പ്രേം നസീറിന്റെ മൂത്തമകൾ ലൈലാ ബീഗം അന്തരിച്ചു; മലയാളത്തിന്റെ നിത്യഹരിത നായകന്റെ കുടുംബസ്മരണകൾക്ക് ഇനി മകളുടെ സാന്നിധ്യമില്ല

പിതാവിന്റെ ജീവിതത്തിലെ അറിയപ്പെടാത്ത അനുഭവങ്ങൾ ഓർമക്കുറിപ്പുകളിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തിയ ലൈലാ ബീഗത്തിന് വിട; ഖബറടക്കം ചിറയിൻകീഴിൽ കോഴിക്കോട്: മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ മൂത്തമകൾ ലൈലാ ബീഗം (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കോഴിക്കോട് പറയഞ്ചേരിയിലെ ‘സോജിത്’ എന്ന വസതിയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. അഞ്ച് പതിറ്റാണ്ടിലേറെയായി കോഴിക്കോടായിരുന്നു ലൈലാ ബീഗത്തിന്റെ ജീവിതകേന്ദ്രം. പരേതനായ റിട്ടയേർഡ് സൂപ്രണ്ടിംഗ് എൻജിനീയർ പി.എ. റഷീദാണ് ഭർത്താവ്. സജിത്ത്, സോജ എന്നിവർ മക്കളാണ്. അന്തരിച്ച നടൻ ഷാനവാസ്, റസിയ, റിത എന്നിവർ സഹോദരങ്ങളാണ്. ഭൗതികശരീരം തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് മംഗലപുരം കുറക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. 1950 ഓഗസ്റ്റ് 24ന് തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിലാണ് ലൈലാ ബീഗം ജനിച്ചത്. മലയാള സിനിമയിൽ താരപദവിയുടെ ഉന്നതിയിൽ നിലകൊണ്ടിരുന്ന പ്രേംനസീറിന്റെ കുടുംബത്തിലെ മൂത്തമകളെന്ന നിലയിൽ…

തദ്ദേശവകുപ്പിൽ ഐഎഎസ് പോര് മുറുകുന്നു; അനുപമയും ദിവ്യ എസ്. അയ്യരും നേർക്കുനേർ? മാലിന്യ സംസ്കരണത്തിന് രണ്ട് പദ്ധതികൾ; ഭരണതലത്തിൽ ആശയക്കുഴപ്പം

ഒരേ ലക്ഷ്യത്തിനായി ‘നിർമലം’, ‘ഐ.സി. 100 ചലഞ്ച്’ പദ്ധതികൾ; അധികാരപരിധിയെയും ഏകോപനമില്ലായ്മയെയും ചൊല്ലി തർക്കമെന്ന് റിപ്പോർട്ട്; തദ്ദേശ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിൽ മാലിന്യസംസ്കരണ പദ്ധതികളുടെ നടത്തിപ്പിനെച്ചൊല്ലി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നതായി റിപ്പോർട്ട്. വകുപ്പ് സെക്രട്ടറി ടി.വി. അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യരും ഒരേ ലക്ഷ്യം മുൻനിർത്തി വ്യത്യസ്ത പദ്ധതികൾ പ്രഖ്യാപിച്ചതാണ് പുതിയ വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്. വകുപ്പിലെ ഭരണപരമായ ഏകോപനത്തെയും ഉദ്യോഗസ്ഥരുടെ അധികാരപരിധിയെയും സംബന്ധിച്ച ചോദ്യങ്ങളും ഇതോടെ ഉയർന്നിരിക്കുകയാണ്. മാലിന്യസംസ്കരണ രംഗത്ത് തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ശുചിത്വ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി ടി.വി. അനുപമയുടെ നേതൃത്വത്തിൽ ‘നിർമലം’ എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചിരുന്നു. എന്നാൽ പദ്ധതിയുടെ രൂപീകരണത്തിലും നടത്തിപ്പിലും പ്രിൻസിപ്പൽ ഡയറക്ടറായ തനിക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന ആക്ഷേപവുമായി ദിവ്യ എസ്. അയ്യർ രംഗത്തെത്തിയെന്നാണ് വിവരം.…

