പത്തനംതിട്ട: പുനർവിവാഹ പരസ്യദാതാവിനെ ഫോണിലൂടെ പരിചയപ്പെട്ട് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൃഷ്ണപുരം കാപ്പിൽ ഈസ്റ്റ് പുറ്റന്തുറ വീട്ടിൽ ആര്യ (36) യെയാണ് കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തത്. 2020 മെയ് 4 മുതൽ കടപ്ര കോയിപ്രം സ്വദേശി അജിത്ത് എന്ന യുവാവ് നൽകിയ പുനർവിവാഹ പരസ്യം കണ്ട് യുവതി രണ്ട് ഫോണുകളിൽ നിന്ന് യുവാവുമായി തുടർച്ചയായി ബന്ധപ്പെടാറുണ്ടായിരുന്നു. തന്റെ സഹോദരിക്ക് വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് യുവാവിനെ വിശ്വസിപ്പിച്ച് 2020 മെയ് 17 നും ഡിസംബർ 22 നും ഇടയിൽ അമ്മയുടെ ചികിത്സയ്ക്കാണെന്ന് ധരിപ്പിച്ച് 4,15,500 രൂപ ബാങ്ക് ഇടപാടുകൾ വഴി പലതവണ തട്ടിയെടുത്തു. കൂടാതെ 22,180 രൂപയുടെ മൊബൈൽ ഫോണും തട്ടിയെടുത്തു. ചതിയ്ക്കപ്പെട്ടെന്ന് മനസിലാക്കിയ അജിത് ഈ വർഷം ജനുവരി ഒന്നിന് പത്തനംതിട്ട ഡിവൈ.എസ്.പിയ്ക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ…
Category: KERALA
ഫ്രറ്റേണിറ്റി മൂവ്മെന്റ് ക്യാമ്പസ് കാരവന് ഇന്ന് തുടക്കം (സെപ്റ്റംബർ 26, തിങ്കൾ)
പാലക്കാട്: “അഭിമാനത്തോടെ നീതി ചോദിക്കുക, പോരാട്ടങ്ങളുടെ തുടർച്ചയാവുക” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പസ് കാരവന് തിങ്കളാഴ്ച തുടക്കം. ചൊവ്വാഴ്ച്ച സമാപിക്കുന്ന കാരവൻ ജില്ല പ്രസിഡന്റ് ഫിറോസ്.എഫ്.റഹ്മാൻ ആണ് നയിക്കുക. തിങ്കളാഴ്ച രാവിലെ 9.30ന് ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്ന കാരവൻ വിക്ടോറിയ കോളേജ്, ചിറ്റൂർ ഗവ. കോളേജ്, പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജ്, ഐഡിയൽ കോളേജ് ചെർപ്പുളശേരി, എം.ഇ.എസ് കല്ലടി കോളേജ്, മണ്ണാർക്കാട് നജാത്ത് കോളേജ്, ആർ.ജി.എം കോളേജ് അട്ടപ്പാടി അടക്കമുള്ളിടങ്ങളിൽ സ്വീകരണമേറ്റുവാങ്ങും. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക നീതി നിഷേധങ്ങൾ, കാമ്പസ് ജനാധിപത്യം, വിദ്യാർത്ഥി അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങൾ കാരവനിൽ ഉയർത്തും. സംസ്ഥാന,ജില്ല നേതാക്കൾ പങ്കെടുക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെയും സാഹോദര്യ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന പുതിയ വിദ്യാർത്ഥികളെയും ആദരിക്കും.
