തിരുവനന്തപുരം: കേരളത്തിന്റെ മികച്ച മാതൃകകളെയും വിവിധ മേഖലകളിൽ ഇതുവരെ ആർജിച്ച നേട്ടങ്ങളെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരളത്തിന്റെ മഹോത്സവം കേരളീയം 2023ന്റെ മീഡിയ സെന്റർ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ പ്രവർത്തനം തുടങ്ങി. മലയാളത്തിന്റെ വാനമ്പാടി കെ. എസ്. ചിത്ര മീഡിയ സെന്റർ ഉദ്ഘാടനം ചെയ്തു. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിലാണ് മീഡിയ സെന്റർ പ്രവർത്തിക്കുന്നത്. ലോകം നിറഞ്ഞുനിൽക്കുന്ന മലയാളിയെ ആഘോഷിക്കാൻ കേരളീയം പരിപാടി നടത്താൻ തീരുമാനിച്ച സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നതായി കെ.എസ്. ചിത്ര പറഞ്ഞു. ഈ വർഷം നവംബർ ഒന്നിലെ കേരളപ്പിറവി ദിനം ഏറ്റവും മികച്ചതായിരിക്കും. കാരണം അന്ന് മുതൽ ഒരാഴ്ചക്കാലമാണ് തിരുവനന്തപുരത്ത് കേരളീയം 2023 നടക്കുക. എല്ലാ മേഖലകളിലെയും കേരളത്തിന്റെ ലോകോത്തര സംഭാവനകളെ ലോകത്തിനു മുമ്പാകെ വിളംബരം ചെയ്യുന്നതിനുള്ള ഉജ്ജ്വല വേദിയാണ് കേരളീയമെന്ന് ചിത്ര പറഞ്ഞു. ഒരു ഗായിക എന്ന നിലയിൽ ലോകത്തിന്റെ വിവിധ…
Category: KERALA
9 വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും
ന്യൂഡൽഹി: ഇന്ന് ഉച്ചയ്ക്ക് 12:30 ന് വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും. രാജ്യത്തെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും റെയിൽ യാത്രക്കാർക്ക് ലോകോത്തര സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ചുവടുവയ്പ്പാണ് ഈ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ. ഈ വന്ദേ ഭാരത് ട്രെയിനുകൾ അവയുടെ പ്രവർത്തന റൂട്ടുകളിൽ ഏറ്റവും വേഗത്തിൽ ഓടുകയും യാത്രക്കാർക്ക് ധാരാളം സമയം ലാഭിക്കുകയും ചെയ്യും. റൂട്ടിലെ നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിനുമായി താരതമ്യപ്പെടുത്തുമ്പോൾ, റൂർക്കേല-ഭുവനേശ്വര്‍-പുരി വന്ദേ ഭാരത് എക്സ്പ്രസ്, കാസർഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് എന്നിവയാണ്. ഹൈദരാബാദ്-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് 2.5 മണിക്കൂർ ലാഭിക്കും; തിരുനെൽവേലി-മധുര-ചെന്നൈ വന്ദേ ഭാരത് എക്‌സ്പ്രസ് 2 മണിക്കൂറിലധികം ലാഭിക്കും. കേരളത്തിന് ലഭിച്ച രണ്ടാമത്തെ വന്ദേഭാരത് ഉൾപ്പെടെ 9 വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി…
കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സഹീർ തുർക്കിയെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും
എറണാകുളം: കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമിച്ച കേസിൽ കൂടുതല്‍ വ്യക്തതയ്ക്കായി മണ്ണാർക്കാട് സ്വദേശി സഹീർ തുർക്കിയെ നാളെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും. ഇതിനായി സഹീറിന് നോട്ടീസ് നൽകിയിട്ടുണ്ട്. തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് സഹീർ തുർക്കിയെ ഇന്നലെ എൻഐഎ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഇയാളെ എട്ട് മണിക്കൂറോളം ചോദ്യം ചെയ്തു. ഇതിന് പിന്നാലെ തിങ്കളാഴ്ച ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നൽകി തിരിച്ചയച്ചു. തീവ്രവാദ കേസിൽ അറസ്റ്റിലായ നബീൽ അഹമ്മദിന്റെ അടുത്ത സുഹൃത്താണ് സഹീർ തുർക്കി. ഒളിവിൽ കഴിയാൻ നബീലിനെ സഹായിച്ചത് ഇയാളാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നായിരുന്നു സഹീറിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായകമായ ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതിന്റ പരിശോധനയും തുടരുകയാണ്. ഇതിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലും ഇന്നലെ സഹീർ നൽകിയ മൊഴിയുടെ കൂടുതൽ വിവരങ്ങൾ തേടിയുമാകും ചോദ്യം ചെയ്യൽ. കോയമ്പത്തൂരിനടുത്ത്…
