കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭ മറ്റന്നാള്‍(03. 04. 2022) കാതോലിക്കാ ദിനമായി ആചരിക്കുന്നു. എല്ലാ ദേവാലയങ്ങളിലും കാതോലിക്കേറ്റ് പതാക ഉയര്‍ത്തുകയും സഭക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്തുന്നതുമായിരിക്കും. ബോംബെ ഭദ്രാസന ആസ്ഥാനമായ വാശി സെന്റ് തോമസ് പളളിയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. നൊമ്പരപ്പെടുന്നവരുടെ മുമ്പില്‍ ക്രിസ്തു സാന്നിദ്ധ്യമായി മാറുവാന്‍ പരിശുദ്ധ കാതോലിക്കാ ബാവാ സഭാ മക്കളോട് ആഹ്വാനം ചെയ്തു പ്രകൃതി ദുരന്തങ്ങളും, കാലാവസ്ഥാ വ്യതിയാനങ്ങളും, യുദ്ധക്കെടുതികളും നിമിത്തം വീര്‍പ്പുമുട്ടുന്നവര്‍ക്ക് അഭയം ആകുവാന്‍ നമ്മുക്ക് കഴിയേണ്ടതാണ്. ദേവാലയങ്ങളും മറ്റു മന്ദിരങ്ങളും പുനര്‍നിര്‍മ്മിക്കുമ്പോള്‍ ദരിദ്രന്റെ ദുഃഖം അവഗണിക്കാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നിയമപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ അനുസരിച്ച് ബഹു. സുപ്രീം കോടതി വിധി മറികടക്കുവാനുളള ശ്രമങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍തിരിയണമെന്നും അദ്ദേഹം പറഞ്ഞു. ഫാ. മോഹന്‍ ജോസഫ് (പി. ആര്‍. ഒ)…
Category: KERALA
സുവര്‍ണ്ണ ജൂബിലി മാതൃസംഗമം – മാതാക്കള്‍ കുടുംബങ്ങളുടെ വിളക്കും ശക്തിസ്രോതസ്സും: മാര്‍ ജോസ് പുളിക്കല്‍
പൊടിമറ്റം: മാതാക്കള്‍ കുടുംബങ്ങളുടെ വിളക്കും ശക്തിസ്രോതസ്സുമാണെന്നും വിശ്വാസതീക്ഷ്ണതയില്‍ കുടുംബാംഗങ്ങളെ മുന്നോട്ടു നയിക്കുന്നതില്‍ മാതാക്കളുടെ സമര്‍പ്പണജീവിതം വലിയ പങ്കുവഹിക്കുന്നുവെന്നും കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ ജോസ് പുളിക്കല്‍. പൊടിമറ്റം സെന്റ് മേരീസ് ഇടവകപ്രഖ്യാപന സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടന്ന മാതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ പുളിക്കല്‍. ആഴത്തിലുള്ള കുടുംബ ബന്ധങ്ങളുടെ അടിസ്ഥാനം മാതാക്കളുടെ നന്മജീവിതവും പ്രാര്‍ത്ഥനാരൂപിയും ഉള്‍ക്കാഴ്ചകളുമാണ്. കുടുംബങ്ങളില്‍ ശാന്തിയും സമാധാനവും പുലരുമ്പോള്‍ സമൂഹത്തിലൊന്നാകെയും ലോകമെമ്പാടും മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെടും. സമൂഹത്തിന്റെ സമഗ്രമാറ്റങ്ങളുടെ തുടക്കം കുടുംബങ്ങളില്‍ നിന്നായതുകൊണ്ടുതന്നെ മാതാക്കളുടെ കടമയും ഉത്തരവാദിത്വവും വളരെയേറെയാണ്. ജൂബിലിയോടനുബന്ധിച്ച് മാതൃവേദി നടപ്പിലാക്കുന്ന വിവിധങ്ങളായ സാമൂഹ്യ സേവന ജീവകാരുണ്യ പദ്ധതികള്‍ വലിയ മാതൃകയും അഭിനന്ദനാര്‍ഹവുമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇടവകസമൂഹത്തിലെ 94 വയസ്സുള്ള ഏലിക്കുട്ടി കളത്തിപ്പറമ്പില്‍ മാതൃസംഗമ ദീപം തെളിച്ചു. മാതൃവേദി പ്രസിഡന്റ് ആലീസ് കരിപ്പാപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം…
