മനുഷ്യ മനസ്സിലെ നന്മകളെ പുറത്തെടുക്കലാകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം: പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

മലപ്പുറം : മനുഷ്യ മനസ്സിലെ നന്മകളെ പുറത്തെടുക്കലാകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും നന്മയുടെ പ്രതീകങ്ങളായ സമൂഹങ്ങളെ വാർത്തെടുക്കാൻ സഹായകമായിരിക്കണം മദ്രസാ വിദ്യഭ്യാസമെന്നും പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. കേരള മദ്രസ എജ്യുക്കേഷൻ ബോർഡ് 2022-23 അധ്യയന വർഷത്തിലെ പ്രൈമറി, സെക്കണ്ടറി മദ്രസ പൊതു പരീക്ഷകളിൽ റാങ്ക് നേടിയവർക്കുള്ള സംസ്ഥാനതല അവാർഡ് ദാനം മക്കരപ്പറമ്പിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്രസയിലൂടെ നേടിയെടുത്ത മൂല്യങ്ങൾ അവരുടെ തുടർ ജീവിതത്തിലും പ്രതിഫലക്കണമെന്നും മദ്രസ പഠനം പൂർത്തിയാക്കിയവരിൽ അതിനാവശ്യമായ തുടർ പരിപാടികൾ മഹല്ല് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആധുനിക കാലഘട്ടത്തിന്റെ അപചയങ്ങളെ വ്യവസ്ഥാപിത മതപഠനത്തിലൂടെ മറികടക്കാൻ സാധിക്കണം. കുട്ടികളുടെ പഠനം മദ്റസക്കും സ്കുളിനും വീടകത്തിനുമപ്പുറം ആധുനിക സാങ്കേതിക സംവിധാനങ്ങളിലേക്ക് മുന്നേറിയ കാലഘട്ടത്തിൽ ധാർമിക മ്യൂല്യങ്ങളിലധിഷ്ഠിതമായ ലോകത്തെ നയിക്കുന്ന ഏക സിവിൽ കോഡാണ് ദൈവം ഈ ലോകത്തിന് നൽകിയിട്ടുള്ളത്.…

ഇന്ന് കര്‍ക്കടക വാവ്; വിവിധ ക്ഷേത്രങ്ങളില്‍ ആയിരങ്ങൾ ബലിതര്‍പ്പണം നടത്തി

തിരുവനന്തപുരം: ഇന്ന്, കർക്കടകവാവ് ദിനത്തില്‍, സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ ബലിതർപ്പണ ചടങ്ങുകൾ നടന്നു. ആലുവ മണപ്പുറം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇന്നലെ രാത്രി മുതൽ തന്നെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചിരുന്നു. ആലുവ മണപ്പുറത്ത് അമ്പതിലധികം ബലിപീഠങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇന്ന് ഉച്ചവരെ ക്ഷേത്രത്തിൽ ബലിതർപ്പണം നടത്താം. ബലിതർപ്പണത്തിനെത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ബലിതർപ്പണ ചടങ്ങുകൾ സുഗമമാക്കാൻ 500 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഇവിടെ താത്കാലികമായി പോലീസ് കൺട്രോൾ റൂമും ഒരുക്കിയിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് വാഹന ഗതാഗത നിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് പ്രമാണിച്ച് മണപ്പുറത്തേക്ക് പ്രത്യേത കെഎസ്ആർടിസി സർവ്വീസുകളും ഒരുക്കിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകൾ ആണ് ബലിയിടാൻ ക്ഷേത്രത്തിൽ എത്തുന്നത്. വർക്കല പാപനാശം കടപ്പുറത്തും ബലിതർപ്പണ ചടങ്ങുകൾ പുരോഗമിക്കുകയാണ്. ഇവിടെ രാത്രി പത്തര മുതൽ തന്നെ ചടങ്ങുകൾ ആരംഭിച്ചിരുന്നു. അരുവിപ്പുറം ശിവക്ഷേത്രം, മാറനല്ലൂർ അരുവിക്കര ശാസ്താക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണ ചടങ്ങുകൾ പുരോഗമിക്കുകയാണ്. തിരുവല്ലം…

