കണ്ണൂര്‍: സംസ്ഥാനത്ത് കെ-റെയില്‍ അനിവാര്യമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന് പിള്ള. കെ-റെയിൽ പ്രകൃതി സംരക്ഷണ പദ്ധതിയാണ്. എന്നാൽ, ചെറിയൊരു വിഭാഗം ഇതിനെ എതിർക്കുകയാണെന്നും അവരുടെ തെറ്റിദ്ധാരണകള്‍ അകറ്റി പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കെ-റെയിൽ പദ്ധതിയിൽ കേന്ദ്ര ഘടകം മുതൽ താഴെത്തട്ടുവരെ ഏകാഭിപ്രായമാണ്. സിപിഎം പാർട്ടി കോൺഗ്രസ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, കേന്ദ്ര സർക്കാരിൽ വർഗീയ-കോർപ്പറേറ്റ് കൂട്ടുകെട്ടിന്റെ പ്രവണതയുണ്ടെന്ന് രാമചന്ദ്രൻ പിള്ള പറഞ്ഞു. ഇതിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ് തയ്യാറല്ലെന്നും ബിജെപിയുടെ അതേ നിലപാടാണ് കോൺഗ്രസും സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി തുടർന്നുകൊണ്ടിരിക്കുന്ന ജനദ്രോഹ നീക്കങ്ങൾക്കെതിരേ ആരെല്ലാം യോജിക്കുമോ അവരെയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയ പാർട്ടികളുടെ ഐക്യനിര കെട്ടിപ്പടുക്കുക എന്നതാണ് പാർട്ടി കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന ആശയം. അതിനൊപ്പം സിപിഎമ്മിനെ ശക്തിപ്പെടുത്താൻ വേണ്ട സംഘടനാപരമായ കാര്യങ്ങൾ ചർച്ച ചെയ്യും. ത്രിപുരയിലും ബംഗാളിലും വലിയ…
Category: KERALA
‘നവകേരളം’ എന്ന് വിളിക്കരുത്; പാതയോരത്തെ കൊടിതോരണങ്ങള്‍ക്കെതിരെ വീണ്ടും ഹൈക്കോടതിയുടെ വിമർശനം
എറണാകുളം: പാതയോരങ്ങളിൽ കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതിനെതിരെ വീണ്ടും ഹൈക്കോടതിയുടെ വിമർശനം. ‘കോടതി വിധി മറികടക്കാൻ സർക്കാർ സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. പക്ഷേ, കൊടിമരം സ്ഥാപിക്കാൻ അനുമതി ചോദിക്കുന്ന രാഷ്ട്രീയ പാർട്ടികൾ കോടതിയോട് ഇക്കാര്യം പറയാന്‍ ധൈര്യപ്പെടുന്നില്ല’- ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. കോടതി ഉത്തരവുകളോടുള്ള സമീപനം ഇതാണെങ്കിൽ നവകേരളം എന്ന് വിളിക്കേണ്ടതില്ലെന്നും കോടതി പരാമർശിച്ചു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ കൊടിതോരണങ്ങൾ സ്ഥാപിയ്ക്കാൻ രണ്ട് ദിവസങ്ങൾക്ക് മുൻപ് സർവകക്ഷി യോഗത്തിൽ തീരുമാനമെടുത്തതിനെതിരെയാണ് കോടതി രംഗത്തുവന്നത്.നേരത്തെ സിപിഎം സമ്മേളനത്തിന്റെ ഭാഗമായി കൊച്ചിയിൽ പാതയോരങ്ങളിൽ കൊടിതോരണങ്ങൾ സ്ഥാപിച്ചതിനെതിരെ ഹൈക്കോടതി രൂക്ഷമായ വിമർശനമുന്നയിച്ചിരുന്നു. സംസ്ഥാനത്തെ പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിരിയ്ക്കുന്ന കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. പുതിയ കൊടിമരങ്ങൾ സ്ഥാപിക്കുന്നതിനും കോടതി താൽക്കാലിക നിരോധനം ഏർപ്പെടുത്തി. കൊടിമരങ്ങൾ സ്ഥാപിച്ചവർ സ്വമേധയാ നീക്കം ചെയ്തില്ലെങ്കിൽ ഭൂസംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
കോവിഡ്-19: കേരളത്തില്‍ ഇന്ന് 702 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ നാല് മരണങ്ങള്
തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 702 പേര്‍ക്ക് കൊവിഡ്-19 രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പിന്റെ ബുള്ളറ്റിനില്‍ പറയുന്നു. അതേസമയം 4 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് എറണാകുളം ജില്ലയിലാണ്, ഏറ്റവും കുറവ് കാസര്‍ഗോഡും. കോവിഡ്-19 സ്ഥിരീകരിച്ച ജില്ലകള്‍: എറണാകുളം 146, തിരുവനന്തപുരം 87, കോട്ടയം 76, ഇടുക്കി 64, കോഴിക്കോട് 62, കൊല്ലം 58, പത്തനംതിട്ട 50, തൃശൂര്‍ 38, മലപ്പുറം 27, കണ്ണൂര്‍ 26, ആലപ്പുഴ 24, വയനാട് 23, പാലക്കാട് 15, കാസര്‍കോട് 6. 