ കാന്‍സര്‍, ഹൃദയ രോഗങ്ങള്‍, ശ്വാസകോശ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തു. സംസ്ഥാനത്ത് ലഹരി…