സാന്ത്വനം സീരിയലിന്റെ സംവിധായകൻ ആദിത്യൻ അന്തരിച്ചു

തിരുവനന്തപുരം: സാന്ത്വനം സീരിയലിന്റെ സംവിധായകന്‍ ആദിത്യന്‍ (47) വ്യാഴാഴ്ച രാവിലെ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്നലെ രാത്രി ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തിയ ഉടന്‍ പുലര്‍ച്ചെ രണ്ട്‌ മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്നതിനിടെയാണ്‌ മരിച്ചത്‌.

കൊല്ലം അഞ്ചല്‍ സ്വദേശിയായ ആദിത്യന്‍ പേയാടിന്‌ സമീപം വിട്ടിയത്ത്‌ വാടക വീട്ടിലായിരുന്നു താമസം. പോസ്റ്മോര്‍ട്ടത്തിന്‌ ശേഷം മൃതദേഹം ഭാരത്‌ ഭവനില്‍ ജനങ്ങള്‍ക്ക്‌ ആദരാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കുകയും പിന്നീട്‌ ജന്മനാട്ടിലേക്ക്‌ കൊണ്ടുപോകുകയും ചെയ്യും.

സാന്ത്വനം കൂടാതെ വാനമ്പാടി, ആകാശദുത്‌ തുടങ്ങിയ ഹിറ്റ്‌ സീരിയലുകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്‌, അവ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തിന്റെ സീരിയലുകളും റേറ്റിംഗില്‍ ഏറെ മുന്നിലായിരുന്നു. സിനിമ സംവിധാനം
ചെയ്യാനൊരുങ്ങുന്നതിനിടെയാണ്‌ മരണം.

ആദിത്യയുടെ പെട്ടെന്നുള്ള വിയോഗം സിനിമാ-ടെലിവിഷന്‍ മേഖലയിലുള്ളവരെ ഞെട്ടിച്ചിരിക്കുകയാണ്‌. മൃതദേഹം
സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിലേക്ക്‌ നിരവധി പേരാണ് എത്തിയത്.

Print Friendly, PDF & Email

Leave a Comment

More News