വീണ്ടും ദൈവാലയത്തിന്റെ മണിനാദം മുഴങ്ങി; ജോർജ്ജുക്കുട്ടിച്ചായന് കണ്ണീരിൽ കുതിർന്ന യാത്രമൊഴി

തലവടി: ദൈവാലയത്തെ സ്വന്തം ഭവനം പോലെ സ്നേഹിച്ച, വിശ്വാസത്തെ ജീവിതത്തിന്റെ വഴികാട്ടിയാക്കിയ, ദൈവത്തിന്റെ ആലയത്തിനും സമൂഹത്തിനും വേണ്ടി നിസ്വാർത്ഥമായി സമയം മാറ്റിവെച്ച തലവടി ആനപ്രമ്പാൽ തെക്ക് കടിയന്ത്രയിൽ ജോർജ്ജ് തോമസ്സിന്റെ (ജോർജ്ജുകുട്ടി 72 ) ഭൗതിക ശരീരം ചൂട്ടുമാലി സെന്റ് തോമസ് സിഎസ്ഐ ദൈവാലയത്തിന്റെ കവാടത്തിൽ എത്തിച്ചപ്പോൾ വീണ്ടും ദൈവാലയത്തിന്റെ മണിനാദം മുഴങ്ങി. മൂന്ന് പതിറ്റാണ്ടായി ദൈവാലയത്തിന്റെ കൈക്കാരനായിരുന്നു ജോർജ്ജ് തോമസ്. ദൈവാലയത്തിന്റെ മണിനാദവും പ്രാർത്ഥനകളും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ദൈവാലയത്തോടുള്ള സ്നേഹവും വിശ്വാസത്തോടുള്ള സമർപ്പണവും എന്നും വരും തലമുറയ്ക്ക് ഒരു മാതൃകയാണ്. ഇനി ദൈവാലയ മുറ്റത്ത് ജോർജ്ജ് തോമസ്സിന്റെ സാന്നിധ്യമുണ്ടാകില്ല, പരിചിതമായ ആ പുഞ്ചിരി കാണാനാകി ല്ല, സ്നേഹത്തോടെ വിളിക്കുന്ന ആ ശബ്ദം കേൾക്കാനാകില്ല… എങ്കിലും, അദ്ദേഹം പകർന്ന സ്നേഹവും നന്മയും വിശ്വാസവും എന്നും ഹൃദയങ്ങളിൽ ജീവിക്കും. സ്നേഹത്തിന്റെ അടയാളങ്ങൾ ഇവിടെ എന്നും നിലനിൽക്കും. ജോർജ്ജ്…

ജനത്തിരക്കുള്ള കേന്ദ്രങ്ങളിലേക്ക് ‘സപ്ലൈകോ ഗോ’; ആദ്യ കൺവീനിയൻസ് സ്റ്റോർ വൈറ്റില ഹബ്ബിൽ തുറന്നു

എറണാകുളം നഗരത്തിൽ ആറോളം സ്റ്റോറുകൾ; വിമാനത്താവളത്തിലും ഇൻഫോപാർക്കിലും പുതിയ കേന്ദ്രങ്ങൾ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ശൃംഖല വ്യാപിപ്പിക്കും; യാത്രക്കാർക്ക് ഭക്ഷ്യവസ്തുക്കൾ മുതൽ ദൈനംദിന ആവശ്യസാധനങ്ങൾ വരെ ഒരിടത്ത് കൊച്ചി: ജനത്തിരക്കേറിയ കേന്ദ്രങ്ങളിൽ ഉപഭോക്താക്കൾക്ക് വേഗത്തിലും എളുപ്പത്തിലും അവശ്യസാധനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സപ്ലൈകോ ആരംഭിക്കുന്ന പുതിയ കൺവീനിയൻസ് സ്റ്റോർ ശൃംഖലയായ ‘സപ്ലൈകോ ഗോ’ പ്രവർത്തനമാരംഭിച്ചു. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ സ്റ്റോർ വൈറ്റില മൊബിലിറ്റി ഹബ്ബിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. മാറുന്ന ഉപഭോക്തൃ ശീലങ്ങളും ജീവിതരീതികളും പരിഗണിച്ച് സപ്ലൈകോയുടെ ചില്ലറ വ്യാപാര സംവിധാനത്തെ കൂടുതൽ ആധുനികവും ഉപഭോക്തൃസൗഹൃദവുമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ‘സപ്ലൈകോ ഗോ’യെന്ന് മന്ത്രി പറഞ്ഞു. പരമ്പരാഗത വിൽപ്പനശാലകൾക്കൊപ്പം ജനങ്ങൾ കൂടുതലായി എത്തുന്ന യാത്രാ-തൊഴിൽ കേന്ദ്രങ്ങളിൽ ചെറിയതും സൗകര്യപ്രദവുമായ കൺവീനിയൻസ് സ്റ്റോറുകൾ സ്ഥാപിക്കുന്ന പുതിയ മാതൃകയാണ് സപ്ലൈകോ സ്വീകരിക്കുന്നത്. ഒറ്റപ്പെട്ട സ്റ്റോറുകളെന്നതിലുപരി ക്ലസ്റ്റർ മാതൃകയിലാണ് ‘സപ്ലൈകോ…