24 മണിക്കൂറിനിടെ 24,313 സാമ്പിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 17,541 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 16,944 പേര് വീട്-ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 597 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 80 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കൊവിഡ് മരണം നിലവില്‍ 5353 കൊവിഡ് കേസുകളില്‍,…
ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലേക്കുള്ള വാർഷിക പരീക്ഷ നാളെ (മാര്‍ച്ച് 23 ബുധന്‍) മുതൽ
തിരുവനന്തപുരം: കോവിഡ്-19 വ്യാപനം മൂലം നേരിട്ട പ്രതിസന്ധിയുടെ നീണ്ട ഇടവേളയ്ക്ക് ശേഷം നാളെ (ബുധനാഴ്ച) സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതും. ഒന്നു മുതൽ ഒൻപതു വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള വാർഷിക പരീക്ഷ നാളെ ആരംഭിക്കും. ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലെ വർക്ക് ഷീറ്റ് രൂപത്തിലാണ് വാർഷിക ചോദ്യപേപ്പർ തയ്യാറാക്കിയിരിക്കുന്നത്. 5 മുതൽ 9 വരെയുള്ള ക്ലാസുകൾക്ക് ചോദ്യപേപ്പറുകൾ നൽകി വാർഷിക മൂല്യനിർണയം നടത്തും. കുട്ടികൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ചോദ്യപേപ്പറാണ് തയാറാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കുട്ടികളെ മാനസികമായി തയാറെടുക്കുന്നതിനുവേണ്ടിയാണ് പരീക്ഷ. അടുത്ത അധ്യയന വർഷം മുതൽ സ്കൂളുകളുടെ പ്രവർത്തനത്തിന് മാർഗരേഖ തയാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.എല്‍.പി ക്ലാസിലെ കുട്ടികള്‍ പരീക്ഷ ദിവസങ്ങളില്‍ ക്രയോണുകള്‍, കളര്‍ പെന്‍സില്‍ തുടങ്ങിയവ കരുതണം. 5 മുതല്‍ 7 വരെ ക്ലാസുകളില്‍ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.…
കെ റെയില്‍: സിപിഎം കേന്ദ്ര നേതൃത്വത്തിന് പിണറായിയെ പേടി
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങൾ സി.പി.എമ്മിനെ കൈവിട്ടുവെന്നത് ദേശീയ നേതൃത്വത്തിന് ഒരു നെരിപ്പോടായി ഓര്‍മ്മയില്‍ തെളിഞ്ഞുനില്ക്കുന്നുണ്ട്. ഇപ്പോൾ കെ റെയിൽ നടപ്പാക്കാൻ ഒരുങ്ങുന്ന പിണറായി സർക്കാരിനെതിരെ കേരളത്തിന്റെ മുക്കിലും മൂലയിലും പ്രതിഷേധം അലയടിക്കുകയാണ്. ത്രിപുരയിലും ബംഗാളിലും ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് സിപിഎമ്മിന് ബോധ്യമുണ്ട്. രണ്ടിടത്തും പാർട്ടി തകർന്നു. കേരള ഘടകമാണ് ആകെയുള്ള പ്രതീക്ഷ. എന്നാൽ, ഇവിടെ പാർട്ടിയിലും സർക്കാരിലും എല്ലാ തീരുമാനങ്ങളും എടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പോലും കേരള ഘടകത്തെ ഭയമാണ്. ശബരിമല സമരത്തെ സിപിഎം ലാഘവത്തോടെയാണ് എടുത്തത്. തുടര്‍ന്ന് നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ 19 ഇടത്ത് ഇടതുപക്ഷം കേരളത്തില്‍ തോറ്റു. ഇതിന് സമാനമായ പ്രതിഷേധമാണ് ഇപ്പോള്‍ ഉയരുന്നത്. സമരക്കാരെ ഭീകരരായി ചിത്രീകരിക്കുകയാണ് ചില മന്ത്രിമാര്‍. ഇതെല്ലാം ജനങ്ങളെ എതിരാക്കും. വീടുകളില്‍ കയറി കല്ലിടുന്നു.…
