തൃശൂർ : സംസ്ഥാനത്ത് തയ്യൽ തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി രുപകരിച്ച ക്ഷേമ നിധി സംവിധാനം തകർക്കാനുള്ള ശ്രമം പ്രതിരോധിക്കുമെന്ന് ടൈലറിംഗ് ആൻഡ് ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘടനം ചെയ്തുകൊണ്ട് എഫ് ഐ റ്റി യു ദേശീയ സെക്രട്ടറി ജോസഫ് ജോൺ പ്രസ്താവിച്ചു. സാമൂഹിക സുരക്ഷ പെൻഷനും ക്ഷേമനിധി പെൻഷനും എകീകരിച്ചും, ക്ഷേമ നിധി ഔദര്യമാണെന്ന് കോടതിയിൽ പറയുകയും, ക്ഷേമ നിധി അംശാദയം കൂട്ടുകയും, ക്ഷേമ നിധി ഓഫീസുകളിൽ താത്കാലിക നിയമനനം നടത്തിയും ഈ സംവിധാനം തകർക്കാനുള്ള ശ്രമം ചെറുത്ത് തോൽപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽഎഫ് ഐ റ്റി യു സംസ്ഥാന ജനറൽ സെക്രട്ടറി തസ്‌ലീം മമ്പാട്, ഭാരവാഹി പ്രഖ്യാപനം നിർവച്ച സമ്മേളനത്തിൽ സംസ്ഥാന ട്രഷറർ ഉസ്മാൻ മുല്ലക്കര, സംസ്ഥാന സെക്രട്ടറി ഷാനവാസ് കോട്ടയം, ഹംസ എളനാട്, വെൽഫയർ പാർട്ടി ജില്ലാ പ്രസിഡന്റ് അസ്‌ലം,…
Category: KERALA
സംസ്ഥാനത്ത് വീണ്ടും അമീബിക് എൻസെഫലൈറ്റിസ് സ്ഥിരീകരിച്ചു; അഞ്ചു വയസ്സുകാരി പെൺകുട്ടി ഗുരുതരാവസ്ഥയില്‍
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് എൻസെഫലൈറ്റിസ് (മസ്തിഷ്ക ജ്വരം) സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെൻ്റിലേറ്ററിലാണ് മലപ്പുറം മൂന്നുയൂര്‍ കളിയാട്ടമുക്ക് സ്വദേശിയായ അഞ്ചുവയസ്സുകാരി. കടലുണ്ടി പുഴയിൽ കുളിച്ചതിന് ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങൾ കണ്ടതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് മെയ് 10-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാനമായ രോഗലക്ഷണങ്ങളോടെ മറ്റ് നാല് കുട്ടികളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അഞ്ചും, ആറും, പന്ത്രണ്ടും വയസ്സുള്ള കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. വെൻ്റിലേറ്ററിൽ കഴിയുന്ന അഞ്ചു വയസ്സുകാരിയുടെ ബന്ധുക്കളാണ് ഈ കുട്ടികൾ. ഈ മാസം ഒന്നിനാണ് കുട്ടി കടലുണ്ടി പുഴയിൽ കുളിച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോൾ പനിയും തലവേദനയും വന്ന കുട്ടിയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെയാണ് മൂന്ന് ദിവസം മുമ്പ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. വൈറസ് വകഭേദത്തെ കുറിച്ച് അറിയാനായി സാമ്പിൾ…
ഗാർഹിക പീഡനം: പറവൂര്‍ സ്വദേശിനി കോഴിക്കോട് ഭര്‍തൃവീട്ടില്‍ പീഡനത്തിനിരയായ സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു
കോഴിക്കോട്: വടക്കൻ പറവൂർ സ്വദേശിനിയായ നവവധു കോഴിക്കോട് പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ വച്ച് പീഡിപ്പിക്കപ്പെട്ട സംഭവം അന്വേഷിക്കാൻ അസിസ്റ്റൻ്റ് കമ്മീഷണർ സാജു കെ. എബ്രഹാമിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചു. മേയ് 12ന് മാതാപിതാക്കൾ മകളെ കാണാനെത്തിയപ്പോഴാണ് പീഡനത്തിനിരയായ വിവരം അറിഞ്ഞത്. പ്രാഥമിക അന്വേഷണത്തിൽ, 29 കാരനായ ഭര്‍ത്താവ് രാഹുല്‍ പി ഗോപാല്‍ മുമ്പ് രണ്ടുതവണ വിവാഹം കഴിച്ചതാണെന്നും, പറവൂര്‍ സ്വദേശിനിയെ വിവാഹം കഴിക്കുന്ന സമയത്ത് ആരോടും വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ലെന്നും ഏഴ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘം കണ്ടെത്തി. ഒരു വിവാഹത്തിലും രാഹുല്‍ നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. താൻ നേരത്തെ പന്തീരാങ്കാവ് പോലീസിൽ നൽകിയ പരാതി ചില ഉദ്യോഗസ്ഥർ പൂഴ്ത്തി വെച്ചെന്ന് യുവതി കേരള മുഖ്യമന്ത്രിക്കും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണത്തിന് എസ്ഐടിയെ ചുമതലപ്പെടുത്തിയത്. കേസ് എടുക്കുന്നതിൽ ലോക്കൽ…
