അമൃത വിശ്വ വിദ്യാപീഠം ഡീൻ ഡോ. ബിപിൻ നായർ ഇന്ത്യ എഎംആർ ഇന്നവേഷൻ ഹബ് ഉപസമിതിയുടെ ഉപാദ്ധ്യക്ഷൻ

കൊല്ലം: ആന്റി മൈക്രോബയൽ പ്രതിരോധവുമായി (എഎംആർ) ബന്ധപ്പെട്ട ഗവേഷണങ്ങൾ നടത്തുന്ന ദേശീയ ഏജൻസിയായ ഇന്ത്യ എഎംആർ ഇന്നവേഷൻ ഹബ്ബ് (ഐഎഐഎച്ച്) ഉപസമിതി ഉപാദ്ധ്യക്ഷനായി അമൃത വിശ്വ വിദ്യാപീഠം ലൈഫ് സയൻസസ് ഡീൻ ഡോ. ബിപിൻ നായർ ചുമതലയേറ്റു. അഞ്ച് ഉപസമിതികളിലൊന്നായ എഎംആർ എൻവിയോൺമെന്റ് സമിതിയുടെ ഉപാദ്ധ്യക്ഷനാണ്. 2023 നവംബർ 1 വരെയാണ് ചുമതല. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസറാണ് ഇന്ത്യ എഎംആർ ഇന്നവേഷൻ ഹബ്ബിന്റെ അദ്ധ്യക്ഷൻ. ആഗോള തലത്തിൽ ആരോഗ്യ പരിപാലന രംഗത്തിന് ഏറ്റവുമധികം ഭീഷണിയായ 10 കാര്യങ്ങളിലൊന്നായി ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിരിക്കുന്ന ആന്റി മൈക്രോബയൽ പ്രതിരോധം മൂലം ലോകത്ത് പ്രതിവർഷം 7 ലക്ഷത്തിലധികം പേർ മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ.  

സാമൂഹ്യനീതിയുടെ രാഷ്ട്രീയമുയർത്തി വെൽഫെയർ പാർട്ടിയുടെ മൂന്നാം സംസ്ഥാന സമ്മേളനം മലപ്പുറത്ത്

മലപ്പുറം: സമൂഹ്യ നീതിയുടെ രാഷ്ട്രീയമുയർത്തിയ ഒരു പതിറ്റാണ്ട് പിന്നിട്ട വെൽഫെയർ പാർട്ടി അതിൻ്റെ മൂന്നാം സംസ്ഥാന സമ്മേളനം 2022 ഡിസംബർ 27,28,29 തീയതികളിൽ മലപ്പുറത്ത് വെച്ച് നടത്തുകയാണ്. യൂണിറ്റ് തലം മുതൽ ആരംഭിച്ച വെൽഫെയർ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിച്ചുകൊണ്ട് നടക്കുന്ന സംസ്ഥാന തല തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിപുലമായ പരിപാടിയാണ് മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനമെന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് റസാഖ് പാലേരി പത്രസമ്മേളനത്തിൽ അറിയിച്ചു. ഭരണകൂടം തന്നെ വംശീയ ഉന്മൂലനത്തിന് ശ്രമിക്കുന്ന സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെ കേരളീയ സമൂഹത്തിനു മുന്നിൽ വ്യത്യസ്ത ഇടപെടലുകളിലൂടെ നിരന്തരം ചോദ്യം ചെയ്യുന്ന കാമ്പയിനിനാണ് തെരഞ്ഞെടുപ്പ് കാലത്ത് വെൽഫെയർ പാർട്ടി നേതൃത്വം നൽകിയത്. കഴിഞ്ഞ 11 വർഷത്തിനിടയിൽ കേരള രാഷ്ട്രീയത്തിൽ നിർണ്ണായക ഇടം നേടിയെടുക്കാൻ വെൽഫെയർ പാർട്ടിക്ക് സാധിച്ചിട്ടുണ്ട്. അധികാരി വർഗവും സവർണാധിപത്യ സമൂഹവും പരസ്പര കരാറിലൂടെ അനർഹമായി…

കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവന: ഘടക കക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവനകൾ പാർട്ടിയുമായും ഘടക കക്ഷികളുമായും കൂടിയാലോചിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിവാദ പ്രസ്താവന നാവുപിഴയാണെന്നാണ് സുധാകരൻ പറഞ്ഞത്. വിഷയത്തിൽ കെപിസിസി പ്രസിഡന്റുമായി പ്രമുഖ നേതാക്കൾ ആശയവിനിമയം നടത്തിയിട്ടുണ്ട്. പരാമർശത്തെ എതിർത്ത ഘടകകക്ഷികളുമായി സംസാരിക്കും. മതനിരപേക്ഷ നിലപാടിന് മങ്ങലേൽപ്പിക്കുന്ന നിലപാടുകൾ കോൺഗ്രസിലുണ്ടാകില്ലെന്നും സതീശൻ അറിയിച്ചു. സുധാകരന്റെ പരാര്‍മശത്തെ ഗൗരവതരമായാണ് പാര്‍ട്ടി കാണുന്നത്. കെപിസിസി അധ്യക്ഷ്‌നറെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നത് ഗൗരവതരമായെടുത്ത് കോണ്‍ഗ്രസ് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. സുധാകരന്റെ അടിക്കടിയുള്ള പ്രസ്താവനകൾ കോൺഗ്രസിൽ കടുത്ത അതൃപ്തി ഉണ്ടാക്കുന്നുണ്ട്. ആര്‍ എസ് എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനക്കു പിന്നാലെ വര്‍ഗീയതയോട് നെഹ്‌റു സന്ധി ചെയ്തുവെന്ന പരാമര്‍ശം കൂടി വന്നതോടെ പാര്‍ട്ടി തന്നെ അങ്കലാപ്പിലായിരിക്കയാണ്. പ്രാദേശിക തലങ്ങളില്‍ പോലും സുധാകരന്റെ പ്രസ്താവനക്കെതിരെ അമര്‍ഷം ഉയരുകയാണ്.

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതര്‍ വര്‍ദ്ധിക്കുന്നു; ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം: ഡെങ്കിപ്പനിക്കെതിരെ ഏഴ് ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഡെങ്കിപ്പനി ബാധിതരായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. എല്ലാ ജില്ലകളിലും കൊതുക് നശീകരണവും ഉറവിട നശീകരണവും നടത്തണം. തുടർച്ചയായി പെയ്യുന്ന മഴ പല ജില്ലകളിലും ഡെങ്കിപ്പനി വർധിപ്പിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ, ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും മന്ത്രി നിർദേശിച്ചു. ജില്ലകളിലെ സ്ഥിതി വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. എറണാകുളം ജില്ലയുടെ സ്ഥിതി പ്രത്യേകം വിലയിരുത്തി. ഓരോ ജില്ലകളും ആക്ഷൻ പ്ലാനനുസരിച്ച് പ്രവർത്തനങ്ങൾ നടത്തണം. ഇത് കൃത്യമായി വിലയിരുത്തുകയും വേണം. വാർഡുതല ശുചിത്വ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കണം. സംസ്ഥാനതലത്തിൽ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കാനും തീരുമാനമായി. വെക്ടർ കൺട്രോൾ യൂണിറ്റുകളെ…

മോഹൻലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ് എങ്ങനെ പിൻവലിക്കും?: കോടതി

കൊച്ചി: നടൻ മോഹൻലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ് എങ്ങനെയാണ് പിൻവലിക്കാൻ കഴിയുക എന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. അദ്ദേഹത്തിനെതിരെ ഫയല്‍ ചെയ്തിട്ടുള്ള കേസ് പിൻവലിക്കണമെന്ന ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. 2012ലാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, മോഹൻലാലിന് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിച്ചത് 2016ലാണെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ പെ​രു​മ്പാ​വൂ​ർ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ അ​പേ​ക്ഷ കോ​ട​തി ത​ള്ളി. ഇ​തി​നെ​തു​ട​ർ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഹ​ർ​ജി​യി​ൽ‌ മോ​ഹ​ൻ​ലാ​ലും ക​ക്ഷി ചേ​ർ​ന്നി​രു​ന്നു. ആ​ന​ക്കൊ​മ്പ് പി​ടി​ക്കു​മ്പോ​ൾ മോ​ഹ​ൻ​ലാ​ലി​ന് ഉ​ട​മ​സ്ഥ​ത അ​വ​കാ​ശം ഉ​ണ്ടാ​യി​രു​ന്നോ​യെ​ന്ന​ത് അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തേ​ണ്ട​താ​ണെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി.

