കേരളത്തില്‍ ഞായറാഴ്ച 1408 പേര്‍ക്ക് കോവിഡ്; 2 മരണം; ആകെ മരണം 66,180 ആയി

കേരളത്തില്‍ 1408 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 204, കോട്ടയം 188, തിരുവനന്തപുരം 174, കൊല്ലം 120, തൃശൂര്‍ 119, പത്തനംതിട്ട 99, കോഴിക്കോട് 96, ഇടുക്കി 85, ആലപ്പുഴ 72, മലപ്പുറം 69, വയനാട് 61, കണ്ണൂര്‍ 52, പാലക്കാട് 47, കാസര്‍ഗോഡ് 22 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,325 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 75,365 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 74,070 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1295 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 189 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 14,153 കോവിഡ് കേസുകളില്‍, 9.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…

പാണക്കാട് ഹൈദരലി തങ്ങളുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലാ ലീഗ് അധ്യക്ഷന്‍ എന്ന നിലയിലും സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയിലും കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു ഇക്കാലമത്രയും അദ്ദേഹമെന്ന് പിണറായി വിജയന്‍ പറഞ്ഞു. മലപ്പുറം ടൗണ്‍ഹാളിലെത്തി മുഖ്യമന്ത്രി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ ഊന്നിയ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ എന്നും ശ്രദ്ധിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുറമേ മറ്റു നിരവധി സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. അനാഥ മന്ദിരങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും അദ്ദേഹം ഉണ്ടായിരുന്നു. മതനേതാവ് എന്ന നിലയിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉന്നത നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം…

ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

മലപ്പുറം: ലിംഫറ്റിക് ക്യാൻസറിനെതിരായ നീണ്ട പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐയുഎംഎൽ) സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ (74) അന്തരിച്ചു. ബി-സെൽ ലിംഫോമ (B-cell lymphoma), പ്രമേഹം, ന്യുമോണിയ എന്നിവയ്ക്ക് ഫെബ്രുവരി 22 മുതൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് ഉച്ചയ്ക്ക് 12.40 ഓടെയായിരുന്നു അന്ത്യം. 2009-ൽ ജ്യേഷ്ഠൻ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അന്തരിച്ചതിനെ തുടർന്നാണ് അദ്ദേഹം IUML-ന്റെ ഭരണം ഏറ്റെടുത്തത്. പാണക്കാട് കുടുംബം നൽകിയ കാരുണ്യത്തിന്റെയും സാമുദായിക സൗഹാർദ്ദത്തിന്റെയും പൈതൃകത്താൽ അദ്ദേഹം പരക്കെ ആദരിക്കപ്പെട്ടിരുന്നു. പരേതനായ ജ്യേഷ്ഠനെപ്പോലെ തങ്ങൾ ആത്മീയവും രാഷ്ട്രീയവുമായ നേതൃത്വങ്ങളെ ഫലപ്രദമായി സമന്വയിപ്പിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ഇസ്ലാമിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വൈസ് പ്രസിഡന്റായിരുന്നു. ദാറുൽ ഉലമ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ…

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു; ഖബറടക്കം തിങ്കളാഴ്ച രാവിലെ 9ന്

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ഏറെനാളായിരുന്നു ചികിത്സയിലായിരുന്നു. അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. സമസ്ത വൈസ് പ്രസിഡന്റും മുസ്ലിംലീഗ് മുഖപത്രം ചന്ദ്രികയുടെ മാനേജിങ് ഡയറക്ടറും കൂടിയാണ് തങ്ങള്‍. തങ്ങളുടെ ജനാസ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും. 1947 ജൂണ്‍ 15-നായിരുന്നു ജനനം. 2009 ഓഗസ്റ്റില്‍ സഹോദരന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് മുസ്ലിംലീഗ് അധ്യക്ഷപദം ഹൈദരലി തങ്ങള്‍ ഏറ്റെടുത്തത്. 13 വര്‍ഷത്തോളമായി ഈ പദവിയില്‍ തുടര്‍ന്നുവരികയായിരുന്നു. 25 വര്‍ഷത്തോളം മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നു. പട്ടിക്കാട് ജാമിഅഃ നൂരിയ്യയിലായിരുന്ന സംഘടനാ പ്രവര്‍ത്തനങ്ങളുടെ തുടക്കം. അവിടുത്തെ വിദ്യാര്‍ഥി സംഘടനയായ…

ടാറ്റൂ സ്റ്റുഡിയോയിലെ ലൈംഗിക അതിക്രമം; ഹാര്‍ഡ് ഡിസ്‌കും സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുത്തു

കൊച്ചി: കൊച്ചിയിലെ പ്രശസ്ത ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമ പരാതിയില്‍ സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തി. കമ്പ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്‌ക്, സിസിടിവി ദൃശ്യങ്ങള്‍ തുടങ്ങിയവ പോലീസ് കണ്ടെടുത്തു..ചേരാനെല്ലൂരിലെ ഇന്‍ഫെക്ടഡ് ടാറ്റൂ എന്ന സ്ഥാപനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. സ്ഥാപന ഉടമയും പ്രതിയുമായ ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷ് മുങ്ങിയതായാണ് വിവരം. ബെംഗളൂരുവിലേക്ക് കടന്നതായാണ് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഉച്ചയോടെയാണ് സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തിയത്. നിരവധി യുവതികള്‍ സുജീഷിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിട്ടുണ്ട്. യുവതികള്‍ കൊച്ചി ഡെപ്യൂട്ടി കമ്മീഷറുടെ ഓഫീസിലെത്തിയാണ് പരാതി നല്‍കിയിട്ടുള്ളത്.. കൃത്യമായ ലൈസന്‍സും മറ്റു രേഖകളും ഇല്ലാത്തതിനെ തുടര്‍ന്ന് സ്റ്റുഡിയോ പോലീസ് ഇതിനകം അടപ്പിച്ചിരുന്നു. കൂടുതല്‍ യുവതികള്‍ ഇത്തരത്തില്‍ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്.

