നോളജ് സിറ്റി: വിദ്യാര്‍ത്ഥികളില്‍ ലഹരിയുടെ വ്യാപനം തടയാനായി മര്‍കസ് നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബല്‍ സ്കൂള്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് ഓഫീസര്‍ ഷഫീഖ് അലി ബോധവത്കരണ ക്ലാസെടുത്തു. മയക്കുമരുന്ന് ഉപയോഗത്തിന്റെ സാമൂഹികവും ആരോഗ്യപരവുമായ ദോഷഫലങ്ങളെക്കുറിച്ച് സംസാരിച്ചു. ‘കുട്ടികള്‍ക്കുള്ള ഏറ്റവും വലിയ സ്വാധീനം അവരുടെ കൂട്ടുകാര്‍ ആണ്. ലഹരി ഉപയോഗിക്കുന്ന കൂട്ടുകാരുണ്ടെങ്കില്‍, അവര്‍ അതിലേക്കും ആകര്‍ഷിക്കപ്പെടാമെന്ന് അദ്ദേഹം പറഞ്ഞു. ലഹരി വസ്തുക്കളുടെ വിപുലമായ ലഭ്യതയും, അവ ലഭിക്കുന്നതിനുള്ള അനായാസ മാര്‍ഗ്ഗങ്ങളും കുട്ടികളെ അതിലേക്ക് അടുപ്പിക്കുന്നു. ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ട് സമൂഹം ജാഗ്രതയോടുകൂടി നിലകൊള്ളേണ്ടത് ഉണ്ട്. ലഹരിയുടെ അപകടങ്ങളും അവ സമൂഹത്തിനും യുവജനങ്ങള്‍ക്കും ഉണ്ടാക്കുന്ന ആഘാതങ്ങള്‍ ഒട്ടും ചെറുതല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന മാരകമായ കാന്‍സര്‍, ഹൃദയ രോഗങ്ങള്‍, ശ്വാസകോശ പ്രശ്നങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തു. സംസ്ഥാനത്ത് ലഹരി…
Category: KERALA
തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന് എം.എ യൂസഫലി ഒരു കോടി രൂപ സഹായധനം കൈമാറി
തിരുവനന്തപുരം: കഴക്കൂട്ടം മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആര്‍ട് സെന്ററിന് എം.എ യൂസഫ് അലി ഒരു കോടി രൂപ കൈമാറി. എല്ലാ വര്‍ഷവും സെന്ററിന് നല്കുന്ന സഹായത്തിന്റെ തുടര്‍ച്ചയായാണ് തുക കൈമാറിയത്. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഭിന്നശേഷി കേന്ദ്രത്തിന് ലുലുഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫ് അലി നേരത്തെ സഹായവും പിന്തുണയും പ്രഖ്യാപിച്ചിരുന്നു. എല്ലാക്കൊല്ലവും മുടക്കമില്ലാതെ ഒരു കോടി രൂപ ഡിഫറന്റ് ആര്‍ട് സെന്ററിന് നല്‍കുമെന്നായിരുന്നു യൂസഫലിയുടെ പ്രഖ്യാപനം. ലുലു എക്സ്പോര്‍ട്ട് ഹൗസ് സി.ഇ.ഒ നജിമുദ്ദീന്‍, ലുലു ഗ്രൂപ്പ് തിരുവനന്തപുരം റീജിയണല്‍ ഡയറക്ടര്‍ ജോയി ഷഡാനന്ദന് എന്നിവര്‍ ചേര്‍ന്ന് തുക ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന് കൈമാറി. ലുലു ഗ്രൂപ്പിന്റെ തുടര്‍ച്ചയായ സഹായം ഭിന്നശേഷിക്കുട്ടികളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സമഗ്രമായ മുന്നേറ്റത്തിനും കൂടുതല്‍ ഊര്‍ജ്ജം പകരുമെന്ന് ഗോപിനാഥ് മുതുകാട് പ്രതീക്ഷ പ്രകടിപ്പിച്ചു. സെന്ററിന്…
ലഹരിക്കെതിരെ സ്നേഹദീപം തെളിയിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
തിരുവനന്തപുരം: ലഹരിയുടെ ഇരുള്‍പടര്‍ന്ന സമൂഹത്തിലേയ്ക്ക് സ്നേഹത്തിന്റെ വെളിച്ചം പകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളും അമ്മമാരും. വനിതാദിനാഘോഷങ്ങളുടെ ഭാഗമായി ഡിഫറന്റ് ആര്‍ട് സെന്ററും കരിസ്മയും സംയുക്തമായി സംഘടിപ്പിച്ച സ്നേഹലഹരി പരിപാടിക്കിടെയാണ് സമൂഹത്തിന് ശക്തമായ സന്ദേശവുമായി ഇവര്‍ ദീപം തെളിയിച്ചത്. ലഹരിക്കെതിരെയുള്ള പോരാട്ടം വീടുകളില്‍ നിന്നും ആരംഭിക്കണമെന്നും അതിനായി സ്ത്രീ ശാക്തീകരണം ആവശ്യമാണെന്നും തെളിയിക്കുന്നതായിരുന്നു സ്നേഹലഹരി പരിപാടി. ചടങ്ങ് എയര്‍ഫോഴ്സ് ഫാമിലീസ് വെല്‍ഫയര്‍ അസോസിയേഷന് റീജിയണല്‍ പ്രസിഡന്റ് നിര്‍മല റ്റി. മണികണ്ഠന് ഉദ്ഘാടനം ചെയ്തു. ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം എക്കാലവും സമൂഹത്തിന് ഭീഷണിയാണ്. എന്നാല്‍ സമീപദിവസങ്ങളില്‍ ഇതിന്റെ അപകടം നാം കൂടുതല്‍ അടുത്തറിയുകയാണ്. സമൂഹത്തിന്റെ നാനാതുറയിലുള്ളവരും ഇതിനെതിരെ ഒറ്റക്കെട്ടായി നേരിട്ടാല്‍ ലഹരിയുടെ വിപത്ത് തടയാനാകും. ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് സ്ത്രീ ശാക്തീകരണം അനിവാര്യമാണെന്നും ഉദ്ഘാടനത്തിനിടെ അവര്‍ പറഞ്ഞു. ഡിഫറന്റ് ആര്‍ട് സെന്റര്‍ ഡയറക്ടറും എഴുത്തുകാരിയുമായ ഷൈലതോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍…
മയക്കുമരുന്ന് കൈവശം വച്ചതിന് സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ തൃശൂരില്‍ അറസ്റ്റിലായി
തൃശൂർ: തൃശൂർ നെടുപുഴയിൽ മാരക മയക്കുമരുന്നുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. നെടുപുഴ സ്വദേശികളായ ആജ്ഞേയനന്‍ (19), അലൻ (19), അരുൺ (24) എന്നിവരാണ് നാല് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയും സഹിതം അറസ്റ്റിലായത്. ഇവരില്‍ അലനും അരുണും സഹോദരങ്ങളാണ്. അലന്റെ വാടക വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഉദ്യോഗസ്ഥരെ കണ്ടയുടനെ രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ബംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നും വാടക വീട്ടിൽ യുവാക്കൾ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നതായും പോലീസ് പറയുന്നു. അലന്റെയും അരുണിന്റെയും പിതാവ് ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഇവരുടെ അമ്മ വിദേശത്താണെന്നും പോലീസ് പറഞ്ഞു. അതിനിടെ, കണ്ണൂരിലെ നാറാത്ത് ടിസി ഗേറ്റിൽ എക്സൈസ് ഉദ്യോഗസ്ഥർ വീടുകളിൽ റെയ്ഡ് നടത്തി 17 ഗ്രാം എംഡിഎംഎ, 2.5 കിലോയിൽ കൂടുതൽ കഞ്ചാവ്, അര കിലോ ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പുകൾ എന്നിവ പിടിച്ചെടുത്തു.…
യാത്ര ചെയ്യാനുള്ള താത്പര്യം കൊണ്ടാണ് പോയതെന്ന് താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ; വിശദമായ അന്വേഷണം നടത്തുമെന്ന് മലപ്പുറം എസ് പി
മലപ്പുറം: താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ മലപ്പുറം എസ്പി ആർ വിശ്വനാഥ് പ്രതികരിച്ചു. വിദ്യാർത്ഥികളെ നാളെ തിരൂരിലേക്ക് കൊണ്ടുവരുമെന്ന് എസ്പി പറഞ്ഞു. യാത്രയിൽ താൽപ്പര്യം തോന്നിയതിനാലാണ് പോയതെന്ന് കുട്ടികൾ നിലവിൽ പറയുന്നു. പെൺകുട്ടികൾ എന്തിനാണ് പോയതെന്ന് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികൾ ഫോണുകളും സിം കാർഡുകളും വാങ്ങിയിരുന്നു. കുട്ടികളുടെ തിരോധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നയുടൻ പോലീസ് സജീവമായിരുന്നു. ടവർ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ കഴിഞ്ഞത് നിർണായകമായിരുന്നു. കൂട്ടായ ശ്രമം കൊണ്ടാണ് അന്വേഷണം വിജയകരമായി പൂർത്തിയാക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അവർ സ്വമേധയാ പോയതാണെന്ന് മാതാപിതാക്കളും പറയുന്നു. കുട്ടികളെ കൗൺസിലിംഗിന് വിധേയമാക്കും. അവരോടൊപ്പം പോയ വ്യക്തിയെയും ചോദ്യം ചെയ്യും. കുട്ടികളെ കണ്ടെത്തിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. മലയാളി സമൂഹവും മാധ്യമങ്ങളും വളരെയധികം സഹായിച്ചിട്ടുണ്ട്. കുട്ടികളുമായി സംസാരിച്ചാൽ മാത്രമേ മറ്റ് വിവരങ്ങൾ അറിയാൻ കഴിയൂ എന്ന് എസ്പി കൂട്ടിച്ചേർത്തു.…
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതിയായ അഫാനു വേണ്ടി വാദിക്കുന്നതിൽ നിന്ന് അഭിഭാഷകൻ കെ ഉവൈസ് ഖാൻ പിന്മാറി
