തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും ചെറുതോണിയിൽ നല്‍കിയ സ്വീകരണത്തിനിടെ എംഎം മണിയും കെ കെ ശിവരാമനും തമ്മില്‍ സൗഹൃദ സംഭാഷണം. ഇടുക്കിയിലെ ഭൂമി കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച വിഷയത്തെ തുടര്‍ന്ന് ഇരുവരും പരസ്പരം വിമര്‍ശിച്ചിരുന്നു. നേതാക്കള്‍ കഴിഞ്ഞ ദിവസം വേദി പങ്കിട്ടതായി കണ്ടെത്തി. ശിവരാമന്‍ സിപിഎമ്മിന്റെ നിലപാടിനെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത് മണിയെ പ്രകോപിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഇരുവരും പരസ്പരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍, ചെറുതോണിയിലെ പരിപാടിയില്‍ നേതാക്കളിരുവരും വേദി പങ്കിടുകയും പരിപാടിക്കു ശേഷം പരസ്പരം കൈപിടിച്ച് വേദി വിടുകയും ചെയ്തു. “ഞങ്ങള്‍ തമ്മില്‍ തര്‍ക്കമില്ല, പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി, ബാക്കി പിന്നീട് നോക്കാം” എന്നായിരുന്നു മണിയുടെ പ്രതികരണം. മണി ആശാന്‍ പറഞ്ഞതുതന്നെയാണ് എനിക്കും പറയാനുള്ളതെന്ന് ശിവരാമനും പറഞ്ഞു.
Category: KERALA
സംസ്ഥാനത്ത് കാലവര്‍ഷം ശക്തം; പലയിടത്തും വെള്ളത്തിനടിയിൽ; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. ഇന്നലെ രാത്രി തുടങ്ങിയ കനത്ത മഴ പലയിടത്തും ഇപ്പോഴും തുടരുകയാണ്. തിരുവനന്തപുരം ഉള്‍പ്പടെ തെക്കന്‍ കേരളത്തില്‍ ഇന്നലെ രാത്രി മുതല്‍ കനത്ത മഴയാണ്. മണക്കാട്, ഉള്ളൂരിലെ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളായണിയില്‍ വീടുകളില്‍ വെള്ളം കയറിയതായി റിപ്പോര്‍ട്ടുണ്ട്. ചാക്കായും പാറ്റൂരും ഉള്‍പ്പടെ നഗരത്തിലെ മിക്ക റോഡുകളും വെള്ളത്തിനടിയിലാണ്. ഇതുമൂലം ഗതാഗതം തടസ്സപ്പെട്ടു. ഗ്രാമപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. എറണാകുളത്ത് റോഡുകള്‍ ഉള്‍പ്പെടെ പലയിടത്തും വെള്ളക്കെടുണ്ട്. കലൂര്‍, എംജി റോഡ്, ഇടപ്പള്ളി ഭാഗങ്ങളില്‍ വെള്ളക്കെട്ടുണ്ട്. ഇവിടെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇന്നലെ വൈകിട്ടോടെ തുടങ്ങിയ മഴ രാത്രിയോടെ ശക്തമായി. പത്തനംതിട്ട റാന്നിയില്‍ കനത്ത മഴയാണ്. പല വീടുകളിലും വെള്ളം കയറിയതായാണ് റിപ്പോര്‍ട്ട്. തെക്ക് കിഴക്കന്‍ അറബിക്കടലിലും മധ്യ കിഴക്കന്‍ അറബിക്കടലിലും ചുഴലിക്കാറ്റിന്റെ സാന്നിധ്യം മൂലം മഴ ശക്തമായി. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ഇടിയും മിന്നലോടുകൂടിയ മിതമായ/ശരാശരി മഴയ്ക്കും…
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: 57.75 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ സുപ്രധാന സംഭവവികാസത്തിൽ, സഹകരണ ബാങ്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉൾപ്പെട്ട വിവിധ വ്യക്തികളുടെ 57.75 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) താൽക്കാലികമായി കണ്ടുകെട്ടി. കണ്ടുകെട്ടിയ സ്വത്തുക്കളിൽ കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ ഭൂമിയും കെട്ടിടങ്ങളും അടങ്ങുന്ന 117 സ്ഥാവര സ്വത്തുക്കളും 11 വാഹനങ്ങൾ ഉൾപ്പെടെയുള്ള ജംഗമ സ്വത്തുക്കളും ഉൾപ്പെടുന്നുവെന്ന് ഇഡി വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യത്തിൽ സജീവമായി ഉൾപ്പെട്ട വ്യക്തികളുടെ 92 ബാങ്ക് അക്കൗണ്ടുകളിലെ സ്ഥിരനിക്ഷേപങ്ങളും ക്രെഡിറ്റ് ബാലൻസുകളും അറ്റാച്ചു ചെയ്തിട്ടുണ്ടെന്ന് ഇഡി അറിയിച്ചു. അനിൽകുമാർ കെ.ബി., അബ്ദുൾ നാസർ, അബ്ദുൾ ഗഫൂർ, ഗോപാലകൃഷ്ണൻ, പ്രദീപ് കെ.കെ., രാജീവൻ സി.എം., സുനിൽകുമാർ കെ.ഡി., ആമിന പാലിപ്പറമ്പിൽ, പോൾസൺ എ.ജെ., രമേഷ് പി.വി., ഡേവി വർഗീസ്, അനിൽ സുബാഷ്, ജിൽസി. സി.കെ., സതീഷ്‌കുമാർ പി.,…
