ബര്‍ഗന്‍ഫീല്‍ഡ് (ന്യൂജേഴ്സി): ഓഗസ്റ്റ് 26-നു അന്തരിച്ച അജു എസ്. വര്‍ഗീസിന്റെ വെയ്ക് സര്‍വീസ് സെപ്റ്റംബര്‍ 2 വെള്ളിയാഴ്ച വൈകുന്നേരം 4 മുതല്‍ 8.30 വരെ ടൗണ്‍ഷിപ്പ് ഓഫ് വാഷിംഗ്ടണിലുള്ള (ന്യൂജേഴ്സി) സെന്റ് പീറ്റേഴ്സ് മാര്‍ത്തോമാ പള്ളിയില്‍ (56 Ridgewood road, Township of Washington, NJ 07676) നടക്കും. സംസ്കാര ശുശ്രൂഷ സെപ്റ്റംബര്‍ 3-നു രാവിലെ 8 മുതല്‍ 10 വരെ സെന്റ് പീറ്റേഴ്സ് മാര്‍ത്തോമാ പള്ളിയിലും, തുടര്‍ന്ന് 11 മണിക്ക് ഹാക്കന്‍സാക്ക് സെമിത്തേരിയില്‍ (289 Haekensack Ave, Haekensack, NJ 07601) സംസ്കാരവും നടക്കും. വിവരങ്ങള്‍ക്ക്: മാത്യു ഏബ്രഹാം (201 983 7148), സജി ഏബ്രഹാം വര്‍ഗീസ് (201 364 8945), സജി കോശി (201 637 2877), അനീഷ് മാത്യു (732 501 0793).
Category: OBITUARY
അജു എസ്. വര്‍ഗീസ് (54) ബര്‍ഗന്‍ഫീല്‍ഡില്‍ അന്തരിച്ചു
ന്യൂജേഴ്സി: ചെങ്ങന്നൂര്‍ കല്ലിശേരി മണലേത്ത് പവ്വത്തില്‍പടിക്കല്‍ സജി ഏബ്രഹാം വര്‍ഗീസിന്റെ ഭാര്യ അജു എസ്. വര്‍ഗീസ് (54) ബര്‍ഗന്‍ഫീല്‍ഡില്‍ അന്തരിച്ചു. കരവാളൂര്‍ മലയാറ്റുമണ്ണില്‍ പരേതരായ കെ. ജോണ്‍ (റിട്ട. ടീച്ചര്‍), വി.സി. സാറാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്) എന്നിവരുടെ മകളായ അജു ന്യൂയോര്‍ക്കിലെ ഹോസ്പിറ്റല്‍ ഫോര്‍ സ്പെഷല്‍ സര്‍ജറി, ഇലബെല്ല ജീറിയാട്രിക് സെന്റര്‍ എന്നിവടങ്ങളില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിരുന്നു. ന്യൂജേഴ്സി, റിഡ്ജ്ഫീല്‍ഡ് പാര്‍ക്ക് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തിലെ സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പലായിരുന്ന പരേതയുടെ സംസ്കാരം പിന്നീട് ഈ ദേവാലയത്തില്‍ വച്ചു നടത്തും. മക്കള്‍: ഡോ. അഖില്‍ ഏബ്രഹാം സജി എംഡി (ന്യൂയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍), സ്റ്റെഫനി സാറാ സജി (ടീച്ചര്‍), റ്റിഫനി മറിയം സജി. വിവരങ്ങള്‍ക്ക്: മാത്യു ഏബ്രഹാം (സണ്ണി) 201 983 7148, സജി ഏബ്രഹാം വര്‍ഗീസ് (201 364 8945),…
കോശി കൈതയിൽ ജോസഫ് ഓസ്റ്റിനിൽ നിര്യാതനായി
