കല്യാണി പ്രിയദർശന്റെ കളർഫുൾ ഫാമിലി എന്റെർറ്റൈനെർ “ശേഷം മൈക്കിൽ ഫാത്തിമ”യുടെ ടീസർ റിലീസായി

ഏറെ ഹിറ്റായി മാറിയ ശേഷം മൈക്കിൽ ഫാത്തിമയിലെ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനത്തിന് ശേഷം ചിത്രത്തിന്റെ ടീസർ ഇന്ന് മഞ്ജു വാര്യരുടെയും മമ്‌താ മോഹൻദാസിന്റെയും സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളിലൂടെ റിലീസ് ചെയ്തു. തല്ലുമാലക്ക് ശേഷം കല്യാണി അഭിനയിക്കുന്ന ചിത്രം കളർഫുൾ ഫാമിലി എന്റർടൈനറാണ്. മനു സി കുമാറാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിലെ കേന്ദ്ര പ്രധാന കഥാപാത്രമായി കല്യാണി പ്രിയദർശൻ ഫുട്ബോൾ കമന്റേറ്ററായി എത്തുന്ന ശേഷം മൈക്കിൽ ഫാത്തിമ തിയേറ്ററുകളിലേക്ക് ഉടൻ എത്തും. കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി,പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.…

പോക്സോ കേസില്‍ ജാമ്യത്തിലിരിക്കെ നേപ്പാളിലേക്ക് രക്ഷപ്പെട്ട പ്രതിയെ രണ്ട് വർഷത്തിന് ശേഷം പിടികൂടി

കാസർകോട്: പോക്‌സോ കേസില്‍ ജാമ്യമെടുത്ത് പുറത്തിറങ്ങി രാജ്യം വിട്ട പ്രതിയെ രണ്ട് വർഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാൽ സ്വദേശി ആന്റോ ചാക്കോച്ചനെയാണ് (28) മുംബൈയിൽ നിന്ന് ചിറ്റാരിക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 13 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ആദ്യം ജയിലിൽ കിടന്ന പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. പ്രതി പക്ഷേ പിന്നീട് ഒളിവിൽ പോകുകയും നേപ്പാളിലേക്ക് കടക്കുകയും ചെയ്തു. അവിടെ അനൂപ് മേനോൻ എന്ന അപരനാമത്തിൽ ഒരു വർക്ക്ഷോപ്പ് തുടങ്ങുകയും ചെയ്തു. എന്നാൽ, വ്യാജ തിരിച്ചറിയൽ രേഖ ചമച്ച് കബളിപ്പിച്ച് പാസ്‌പോർട്ട് സമ്പാദിക്കുക എന്ന ഉദ്ദേശത്തോടെ നേപ്പാളിൽ നിന്ന് മുംബൈയിലേക്ക് പോകുന്നതിനിടെയാണ് ആന്റോ ചാക്കോച്ചനെ പിടികൂടിയത്. ഇയാളുടെ പേരില്‍ ചിറ്റാരിക്കൽ പോലീസ് സ്റ്റേഷനിൽ മൂന്ന് പോക്‌സോ കേസുകൾ നിലവിലുണ്ട്.

പുതുപ്പള്ളി പിടിച്ചെടുക്കാന്‍ രണ്ടും കല്പിച്ച് ബിജെപി; ദേശീയ ജനറല്‍ സെക്രട്ടറി രാധാമോഹൻ ദാസ് അഗർവാൾ മണ്ഡലത്തിലെത്തി

കോട്ടയം; പുതുപ്പള്ളിയിൽ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കി. ദേശീയ ജനറൽ സെക്രട്ടറി രാധാമോഹൻ ദാസ് അഗർവാളിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ കവലകളിലെ ഓരോ കടകളിലും കയറിയായിരുന്നു ഇന്നത്തെ പ്രചാരണം. മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ ജ്യോതി ബിനു, വിദ്യാ സുദീപ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് മിനർവ മോഹൻ, മണർകാട് പഞ്ചായത്തംഗം സിന്ധു അനിൽകുമാർ, വിവിധ മണ്ഡലം സെക്രട്ടറിമാർ, ജില്ലാ ഭാരവാഹികൾ എന്നിവർ അനുഗമിച്ചു. വരും ദിവസങ്ങളിൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എല്ലാ കവലകളിലും പ്രചാരണം നടത്താനാണ് പദ്ധതി. രാധാമോഹൻ ദാസ് അഗർവാൾ മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കുന്നത്. ദേശീയ ജനറൽ സെക്രട്ടറിയായതിന് ശേഷം പുതുപ്പള്ളിയിലെത്തിയ അദ്ദേഹം കഴിഞ്ഞ പത്ത് ദിവസമായി പാർട്ടിയുടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാണ്. ദേശീയ തലത്തിലെ ബിജെപി യുടെ മുൻ നിര നേതാക്കളിൽ ഒരാൾ, ഏതെങ്കിലും ഒരു…