പരസ്പരം ഉത്തരവാദിത്വം പങ്കുവയ്ക്കുന്നവരായിരിക്കണം സഭാമക്കള്‍: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
പൊടിമറ്റം: പരസ്പരം ഉത്തരവാദിത്വം പങ്കുവയ്ക്കുന്നവരായിരിക്കണം സഭാമക്കളെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവകപ്രഖ്യാപന സുവര്‍ണജൂബിലിയാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കര്‍ദിനാള്‍. സഭയൊന്നായിട്ടാണ് ചിന്തിക്കേണ്ടത്, ഒന്നായിട്ടാണ് സംസാരിക്കേണ്ടത്, ഒന്നായിട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. സഭയെ മറ്റൊന്നായി കണ്ട് വിമര്‍ശിക്കേണ്ടതില്ല. ആധുനിക കാലഘട്ടത്തില്‍ മക്കളെ വിശ്വാസം നഷ്ടപ്പെടുത്താതെ വളര്‍ത്തുവാന്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തുകയും അവരോടൊപ്പം സഞ്ചരിക്കുകയും വേണം. സമൂഹത്തിലെ ജീവല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സമൂഹത്തോടൊപ്പം മുന്നിട്ടിറങ്ങേണ്ടവരാണ് വിശ്വാസികളെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു. സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടന്ന ജൂബിലി സമാപനചടങ്ങില്‍ കാഞ്ഞിരപ്പള്ളി രൂപത ബിഷപ് എമിരറ്റസ് മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ജൂബിലി സന്ദേശം നല്കി. വികാരിജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റം, വികാരി ഫാ. മാര്ട്ടിന് വെള്ളിയാംകുളം,…
മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി നിലമ്പൂരിലെത്തി
തൃശൂർ: ഭാരത് ജോഡോ യാത്ര നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, അന്തരിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന് (87) അന്തിമോപചാരം അർപ്പിക്കാൻ ഇന്ന് (ഞായറാഴ്ച) മലപ്പുറത്തെ നിലമ്പൂരിലെത്തി. രാവിലെ 11.45ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എന്നിവർക്കൊപ്പമാണ് അദ്ദേഹം ആര്യാടന്റെ വസതിയില്‍ എത്തിയത്. മുന്‍ മന്ത്രി കൂടിയായ ആര്യാടന് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് രാഹുല്‍ ഗാന്ധി ഹെലികോപ്റ്റർ വഴി തൃശൂരിലെത്തുമെന്ന് ഭാരത് ജോഡോ യാത്രയുടെ മീഡിയ ടീം അറിയിച്ചു. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആളുകളാണ് വീടിന് മുന്പില് തടിച്ചുകൂടിയത്. രമ്യ ഹരിദാസ് എംപി, ജെബി മേത്തർ എംപി, എപി അനിൽകുമാർ എംഎൽഎ, കെടി ജലീൽ, പിവി അബ്ദുള്‍ വഹാബ്…
സംസ്ഥാനത്തെ കെ റെയില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ കൈമാറിയില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം ഹൈക്കോടതിയില്‍
എറണാകുളം: സിൽവർ ലൈൻ പദ്ധതിയിൽ കെ റെയിൽ കോർപറേഷനെ രൂക്ഷമായി വിമർശിച്ച് റെയിൽവേ മന്ത്രാലയം. സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ സംബന്ധിച്ച് റെയിൽവേ മന്ത്രാലയത്തിന്റെ മുൻ നിലപാടിൽ എന്തെങ്കിലും മാറ്റമുണ്ടോയെന്ന് അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് കെ റെയിൽ കോർപറേഷൻ രേഖകൾ നൽകുന്നില്ലെന്ന റെയിൽവേ മന്ത്രാലയത്തിന്റെ വിമർശനം. അലൈൻമെന്റ്, പദ്ധതിക്കാവശ്യമായി വരുന്ന സ്വകാര്യ ഭൂമി, റെയിൽവേ ഭൂമി എന്നീ വിശദാംശങ്ങൾ നൽകിയിട്ടില്ലെന്നാണ് റെയിൽവേ ഹൈക്കോടതിയെ അറിയിച്ചത്. തുടർച്ചയായി കെആർഡിസിഎല്ലിനോട് (കേരള റെയില്‍ ഡവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ്) രേഖകൾ ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്നും റെയിൽവേയ്ക്ക് വേണ്ടി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ് മനു നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു. അതിനാല്‍ ഡിപിആർ അപൂർണമാണെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും റെയിൽവേ കോടതിയെ അറിയിച്ചു. കെ റെയിലുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി അടുത്ത ദിവസം…