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന്; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്നും, തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത കൂടുതലാണെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചു. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു. കൊമോറിൻ തീരത്ത് ഒരു ചക്രവാകച്ചുഴി നിലനിൽക്കുന്നുണ്ട്. കേരള തീരത്ത് തെക്ക് കിഴക്കൻ അറബിക്കടലിൽ മറ്റൊരു ചക്രവാകച്ചുഴിയും നിലനിൽക്കുന്നു. ഇതിൻ്റെ ഫലമായി മഴ ശക്തി പ്രാപിക്കും. മെയ് 18ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. ഇടിയോട് കൂടിയുള്ള മഴയ്‌ക്കാണ് സാധ്യത. ഞായറാഴ്ചയോടെ തെക്കൻ ആൻഡമാൻ കടലിലേക്കും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കും കാലവർഷം എത്തിച്ചേർന്നേക്കും. കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണ്ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും…
സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സഹകരണ ബാങ്ക് തട്ടിപ്പ്; സെക്രട്ടറി ഒളിവില്‍ പോയി
കാസര്‍ഗോഡ്: കാസർഗോഡ് കാരഡ്ക അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സെക്രട്ടറി കെ.രതീശനെതിരെ സൊസൈറ്റി അംഗങ്ങൾ അറിയാതെ 4.76 കോടി രൂപയുടെ സ്വർണം പണയപ്പെടുത്തി വായ്പയെടുത്തെന്ന ആരോപണത്തെ തുടർന്ന് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) [സിപിഐ(എം)] നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിലെ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് രതീശനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും കാസർഗോഡ് അടൂർ പോലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തത്. സിപിഐ എം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗമായ രതീശൻ ഈടില്ലാതെ നിരവധി അംഗങ്ങളുടെ പേരിൽ സ്വർണപ്പണയം വാങ്ങിയെന്നാണ് ആരോപണം. 2024 ജനുവരി മുതൽ വിവിധ അംഗങ്ങളുടെ പേരിൽ 7 ലക്ഷം രൂപ വരെ വായ്പ എടുത്തതായി വകുപ്പുതല പരിശോധനയിൽ കണ്ടെത്തിയ തട്ടിപ്പ് കണ്ടെത്തി. ഒരാഴ്ചക്കകം പണം തിരികെ നൽകാമെന്ന് രതീശൻ ചിലർക്ക് വാക്ക് നൽകിയിരുന്നുവെങ്കിലും പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന്…
നവാഗത എഴുത്തുകാരികള്‍ക്ക് കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥാ അവാര്‍ഡ്