തലപ്പുഴയിലെ ജീപ്പകടം: ബ്രേക്ക് നഷ്ടമായതാണ് കാരണമെന്ന് ഡ്രൈവര്‍

വയനാട്: തലപ്പുഴയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ നിർണായക വിവരങ്ങളുമായി ഡ്രൈവര്‍. ബ്രേക്ക് കിട്ടാത്തതിരുന്നതുകൊണ്ടാണ് കേരളത്തെ നടുക്കിയ ദുരന്തത്തിന് കാരണമെന്ന് ഡ്രൈവറുടെ മൊഴി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഡ്രൈവർ മണിയാണ് ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്. കണ്ണോത്തുമലയിൽ വളവ് തിരിയുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. വളവ് തിരിയുന്നതിനിടെ ബ്രേക്ക് ചവിട്ടാൻ ശ്രമിച്ചപ്പോൾ ബ്രേക്ക് കിട്ടിയില്ല. ഇതോടെ വാഹനം നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനം അമിത വേഗതയിലായിരുന്നോ എന്ന കാര്യത്തിൽ സംശയമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ല. ഇത് പരിശോധിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഡ്രൈവർ മണികണ്ഠൻ ഉൾപ്പെടെ 14 പേരാണ് ജീപ്പിലുണ്ടായിരുന്നത്. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മണികണ്ഠൻ ഉൾപ്പെടെ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ചിത്ര, ശോഭന, കാർത്യായനി, ഷാജ. ചിന്നമ്മ, റാബിയ, ലീല, ശാന്ത, റാണി എന്നിവരാണ് മരിച്ചത്. മണികണ്ഠൻ, ജയന്തി, ഉമാദേവി, ലത, മോഹനസുന്ദരി…

മണിക്കൂറുകൾക്കുള്ളിൽ ട്രെൻഡിംഗായി ഷെയിൻ നിഗം സണ്ണിവെയ്ൻ ചിത്രം ‘വേല’യുടെ ട്രെയ്‌ലര്‍

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ക്രൈം ഡ്രാമ ചിത്രം ‘വേല’യുടെ ട്രെയ്‌ലര്‍ റിലീസായി. പാലക്കാടും പരിസര പ്രദേശങ്ങളിലും ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ പോലീസ് വേഷത്തിൽ ഉല്ലാസ് അഗസ്റ്റിൻ ആയി ഷെയിൻ നിഗവും മല്ലികാർജ്ജുനനായി സണ്ണിവെയ്‌നും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്നു. സണ്ണി വെയ്‌നും ഷെയിൻ നിഗവും പോലീസ് വേഷത്തിൽ കൊമ്പു കോർക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ മണിക്കൂറുകൾക്കുള്ളിൽ തന്നെ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടി. തനിക്കു ചെയ്യാൻ ഇഷ്ടമുള്ള പോലീസ് ജോലിയിൽ നിർവൃതനായിരിക്കുന്ന ഷെയിൻ നിഗം അവതരിപ്പിക്കുന്ന ഉല്ലാസ് കൃഷ്ണന്റെ കഥാപാത്രത്തിലൂടെയുള്ള സംഗീർണ്ണമായ ഒരു കേസ് അന്വേഷണത്തിലേക്കുള്ള യാത്രയാണ് ‘വേല’ ട്രെയ്ലർ സൂചിപ്പിക്കുന്നത്. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് നിർമ്മിക്കുന്ന ‘വേല’യുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം. സജാസും നിർവഹിച്ചിരിക്കുന്നു. സിദ്ധാർഥ് ഭരതനും അതിഥി ബാലനും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ബാദുഷ പ്രൊഡക്‌ഷന്‍സാണ് ചിത്രത്തിന്റെ…

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് പാവപ്പെട്ടവരുടെ 300 കോടി രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടതെന്ന് കെ സുരേന്ദ്രന്‍

