പത്തനംതിട്ട: തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കില്‍ വ്യാജ ഒപ്പിട്ട് നിക്ഷേപകയുടെ പണം തട്ടിയെടുത്ത മുന്‍ മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രീത ഹരിദാസിനെയാണ് പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം തള്ളിയ ഹൈക്കോടതി പ്രീതയോട് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. നിക്ഷേപകന്റെ ആറര ലക്ഷം രൂപ വ്യാജ ഒപ്പിട്ട് പ്രീത കൈക്കലാക്കിയെന്നാണ് കേസ്. 2015ല്‍ തിരുവല്ല മഠത്തില്‍ഭാഗം സ്വദേശിനി വിജയലക്ഷ്മി മോഹന്‍ അര്‍ബന്‍ സഹകരണ ബാങ്കിന്റെ മഞ്ഞാടി ശാഖയില്‍ മൂന്നര ലക്ഷം രൂപ നിക്ഷേപിച്ചു. 2022 ഒക്ടോബറില്‍ പലിശയടക്കം ആറര ലക്ഷം രൂപ പിന്‍വലിക്കാന്‍ അപേക്ഷ നല്കി. ജീവനക്കാര്‍ ഒറിജിനല്‍ രേഖകള്‍ വാങ്ങിയെങ്കിലും പണം നല്‍കിയില്ല. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വ്യാജ ഒപ്പിട്ടാണ് ബാങ്ക് ജീവനക്കാരി പണം തട്ടിയെടുത്തതെന്ന് വൃക്തമായി. പോലീസിനെ സമീപിച്ചെങ്കിലും…
Category: KERALA
ഗൾഫ് പ്രവാസികളുടെ യാത്രാക്ലേശത്തിന് അറുതി; കേന്ദ്രാനുമതി ലഭിച്ചാൽ കപ്പൽ സർവീസ് ആരംഭിക്കുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: ഗള്‍ഫിലെ മലയാളി പ്രവാസികള്‍ നേരിടുന്ന യാത്രാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗള്‍ഫിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗത മന്ത്രി ആന്റണി രാജുവും കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാളുമായി വ്യാഴാഴ്ച ചര്‍ച്ച നടത്തി. ഉത്സവ സീസണില്‍ വിമാനക്കമ്പനികള്‍ അമിത നിരക്ക് ഈടാക്കുന്നത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞതായി മന്ത്രി ദേവര്‍കോവില്‍ പറഞ്ഞു. കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ ആരംഭിക്കുന്നതിന് കേന്ദ്രത്തിന്റെ പൂര്‍ണ സഹകരണം ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയതായും ദേവര്‍കോവില്‍ കൂട്ടിച്ചേര്‍ത്തു. കേരള മാരിടൈം ബോര്‍ഡ് ചെയര്മാന് എന്‍.എസ്.പിള്ള, തുറമുഖ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.ടി.ജോയ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.പി. അന്‍വര്‍ സാദത്ത് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സെപ്തംബറില്‍ ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന് ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് കപ്പല്‍…
‘ഓപ്പറേഷൻ ചക്ര 2’: സൈബർ തട്ടിപ്പുകൾക്കെതിരെ കേരളം ഉള്‍പ്പടെ 11 സംസ്ഥാനങ്ങളിൽ സി ബി ഐ റെയ്ഡ്
കൊച്ചി: സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ കേരള ഉള്‍പ്പടെ 11 സംസ്ഥാനങ്ങളില്‍ സി.ബി.ഐ നടത്തിയ റെയ്ഡില്‍ ലാപ്ടോപ്പുകള്, ഹാര്‍ഡ് ഡിസ്കുകള്‍ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തു. 100 കോടി രൂപയുടെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പും തകര്‍ത്തു. സ്വകാര്യ, ദേശീയ, അന്തര്‍ദേശീയ ഏജന്‍സികളുമായി സഹകരിച്ചാണ് ‘ഓപ്പറേഷന് ചക്ര 2’ എന്ന പേരില്‍ റെയ്ഡുകള്‍ നടത്തിയത്. കേരളത്തിന് പുറമെ മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന, തമിഴ്നാട്, പഞ്ചാബ്, ബിഹാര്‍, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലായിരുന്നു റെയ്ഡ്. 32 മൊബൈല്‍ ഫോണുകള്‍, 48 ലാപ്ടോപ്പുകള്, ഹാര്‍ഡ് ഡിസ്കുകള്‍, 33 സിം കാര്‍ഡുകള്‍, പെന്‍ഡ്രൈവുകള്‍ എന്നിവ പിടിച്ചെടുത്തവയില്‍ പെടുന്നു. നിരവധി ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. സൈബര്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ച 15 ഇ-മെയില്‍ അക്കൗണ്ടുകളും കണ്ടെത്തി. ആഗോള ഐ.ടി കമ്പനി, ബഹുരാഷ്ട്ര ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനം എന്നീ വ്യാജേന അഞ്ച് സംസ്ഥാനങ്ങളില്‍ ഒമ്പത് കോള്‍…
മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കൽ നിർത്തിവയ്ക്കും; ജില്ലാ കളക്ടർ ഉറപ്പ് നൽകിയെന്ന് സിപിഎം; നിഷേധിച്ച് കളക്ടര്‍
ഇടുക്കി: മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നത് നിര്‍ത്തിവയ്ക്കുമെന്ന് ആര്‍ക്കും ഉറപ്പ് നല്‍കിയിട്ടില്ലെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു. ഒഴിപ്പിക്കല്‍ പ്രക്രിയ തുടരുമെന്നും കളക്ടര്‍ വ്യക്തമാക്കി. ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവയ്ക്കുമെന്ന് ജില്ലാ കളകറില്‍ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി വര്‍ഗീസ് പറഞ്ഞതിന് പിന്നാലെയാണ് ഷീബ ജോര്‍ജിന്റെ പ്രതികരണം. കോടതി നിരീക്ഷണത്തിലുള്ള കാര്യത്തില്‍ തനിക്ക് ഉറപ്പ് നല്കാന് കഴിയില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി. കോടതി നിര്‍ദ്ദേശപ്രകാരമുള്ള ഒറ്റപ്പെട്ട സംഭവമാണ് ഒഴിപ്പിക്കല്‍ നടപടിയെന്നാണ് സി വി വര്‍ഗീസ് പറഞ്ഞത്. ജില്ലാ കളക്ടറെ വിഷയം ബോധിപ്പിച്ച പ്രദേശത്ത് മറ്റൊരിടത്തും ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടക്കില്ലെന്ന് കളക്ടര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നാണ് സി വി വര്‍ഗീസിന്റെ അവകാശവാദം. ആനയിറങ്കല്‍, ചിന്നക്കനാല്‍ മേഖലയില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി ഏലക്കൃഷി നടത്തിയതാണ് ഒഴിപ്പിച്ചത്. ചിന്നക്കനാലില്‍ അഞ്ച് ഏക്കര്‍ കൈയ്യേറ്റ ഭൂമി ഒഴിപ്പിച്ചു. തഹസിൽദാറുടെ നേതൃത്വത്തില്‍ എത്തിയ…
സാന്ത്വനം സീരിയലിന്റെ സംവിധായകൻ ആദിത്യൻ അന്തരിച്ചു
തിരുവനന്തപുരം: സാന്ത്വനം സീരിയലിന്റെ സംവിധായകന് ആദിത്യന് (47) വ്യാഴാഴ്ച രാവിലെ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്നലെ രാത്രി ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തിയ ഉടന്‍ പുലര്‍ച്ചെ രണ്ട് മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. കൊല്ലം അഞ്ചല്‍ സ്വദേശിയായ ആദിത്യന് പേയാടിന് സമീപം വിട്ടിയത്ത് വാടക വീട്ടിലായിരുന്നു താമസം. പോസ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനില്‍ ജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കുകയും പിന്നീട് ജന്മനാട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്യും. സാന്ത്വനം കൂടാതെ വാനമ്പാടി, ആകാശദുത് തുടങ്ങിയ ഹിറ്റ് സീരിയലുകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്, അവ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തിന്റെ സീരിയലുകളും റേറ്റിംഗില്‍ ഏറെ മുന്നിലായിരുന്നു. സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നതിനിടെയാണ് മരണം. ആദിത്യയുടെ പെട്ടെന്നുള്ള വിയോഗം സിനിമാ-ടെലിവിഷന്‍ മേഖലയിലുള്ളവരെ ഞെട്ടിച്ചിരിക്കുകയാണ്. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിലേക്ക് നിരവധി പേരാണ് എത്തിയത്.