കര്‍ദിനാളിനെതിരായ ഭൂമി ഇടപാട് കേസില്‍ അന്വേഷണങ്ങള്‍ സ്‌റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി
ന്യുഡല്‍ഹി: എറണാകുളം-അങ്കമാലി അതിരൂപത ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി. കേസുകളിലെ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി അംഗീകരിച്ചില്ല. കേസ് സ്‌റ്റേ ചെയ്യാനാവില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും കോടതി വ്യക്തമാക്കി. കര്‍ദിനാളിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലുത്തറയാണ് ഹാജരായത്. 74 വയസ്സായ സഭാ തലവനാണെന്നും അന്വേഷണത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യം വരെ ലംഘിക്കപ്പെടുകയാണെന്നും അഭിഭാഷകന്‍ വാദിച്ചു. അന്വേഷണം തുടര്‍ന്നാല്‍ കര്‍ദിനാള്‍ അറസ്റ്റു ചെയ്യപ്പെടുന്ന സാഹചര്യം വരെ ഉണ്ടാകുമെന്നും അതിനാല്‍ ഇടക്കാല സ്‌റ്റേ അനുവദിക്കണമെന്നും വാദിച്ചു. ഒരു സ്‌റ്റേ നേടിയെടുക്കാന്‍ അഭിഭാഷകന്‍ ശക്തമായ എന്നാല്‍ ഹൈക്കോടതി ഉത്തരവ് പറഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞ കേസില്‍ ഇപ്പോള്‍ ഈ ഹര്‍ജിയുമായി വന്നത് എന്തിനാണെന്നായിരുന്നു സുപ്രീം കോടതി ജഡ്ജി ദിനേശ് മഹേശ്വറിന്റെ മറുചോദ്യം. ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍…
സില്‍വര്‍ ലൈന്‍ കല്ലിട്ട ഭൂമിക്ക് വായ്പ നിഷേധിക്കല്‍: സര്‍ക്കാര്‍ ബാങ്കേഴ്‌സ് സമിതി യോഗം വിളിക്കും
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേയ്ക്കു വേണ്ടി കല്ലിടുന്ന ഭൂമിയ്ക്ക് ബാങ്കുകള്‍ വായ്പ നിഷേധിക്കുന്ന തടയാന്‍ സര്‍ക്കാര്‍ ഇടപെടല്‍. ബാങ്കേഴ്‌സ് സമിതി യോഗം വിളിക്കും. വായ്പ നിഷേധിക്കരുതെന്ന് ബാങ്കുകളോട് ആവശ്യപ്പെടും. ഇന്നലെ പത്തനംതിട്ടയില്‍ വായ്പയുടെ രണ്ടാം ഗഡു നല്‍കാന്‍ ബാങ്ക് വിസമ്മതിച്ചുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍. സര്‍വേയ്ക്ക് കല്ലിട്ടതിന്റെ പേരില്‍ വായ്പ നിഷേധിക്കരുതെന്ന് ഇന്നലെ ധനമന്ത്രി കെ.എന്‍ ബാലഗോപാലും ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വായ്പ നല്‍കുന്നതിന് ബാങ്കുകള്‍ ആവശ്യപ്പെടുന്ന പല രേഖകളും സംഘടിപ്പിക്കാന്‍ ഭൂ ഉടമകള്‍ നേരിടുന്ന ബുദ്ധിമുട്ട് വായ്പ ലഭിക്കാന്‍ തടസ്സമാകുന്നുണ്ട്. സര്‍ക്കാര്‍ എന്തുനിലപാട് സ്വീകരിച്ചാലും വായ്പ നല്‍കുന്നതില്‍ അന്തിമ തീരുമാനം ബാങ്കുകളുടേതുമായിരിക്കും.
