കോഴിക്കോട്: മെഡിക്കൽ കോളജിൽ ആൾക്കൂട്ട വിചാരണയ്ക്ക് ശേഷം അസ്വാഭാവികമായി മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥൻ്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് എസ്.ഐ.ഒ കേരള കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. മനുഷ്യനെ വർഗീകരിച്ച് അപമാനവീകരിക്കുന്ന ജാതി വംശീയ ഘടനയാണ് വിശ്വനാഥനെ കൊന്നുകളഞ്ഞത്. ഈ വംശീയ ബോധങ്ങൾക്ക് അധികാരികൾ കൂട്ടുനിൽക്കാൻ പാടില്ല. വിശ്വനാഥന്റെ അസ്വാഭാവിക മരണത്തിൽ സുതാര്യമായ അന്വേഷണം നടക്കണമെന്നും ഉടൻ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സംഗമം ആവശ്യപെട്ടു. ഈ വംശീയ സാമൂഹിക ഘടനയോട് സന്ധിയില്ലാ സമരത്തിൽ ഏർപ്പെടേണ്ടത് അനിവാര്യമാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു അഭിപ്രായപെട്ടു. സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. വംശീയതക്കെതിരായ പോരാട്ടത്തിന് നേതൃപരമായ പങ്കുവഹിക്കുമെന്ന് പരിപാടിക്ക് അധ്യക്ഷത വഹിച്ച് എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻ്റ് മുഹമ്മദ് സഈദ് ടി.കെ പറഞ്ഞു. സംഗമത്തിൽ ജമാഅത്തെ ഇസ്ലാമി കേരള ശൂറാംഗം ഡോ.ആർ.യുസുഫ്, സോളിഡാരിറ്റി…
Category: KERALA
പാലക്കാട് നിന്ന് കാണാതായ കുട്ടിയെ തൃശൂരില്‍ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽ നിന്ന് കാണാതായ പാലക്കാട് പട്ടണത്തിനടുത്തുള്ള പേഴുങ്കര സ്വദേശിയായ 17കാരനെ തൃശൂരിലെ ബഹുനില കെട്ടിടത്തിന്റെ വളപ്പിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയതെങ്കിലും വ്യാഴാഴ്ച മാത്രമേ തിരിച്ചറിയാന്‍ കഴിഞ്ഞുള്ളൂ. കുട്ടി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയതാകാമെന്ന് പോലീസ് സംശയിക്കുന്നു. പേഴുംകരയിലെ മുസ്തഫയുടെ മകനാണ് അനസ്. പ്ലസ് വൺ വിദ്യാർത്ഥിനിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കുട്ടിയെ ചാവക്കാട്ട് ചിലർ കണ്ടതായി പോലീസ് പറഞ്ഞു. ചാവക്കാട്ട് മൊബൈൽ ഫോൺ വിറ്റതായി കണ്ടെത്തി. പാലക്കാട് ബിഗ് ബസാർ ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരുന്നു. കടയിൽ പോകുന്നുവെന്ന് പറഞ്ഞാണ് അനസ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് പരാതിയിൽ പറയുന്നു. തിരച്ചിൽ തുടരുന്നതിനിടെ തൃശൂരിലെ ഒരു കെട്ടിടത്തിന് സമീപം മൃതദേഹം കണ്ടെത്തി. വീട് വിട്ടിറങ്ങിയതിനും കെട്ടിടത്തിൽ നിന്ന് ചാടുന്നതിനുമുള്ള കാരണം അന്വേഷിച്ചുവരികയാണ്.