പിഎഫ്ഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും ഒരിക്കലും വിട്ടുവീഴ്ചയില്ല: കെഎം ഷാജി
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൽ (IUML) വളരെയധികം ആരാധകരുള്ള ഒരാളാണ് കെ എം ഷാജി. ഒരേ സമയം സാമ്പ്രദായികവും പുരോഗമനപരവുമായി കണക്കാക്കപ്പെടുന്ന ഷാജി തന്റെ പാർട്ടി ഈ ദിവസങ്ങളിൽ അനുഭവിക്കുന്ന സ്വത്വ പ്രതിസന്ധിയെ പ്രതിഫലിപ്പിക്കുന്നു. ഇന്നത്തെ ഇന്ത്യയിലെ ഒരു മുസ്ലീം രാഷ്ട്രീയക്കാരൻ, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, ‘ലിംഗ നിഷ്പക്ഷത’ സംബന്ധിച്ച തന്റെ വിവാദ നിലപാടുകൾ, ഐയുഎംഎൽ നേരിടുന്ന വെല്ലുവിളികൾ എന്നിവയെക്കുറിച്ച് ഒരു മാധ്യമത്തിന് ഷാജി നല്കിയ അഭിമുഖം: – നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (എൻഡിഎഫ്) ബാനറിൽ പിഎഫ്ഐ രൂപീകരണ ഘട്ടത്തിലായിരിക്കുമ്പോഴും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)ക്കെതിരെ പരസ്യമായി നിലപാട് സ്വീകരിച്ച ചുരുക്കം ചില ഐയുഎംഎൽ നേതാക്കളിൽ ഒരാളായിരുന്നു താങ്കൾ…? • കേരളത്തിലെ മുസ്ലീം യുവാക്കളെ ബ്രെയിൻ വാഷ് ചെയ്യുന്നതുകൊണ്ടാണ് ഞാൻ PFI യെയും ജമാഅത്തെ ഇസ്ലാമിയെയും എതിർക്കുന്നത്. ഒരുപാട് സാംസ്കാരിക സംഘടനകൾ രൂപീകരിച്ച് യുവാക്കളുടെ മനസ്സിലേക്ക്…
കൊച്ചിയിൽ സംഗീത പരിപാടിക്കിടെ ഒരാൾ കുത്തേറ്റു മരിച്ചു
കൊച്ചി: ശനിയാഴ്ച രാത്രി കൊച്ചി കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിന് പിന്നിലെ തുറന്ന മൈതാനത്ത് നടന്ന മ്യൂസിക്കൽ ലേസർ ഷോ പരിപാടിക്കിടെ കുത്തേറ്റ് പള്ളുരുത്തി സ്വദേശി രാജേഷ് (24) മരിച്ചു. മ്യൂസിക്കൽ ലേസർ ഷോ ഇവന്റ് സംഘടിപ്പിച്ച പോർട്ട് ലീഫ് കമ്പനിയിലെ ലൈറ്റ് ആൻഡ് സൗണ്ട് ടെക്നിക്കൽ സ്റ്റാഫായിരുന്നു രാജേഷ്. കാസർകോട് പുതുക്കൈ സ്വദേശി മുഹമ്മദ് ഹുസൈൻ കെ എ എന്ന പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. നഗരത്തിലെ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. “ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിച്ച മ്യൂസിക്കൽ ലേസർ ഷോ പരിപാടിയിൽ വൻ ജനക്കൂട്ടമാണ് പങ്കെടുത്തത്. പരിപാടിക്കിടെ ഹുസൈനും സുഹൃത്തുക്കളും ഒരു സ്ത്രീയോട് മോശമായി പെരുമാറുന്നത് കണ്ടെത്തി. രാജേഷ് ഇടപെട്ട് അവർക്ക് മുന്നറിയിപ്പ് നൽകി,” ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രാത്രി 11.30 ന് പരിപാടി അവസാനിച്ച…
രാഹുൽ ഗാന്ധിയെ പിന്തുണച്ച് യാക്കോബായ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്
കൊച്ചി: ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസന മെത്രാപ്പോലീത്തയും ഇടത് സഹയാത്രികനുമായ ഗീവർഗീസ് മോർ കൂറിലോസ്. ഫേസ്ബുക്കിലൂടെയാണ് ഗീവർഗീസ് മോർ കൂറിലോസ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. മോര് കൂറിലോസിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്: രാഷ്ട്രീയത്തിനതീതമായി എനിക്ക് ഈ മനുഷ്യനെ ഇഷ്ടമാണ്. രാഷ്ട്രീയക്കാരുടെ പൊതുവേയുള്ള കാപട്യം അദ്ദേഹത്തിന് അത്ര പരിചയം ഇല്ല എന്ന് തോന്നുന്നു. സാധാരണ ജനങ്ങളുമായി സംവദിക്കുമ്പോള്‍ അതില്‍ കൃത്രിമത്വം തോന്നാറില്ല. കേരളത്തിലെ അദ്ദേഹത്തിന്റെ യാത്രയ്ക്ക് ലഭിക്കുന്ന അഭൂതപൂര്‍വ്വമായ സ്വീകരണം അതിന്റെ തെളിവാണ്. രാജവാഴ്ച, കുടുംബവാഴ്ച ഇവയില്‍ ഒന്നും ഞാന്‍ വിശ്വസിക്കുന്നില്ല എന്ന് മാത്രമല്ല അതിനെതിരുമാണ്. കുടുംബവാഴ്ച എന്ന ആരോപണം ശക്തമായിരിക്കുമ്പോള്‍ തന്നെ അധികാരസ്ഥാനത്ത് നിന്നും മാറി നില്‍ക്കാനുള്ള ആര്‍ജവം രാഹുല്‍ ഗാന്ധി കാണിക്കുന്നത് ധീരമാണ്. പ്രധാനമന്ത്രി പദം താലത്തില്‍ വച്ച് നീട്ടിയപ്പോള്‍ അതുവേണ്ട എന്ന് പറയാനുള്ള…
മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു
കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് (87) ഇന്ന് (ഞായറാഴ്ച) രാവിലെ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആര്യാടൻ. നിലമ്പൂരുകാര്‍ ‘കുഞ്ഞാക്ക’ എന്ന് വിളിക്കുന്ന ആര്യാടൻ എട്ട് തവണ കേരള നിയമസഭയിൽ നിലമ്പൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി ഏറനാട്ടിൽ കോൺഗ്രസിന്റെ അമരക്കാരനായിരുന്നു ആര്യാടൻ. 2011 മുതൽ 2016 വരെ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി (യുഡിഎഫ്) മന്ത്രിസഭയിൽ വൈദ്യുതി, ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു ആര്യാടൻ. 1980 ജനുവരി മുതൽ 1981 ഒക്ടോബർ വരെ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ തൊഴിൽ, വനം വകുപ്പ് മന്ത്രിയായിരുന്നു. 1995 ഏപ്രിൽ മുതൽ 1996 മെയ് വരെ എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ തൊഴിൽ, ടൂറിസം വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. കോൺഗ്രസ് അംഗമായി 1952-ലാണ് അദ്ദേഹം രാഷ്ട്രീയ പ്രവേശനം നടത്തിയത്. 1958 മുതൽ…
ആത്മീയ ഉണര്‍വ്വേകി സുവര്‍ണ്ണജൂബിലി ജപമാലറാലി; പൊടിമറ്റം ഭക്തിസാന്ദ്രമായി
കാഞ്ഞിരപ്പള്ളി: ആത്മീയ ഉണര്‍വ്വേകി ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത ജപമാലറാലി പൊടിമറ്റത്തെ ഭക്തിസാന്ദ്രമാക്കി. പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവകപ്രഖ്യാപന സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് ഒരുവര്‍ഷക്കാലമായി ഭവനങ്ങള്‍തോറും നടന്ന മാതാവിന്റെ തിരുസ്വരൂപ പ്രദക്ഷിണമാണ് മാതൃഭക്തി വിളിച്ചോതുന്ന ജപമാലറാലിയായി മാറിയത്. സിഎംസി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലിലെ പ്രാര്‍ത്ഥനാശുശ്രൂഷകളോടെ ജപമാലറാലിക്ക് തുടക്കമായി. മാതാവിന്റെ തിരുസ്വരൂപം വഹിച്ച് ചെണ്ട, വാദ്യമേളങ്ങളോടെ മുത്തുക്കുടകളും കൊടികളുമേന്തി ഇടവക വിശ്വാസിസമൂഹമൊന്നാകെ ജപമാലചൊല്ലി റാലിയില്‍ പങ്കുചേര്‍ന്നു. ഇടവകയിലെ 32 കൂട്ടായ്മകളിലെ ലീഡര്‍മാരുടെ നേതൃത്വത്തിലാണ് ഇടവകാംഗങ്ങള്‍ പ്രാര്‍ത്ഥനാറാലിയില്‍ ഭക്തിപൂര്‍വ്വം അണിനിരന്നത്. ജപമാലറാലി പൊടിമറ്റം സെന്റ് മേരീസ് പള്ളി കുരിശടില്‍ എത്തിച്ചേര്‍ന്നപ്പോള്‍ വിശ്വാസിസമൂഹത്തിന്റെ പ്രാര്‍ത്ഥനകളും യാചനകളും മാതാവിന്റെ മധ്യസ്ഥതയില്‍ ദൈവസന്നിധിയിലേയ്ക്കുയരുന്നതിന്റെ പ്രതീകമായി ബലൂണില്‍ നിര്‍മ്മിച്ച ജപമാലക്കൊന്തയും അന്തരീക്ഷത്തിലേയ്ക്കുയര്‍ന്നു. തുടര്‍ന്ന് ഇടവകയില്‍ മുന്‍കാലങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്ന വികാരിമാരുടെ കാര്‍മ്മികത്വത്തില്‍ സമൂഹബലിയും അര്‍പ്പിക്കപ്പെട്ടു. ഞായര്‍ ഉച്ചകഴിഞ്ഞ് 2.30ന് ബിഷപ് എമിരറ്റസ് മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാന…