എസ്.ഐ.ഒ സ്ഥാപക ദിനം
വടക്കാങ്ങര : ഒക്ടോബർ 19 എസ്.ഐ.ഒ സ്ഥാപക ദിനത്തോടനുബന്ധിച്ച് വടക്കാങ്ങരയിൽ ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര സൗത്ത് ഹൽഖ അമീർ പി.കെ സലാഹുദ്ദീൻ മാസ്റ്റർ പതാക ഉയർത്തി. എസ്.ഐ.ഒ വടക്കാങ്ങര സൗത്ത് യൂനിറ്റ് സെക്രട്ടറി പി.കെ ആദിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ സിനാൻ, മുഹമ്മദ് ജദീർ, ഡോ. നബീൽ അമീൻ എന്നിവർ നേതൃത്വം നൽകി.
വനിതാ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബെഞ്ച് ക്ലർക്കിന് 23 വർഷം കഠിന തടവ്
പറവൂര്‍: താത്കാലിക ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ ബെഞ്ച് ക്ലാര്കിന് 23 വര്‍ഷം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പറവൂര്‍ അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. 2016 ഫെബ്രുവരിയിലാണ് കേസിനാസൂദമായ സംഭവം. മുന്ന് മാസത്തോളം പ്രതിയായ മാര്ട്ടിന് (53) പരാതിക്കാരിയായ യുവതിയെ കോടതി ഹാളിലും ടോയ്ലറ്റിലും വച്ച് ലൈംഗികമായി പീഡിപ്പിച്ചു. മാനസികമായി തകര്‍ന്ന യുവതി ഭര്‍ത്താവിനോട് പറയുകയും കണ്‍സിലിങ്ങിന് ശേഷം ആലുവ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ആലുവ ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ജി. വിജയന് അന്വേഷണം നടത്തി കുറ്റപ്രതം സമര്‍പ്പിച്ചു. വകുപ്പുതല അന്വേഷണത്തിന് ശേഷമാണ് മാര്‍ട്ടിനെ പിരിച്ചുവിട്ടത്.
ഡോ. വന്ദനാ ദാസ് വധക്കേസ്: പ്രതിക്ക് കുറ്റപത്രം വായിച്ചുകൊടുക്കുന്നത് ഹൈക്കോടതി തടഞ്ഞു
കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്ജന് ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സന്ദീപിന് കുറ്റപത്രം വായിച്ചുകൊടുക്കുന്നത് ഹൈക്കോടതി തടഞ്ഞു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ മാതാപിതാക്കളായ കെ ജി മോഹന്‍ദാസും ടി വസന്തകുമാരിയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വന്ദനയുടെ മാതാപിതാക്കളെ നേരിട്ട് കണ്ട് പരാതി പരിഹരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയോട് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരം നാട്ടകം ഗസ്റ്റ് ഹൗസില്‍ രക്ഷിതാക്കളെ കണ്ട് ഡിജിപി ചര്‍ച്ച നടത്തി. നിലവിലെ അന്വേഷണം സംബന്ധിച്ച തങ്ങളുടെ പരാതി പരിശോധിച്ചു വരികയാണെന്നും ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം വേണമെന്നും ഇന്നലെ ഹര്‍ജി പരിഗണിക്കവെ സര്‍ക്കാര്‍ അറിയിച്ചു. വിചാരണ കോടതിയില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ ഹര്‍ജി നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന…