അബ്ദുള്‍ നാസര്‍ മഅ്‌ദനിക്ക് കേരളത്തിൽ തങ്ങാൻ സുപ്രീം കോടതി അനുമതി

ന്യൂഡൽഹി: പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) മുൻ പ്രസിഡന്റും 2008ലെ ബംഗളൂരു സ്‌ഫോടന പരമ്പര കേസിലെ മുഖ്യ പ്രതിയുമായ അബ്ദുൾ നാസിർ മഅ്ദനിക്ക് കേരളത്തിൽ സ്വന്തം നാട്ടിൽ താമസിക്കാന്‍ സുപ്രീം കോടതി അനുമതി നൽകി. രണ്ടാഴ്ചയിലൊരിക്കൽ കൊല്ലത്തെ നിയുക്ത പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്ഥയിൽ പിഡിപി നേതാവിന്റെ അപേക്ഷ ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് അനുവദിച്ചു. മഅ്ദനിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, തന്റെ കക്ഷിക്ക് വിവിധ അസുഖങ്ങളുണ്ടെന്നും ബംഗളൂരുവിൽ അദ്ദേഹത്തിനെതിരെയുള്ള വിചാരണ ഏതാണ്ട് അവസാനിച്ചുവെന്നും സുപ്രീം കോടതിയെ അറിയിച്ചതനുസരിച്ചാണ് മഅ്ദനിയുടെ ബെംഗളൂരുവിലെ സാന്നിധ്യം അനാവശ്യമാണെന്ന് നിരീക്ഷിച്ച്, അദ്ദേഹത്തിന് കൊല്ലത്ത് താമസിക്കാന്‍ കോടതി അനുമതി നല്‍കിയത്. കൂടാതെ, ലോക്കൽ പോലീസിനെ വിവരമറിയിച്ചതിന് ശേഷം ചികിത്സയ്ക്കായി കൊല്ലം ജില്ല വിടാൻ മഅ്ദനിക്ക് അനുമതി നൽകുകയും ചെയ്തു. നേരത്തെ ജാമ്യ…

തോരാത്ത കണ്ണുനീരുമായി രണ്ട് പതിറ്റാണ്ട്; മകനെ ചേർത്ത് പിടിച്ച് അമ്മ ശോഭ; അഭിഭാഷക ദീപ ജോസഫിന് അഭിനന്ദന പ്രവാഹം

എടത്വ: എവിടേക്കു മാഞ്ഞുപോയെന്നറിയാതെ കരഞ്ഞു കാത്തിരുന്ന 19 വർഷങ്ങൾക്കു ശേഷം മകനെ ചേർത്തുപിടിക്കാൻ അമ്മ ഡൽഹിയിലേക്ക് പറന്നെത്തി. 2003 ൽ ഇംഗ്ലണ്ടിലേക്കു പോയശേഷം കാണാതായ തിരുവനന്തപുരം കല്ലമ്പലം സ്വദേശി അജയൻ ഭാസിയെ (37) വീണ്ടും അമ്മയുടെ അരികിലെത്തിച്ചത് ഡൽഹിയിലെ മലയാളിയും സുപ്രിം കോടതി അഭിഭാഷകയുമായ ദീപ ജോസഫാണ്. സാമൂഹിക പ്രവർത്തകയായ ദീപ കഴിഞ്ഞദിവസം ഡൽഹി രാജ്യാന്തര വിമാനത്താവളത്തിനു പുറത്തെ കഫെറ്റീരിയയിൽ ഇരിക്കുമ്പോൾ ആണ് ഭക്ഷണ ബില്ലിൻ്റെ പേരിൽ ഹോട്ടൽ ജീവനക്കാർ ഒരു യുവാവിനോട് തട്ടിക്കയറുന്നത് കണ്ടത്.പ്രശ്നം പറഞ്ഞുതീർത്ത ദീപ, എവിടേക്കാണു പോകേണ്ടതെന്ന് അജയനോട് ഇംഗ്ലിഷിൽ ചോദിച്ചു. യുഎസിലേക്കെന്നു മറുപടി പറഞ്ഞു. പാസ്പോർട്ട് നോക്കിയപ്പോൾ ഈ മാസം 6ന് യുകെയിൽ നിന്ന് എമർജൻസി എക്‌സിറ്റിൽ ഡൽഹിയിൽ എത്തിയതാണെന്നു മനസ്സിലായി. കല്ലുവിള വീട്, നെടുംപറമ്പ് പി.ഒ, തിരുവനന്തപുരം’ എന്നായിരുന്നു വിലാസം. യുകെയിൽ സഹോദരനുണ്ടെന്നു പറഞ്ഞെങ്കിലും കൂടുതൽ വിവരങ്ങൾ അജയന്റെ ഓർമയിൽ…

