മലപ്പുറം: ഡിസംബർ 27, 28, 29 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന വെൽഫെയർ പാർട്ടിയുടെ മൂന്നാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സംസ്ഥാന വ്യാപകമായി പതാകദിനം ആചരിച്ചു. പതാക ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം വെൽഫെയർ പാർട്ടി ഓഫീസിനു മുന്നിൽ സംസ്ഥാന ട്രഷറർ പി.എ അബ്ദുൽ ഹക്കീം നിർവഹിച്ചു. വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ. സി ആയിശ, എഫ്ഐടിയു സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറിമാരായ കൃഷ്ണൻ കുനിയിൽ, സജീദ് ഖാലിദ്, എസ്. ഇർഷാദ്, സംസ്ഥാന അസി. സെക്രട്ടറി മിർസാദ് റഹ്മാൻ, മലപ്പുറം ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ 27 ന് രാവിലെ 10 മണിക്ക് വലിയങ്ങാടി താജ് ഓഡിറ്റോറിയത്തിൽ ഒരുക്കിയിട്ടുള്ള പി സി ഹംസ – തെന്നിലാപുരം രാധാകൃഷ്ണൻ ഹാളിൽ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം, ഡിസംബർ 29ന് മലപ്പുറം…
Category: KERALA
വ്യാജ മദ്യവും ലഹരി വസ്തുക്കളുടെ ഉപയോഗവും തടയുന്നതിന് കര്‍ശന പരിശോധന നടത്തും: അഡീ. ജില്ലാ മജിസ്ട്രേറ്റ്
പത്തനംതിട്ട: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളിൽ വ്യാജമദ്യത്തിന്റെയും ലഹരിമരുന്നുകളുടെയും ഉപയോഗം തടയാൻ എക്സൈസ്, പൊലീസ്, മോട്ടോർ വാഹന വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തുമെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബി രാധാകൃഷ്ണൻ പറഞ്ഞു. കളക്ടറേറ്റിൽ നടന്ന ജില്ലാ വ്യാജമദ്യ നിയന്ത്രണ സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗം വർധിക്കുന്നതായി പരാതിയുള്ള ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിൽ പരിശോധന കർശനമാക്കും. എക്സൈസ്, പൊലീസ് വകുപ്പുകളുടെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ അതിഥി തൊഴിലാളി ക്യാമ്പുകളിൽ പരിശോധന നടത്തും. ക്രിസ്മസ് അവധിയോടനുബന്ധിച്ച് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന എൻഎസ്എസ് ക്യാമ്പുകളിൽ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും എഡിഎം അറിയിച്ചു. വ്യാജമദ്യത്തിന്റെയും ലഹരി മരുന്നുകളുടെയും ഉപയോഗം തടയുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തു. യോഗത്തില്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ രാജീവ് ബി നായര്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി…
പത്തനംതിട്ട ജില്ലയിൽ തീർഥാടന-പൈതൃക ടൂറിസം പാക്കേജ് ഏർപ്പെടുത്തും: മന്ത്രി