തിരുവനന്തപുരം: സാഹിത്യകാരി കമലാ സുരയ്യയുടെ സ്മരണാര്‍ത്ഥം നവാഗത എഴുത്തുകാരികള്‍ക്കായി കേരള കലാകേന്ദ്രം കമലാ സുരയ്യ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് കമലാ സുരയു ചെറുകഥാ അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു. 2021 ജനുവരി ഒന്നിന് ശേഷം ആദ്യമായി, പുസ്തക്മായോ ആനുകാലികങ്ങളിലോ പ്രസിദ്ധീകരിച്ച കഥയാണ് മത്സരത്തിന് പരിഗണിക്കുക. ലഭിക്കുന്ന രചനകള്‍ പ്രഗത്ഭരുടെ പുരസ്ക്കാര നിര്‍ണ്ണയ സമിതി പരിശോധിച്ച്, യോഗ്യരായ ആഞ്ച് പേരുടെ പ്രാഥഥിക പട്ടിക തയ്യാറാക്കും. അതില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന കഥാകാരിയ്ക്ക് പതിനായിരം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന അവാര്‍ഡ് ലഭിക്കും. യോഗ്യതാ ലിസ്റ്റില്‍ പെട്ട മറ്റ് നാല് പേര്‍ക്കും ഫലകവും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഓഗസ്റ്റ് മാസത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന “സ്നേഹപൂര്‍വ്വം, കമലാ സുരയ്യക്ക്” സ്മരണാഞ്ജലിയില്‍ പ്രമുഖ സാംസ്ക്കാരിക നായകരുടെ സാന്നിധ്യത്തില്‍ അവാര്‍ഡ് സമ്മാനിക്കും. മത്സരത്തിനുള്ള രചനകളുടെ നാല് കോപ്പികള്‍ 2024 ജൂണ്‍ 20 നകം ലഭിക്കത്തക്ക വിധം…
എയർ ഇന്ത്യ എക്‌സ്‌പ്രസ് സമരം: ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ട ഭര്‍ത്താവിനെ അവസാനമായി ഒരു നോക്കു കാണാന്‍ ഭാര്യക്ക് കഴിഞ്ഞില്ല
തിരുവനന്തപുരം: ഹൃദയാഘാതം മൂലം ഒമാനിലെ ഹോസ്പിറ്റലില്‍ ഐസിയുവിൽ കഴിഞ്ഞിരുന്ന ഭര്‍ത്താവ് മരണപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാന്‍ കഴിഞ്ഞില്ലെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. എയര്‍ ഇന്ത്യാ എക്സ്പ്രസ്സിന്റെ മിന്നല്‍ പണിമുടക്കുമൂലം ഒമാനിലെക്കുള്ള യുവതിയുടെ യാത്ര തടസ്സപ്പെട്ടതാണ് കാരണം. മസ്‌കറ്റിൽ ഭർത്താവിനെ കാണാൻ മെയ് എട്ടാം തിയ്യതിക്കുള്ള ടിക്കറ്റ് അമൃത എന്ന യുവതി ബുക്ക് ചെയ്തിരുന്നു. എന്നാൽ, അവര്‍ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയതായ വിവരം അറിഞ്ഞത്. വിമാനത്താവളത്തില്‍ വെച്ച് അവര്‍ പ്രതിഷേധിച്ചപ്പോള്‍ മറ്റൊരു എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റിൽ അടുത്ത ദിവസത്തെ ടിക്കറ്റ് നല്‍കി. പക്ഷേ നിർഭാഗ്യവശാൽ, അതും റദ്ദാക്കിയതോടെ അവരുടെ യാത്രാ പദ്ധതികൾ പൂർണ്ണമായും ഉപേക്ഷിക്കേണ്ടിവന്നു എന്നു പറയുന്നു. ഇന്നലെ (തിങ്കളാഴ്ച) ഒമാനിൽ നിന്ന് ഭർത്താവിൻ്റെ മരണവാർത്തയാണ് നാട്ടില്‍ അറിഞ്ഞത്. “അവസാനമായി അദ്ദേഹത്തെ കാണാന്‍ കഴിയാതെ വന്നത് എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ പിടിപ്പുകേടാണെന്ന് യുവതി…
ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രോഗി കത്തിക്കരിഞ്ഞു മരിച്ചു
കോഴിക്കോട്: ആംബുലന്‍സ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന രോഗി കത്തിക്കരിഞ്ഞു മരിച്ചു. കോഴിക്കോട് അത്തോളിയിലെ മലബാർ മെഡിക്കൽ കോളേജിൽ നിന്ന് ശസ്ത്രക്രിയയ്ക്കായി ഗോവിന്ദാപുരത്തെ ആസ്റ്റർ മിംസിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നാദാപുരം സ്വദേശി സുലോചന (57) മരിച്ചത്. ആംബുലൻസിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർ – സുലോചനയുടെ ഭർത്താവ് ചന്ദ്രൻ, അയൽവാസിയായ പ്രസീത, ഒരു നഴ്സ് – ഇടിയുടെ ആഘാതത്തിൽ ആംബുലൻസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണു. അതേസമയം, സുലോചന വാഹനത്തിനുള്ളിൽ കുടുങ്ങിയതിനാൽ യഥാസമയം രക്ഷിക്കാനായില്ല. ചന്ദ്രൻ്റെ നില ഗുരുതരമാണ്, മറ്റുള്ളവർ ചികിത്സയിലാണ്. പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് സമീപത്തെ കടയിലേക്ക് പാഞ്ഞുകയറുകയും പിന്നീട് തീപിടിക്കുകയും ചെയ്യുകയായിരുന്നു.
