രാമപുരം: കുഴുമ്പിൽ പേരുക്കുന്നേല്‍ പരേതനായ പി.എ. ഉലഹന്നാന്റെ (രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ടേര്‍ഡ് ഹെഡ്മാസ്റ്റര്‍) ഭാര്യ തങ്കമ്മ ഉലഹന്നാന്‍ (93) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ മാർച്ച് 30ന് ബുധനാഴ്ച്ച രാവിലെ 10.30 ന് രാമപുരത്തെ വീട്ടിൽ നിന്നാരംഭിച്ച് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിക്കും. പെരുമ്പള്ളില്‍ അമ്പാറനിരപ്പേല്‍ കുടുംബാംഗമായ പരേത രാമപുരം പഞ്ചായത്ത് പ്രഥമ വനിതാ മെമ്പര്‍കൂടിയാണ്. മക്കള്‍: പരേതയായ മോളി, ബാബു (യു.എസ്.എ.), ബെപ്പി (യു.എസ്.എ.), സെന്‍ (എറണാകുളം), കെസ്സ് (യു.എസ്.എ.), റോങ്ക (രാമപുരം), ജോവാന്‍ ബ്രിഡ്ജ് (യു.എസ്.എ.), ബെര്‍ക്ക്മാന്‍സ് (യു.എസ്.എ), റെബി (ഉസ്ബക്കിസ്ഥാന്‍), ഡിലക്‌സ് (യു.എസ്.എ.), സെറിന്‍ (യു.എസ്.എ). മരുമക്കള്‍: ഒ .പി. മാത്യു ഒറവച്ചാലില്‍ ഇലഞ്ഞി, ഷേര്‍ളി പാറേക്കാട്ടില്‍ അയര്‍ക്കുന്നം, ജെയിംസ് ഇടശേരി കറുകുറ്റി, തങ്കച്ചന്‍ വണ്ടനാംതടത്തില്‍ എറണാകുളം, പരേതനായ സി.ജെ. തോമസ് ചെല്ലംകോട്ട്…
Category: OBITUARY
ആനിക്കാട് തുണ്ടിയിൽ പോൾ മാത്യു (അച്ചൻകുഞ്ഞ് 65) നിര്യാതനായി
മല്ലപ്പള്ളി: കഴിഞ്ഞ ദിവസം നിര്യാതനായ ആനിക്കാട് തുണ്ടിയിൽ പോൾ മാത്യുവിന്റെ (അച്ചൻകുഞ്ഞ് -65) സംസ്കാരം മാര്‍ച്ച് 25ന് വസതിയിലെ പ്രാർത്ഥനകൾക്ക് ശേഷം 12 മണിയോടുകൂടി ഇടവകയായ പെരുമ്പട്ടിമൺ സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ നടത്തി. പരേതനായ കുഞ്ഞുമോൻ സഹോദരനും, ലീലാമ്മ, ആലീസ്, രാജമ്മ എന്നിവർ സഹോദരികളുമാണ്. മാതാവ് പരേതയായ ഏലിയാമ്മ കല്ലൂപ്പാറ മാരേട്ട് കുടുംബാംഗമാണ്. ഭാര്യ: പരേതയായ മേരിക്കുട്ടി (പുന്നവേലി). കൂടുതൽ വിവരങ്ങൾക്ക് ഫിലിപ്പ് മാരേട്ട് : 973 715 4205.