പത്തനംതിട്ട: ജില്ലയിൽ തീർഥാടന-പൈതൃക ടൂറിസം പാക്കേജ് ഏർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ തീർഥാടന കേന്ദ്രങ്ങൾ, പൈതൃക ഗ്രാമം, ഗവി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വിനോദസഞ്ചാരികൾക്കായി പ്രത്യേക പാക്കേജ് സൃഷ്ടിക്കും. ജില്ലയിലെ തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് തീർഥാടന ടൂറിസം പാക്കേജ് രൂപീകരിക്കുകയും ജില്ലയിലെ എംഎൽഎമാരുടെ ഫണ്ട് ഉപയോഗിച്ച് വിനോദസഞ്ചാരികൾക്കായി വാഹന സൗകര്യം ഒരുക്കുകയും ചെയ്യും. വിനോദ സഞ്ചാരികൾക്ക് ഗ്രാമജീവിതം അറിയാനും ആസ്വദിക്കാനും ആറന്മുള കേന്ദ്രമാക്കി പൈതൃക ടൂറിസം പദ്ധതിയും നടപ്പാക്കും. കൊവിഡിന് ശേഷമുള്ള ആദ്യ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ജില്ലയിൽ ഇതുവരെ പൂർത്തിയാക്കിയ വിവിധ പദ്ധതികളും സ്ഥാപനങ്ങളും വർക്കിംഗ് ഗ്രൂപ്പിന്റെ അംഗീകാരത്തിനായി സമർപ്പിക്കേണ്ട പുതിയ പദ്ധതികളും ചർച്ച ചെയ്തു. കുളനട അമിനിറ്റി സെന്ററില്‍ ജില്ലയിലെ…
ക്രിസ്മസ് തലേന്ന് ബസിലിക്കയിൽ വിശുദ്ധ കുർബാനയെ ചൊല്ലി വൈദികരും അല്മായരും ഏറ്റുമുട്ടി
കൊച്ചി: ക്രിസ്മസ് തലേന്ന് എറണാകുളം-അങ്കമാലി മേജർ ആർച്ച്പാർക്കിയുടെ ആസ്ഥാനമായ സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലെ പ്രസിദ്ധമായ സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലെ അൾത്താരയില്‍ ഇരുവിഭാഗങ്ങളിൽപ്പെട്ട വൈദികരും അല്മായരും പരസ്പരം ഏറ്റുമുട്ടി. വിശുദ്ധ കുർബാനയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ബസിലിക്കയിൽ തടിച്ചുകൂടിയതോടെ വെള്ളിയാഴ്ച വൈകുന്നേരം മുതൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. വെള്ളിയാഴ്ച രാത്രി നടന്ന വിശുദ്ധ കുർബാന തടസ്സപ്പെടുത്താൻ ഏകീകൃത കുർബാനയെ എതിർക്കുന്ന സംഘം ശ്രമിച്ചിരുന്നു. എന്നാൽ, പോലീസ് ഇരുകൂട്ടരെയും അനുനയിപ്പിച്ചു. ശനിയാഴ്ച രാവിലെ 10 മണിയോടെ വിശുദ്ധ കുർബാനയെ എതിർത്ത സംഘം തടസ്സപ്പെടുത്തുകയും വാക്കേറ്റത്തിന് കാരണമാവുകയും ചെയ്തു. ഇരുവിഭാഗത്തിലെയും വൈദികരെയും അൽമായരെയും പോലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ പരസ്പരം പോരടിക്കുകയും പോലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഒരു വിഭാഗം ബലിപീഠം അശുദ്ധമാക്കുകയും വിളക്കുകൾ താഴേക്ക് തള്ളിയിടുകയും ചെയ്തു. വൈദികരും ആക്രമിക്കപ്പെട്ടു. ഇരു വിഭാഗത്തിലെയും അൽമായരും വൈദികരും പരസ്പരം പോരടിച്ചതോടെ പോലീസ്…
കാഞ്ഞങ്ങാട്ട് മയക്കുമരുന്നുമായി പിടിയിലായ രണ്ടു പേരില്‍ ഒരാള്‍ കാപ്പ ചുമത്തി നാടു കടത്തപ്പെട്ട ആള്
കാസർകോട്: കാഞ്ഞങ്ങാട്ട് ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ. ഇവരിൽ ഒരാൾ കാപ്പ ചുമത്തി പോലീസ് നാടുകടത്തപ്പെട്ട പ്രതിയാണ്. മറ്റൊരാള്‍ പള്ളി ജമാഅത്ത് കമ്മിറ്റിയുടെ നടപടി നേരിട്ട ആളുമാണ്. വ്യാഴാഴ്ച രാത്രി ലഹരിമരുന്നുമായി പിടിയിലായ ഏഴാംമൈൽ പറക്കളായി സ്വദേശി റംഷീദിനെ (30) മാസങ്ങൾക്കു മുമ്പ് കണ്ണൂർ റേഞ്ച് ഡിഐജി കാപ്പ ചുമത്തി ജില്ലയില്‍ നിന്ന് നാടു കടത്തിയിരുന്നു. പടന്നക്കാടുവെച്ച് വാഹന പരിശോധനയിലാണ് ഹോസ്ദുർഗ് പോലീസാണ് റംഷീദിനെയും