ഐഎന്‍ടിയുസിയ്‌ക്കെതിരായ പരാമര്‍ശം: വി.ഡി സതീശനെതിരെ ചങ്ങനാശേരിയില്‍ സംഘടനയുടെ പ്രതിഷേധം
ചങ്ങനാശേരി: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ചങ്ങനാശേരിയില്‍ ഐഎന്‍ടിയുസിയുടെ പ്രതിഷേധം. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശമാണ് പ്രതിഷേധത്തിനു കാരണം. സതീശന്‍ തന്റെ പ്രസ്താവന തിരുത്തണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. രാവിലെ 10 മണിയോടെയാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് റോഡിലൂടെ പ്രകടനം നടത്തി.
കൊല്ലത്ത് വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ വാഹനം മറിഞ്ഞു ; ആറ് കുട്ടികള്‍ക്ക് പരിക്ക്
കൊല്ലം: കൊല്ലത്ത് വിദ്യാര്‍ഥികളുമായി വന്ന സ്‌കൂള്‍ വാന്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. ആറ് വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്. ഏരൂര്‍ അയ്ലറയിലാണ് സംഭവം. യുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്. 15 കുട്ടികളുമായി വന്ന വാഹനം കയറ്റം കയറുന്നതിനിടെയില്‍ പെട്ടന്ന് നിന്നുപോയി. ഡ്രൈവര്‍ മുന്നിലേക്ക് ഓടിച്ചുപോകാന്‍ ശ്രമിച്ചുവെങ്കിലും വാഹനം പിന്നിലേക്ക് ഉരുണ്ടുപോയി മറിയുകയായിരുന്നു. സമീപമുണ്ടായിരുന്ന പോസ്റ്റിലിടിച്ചാണ് വാഹനം നിന്നത്. അല്ലെങ്കില്‍ വാഹനം വലിയ താഴ്ചയിലേക്ക് മറിയുമായിരുന്നു. ഗ്ലാസ് തകര്‍ത്താണ് വിദ്യാര്‍ഥികളെ വാഹനത്തില്‍ നിന്നും പുറത്തെടുത്തത്. പരിക്കേറ്റ വിദ്യാര്‍ഥികളെ അഞ്ചലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെ.റെയിലിനെതിരെ പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
പാലക്കാട്: കെ.റെയില്‍ പദ്ധതിക്കെതിരെ പാലക്കാട് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് ്രപവര്‍ത്തകരാണ് ആര്‍.ഡി.ഒ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചത്. ‘കെ.റെയില്‍ വേണ്ട, കേരളം മതി’ എന്ന മുദ്രാവാക്യവുമായി ആയിരുന്നു പ്രവര്‍ത്തകര്‍ എത്തിയത്. പ്രതീകാത്മകമായി സര്‍വേ കുറ്റികളുമായി പ്രകടനമായി ആര്‍.ഡി.ഒ ഓഫീസിലേക്ക് എത്തിയ പ്രവര്‍ത്തകരെ പോലീസ് ഗേറ്റിനു മുന്നില്‍ തടഞ്ഞു. ഗേറ്റ് കടന്ന് ഉള്ളില്‍ കല്ല് സ്ഥാപിക്കാനായിരുന്നു പ്രവര്‍ത്തകരുടെ പദ്ധതി. പ്രതിഷേധത്തെ കുറിച്ച് നേരത്തെ അറിഞ്ഞ് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിരുന്നതിനാല്‍ അത് തടയാന്‍ പോലീസിന് കഴിഞ്ഞു. കുറ്റികളില്‍ ഒന്ന് പ്രവര്‍ത്തകര്‍ ഗേറ്റിനുള്ളിലേക്ക് എറിഞ്ഞു. ഗേറ്റിനു പുറത്തുനിന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് ജയിലില്‍ നിന്ന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്. സുനിയുടെ സഹതടവുകാരന്‍ കുന്നംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നുമാണ് കത്ത് ലഭിച്ചത്.