അസോസിയേറ്റ് പ്രൊഫസറെ നിയമിക്കുന്നത് കുട്ടിക്കളിയല്ല; പ്രിയ വർഗീസിന്റെ യോഗ്യതയെ ചോദ്യം ചെയ്ത് ഹൈക്കോടതി

കൊച്ചി: കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയാ വർഗീസ് നിയമനത്തിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. പ്രിയാ വര്‍ഗീസിന്റെ നിയമനം ചട്ടങ്ങൾ പാലിച്ചാണോ നടത്തിയതെന്നും കോടതി ചോദിച്ചു. അസോസിയേറ്റ് പ്രൊഫസർ നിയമനം കുട്ടിക്കളിയല്ലെന്നും, യോഗ്യതാ രേഖകൾ സ്ക്രീനിംഗ് കമ്മിറ്റി എങ്ങനെയാണ് വിലയിരുത്തിയതെന്നും ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. പ്രി​യ വ​ർ​ഗീ​സി​ന്‍റെ നി​യ​മ​നം ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹർജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോടതി. സ​ർ​വ​ക​ലാ​ശാ​ല​യും പ്രി​യ വ​ർ​ഗീ​സും ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ഹൈ​ക്കോ​ട​തി അ​തൃ​പ്തി അ​റി​യി​ച്ചു. ര​ണ്ട് സ​ത്യ​വാ​ങ്മൂ​ല​ത്തി​ലും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. എ​ല്ലാ നി​യ​മ​ന​ങ്ങ​ളി​ലും സു​താ​ര്യ​ത​വേ​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ഹ​ർ​ജി​യി​ൽ ബു​ധ​നാ​ഴ്ച​യും വാ​ദം കേ​ൾ​ക്കും. ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജ് മ​ല​യാ​ളം അദ്ധ്യാപകന്‍ ജോ​സ​ഫ് സ്ക​റി​യ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

പ്രമേഹ ദിനത്തോടനുബന്ധിച്ച് ന്യൂബെര്‍ഗ് ഡയഗ്‌നോസ്റ്റിക്‌സ് ഐഎംഎ കൊച്ചിയുമായി ചേർന്ന് വാക്കത്തോൺ സംഘടിപ്പിച്ചു

സാംക്രമികരോഗമല്ലാത്ത പ്രമേഹത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുള്ള ഒരു പൊതുജനാരോഗ്യ സംരംഭമായിട്ടാണ് വാക്കത്തോൺ നടന്നത് കൊച്ചി:  ഇന്ത്യയില്‍ പ്രമേഹം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നു. ആഗോളതലത്തിൽ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ രോഗവ്യാപനം ഇന്ത്യയിലാണ് സംഭവിക്കുന്നത്. പ്രമേഹത്തെക്കുറിച്ചും പതിവായുള്ള പരിശോധനയുടെയും പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ഓഫ് കൊച്ചിനുമായി സഹകരിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച നാല് പാത്തോളജി ലബോറട്ടറി ശൃംഖലകളിലൊന്നായ ന്യൂബെര്‍ഗ് ഡയഗ്‌നോസ്റ്റിക്സ് നവംബർ 14 ന് കൊച്ചിയിൽ വാക്കത്തോണ്‍ സംഘടിപ്പിച്ചു. ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. എസ്. ശ്രീനിവാസ കാമത്ത് വാക്കത്തോൺ ഫ്‌ളാഗ് ഓഫ് ചെയ്തു. ഐഎംഎ ഹൗസില്‍ നിന്ന് ആരംഭിച്ച് കലൂര്‍ സ്റ്റേഡിയം വഴി ഐഎംഎ ഹൗസില്‍ തിരികെയെത്തിയ വാക്കത്തോണില്‍ ഐഎംഎ അംഗങ്ങള്‍, ഡോക്ടർമാർ, സാധാരണകാരായ ജനങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ 100ലധികം ആളുകള്‍ പങ്കെടുത്തു. പ്ലക്കാര്‍ഡുകളിലൂടെയും ഹോര്‍ഡിംഗുകളിലൂടെയും സാംക്രമികേതര രോഗങ്ങളെക്കുറിച്ച്…

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ പീഡിപ്പിച്ച കേസിൽ സിവിൽ പോലീസ് ഓഫീസർക്ക് സസ്‌പെൻഷൻ. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് കോഴിക്കോട് റൂറൽ എസ്പി നടപടിയെടുത്തത്. നാദാപുരം കൺട്രോൾ റൂം ഡിവൈഎസ്പിയെ അന്വേഷണ ചുമതല ഏൽപ്പിച്ചതായും റൂറൽ എസ്പിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിരവധി തവണ പീഡനത്തിനിരയായെന്ന പെൺകുട്ടികളുടെ അമ്മയുടെ പരാതിയിൽ വിനോദിനെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്. കുട്ടികളുടെ അമ്മയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ മറ്റൊരു കേസും കോഴിക്കോട് കൂരാച്ചുണ്ട് പോലീസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഒരു മാസത്തിലേറെ അവധിയിലായിരുന്ന വിനോദ് കുമാർ ഒളിവിലാണ്. അതേസമയം, എറണാകുളം സ്വദേശിനി കൂട്ടബലാത്സംഗത്തിനിരയായെന്ന പരാതിയിൽ കസ്റ്റഡിയിലുള്ള പൊലീസ് ഇൻസ്പെക്ടർ പി.ആർ. സുനുവിന്റെ അറസ്റ്റ് വൈകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു അറിയിച്ചു. പരാതിയിലെ ചില വിവരങ്ങൾ വ്യക്തമാക്കേണ്ടതിനാലാണ് അറസ്റ്റ് വൈകുന്നത്.

