തിരുവനന്തപുരം: തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 5,55,79,023 രൂപ കൂടി അനുവദിച്ചു. നേരത്തെ അനുവദിച്ച 807,50,66,349 രൂപയ്ക്ക് പുറമെയാണിത്. 2018ലെയും 19ലെയും പ്രളയത്തിൽ തകർന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ വരുന്നതും റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്താത്തതുമായ റോഡുകളുടെ പുനരുദ്ധാരണമാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുന്നത്. പദ്ധതി നടത്തിപ്പിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ആകെ 1000 കോടി രൂപ അനുവദിക്കാനാണ് നിശ്ചയിച്ചിരുന്നത്. പി ആര്‍ ഡി, കേരള സര്‍ക്കാര്‍
Category: KERALA
സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ കാക്കനാട്ടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് കാക്കനാട്ട് പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് 96-ാം സ്ഥാപക ദിനം ആഘോഷിച്ചു. ഏകദേശം രണ്ട് ലക്ഷം ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഓഫീസിൽ കറൻസി ചെസ്റ്റ്, ബ്രാഞ്ച് ഓഫീസ്, 1200 ഓളം ജീവനക്കാർക്കുള്ള ജോലിസ്ഥലം എന്നിവയുണ്ട്. ബാങ്ക് ചെയർമാൻ വി.ജെ.കുര്യൻ കെട്ടിടം ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടറും സിഇഒയുമായ പി.ആർ.ശേഷാദ്രി സംസാരിച്ചു.
ബാലരാമപുരത്ത് കിണറ്റിൽ കണ്ടെത്തിയ രണ്ട് വയസുകാരിയുടെ മരണത്തിൽ ദുരൂഹത
തിരുവനന്തപുരം: നഗരത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള ബാലരാമപുരത്ത് ഇന്ന് (വ്യാഴാഴ്ച) രണ്ട് വയസ്സുള്ള പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടുകൽക്കോണത്തെ വാടകവീട്ടിൽ മാതാപിതാക്കൾക്കും മൂത്ത സഹോദരിക്കും അമ്മൂമ്മയ്ക്കും അമ്മാവനുമൊപ്പം താമസിച്ചിരുന്ന കുട്ടിയെ പുലർച്ചെ 5.15 ഓടെ കാണാതായതിനെ തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നെയ്യാറ്റിൻകര ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിവൈഎസ്പി) എസ്.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. മാതാപിതാക്കളെയും മറ്റ് കുടുംബാംഗങ്ങളെയും പോലീസ് ചോദ്യം ചെയ്തു തുടങ്ങി. വീട്ടുകാർ നൽകിയ പ്രാഥമിക വിവരമനുസരിച്ച് കഴിഞ്ഞ ദിവസം രാത്രി അമ്മയ്‌ക്കൊപ്പമാണ് കുട്ടി ഉറങ്ങിയത്. കുഞ്ഞിനെ കാണാതാവുന്നതിന് തൊട്ടുമുമ്പ് അമ്മ ടോയ്‌ലറ്റിൽ പോയിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് അമ്മ കുഞ്ഞിൻ്റെ മുത്തശ്ശിയോട് കുഞ്ഞിനെ നോക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ കുട്ടിയുടെ അമ്മാവൻ ഉറങ്ങിക്കിടന്ന മുറിക്ക് തീപിടിച്ചു. വീട്ടുകാർ തീ അണച്ച ശേഷമാണ് കുട്ടിയെ കാണാനില്ലെന്ന്…
സ്കൂൾ പാചകത്തൊഴിലാളികൾക്ക് 2024 ഡിസംബറിലെ ഓണറേറിയം അനുവദിച്ചു
