എടത്വാ: കേരള ഒളിമ്പിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിന്റെ മാതാവ് ചിങ്ങംകരി മണമേൽ ഏലിയാമ്മ സേവ്യർ (കുഞ്ഞമ്മ-95 ) അന്തരിച്ചു. സംസ്ക്കാരം മാർച്ച് 22 ശനിയാഴ്ച വൈകിട്ട് 4ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളി സെമിത്തേരിയില്‍. പരേതനായ എം.ജെ സേവ്യർ ആണ് ഭർത്താവ്. പരേത ചമ്പക്കുളം ചാക്കത്തയിൽ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, ജോസ്സി (ജർമ്മനി), എൽസമ്മ (യുകെ), സുമ, മോളിക്കുട്ടി, ഗ്രേസമ്മ (ഇറ്റലി), ജിമ്മി,സേവ്യർ (ജർമ്മനി), ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ (റെയിൽവേ ചെന്നൈ), ആൻ്റണി മണമേൽ (റെയിൽവേ കൊല്ലം), പരേതയായ ജെസ്സമ്മ. മരുമക്കൾ: അപ്രേം തുണ്ടിയിൽ (തിരുവല്ല), സെബാസ്റ്റ്യൻ കൊച്ചുകലയംകണ്ടം (യുകെ), തോമസ്സ് പയ്യംപള്ളിൽ, ടോമിച്ചൻ (തൃക്കിടിത്താനം), ഐസക് (കടുത്തുരുത്തി), അന്നമ്മ (ജർമ്മനി), എൽസമ്മ (റിട്ടയേഡ് എച്ച് എം, എറണാകുളം), മോളി സെബാസ്റ്റ്യൻ (ചെന്നൈ), ആഷ ആൻ്റണി (കൊല്ലം), സീന സാജൻ (ജർമ്മനി),…
Category: KERALA
‘വഖ്ഫിൽ കൈവെക്കാൻ സമ്മതിക്കില്ല’ മുന്നറിയിപ്പുമായി വഖ്ഫ് സംരക്ഷണപ്രക്ഷോഭം
മലപ്പുറം: ‘സാമൂഹിക-സാമുദായിക വികസനത്തിനായി ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളിലായി ഉഴിഞ്ഞു വെച്ച സമ്പത്ത് ഏതു വിധേനെയും സംരക്ഷിക്കുമെന്ന്’ സംഗമം അഭിപ്രായപ്പെട്ടു. വഖ്ഫിൽ കൈവെക്കാൻ സമ്മതിക്കില്ല എന്ന തലക്കെട്ടിൽ വഖ്ഫ് നിയമ ഭേദഗതിക്കെതിരെ ബഹുജനാറാലിയും പ്രതിരോധസംഗമവും സംഘടിപ്പിച്ചു. ആയിരത്തിൽപരം വരുന്ന യുവജന-വിദ്യാർഥി റാലി മലപ്പുറം കോട്ടപ്പടിയിൽ നിന്നും തുടങ്ങി കുന്നുമ്മലിൽ അവസാനിച്ചു. റാലിയാനന്തരം നടന്ന പ്രതിരോധസംഗമത്തിൽ പ്രമുഖർ സംവദിച്ചു. എസ്.ഐ.ഒ. ജില്ല പ്രസിഡന്റ് അഡ്വ. അസ്‌ലം പള്ളിപ്പടി സ്വാഗതമാശംസിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡന്റ് സാബിക് വെട്ടം അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം നിർവഹിച്ചു. എസ്.ഐ.ഒ. കേന്ദ്രകമ്മിറ്റിയംഗം വാഹിദ് ചുള്ളിപ്പാറ മുഖ്യപ്രഭാഷണം നടത്തി. ജി.ഐ.ഒ. സംസ്ഥാന ജനറൽ സെക്രട്ടറി അഫ്ര ശിഹാബ് ആശംസയർപ്പിച്ചു. നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്മെന്റ് ചെയർമാൻ സി. ടി. സുഹൈബ് സമാപന പ്രഭാഷണം നടത്തി.