പാലക്കാട് പ്രവാസി കൂട്ടായ്മ യുഎഇ ജില്ലയിലെ എസ്എസ്എൽസി പരീക്ഷ വിജയിച്ച കുട്ടികളെ ആദരിച്ചു

അബുദാബി: പാലക്കാട് പ്രവാസി കൂട്ടായ്മ യുഎഇ ജില്ലയിലെ എസ്എസ്എൽസി പരീക്ഷ വിജയിച്ച കുട്ടികൾക്ക് ഉള്ള സ്നേഹ ആദരവ് അബൂദബിയിൽ വെച്ച് നൽകി. പ്രവാസി കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കൾക്ക് ആണ് നാട്ടിലും യുഎഇ യിലുമായി 22 കുട്ടികൾക്ക് മൊമെന്റോ നൽകി ആദരിച്ചത്. ഭാരവാഹികളായ സീമ കൃഷ്ണൻ പാലക്കാട്, എംഡി ജംഷി മണ്ണാർക്കാട്, റഹീസ് പട്ടാമ്പി,റസിയ ഒറ്റപ്പാലം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി .കൂട്ടായ്‌മ അംഗങ്ങളും കുട്ടികളും രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു. തുടർന്നും വിദ്യാഭ്യാസ കലാ സാംസ്കാരിക രംഗത്തും കൂട്ടായ്മയുടെ പ്രവാസി ക്ഷേമ പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്ത് മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടാതെ പ്രവാസികളെ കൂടുതൽ ബാധിക്കുന്ന സീസൺ വിമാന ടിക്കറ്റ് ഉയർത്തുന്ന നടപടിക്ക് എതിരെ പ്രാവസികൾക്ക് ഇടയിൽ ബഹിഷ്കരണ കമ്പയിൽ ഉൾപെടെ ഉള്ള കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടുക: വെൽഫെയർ പാർട്ടി

മങ്കട : പച്ചക്കറി, നിത്യോപയോഗ സാധനങ്ങളുടെ വലിയതോതിലുള്ള വിലക്കയറ്റം സർക്കാർ ഇടപെട്ട് നിയന്തിക്കണമെന്ന് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഫാറൂഖ് കെപി ആവശ്യപ്പെട്ടു. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനത്തെ കണ്ടില്ലെന്ന് നടിക്കാൻ എങ്ങനെയാണ് സർക്കാരിനാവുന്നതെന്നും ജനജീവിതത്തെ വലിയതോതിൽ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ സർക്കാർ മൗനത്തിലാവുകയാണെന്നും അദ്ദേഹം ആരോപിച്ചു. നികുതി ഭീകരത അടിച്ചേൽപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാർ നിത്യോപയോഗ വസ്തുക്കളുടെ വില കുതിച്ചുയരുമ്പോൾ നിഷ്ക്രിയരാണ്. അനിയന്ത്രിതമായ വില വർദ്ധനവിനെതിരെ വെൽഫെയർ പാർട്ടി ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം അറിയിച്ചു. ജനറൽ സെക്രട്ടറി സി.എച്ച്. സലാം സ്വാഗതവും, ട്രഷറർ അഷ്റഫ് കുറുവ നന്ദിയും പറഞ്ഞു. ഡാനിഷ് മങ്കട, ജസീല കെപി,നസീമ സിഎച്,മുഖീമുദ്ദീൻ എന്നിവർ സംസാരിച്ചു.