മുതിർന്ന മാധ്യമ പ്രവർത്തകൻ സാമുവേൽ ഡേവിഡ് അന്തരിച്ചു; സംസ്ക്കാരം നാളെ
കായംകുളം: മുതിർന്ന മാധ്യമ പ്രവർത്തകനും കായംകുളം പ്രസ്സ് ക്ലബ് രക്ഷാധികാരിയും ‘മംഗളം’ ദിനപത്രം കായംകുളം ലേഖകനുമായ അമ്പികുളങ്ങര സാം വില്ലയിൽ സാമുവേൽ ഡേവിഡ് (കുഞ്ഞുമോൻ – 69) നിര്യാതനായി. മൃതദേഹം നാളെ (ഞായർ) രാവിലെ 8 മണിക്ക് ഭവനത്തിൽ എത്തിക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 3 മണിക്ക് കായംകുളം ശാലേം മാർത്തോമ്മാ പള്ളിയിൽ സംസ്കരിക്കും. ഭാര്യ:അറുനൂറ്റിമംഗലം വാഴവിള തെക്കേതിൽ കുടുംബാംഗം മേഴ്സി. മകൻ: പാസ്റ്റർ ഡേവിഡ് സാം രാജ് (ഹെവൻലി ഫീസ്റ്റ് ചർച്ച്,ദുബായ്). മരുമകൾ: ലെസ്ലി എലിസബേത്ത് ഉമ്മൻ. നിര്യാണത്തിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജി. ശങ്കർ, ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി, ജില്ലാ പ്രസിഡൻ്റ് നവാസ് അഹമ്മദ്, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള, ജോയിൻ്റ് സെക്രട്ടറി നൗഷാദ് മാങ്കാംകുഴി എന്നിവർ അനുശോചിച്ചു. ‘മംഗളം’ ദിനപത്രത്തിന്റെ ആവിർഭാവ…
കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പിൽ സംഘർഷം; മുൻ എംഎൽഎയെ പൊലീസ് മർദ്ദിച്ചതായി പരാതി
പത്തനംതിട്ട: പത്തനംതിട്ട കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പിനിടെ മുന്‍ എംഎല്‍എ കെ.സി. രാജഗോപാലിനെ പോലീസ് മര്‍ദിച്ചതായി പരാതി. തിരഞ്ഞെടുപ്പ് പോളിംഗ് കേന്ദ്രമായ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പുറത്തായിരുന്നു സംഭവം. സ്ഥലത്ത് സിപിഎമ്മുകാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ വ്യാജ വോട്ട് സംബന്ധിച്ച ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്ന് രാവിലെ മുതല്‍ പോളിംഗ് സ്റേഷന് സമീപം സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. കോണ്‍ഗ്രസ് വ്യാപക കള്ളവോട്ട് നടത്തിയെന്നും കള്ളവോട്ടിനെ പിന്തുണക്കാന്‍ ജനം തടിച്ചുകൂടുന്നുവെന്നും ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ ഇവിടെ ഒത്തുകൂടിയിരുന്നു. ഇവരോട് പിരിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. ഈ സമയം പൊലീസ് ലാത്തികൊണ്ട് മര്‍ദ്ദിക്കുകയും താഴേക്ക് തള്ളുകയും ചെയ്തതായി കെസി രാജഗോപാല്‍ ആരോപിച്ചു. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പത്തനംതിട്ട സര്‍വീസ് സഹകരണ ബാജ് തിരഞ്ഞെടുപ്പ് മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നിരുന്നു. അന്നും സംഘര്‍ഷമുണ്ടായി. കള്ള…
ഭാര്യയെ ചിരവ കൊണ്ടടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ കേസിൽ ഹെൽത്ത് ഇൻസ്‌പെക്ടർ കുറ്റക്കാരന്‍; ശിക്ഷ തിങ്കളാഴ്ച വിധിക്കും