ആശാ വർക്കർമാരുമായുള്ള സർക്കാർ ചർച്ച പരാജയപ്പെട്ടു; വരും ദിവസങ്ങളിലും ശക്തമായ സമരം തുടരുമെന്ന്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാരുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. വരും ദിവസങ്ങളിലും ശക്തമായ സമരം തുടരുമെന്ന് ആശാ വർക്കർമാരുടെ സംഘടന പ്രഖ്യാപിച്ചു. ചർച്ചകൾക്ക് ശേഷം, ആശാ വർക്കർമാര്‍ ഉന്നയിച്ച ആവശ്യങ്ങളൊന്നും ചർച്ച ചെയ്യുകയോ തീരുമാനത്തിലെത്തുകയോ ചെയ്തിട്ടില്ലെന്ന് സമര സമിതി നേതാവ് മിനി മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിന് പണമില്ലെന്നും, സമയം നൽകണമെന്നും, സമരം പിൻവലിക്കണമെന്നും എൻഎച്ച്എം പ്രതിനിധികൾ ആവശ്യപ്പെട്ടു. അതിന് തയ്യാറല്ലെന്നും, സമരം തുടരുമെന്നും ആശാ വർക്കർമാർ പറഞ്ഞു. നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്ന് മിനി വ്യക്തമാക്കി. NHM ഡയറക്ടർ വിനോയ് ഗോയല്‍ നേതൃത്വം നല്‍കിയ ചർച്ചയ്ക്ക് വിളിച്ചു. നിരാഹാര സമരം ഉൾപ്പെടെയുള്ള സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുമ്പോഴാണ് ആശാ തൊഴിലാളികളെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചത്. തങ്ങളുടെ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും ചർച്ചയ്ക്ക് വിളിക്കുന്നതിൽ സന്തോഷവും പ്രതീക്ഷയുമുണ്ടെന്നും ആശാ…
ഹൈദരാബാദ് മലയാളി ഹൽഖ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ഹൈദരാബാദ്: ഹൈദരാബാദ് മലയാളി ഹൽഖ മാർച്ച് 16 (ഞായറാഴ്ച) വൈകുന്നേരം 5 മണിക്ക് ടോളിചൗക്കിയിലെ അജ്വ കൺവെൻഷനിൽ വാർഷിക ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ ഹൈദരാബാദിലെ മലയാളി സമൂഹത്തിന്റെ സംഗമ വേദിയായി പരിപാടി മാറി.ജമാഅത്തെ ഇസ്ലാമി തെലങ്കാന അമീർ പ്രൊഫ. മുഹമ്മദ് ഖാലിദ് മുബഷിർ-ഉസ്-സഫർ പരിപാടി ഉദ്ഘാടനം ചെയ്തു. വിശുദ്ധ മാസത്തിൽ സമൂഹത്തിന്റെ ഒത്തുചേരലുകളുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. എസ്ഐഒ അഖിലേന്ത്യാ ശൂറാ അംഗം വാഹിദ് ചുള്ളിപ്പാറ റമദാൻ സന്ദേശം നൽകി, നോമ്പിന്റെയും സമൂഹസേവനത്തിന്റെയും ആത്മീയ പ്രാധാന്യം അദ്ദേഹം എടുത്തുകാട്ടി. ഹൈദരാബാദ് മലയാളി ഹൽഖ പ്രസിഡന്റ് അബ്ദുല്‍ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. പി.വി.കെ. രാമൻ (ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ, തെലങ്കാന പ്രസിഡന്റ്), പ്രൊഫ. ടി.ടി. ശ്രീകുമാർ ( എഴുത്തുകാരനും നിരൂപകനും), ഡോ. മുബഷിർ വാഫി ( എഐകെഎംസിസി ഹൈദരാബാദ് ഓർഗനൈസിംഗ് സെക്രട്ടറി) തുടങ്ങിയവർ പരിപാടിയിൽ ആശംസകൾ…