സര്‍ക്കാരിന്റെ മുന്നേറ്റങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ നവംബര്‍ 18 മുതല്‍ കേരളത്തിലുടനീളം പര്യടനം; മുഖ്യമന്ത്രിയും മന്ത്രിമാരും നേതൃത്വം നല്‍കും
തിരുവനന്തപുരം: നവകേരള നിർമിതിയുടെ ഭാഗമായി ഇതിനകം സർക്കാർ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാർ നവംബർ 18 മുതൽ ഡിസംബർ 24 വരെ മണ്ഡലങ്ങളിലും ഔദ്യോഗിക പര്യടനം നടത്തി സമസ്ത മേഖലയിലെയും പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും, മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസും നടത്തും. നവംബർ 18നു കാസർഗോഡ് നിന്നാണ് നിന്നാണ് പരിപാടി ആരംഭിക്കുന്നത്. പരിപാടിയെ സംബന്ധിച്ചു പൊതുഭരണ വകുപ്പ് മാർഗരേഖ പുറപ്പെടുവിച്ചു. പരിപാടിയുടെ സംസ്ഥാനതല കോ-ഓർഡിനേറ്റർ പാർലമെന്ററികാര്യ മന്ത്രി ആയിരിക്കും. ജില്ലകളിൽ പരിപാടി വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള ചുമതല അതത് ജില്ലകളിലെ മന്ത്രിമാർക്കും മന്ത്രിമാർ ഇല്ലാത്ത ജില്ലകളുടെ ചുമതല ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർക്കുമായിരിക്കും. ജില്ലകളിൽ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുള്ള ചുമതല ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്കായിരിക്കും. ഓരോ മണ്ഡലത്തിലും എം.എൽ.എമാർ പരിപാടിക്കു നേതൃത്വം വഹിക്കണം. സെപ്റ്റംബർ മാസത്തിൽ…
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: കേന്ദ്ര സര്‍ക്കാര്‍ പീഡിപ്പിക്കുകയാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആരോപണത്തിനെതിരെ വി മുരളീധരന്‍
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണത്തെ കേന്ദ്ര സർക്കാരിന്റെ പീഡനമായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. 150 കോടി രൂപയുടെ കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തെ കേന്ദ്രസർക്കാരിന്റെ വേട്ടയാടൽ എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചതെന്ന് വി മുരളീധരൻ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പീഡന ആരോപണം അങ്ങ് മനസ്സില്‍ വെച്ചാല്‍ മതി. പാവപ്പെട്ടവരാണ് സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നത്. പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ച ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി സെക്രട്ടറിയും ന്യായീകരിക്കുകയാണെന്ന് മന്ത്രി മുരളീധരന്‍ പറഞ്ഞു. സഹകരണ ബാങ്ക് അഴിമതിയെക്കുറിച്ച് ചോദിച്ചപ്പോൾ 150 കോടി ചെറിയ തുകയാണെന്ന് ഒരു മന്ത്രി പറഞ്ഞതായും മുരളീധരൻ ഓർമിപ്പിച്ചു. സാധാരണക്കാർ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കായി സ്വരൂപിച്ച തുകയാണ് കൊള്ളയടിക്കപ്പെട്ടത്. മുൻ മന്ത്രിയും സിപിഐ എം നേതാവുമായ…
