സംസ്ഥാനത്ത് കാലവര്‍ഷം ശക്തം; പലയിടത്തും വെള്ളത്തിനടിയിൽ; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത്‌ കാലവര്‍ഷം ശക്തമായി. ഇന്നലെ രാത്രി തുടങ്ങിയ കനത്ത മഴ പലയിടത്തും ഇപ്പോഴും
തുടരുകയാണ്‌. തിരുവനന്തപുരം ഉള്‍പ്പടെ തെക്കന്‍ കേരളത്തില്‍ ഇന്നലെ രാത്രി മുതല്‍ കനത്ത മഴയാണ്‌. മണക്കാട്‌,
ഉള്ളൂരിലെ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളായണിയില്‍ വീടുകളില്‍ വെള്ളം കയറിയതായി റിപ്പോര്‍ട്ടുണ്ട്‌. ചാക്കായും പാറ്റൂരും ഉള്‍പ്പടെ നഗരത്തിലെ മിക്ക റോഡുകളും വെള്ളത്തിനടിയിലാണ്‌. ഇതുമൂലം ഗതാഗതം തടസ്സപ്പെട്ടു. ഗ്രാമപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്‌.

എറണാകുളത്ത്‌ റോഡുകള്‍ ഉള്‍പ്പെടെ പലയിടത്തും വെള്ളക്കെടുണ്ട്‌. കലൂര്‍, എംജി റോഡ്‌, ഇടപ്പള്ളി ഭാഗങ്ങളില്‍
വെള്ളക്കെട്ടുണ്ട്‌. ഇവിടെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്‌. ഇന്നലെ വൈകിട്ടോടെ തുടങ്ങിയ മഴ രാത്രിയോടെ
ശക്തമായി. പത്തനംതിട്ട റാന്നിയില്‍ കനത്ത മഴയാണ്‌. പല വീടുകളിലും വെള്ളം കയറിയതായാണ്‌ റിപ്പോര്‍ട്ട്‌.

തെക്ക്‌ കിഴക്കന്‍ അറബിക്കടലിലും മധ്യ കിഴക്കന്‍ അറബിക്കടലിലും ചുഴലിക്കാറ്റിന്റെ സാന്നിധ്യം മൂലം മഴ ശക്തമായി. അടുത്ത അഞ്ച്‌ ദിവസത്തേക്ക്‌ സംസ്ഥാനത്ത്‌ ഇടിയും മിന്നലോടുകൂടിയ മിതമായ/ശരാശരി മഴയ്ക്കും ഒക്ടോബര്‍ 18 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കുറിൽ 30-40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന്‌ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചു.

15-10-2023: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട, മലപ്പുറം, കോഴിക്കോട്‌, വയനാട്‌.

16-10-2023: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍കോട്‌.
17-10-2023: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌.

18-10-2023: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്‌.

ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക്‌ സാധ്യതയുണ്ടെന്നാണ്‌ മുന്നറിയിപ്പ്‌, കനത്ത മഴയെന്നാല്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 15.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും.

കേരളത്തില്‍ ഇന്നും വരും ദിവസങ്ങളിലും യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചതിനാല്‍ മലയോര മേഖലകളില്‍ ശക്തമായ മഴയ്ക്ക്‌ സാധ്യതയുണ്ട്‌. താഴ്‌ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ടിന്‌ സാധ്യതയുണ്ട്‌. പൊതുമേഖലാ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അതീവ ജാഗ്രത പാലിക്കണം.

Print Friendly, PDF & Email

Leave a Comment

More News