കോട്ടയം: തനിക്കും കമ്മ്യൂണിസ്റ്റ് പാർട്ടിക്കുമെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുടരുന്ന മൗനത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മാസപ്പടി വിവാദത്തിൽ നിന്നും കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ നിന്നും രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്കില്‍ നിന്ന് തട്ടിയെടുത്ത 300 കോടി രൂപ പാവപ്പെട്ടവരുടേതാണെന്നും അംബാനിയുടെയോ അദാനിയുടെയോ അല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ സംഘ്പരിവാറിനെ കുറിച്ചും മഹാത്മാഗാന്ധി വധത്തെ കുറിച്ചും മാത്രമാണ് മുഖ്യമന്ത്രി സംസാരിച്ചതെന്നും എന്നാൽ പ്രതിമാസ പണമിടപാട് വിവാദത്തെക്കുറിച്ചോ കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയെക്കുറിച്ചോ ഒരക്ഷരം ഉരിയാടിയില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കോൺഗ്രസും ബിജെപിയും യോജിച്ച് പ്രവർത്തിക്കുന്നെന്ന മുഖ്യമന്ത്രിയുടെ അടിസ്ഥാനരഹിതമായ ആരോപണത്തെയും സുരേന്ദ്രൻ വിമർശിച്ചു. അടിസ്ഥാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് പറഞ്ഞു. സിഎംആർഎലിൽ നിന്ന് പണം വാങ്ങിയെന്നോ ബാങ്ക്…

സാജീനോം ഗ്ലോബൽ ആരോഗ്യ ബോധവത്കരണ ക്യാമ്പയിൻ ആരംഭിച്ചു

തിരുവനന്തപുരം: പ്രമുഖ മോളിക്യുളാർ ഡയഗ്നോസ്റ്റിക് സ്ഥാപനമായ സാജീനോം ഗ്ലോബൽ ആരോഗ്യ ബോധവത്കരണ ക്യാമ്പയിന് തുടക്കം കുറിച്ചു. ജനിതക ശാസ്ത്രം, ആരോഗ്യം എന്നിവ സംബന്ധിച്ച അറിവുകൾ ജനങ്ങളിൽ എത്തിക്കുക, ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾ നേരത്തെ തിരിച്ചറിയാനുള്ള നൂതന രോഗനിർണയ മാർഗങ്ങൾ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ ആരംഭിച്ചത്. പദ്ധതിയുടെ ആദ്യഘട്ടമായ ഡിജിറ്റൽ ക്യാമ്പയിൻ്റെ ഉദ്ഘാടനം മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഐഎഎസ് നിർവ്വഹിച്ചു. മോളിക്യുളാർ ഡയഗ്നോസ്റ്റിക്, ഗവേഷണം, അക്കാദമിക് മേഖലകളിൽ പ്രവർത്തിക്കുന്ന സാജീനോം ഗ്ലോബലിൻ്റെ പേട്ടയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ട്രിവാൻഡ്രം ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് എസ് എൻ രഘുചന്ദ്രൻ നായർ, സാജീനോം ചെയർമാൻ ഡോ. എം. അയ്യപ്പൻ, ചീഫ് അഡ്വാൻസ്മെൻ്റ് ഓഫീസർ രശ്മി മാക്സിം, ഡോ. അനുപമ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.സി എഫ് ഒ ദാമോദരൻ നമ്പൂതിരി, ഡോ. ആർ സി ശ്രീകുമാർ,…

തയ്യൽ തൊഴിലാളികൾക്ക് ഉത്സവബത്ത അനുവദിക്കുക: എഫ് ഐ ടി യു

മലപ്പുറം: ക്ഷേമനിധി അനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, ക്ഷേമനിധി പെൻഷൻ 6000 രൂപയെങ്കിലും ആക്കുക, തയ്യൽ തൊഴിലാളികൾക്ക് ഉത്സവബത്ത അനുവദിക്കുക, വ്യക്തിഗത പണമടവ് ഗൂഗിൾ പേ വഴിയോ, ഫോൺ പേ വഴിയോ ആക്കുക എന്ന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേന്ദ്ര – സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ടൈലറിങ് & ഗാർമെൻറ്സ് വർക്കേഴ്സ് യൂണിയൻ ( FITU) മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം ക്ഷേമനിധി ഓഫീസിന് മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. നിൽപ്പ് സമരം എഫ് ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി തസ്ലീം മമ്പാട് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വലിയ രീതിയിലുള്ള തൊഴിലവകാശ പോരാട്ടങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് . ജീവിക്കാൻ സമ്മതിക്കാത്ത തൊഴിലാളി – ജനവിരുദ്ധ നയങ്ങൾ എൽഡിഎഫ് സർക്കാർ സംസ്ഥാനത്തും നടപ്പിലാക്കി കൊണ്ടിരിക്കുന്നതിന്റെ ഉദാഹരണമാണ് പിണറായി സർക്കാരിന്റെ തൊഴിലാളി നയങ്ങൾ എന്നും കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ…