വധ ഗൂഢാലോചന കേസ്; സീരിയൽ നടിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ ദിലീപിന്റെ സുഹൃത്തുക്കളും നടിമാരും അന്വേഷണത്തിലാണ്. കേസുമായി ബന്ധപ്പെട്ട് ഒരു സീരിയൽ നടിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കൂടാതെ മലയാളത്തിലെ പ്രമുഖ നടിക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയേക്കുമെന്ന് ക്രൈംബ്രാഞ്ച് സൂചന നൽകി. ദിലീപിന്റെ ഫോണില്‍ നിന്നും ലഭിച്ച സന്ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് അന്വേഷണം സിനിമാമേഖലയിലേക്ക് വ്യാപിപ്പിക്കുന്നത്. ദിലീപുമായി ബന്ധമുള്ള സീരിയല്‍ നടി, സിനിമയില്‍ സഹിയായിയായി ജോലി നോക്കുന്ന യുവതി അടക്കമുള്ളവരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. നടിയെ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിഷയം ദിലീപ് ഇവരുമായി ചര്‍ച്ച ചെയ്തു എന്നാണ് വിവരം. സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയും, അടുത്തിടെ തിരിച്ചുവരികയും ചെയ്ത നടിയുമായും ദിലീപ് ആശയവിനിമയം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. വ്യക്തിബന്ധത്തിനപ്പുറം കേസുമായി ബന്ധപ്പെട്ട ആശയവിനിമയം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. മൊഴി നല്കാന് നടിക്ക് ഉടനെ നോട്ടീസ് നല്‍കിയേക്കും.…
ഹൈക്കമാന്‍ഡും വിലക്കി: സിപിഎം സെമിനാറില്‍ പങ്കെടുക്കില്ലെന്ന് തരൂര്‍
ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എംപി. ഇക്കാര്യം സിപിഎമ്മിനെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. സെമിനാറില്‍ പങ്കെടുക്കാന്‍ ശശി തരൂരിനും കെ.വി. തോമസിനും എഐസിസി അനുമതി നല്‍കിയിരുന്നില്ല. കെപിസിസി നിലപാട് എഐസിസി നേതൃത്വം അംഗീകരിക്കുകയായിരുന്നു. കെ. റെയില്‍ അടക്കമുളള വിഷയങ്ങളില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ശക്തമായ സമരവുമായി മുന്നോട്ടുപോകുമ്പോള്‍ നേതാക്കള്‍ സി.പി.എം വേദിയില്‍ എത്തുന്നത് ജനങ്ങളില്‍ ആശയ കുഴപ്പമുണ്ടാക്കുമെന്ന കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ മുന്നറിയിപ്പ് ഹൈക്കമാന്‍ഡ് മുഖവിലയ്ക്കെടുത്തു. നേതാക്കള്‍ സെമിനാറില്‍ പങ്കെടുക്കരുതെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് അഭിപ്രായപ്പെട്ടിരുന്നു. വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്താല്‍ നടപടി എടുക്കുമെന്നും സുധാകരന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, സിപിഎം സംസ്ഥാന സമ്മേളനത്തിലേക്കും തന്നെ ക്ഷണിച്ചിരുന്നുവെന്നും േകാണ്‍ഗ്രസ് അധ്യക്ഷ അനുമതി നല്കാത്തതിനാല് താന്‍ പങ്കെടുത്തില്ലെന്നും അതുകൊണ്ട് അക്കാര്യം വാര്‍ത്തയായില്ലെന്നുമാണ് തരൂരിന്റെ നിലപാട്. പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറിലേക്ക് തന്നെ ക്ഷണിച്ചത്…
വ്യാജരേഖ ചമച്ച് കാറ് തട്ടിയെടുക്കാന്‍ ശ്രമം; ഭൂമി തട്ടിപ്പുകേസില്‍ അറസ്റ്റിലായ സുനില്‍ ഗോപിക്കെതിരേ പുതിയ പരാതി
കോയമ്പത്തൂര്‍: നടനും എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരന് സുനില്‍ ഗോപിക്കെതിരെ പുതിയ പരാതി. ഉപയോഗിക്കാന്‍ നല്കിയ കാറ് സ്വന്തം പേരിലാക്കിയെന്നാണ് പരാതി. വ്യാജരേഖയുണ്ടാക്കിയാണ് ഇത് ചെയ്തതെന്നും പരാതിക്കാരന് പറയുന്നു. കാറ് തട്ടിയെടുക്കാന്‍ ശ്രമിച്ചത് ചൂണ്ടിക്കാട്ടി സുനില്‍ ഗോപിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സുനില്‍ ഗോപിയുടെ കൂട്ടുപ്രതികള്‍ പണം മടക്കി നല്‍കിയെന്നും 26 ലക്ഷമാണ് പോലീസിന്റെ സാന്നിധ്യത്തില്‍ മടക്കി നല്‍കിയതെന്നും പരാതിക്കാരന് പറയുന്നു. കഴിഞ്ഞ ദിവസം ഭൂമി തട്ടിപ്പുകേസില്‍ സുനില്‍ ഗോപിയെ കോയമ്പത്തൂരില്‍ വച്ച് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കോയമ്പത്തൂര്‍ സ്വദേശി ഗിരിധരന് എന്നയാളുടെ പരാതിയിലാണ് നടപടി. ആധാരം റദ്ദാക്കിയത് മറച്ചുവച്ച് സ്ഥലം വില്‍പ്പന നടത്തി പണം തട്ടിയെന്നാണ് കേസ്.