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതിയായ അഫാനെ പ്രതിനിധീകരിക്കുന്നതിൽ നിന്ന് അഡ്വ. കെ. ഉവൈസ് ഖാൻ പിന്മാറി. കേസ് ഏറ്റെടുത്തതിന് ആര്യനാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റു കൂടിയായ ഉവൈസ് ഖാനെതിരെ കെ.പി.സി.സിക്ക് പരാതി ലഭിച്ചിരുന്നു. ഇത് കോൺഗ്രസിന് അവമതിപ്പുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടി കെ.പി.സി.സി പ്രസിഡന്റിന് പരാതി ലഭിച്ചിരുന്നു. കേസിൽ ഉവൈസിനെ ഹാജരാകുന്നതിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം വൈസ് പ്രസിഡന്റ് സൈതാലി പരാതി നൽകി. അതേസമയം, തലകറക്കം മൂലം അഫാൻ രാവിലെ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു. രക്തസമ്മർദ്ദത്തിലെ മാറ്റമാണ് കാരണമെന്ന് പോലീസ് പറഞ്ഞു. കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടറും സ്ഥിരീകരിച്ചു. കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകിയ ശേഷം അഫാനെ പാങ്ങോട് സ്റ്റേഷനിലേക്ക് തിരിച്ചയച്ചു. ഇന്ന് തെളിവെടുപ്പ് നടത്താനിരിക്കെയാണ് അഫാന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കൊലപാതകം നടന്ന പാങ്ങോട് വീട്ടിലും ധനകാര്യ സ്ഥാപനത്തിലും ഇന്ന്…
ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി കാത്തലിക് എഞ്ചിനിയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്
കൊച്ചി: കേരള സമൂഹത്തില്‍ അതീവ ഗുരുതരമായ സാമൂഹ്യ പ്രതിസന്ധി സൃഷ്ടിച്ച് പുതുതലമുറയെ വഴിതെറ്റിക്കുന്ന ലഹരിക്കെതിരെ സംസ്ഥാനത്തുടനീളം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ പദ്ധതികളുമായി കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്. കേരളത്തിലൊഴുകുന്ന ലഹരിയുടെ ഉറവിടം കണ്ടെത്തുവാനും നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുവാനും നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുവാനും ഭരണസംവിധാനങ്ങള്‍ക്കാകണം. ലഹരിയുടെ ഉപയോഗം സൃഷ്ടിക്കുന്ന അതിമാരകമായ ജീവിത പ്രതിസന്ധികളെയും സാമൂഹ്യ തകര്‍ച്ചകളെയും കുറിച്ച് വിവിധങ്ങളായ ബോധവല്‍ക്കരണ പരിപാടികൾ കേരള കാത്തലിക് എഞ്ചിനിയറിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷൻറെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും വിവിധ സാംസ്കാരിക യുവജനസംഘടനകളും പങ്കുചേരും. കേരളത്തിലെ 14 കേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ലഹരിവിരുദ്ധ പ്രതിജ്ഞാ അസംബ്ലികളും സംഘടിപ്പിക്കുന്നതാണ്. സമ്മേളനത്തില്‍ കേരള കാത്തലിക് എഞ്ചിനിയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന് പ്രസിഡന്റ് ഫാ. ജോണ്‍ വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത് ആമുഖപ്രഭാഷണവും എക്സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ വിഷയാവതരണവും…
ആറളത്തെ കുറ്റിക്കാടുകള്‍ വെട്ടിമാറ്റുന്നതിനുള്ള പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു; സോളാര്‍ ആന മതില് നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കും: മന്ത്രി
