ഐഡിയൽ റിലീഫ് വിങ് (IRW) വളണ്ടിയർമാർ കിണർ ശുചീകരിച്ചു

മലപ്പുറം: ഐഡിയൽ റിലീഫ് വിങ് (IRW) സന്നദ്ധ വളണ്ടിയർമാർ മലപ്പുറം താമരക്കുഴിയിലെ വെള്ളം വറ്റിയ രണ്ടു കിണറുകൾ ശുചീകരിച്ച് ആഴം കൂട്ടി ഉപയോഗയോഗ്യമാക്കി. വിവിധ സേവന പ്രവർത്തനങ്ങളിലടക്കം പരിശീലനം നേടിയ വളണ്ടിയർമാർ രണ്ടു ദിവസങ്ങളിലായി സൗജന്യ സേവനം ആയിട്ടാണ് പ്രവൃത്തി പൂർത്തീകരിച്ചത്. സേവനത്തിൽ ഫസലുല്ല മൊറയൂർ, ഹാരിസ് മക്കരപറമ്പ്, നഈം പൂക്കോട്ടൂർ, നൗഫൽ കൂട്ടിലങ്ങാടി, അസ്ഗറലി മങ്ങാട്ടുപുലം, മഹ്ബൂബുറഹ്മാൻ പൂക്കോട്ടൂർ, പിപി മുഹമ്മദ് മലപ്പുറം തുടങ്ങിയ വളണ്ടിയർമാർ പങ്കെടുത്തു. ഗ്രൂപ്പ് ലീഡർ അബ്ദുല്ലത്തീഫ് കൂട്ടിലങ്ങാടി നേതൃത്വം നൽകി.

മുക്കുപണ്ടം പണയം വെച്ച് ഒരു കോടിയോളം രൂപ തട്ടിയെടുത്ത നാല്‍‌വര്‍ സംഘത്തെ അറസ്റ്റു ചെയ്തു

ആലപ്പുഴ: മുക്കുപണ്ടം ഉണ്ടാക്കി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി ഒരു കോടിയോളം രൂപ തട്ടിയെടുത്ത സംഘത്തിലെ നാലുപേർ പിടിയിൽ. തൃച്ചാട്ടുകുളം സിയാദ് മൻസിലിൽ സിയാദ് (32), അരൂക്കുറ്റി ലൈലാ മൻസിലിൽ നിയാസ് (32), വടുതല ഊട്ടുകുളം വീട്ടിൽ റിയാസ് (45), കോയമ്പത്തൂർ തെലുങ്കുപാളയത്തിൽ അറുമുഖം എന്നിവരെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശി അറുമുഖം എന്ന സ്വർണപ്പണിക്കാരനാണ് പ്രതികൾക്കു വേണ്ടി മുക്കുപണ്ടം നിർമിച്ചത്. ആഭരണങ്ങളുടെ പുറം‌ഭാഗത്ത് ഒന്നര മുതൽ രണ്ടര ഗ്രാം വരെ മാത്രം സ്വർണം ചേർത്താണ് 10 ഗ്രാം ഭാരമുള്ള വളകൾ ഇവർ നിർമിച്ചത്. കോയമ്പത്തൂരില്‍ പോയി വളകൾ പണിയിപ്പിച്ചത് നിയാസും സിയാദും ചേര്‍ന്നാണ്. 250 ഓളം സ്വർണ്ണ വളകളാണ് ഇത്തരത്തിൽ ഇവര്‍ പണിയിപ്പിച്ചത്. കഴിഞ്ഞ ഒരു വർഷക്കാലമായി പ്രതികൾ തട്ടിപ്പ് നടത്തി വരികയായിരുന്നു. പണം അത്യാവശ്യമുള്ള സുഹൃത്തുക്കളെ കണ്ടെത്തി അവരെ കൊണ്ടാണ് സ്വർണം…