താനൂർ ബോട്ട് അപകടം : കലക്ടർക്ക് നിവേദനം നൽകി
മലപ്പുറം : താനൂർ തൂവൽ തീരത്ത് നടന്ന ബോട്ടപകടത്തിൽ 11 പേർ മരണപ്പെട്ട ജാബിർ മൻസൂർ എന്നിവരുടെ കുടുംബത്തിൽനിന്ന് ഗുരുതരാവസ്ഥയിൽ രക്ഷപ്പെട്ട നാലുപേർക്ക് സർക്കാർ വിദഗ്ധ ചികിത്സയും ധനസഹായവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുടുംബാംഗങ്ങൾ വെൽഫെയർ പാർട്ടി ജില്ലാ നേതൃത്വത്തോടൊപ്പം കലക്ടറെ കണ്ടു നിവേദനം നൽകി. ഒന്നര മാസത്തെ ചികിത്സക്ക് ശേഷവും ചലനശേഷിയും സംസാരശേഷിയും തിരിച്ചു കിട്ടാത്ത കുട്ടികൾക്ക് വലിയ പണം ചെലവഴിച്ചു കൊണ്ട് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ചികിത്സയുടെ ഫലമായിട്ടാണ് അൽപ്പമെങ്കിലും ചലനശേഷിയും സംസാരശേഷിയും തിരിച്ചു ലഭിച്ചത്. മത്സ്യത്തൊഴിലാളികളായ ഈ കുടുംബം തുടർചികിത്സകൾക്ക് പ്രയാസപ്പെടുകയാണ്. അവരുടെ പ്രശ്നങ്ങൾ കലക്ടർ അനുഭാവപൂർവ്വം പരിഗണിക്കുകയും പരിഹാരം കാണാം എന്ന് ഉറപ്പു നൽകുകയും ചെയ്തു. കുട്ടികളോടും കുടുംബാംഗങ്ങളോടുമൊപ്പം വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് ജില്ലാ സെക്രട്ടറി ഇബ്രാഹിംകുട്ടി മംഗലം മണ്ഡലം സെക്രട്ടറി സാനു പരപ്പനങ്ങാടി എന്നിവർ ഉണ്ടായിരുന്നു.
സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു
കോഴിക്കോട്: അഭിമാനസാക്ഷ്യത്തിന്‍റെ 21 വര്‍ഷങ്ങള്‍ – സോളിഡാരിറ്റി സ്ഥാപക ദിനം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ പരിപാടികളോടെ കൊണ്ടാടി. ആസ്ഥാനമായ കോഴിക്കോട് ഹിറ സെന്ററിൽ സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് പതാക ഉയർത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻസംസ്ഥാന പ്രസിഡന്റും ജമാഅത്തെ ഇസ്‍ലാമി കേരള അമീറുമായ പി. മുജീബുറഹ്മാൻ ഉൾപ്പെടെയുള്ള നേതാക്കൾ പതാക ഉയർത്തി. മധുരവിതരണം, പ്രതിജ്ഞ ചൊല്ലൽ എന്നിവയും നടന്നു. മുൻസംസ്ഥാന പ്രസിഡന്റുമാരായ കൂട്ടിൽ മുഹമ്മദലി കൂട്ടിലിലും അബ്ദുൽ ഹമീദ് വാണിയമ്പലം വണ്ടൂരിലും പി.ഐ. നൗഷാദ് ചെന്ത്രാപിന്നിയിലും ടി. മുഹമ്മദ് വേളം വെള്ളയിലും ടി. ശാക്കിർ വേളത്തും പി.എം. സാലിഹ് മഞ്ചേരിയിലും പതാക ഉയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് കൽപ്പറ്റയിലും വിവിധ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും പതാക ഉയർത്തി.