കണ്ണൂര്‍: ആറളത്തെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിന് ശേഷം വനം-വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രൻ പത്രസമ്മേളനത്തിൽ ആറളത്തെ കുറ്റിക്കാടുകൾ വെട്ടിമാറ്റുന്നതിനായി 50 പ്രദേശവാസികളെ ഉൾപ്പെടുത്തി 10 ദിവസത്തെ പ്രത്യേക ഡ്രൈവ് നടത്തുമെന്ന് പ്രഖ്യാപിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് ഇതിനായി വിനിയോഗിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ആറളത്ത് അഞ്ച് കിലോമീറ്റർ നീളമുള്ള സോളാർ ആന മതില് നിർമ്മാണത്തിനായി ജില്ലാ പഞ്ചായത്തും ആറളം ഗ്രാമപ്പഞ്ചായത്തും സംയുക്തമായി 36 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ആന മതില് നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി, അഡ്വ. സണ്ണി ജോസഫ് എംഎൽഎയും ജില്ലാ കളക്ടറും മാർച്ച് 7 വെള്ളിയാഴ്ച സ്ഥലപരിശോധന നടത്തും. തുടർന്ന്, ആന മതില് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നവരുമായി ഒരു യോഗം ചേരും. മറ്റ് ഏതെങ്കിലും…
നിലമ്പൂരിൽ വയോധികയെ അയല്ക്കാരന് മര്‍ദ്ദിച്ച സംഭവം: സാമൂഹ്യനീതി വകുപ്പ് മന്ത്രി റിപ്പോര്‍ട്ട് തേടി
മലപ്പുറം: നിലമ്പൂരിൽ മുൻ നൃത്താധ്യാപികയായ വയോധികക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അടിയന്തിര റിപ്പോർട്ട് തേടി. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസറോട് അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാനും റിപ്പോർട്ട് നൽകാനും മന്ത്രി നിർദ്ദേശം നൽകി. നിലമ്പൂർ സി.എച്ച് നഗറിലെ 80 – കാരിയായ പാട്ടത്തൊടി വീട്ടിൽ ഇന്ദ്രാണിക്കാണ് മർദനമേറ്റത്. അയൽക്കാരനായ വയോധികൻ ഷാജിയാണ് ഇന്ദ്രാണിയെ മർദിച്ചത്. അയൽക്കാർ പകർത്തിയ മർദ്ദന ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. വയോധികയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികളാണ് മർദ്ദനമേറ്റ് നിലത്ത് വീണുകിടന്ന ഇന്ദ്രാണിയെ രക്ഷപ്പെടുത്തിയത്. നിലമ്പൂർ നഗരസഭ വൈസ് ചെയർ പേഴ്സണും വാർഡ് കൗൺസിലറൂം സ്ഥലത്തെത്തി ഇന്നലെ ഇന്ദ്രാണിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വിധവയായ ഇന്ദ്രാണിയുടെ മകൻ സത്യനാഥൻ പുറത്തുപോകുമ്പോൾ അമ്മയെ നോക്കാൻ വേണ്ടി അയൽവാസി ഷാജിയെ ഏൽപ്പിച്ചതായിരുന്നു.…
എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ ഓഫീസിലെ ഇ.ഡി റെയ്ഡ് ആസൂത്രിത മുസ്ലിം വേട്ടയുടെ ഭാഗം: ഫ്രറ്റേണിറ്റി
മലപ്പുറം: രാജ്യത്ത് ഭരണകൂടം ആസൂത്രിതമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന മുസ്ലിം വേട്ടയുടെ അവസാനത്തെ ഉദാഹരണം മാത്രമാണ് എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ ഓഫീസിൽ നടന്ന ഇ.ഡിയുടെ റെയ്ഡ്. വംശീയവും -ന്യൂനപക്ഷ വിരുദ്ധവുമായ സർക്കാർ നടപടികൾക്ക് ദേശീയ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെ ജനാധിപത്യ സമൂഹം ചെറുത്ത് തോൽപ്പിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് വി.ടി.എസ് ഉമർ തങ്ങൾ അഭിപ്രായപ്പെട്ടു. കേരളത്തെ ഭീകരയിലേക്ക് തള്ളിവിടാനായി നിരന്തര ശ്രമം നടത്തുന്നത് ആർ.എസ്.എസും സംഘ് പരിവാറുമാണ്. കളളപ്പണവും, ഹവാല ഇടപാടുകളും, മാരകായുധങ്ങളും, സ്ഫോടകവസ്തുക്കളുമായും സംസ്ഥാനത്ത് പിടിക്കപ്പെട്ട സംഘ് പരിവാർ പ്രവർത്തകരും നേതാക്കളും നിരവധിയാണ്. തികച്ചും ജനാധിപത്യ വിരുദ്ധമായ സംഘ് പരിവാർ – ഭരണകൂട വേട്ടക്കെതിരെ ജനകീയ പ്രതിരോധങ്ങൾ ഉയർന്ന് വരണം.രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കളെ വേട്ടയാടാൻ കേന്ദ്ര സർക്കാർ ഉപയോഗിച്ചത് ഇ.ഡി.യെയായിരുന്നു. ന്യൂനപക്ഷ വേട്ടയുടെ ഭാഗമായി കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത മുസ്ലിം…