കെ.റെയില്‍ കല്ലിടല്‍ തുടരുമെന്ന് എം.ഡി; ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നാലിരട്ടി നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ഉയരുന്ന എതിര്‍പ്പുകള്‍ തള്ളി കെ റെയില്‍ എംഡി കെ.അജിത്ത് കുമാര്‍. നിലവില്‍ നടക്കുന്നത് സ്ഥലമേറ്റെടുപ്പല്ല സാമൂഹികാഘാത പഠനം അടക്കമുള്ള കാര്യങ്ങളാണ്. പദ്ധതി ആരെയാണ് ബാധിക്കുന്നതെന്ന് മനസിലാക്കാന്‍ ഈ സര്‍വേ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയേറ്റെടുക്കല്‍ പദ്ധതിയുടെ ഈ ഘട്ടത്തില്‍ ആലോചനയില്ല. മുഴുവന്‍ പണവും നല്കിയ ശേഷമേ പദ്ധതിക്കായി സ്ഥലമേറ്റെടുക്കൂവെന്നും കെ റെയില്‍ എംഡി പറഞ്ഞു. സില്‍വര്‍ ലൈന്‍ പാതയുടെ ഇരുവശത്തും പത്ത് മീറ്റര്‍ ബഫര്‍ സോണ്‍ ഉണ്ടാവുമെന്ന് കെറെയില്‍ എംഡി വ്യക്തമാക്കി. ഇതില്‍ അഞ്ച് മീറ്ററില്‍ യാതൊരു നിര്‍മാണവും അനുവദിക്കില്ല. ബാക്കി ഭാഗത്ത് അനുമതിയോടെ നിര്‍മാണം നടത്താം. ബഫര്‍ സോണ്‍ നിലവിലെ നിയമമനുസരിച്ച് തീരുമാറ്റിച്ചതാണെന്നും അജിത് പറഞ്ഞു. അതേസമയം, സാമൂഹികാഘാത പഠനത്തിന് എന്തിനാണ് കല്ലുകള്‍ സ്ഥാപിക്കുന്നതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് എം.ഡിക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. കോടതി അനുമതി നല്‍കിയിട്ടുണ്ടെന്നായിരുന്നു മറുപടി. ഭൂമിക്ക് നഷ്ടപരിഹാരമായി…
ഏഴു വയസുള്ള ചെറുമകനെ പീഡിപ്പിച്ചു; 64 വയസുകാരന് 73 വര്‍ഷം തടവ്; ശിക്ഷ വിധിച്ചത് ഇടുക്കി അതിവേഗ കോടതി
തൊടുപുഴ: ഇടുക്കിയില്‍ ഏഴ് വയസുള്ള ചെറുമകനെ പീഡിപ്പിച്ച കേസില്‍ 64 വയസുകാരന് 73 വര്‍ഷം തടവ് ശിക്ഷ. ഇടുക്കി അതിവേഗ കോടതി ജഡ്ജി ടി.ജി. വര്‍ഗീസാണ് കടുത്ത ശിക്ഷ വിധിച്ചത്. തടവുശിക്ഷയെ കൂടാതെ 1,60,000 രൂപ പിഴയും വിധിച്ചു. പിഴത്തുക കുട്ടിയുടെ പുനരധിവാസത്തിന് നല്‍കണം. കൂടാതെ അമ്പതിനായിരം രൂപ ഇരകള്‍ക്കുള്ള നഷ്ടപരിഹാര പദ്ധതിയില്‍ നിന്ന് കുട്ടിയ്ക്ക് നല്കുവാനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ട്. 2019 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുട്ടിയുടെ വല്യമ്മയുടെ മൊഴിയിലാണ് കേസെടുത്തിരുന്നത്. പറമ്പില്‍ പണി കഴിഞ്ഞു വരികയായിരുന്ന കുട്ടിയുടെ വല്യമ്മ, കൃത്യം കാണുകയും പരാതിപ്പെടുകയുമായിരുന്നു.