ഓസ്റ്റിൻ: കോട്ടയം കൊല്ലാട് കോശി കൈതയിൽ ജോസഫ് (ജോച്ചെൻ – 79 വയസ്സ്) ഓസ്റ്റിനിൽ നിര്യാതനായി. ഭാര്യ സൂസൻ ജോസഫ് (ലില്ലിക്കുട്ടി) ചെങ്ങന്നൂർ വാഴക്കാലായിൽ കുടുംബാംഗമാണ്. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിയങ്ങിൽ ബിരുദം നേടിയ ശേഷം കുവൈറ്റിലും അമേരിക്കയിലെ വിവിധ നഗരങ്ങളിലും പരേതൻ ജോലി ചെയ്തു. ദീർഘവർഷങ്ങൾ ഹൂസ്റ്റണിലായിരുന്ന കോശി ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ വൈസ് പ്രസിഡണ്ട്, ട്രസ്റ്റി, സോണൽ അസ്സംബ്ലി അംഗം, 1981- 84 കാലഘട്ടത്തിൽ ഇടവകയുടെ ദേവാലയ നിർമാണ കമ്മിറ്റി അംഗം തുടങ്ങിയ വിവിധ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. മക്കൾ: ജീജോ ജോസഫ്, രേഖാ പോൾസൺ, ജയ്ക്ക് ജോസഫ് മരുമകൾ: ഐമീ കൊച്ചുമക്കൾ : കരോളിൻ, ഡ്രൂ, ടൈയസ്, എലൈ, ഫിൻ പൊതുദർശനവും സംസ്കാര ശുശ്രൂഷകളും: ഓഗസ്റ്റ് 26 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓസ്റ്റിൻ മാർത്തോമാ ദേവാലയത്തിൽ (2222, Downing…
ജുബിന്‍ ജോണ്സന് ജോര്‍ജിന്റെ (34) സംസ്ക്കാരം വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്: ഇക്കഴിഞ്ഞ ദിവസം നോര്‍ത്ത് കരോലിനയില്‍ നിര്യാതനായ ജുബിന്‍ ജോണ്സന് ജോര്‍ജിന്റെ (34) സംസ്കാരം ഓഗസ്റ്റ് 25 വ്യാഴാഴ്ച ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ നടക്കും. നോര്‍ത്ത് കരോലിനയില്‍ മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു ജുബിന്‍. ദീര്‍ഘ കാലമായി സ്റ്റാറ്റന്‍ ഐലന്‍ഡില്‍ താമസിച്ചു വരുന്ന പത്തനംതിട്ട ഊന്നുകല്‍ പൂക്കോട്ട് കുടുംബാംഗമായ ജോണ്സന് ജോര്‍ജ് (ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിട്ടി റിട്ട. സൂപ്പര്‍ വൈസര്‍) – ലീലാമ്മ ദമ്പതികളുടെ ഇളയ പുത്രനാണ് ജുബിന്‍. അടൂര്‍ പൂഴിക്കാട്ട് വിളയില്‍ കുടുംബാംഗമാണ് മാതാവ്. ബിബിന്‍ ജോണ്സന് ജോര്‍ജ് ഏക സഹോദരനും കാലേബ് ജോര്‍ജ് ഏക പുത്രനുമാണ്. ഓഗസ്റ്റ് 25 വ്യാഴാഴ്ച രാവിലെ 8:30 മുതല്‍ 11:30 വരെ സ്റ്റാറ്റന്‍ ഐലന്റ് മാര്‍ത്തോമാ ദേവാലയത്തില്‍ (134 Faber St., Staten Island, New York) പൊതുദര്‍ശനവും ശുശ്രൂഷകളും നടത്തപ്പെടുന്നതാണ്. ഇടവക വികാരി റവ. ഫാ.…
സാറാമ്മ വര്‍ഗീസ് (92) അന്തരിച്ചു
കോട്ടയം: തലപ്പാടി കുറ്റിക്കാട്ട് പടിഞ്ഞാറേക്കര പി.ജെ. വര്‍ഗീസിന്റെ പത്നി സാറാമ്മ വര്‍ഗീസ് (92) തിങ്കളാഴ്ച അന്തരിച്ചു. പരേത പയ്യപ്പാടി കുറ്റിപ്പുറത്ത് കുടുംബാംഗമാണ്. മക്കള്‍: ജോണ്‍, ബാബു (ന്യൂജേഴ്സി), ജേക്കബ് (ന്യൂയോര്‍ക്ക്), മിനി, കുഞ്ഞുമോള്‍. മരുമക്കള്‍: തോമസ്, റെജി, ജോയ്സ്, സുമ (ന്യൂജേഴ്സി), ബീന (ന്യൂയോര്‍ക്ക്). സംസ്കാരം പിന്നീട് തലപ്പാടി നസ്രേത്ത് മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബാബു വര്‍ഗീസ് (973 951 2069).
