തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു

തിരുവനന്തപുരം: മണക്കാട് സ്വദേശി രാമകൃഷ്ണന്റെ വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചു. കുടുംബം ക്ഷേത്രദർശനത്തിന് പോയ സമയത്താണ് നൂറു പവനോളം വരുന്ന ആഭരങ്ങള്‍ മോഷ്ടിച്ചത്. വിദേശത്തായിരുന്ന രാമകൃഷ്ണൻ മകന്റെ ഉപനയന ചടങ്ങുകൾക്ക് നാട്ടിലെത്തിയതാണ്. ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം ചടങ്ങിനായി വീട്ടിലെത്തിച്ചിരുന്നു. ഉപനയന ചടങ്ങുകൾക്ക് ശേഷം രാമകൃഷ്ണനും കുടുംബവും തൃച്ചന്തൂർ ക്ഷേത്രദർശനത്തിന് പോയി. തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. രണ്ടാം നിലയിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. രണ്ടാം നിലയുടെ പുറത്തേക്കുള്ള വാതിൽ തുറന്ന നിലയിലായിരുന്നു. വാതിൽ കുത്തി തുറക്കുകയോ ജനൽ അഴികൾ മുറിച്ചുമാറ്റുകയോ ചെയ്‌തിട്ടില്ല. സ്വർണം സൂക്ഷിച്ചിരുന്ന റൂമിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫിംഗർ പ്രിന്‍റ് വിദഗ്‌ധരും പരിശോധന ആരംഭിച്ചിട്ടുണ്ട്.

ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു; 20 രാജ്യങ്ങളിലെ വിദഗ്ധര്‍ പങ്കെടുത്തു

തിരുവനന്തപുരം : ഡിഫറന്റ് ആര്‍ട്ട് സെന്ററും ന്യൂയോര്‍ക്കിലെ അഡെല്‍ഫി സര്‍വകലാശാലയും ചേര്‍ന്ന് സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെയും കേന്ദ്ര ഭിന്നശേഷി ശാക്തീകരണ വകുപ്പിന്റെയും സഹകരണത്തോടെ നടത്തിയ, ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസത്തെക്കുറിച്ചുള്ള മൂന്ന് ദിവസത്തെ അന്താരാഷ്ട്ര  സമ്മേളനം സമാപിച്ചു. 20 രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍, പ്രൊഫസര്‍മാര്‍, പരിശീലകര്‍, മാതാപിതാക്കള്‍ തുടങ്ങിയവരടക്കം അഞ്ഞൂറിലധികം പ്രതിനിധികള്‍ പങ്കെടുത്തു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ആഗോള സമ്മേളനം സംഘടിപ്പിച്ചത്. ഓരോ തവണ ഡിഫറന്റ് ആര്‍ട് സെന്ററിലെത്തി കുട്ടികളെ കാണുമ്പോഴും തന്റെ ഹൃദയം നിറയുകയാണെന്ന് സമാപന ചടങ്ങില്‍ അധ്യക്ഷനായ പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. എല്ലാവരെയും കഴിവും പ്രാപ്തിയും ഉള്ളവരാക്കാനാണ് ഡിഫറന്റ് ആര്‍ട് സെന്റര്‍ ശ്രമിക്കുന്നത്. താമസിയാതെ ഈ സ്ഥാപനം ലോകനിലവാരത്തിലേക്ക് ഉയരും. ഇവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റ് സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യാനാകില്ല. സ്ഥാപനത്തിന് നേതൃത്വം നല്‍കുന്ന ഗോപിനാഥ് മുതുകാടിനെ കാണുമ്പോള്‍ കുട്ടികളെല്ലാം…

കനത്ത മഴ: മൂന്നാർ-തേനി ഹൈവേയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