സിപിഎം തീവ്രവാദ സംഘടനയായി മാറി: വി ഡി സതീശൻ
തിരുവനന്തപുരം: ആകാശ് തില്ലങ്കേരിയുടെയും സ്വപ്‌ന സുരേഷിന്റെയും വെളിപ്പെടുത്തലുകൾ പ്രതിപക്ഷത്തിന് പുതിയ ആയുധമായി. ഭരണകക്ഷിയായ സി.പി.എമ്മിനെതിരെ തുടർച്ചയായ രണ്ടാം ദിവസവും യു.ഡി.എഫ്. സിപിഎമ്മിന്റെ ജീർണ്ണത എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്ന് തീവ്രവാദ സംഘടനയായി സിപിഎം പരിണമിച്ചിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു. 2018ൽ യൂത്ത് കോൺഗ്രസ് നേതാവ് എസ്പി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും സതീശൻ ആവർത്തിച്ചു. കണ്ണൂർ സിപിഎം നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ആകാശ് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെ, ക്രിമിനലുകളെ ഉപയോഗിച്ച് എതിരാളികളെ കൊലപ്പെടുത്താനും സ്വപ്‌നയിലൂടെ തീവ്രവാദി സംഘടനയായി പരിണമിച്ച് പണം സമ്പാദിക്കാനും സി.പി.എം അധഃപതിച്ചിരിക്കുകയാണെന്ന് സതീശൻ പറഞ്ഞു. “ക്രിമിനലുകളും സിപിഎമ്മും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി. കേരളം അഭിമുഖീകരിക്കുന്ന നിരവധി അപകടങ്ങളിൽ ഒന്നാണിത്. ഷുഹൈബ് വധത്തിൽ സി.ബി.ഐ അന്വേഷണത്തെ…
യൂത്ത് കോൺഗ്രസ് നേതാവിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചു
കാസർകോട്: വ്യാഴാഴ്ച രാത്രി ഒരു സംഘം ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് ജില്ലയിലെ കൊടോം എരുമക്കുളത്ത് രാത്രി 9 മണിയോടെയാണ് സംഭവം. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മാലോം സ്വദേശി മാർട്ടിൻ ജോർജിനെ കള്ളിയോട്ട് പാർട്ടി പരിപാടിയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോൾ സിപിഎം പ്രവർത്തകർ ആക്രമിച്ചതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു. തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രത്യേക ചികിത്സയ്ക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൃപേഷിന്റെയും ശരത്‌ലാലിന്റെയും ചരമവാർഷിക ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കല്ലിയോട്ട് സംഘടിപ്പിച്ച പരിപാടിയിൽ മാർട്ടിൻ പങ്കെടുത്തിരുന്നു. പരിപാടി കഴിഞ്ഞ് ബളാലിലെ പാർട്ടി പ്രവർത്തകൻ രഞ്ജിത്ത് അരിങ്കല്ലുമൊത്ത് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഘം ഇയാളെ വഴിയിൽ വീഴ്ത്തിയത്. രഞ്ജിത്തിനെയും സംഘം മർദിച്ചു. പാർട്ടിയുടെ ഉന്നത നേതൃത്വത്തിന്റെ സമ്മതത്തോടെ സിപിഎം, ഡിവൈഎഫ്‌ഐ…
ജാവലിൻ ത്രോയിൽ എടത്വ സ്വദേശിനി ടിൻ്റുവിന് വെള്ളി മെഡൽ
എടത്വ: വെസ്റ്റ് ബംഗാളിലെ മിദിനപ്പൂർ ജനൻഘോഷ് അരെബിന്ദ സ്റ്റേഡിയത്തിൽ ഫെബ്രുവരി 10 മുതൽ 12 വരെ നടന്ന ബംഗാൾ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യ,ശ്രീലങ്ക, ബംഗ്ലാദേശ് കായികതാരങ്ങൾ മാറ്റുരച്ച ജാവലിൻ ത്രോ,വനിതകളുടെ 35പ്ലസ് കാറ്റഗറിയിൽ കേരളത്തിന് വേണ്ടി വെള്ളിമെഡൽ നേടി എടത്വ സ്വദേശിനി. കേരള ഫയർ ഫോഴ്‌സിലെ സന്നദ്ധ സേന ആയ സിവിൽ ഡിഫെൻസിലെ തകഴി സ്റ്റേഷനിലെ പോസ്റ്റ് വാർഡൻ ആണ് ടിൻ്റു.എടത്വ തൈപറമ്പിൽ ദിലീപ്മോൻ വർഗീസിൻ്റെ സഹധർമ്മിണിയാണ് ടിൻ്റു.ജെനിഫർ, നയോമി എന്നിവരാണ് മക്കൾ. കോവിഡ് കാലഘട്ടത്തിൽ ടിൻ്റു നിരവധി സാമൂഹിക – ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള ടിൻ്റുവിനെ നേരിട്ട് കണ്ട് ആശംസ അറിയിച്ചു.