മുനമ്പം ഭൂമിയിടപാട്: രാമചന്ദ്രൻ നായർ കമ്മീഷന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: മുനമ്പം ഭൂമി വിഷയത്തിൽ മുൻ ഹൈക്കോടതി ജഡ്ജി സി എൻ രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ അന്വേഷണ കമ്മീഷനെ നിയമിച്ച സംസ്ഥാന സർക്കാരിന്റെ ഉത്തരവ് തിങ്കളാഴ്ച (2025 മാർച്ച് 17) കേരള ഹൈക്കോടതി റദ്ദാക്കി. അന്വേഷണ കമ്മീഷന്റെ നിയമനത്തെ ചോദ്യം ചെയ്ത് കേരള വഖഫ് ലാൻഡ് സംരക്ഷണ വേദി സമർപ്പിച്ച റിട്ട് ഹർജി അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, വഖഫ് ട്രൈബ്യൂണലിന്റെ മുമ്പാകെ ഇപ്പോഴും പരിഗണനയിലിരിക്കുന്നതിനാൽ, തർക്കം പൊതു ക്രമസമാധാനത്തിന് എന്തെങ്കിലും പ്രശ്‌നങ്ങൾ സൃഷ്ടിച്ചാൽ പോലും, അന്വേഷണ കമ്മീഷൻ നിയമത്തിലെ വ്യവസ്ഥകൾ ഈ ഘട്ടത്തിൽ അവലംബിക്കാൻ കഴിയില്ലെന്ന് നിരീക്ഷിച്ചു. അന്വേഷണ കമ്മീഷനെ നിയമിക്കുമ്പോൾ മനസ്സിൽ വയ്ക്കേണ്ട പ്രസക്തമായ വസ്തുതകൾ സർക്കാർ പരിഗണിക്കാത്തതിനാൽ, അന്വേഷണ കമ്മീഷനെ നിയമിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത് യാതൊരു പരിഗണനയും കൂടാതെയാണ്. മുനമ്പത്ത് ഭൂമിയെച്ചൊല്ലി നടന്ന പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് കമ്മീഷനെ നിയമിച്ചതെന്ന് സർക്കാർ വാദിച്ചിരുന്നു.…
വെഞ്ഞാറമൂട് കൂട്ടക്കൊല കേസ്: മൂന്നാം ഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതിയായ അഫ്സാനുമായുള്ള മൂന്നാം ഘട്ട തെളിവെടുപ്പ് പൂർത്തിയായി. സഹോദരൻ അഫ്സാൻ, കാമുകി ഫർസാന എന്നിവരുടെ കൊലപാതക കേസുകളിലാണ് തെളിവെടുപ്പ് നടത്തിയത്. പെരുമലയിലെ വീട് ഉൾപ്പെടെ ഏഴ് സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തി. അഫ്ഫാനെ ചുറ്റിക, ബാഗ്, സ്വർണം പണയം വച്ച സ്ഥലം എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയി. എലിവിഷം, പെപ്സി സിഗരറ്റ്, മുളകുപൊടി എന്നിവ വാങ്ങിയ കടയിലേക്കും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. ഫർസാനയെ ബൈക്കിൽ കൊണ്ടുപോയ സ്ഥലത്തും തെളിവെടുപ്പ് നടത്തി. ഇളയ സഹോദരൻ അഫ്സാനെയും കാമുകി ഫർസാനയെയും കൊലപ്പെടുത്തിയ കേസിൽ അഫാൻ പോലീസ് കസ്റ്റഡിയിലാണ്. നെടുമങ്ങാട് കോടതി മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. നേരത്തെ, പാങ്ങോട്, കിളിമാനൂർ പോലീസ് അഫാനുമായി തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. ഫെബ്രുവരി 24 നാണ് വെഞ്ഞാറമൂട് കൂട്ടക്കൊല നടന്നത്. പിതൃമാതാവ് സൽമ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, കാമുകി ഫർസാന…