തിരുവനന്തപുരം: സ്കൂൾ പാചകത്തൊഴിലാളികൾക്ക് 2024-25 അധ്യയന വർഷത്തെ ഡിസംബർ മാസത്തിലെ ഓണറേറിയം അനുവദിച്ചതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഓണറേറിയം വിതരണം ചെയ്യുന്നതിനായി ആകെ പതിനാല് കോടി ഒമ്പത് ലക്ഷത്തി ഇരുപത്തിനാലായിരത്തി ഒരുന്നൂറ്റി എഴുപത്തിയഞ്ച് രൂപയാണ്(14,09,20,175) അനുവദിച്ചത്. ആകെ 13,453 പാചകത്തൊഴിലാളികൾക്കാണ് ഓണറേറിയം ലഭിക്കുക. പി ആര്‍ ഡി, കേരള സര്‍ക്കാര്‍
മാധ്യമ പ്രവർത്തകർക്ക് കേരള സമൂഹത്തില്‍ മികച്ച സ്വീകാര്യത ലഭിക്കുന്നു: സ്പീക്കർ എ എൻ ഷംസീർ
തിരുവനന്തപുരം: മാധ്യമ പ്രവർത്തകർ വേട്ടയാടപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം രാജ്യത്ത് നിലനിൽക്കുമ്പോൾ മാധ്യമ പ്രവർത്തകർക്ക് കേരള സമൂഹത്തിൽ മികച്ച സ്വീകാര്യത ലഭിക്കുന്നതായി നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. മാധ്യമ സ്വാതന്ത്ര്യത്തിൽ ആഗോള സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 161 ആണ്. എന്നാൽ കേരളം മാധ്യമ സ്വാതന്ത്ര്യത്തിലും മുന്നിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാസ്‌കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച മാധ്യമ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവർത്തകർക്ക് നമ്മുടെ സംസ്ഥാനത്ത് അന്തസോടെയും അഭിമാനത്തോടെയും പ്രവർത്തിക്കാനാകുന്നുണ്ട്. ഇത് നിലനിർത്തേണ്ട ഉത്തരവാദിത്തം അവരുടേതാണ്. മാധ്യമധർമ്മത്തിലൂന്നി പക്ഷം ചേരാതെ സത്യസന്ധമായി വസ്തുതകൾ അവതരിപ്പിക്കണം. വാർത്തകൾ അതിവേഗം നൽകാൻ മത്സരിക്കുമ്പോൾ വിശ്വാസ്യത നഷ്ടമാകരുത്. വർത്തമാനകാല ഇന്ത്യൻ പശ്ചാത്തലത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുന്നുണ്ട്. രാഷ്ട്രീയ പ്രവർത്തകരെ പോലെ മാധ്യമ പ്രവർത്തകരും വിമർശിക്കപ്പെടാമെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു. ജനാധിപത്യം…
എലപ്പുള്ളിയിലെ എഥനോൾ പ്ലാന്റിനായി ഒരു തുള്ളി ഭൂഗർഭ ജലം പോലും എടുക്കില്ല: എക്സൈസ് വകുപ്പ് മന്ത്രി
തിരുവനന്തപുരം: മന്ത്രിസഭ പ്രാരംഭ അനുമതി നൽകിയ പാലക്കാട് എലപ്പുള്ളിയിലെ എഥനോൾ പ്ലാന്റിനായി ഒരു തുള്ളി ഭൂഗർഭ ജലം പോലും എടുക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. പ്ലാന്റിന് 0.05ദശലക്ഷം ലിറ്റർ വെള്ളമാണ് തുടക്കത്തിൽ ആവശ്യമായി വരിക. പൂർണമായി പ്രവർത്തനം ആരംഭിക്കുന്നതോടെ 0.5ദശലക്ഷം ലിറ്റർ വെള്ളം മതിയാകും. പാലക്കാട് നഗരത്തിന് ആവശ്യമായി വരുന്ന ആകെ വെള്ളത്തിന്റെ 1.1 ശതമാനം മാത്രമാണിത്. ഇതുകൂടാതെ പ്ലാന്റിൽ അഞ്ച് ഏക്കർ ഭൂമിയിൽ ജലസംഭരണി നിർമിക്കുമെന്ന കാര്യം പ്രെപ്പോസലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജല അതോറിറ്റി കമ്പനിക്ക് ആവശ്യമായ വെള്ളം നിലവിലുള്ള പദ്ധതിക്ക് പുറത്തു നിന്നല്ല നൽകാമെന്ന് സമ്മതിച്ചിരിക്കുന്നത്. മലമ്പുഴയിൽ നിന്നും കിൻഫ്രയിലേക്ക് പ്രതിദിനം 10 ദശലക്ഷം ലിറ്റർ വെള്ളമെത്തിക്കുന്ന പദ്ധതി പുരോഗമിക്കുന്നുണ്ട്. ഈ ലൈനിൽ നിന്നാണ് ആവശ്യമായ ജലം ലഭ്യമാക്കുക. നിലവിൽ കേരളത്തിൽ കിൻഫ്രയുടേയും വ്യവസായ വകുപ്പിന്റേയും ഇൻഡസ്ട്രിയൽ പാർക്കുകളിലേക്ക് ജല അതോറിറ്റി വെള്ളം നൽകുന്നുണ്ട്. ഇതിന്റെ…