തിരക്കേറിയ മൂന്നാർ-തേനി അന്തർസംസ്ഥാന പാതയിൽ വെള്ളിയാഴ്ച പുലർച്ചെ മണ്ണിടിച്ചിലും കൂറ്റൻ പാറക്കല്ലുകൾ ഇടിഞ്ഞു  വീണും ദേശീയപാതയെ തടസ്സപ്പെടുത്തിയത് യാത്രക്കാരെ വലച്ചു. കഴിഞ്ഞ നാല് ദിവസമായി മൂന്നാറിൽ പെയ്യുന്ന പേമാരിയാണ് വെള്ളിയാഴ്ച രാവിലെ മൂന്നാർ-തേനി അന്തർസംസ്ഥാന പാതയിൽ സ്ഥിതി ചെയ്യുന്ന ലോക്ക്ഹാർട്ട് ഗ്യാപ്പിൽ സീസണിലെ ആദ്യത്തെ വലിയ മണ്ണിടിച്ചിലിന് കാരണമായത്. വെള്ളിയാഴ്ച രാവിലെ 9.30ഓടെ ബൈസൺവാലിക്ക് സമീപമാണ് സംഭവം. ദേശീയപാതയിൽ കൂറ്റൻ പാറകളും ചെളിയും അടിഞ്ഞുകൂടിയതോടെ ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. പാറക്കെട്ടുകൾ ഇടിഞ്ഞുവീണപ്പോൾ വാഹനഗതാഗതം ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പോലീസിന്റെയും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ കല്ലുകളും ചെളിക്കൂമ്പാരങ്ങളും നീക്കാനുള്ള ശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പ്. ഹൈവേയിൽ മണ്ണിടിച്ചിൽ ഭീഷണി കണക്കിലെടുത്ത് ഗ്യാപ്പ് റോഡിലൂടെയുള്ള ഗതാഗതം ജില്ലാ കളക്ടർ നിരോധിച്ചു. കലക്ടറുടെ ഉത്തരവ് പ്രകാരം ദേവികുളം താലൂക്കിലെ എരച്ചിൽപാറ മുതൽ ഉടുമ്പൻചോല താലൂക്കിലെ ചെമ്മണ്ണാർ ഗ്യാപ്പ്…

അപൂർവ മസ്തിഷ്ക അണുബാധ; കേരളത്തില്‍ കൗമാരക്കാരൻ മരിച്ചു

തിരുവനന്തപുരം/ആലപ്പുഴ: മലിനജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബകൾ മൂലമുണ്ടാകുന്ന അപൂർവ മസ്തിഷ്‌ക അണുബാധ മൂലം ആലപ്പുഴ ജില്ലയിൽ ഒരു കൗമാരക്കാരൻ മരിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ആലപ്പുഴ തിരുമല സ്വദേശി നവാസ്‌ (13) ആണ്‌ മരിച്ചത്‌. പള്ളാത്തുരുത്തി തോട്ടില്‍ നീന്തുന്നതിനിടെയാണ്‌ എട്ടാം ക്ലാസ്‌ വിദ്യാര്‍ഥി നവാസിന്‌ രോഗം പിടിപെട്ടത്‌. പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് എന്ന രോഗമാണ് കുട്ടിയെ ബാധിച്ചത്. അപൂർവ അണുബാധയുടെ അഞ്ച് കേസുകൾ സംസ്ഥാനത്ത് മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കുട്ടിയുടെ മരണം സ്ഥിരീകരിച്ച് മന്ത്രി പറഞ്ഞു. 2016ൽ ആലപ്പുഴ തിരുമല വാർഡിലാണ് ആദ്യം ഈ രോഗം റിപ്പോർട്ട് ചെയ്തതെന്നും അവർ പറഞ്ഞു. 2019, 2020 വർഷങ്ങളിൽ മലപ്പുറത്ത് രണ്ട് കേസുകളും 2020, 22 വർഷങ്ങളിൽ യഥാക്രമം കോഴിക്കോടും തൃശൂരും ഓരോ കേസും റിപ്പോർട്ട് ചെയ്തതായി മന്ത്രി തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പനി,…

മണിപ്പൂരിൽ നടക്കുന്നത് ഒരു വിഭാഗത്തെ തുടച്ചുനീക്കാനുള്ള ആസൂത്രിതമായി തയ്യാറാക്കിയ തിരക്കഥ; നാളെ കേരളത്തിലും ഇത് സംഭവിക്കാം: ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

കോഴിക്കോട്: ഇന്ന് മണിപ്പൂരില്‍ നടക്കുന്ന സംഭവങ്ങള്‍ നാളെ കേരളത്തിലും നടക്കാമെന്ന ഭീതിയിലാണ്‍ ജീവിക്കുന്നതെന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. മണിപ്പൂർ കലാപം ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്യാന്‍ ആസൂത്രണം ചെയ്തതാണെന്നും, അവിടെ നടക്കുന്ന കലാപങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരക്കഥ തയ്യാറാക്കിയാണ് ആക്രമണം നടത്തിയത്. 48 മണിക്കൂറിനുള്ളിൽ 200 ലധികം ആരാധനാലയങ്ങളാണ് അവർ തകർത്തത്. വിഷയത്തിൽ ജനപ്രതിനിധികളുടെ മൗനം ഭയപ്പെടുത്തുന്നു. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം കെ രാഘവൻ എംപി നയിക്കുന്ന ഉപവാസ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മലങ്കര ഓർത്തഡോക്‌സ്‌ സഭാധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ശക്തമായ പട്ടാള സാന്നിധ്യം ഏർപ്പെടുത്തി കലാപം അവസാനിപ്പിക്കണമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. കലാപം ന്യൂനപക്ഷ പീഡനം…