സംസ്ഥാനതല വനം വന്യ ജീവി വാരാഘോഷം: പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് പക്ഷിമൃഗാദികളെ എത്തിക്കുന്നത് ആഘോഷമാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍
തൃശ്ശൂര്‍: ഒക്ടോബർ രണ്ടിന് നടക്കുന്ന സംസ്ഥാനതല വനം വന്യ ജീവി വാരാഘോഷത്തോടനുബന്ധിച്ച് തൃശൂർ ജില്ലയിലെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മൃഗങ്ങളെ കൊണ്ടു വരുന്ന ചടങ്ങ് പുത്തൂരിന്റെ ഉത്സവമാക്കിയെടുക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. പുത്തൂരിലേയ്ക്ക് മൃഗങ്ങളെയും പക്ഷികളെയും കൊണ്ട് വരുന്നതിൻ്റെയും വനം വന്യ ജീവി വാരാഘോഷത്തിൻ്റെയും സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട സബ് കമ്മിറ്റി രൂപീകരണയോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൈയ്യപ്പള്ളി മൂല, കൊങ്ങമ്പറ എന്നിവിടങ്ങളിൽ നിന്നായി വർണ്ണാഭമായ രണ്ട് ഘോഷയാത്രകൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വാരാഘോഷത്തിൽ വനം-മൃഗശാല – വൈദ്യുത വകുപ്പ് മന്ത്രിമാരും ജില്ലയിലെ മൂന്നു മന്ത്രിമാരുമടക്കം ആറ് മന്ത്രിമാർ പങ്കെടുക്കും. പഞ്ചായത്ത് ഭരണസമിതിക്കാണ് മുഖ്യ ചുമതല. ബ്ലോക്ക് പഞ്ചായത്തിന്റെയും മറ്റു പഞ്ചായത്തുകളുടെയും സഹകരണത്തോടുകൂടി ആയിരിക്കും ഘോഷയാത്രയും മറ്റും സംഘടിപ്പിക്കുക. ജനപ്രതിനിധികളും പൗര പ്രമുഖരും ഉദ്യോഗസ്ഥരുമടങ്ങുന്ന എട്ട് സബ് കമ്മിറ്റികളാണ് രൂപീകരിച്ചത്. സബ് കമ്മിറ്റി…
അമല റെയില്‍വേ മേല്‍പാലത്തിന് സമാന്തര മേല്‍പാലം: എം എല്‍ എ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും അധികൃതരും സ്ഥലം സന്ദര്‍ശിച്ചു
തൃശ്ശൂര്‍: തൃശ്ശൂർ – കുറ്റിപ്പുറം റോഡിലെ അമല റെയിൽവേ മേൽപ്പാലത്തിന് സമാന്തരമായി മറ്റൊരു മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യം യാഥാർഥ്യമാകുന്നു. മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പട്ട് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായ (എസ്.പി.വി) റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ ഓഫ് കേരള പ്രതിനിധികളും, ഡി.പി.ആർ തയ്യാറാക്കുന്ന റെയിൽ ഇൻഡ്യ ടെക്നിക്കൽ ആന്റ് എക്കണോമിക് സർവീസ് ഏജൻസി പ്രതിനിധികളും ചേർന്ന് സന്ദർശനം നടത്തി. 7.5 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വടക്കാഞ്ചേരി മണ്ഡലത്തിലെ ഏറ്റവും പ്രധാനമായ ഗതാഗത പ്രശ്നങ്ങളിൽ ഒന്നിന് പരിഹാരം കാണാനാകും. പ്രദേശത്തെ നിരന്തര അപകടങ്ങൾക്കും ഗതാഗത പ്രശ്നത്തിനും പരിഹാരമായി സമാന്തര റെയിൽവേ മേൽപ്പാലം നിർമ്മാണത്തിനായുള്ള സർവേ ആരംഭിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കകം സർവേ പൂർത്തിയാക്കി സമാന്തര മേൽപ്പാലത്തിന്റെ അലൈൻമെന്റ് തയ്യാറാക്കുമെന്നും ഇതിന് റെയിൽവേയുടെ അംഗീകാരവും…
പാലുവള്ളി പാലത്തിന്റെ പുനര്‍നിര്‍മ്മാണോദ്ഘാടനം ഡി കെ മുരളി എം എല്‍ എ നിര്‍വ്വഹിച്ചു