ഡാളസിൽ നിര്യാതനായ കെ. എ തോമസിന്റെ സംസ്കാരം നാളെ
ഡാളസ്: ഡാളസിൽ നിര്യാതനായ പത്തനംതിട്ട നാരങ്ങാനം കണ്ടൻകുളത്ത് കെ.എ തോമസിന്റെ (ജോർജ്കുട്ടി 75) പൊതുദർശനവും, സംസ്കാര ശുശ്രുഷയും നാളെ (ശനി) രാവിലെ 8 മണിക്ക് ഡാളസ് കാരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ (1400 W. Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടുന്നതും,11 മണിയോടുകൂടി റോളറ്റിലുള്ള സേക്രഡ് ഹാർട്ട് സെമിത്തേരിലേക്ക് (3900 Rowlett Rd, Rowlett,Tx75088) കൊണ്ടുപോകുന്നതും തുടർന്ന് അവിടെ സംസ്കരിക്കുന്നതുമായിരിക്കും. ഭാര്യ: തൃശൂർ നെല്ലിക്കുന്ന് പുലിക്കോട്ടിൽ ശോശാമ്മ തോമസ്. മക്കൾ: റവ. റോയ് തോമസ്, ഡോ. ഫെയ് സൈമൺ. മരുമക്കൾ: ഡോ. റേച്ചൽ തോമസ്, ഡോ. വിനു സൈമൺ. കൊച്ചുമക്കൾ: ജിൻജർ സൈമൺ, ഐശയ തോമസ്, ജ്യുഡ് സൈമൺ, ഫെയ്ത്ത് തോമസ്, ഡാനിക്ക സൈമൺ, ജെറമ്മിയ തോമസ്. സഹോദരങ്ങൾ: ഡോ. കെ.എ കോശി, ഡോ. കെ.എ വർഗീസ്, കെ.എ എബ്രഹാം (ഡാളസ്), കെ.എ ബെഞ്ചമിൻ (കെൽട്രോൺ…
ഫിലിപ്പ് ജോൺ അന്തരിച്ചു
ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി ജോൺ (ഇരുവരും ഡാലസ്). മരുമക്കൾ: ഡോ.പ്രിയ ജോൺസ്, ജിൽ, ആൽഫ്രഡ് പെരേര. കൊച്ചുമക്കൾ: ജോർജീന, ഹാന, ജാസ്മിൻ. കോഴിക്കോട് പയ്യോളി ഗവ.ഹൈസ്കൂൾ, മലേഷ്യ എന്നിവിടങ്ങളിൽ ദീർഘനാൾ അധ്യാപകനായിരുന്നു. 1984 മുതൽ അമേരിക്കയിലെ സാനൻറ്റോണിയോ, ഇർവിംഗ് എന്നിവിടങ്ങളിലെ ഹൈസ്കൂളുകളിൽ ഫിസിക്സ് അധ്യാപകനും, വേൾഡ് മലയാളീ കൗൺസിലിന്റെ ആദ്യകാല പ്രവർത്തകരിൽ പ്രധാനിയും ആയിരുന്നു. പൊതുദർശനം ആഗസ്റ്റ് 21 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണി മുതൽ 6 മണി വരെ മാർത്തോമ്മ ചർച്ച് ഓഫ് ഡാലസ് കാരോൾട്ടണിൽ (1400 W. Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടുന്നതും, ആഗസ്റ്റ് 22 തിങ്കൾ രാവിലെ…
കെ.എ തോമസ് ഡാളസിൽ നിര്യാതനായി
ഡാളസ്: പത്തനംത്തിട്ട നാരങ്ങാനം കണ്ടൻകുളത്ത് കെ.എ തോമസ് (ജോർജ്കുട്ടി 75) ചൊവ്വാഴ്ച വൈകിട്ട് ഡാളസിലുള്ള സ്വവസതിയിൽ നിര്യാതനായി. കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് മാത്തമാറ്റിക്സിൽ മാസ്റ്റർ ബിരുദം നേടിയ ശേഷം 1971 ഡിസംബറിൽ അമേരിക്കയിലെത്തി. . ഡാളസിലെ പ്രമുഖ ആശുപത്രി പാര്‍ക്ക്ലാന്‍ഡില്‍ നിന്ന് ഇൻഫർമേഷൻ ടെക്നോളജി മാനേജർ ആയി വിരമിച്ചു. ഡാളസ് കരോൾട്ടൺ മാർത്തോമ്മ ഇടവകാംഗമാണ്. തൃശൂർ നെല്ലിക്കുന്ന് പുലിക്കോട്ടിൽ കുടുംബാംഗമായ ശോശാമ്മ തോമസ് (റിട്ട. രജിസ്ട്രേഡ് നഴ്സ്) ആണ് ഭാര്യ. അമേരിക്കയിൽ നിന്ന് ആദ്യമായി മാർത്തോമ്മ സഭയുടെ വൈദീക ശുശ്രുഷയിൽ പ്രവേശിച്ച റവ. റോയ് തോമസ് ആണ് ഏക മകൻ. ഡോ. ഫെയ് സൈമൺ ഏക മകളും. ഡോ. റേച്ചൽ തോമസ്, ഡോ. വിനു സൈമൺ എന്നിവർ മരുമക്കളുമാണ്. മുതിർന്ന മാധ്യമ പ്രവർത്തകൻ പി.പി ചെറിയാന്റെ സഹോദരീ ഭർത്താവാണ് പരേതൻ. സംസ്കാര ശുശ്രുഷയുടെ ക്രമീകരണങ്ങൾ പിന്നീട്.