ശബരിമല, മാളികപ്പുറം മേൽശാന്തി തിരഞ്ഞെടുപ്പ് അന്തിമഘട്ടത്തിൽ; നിർണായക അഭിമുഖം ഇന്ന്, നറുക്കെടുപ്പ് 18ന്

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെയും മാളികപ്പുറത്തെയും പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ നിർണായക ഘട്ടത്തിലേക്ക്. ഹൈക്കോടതി നിർദേശത്തെ തുടർന്ന് പുനഃക്രമീകരിച്ച മുഖാമുഖം ഇന്ന് തിരുവനന്തപുരത്ത് നടക്കും. അഭിമുഖ നടപടികൾ പൂർത്തിയാക്കി അന്തിമ പട്ടിക തയ്യാറാക്കിയശേഷം ഈ മാസം 18ന് നറുക്കെടുപ്പിലൂടെയാണ് പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുക്കുക. എറണാകുളം സ്വദേശികളായ ടി.എസ്. വിഷ്ണു നമ്പൂതിരി, ടി.പി. ഹരിനമ്പൂതിരി എന്നിവരെക്കൂടി ഉൾപ്പെടുത്തിയാണ് ഇന്ന് വീണ്ടും മുഖാമുഖം നടത്തുന്നത്. ഹൈക്കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കും അഭിമുഖത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കിയിരിക്കുന്നത്. ഇതോടെ മേൽശാന്തി തിരഞ്ഞെടുപ്പ് നടപടികൾക്ക് കൂടുതൽ പ്രാധാന്യം കൈവന്നിരിക്കുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും ബോർഡ് അംഗങ്ങളും, ഹൈക്കോടതി നിയോഗിച്ച നിരീക്ഷകൻ, ശബരിമല തന്ത്രിമാരായ കണ്ഠര് ബ്രഹ്മദത്തൻ, കണ്ഠര് മഹേഷ് മോഹനര്, പന്തളം കൊട്ടാരം നിർദേശിച്ച പ്രതിനിധി എന്നിവരടങ്ങുന്ന സമിതിയാണ് ഉദ്യോഗാർഥികളുടെ യോഗ്യത വിലയിരുത്തുന്നത്. ആചാരാനുഷ്ഠാനങ്ങളിലുള്ള അറിവ്, താന്ത്രിക-പൂജാവിധികളിലെ പരിചയം, മേൽശാന്തി പദവിക്ക് ആവശ്യമായ…

ആൻജിയോപ്ലാസ്റ്റിയിൽ ഇൻഷുറൻസ് ചൂഷണമെന്ന് പരാതി; സ്റ്റെന്റ് വിപണിയിൽ ‘കമ്മീഷൻ കളി’യെന്നും ആക്ഷേപം