കടപ്പുറത്ത് കളിക്കുന്നതിനിടെ എട്ടു വയസ്സുകാരന്‍ പാറക്കൂട്ടത്തിനിടയില്‍പെട്ടു

കോഴിക്കോട്: വടകര ബീച്ചില്‍ എട്ടുവയസുകാരന്‍ കടപ്പുറത്തെ കരിങ്കല്ലുകള്‍ക്കിടയില്‍പ്പെട്ടു. കളിക്കുന്നതിനിടെയാണ് കുട്ടി കല്ലുകള്‍ക്കിടയില്‍ വീണത്. രണ്ടു മണിക്കൂറിലേറെയായി കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമം തുടരുകയാണ്.

ഓപ്പറേഷന്‍ ഗംഗ: ശനിയാഴ്ച തിരിച്ചെത്തിയത് 331 മലയാളികള്‍

തിരുവനന്തപുരം: ഉക്രെയ്‌നില്‍നിന്ന് ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യം വഴി ശനിയാഴ്ച കേരളത്തിലെത്തിയത് 331 പേര്‍. ഡല്‍ഹിയിലും മുംബൈയിലുമെത്തിയ മലയാളികളെയാണ് ഇന്ന് കേരളത്തില്‍ എത്തിച്ചത്. ഡല്‍ഹിയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ രാവിലെ 153 പേരും ഉച്ചയ്ക്കു ശേഷം 178 പേരെയുമാണ് ് എത്തിച്ചത്. ഇതോടെ രക്ഷാദൗത്യം ആരംഭിച്ചതിനുശേഷം എത്തിയ 1401 പേരെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലേക്ക് എത്തിച്ചു.

കതിരൂര്‍ മനോജ് വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന സി.ബി.ഐ. ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന സി.ബി.ഐയുടെ ആവശ്യം സുപ്രീം കോടതി തള്ളി. പ്രതികള്‍ ജാമ്യത്തിലിറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് സി.ബി.ഐ. ഹൈക്കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുന്നതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ ജാമ്യത്തിലിറങ്ങിയ ശേഷം അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിലെ ഒന്നാം പ്രതി വിക്രമന്‍ ഉള്‍പ്പടെ പതിനഞ്ച് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ച വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ. നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. 2021 ഫെബ്രുവരി 23-ന് ആണ് കതിരൂര്‍ മനോജ് കേസിലെ പ്രതികള്‍ക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചത്. യു.എ.പി.എ. അടക്കം വകുപ്പുകള്‍ ചുമത്തിയ കേസിലാണ് വിചാരണ പൂര്‍ത്തിയാകും മുന്‍പ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു സി.ബി.ഐ. സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി വിധിയിലെ വസ്തുതാപരമായ കണ്ടെത്തലുകളോട്…

കേരളത്തില്‍ ശനിയാഴ്ച 1836 പേര്‍ക്ക് കോവിഡ്; ആകെ മരണം 66,136 ആയി

കേരളത്തില്‍ 1836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 350, തിരുവനന്തപുരം 287, കൊല്ലം 163, കോട്ടയം 162, കോഴിക്കോട് 143, തൃശൂര്‍ 134, ഇടുക്കി 97, പത്തനംതിട്ട 97, ആലപ്പുഴ 90, മലപ്പുറം 83, വയനാട് 83, പാലക്കാട് 74, കണ്ണൂര്‍ 60, കാസര്‍ഗോഡ് 13 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,504 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 77,683 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 76,362 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1321 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 199 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 15,825 കോവിഡ് കേസുകളില്‍, 8.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…

സില്‍വര്‍ലൈന്‍: വികസനത്തിന് സ്ഥലം വിട്ടുകൊടുത്തതിന്റെ പേരില്‍ ഒരു കുടുംബവും വഴിയാധാരമാകില്ലെന്ന്് മുഖ്യമന്ത്രി

കോഴിക്കോട്: സില്‍വര്‍ലൈന്‍ ഭൂമി നല്‍കിയതിന്റെ പേരില്‍ ഒരു കുടുംബവും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവര്‍ക്കും ആശ്വാസകരമായ പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സില്‍വര്‍ലൈന്‍ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി കടന്നുപോകുന്ന സ്ഥലങ്ങളിലെ 9.314 കെട്ടിടങ്ങളെയാണ് ബാധിക്കുക. യാത്രാസമയം കുറക്കാന്‍ ആവശ്യമായ പദ്ധതി എന്നതുകൊണ്ടാണ് പദ്ധതിയുമായി മുമ്പോട്ട് പോവുന്നത്. മുന്നോട്ടു പോകാന്‍ വേണ്ട എല്ലാ അനുമതിയും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിന് കുറച്ച് സ്ഥലം വിട്ടു നല്‍കേണ്ടി വരും. പദ്ധതികള്‍ വരുമ്പോള്‍ ആരെയും ബുദ്ധിമുട്ടിക്കണമെന്ന് സര്‍ക്കാരിനില്ല. പദ്ധതിയെക്കുറിച്ച് പറഞ്ഞാല്‍ പഴയത് പോലെയല്ല അത് നടക്കും എന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ട്. അത് പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതാണ് എതിര്‍പ്പിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.