കൊല്ലം: ചിരവ കൊണ്ട് തലയ്ക്കടിച്ച ശേഷം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ശാസ്താംകോട്ട രാജഗിരി അനിതാഭവനില്‍ ആഷ്‌ലി സോളമനെ (50) യാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്മി ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്. പ്രതിയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും. ആരോഗ്യവകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്പെക്റായിരുന്ന പ്രതി കേസിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്നു. 2018 ഒക്ടോബര്‍ ഒമ്പതിനാണ് കേസിനാസ്ദമായ സംഭവം നടന്നത്. സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപികയായ ഭാര്യ അനിത സ്റ്റീഫനാണ് കൊല്ലപ്പെട്ടത്. അനിതയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് ആഷ്‌ലി സോളമന്‍ അവരെ വീട്ടുതടങ്കലിലാക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അനിതയുടെ സുഹൃത്ത് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. തുടര്‍ന്ന് അനിതയോട് ഒക്ടോബര്‍ 9ന് ഹൈക്കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ടു. അന്ന് ഉച്ചയ്ക്ക് ശേഷം വീട്ടിലെത്തിയ പ്രതി ഭാര്യയെ ചിരവ കൊണ്ട് തലയ്ക്കടിക്കുകയും ചുരിദാര്‍ ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച്…
വെൽഫെർ പാർട്ടി അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ മാർച്ച് ഒക്ടോബർ 16ന്
മലപ്പുറം: റെയിൽ ഗതാഗത സൗകര്യങ്ങൾ സാധാരണ ജനങ്ങൾക്ക് അപ്രാപ്യമാക്കുന്ന നരേന്ദ്ര മോഡി സർക്കാറിന്റെ നടപടികൾക്കെതിരെ വെൽഫെർ പാർട്ടി അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. കേരളത്തിലൂടെ സർവീസ് നടത്തുന്ന പ്രധാനപ്പെട്ട ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ വെട്ടക്കുറിക്കുന്നത് ജനങ്ങൾക്ക് ദുരിതമുണ്ടാക്കുന്നതാണ്. നിലവിൽ ആവശ്യത്തിന് സീറ്റുകൾ ലഭിക്കാതെ പ്രയാസപ്പെടുന്ന സാധാരണക്കാർക്ക് കൂടുതൽ ദുരിതം ഉണ്ടാക്കുന്നതാണ് ഈ നടപടി. സ്ലീപ്പർ കോച്ചുകൾ നിർത്തി എസി കോച്ചുകൾ വർദ്ധിപ്പിച്ച നടപടി പിൻവലിക്കുക, ലോക്കൽ ട്രെയിനുകളുടെ പേര് എക്സ്പ്രസാക്കി ചാർജ് വർദ്ധിപ്പിച്ച നടപടികൾ പിൻവലിക്കുക, രാജ്യറാണി കന്യാകുമാരി വരെ നീട്ടുക, നിലമ്പൂർ ഷൊർണൂർ പാതയിൽ പുതിയ ട്രെയിൻ അനുവദിക്കുക, നിലമ്പൂർ നെഞ്ചൻകോട് റെയിൽവേ പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് 2023 ഒക്ടോബർ 16 തിങ്കൾ വൈകുന്നേരം 04 ന് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നത്. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി…
ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു
എറണാകുളം : ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സോളിഡാരിറ്റി, SIO, GIO കൊച്ചി സിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം നഗരത്തിൽ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. തദ്ദേശീയരായ ഫലസ്തീൻ ജനതയെ ആട്ടിയോടിച്ചു സാമ്രാജ്യത്വ ശക്തികളുടെ ഒത്താശയോടെ ഇസ്രായേൽ നടത്തുന്ന അധിനിവേശം എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു. ക്രൂരമായ ആക്രമണങ്ങളിലും കൂട്ടക്കുരുതികളിലും പിഞ്ചു കുട്ടികളടക്കം നിരവധി ആളുകളാണ് കൊല്ലപ്പെടുന്നത്. അതിനെതിരെയുള്ള ഫലസ്തീൻ ജനതയുടെ പോരാട്ടത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് റാലി സംഘടിപ്പിച്ചത്. സോളിഡാരിറ്റി കൊച്ചി സിറ്റി പ്രസിഡന്റ് അനീഷ് മുല്ലശ്ശേരി, എസ്. ഐ. ഒ പ്രസിഡന്റ് അബ്ദുൽ ബാസിത്, ജി. ഐ ഒ പ്രസിഡന്റ് റിസ് വാന ഷിറിൻ എന്നിവർ നേതൃത്വം നൽകി. പ്രകടനത്തിനു ശേഷം വഞ്ചി സ്ക്വയറിൽ ജമാഅത്തെ ഇസ്ലാമി കൊച്ചി സിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സമ്മേളനവും സംഘടിപ്പിച്ചു. നിരവധി രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ പങ്കെടുത്തു.
