അടൽ ഇന്നോവേഷൻ മിഷന്റെ ദേശീയതല ബിസിനസ് ആശയ മത്സരത്തിൽ മികച്ച 20 ൽ ഇടംപിടിച്ച് മലയാളി വിദ്യാർത്ഥി

ഇന്ത്യയിലെമ്പാടുമുള്ള അടൽ ടിങ്കറിംഗ് ലാബ് വിദ്യാർത്ഥികൾ സമർപ്പിച്ച ബിസിനസ് ആശയങ്ങളിൽ നിന്ന് മികച്ച 20 ൽ ഒന്നായി പുതിയകാവ് അമൃത വിദ്യാലയത്തിലെ 7-ാം ക്ലാസ് വിദ്യാർത്ഥി കാർത്തിക് രാജ് നിർമ്മിച്ച എഡ്ടെക് ബിസിനസ് ആശയം തിരഞ്ഞെടുക്കപ്പെട്ടു. 9000-ത്തിലധികം മത്സരാർത്ഥികൾ സമർപ്പിച്ച ആശയങ്ങളിൽ നിന്നാണ് മികച്ച 20 ആശയങ്ങൾ തിരഞ്ഞെടുത്തത്. ഇന്ത്യയിലെ ടയർ 2,3,4 നഗരങ്ങളിലെ താഴ്ന്ന വരുമാനമുള്ള കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ കഴിയുന്ന ഒരു വെബ് പോർട്ടലായ ‘ എഡ്യുഈസി ‘ എന്ന പേരിൽ ഒരു ബഹുഭാഷാ എഡ്ടെക്കിനായാണ് കാർത്തിക് ഒരു ബിസിനസ്സ് ആശയം സമർപ്പിച്ചത്. ഇന്ത്യയിലെ 50 ശതമാനത്തിലധികം കുട്ടികളും അവരുടെ മാതൃഭാഷയിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നവരാണ്. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) സ്‌കൂൾ വിദ്യാഭ്യാസത്തിനായി 3 ഭാഷാ ഫോർമുലകളാണ് ശുപാർശ ചെയ്യുന്നത്. ഇത് നിലവിൽ എഡ്ടെക് കമ്പനികൾ നൽകുന്നില്ല. ഈ…

മദ്യവും മയക്കുമരുന്നും സംസ്ഥാനത്തെ സര്‍വ്വനാശത്തിലേയ്ക്ക് തള്ളിവിടും: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: മദ്യവും മയക്കുമരുന്നുമൊഴുക്കി കേരള സമൂഹത്തെ സര്‍വ്വനാശത്തിലേയ്ക്ക് തള്ളിവിടാന്‍ ഭരണസംവിധാനങ്ങള്‍ ശ്രമിക്കുന്നത് ശക്തമായി എതിര്‍ക്കപ്പെടണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ലഹരി മയക്കുമരുന്ന് ഇറക്കുമതി കള്ളക്കടത്ത് വിപണിയായി കേരളം മാറിക്കൊണ്ടിരിക്കുമ്പോള്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍, നേരിട്ട് മദ്യവുംകൂടി വ്യാപകമായി ഒഴുക്കുന്നത് കേരളസമൂഹത്തിന്റെ സാമൂഹ്യജീവിത അസ്ഥിവാരം മാന്തും. ജനങ്ങളുടെ ജീവിതവും ജീവനും നശിപ്പിച്ചുള്ള ധനസമ്പാദനവും ഭരണധൂര്‍ത്തും ഒരു സര്‍ക്കാരിനും ഭൂഷണമല്ല. ഐടി മേഖലയെ പ്രോത്സാഹിപ്പിക്കാനാണ് പുതിയ മദ്യനയമെന്ന വാദം തെറ്റാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മദ്യമോഹികളും മദ്യത്തിന് അടിമകളുമാണെന്നുള്ള പ്രചരണത്തിലൂടെ മികവുറ്റ യുവപ്രതിഭകളെ അവഹേളിക്കാനേ ഇതുപകരിക്കൂ. താഴ്ന്ന വരുമാനക്കാരായ ജനവിഭാഗങ്ങള്‍ മദ്യത്തിന് ഇരകളാകുമ്പോള്‍ കുടുംബങ്ങള്‍ പട്ടിണിയിലാകും. മദ്യലഹരിയില്‍ കുടുംബാംഗങ്ങള്‍ കലഹിച്ചും തമ്മിലടിച്ചും തകരും. ലഹരി സുലഭതയുടെ മറവില്‍ സംസ്ഥാനത്ത്…