പരാതി സിനിമാക്കഥ പോലെ; എൽദോസ് കുന്നപ്പിള്ളിയുമായുള്ള ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമായിരുന്നോ?: യുവതിയോട് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ അദ്ധ്യാപിക നൽകിയ ലൈംഗികാതിക്രമ പരാതി സിനിമാക്കഥ പോലെയാണെന്ന് ഹൈക്കോടതി. യുവതിയുടെ ബലാത്സംഗ പരാതിയിൽ പറയുന്ന ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമാണോയെന്നും കോടതി ആരാഞ്ഞു. ആദ്യം പരാതി നൽകിയപ്പോൾ ലൈംഗികാതിക്രമം ഉണ്ടായിരുന്നോ എന്ന് കോടതി ചോദിച്ചു. എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കവെ, പരാതി വായിച്ചപ്പോൾ ഇതൊരു സിനിമാക്കഥയാണെന്ന് തോന്നിയെന്ന് കോടതി പറഞ്ഞു. അതേസമയം, കേസ് പരിഗണിക്കുമ്പോള്‍ പരാതിക്കാരിയും കോടതിയിലുണ്ടായിരുന്നു. ആദ്യം നല്‍കിയ പരാതിയില്‍ പീഡനപരാതിയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. പരാതി വായിക്കുമ്പോൾ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണെന്ന് തോന്നുന്നതായും കോടതി നിരീക്ഷിച്ചു. തെറ്റായ ആരോപണങ്ങൾ ബലാത്സംഗം പോലെ ക്രൂരമാണെന്നും കോടതി പരാമർശിച്ചു. വധശ്രമക്കുറ്റം കേസിൽ എങ്ങനെ നിലനിൽക്കുമെന്നും കോടതി ചോദിച്ചു. എന്നാൽ എംഎൽഎ കേസുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതിഭാഗം വാദങ്ങൾ കൂടി…

മകന്റെ വിവാഹ ആഡംബരങ്ങളെല്ലാം ഉപേക്ഷിച്ച് പാവപ്പെട്ട കുടുംബത്തിന് വീട് വെച്ചു നല്‍കി

ആലത്തൂര്‍: ഏറ്റവും ആർഭാടത്തോടെ വിവാഹം നടത്താമായിരുന്നിട്ടും കാവശ്ശേരി പഞ്ചായത്ത് റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ വടക്കാഞ്ചേരി ആയക്കാട് നൊച്ചിപ്പറമ്പ് ദിലീപ് കുമാര്‍ തന്റെ മകൻ രാഹുലിന്റെ വിവാഹം ലളിതമായി നടത്തി. ആ പണം കൊണ്ട് ഒരു പാവപ്പെട്ട കുടുംബത്തിന് വീടു വെച്ചു നല്‍കി മാതൃകയായി. 2017ലെ വെള്ളപ്പൊക്കത്തിൽ കാവശ്ശേരി മുതലക്കുളം കോളനിയിലെ കോതയുടെ വീട് തകർന്നു പോയിരുന്നു. പിന്നീട് കോത തന്റെ പെൺമക്കളോടൊപ്പം ഓല കൊണ്ടു മറച്ച ഒറ്റമുറി ഷെഡിലായിരുന്നു താമസം. അയൽപക്കത്തെ വീടുകളിലാണ് രാത്രി അന്തിയുറങ്ങിയിരുന്നത്. കോതയുടെ സ്വന്തമെന്ന് പറയാന്‍ ആകെയുള്ള രണ്ടര സെന്റ് ഭൂമിക്ക് ആധാരമില്ലാത്തതിനാല്‍ സൗജന്യ ഭവനിര്‍മാണ പദ്ധതികള്‍ക്കൊന്നും അര്‍ഹരായതുമില്ല. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ മൂത്ത മകള്‍ ശാരദയും അവിവാഹിതയായ രണ്ടാമത്തെ മകള്‍ ശാന്തയുമാണ് കോതയ്‌ക്കൊപ്പമുള്ളത്. 2019ൽ ജോലിയിൽ നിന്ന് വിരമിച്ച ദിലീപ് കുമാർ പിന്നീട് കോതയെ സഹായിക്കാനുള്ള ശ്രമങ്ങൾ നടത്തി. സർക്കാർ പദ്ധതികൾ ലഭിക്കില്ലെന്ന്…