പന്തീരാങ്കാവിലെ ഗാര്‍ഹിക പീഡന കേസ്; പ്രതി രാഹുലിനെതിരെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി ജർമ്മനിയിൽ എത്തിയെന്ന സ്ഥിരീകരണ റിപ്പോർട്ടുകളെ തുടർന്ന് രാജ്യാന്തര ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസികളുടെ പിന്തുണയോടെ ഇയാളെ നാട്ടിലെത്തിക്കുന്നതിനുള്ള നിയമ നടപടികൾ പൊലീസ് ആരംഭിച്ചു. തുടരന്വേഷണത്തിൻ്റെ ഭാഗമായി പ്രതിയെ ജർമ്മനിയിൽ കണ്ടെത്താനും ഐഡൻ്റിറ്റിയും മറ്റ് അനുബന്ധ വിവരങ്ങളും പരിശോധിക്കാനും വിദേശകാര്യ മന്ത്രാലയം വഴി അയച്ച അഭ്യർത്ഥനയെത്തുടർന്ന് മെയ് 17 ന് ഇൻ്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. കേസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഏറ്റെടുത്ത ഉടൻ കേസിലെ പ്രതി രാഹുല്‍ പി. ഗോപാൽ രാജ്യം വിട്ടു. 29-കാരൻ ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ആദ്യം സിംഗപ്പൂരിലേക്കും, പിന്നീട് ജർമ്മനിയിലെ ജോലിസ്ഥലത്തേക്ക് പോകാനുമാണ് വിമാനത്തിൽ കയറിയതെന്നണ് സൂചന. സുഹൃത്ത് കസ്റ്റഡിയിൽ ചില പ്രദേശവാസികളുടെ മൊഴികളനുസരിച്ച്, രാഹുലിനെ ബംഗളൂരുവിലേക്ക് രക്ഷപ്പെടാൻ സഹായിച്ച മാങ്കാവ് സ്വദേശി രാജേഷിനെ പ്രത്യേക അന്വേഷണ സംഘം മെയ് 17ന് കസ്റ്റഡിയിലെടുത്തിരുന്നു. രക്ഷപ്പെട്ടയാളുടെയും…

നിയമക്കുരുക്കില്‍ പെട്ട് ‘മഞ്ഞുമ്മല്‍ ബോയ്സ്’; നിര്‍മ്മാണ കമ്പനിയുടെ പേരിലുള്ള കേസിന്റെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ, നിർമ്മാതാവ് ഷോൺ ആൻ്റണി, സൗബിൻ്റെ പിതാവ് ബാബു ഷാഹിർ എന്നിവർക്കെതിരെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിലനിൽക്കുന്ന വഞ്ചന, വ്യാജരേഖ ചമയ്ക്കൽ കേസിലെ നടപടികൾ കേരള ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. മലയാളത്തിലെ ഹിറ്റ് ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കമാണ് കേസ്. തനിക്കും സിനിമ നിർമ്മിച്ച തൻ്റെ നിർമ്മാണ കമ്പനിയുടെ മറ്റ് പങ്കാളികൾക്കും എതിരായ ക്രിമിനൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാബു ഷാഹിർ സമർപ്പിച്ച ഹർജിയിലാണ് സ്റ്റേ ഉത്തരവ്. സിനിമയുടെ നിർമ്മാണത്തിന് പണം നിക്ഷേപിച്ചെന്ന് അവകാശപ്പെട്ട് സിറാജ് വലിയത്തറ ഹമീദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മരട് പോലീസ് കേസെടുത്തത്. കമ്പനിയുമായി ഉണ്ടാക്കിയ നിക്ഷേപ കരാറിലെ വ്യവസ്ഥകൾ പ്രകാരമുള്ള ലാഭം തനിക്ക് നൽകാൻ ഹർജിക്കാരനും മറ്റുള്ളവരും വിസമ്മതിച്ചതായി അദ്ദേഹം പരാതിയിൽ ആരോപിക്കുന്നു. ബാബു ഷാഹിർ…

പൗരത്വം നൽകുന്നത് തിരഞ്ഞെടുപ്പ് ചട്ട ലംഘനം; സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ്

കോഴിക്കോട്: പൗരത്വ (ഭേദഗതി) നിയമപ്രകാരം (സിഎഎ) കേന്ദ്ര സർക്കാർ പൗരത്വ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനെതിരെ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐയുഎംഎൽ) സുപ്രീം കോടതിയെയും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കാൻ ഒരുങ്ങുന്നു. ബുധനാഴ്ച ദേശീയ തലസ്ഥാനത്ത് നടന്ന ഒരു പരിപാടിയിൽ കുറഞ്ഞത് 14 പേർക്ക് അവരുടെ സർട്ടിഫിക്കറ്റുകൾ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല കൈമാറിയിരുന്നു. ഇവരെല്ലാം പാക്കിസ്താനില്‍ നിന്ന് വന്നവരാണ്. 300 പേർക്കാണ് അന്ന് പൗരത്വ സർട്ടിഫിക്കറ്റ് നൽകിയത്. അതേസമയം, സിഎഎ നടപ്പാക്കാൻ തിടുക്കമില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നതായി ഐയുഎംഎൽ നേതാക്കൾ ചൂണ്ടിക്കാട്ടി. നിയമം നടപ്പാക്കുന്നതിനെതിരെ സ്റ്റേ ആവശ്യപ്പെട്ട് ഐയുഎംഎല്ലും നിരവധി സംഘടനകളും വ്യക്തികളും കോടതിയിൽ സമർപ്പിച്ച ഹർജികളോടുള്ള പ്രതികരണമായിരുന്നു അത്. കേന്ദ്രം സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഐയുഎംഎൽ ആരോപിച്ചു. പൗരത്വ സർട്ടിഫിക്കറ്റ് വിതരണം തിരഞ്ഞെടുപ്പ് ഗിമ്മിക്കാണെന്ന് ഐയുഎംഎൽ നേതാക്കൾ…