സംസ്ഥാനത്ത് റംസാന്‍ വ്രതം ഞായറാഴ്ച മുതല്‍

കോഴിക്കോട്: സംസ്ഥാനത്ത് റംസാന്‍ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം വ്യക്തമാക്കി. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ റമദാന്‍ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനി അറിയിച്ചു. എന്നാല്‍ സുന്നി വിഭാഗങ്ങള്‍ നാളെയെ തീരുമാനം അറിയിക്കുകയുള്ളൂ. മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയില്‍ ശനിയാഴ്ച റമദാന്‍ വ്രതം ആരംഭിക്കും. യുഎഇയിലും ശനിയാഴ്ച മുതല്‍ റമദാന്‍ വ്രതം ആരംഭിക്കും

ഐഎന്‍ടിയുസി വിവാദത്തിന് പിന്നില്‍ കുത്തിത്തിരിപ്പ് സംഘം- വി.ഡി സതീശന്‍

കോട്ടയം: ചങ്ങനാശേരിയിലെ ഐഎന്‍ടിയുസി പ്രകടനം സംബന്ധിച്ച് പാര്‍ട്ടിയാണ് പ്രതികരിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അതിനുള്ള സംവിധാനം കോണ്‍ഗ്രസിലുണ്ട്. പണിമുടക്കിലെ അക്രമം സംബന്ധിച്ച് നേരത്തെ പറഞ്ഞ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. രണ്ട് ദിവസത്തെ പണിമുടക്കിനോട് അനുബന്ധിച്ചുള്ള അക്രമസംഭവങ്ങളെയാണ് അപലപിച്ചത്. അക്രമസമരത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. നാട്ടില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും ആളുകളെ തടഞ്ഞതും തുപ്പിയതുമൊക്കെ സി.ഐ.ടിയുക്കാരും സിപിഎമ്മുകാരാണെന്നും സതീശന്‍ പറഞ്ഞു. ദേശീയ പണിമുടക്കിന്റെ ഭാഗമായാണ് ഐ.എന്‍.ടി.യുസി പിന്തുണ പ്രഖ്യാപിച്ചത്. ഐ.എന്‍.ടി.യു.സി നേതാക്കള്‍ കോണ്‍ഗ്രസിന്റെയും നേതാക്കളാണ്. അവരുമായി വിഷയം സംസാരിച്ചു. ഐ.എന്‍.ടി.യു.സിക്ക് നിര്‍ദേശം കൊടുക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. യൂത്ത് കോണ്‍ഗ്രസിനെയോ മഹിളാ കോണ്‍ഗ്രസിനെയോ സേവാദളിനെയോ പോലെ പോഷക സംഘടന എന്ന നിലയിലല്ല ഐ.എന്‍.ടി.യു.സി പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണെങ്കിലും സ്വതന്ത്ര നിലനില്‍പ്പുള്ള ഐ.എന്‍.ടിയു.സിക്ക് പ്രത്യേക തെരഞ്ഞെടുപ്പ് പോലുമുണ്ട്. അതാണ് ഇന്നലെയും പറഞ്ഞത്. ആ അഭിപ്രായം മാറ്റേണ്ട ഒരു…

ആറ് വര്‍ഷം മുന്‍പ് പള്‍സര്‍ സുനി സഞ്ചരിച്ച ദിലീപിന്റെ കാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

  കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ കാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ദിലീപിന്റെ പദ്മസരോവരം വീട്ടിലെത്തിയാണ് അന്വേഷണ സംഘം കാര്‍ കസ്റ്റഡിയിലെടുത്തത്. ദിലീപിന്റെ സ്വിഫ്റ്റ് കാറാണ് കസ്റ്റഡിയിലെടുത്തത്. 2016ല്‍ പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും സഞ്ചരിച്ച വാഹനമാണിതെന്നും ഗൂഢാലോചനയിലെ പ്രധാന തെളിവാണ് ഈ കാറെന്നും അന്വേഷണ സംഘം പറയുന്നു. നടിയെ ആക്രമിച്ച ശേഷം ദിലീപിന്റെ വീട്ടിലെത്തി പള്‍സര്‍ സുനി മടങ്ങിയത് ഈ കാറിലാണ്. വീട്ടില്‍വെച്ച് പള്‍സര്‍ സുനിയ്ക്ക് ദിലീപ് പണവും കൈമാറിയിരുന്നു. കാറില്‍ മടങ്ങുമ്പോള്‍ പള്‍സര്‍ സുനിയ്‌ക്കൊപ്പം ദിലീപിന്റെ സഹോദരന്‍ അനൂപും ഉണ്ടായിരുന്നെന്ന് ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. തിരിച്ചടി ഭയന്ന് പ്രോസിക്യൂഷന്‍ ദിലീപിനെതിരായ വധഗൂഢാലോചന കേസില്‍ കോടതിയില്‍ നിന്നും തിരിച്ചടി ഭയന്ന് പ്രോസിക്യൂഷന്‍. ദിലീപിനെതിരെ ചാര്‍ജ് ചെയ്ത കേസ് വളരെ ദുര്‍ബലമാണെന്നും അത് കോടതിയില്‍ തിരച്ചടിക്ക് കാരണമാകുമെന്നുമാണ് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.…