ആശ വർക്കർമാർക്ക് പിന്നാലെ അംഗന്‍വാടി ജീവനക്കാരും സമരത്തിലേക്ക്
തിരുവനന്തപുരം: ആശ വര്‍ക്കര്‍മാര്‍ക്ക് പിന്നാലെ സെക്രട്ടേറിയറ്റിന് പുറത്ത് ഒരു വിഭാഗം അംഗൻവാടി ജീവനക്കാർ ചൊവ്വാഴ്ച (മാർച്ച് 18, 2025) അനിശ്ചിതകാല സമരം ആരംഭിച്ചു. മിനിമം വേതനവും വിരമിച്ച ശേഷമുള്ള ആനുകൂല്യങ്ങളും വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വിരമിക്കൽ ആനുകൂല്യങ്ങളും ഓണറേറിയം വർധനവും ആവശ്യപ്പെട്ട് ഒരു വിഭാഗം അംഗീകൃത സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് (ആശ) പ്രവർത്തകർ 36 ദിവസത്തിലേറെയായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിവരികയാണ്. സമാനമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്, തങ്ങളുടെ ഓണറേറിയം ഒരിക്കലും ഒറ്റയടിക്ക് നൽകുന്നില്ലെന്നും അത് ഗഡുക്കളായിട്ടാണ് നൽകുന്നതെന്നും അംഗൻവാടി ജീവനക്കാർ മാധ്യമപ്രവർത്തകർക്ക് മുന്നിൽ അവകാശപ്പെട്ടു. 40 വർഷത്തിലേറെ ജോലി ചെയ്ത ശേഷം വിരമിച്ചവർക്ക് വിരമിക്കൽ ആനുകൂല്യങ്ങൾക്കായി പ്രതിമാസ ശമ്പളത്തിൽ നിന്ന് 500 രൂപ കുറച്ചിട്ടും പെൻഷൻ നൽകുന്നില്ലെന്നും അവർ ആരോപിച്ചു. അംഗന്‍വാടികളുടെ ദൈനംദിന ആവശ്യങ്ങൾക്കായി സ്വന്തം പോക്കറ്റിൽ നിന്ന് പണം ചെലവഴിക്കേണ്ടിവരുന്നുവെന്നും അവർ ആരോപിച്ചു. തിങ്കളാഴ്ച വൈകുന്നേരം…
ലഹരിക്കെതിരെ കൂട്ടായ പോരാട്ടം പ്രഖ്യാപിച്ച് ഗ്രാന്‍ഡ് മുഫ്തിയുടെ ഗ്രാന്‍ഡ് ഇഫ്താര്‍
ജാമിഉല്‍ ഫുതൂഹിലെ ഗ്രാന്‍ഡ് ഇഫ്താറിന് എത്തിയത് പതിനായിരങ്ങള്‍ നോളജ് സിറ്റി: ലഹരിക്കെതിരെ ഒരുമിച്ചുള്ള പോരാട്ടം പ്രഖ്യാപിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ നടന്ന ഗ്രാന്‍ഡ് ഇഫ്താര്‍. ലഹരിക്കെതിരെ മതനേതൃത്വങ്ങളുടെ കൂട്ടായ പ്രവര്‍ത്തനമാണ് കാലത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മര്‍കസ് നോളേജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹ്- ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ആയിരങ്ങളാണ് എത്തിയത്. വിവിധ മത നേതാക്കളും സാമൂഹ്യ രംഗത്തെ പ്രമുഖരുമെത്തിയ ഇഫ്താര്‍, രാജ്യത്തെ തന്നെ ഏറ്റവും വലിയ നോമ്പ് തുറകളിലൊന്നായി മാറി. ജാമിഉല്‍ ഫുതൂഹ് അങ്കണത്തിലും പരിസരത്തുമായി ഒരുമിച്ചിരുന്നാണ് നോമ്പ് തുറന്നത്. ആത്മീയ മൂല്യങ്ങളുടെയും ധാര്‍മിക ബോധത്തിന്റെയും അഭാവമാണ് സമൂഹത്തില്‍ അനുദിനം വര്‍ധിക്കുന്ന ലഹരി ഉപയോഗങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കലുഷിത അന്തരീക്ഷങ്ങള്‍ക്കും കാരണം. മത- ധാര്‍മിക മൂല്യങ്ങള്‍…