നെഹ്‌റു ട്രോഫി ജലോത്സവം: വള്ളംകളി ഓഗസ്റ്റ് 12 ന്; കന്നി അങ്കത്തിനായി തലവടി ചുണ്ടൻ

ആലപ്പുഴ: 69-മത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 12 രണ്ടാം ശനിയാഴ്ച പുന്നമടക്കായലില്‍ നടക്കും. ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ ചേര്‍ന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എന്‍.ടി.ബി.ആര്‍.) എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. നെഹ്‌റു ട്രോഫി മത്സരത്തിന് സര്‍ക്കാരില്‍ നിന്ന് ലഭിച്ചു കൊണ്ടിരുന്ന ധനസഹായം ഇത്തവണയും അതേപോലെ തുടരുമെന്ന് പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. പറഞ്ഞു. നെഹ്‌റു ട്രോഫിയുടെ തനത് സ്വഭാവം നിലനിര്‍ത്തുമ്പോള്‍ തന്നെ സി.ബി.എല്ലുമായി സഹകരിച്ച് പോകാനുള്ള നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് എച്ച്. സലാം എം.എല്‍.എ. പറഞ്ഞു. എന്‍.ടി.ബി.ആര്‍. സൊസൈറ്റിയുടെ ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ല കളക്ടര്‍ ഹരിത വി. കുമാറിന്റെ അധ്യക്ഷതയിലാണ് എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നത്. സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ സൂരജ് ഷാജി, എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, ഇഫ്രസ്ട്രച്കര്‍ സബ് കമ്മിറ്റി കണ്‍വീനര്‍ എം.സി. സജീവ്കുമാര്‍, മുന്‍ എം.എല്‍.എ. മാരായ…

കരുണ’യുടെ ഇടപെടൽ അംഗനവാടി ടീച്ചറെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു.

ചെങ്ങന്നൂർ: വാഹനാപകടത്തിൽ പരിക്കുപറ്റി ഇരുകാലുകളും ഒടിഞ്ഞ് കിടപ്പിലായ പാണ്ടനാട് നാലാം വാർഡിൽ തുണ്ടിയിൽ വീട്ടിൽ അംഗനവാടി ടീച്ചർ കൂടിയായ  കുശലകുമാരിയെ ‘കരുണ’യുടെ നേതൃത്വത്തിൽ പാണ്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു. വീടിനു ചുറ്റും വെള്ളത്താൽ അകപ്പെട്ടുപോയ കുടുംബത്തിന്റെ അവസ്ഥ  പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിൻ ജിനുവാണ് കരുണയെ അറിയിച്ചത്. പ്രവർത്തനങ്ങൾക്ക് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി വർഗീസ് പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിൻ ജിനു,  വാർഡ് മെമ്പർ ശ്രീകല,ഒ ടി വിശ്വംഭരൻ ,കരുണ മേഖലാ സെക്രട്ടറി പി എസ് ബിനുമോൻ,ജോയിന്റ് സെക്രട്ടറി ബിൻസു ജോഷി, മേഖല കോർഡിനേറ്റർ സജി പാറപ്പുറം, മേഖല കമ്മിറ്റി അംഗങ്ങളായ ജിനു പുത്തെത്ത്, ഷാജി ജോർജ്‌, റിജു വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.

സംഘാടക സമിതി നിശ്ചയിച്ചിരുന്ന മണിക്കൂറുകൾക്ക് മുമ്പേ പ്രകൃതി കനിഞ്ഞ് തലവടി ചുണ്ടൻ ‘നീരണിഞ്ഞു ‘