ഇൻഷുറൻസ് പരിരക്ഷയുള്ള രോഗികളെ ലക്ഷ്യമിട്ട് അനാവശ്യ നടപടികളെന്ന് പരാതി; വിലകൂടിയ സ്റ്റെന്റുകൾ നിർദേശിക്കുന്നതിന് പിന്നിൽ സാമ്പത്തിക താൽപര്യങ്ങളുണ്ടെന്നും ആരോപണം തിരുവനന്തപുരം: ഹൃദ്രോഗ ചികിത്സയുടെ ഭാഗമായി നടത്തുന്ന ആൻജിയോപ്ലാസ്റ്റിയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളിൽ ഇൻഷുറൻസ് ദുരുപയോഗവും അനാവശ്യ ചികിത്സയും നടക്കുന്നതായി ഗുരുതര ആക്ഷേപം. അടിയന്തരമായി ആൻജിയോപ്ലാസ്റ്റി ആവശ്യമായ സാഹചര്യമില്ലാത്ത ചില രോഗികളോടുപോലും ഇൻഷുറൻസ് പരിരക്ഷയുടെ സാധ്യത ചൂണ്ടിക്കാട്ടി നടപടിക്ക് നിർബന്ധിക്കുന്നുവെന്നാണ് പരാതി. സ്റ്റെന്റ് വിപണിയുമായി ബന്ധപ്പെട്ട് ആശുപത്രികൾ, ഡോക്ടർമാർ, വിതരണക്കാർ, നിർമ്മാണ കമ്പനികൾ എന്നിവർക്കിടയിൽ കമ്മീഷൻ അധിഷ്ഠിത ഇടപാടുകൾ നടക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. നെഞ്ചുവേദന, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്ന രോഗികൾക്ക് വിവിധ പരിശോധനകൾ നടത്തിയശേഷം ഹൃദയധമനികളിൽ തടസ്സമുണ്ടെന്നും ഉടൻ ആൻജിയോപ്ലാസ്റ്റി നടത്തി സ്റ്റെന്റ് സ്ഥാപിക്കണമെന്നും നിർദേശിക്കുന്ന സംഭവങ്ങൾ വർധിക്കുന്നുവെന്നാണ് ആക്ഷേപം. രോഗിയുടെ ഇൻഷുറൻസ് പോളിസിയിൽ ചികിത്സയ്ക്കുള്ള പരിരക്ഷ ലഭ്യമാണെന്ന് കണ്ടെത്തിയാൽ വലിയ ചെലവ് നേരിട്ട് വഹിക്കേണ്ടിവരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്…

ഇൻസ്റ്റഗ്രാം പരിചയം പ്രണയമായി; പിന്നാലെ പീഡനവും ഭീഷണിയും; പ്ലസ് ടു വിദ്യാർഥിനിയുടെ പരാതിയിൽ നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരം: നാഗർകോവിൽ വെള്ളിച്ചന്തയിൽ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നാലുപേരെ കുളച്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. തടിക്കാരക്കോണം സ്വദേശി അജൻ (20), വിവേക് (32), പരപ്പുവിള സ്വദേശി ദിനേശ്, നാഗർകോവിൽ സ്വദേശി ജെരീഷ് (24) എന്നിവരാണ് അറസ്റ്റിലായത്. വിദ്യാർഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ ശേഷമാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പൊലീസ് നൽകുന്ന വിവരമനുസരിച്ച്, സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് വിദ്യാർഥിനി അജനെ പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയബന്ധമായി മാറുകയായിരുന്നു. ഇതിനിടെ അജൻ വിദ്യാർഥിനിയെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും പിന്നീട് അവ ഉപയോഗിച്ച് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. അജന്റെ ഭാഗത്തുനിന്നുണ്ടായ പീഡനത്തെയും ഭീഷണിയെയും കുറിച്ച് വിദ്യാർഥിനി ബന്ധുവായ വിവേകിനോട് വെളിപ്പെടുത്തിയിരുന്നു. പ്രശ്നം പരിഹരിക്കാമെന്നും സഹായിക്കാമെന്നും പറഞ്ഞ് വിവേക് കഴിഞ്ഞ മാസം വിദ്യാർഥിനിയെ കൂട്ടിക്കൊണ്ടുപോയതായാണ് പൊലീസ് പറയുന്നത്. എന്നാൽ സഹായിക്കാമെന്ന വാഗ്ദാനത്തിന്റെ…

ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ സമ്മേളനം; സ്വാഗത സംഘം രൂപീകരിച്ചു