മണ്‍സൂണ്‍ ആരംഭിക്കുന്നതിനു മുമ്പ് വെസ്റ്റ് നൈല്‍ വൈറസിനെക്കുറിച്ച് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: പകര്‍ച്ചവ്യാധികളുമായി സംസ്ഥാനത്തിന്റെ പോരാട്ടം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. തെക്കുപടിഞ്ഞാറൻ മൺസൂണിന് മുമ്പുതന്നെ, വെസ്റ്റ് നൈൽ ഫീവർ (ഡബ്ല്യുഎൻഎഫ്) പല ജില്ലകളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മെയ് 7 നാണ് ആരോഗ്യ വകുപ്പ് ആദ്യത്തെ ഔദ്യോഗിക മുന്നറിയിപ്പ് നൽകിയത്. IDSP റിപ്പോർട്ട് അനുസരിച്ച്, സംസ്ഥാനത്ത് 20 സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് (ഇതുവരെ 10 കേസുകൾ മാത്രം സ്ഥിരീകരിച്ചു) കൂടാതെ സംശയാസ്പദമായ രീതിയില്‍ രണ്ട് മരണങ്ങളും. കുറഞ്ഞത് രണ്ട് പതിറ്റാണ്ടായി കേരളത്തിൽ WN വൈറസ് ബാധയുള്ളതിനാൽ 80% കേസുകളും രോഗലക്ഷണങ്ങളില്ലാത്തവയാണ്, ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഓരോ കേസിലും, സമൂഹത്തിൽ റിപ്പോർട്ട് ചെയ്യപ്പെടാത്തതും ലക്ഷണമില്ലാത്തതുമായ നിരവധി കേസുകൾ ഉണ്ടാകാം. രോഗലക്ഷണങ്ങളുള്ള സന്ദർഭങ്ങളിൽ, രോഗികൾക്ക് സാധാരണയായി പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി, ചിലപ്പോൾ വീർത്ത ലിംഫ് ഗ്രന്ഥികൾ എന്നിവയും കാണാറുണ്ട്. കൊതുക് പരത്തുന്ന മിക്ക വൈറൽ രോഗങ്ങളുടെയും ക്ലിനിക്കൽ ലക്ഷണങ്ങൾ…

കുന്തിരിക്കൽ സിഎംഎസ് ഹൈസ്ക്കൂളിൽ തലമുറകളുടെ ഒത്തു ചേരൽ 19ന് ; 17ന് കൊടിയേറും

എടത്വാ : തലവടി കുന്തിരിക്കൽ സി.എം.എസ് ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമം മെയ് 19ന് നടക്കും. അതിന് മുന്നോടിയായി 17ന് രാവിലെ 9ന് കൊടിയേറും. പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാൻ കൊടിയേറ്റ് കർമ്മം നിർവഹിക്കും. ഹെഡ്‍മാസ്റ്റര്‍ റെജില്‍ സാം മാത്യു അധ്യക്ഷത വഹിക്കും. ഇക്കഴിഞ്ഞ എസ്. എസ് എൽ സി പരീക്ഷയില്‍ വിജയിച്ച വിദ്യാർത്ഥികളെ സജി പി ഏബ്രഹാം അനുമോദിക്കും. 19ന് ഉച്ചയ്ക്ക് 2 മണിക്ക് തോമസ് നോർട്ടൻ നഗറിൽ നടക്കുന്ന ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാൻ അധ്യക്ഷത വഹിക്കും. തോമസ് കെ തോമസ് എംഎൽഎ ഗുരുവന്ദനം നടത്തും.ഇൻഡ്യ പെന്തെ കോസ്ത് ദൈവസഭ മുൻ ജനറൽ പ്രസിഡന്റും പൂർവ്വ വിദ്യാർത്ഥിയുമായ റവ.ഡോ.കെ.സി.ജോൺ മുഖ്യ പ്രഭാഷണം…