തിരുവനന്തപുരം കല്ലറ ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ പാലുവള്ളിയെ പാൽക്കുളവുമായി ബന്ധിപ്പിക്കുന്ന പാലുവള്ളി പാലം പുതുക്കി പണിയുന്നു. കനത്ത മഴയിൽ ബലക്ഷയം സംഭവിച്ചതിനെ തുടർന്ന് ഡി.കെ മുരളി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 59 ലക്ഷം ചെലവഴിച്ചാണ് ആധുനിക രീതിയിൽ പുതിയ പാലം നിർമ്മിക്കുന്നത്. പാലത്തിന്റെ നിർമാണോദ്ഘാടനം പാലുവള്ളി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഡി.കെ മുരളി എം.എൽ.എ നിർവഹിച്ചു. മണ്ഡലത്തിലെ പി.ഡബ്ല്യൂ.ഡി റോഡുകളെല്ലാം ആധുനിക രീതിയിൽ നവീകരിക്കാൻ കഴിഞ്ഞതായി എം.എൽ.എ പറഞ്ഞു. കല്ലറ ഗ്രാമപഞ്ചായത്തിൽ സ്ഥാപിക്കുന്ന എൻ.സി.സി പരിശീലന കേന്ദ്രം മണ്ഡലത്തിന്റെ മുഖഛായ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ ബസുകളടക്കം നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പാലം നവീകരിക്കണമെന്ന നാട്ടുകാരുടെ ചിരകാല സ്വപ്നമാണ് ഇതോടെ സാധ്യമാകുന്നത്. ചടങ്ങിൽ കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.ജെ ലിസി അദ്ധ്യക്ഷയായി. പിആര്‍ഡി, കേരള സര്‍ക്കാര്‍
തനിക്ക് ശരിയെന്നു തോന്നിയത് അവന്‍ ചെയ്തു; മകനെ ആരും ഒറ്റപ്പെടുത്തിയിട്ടില്ലെന്ന് അനില്‍ ആന്റണിയുടെ അമ്മ എലിസബത്ത് ആന്റണി
തിരുവനന്തപുരം: മകൻ അനിൽ കെ ആന്റണിയുടെ ബിജെപി പ്രവേശനത്തിന് പിന്തുണയുമായി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി. സ്വന്തം രാഷ്ട്രീയ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് അനിൽ ബിജെപിയിൽ ചേർന്നതെന്ന് എലിസബത്ത് പറഞ്ഞു. അവന്റെ ആശയങ്ങളും അഭിപ്രായങ്ങളും തിരഞ്ഞെടുക്കാൻ ഞാൻ എപ്പോഴും ഇടം നൽകിയിട്ടുണ്ട്. രാഷ്ട്രീയം പഠിപ്പിച്ച അച്ഛൻ തന്നെ സ്വതന്ത്രമായി ചിന്തിക്കാനും പഠിപ്പിച്ചു. എന്താണ് ‘ശരി’ ഏതാണ് തെറ്റ്’ എന്ന് തിരിച്ചറിയാനുള്ള പക്വത അവനുണ്ടെന്നും എലിസബത്ത് പറഞ്ഞു. എകെ ആന്‍റണിയുടെ സ്വദേശമായ ആലപ്പുഴയിലെ ഒരു ധ്യാന കേന്ദ്രത്തില്‍, മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു ശേഷം ലഭിച്ച ദൈവീക അനുഭവം പങ്കുവച്ചു കൊണ്ട് എലിസബത്ത് നടത്തിയ പ്രസംഗത്തിലാണ് മകന്‍റെ ബിജെപി പ്രവേശം സംബന്ധിച്ച വെളിപ്പെടുത്തല്‍. മകന്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ച വിവരം തന്നെ അറിയിച്ച നിമിഷം മുതല്‍ തനിക്ക് ബിജെപിയോടുള്ള അറപ്പും വെറുപ്പും വിദ്വേഷവും മാറിയെന്നും ആന്‍റണിയുടെ ഭാര്യ…
മേഖലാതല അവലോകന യോഗങ്ങൾ സെപ്തംബര്‍ 26-ന് ആരംഭിക്കും; ആദ്യ യോഗം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഭരണ നേട്ടങ്ങൾ ജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാകാനും സമയബന്ധിത പദ്ധതി നിർവഹണം ഉറപ്പാക്കാനും വിവിധ ജില്ലകളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമായി മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ നടക്കുന്ന മേഖലാതല അവലോകന യോഗങ്ങൾ സെപ്റ്റംബർ 26ന് ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലാണ് ആദ്യ അവലോക യോഗം. രാവിലെ 9.30 മുതൽ 1.30 വരെ പ്രമുഖ പദ്ധതികളുടേയും പരിപാടികളുടേയും അവലോകനവും വൈകിട്ട് 3.30 മുതൽ 5 വരെ പൊലീസ് ഓഫിസർമാരുടെ യോഗം ചേർന്നു ക്രമസമാധാന പ്രശ്നങ്ങളും അവലോകനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകന യോഗമാണ് 26നു തിരുവനന്തപുരത്ത് നടക്കുന്നത്. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയമാണു വേദി. 28ന് പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ മേഖലാതല അവലോകന യോഗം തൃശൂർ ഈസ്റ്റ് ഫോർട്ട് ലൂർദ് ചർച്ച് ഹാളിലും ഒക്ടോബർ മൂന്നിന് എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ…