മേരി ഫിലിപ്പോസ് ഫ്ലോറിഡയിൽ നിര്യാതയായി
ഒർലാന്റോ: ലേക്ക്ലാന്റ് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ സ്ഥാപക ശുശ്രുഷകൻ കുമ്പനാട് കരിയാലിൽ പരപ്പാട്ട് പരേതനായ പാസ്റ്റർ പി.എസ് ഫിലിപ്പോസിന്റെ സഹധർമ്മിണി മേരിക്കുട്ടി ഫിലിപ്പോസ് (86) നിര്യാതയായി. കുമ്പനാട് പൊടിമല കുടുംബാംഗമാണ്. 1982ൽ ഫ്‌ലോറിഡയിൽ എത്തിയ മേരിക്കുട്ടി ഫിലിപ്പോസ് ഭർത്താവ് പാസ്റ്റർ പി.എസ് ഫിലിപ്പോസിനോടൊപ്പം സഭയുടെ പരിപാലന ശുശ്രുഷകളിൽ സജീവ പങ്കാളിയായിരുന്നു. മക്കൾ: ഗ്രേസ് ജോൺ , മേഴ്‌സി തോംസൺ , സാം ഫിലിപ്പ് (മിഷൻ ഡയറക്ടർ, ഐ.പി.സി ഒർലാന്റോ) പാസ്റ്റർ റെജി ഫിലിപ്പ് (എല്ലാവരും യു.എസ്.എ). മരുമക്കൾ: പാസ്റ്റർ തോംസൺ ജോർജ്, റോയി ജോൺ , ലിജി ഫിലിപ്പ്, നിത ഫിലിപ്പ് (എല്ലാവരും യു.എസ്.എ) സഹോദരങ്ങൾ: അന്നമ്മ തോമസ്, പ്രൊഫ. മാത്യു പി. തോമസ്, ബെഞ്ചമിൻ തോമസ് (ഡാളസ്), ജോസഫ് തോമസ് സംസ്കാര ശുശ്രൂഷയോട് അനുബദ്ധിച്ചുള്ള പൊതുദർശനം മാർച്ച് 25 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9…
ജിജി മോള്‍ (47) സൗദി അറേബ്യയില്‍ നിര്യാതയായി
കോട്ടയം മാന്നാനം സ്വദേശി ജിജിമോള്‍ (47) മാര്‍ച്ച് 17-ന് സൗദി അറേബ്യയില്‍ നിര്യാതയായി. 17 വര്‍ഷത്തോളമായി മദീനയ്ക്കടുത്ത് ഹനാക്കിയ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മദീനയിലെ കാര്‍ഡിയാക് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയായതിനെത്തുടര്‍ന്നുണ്ടായ ഹൃദയ സ്തംഭനമാണ് മരണ കാരണം. ഭർത്താവ്: ജിന്റോ ജോർജ്, മകൻ: ജിനോ ജിന്റോ (13വയസ്സ്). മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് വേണ്ടി മദീന നവോദയയുടെ പ്രവർത്തകർ സജീവമായി രംഗത്തുണ്ട്.
അന്നക്കുട്ടി മാത്യു ചീരാംകുഴിയിൽ നിര്യാതയായി
ഇടമറുക്: കോട്ടയം മേലുകാവ് ഇടമറുക് ചീരാംകുഴിയിൽ പരേതനായ സി. ജെ മാത്യുവിന്റെ (മത്തായി സാർ) ഭാര്യ അന്നക്കുട്ടി മാത്യു(94) നിര്യാതയായി. ശവസംസ്‌കാരം ഇടമറുക് സെന്റ് ആന്റണീസ് ദേവാലയത്തിൽ പിന്നീട്. പാലാ അരീക്കാട്ട് കുടുംബാംഗമാണ് പരേത. മക്കൾ: ലൈല അങ്ങാടിശ്ശേരിൽ (ഡാളസ്), വത്സമ്മ ബേബി (ഇടമറുക്), സൂസി മൈക്കിൾ, ജോസ് ചീരാംകുഴി, മാറ്റ് മാത്യു (പെപ്പി), മിനി വിലങ്ങോലിൽ (എല്ലാവരും ഡാളസ്, യുഎസ്‌എ), ടെസ്സി ജോയ് (മുൻ പഞ്ചായത്ത് പ്രസിഡന്റ് മേലുകാവ്). മരുമക്കൾ: ജോർജ് അങ്ങാടിശ്ശേരിൽ (ഡാളസ്), പി കെ ബേബി പൂച്ചത്താളിൽ (വൈക്കം, പള്ളിപ്പുറം) , ടി. സി മൈക്കിൾ തൈപ്പറമ്പിൽ, ഷൈനി ജോസ് പുത്തൻകടുപ്പിൽ, ടെസ്സിക്കുട്ടി മാത്യു പറമ്പത്ത് , ജോർജ് ജോസഫ് വിലങ്ങോലിൽ (എല്ലാവരും ഡാളസ്) , ജോയ് തയ്യിൽ (തീക്കോയി, റിട്ട. പ്രൊഫ. ഹെൻറി ബേക്കർ കോളേജ് മേലുകാവ്).