ഓപ്പറേഷന്‍ പി ഹണ്ട്: ബന്ധുവിനെ രക്ഷിക്കാന്‍ തെളിവു നശിപ്പിച്ച എസ്ഐ അറസ്റ്റില്‍

കൊല്ലം: ഓപ്പറേഷന്‍ പി ഹണ്ടില്‍ കണ്ടെടുത്ത തൊണ്ടി മുതല്‍ നശിപ്പിച്ച എസ്‌ഐ അറസ്റ്റില്‍. കൊല്ലം പരവൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷൂജയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തൊണ്ടി മുതലായ മൊബൈല്‍ ഫോണ്‍ ഷൂജ കോടതിയിലെത്തും മുന്‍പ് മാറ്റുകയായിരുന്നു. കേസില്‍ പ്രതിയായ ബന്ധുവിനെ സഹായിക്കാനാണ് ഷൂജ ഫോണ്‍ മാറ്റിയിരുന്നത്. 2021 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കേസില്‍ ഒന്‍പത് പോലീസുകാരെ സ്ഥലംമാറ്റിയിരുന്നു. തങ്ങള്‍ നിരപരാധികളാണെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ പോലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നു കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.  

കേരളത്തില്‍ 418 പേര്‍ക്ക് കോവിഡ്; ആകെ മരണം 67,992

കേരളത്തില്‍ 418 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 95, തിരുവനന്തപുരം 81, കോട്ടയം 44, തൃശൂര്‍ 34, കോഴിക്കോട് 32, പത്തനംതിട്ട 29, ആലപ്പുഴ 22, കൊല്ലം 18, ഇടുക്കി 15, മലപ്പുറം 15, കണ്ണൂര്‍ 13, പാലക്കാട് 10, വയനാട് 8, കാസര്‍ഗോഡ് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,864 സാമ്പിളുകളാണ് പരിശോധിച്ചത്. അടുത്തിടെ സ്ഥിരീകരിച്ച 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 76 മരണങ്ങളുമുള്‍പ്പെടെ ആകെ 79 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,992 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 454 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 58, കൊല്ലം 18, പത്തനംതിട്ട 0, ആലപ്പുഴ 17, കോട്ടയം 70, ഇടുക്കി 42, എറണാകുളം 113,…

അഭയ കേസിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച പോലീസ് സര്‍ജന്‍; ഡോ. രമയുടെ വിയോഗത്തില്‍ അനുസ്മരിച്ച് കെ.ടി ജലീല്‍

സത്യസന്ധയായ പോലീസ് സര്‍ജന്‍ ഡോ: രമ വിടവാങ്ങി. ആദരാഞ്ജലികള്‍. അഭയ കേസിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ നടപ്പാക്കിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച പോലീസ് സര്‍ജന്‍ ഡോ. രമയുടെ വിയോഗ വാര്‍ത്ത ദു:ഖത്തോടെയാണ് കേട്ടത്. ഇപ്പോഴത്തെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉള്‍പ്പടെ പല പ്രമുഖരും തേച്ചു മായ്ച്ചു കളയാന്‍ ശ്രമിച്ച കൊലക്കേസായിരുന്നു 30 വര്‍ഷം മുമ്പ് അതിക്രൂരമായി വധിക്കപ്പെട്ട അഭയ എന്ന കന്യാസ്ത്രീയുടേത്. കേസിലെ ഒന്നാം പ്രതി ഫാദര്‍ കോട്ടൂര്‍ കര്‍ണ്ണാടക ചീസ്റ്റിസും സുപ്രീം കോടതി മുന്‍ ജഡ്ജിയും നിലവിലെ കേരള ലോകായുക്തയുമായ സിറിയക് ജോസഫിന്റെ ഭാര്യാ സഹോദരി ഭര്‍ത്താവിന്റെ സ്വന്തം ജേഷ്ഠനാണ്. ആ ബന്ധം വെച്ചാണ് ന്യായാധിപ സ്ഥാനത്തിരുന്ന് ബാംഗ്ലൂരിലെ ഫോറന്‍സിക് ലാബില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി വിവരങ്ങള്‍ പ്രതികള്‍ക്ക് ചോര്‍ത്തിക്കൊടുത്തത് . ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജനായി സേവനമനുഷ്ഠിക്കവെയാണ് 2008 നവംബറില്‍…