ഭാര്യയ്ക്ക് ഭക്ഷണമുണ്ടാക്കാന്‍ അറിയില്ല എന്ന കാരണത്താല്‍ വിവാഹമോചനം അനുവദിക്കാനാവില്ല: ഹൈക്കോടതി
കൊച്ചി: ഭാര്യക്ക് പാചകം അറിയില്ല, ഭക്ഷണം പാകം ചെയ്ത് വിളമ്പുന്നില്ല… വിവാഹമോചനം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് ഭാര്യയ്ക്കെതിരെ തൃശൂര്‍ സ്വദേശി ഉന്നയിച്ച ആരോപണങ്ങള്‍. എന്നാല്‍, പാചകം അറിയാത്തതോ പാചകം ചെയ്യാത്തതോ വിവാഹമോചനത്തിനുള്ള കാരണമല്ലെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി അപ്പീല്‍ തള്ളി. കുടുംബ കോടതി തന്റെ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്. കുടുംബ കോടതിയുടെ ഉത്തരവില്‍ അപാകതയില്ലെന്നും ഭക്ഷണം തയ്യാറാക്കാത്തത് വിവാഹമോചനത്തിലേക്ക് നയിക്കുന്ന ക്രുരതയായി കണക്കാക്കാനാവില്ലെന്നും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രനും സോഫി തോമസും അടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. വിവാഹം കഴിഞ്ഞ് ഏഴ് മാസത്തിന് ശേഷം ഭാര്യ നിസാര കാരണങ്ങളുടെ പേരില്‍ വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് മടങ്ങിയെന്നും ബന്ധുക്കള്‍ക്ക് മുന്നില്‍ വെച്ച് തന്നെ അപമാനിച്ചെന്നും ഹര്ജിക്കാരന് ആരോപിച്ചു. എന്നാല്‍, ഭര്‍ത്താവിന് പെരുമാറ്റ വൈകല്യമുണ്ടെന്നായിരുന്നു ഭാര്യയുടെ മറുവാദം. ഇത് കോടതി ശരിവച്ചു. 2012ലാണ് ഇരുവരും വിവാഹിതരായത്.…
“വിധേയപ്പെടാത്ത വിദ്യാർത്ഥിത്വം ആത്മാഭിമാനത്തിന്റെ രാഷ്ട്രീയം” : ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കാമ്പസ് കാരവന് തുടക്കമായി
മലപ്പുറം : വിധേയപ്പെടാത്ത വിദ്യാർത്ഥിത്വം ആത്മാഭിമാനത്തിന്റെ രാഷ്ട്രീയം എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല പ്രസിഡന്റ് ജംഷീൽ അബൂബക്കർ നയിക്കുന്ന ക്യാമ്പസ് കാരവനിന് തുടക്കമായി. രാവിലെ 9 മണിക്ക് പി എസ് എം ഓ കോളേജിൽ വെച്ച് ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. വിവിധ സ്ഥലങ്ങളിൽ വെൽഫെയർ പാർട്ടി മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ ജംഷീൽ അബൂബക്കർ ഹാരാർപ്പണം ചെയ്തു ക്യാമ്പസ് കാരവന്റെ ആദ്യ ദിനത്തിൽ ഗവണ്മെന്റ് കോളേജ് മലപ്പുറം, അൽ ജാമിഅ ആർട്സ് ആൻഡ് സയൻസ് കോളേജ് പൂപ്പലം , പോളിടെക്നിക് കോളേജ് അങ്ങാടിപ്പുറം, നസ്ര കോളേജ് എന്നീ കോളേജുകൾ സന്ദർശിച്ചു. ജനറൽ സെക്രട്ടറി ബാസിത് താനൂർ, ജില്ലാ വൈസ് പ്രസിഡന്റ് വി ടി എസ് ഉമർ തങ്ങൾ, ഷാറൂൺ അഹമ്മദ്, ഫയാസ് ഹബീബ്, സുജിത്, നുഹാ മറിയം,…