കത്തിന്റെ ആധികാരികത പരിശോധിക്കാന്‍ സുനിയുടെ കൈയക്ഷരവുമായി ഒത്തുനോക്കും. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച ജയിലിലെത്തി സുനിയുടെ കൈയക്ഷരത്തിന്റെ സാംമ്പിള്‍ ശേഖരിച്ചിരുന്നു. കത്തിന്റെ പകര്‍പ്പ് നേരത്തെ സുനിയുടെ അമ്മ പരസ്യപ്പെടുത്തിയിരുന്നു. കത്തിന്റെ ഒറിജിനല്‍ എവിടെയാണെന്ന് ഇതുവരെ വ്യക്തത ഉണ്ടായിരുന്നില്ല. എന്നാല്‍ ഒറിജിനല്‍ കത്തുമായി നേരത്തെ ദിലീപിന്റെ അഭിഭാഷകരെ സമീപിച്ചിരുന്നുവെന്നും അഭിഭാഷകര്‍ അത് പരിശോധിച്ച ശേഷം തിരിച്ചയച്ചുവെന്നുമാണ് സജിത്ത് പറയുന്നത്. എന്നാല്‍ കത്ത് എങ്ങനെയാണ് സജിത്തിന്റെ പക്കല്‍ എത്തിയതെന്ന് വ്യക്തമാല്ല. ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് കോടതിയില്‍ മാപ്പിരക്കും എന്നാണ് കത്തില്‍ പറയുന്നത്. അഭിഭാഷകരെയും സാക്ഷികളെയും വിലയ്ക്ക് എടുത്താലും സത്യം മൂടിവെക്കാന്‍ ആകില്ല എന്നും…
നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി. രമ അന്തരിച്ചു
തിരുവനന്തപുരം: നടന്‍ ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മുന്‍ മേധാവിയുമായ ഡോ. പി.രമ (61) അന്തരിച്ചു. സംസ്‌കാരം നാലു മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍. കേരളത്തെ ഏറെ പിടിച്ചു കുലുക്കിയ സിസ്റ്റര്‍ അഭയ കൊലക്കേസിലെ വാദിഭാഗം സാക്ഷിയാണ് രമ. രോഗാവസ്ഥയെ തുടര്‍ന്ന് കിടപ്പിലായതിനാല്‍ വീട്ടിലെത്തിയാണ് മജിസ്ട്രേറ്റ് ഇവരുടെ സാക്ഷി മൊഴി രേഖപ്പെടുത്തിയത്.
സന്തോഷ് ട്രോഫിയുടെ 75-ാം സെഷന്‍ ഏപ്രില്‍ 16 മുതൽ ആരംഭിക്കുന്നു
സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ 75-ാം സീസൺ ഏപ്രിൽ 16ന് മലപ്പുറത്ത് ചിരവൈരികളായ പശ്ചിമ ബംഗാളും പഞ്ചാബും തമ്മിലുള്ള മത്സരത്തോടെ ആരംഭിക്കും. ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും മലപ്പുറത്തെ രണ്ട് വേദികളിലായി നടക്കും – മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം. പഞ്ചാബും ബംഗാളും തമ്മിലുള്ള ടൂർണമെന്റിലെ ആദ്യ മത്സരം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുമെന്ന് റിപ്പോർട്ട്. മൊത്തം 10 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഫൈനൽ മെയ് രണ്ടിന് മഞ്ചേരി പയ്യനാട്ടിൽ നിന്ന് നടക്കും. ഈ 10 ടീമുകളെ അഞ്ച് വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് പ്രഖ്യാപിച്ചിരിക്കുന്നത്, ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ സെമിഫൈനലിലെത്തും. ഏപ്രിൽ 28, 29 തീയതികളിലാണ് അവസാന നാല് മത്സരങ്ങൾ. കേരള സർക്കാരിന്റെ സഹായത്തോടെയാണ് മലപ്പുറത്ത് ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഗ്രൂപ്പ് എ: മേഘാലയ, പഞ്ചാബ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, കേരളം. ഗ്രൂപ്പ്…