കേരളത്തിന്റെ സ്വന്തം ഈ ഓട്ടോകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക്; വിതരണം ആരെൻഖിന്

മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള 100 ഓട്ടോകൾക്ക് ഓർഡർ നൽകി ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളുടെ നിരത്തുകളിൽ കേരള സർക്കാർ പൊതുമേഖലാ വാഹന നിർമ്മാണ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ 100 ഇ ഓട്ടോകൾ വിതരണം ചെയ്യുന്നതിനായി ആരെൻഖ് ഓർഡർ നൽകി. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് നിലവിൽ ആരെൻഖ് ഓർഡർ നൽകിയിരിക്കുന്നത്. ആരെൻഖുമായുള്ള കെ എ എല്ലിന്റെ ധാരണാ പത്രത്തിന്റെ പുറത്താണ് ഇ ഓട്ടോകൾ വിതരണം ചെയ്യുന്നത്. പഞ്ചാബ്, ഗുജറാത്ത്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളുടെ നിരത്തിലും വൈകാതെ കെ എ എല്ലിന്റെ ഇ ഓട്ടോകൾ ഓടിക്കാൻ സാധിക്കുമെന്നാണ് ആരെൻഖിന്റെ പ്രതീക്ഷ. ഈ സംസ്ഥാനങ്ങളുടെ അനുമതിക്കായുള്ള കാത്തിരിപ്പിലാണ് ആരെൻഖ്. അനുമതി കിട്ടുന്നതോടെ ആരെൻഖിന്റെ ബാറ്ററികളുമായി കെ എ എല്ലിന്റെ ഇ ഓട്ടോകൾ ഈ സംസ്ഥാനങ്ങളിലും ഓടിത്തുടങ്ങും. പൂനെ ആസ്ഥാനമായി ബാറ്ററി രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയായ…

പിവി അൻവറിന്റെ ക്രഷർ തട്ടിപ്പ് കേസ്: സിജെഎം കോടതി വിധിക്കെതിരെ പരാതിക്കാരൻ ഹൈക്കോടതിയിൽ

കൊച്ചി: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരായ കേസ്‌ സിവില്‍ തരത്തില്‍ അംഗീകരിച്ച മഞ്ചേരി സി.ജെ.എം കോടതി വിധിക്കെതിരെ പരാതിക്കാരനായ സലിം നടുത്തൊടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കും. മലപ്പുറം പട്ടര്‍ക്കടവിലെ സലിം നടുത്തൊടിയുടെ പരാതി പ്രകാരമാണ്‌ കേസെടുത്തത്‌. കര്‍ണാടകയിലെ ബല്‍ത്തഗണ്ടിയിലുള്ള യൂണിറ്റില്‍ 10 ശതമാനം ഓഹരി വാഗ്ദാനം ചെയ്ത്‌ ക്രഷര്‍ ബിസിനസില്‍ ചേരാന്‍ അന്‍വര്‍ പ്രേരിപ്പിച്ചതായി പരാതിക്കാരന്‍ പറഞ്ഞു. ക്രഷറും അതോടൊപ്പമുള്ള 26 ഏക്കർ ഭൂമിയും സ്വന്തം ഉടമസ്‌ഥതയിലുള്ളതാണെന്നും, ക്രയവിക്രയ അവകാശം ഉണ്ടെന്നും പറഞ്ഞാണ് പിവി അൻവർ പ്രവാസി എൻജിനിയർ മലപ്പുറം പട്ടർക്കടവ് സ്വദേശി നടുത്തൊടി സലീമിൽ നിന്നും പത്ത് ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്‌ദാനം ചെയ്‌ത്‌ 50 ലക്ഷം രൂപ വാങ്ങിയത്. എന്നാൽ, ക്രഷർ സർക്കാരിൽ നിന്ന് പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിൽ ആണെന്നും ഇതിന്റെ പാട്ടക്കരാർ മാത്രമാണ് അൻവറിന്…