കൂട്ടിലങ്ങാടി : ‘ഇസ്ലാമിക പ്രതിനിധാനത്തിന്റെ കർമസാക്ഷ്യം’ തലക്കെട്ടിൽ ഡിസംബർ 20 ന് കൂട്ടിലങ്ങാടി കീരംകുണ്ടിൽ നടക്കുന്ന ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ സമ്മേളന വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് പി.പി ഹൈദരലി ചെയർമാനും സി.എച്ച് അബ്ദുറഹ്മാൻ മുഖ്യ രക്ഷാധികാരിയുമാണ്. സി.പി കുഞ്ഞാലൻ കുട്ടിയെ ജനറൽ കൺവീനറായും സി.എച്ച് അനീസുദ്ധീനെ അസി: കൺവീനറായും തെരെഞ്ഞെടുത്തു. വിവിധ വകുപ്പ് കൺവീനർമാരായി സി.എച്ച് അനീസുദ്ധീൻ (പ്രൊഗ്രാം), കെ അനസ് (സാമ്പത്തികം), പി.കെ അബ്ദുൽ ഗഫൂർ (പ്രതിനിധി), അബ്ദുൽ ലത്തീഫ് എം.കെ (അക്കമഡേഷൻ), സി.എച്ച് ഇഹ്സാൻ (വളണ്ടിയർ), കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ (ഗസ്റ്റ്), ടി ശഹീർ (പ്രചാരണം), റബീ ഹുസൈൻ തങ്ങൾ (മീഡിയ), എം.കെ സൗദ (വനിത), സി.ടി ഹമീദ് (ഭക്ഷണം), സി.കെ സുധീർ (മെഡിക്കൽ), ജാഫർ സി.എച്ച് (ട്രാഫിക്), എൻ.കെ ഹാദിഖ് (ടെക്നിക്കൽ), അഷ്റഫ് പി.കെ…

അന്നമ്മ നൈനാൻ നിര്യാതയായി

തിരുവല്ല: കവിയൂർ കോവൂർ വീട്ടിൽ പരേതനായ ബേബിസാറിന്റെ ഭാര്യ അന്നമ്മ നൈനാൻ അന്തരിച്ചു. സംസ്കാരശുശ്രൂഷകൾ 2026 ഒക്ടോബർ 9 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തോട്ടഭാഗം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടക്കും. മക്കൾ: ചാക്കോ കോവൂർ നൈനാൻ, മാമ്മൻ കോവൂർ നൈനാൻ, ജോൺ കോവൂർ നൈനാൻ (സജി യുസ്എ), ജെസ്സി റോയ് മാത്യൂസ്, വർഗീസ് കോവൂർ നൈനാൻ.

പാസ്റ്റർ കെ.കെ. ചെറിയാൻ നിത്യതയിൽ

കുമ്പനാട്: പ്രശസ്ത കൺവൻഷൻ പ്രഭാഷകനും ബൈബിൾ കോളേജ് അധ്യാപകനും, ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ കെ. കെ. ചെറിയാൻ അന്തരിച്ചു. ദീർഘ വർഷങ്ങൾ ഐ.പി.സി റാന്നി സെന്ററിന്റെ പാസ്റ്ററായിരുന്നു. തോന്നിയാമല പകലേമറ്റം കമുകുംപുരയിടത്തിൽ കുടുംബാഗമാണ്. ആലപ്പുഴ, എറണാകുളം, വാളകം, റാന്നി തുടങ്ങിയ സെന്ററുകളിൽ സെന്റർ ശുശ്രൂഷകനായി പ്രവർത്തിച്ചു. അമേരിക്കൻ ഐക്യ നാടുകൾ കൂടാതെ ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും സുവിശേഷ സത്യങ്ങൾക്കുവേണ്ടി നിലനിന്ന ദൈവഭ്യത്യനാണ് പാസ്റ്റർ കെ.കെ. ചെറിയാൻ മാവേലിക്കര വാണിയംപറമ്പിൽ പരേതനായ പാസ്റ്റർ ജി. സമുവേലിന്റെ മകൾ ജയ ചെറിയാനാണ് ഭാര്യ. മക്കൾ: റേയ്ച്ചൽ, കോശി, എലിസബേത്ത്, സാം, ഏബ്രഹാം, സൂസൻ. മരുമക്കൾ: പാസ്റ്റർ ബെൻ ജോൺസ്, ഷൈനി, പ്രമോദ്, ഷെറിൻ, ജാൻസി, ജോഷ്. സംസ്ക്കാരം പിന്നീട് നടത്തപ്പെടും.