സുബൈറിനെയും പിടികൂടിയത്. ഇവരില്‍ നിന്ന് 1.880 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സുബൈറിനെതിരെ മൂന്നു മാസം മുമ്പ് പാറപ്പള്ളി ജമാഅത്ത് കമ്മിറ്റി നടപടി സ്വീകരിച്ചിരുന്നു. പൊലീസ് സംഘത്തിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ അബൂബക്കർ കല്ലായി, പൊലീസുകാരായ നികേഷ്, ജിനേഷ് എന്നിവരുമുണ്ടായിരുന്നു. നാടു കടത്തപ്പെട്ട റംഷീദ് ജില്ലയില്‍ തന്നെ ഉണ്ടായിരുന്നു എന്ന് വ്യക്തമായതോടെ പ്രതിക്കെതിരെ…
ഉണ്ണി മകുന്ദനും സംഘവും ഹരിവരാസനം പുനരാവിഷ്ക്കരിച്ചു; ശ്രദ്ധേയമായി മാളികപ്പുറത്തിലെ ഗാനം
ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം ‘മാളികപ്പുറം’ റിലീസിനൊരുങ്ങി. നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. പ്രസിദ്ധമായ ‘ഹരിവരാസനം’ എന്ന കീർത്തനം പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഈ ചിത്രത്തില്‍. പ്രകാശ് പുത്തൂരാണ് ഗാനം ആലപിച്ചിരിക്കുന്നത്. രഞ്ജിൻ രാജ് സംഗീത സംവിധാനം ചെയ്ത ഗാനം ആലപിക്കാൻ ആയിരത്തിലധികം പേരില്‍ നിന്നാണ് നിന്നാണ് പ്രകാശിനെ തിരഞ്ഞെടുത്തതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. നേരത്തെ ‘ഗണപതി തുണയരുളുക’ എന്ന ഗാനവും പുറത്തിറങ്ങിയിരുന്നു. ഈ ഗാനവും പ്രേക്ഷകപ്രീതി നേടിയിരുന്നു. സിനിമയുടെ ട്രെയിലറും നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഡിസംബർ 22നാണ് ചിത്രം തിയേറ്ററുകളിലെത്തുക. സിനിമയ്ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അയ്യപ്പ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന സിനിമയാണിത്. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നത്.ആന്റോ ജോസഫയുടെ ഉടമസ്ഥതയിലുള്ള ആൻ…
ടൈറ്റാനിയം ജോലി തട്ടിപ്പ്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡിലെ തൊഴിൽ തട്ടിപ്പ് കേസുകൾ അന്വേഷിക്കാൻ ദക്ഷിണ മേഖല ഐജി സ്പർജൻ കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ഒമ്പതംഗ സംഘത്തിനാണ് അന്വേഷണ ചുമതല. തിരുവനന്തപുരം സിറ്റി ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർ ജെ കെ ദിനമാണ് അന്വേഷണ സംഘത്തലവൻ. ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിലെ തട്ടിപ്പുമായി ബന്ധപ്പെട്ട സ്റ്റേഷൻ കൺട്രോൾമെന്റ്, മ്യൂസിയം, പൂജപ്പുര, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. കൺട്രോൾ എസ്എച്ച്ഒ ബി എം ഷാഫി, കൺട്രോൾ റൂം ഇൻസ്പെക്ടർ ഡി സാബു, പൂജപ്പുര എസ്എച്ച്ഒ ആർ റോജ്, വനിത സ്റ്റേഷൻ എസ്എച്ച്ഒ ആശാചന്ദ്രൻ, സബ് ഇൻസ്പെക്ടർമാരായ പി ഡി ജിജുകുമാർ (മ്യൂസിയം), എസ് എസ് ദിൽജിത്ത് (കൺട്രോൺ), ആർ…
കുമളിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ കാർ 40 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ് 8 പേർ മരിച്ചു.