സോഫ്റ്റ്‌വെയർ പ്രശ്നം ഉടൻ പരിഹരിക്കുക: എഫ് ഐ ടി യു
വേങ്ങര : “ക്ഷേമനിധി ഔദാര്യമല്ല അവകാശമാണ്” എന്ന തലക്കെട്ടിൽ ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ – എഫ് ഐടിയു സംസ്ഥാനവ്യാപകമായി ഫെബ്രുവരി 1-28 ന് സംഘടിപ്പിക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ മലപ്പുറം ജില്ലാ തല ഉദ്ഘാടനം വേങ്ങര മണ്ഡലത്തിലെ കണ്ണമംഗലം മുതുവിൽ കുണ്ടിൽ എഫ് ഐ ടി യു ജില്ലാ സെക്രട്ടറി സക്കീന വേങ്ങരയുടെ വീട്ടുമുറ്റത്ത് വെച്ച് നടന്ന പരിപാടിയിൽ 15 പേർ മെമ്പർഷിപ്പ് എടുത്തു എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം നിർവഹിച്ചു. കഴിഞ്ഞ കുറെ കാലങ്ങളായി തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ സോഫ്റ്റ്‌വെയർ അപ്ഡേഷൻ മൂലം പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് തൊഴിലാളികൾ നേരിട്ടത്. അംശാദായ അടവിലും പലിശയിലും അമിതമായ തുകയാണ് സോഫ്റ്റ്‌വെയറിൽ കാണിക്കുന്നത്. കുടിശിക ഇല്ലാത്ത തൊഴിലാളികൾ കുടിശിക അടക്കണമെന്നും കോവിഡ് കാലത്ത് ഒഴിവാക്കപ്പെട്ട പിഴ പലിശ അടയ്ക്കണമെന്നും കാണിക്കുന്ന അപാകതകൾ…
ടേബിള്‍ ടെന്നീസിലും ചുവടു വച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍
തിരുവനന്തപുരം: കായിക മേഖലയിലേയ്ക്ക് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പുതിയ ചുവടുവയ്പുമായി ടേബിള്‍ ടെന്നീസ് പരിശീലനത്തിന് തുടക്കം കുറിച്ചു. ഇന്നലെ (ബുധന്‍) നടന്ന ചടങ്ങില്‍ കായികതാരം കെ.എം ബീനാമോള്‍ ഭിന്നശേഷിക്കാരുടെ ലോക ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച 15വയസ്സുകാരനായ ആരോണ്‍ അജിത്തിനോടൊപ്പം ടേബിള്‍ ടെന്നീസ് കളിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പാരാലിംപിക്‌സ്, ദേശീയ അന്തര്‍ദ്ദേശീയ മത്സരങ്ങള്‍ എന്നിവയില്‍ പങ്കെടുപ്പിക്കുന്നതിന് ഭിന്നശേഷിക്കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് പദ്ധതിക്ക് പിന്നിലുള്ളത്. കായിക മേഖലയിലും ഭിന്നശേഷിക്കാര്‍ തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ച് കൂടുതല്‍ അംഗീകാരങ്ങള്‍ നേടിയെടുത്ത് രാജ്യത്തിന് അഭിമാനമാകണമെന്ന് ബീനാമോള്‍ ഉദ്ഘാടനത്തിനിടെ പറഞ്ഞു. ഇതിനായി ഡിഫറന്റ് ആര്‍ട് സെന്റര്‍ കുട്ടികള്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ പ്രശംസിക്കപ്പെടേണ്ടതാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബീനാമോള്‍ ആരോണ്‍ അജിത്തിനെ പൊന്നാട അണിയിച്ചും മെമെന്റോ നല്‍കിയും ആദരിച്ചു. സെന്ററില്‍…