തലവടി: നെഹ്റു ട്രോഫി ജലോത്സവത്തിൽ കന്നി അങ്കത്തിനായി പരിശീലനത്തിനു വേണ്ടി മാലിപ്പുരയിൽ നിന്നും നീരണിയുവാൻ സംഘാടക സമിതി നിശ്ചയിച്ചിരുന്ന മണിക്കൂറുകൾക്ക് മുമ്പേ പ്രകൃതി കനിഞ്ഞ് തലവടി ചുണ്ടൻ ‘നീരണിഞ്ഞു ‘. ശക്തമായ മഴയെ തുടർന്ന് നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് താത്ക്കാലിക മാലിപ്പുരയിൽ വെള്ളം കയറിയത്.അതി ശക്തമായ ഒഴുക്കും ഈ പ്രദേശത്തുണ്ട്. 2023 പുതുവത്സരദിനത്തിൽ നീരണിഞ്ഞ തലവടി ചുണ്ടൻ വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച സ്വീകരണത്തിന് ശേഷം തിരികെ താത്ക്കാലിക മാലിപ്പുരയിൽ കയറ്റി കഴിഞ്ഞ 6 മാസമായി സുഖചികിത്സയിലായിരുന്നു. സ്വന്തമായ വസ്തുവിൽ അത്യാധുനിക രീതിയിൽ ഡോക്ക് നിർമ്മിക്കാനാണ് തലവടി ടൗൺ ബോട്ട് ക്ലബ് ഉദ്യേശിച്ചിരിക്കുന്നത്. തലവടി ദേശത്തിന് സ്വന്തമായി ചുണ്ടൻ വള്ളം ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ചമ്പക്കുളം മൂലം ജലോത്സവത്തിൽ തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ പ്രകടനം ചെറുതന ചുണ്ടനിൽ ആയിരുന്നു.വലിയ പാരമ്പര്യം ഒന്നും അവകാശപെടാൻ ഇല്ലാഞ്ഞിട്ട് പോലും…

മുഖ്യ അലോട്ട്മെന്റുകൾ പൂർത്തിയായിട്ടും ജില്ലയിൽ പതിനായിരങ്ങൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല; ആദ്യ ദിനം സ്ക്കൂളുകളിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി

പാലക്കാട്: പ്ലസ് വൺ ക്ലാസുകൾ തുടങ്ങുന്ന ജൂൺ 5 ബുധനാഴ്ച്ച സ്ക്കൂളുകളിൽ ഫ്രറ്റേണിറ്റി വിദ്യാർത്ഥി പ്രതിഷേധം സംഘടിപ്പിച്ചു. മുഖ്യ അലോട്ട്മെന്റ് പൂർത്തിയായിട്ടും സമ്പൂർണ എ പ്ലസുള്ള കുട്ടികൾക്കടക്കം സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് ഫ്രറ്റേണിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്. ജില്ലതല ഉദ്ഘാടനം ചെർപ്പുളശ്ശേരി ജി.വി.എച്ച്.എസ്.എസിൽ ജില്ലാ ജനറൽ സെക്രട്ടറി ആബിദ് വല്ലപ്പുഴ നിർവഹിച്ചു. പാലക്കാട് ജില്ലയിൽ 12,000 ത്തിലധികവും മലബാറിൽ മൊത്തം അരലക്ഷത്തിലധികവും കുട്ടികൾ എസ്.എസ്.എൽ.സിക്ക് ശേഷം സീറ്റ് കിട്ടാതെ പടിക്ക് പുറത്താണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികൾക്ക് നീതി പുലരും വരെ പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി അമാന, ഷൊർണൂർ മണ്ഡലം പ്രസിഡന്റ് ഫയാസ്, സെക്രട്ടറി അമീന, ഇർഫാൻ, സ്കൂൾ യൂണിറ്റ് പ്രസിഡന്റ് ആതിഫ്, സെക്രട്ടറി അൻസില, ജോ. സെക്രട്ടറി അൽമാസ് എന്നിവർ സംസാരിച്ചു. ജില്ലയിലെ മറ്റ് സ്ക്കൂളുകളിലും പ്രതിഷേധം നടന്നു. മികച്ച മാർക്കുണ്ടായിട്ടും പ്രവേശനം ലഭിക്കാത്തതിനെതിരെ…

വെൽഫെയർ പാർട്ടി മെമ്പർഷിപ്പ് സ്വീകരിച്ചു

BSP മുൻ മലപ്പുറം ജില്ലാ പ്രസിഡന്റ് വാസു ചേളാരി, INL നേതാവ് നാസർ ചേളാരി, BJP യുടെ ന്യൂനപക്ഷ മോർച്ചയിൽ നിന്ന് രാജിവെച്ച് അഹമ്മദ് പള്ളിയാളി, ഹമീദ് പറമ്പിൽ പീടിക എന്നിവർ വെൽഫെയർ പാർട്ടി മെമ്പർഷിപ്പ് സ്വീകരിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴ്പറമ്പ്, മണ്ഡലം പ്രസിഡണ്ട് കെ.ടി. അസീസ്, സലിം കളിയാട്ട മുക്ക്, മജിദ് പി സി എന്നിവർ പാർട്ടിലേക്ക് കടന്നു വരുന്നവരെ സ്വീകരിച്ചു.