ഈപ്പന് മാത്യു (ജോസ്) ഫിലഡല്ഫിയയില് നിര്യാതനായി
ഫിലഡല്‍ഫിയ: ഓമന മാത്യുവിന്റെ പ്രിയ ഭര്‍ത്താവും അയിരൂര്‍ മലയാറ്റൂര്‍ പരുവാനിയ്ക്കല്‍ കുടുബാംഗവും പരേതരായ പി.എം ഈപ്പന്, അമ്മിണി ഈപ്പന്റെ പുത്രനുമായ ഈപ്പന് മാത്യു (ജോസ്) ഫിലഡല്ഫിയയില് നിര്യാതനായി. മക്കള്‍: നാദിയ മടേയ്ക്കല്‍, നവീന ജോണ്സണ്, നിരൂപ് മാത്യു. മരുമക്കള്‍: ബിനു, വിമല്‍, ജെയ്മി കൊച്ചുമക്കള്‍: ജെയ്ഡന്‍, ഗബ്രിയല്ല, ജോര്ഡന്, ഐസയ, കെയില, ജോഹാന്‍, ജൂഡ്, ആലിയ. സഹോദരങ്ങള്‍: പരേതരായ പി.ഇ. എബ്രാഹം (തമ്പി), തോമസ് ഈപ്പന് (രാജു). സഹോദരി: പരേതയായ ശാന്തമ്മ ജേക്കബ് ഫിലഡല്‍ഫിയയിലെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന ഈപ്പന് മാത്യുവിന്റെ വേര്‍പാടില്‍ പമ്പ മലയാളി അസ്സോസിയേഷന് അനുശോചിച്ചു. പമ്പ മലയാളി അസ്സോസിയേഷന്റെ സ്ഥാപക പ്രവര്‍ത്തകരിലൊരാളും ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പറുമായിരുന്നു ഈപ്പന് മാത്യൂ. പമ്പ മലയാളി അസ്സോസിയേഷന്റെ തുടക്കം മുതല്‍ സംഘടനയുടെ വിവിധ സ്ഥാനങ്ങള്‍ അലങ്കരിയ്ക്കുകയും, പമ്പയുടെ സാമുഹിക ജീവകാരൂണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ…
അന്നമ്മ ജോസഫ് കൊഴുവനാൽ നിര്യാതയായി
ഡാളസ്: മണിമല ഇളങ്ങുളം പരേതനായ ജോസഫ് ചാക്കോയുടെ ഭാര്യ അന്നമ്മ ജോസഫ് (84) നിര്യാതയായി. കൊഴുവനാൽ തോണക്കര (പങ്ങട) കുടുംബാംഗമാണ്. ഓഗസ്റ്റ് 16,ചൊവാഴ്ച ഇന്ത്യൻ സമയം രാവിലെ 11 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷയെ തുടർന്ന്, ഇളംകുളം സെൻറ് മേരീസ് ദേവാലയ കുടുംബ കല്ലറയിൽ സംസ്കരിക്കും. മക്കൾ: ജോമോൻ, മോളി ഷാജി നെല്ലികുന്നേൽ, വത്സലാ മാത്യു നാഗരൂർ, രാജു എം ജോസ്. ജൂഡി എം ജോസ്(ഡാളസ്) , ജൂലിയറ്റ് ജോണി, ബീന ജോസ് പാലത്തിങ്കൽ, ബിനോയ് ജോസഫ് (ഓസ്ട്രേലിയ), ബിനു മെറ്റിൽഡ, ബിന്ദു ബിജു വേങ്ങചുവട്ടിൽ (ഓസ്ട്രേലിയ), സിന്ധു മനോജ്. ടെക്സാസ് ഡാളസിലെ വ്യവസായിയായ ജൂഡി എം ജോസിന്റെ മാതാവിന്റെ നിര്യാണത്തിൽ ഡാളസ് മലയാളി അസോസിയേഷൻ അനുശോചനം അറിയിച്ചു.