പാലക്കാട് നെന്മാറ ഇരട്ട കൊലപാതകം: നെന്മാറ എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തു
പാലക്കാട്: നെന്മാറക്കടുത്ത് പോത്തുണ്ടിയിൽ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി ചെന്താമര നടത്തിയ ഇരട്ടക്കൊലപാതകത്തിൽ നെന്മാറ പൊലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള പൊലീസ് ഇൻസ്പെക്ടർ മഹേന്ദ്ര സിംഹനെ സസ്പെന്‍ഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി വി. അജിത് കുമാർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് സിംഹനെ സസ്‌പെൻഡ് ചെയ്തത്. ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് പരാതി നൽകിയിട്ടും ചെന്താമരയ്‌ക്കെതിരെ പോലീസ് നടപടിയെടുക്കാത്തതിനെ കുറിച്ച് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ലോ ആൻഡ് ഓർഡർ) മനോജ് എബ്രഹാം ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം ഒരു മാസത്തിലേറെയായി നെന്മാറയിൽ താമസിച്ച് ജാമ്യ വ്യവസ്ഥ ലംഘിച്ച് ചെന്താമരയ്‌ക്കെതിരെ നടപടിയെടുക്കുന്നതിൽ സിംഹൻ പരാജയപ്പെട്ടുവെന്ന് അജിത് കുമാർ റിപ്പോർട്ടിൽ പറയുന്നു. നെന്മാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് ചെന്താമരയെ കോടതി ജാമ്യത്തിൽ വിട്ടയച്ചത്. തിങ്കളാഴ്ച അമ്മ ലക്ഷ്മിയോടൊപ്പം ചെന്താമര കൊലപ്പെടുത്തിയ സുധാകരൻ, നെന്മാറയിലെ വീട്ടിൽ…
ഇടപ്പളളി കഥകളി ആസ്വാദക സദസിന്റെ 22-ാ൦ വാർഷികം സ്വിസ് വാച്ച് കമ്പനിയുമായി സഹകരിച്ച് ആഘോഷിച്ചു
കൊച്ചി: ഇന്ത്യൻ പരമ്പരാഗത കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കാനും, നിലനിർത്താനുമായി നിലകൊള്ളുന്ന ഒരു സുപ്രധാന സാംസ്‌കാരിക സംഘടനയായ ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സിന്റെ 22-ാ൦ വാർഷികം പ്രൗഢഗംഭീരമായി ആഘോഷിച്ചു. “ഗോദവർമ്മ അനുസ്മരണം” എന്ന ശീർഷകത്തോടെ സ്വിസ് വാച്ച് കമ്പനിയുമായി സഹകരിച്ച് 2025 ജനുവരി 25-ാ൦ തീയതി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലാണ് സംഘടിപ്പിച്ചത്. കേരള സംഗീത നാടക അക്കാദമിയുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരു സാമൂഹ്യ-സാംസ്കാരിക സംഘടനയായ ഇടപ്പളളി കഥകളി ആസ്വാദക സദസ്സിന് ഇന്ത്യയ്ക്കകത്തും, വിദേശത്തുമുൾപ്പെടെ 2000 അംഗങ്ങളുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി “ബകവധം” പ്രത്യേക കഥകളി അവതരണവും, കേരളത്തിന്റെ ക്ലാസിക്കൽ കലാരൂപങ്ങളുടെ പരിപോഷണത്തിൽ മുഖ്യ പങ്ക് വഹിച്ച ഗോദവർമ്മ രാജയുടെ അനുസ്മരണവും നടന്നു. റീറ്റെയ്ൽ ഇന്റർഫേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകയും, മേധാവിയുമായ ജയന്തി വർമ്മയാണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. വി. കലാധരൻ ഗോദവർമ്മ അനുസ്മരണ പ്രഭാഷണം നടത്തി. ഇടപ്പള്ളി കഥകളി ആസ്വാദക…