ഇടുക്കി: ശബരിമലയിൽ പോയി മടങ്ങുകയായിരുന്ന തീർത്ഥാടകരുടെ വാഹനം കുമളിക്ക് സമീപം കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഒരു കുട്ടിയടക്കം പത്തുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. തമിഴ്നാട്ടിലെ തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. നാഗരാജ് (46), ദേവദാസ് (55), ശിവകുമാർ (45), ചക്കംപെട്ടി സ്വദേശി മുനിയാണ്ടി (55), മറവപ്പെട്ടി സ്വദേശി കന്നി സ്വാമി (60), ഷൺമുഖ സുന്ദരപുരം സ്വദേശി വിനോദ് കുമാർ (43) മരിച്ച ആറ് പേർ. മറ്റ് രണ്ട് പേരുകളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. കേരള-തമിഴ്നാട് അതിർത്തിയായ കുമളിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം. കൊട്ടാരക്കര ദിണ്ടുക്കൽ ദേശീയപാതയിലെ പാലത്തിൽ നിന്ന് വാഹനം നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നു. മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന പെൻസ്റ്റോക്കിന് മുകളിലേക്കാണ് കാർ വീണത്. പാലത്തിൽ ഇടിച്ചപ്പോൾ വാഹനത്തിലുണ്ടായിരുന്ന ഏഴു…
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമ്മേളന പ്രചരണ ജാഥ സമാപിച്ചു
മലപ്പുറം: പരമ്പരാഗത രാഷ്ട്രീയ പാർട്ടികളും മുന്നണികളും ഫാഷിസത്തെ പ്രതിരോധിക്കുന്നതിന് ആശയാടിത്തറ ഒരുക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. വംശീയ അജണ്ടകളെ മറികടക്കുന്നതിന് സാമൂഹ്യ നീതിയുടെയും സാഹോദര്യത്തിന്റെയും രാഷ്ട്രീയത്തിന് മാത്രമാണ് സാധിക്കുകയെന്നും സുരേന്ദ്രൻ കരിപ്പുഴപറഞ്ഞു. വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളന പ്രചരണാർത്ഥം ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് ക്യാപ്റ്റനും ജനറൽ സെക്രട്ടറി ഗണേഷ് വടേരി വൈസ് ക്യാപ്റ്റനുമായ ജില്ലാതല വാഹന ജാഥയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ കരിപ്പുഴ. വെൽഫെയർ പാർട്ടി ഉയർത്തിപ്പിടിക്കുന്നത് സാമൂഹ്യ നീതിയുടെ രാഷ്ട്രീയമാണ്. വെൽഫെയർ പാർട്ടി ഭൂസമരങ്ങളിലൂടെയും സംവരണ പ്രക്ഷോഭങ്ങളിലൂടെയുമാണ് കേരളത്തിൽ നിർണ്ണായകമായ സ്ഥാനമടയാളപ്പെടുത്തിയത്. സാമൂഹ്യ നീതിയെ അട്ടിമറിക്കുന്ന ഇടപെടലുകളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. കോർപ്പറേറ്റ് ചങ്ങാത്തമുള്ള ജനദ്രോഹ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു. പൊന്നാനിയിൽ നടന്ന സമാപന സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡൻ്റ് വഹാബ് വെട്ടം അധ്യക്ഷനായ ചടങ്ങിൽ ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ…
PFI ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ച കേസ്; സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന് കോടതി ഉത്തരവ് പാലിക്കാത്തതിന് സർക്കാർ ക്ഷമാപണം നടത്തി
കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാർ കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. ഹർത്താലിനിടെ പൊതുമുതൽ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ഇതേത്തുടർന്ന് പി എഫ് ഐ പ്രവര്‍ത്തകരുടെ സ്വത്ത് കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടിരുന്നു. പൊതുമുതൽ നശിപ്പിച്ച സംഭവം അതീവ ഗുരുതരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലിലെ 5.20 ലക്ഷം രൂപയുടെ നഷ്ടം നികത്താൻ നപടി വൈകുന്നതിൽ ഹൈക്കോടതി വടിയെടുത്തതോടെയാണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ വി വേണു ഐഎഎസ് നേരിട്ട് ഹാജരായി മാപ്പപേക്ഷിച്ചത്. കോടതി ഉത്തരവ് നടപ്പാക്കാൻ ആത്മാർത്ഥമായി ഇടപെടുകയാണ്. ഇക്കാര്യത്തിൽ മനപൂർവ്വം വീഴ്ച വരുത്തിയിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ജനുവരി 15നകം രജിസ്ട്രേഷൻ വകുപ്പ് കണ്ടെത്തിയ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വി. വേണു അറിയിച്ചു. റവന്യൂ റിക്കവറി നടപടികൾക്ക്…