സംസ്ഥാനത്ത് ശക്തിപ്പെട്ടു വരുന്ന ഇസ്ലാമോഫോബിയയെ ചെറുത്തു തോൽപ്പിക്കണം: നഈം ഗഫൂർ
മലപ്പുറം: സംഘ്പരിവാറിൻ്റെ മുസ്‌ലിം വിദ്വേഷ പ്രചാരണങ്ങൾ ഏറ്റുപിടിച്ച് കേരളത്തിലും ശക്തിപ്പെട്ട് വരുന്ന ഇസ്ലാമോഫോബിയയെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ അഭിപ്രായപ്പെട്ടു.ഫ്രറ്റേണറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇസ്ലാമോഫോബിയയുടെ കേരളീയ രാഷ്ട്രീയ സാമൂഹ്യ പരിസരം എന്ന തലക്കെട്ടിൽ സാഹോദര്യ രാഷ്ട്രീയ സംഗമത്തിൻ്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ നിർവ്വഹിച്ചു. സംഘ് പരിവാറിൻ്റെ വംശീയ അതിക്രമങ്ങൾക്കും പ്രചാരണങ്ങൾക്കും കുടപിടിക്കുന്ന സമീപനമാണ് കേരള സർക്കാർ സ്വീകരിക്കുന്നത്. ഇസ്‌ലാമോഫോബിയ പ്രചാരണങ്ങളെയും അതിന് നേതൃത്വം നൽകുന പി.സി.ജോർജ്ജടക്കുള്ള വംശീയ പ്രചാരകർ നിയമ വ്യസ്ഥയെ വെല്ലുവിളിക്കുന്നത് സർക്കാർ അറിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡൻ്റ് വി.ടി.എസ് ഉമർ തങ്ങൾ അധ്യക്ഷത വഹിച്ചു. ടി.കെ.മുഹമ്മദ് സഈദ്, ബാസിത് താനൂർ (ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി), എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ്, കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് അഡ്വ:…
സാമുദായിക ചേരിതിരിവിനുള്ള കുത്സിത ശ്രമങ്ങളെ പരാചയപ്പെടുത്തും: വെൽഫെയർ പാർട്ടി
മങ്കട: വംശീയ വിദ്വേഷത്തിനും സാമുദായിക ചേരിതിരിവിനുമുള്ള ശ്രമങ്ങൾക്കെതിരെ ഒറ്റക്കെട്ടായി മുന്നേറുമെന്നും അതിന്നു വേണ്ടി ജനകീയ പരിപാടികൾ സംഘടിപ്പിക്കുമെന്നും വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മുനീബ്കാരക്കുന്ന്. മങ്കട പഞ്ചായത്ത് നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ ജില്ലാ ട്രഷറർ നസീറാ ബാനു, മണ്ഡലം ജോയൻ്റ് സെക്രട്ടറി ആബിദ് അരിപ്ര വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് പ്രസിഡൻ്റ് മുസ്തഖീം കടന്നമണ്ണ, സെക്രട്ടറി ഹബീബ് റഹ്മാൻ, വൈസ് പ്രസിഡൻ്റ് ഉബൈബടീച്ചർ എന്നിവർ സംസാരിച്ചു. സാജിദുൽ അസീസ്, ദാനിഷ് മങ്കട, നസീറ ടി, ഇഖ്ബാൽ, അലീഫ് കൂട്ടിൽ, സാജിർ മാസ്റ്റർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