നെല്‍ കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ കൃഷിവകുപ്പ് സമ്പൂര്‍ണ്ണ പരാജയം: അഡ്വ.വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: നെല്‍ കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ സംസ്ഥാന കൃഷിവകുപ്പ് സമ്പൂര്‍ണ്ണ പരാജയമാണെന്നും ഉദ്യോഗസ്ഥരും മില്ലുടമകളും എജന്റുമാരും കര്‍ഷകരുടെ കഞ്ഞിയില്‍ കയ്യിട്ടുവാരി നടത്തുന്ന അഴിമതികള്‍ വിജിലന്‍സ് കണ്ടെത്തിയിരിക്കുമ്പോള്‍ അടിയന്തര നടപടികളുണ്ടാകണമെന്നും സ്വതന്ത്ര കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. കാര്‍ഷികമേഖല തകര്‍ക്കുന്ന ഉദ്യോഗസ്ഥ ലോബികളുടെ തട്ടിപ്പുകള്‍ക്ക് കൃഷിവകുപ്പും രാഷ്ട്രീയ ഭരണ നേതൃത്വങ്ങളും കൂട്ടുനില്‍ക്കുകയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് അരിവാങ്ങി കര്‍ഷകരുടെ കണക്കില്‍ ചേര്‍ത്ത് കോടികള്‍ തട്ടുന്ന ഉദ്യോഗസ്ഥ അഴിമതി ചൂണ്ടിക്കാട്ടിയിട്ടും അനങ്ങാപ്പാറനയം സ്വീകരിക്കുന്ന കൃഷിവകുപ്പ് കര്‍ഷകര്‍ക്ക് അപമാനമാണ്. സംസ്ഥാന സര്‍ക്കാര്‍ സംവിധാനമായ സപ്ലൈകോയിലൂടെ കര്‍ഷകരില്‍നിന്ന് സംഭരിച്ച നെല്ല്, അരിയായി വിപണിയിലെത്തി ജനങ്ങള്‍ ആഹാരമാക്കിയിട്ടും നെല്ല് ഉല്പാദിപ്പിച്ച കര്‍ഷകന് വില ലഭിക്കാത്തത് നീതികേടാണ്. അവസാനമിപ്പോള്‍ ലഭിക്കേണ്ട തുക കേരള ബാങ്കില്‍ നിന്ന് നെല്‍കര്‍ഷകന് വായ്പയായിട്ട് എടുക്കാമെന്നുള്ള ഉത്തരവ് ന്യായീകരിക്കാവുന്നതല്ല. സപ്ലൈകോ ബാങ്കില്‍ പണമടയ്ക്കാന്‍ വൈകിയാല്‍…
വിശ്വനാഥനെ കൊന്നത് കേരളത്തിലെ വംശീയത: ഫ്രറ്റേണിറ്റി മൂവ്മെന്റ്
മലപ്പുറം : വിശ്വനാഥന്റെ കൊലപാതികളെ ഉടനെ അറസ്റ്റ് ചെയ്യുക. ആദിവാസികൾക്കെതിരായ അക്രമങ്ങൾ അവസാനിപ്പിക്കുക എന്ന് ഉന്നയിച്ചു ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഇത്തരം കൊലപാതകങ്ങൾ കേരളത്തിൽ നിലനിൽക്കുന്ന വംശീയ ബോധത്തിന്റെ നഗ്ന ചിത്രമാണ്. ഈ വംശീയതക്കെതിരെ ശക്തമായ പ്രചാരണം നടക്കണമെന്നും കുട്ടിച്ചേർത്തു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ഷമീമ സക്കീർ സമാപനവും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഫയാസ് ഹബീബ്, ജില്ലാ സെക്രട്ടറിമാരായ അജ്മൽ തോട്ടോളി, ഷാറൂൺ അഹമ്മദ്, ഷബീർ പി.കെ, ജില്ലാ കമ്മിറ്റി അംഗങ്ങൾ മുബീൻ മലപ്പുറം, സുജിത് അങ്ങാടിപ്പുറം, ഫായിസ് സി എ, യുസ്ർ മഞ്ചേരി…
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ദേശിയ വൈദിക സംഗമം നിരണത്ത് നടന്നു
നിരണം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ദേശിയ വൈദിക സംഗമം നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൽ നടന്നു. ഇടവക വികാരി റവ.ഫാദർ സി.ബി. വില്യംസ് അദ്ധ്യക്ഷത വഹിച്ചു.ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഇംഫാൽ ഭദ്രാസനാധിപൻ ബിഷപ്പ് ജെരമ്യാ മോർ തിയോഡഷ്യസ് എപ്പിസ്ക്കോപ്പ ഉദ്ഘാടനം ചെയ്തു. സിക്കിം ഭദ്രാസനാധിപൻ ബിഷപ്പ് ഇമ്മാനുവേൽ മോർ ജൂലിയൻ, ചത്തീസ്ഗഡ് ഭദ്രാസനാധിപൻ ബിഷപ്പ് യാക്കൂബ്. മോർ തിയോഫനോസ് എപ്പിസ്ക്കോപ്പ, തിരുനെൽവേലി ഭദ്രാസനാധിപൻ ബിഷപ്പ് ബഞ്ചമിൻ മോർ ഗ്രിഗോറിയോസ് എപ്പിസ്ക്കോപ്പ , ബിഷപ്പ് അനിൽ മോർ ഫിലോമോൻ എപ്പിസ്ക്കോപ്പ എന്നിവർ പ്രസംഗിച്ചു. ഇന്ത്യയിലെ വിവിധ ഭദ്രാസനങ്ങളിൽ നിന്നും ഇരുന്നൂറിലധികം വൈദികരും ശെമ്മാശന്മാരും പങ്കെടുത്തു.തോമാ സ്ലീഹാ നിരണത്ത് കപ്പൽ മാർഗ്ഗം വന്നിറങ്ങിയ കടവ് സന്ദർശിക്കുകയും ചെയ്തു.റവ.ഫാദർ സഞ്ചീവ് ബെഞ്ചമിൻ, റവ.ഫാദർ ബിജു സോളമൻ റവ.ഫാദർ ഷിജു മാത്യു, റവ.ഫാദർ റോബിൻ കണ്ടത്തിൽ ,ട്രസ്റ്റി ഡോ.ജോൺസൺ വി.ഇടിക്കുള,…
വിശ്വനാഥനെ കൊന്നത് വംശീയതയാണ്; കൂട്ടുനിൽക്കുന്നത് ഭരണകൂടം: എസ്.ഐ.ഒ
വയനാട്: ആദിവാസി യുവാവ് വിശ്വനാഥനെ കൊന്നത് മലയാളിയുടെ വംശീയ ബോധമാണെന്നും അതിന് ഭരണകൂടം കൂട്ടുനിൽക്കുകയാണെന്നും എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.റഹ്മാന്‍ ഇരിക്കൂർ. വിശ്വനാഥൻ്റെ കുടുംബത്തെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസിയോടും ദലിതനോടും മുസ്‍ലിമിനോടും മറ്റു പിന്നാക്ക ജനവിഭാഗങ്ങളോടുമുള്ള മലയാളി പൊതുവിന്‍റെ സമീപനത്തിന്‍റെ ഇരയാണ് വിശ്വനാഥ്. മലയാളിയുടെ ഉള്ളിൽ ഊറിക്കിടക്കുന്ന വംശീയ മാലിന്യം വീണ്ടും പുറന്തള്ളപ്പെട്ടിരിക്കുന്ന സന്ദർഭമാണിത്. വിശ്വനാഥനെ കൊന്നത് വംശീയതയാണ്. കൂട്ടുനിൽക്കുന്നത് ഭരണകൂടവുമാണ്. ഇത്തരം വംശീയ മുൻവിധികളോട് കലഹിച്ച് മാത്രമേ നീതിയുടെ പോരാട്ടങ്ങളെ ശക്തിപ്പെടുത്താനാവൂ എന്നും അതിന് എസ്.ഐ.ഒ കൂടെയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിചേർത്തു. എസ്.ഐ.ഒ ദേശീയ സെക്രട്ടറി അബ്ദുല്ല ഫായിസ്, സംസ്ഥാന സെക്രട്ടറിമാരായ അസ് ലഹ് കക്കോടി, സഹൽ ബാസ്, സംസ്ഥാന സമിതി അംഗം ഹാമിദ് മഞ്ചേരി, വയനാട് ജില്ലാ പ്രസിഡണ്ട് മുനീബ് തുടങ്ങിയവരാണ് സന്ദർശിച്ചത്. —
കൊച്ചിയിൽ ഐ എച്ച് സി എലിന്റെ നാലാമത്തെ ജിഞ്ചർ ഹോട്ടൽ
കൊച്ചി: കൊച്ചിയിൽ തങ്ങളുടെ നാലാമത്തെ ജിഞ്ചർ ഹോട്ടലിനു തുടക്കം കുറിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (ഐ എച്ച് സി എൽ). ഇതോടെ കൊച്ചി നഗരത്തിൽ ഐ എച്ച് സി എല്ലിന് കീഴിൽ ജിഞ്ചർ ബ്രാൻഡ് ഹോട്ടലുകൾ ഉൾപ്പടെ ആറ് ഹോട്ടലുകളാണുള്ളത്. ലീസ് അടിസ്ഥാനത്തിലാണ് പുതിയ ഹോട്ടൽ തുറന്നിട്ടുള്ളത്. “ഐ എച്ച് സി എല്ലിന് കേരളവുമായി ദീർഘനാളത്തെ ബന്ധമുണ്ട്. ഐ എച്ച് സി എല്ലിന്റെ എല്ലാ ബ്രാൻഡുകളും ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിലുണ്ട്. കൊച്ചി എന്ന് പറയുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ മെട്രോപോളിറ്റൻ നഗരം എന്നതിലുപരി കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനം കൂടിയാണ്. നിലവിലുള്ള ഐ എച്ച് സി എൽ സ്ഥാപനങ്ങളിലേക്ക് പുതിയ ജിഞ്ചർ ഹോട്ടലും കൂടി വരുമ്പോൾ വിപണിയിൽ അത് വൻ മുന്നേറ്റത്തിന് വഴിയൊഴുക്കും. ഈ സംരംഭത്തിന് ഹോട്ടൽ…