സ്റ്റേജ് മാജിക് രംഗത്ത് ഇന്ത്യയിലെ ആദ്യത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് മജീഷ്യൻ ആൽവിൻ റോഷന്
കണ്ണൂർ : മൂന്നു മിനിറ്റിൽ 11 സ്റ്റേജ് മാജിക് ട്രിക്സുകൾ അവതരിപ്പിച്ചുകൊണ്ട് അമേരിക്കൻ മജീഷ്യൻ ഇവാൻ ക്രേ (യുഎസ്എ) യുടെ 10 മാജിക് ട്രിക്‌സ് മറികടന്നുകൊണ്ട് ഇന്ത്യയിൽ ആദ്യത്തെ സ്റ്റേജ് മാജിക് ഇനത്തിൽ വ്യക്തിഗത ഗിന്നസ് വേൾഡ് റെക്കോർഡ് കണ്ണൂർ പാപ്പിനിശ്ശേരി ഹാജി റോഡ് സ്വദേശി മജീഷ്യൻ ആൽവിൻ റോഷൻ കരസ്ഥമാക്കി. 2023 മെയ് 21നാണ് ആൽവിൻ തന്റെ ശ്രമം നടത്തിയത്. തുടർന്ന് തെളിവുകൾ ഗിന്നസ് അധികാരികൾക്ക് അയച്ചുകൊടുത്തു. മൂന്നു മാസത്തെ സൂക്ഷ്മ പരിശോധനകൾക്ക് ശേഷമാണ് റെക്കോർഡ് സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പ് ആൽവിനു ലഭിക്കുന്നത്. ഇതിനു മുൻപ് ആൽവിന് “മോസ്റ്റ് മാസ്റ്റിക്സ് ഇൻ ടു എ ടവർ ഇൻ വൺ മിനിറ്റ്”കാറ്റഗറിയിൽ വ്യക്തിഗത ഗിന്നസ് റെക്കോർഡ് ലഭിച്ചിട്ടുണ്ടായിരുന്നു. ഈ റെക്കോർഡ് നേട്ടത്തോടുകൂടി രണ്ട് വ്യക്തിഗത ഗിന്നസ് റെക്കോർഡ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ മജീഷ്യൻ കൂടിയായി മാറിയിരിക്കുകയാണ് ആല്‍വിന്‍.
കേന്ദ്ര വനമിത്ര പുരസ്ക്കാര ജേതാവ് പ്രൊഫ. ടി. ശോഭീന്ദ്രൻ (76) അന്തരിച്ചു; എടത്വയിൽ അനുശോചന യോഗം നടന്നു
എടത്വ: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ (76) അന്തരിച്ചു. എടത്വയിൽ അനുശോചന യോഗം നടന്നു. പ്രകൃതിയെ ജീവനു തുല്യം സ്നേഹിക്കുകയും പരിസ്ഥിതിയോട് ചേര്‍ന്ന് ജീവിക്കുകയും ചെയത് വ്യക്തിയായിരുന്നു പ്രൊഫ. ശോഭീന്ദ്രന്‍ മാഷെന്നും പരിസ്ഥിതി പ്രവർത്തകർ അനുസ്മരിച്ചു. ‘മഴ മിത്ര ‘ത്തിൽ ചേർന്ന അനുശോചന യോഗം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് ഉദ്ഘാടനം ചെയ്തു. ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ പ്രസിഡൻ്റ് ഡോ. ജോൺസൺ വി.ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകർക്ക് ഒരു പാഠപുസ്തകമായിരുന്നു ശോഭീന്ദ്രൻ മാഷെന്ന് അദ്ദേഹം അനുസ്മരിച്ചു. ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ എടത്വ ആൻ്റപ്പൻ അമ്പിയായം (39) അകാല ചരമം പ്രാപിച്ചതിനെ തുടർന്ന് ആൻ്റപ്പൻ അമ്പിയായം ബാക്കി വെച്ച സ്വപ്നം യുവതലമുറയിലേക്ക് എത്തിക്കുവാൻ അശ്രാന്ത പരിശ്രമം നടത്തിയ വ്യക്തിയായിരുന്നെന്നും ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന വ്യക്തിത്വവും ‘മഴമിത്ര ‘ത്തിൻ്റെ സാക്ഷാത്ക്കാരത്തിന്…