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കല്‍ ഇന്നു മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 2024-25 അധ്യയന വർഷത്തേക്കുള്ള ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷാ നടപടികൾ ഇന്ന് (വ്യാഴം) മുതൽ ആരംഭിക്കും. ഏകജാലക സംവിധാനത്തിലൂടെയാണ് പ്രവേശനം. ഇന്നു മുതൽ മെയ് 25 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒരു റവന്യൂ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ഒരൊറ്റ അപേക്ഷ മതി എന്ന ഏകജാലക സംവിധാനമാണിത്. ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷകൾ hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് സമർപ്പിക്കേണ്ടത്. വെബ്‌സൈറ്റിലെ പൊതു വിഭാഗത്തിൽ നിന്ന് വിവരങ്ങൾ കണ്ടെത്താനാകും. ഹയർസെക്കൻഡറി പ്രവേശനത്തിനായി www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിൽ ക്ലിക്ക് ചെയ്യുക. create candidate login-sws ലിങ്ക് വഴി ലോഗിൻ ചെയ്യുക. മൊബൈൽ OTP വഴിയാണ് പാസ്‌വേഡ് ഉണ്ടാക്കുന്നത്. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് മെയ് 29ന് നടക്കും. ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിനും രണ്ടാം അലോട്ട്മെന്റ് ജൂണ്‍ 12നും മൂന്നാം അലോട്ട്മെന്റ് ജൂണ്‍…

മലപ്പുറത്തോടുള്ള ഭരണകൂട വിവേചന ഭീകരതയോട് സന്ധിയില്ല

മലപ്പുറം: പ്ലസ് വണ്‍ സീറ്റിന്റ അപര്യാപ്തത സർക്കാരിന്റെ മലപ്പുറത്തോടുള്ള വിവേചന ഭീകരതയോട് സന്ധിയില്ല. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് നഈം ഗഫൂർ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം മെമ്മോറിയൽ പ്രക്ഷോപത്തിന്റെ പടപ്പുറപ്പാട് സമരത്തിൽ ഉത്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. വികസന വിഷയത്തിൽ മലപ്പുറത്തോടുള്ള വിവേചനം അത് കേവല വിവേചനമല്ല വംശീയ വിവേചനമാണ് വെൽഫെയർ പാർട്ടി ദേശീയ കമ്മറ്റി അംഗം ഇ സി ആയിഷ പറഞ്ഞു. ഒന്നാം അലോട്ട്മെന്റ് വരുന്നതിനു മുൻപ് മലപ്പുറത്തെ അവസാനത്തെ കുട്ടിക്കും സീറ്റ്‌ കിട്ടും വരെ മലപ്പുറം മെമ്മോറിയൽ പ്രക്ഷോഭംതുടരും എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ പറഞ്ഞു പൂക്കോട്ടൂരിൽ നിന്ന് ആരംഭിച്ച പടപ്പുറപ്പാട് സമരം വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ മാസ്റ്റർ ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കറിന് പതാക കൈമാറി ഫ്ലാഗ് ഓഫ്‌ ചെയ്തു.…

മർകസ് റൈഹാൻ വാലിയിലേക്ക് പുതപ്പ് കിറ്റുകൾ നൽകി

കാരന്തൂർ: മർകസ് റൈഹാൻ വാലി അനാഥ മന്ദിരത്തിലെ വിദ്യാർഥികൾക്ക് പുതപ്പും തലയിണയും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. പ്രമുഖ ഇംഗ്ലീഷ് മരുന്ന് ഉൽപാദന കമ്പനിയായ മാൻകൈൻഡ് ഫാർമ ലിമിറ്റഡാണ് കിറ്റുകൾ നൽകിയത്. ഇഖ്റ ഹോസ്പിറ്റലിലെ ഇ ൻ ടി വിഭാഗം ഡോക്ടറായ ഡോ. ശാഹുൽ ഹമീദ് കിറ്റുകൾ കൈമാറി. മർകസ് ഡയറക്ടർ ജനറലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി മുഹമ്മദ് ഫൈസി ചടങ്ങിന് നേതൃത്വം നൽകി. മർകസ് ഗ്ലോബൽ കൗൺസിൽ സി.ഇ.ഒ സി പി ഉബൈദുല്ല സഖാഫി, ഡയറക്ടർ ഇൻചാർജ് അക്ബർ ബാദുഷ സഖാഫി, സി.എ.ഒ വി എം റശീദ് സഖാഫി, ഓർഫനേജ് മാനേജർ സി പി സിറാജ് സഖാഫി എന്നിവർ ചേർന്ന് കിറ്റുകൾ ഏറ്റുവാങ്ങി. മാൻകൈൻഡ് ഫാർമയുടെ മാനേജർമാരായ രൂപേഷ്, മുജീബ് റഹ്മാൻ ജീവനക്കാരായ സഫ്‌വാൻ, നിതിൻ തുടങ്ങിയവർ സംബന്ധിച്ചു. സി എസ്…