എല്‍.ഡി.എഫില്‍ വരണമെങ്കില്‍ കാപ്പന്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്ന് േകാടിയേരി; മദ്യനയത്തില്‍ സി.പി.ഐയ്ക്ക് എതിര്‍പ്പില്ല

കോട്ടയം: മാണി സി. കാപ്പന് എല്‍.ഡി.എഫിലേക്ക് വരാനാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കേടിയേരി ബാലകൃഷ്ണന്‍. കാപ്പന് എല്‍.ഡി.എഫില്‍ വരണമെങ്കില്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കണം. കാപ്പന്റെ എല്‍.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, കാപ്പന്‍ എല്‍.ഡി.എഫില്‍ വരേണ്ട ആവശ്യമില്ലെന്നായിരുന്നു എന്‍.സി.പി നേതാവും മന്ത്രിയുമായ എ.കെ ശശീന്ദ്രന്റെ നിലപാട്. യു.ഡി.എഫ് നേതൃത്വത്തിനെതിരെ കാപ്പന്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് അദ്ദേഹം എല്‍.ഡി.എഫിലേക്കു പോകുമോ എന്ന സംശയം ഉയര്‍ന്നത്. യു.ഡി.എഫിന്റെ പ്രതിഷേധ പരിപാടികള്‍ തന്നെ അറിയിക്കാറില്ലെന്നും വിളിക്കാറില്ലെന്നുമായിരുന്നു കാപ്പന്റെ പ്രധാന പരാതി. മദ്യനയത്തില്‍ സിപിഐയ്ക്ക് എതിര്‍പ്പില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കുറച്ച് വ്യക്തികളുടെ ചില പ്രസ്താവന മാത്രമാണ് വന്നിട്ടുള്ളതെന്നും സിപിഎമ്മും സിപിഐയും എല്ലാ കാര്യങ്ങളും ആലോചിച്ചാണ് ചെയ്യുന്നതെന്നും കോടിയേരി വ്യക്തമാക്കി. കള്ളുഷാപ്പുകളുടെ ദൂരപരിധി സംബന്ധിച്ച പ്രശ്‌നമാണ് എഐടിയുസി ഉന്നയിച്ചിരിക്കുന്നത്. അത് ചെത്തുതൊഴിലാളികള് ഉന്നയിക്കുന്ന പ്രശ്‌നമാണ്. ചെത്തുതൊഴിലാളികളുടെ സംഘടനയും ആ പ്രശ്‌നം…

മദ്യനയത്തില്‍ ആശങ്കയുണ്ട്, തിരുത്തല്‍ വേണമെന്ന് ജോസ് കെ.മാണി

കോട്ടയം: മദ്യ നയത്തില്‍ തിരുത്തല്‍ വേണമെന്ന് ജോസ് കെ. മാണി എംപി. മദ്യ നയത്തില്‍ ആശങ്കയുണ്ടെങ്കില്‍ തിരുത്തല്‍ വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനത്ത് പുതിയ മദ്യനയം നിലവില്‍ വന്ന സാഹചര്യത്തിലാണ് ജോസ് കെ മാണിയുടെ പ്രസ്താവന. ചില ഇടങ്ങളില്‍ ആശങ്കയുണ്ട്. തിരുത്തേണ്ടതെങ്കില്‍ തിരുത്തണം. കെ റെയില്‍ സംബന്ധിച്ച നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. ജനങ്ങളെ വിശ്വാസത്തില്‍ എടുത്ത് മാത്രമേ മുന്നോട്ട് പോകൂ. ചിലയിടങ്ങളില്‍ തെറ്റിധാരണ പരത്താന്‍ ശ്രമം നടക്കുന്നുണ്ട്.-ജോസ് കെ മാണി പറഞ്ഞു അതേസമയം, പുതിയ നയം അനുസരിച്ച് സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുടങ്ങും. സൈനിക അര്‍ധ സൈനിക ക്യാന്റീനുകളില്‍ നിന്നുള്ള മദ്യത്തിന്റെ വിലകൂടും. എക്‌സൈസ് ഡ്യൂട്ടി കൂട്ടിയതിനാലാണ് വില കൂടുന്നത്. ബാറുകളുടെ വിവിധ ഫീസുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. സര്‍വിസ് ഡെസ്‌ക് ഫീസ്, കൂടുതല്‍ ബാര്‍ കൗണ്ടര്‍ എന്നിവയ്ക്കുള്ള ഫീസാണ് കൂട്ടിയത്. പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ ഐടി പാര്‍ക്കുകളില്‍ ബിയര്‍…