മലപ്പുറം എസ്.പി സുജിത്ദാസിന് പ്രത്യേക ക്വട്ടേഷൻ: കെ എ ഷഫീഖ്

മലപ്പുറം: മലപ്പുറം ജില്ലയെ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി ചിത്രീകരിക്കുന്നതിന് മലപ്പുറം എസ്.പി സുജിത്ദാസിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രത്യേക ക്വട്ടേഷൻ നൽകിയിട്ടുണ്ടോ എന്ന് സംശയിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എ ഷഫീഖ് അഭിപ്രായപ്പെട്ടു. താമിർ ജിഫ്രി കേസിൽ പിണറായി സർക്കാർ നിയമ ലംഘനങ്ങൾക്ക് സംരക്ഷണം നൽകുകയാണ്. ഉന്നത ഉദ്യോഗസ്ഥരെ രക്ഷിച്ച് സാധാരണ പോലീസുകാരെ കുരുതിക്കൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത് നിരവധി വർഷമായിട്ടും മലപ്പുറത്ത് എസ്.പി.യായി സുജിത്ദാസ് തുടരുന്നത് പിണറായി വിജയന്റെയും ഇടതു സർക്കാറിന്റെയും ഇഷ്ട തോഴനായത് കൊണ്ടാണ്. മുഖ്യമന്ത്രിയുടെ സ്വന്തം ആളാണ് ഞാനെന്നാണ് എസ്.പി വീമ്പിളക്കുന്നത്. മലപ്പുറം എസ്.പി സുജിത് ദാസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രത്യേക താല്‍പര്യമൊന്നുമില്ലെങ്കിൽ അത് മുഖ്യമന്ത്രി തുറന്നു പറയണം. താനൂരിൽ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട താമിർ ജിഫ്രി കേസിന്റെ അന്വേഷണവും കേസും അട്ടിമറിക്കാനുള്ള പോലീസിന്റെ ശ്രമം അവസാനിപ്പിക്കുക, മലപ്പുറം എസ് പി സുജിത്ത് ദാസിനെ…

കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ രണ്ട് കള്ളന്മാരാണ് പിണറായി വിജയനും മകള്‍ വീണാ വിജയനും: ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി

കോട്ടയം: ഇന്ത്യന്‍ ചരിത്രത്തിലെ അഴിമതി രാഷ്ട്രീയത്തില്‍ പിണറായി വിജയന്റെ പങ്ക് എടുത്തുപറയേണ്ടതാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി. കള്ളപ്പണം ഡോളറാക്കി വിദേശത്തേക്ക് മാറ്റുന്ന ‘റിവേഴ്‌സ് ഹവാല’ എന്ന ആശയം കണ്ടുപിടിച്ചതിന്റെ ബഹുമതി പിണറായി വിജയനാണെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു. പിണറായി വിജയനെയും മകളെയും കേരള ചരിത്രത്തിലെ ഏറ്റവും പ്രമുഖരും ധീരരുമായ കള്ളപ്പണക്കാരായി അദ്ദേഹം മുദ്രകുത്തി. ഈ ആരോപണങ്ങൾ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ വ്യക്തമാകുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ഈ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ, എ എന്‍ ഷംസീർ സൂക്ഷ്മപരിശോധനയെ അഭിമുഖീകരിക്കുക മാത്രമല്ല, പൊതുജനങ്ങളിൽ നിന്ന് വിചാരണയ്ക്ക് വിധേയനാകുകയും ചെയ്യും. ജനവികാരം ഗണേശ ഭക്തർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തുന്നതിൽ മാത്രം ഒതുങ്ങുകയില്ല, മറിച്ച് അത്തരം നിരീശ്വര രാഷ്ട്രീയത്തെ നിരാകരിക്കുന്ന എല്ലാ വിശ്വാസികളിലും അത് പ്രതിധ്വനിക്കും. എൻഡിഎയും ഇന്ത്യയും തമ്മിലാണ് മത്സരം, രണ്ടാമത്തേത് മുൻ യുപിഎയുടെ റീബ്രാൻഡ് ചെയ്ത പതിപ്പിനെ പ്രതിനിധീകരിക്കുന്ന…