ഉയര്‍ന്ന നിലവാരമുള്ള ലബോറട്ടറിയുമായി മെട്രോപോളിസ് ഹെല്‍ത്ത്‌കെയര്‍ കുന്നംകുളത്ത്

ത്യശ്ശൂർ: ജനങ്ങള്‍ക്ക് ആരോഗ്യത്തെ കുറിച്ച് കൂടുതല്‍ അറിവുള്ളതിനാല്‍ കൃത്യസമയത്ത് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തുന്നതും ഗുരുതരമാകുന്നതിന് മുമ്പ് ഫലപ്രദമായി ചികിത്സിക്കുന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് എ.സി മൊയ്തീന്‍ എം.എല്‍.എ. കുന്നംകുളത്ത് മെട്രോപോളിസ് ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡിന്റെ അത്യാധുനിക ലാബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലബോറട്ടറി കുന്നംകുളത്തെ ജനങ്ങള്‍ക്ക് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും എം.എല്‍.എ പറഞ്ഞു. ദേശീയതലത്തില്‍ ശ്രദ്ധേയമായ മെട്രോപോളിസ് ഡയഗ്നോസിസ് കേന്ദ്രം കുന്നംകുളത്തുകാര്‍ക്ക് വലിയ ആശ്വാസമാണ്. പ്രദേശവാസികള്‍ ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ അത്യാവശ്യ പരിശോധനകള്‍ കൃത്യമായ ഇടവേളകളില്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ മുന്‍നിര ലബോറട്ടറി സേവന ദാതാക്കളാണ് മെട്രോപൊളിസ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ്. ഉയര്‍ന്ന നിലവാരമുള്ള പരിശോധനകളും രോഗനിര്‍ണയ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ സാധാരണ പരിശോധനകള്‍ മുതല്‍ ഏറ്റവും സങ്കീര്‍ണമായ ഡി.എന്‍.എ, ആര്‍.എന്‍.എ പരിശോധനകളും നടത്താം.…

വിലക്കയറ്റം; നിഷ്ക്രിയത്വം അവസാനിപ്പിച്ച് സർക്കാർ അടിയന്തിര ഇടപെടൽ നടത്തണം: വെൽഫെയർ പാർട്ടി

മലപ്പുറം : സംസ്ഥാനത്ത് പൊതു ​വി​പ​ണി​യി​ൽ അവശ്യ സാധനങ്ങൾക്കുൾപ്പെടെ എല്ലാ ഇനങ്ങൾക്കും വൻ വി​ല​ക്ക​യ​റ്റമായിട്ടും ഒന്നും ചെയ്യാതെ സർക്കാർ നിഷ്ക്രിയ നിലപാട് സ്വീകരിക്കുകയാണെന്നും രൂ​ക്ഷ​മാ​യ വിലവർധന നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ വിപണിയിൽ അടിയന്തിര ഇടപെടൽ നടത്തണമെന്നും വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. നികുതി വർദ്ധന നടപ്പാക്കിയും പിഴകൾ ഈടാക്കിയും ജനങ്ങളെ പിടിച്ചുപറിക്കലാണ് തങ്ങളുടെ ദൗത്യം എന്നാണ് ഇടതു സർക്കാർ കരുതുന്നത്. അരി, പച്ചക്കറി, വെളിച്ചെണ്ണ, മത്സ്യം , മാംസം, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ ക്രമാതീത വിലക്കയറ്റത്തിലൂടെ ജനജീവിതം ദു:സഹമായിട്ടും കേവല പ്രഖ്യാപനങ്ങൾക്കപ്പുറം ജനങ്ങൾക്ക് ആശ്വാസകരമാകുന്ന ഫലപ്രദമായ ഒരു നടപടിയും സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. സ​ബ്​​സി​ഡി സാ​​ധ​ന​ങ്ങ​ൾ ഒ​ഴി​കെയുള്ള അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്ക്​ സ​പ്ലൈ​കോ ഔ​ട്ട്​​ലെറ്റുകളി​ൽ കടുത്ത ക്ഷാ​മമാണ് അനുഭവപ്പെടുന്നത്. ഒന്നര​യാ​ഴ്ച മു​മ്പു​ള്ള​തി​നെ​ക്കാ​ൾ വ​ർ​ധി​ച്ച വില​യാ​ണ്​ സ​പ്ലൈ​കോ​യി​ൽ ഇ​പ്പോ​ൾ സബ്സിഡി ഇതര സാധനങ്ങൾക്കുള്ളത്. സ​ബ്​​സി​ഡി നിര​ക്കി​ൽ വി​ൽ​ക്കു​ന്ന…