രാജൻ സി ബാബു ഓസ്റ്റിനിൽ നിര്യാതനായി
ഓസ്റ്റിൻ (ടെക്സാസ്) : ചെങ്ങന്നൂർ വന്മഴി മതിലുങ്കൽ ചക്കാലപ്പറമ്പിൽ പരേതരായ തോമസ് കോശിയുടെയും റാഹേലമ്മ കോശിയുടേയും മകൻ രാജൻ.സി ബാബു ( 77) മാർച്ച് 2 ന് ഓസ്റ്റിനിൽ നിര്യാതനായി. ഭാര്യ: തങ്കമ്മ ബാബു ചെങ്ങന്നൂർ പുത്തേത്ത് കുടുംബാംഗമാണ്. മക്കൾ: ഡോ. മനോജ് ബാബു (മിൽവോക്കി), മഞ്ജു ബാബു ( ഓസ്റ്റിൻ). മരുമക്കൾ: ഡോ.ഷെറിൻ ഏബ്രഹാം (മിൽവോക്കി), മുഹമ്മദ് ദദാര (ഓസ്റ്റിൻ). കൊച്ചുമക്കൾ: ആന്റണി, സോണിയ, റിയ, മൈക്കിൾ, റാനിയ, ആദം. സഹോദരങ്ങൾ: മറിയാമ്മ മാത്യൂസ് (അമ്മിണി – ഹൂസ്റ്റൺ), വത്സമ്മ ജോസ് (വത്സ – ലഫ്കിൻ), അലക്സാണ്ടർ കോശി (രാജൻ – ലഫ്കിൻ), ഏബ്രഹാം കോശി (അച്ചന്‍കുഞ്ഞു – ലഫ്കിൻ), ഏലിയാമ്മ ബാബു (മോൾസി – ലഫ്കിൻ), പരേതനായ തോമസ് കോശി. മെമ്മോറിയൽ സർവീസ് : മാർച്ച് 11 വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ (ഇന്ത്യൻ…
ഒക്ലഹോമയിൽ നിര്യാതനായ ജോസ് സി മാത്യുവിന്റെ പൊതുദർശനം വെള്ളിയാഴ്ച
ഒക്ലഹോമ: കോട്ടയം വടവാതൂർ ചിറക്കരോട്ട് പരേതരായ എം. മാത്യുവിന്റെയും, ശോശാമ്മയുടെയും മകൻ ഒക്ലഹോമയിൽ നിര്യാതനായ ജോസ് സി. മാത്യുവിന്റെ (വിജി 51) പൊതുദർശനം മാർച്ച് 11 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 മണി വരെ ഒക്ലഹോമ മാർത്തോമ്മ ദേവാലയത്തിൽ (5609 N Mueller Ave, Bethany, Oklahoma, 73008 ). കോട്ടയം മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മ ഇടവകാംഗം ആയിരുന്നു. ഭാര്യ : അടൂർ ആനന്ദപ്പള്ളി ഷിബു ഭവനിൽ ഷിബി മാത്യു. മക്കൾ: കെവിൻ മാത്യു, കേയ്റ്റ്ലിൻ മാത്യു. സഹോരങ്ങൾ: റജി മാത്യു, സജി മാത്യു. (ഇരുവരും ഒക്ലഹോമയിൽ) സംസ്കാരം മാർച്ച് 12 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ഒക്ലഹോമ മാർത്തോമ്മ ദേവാലയത്തിൽ വെച്ചുള്ള സംസ്കാര ശുശ്രുഷകൾക്ക് ശേഷം ബുക്കാനൻ ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (8712 N Council Rd, Oklahoma City, OK 73132)…
ഏഷ്യാനെറ്റ് ന്യൂസ് പ്രോഗ്രാം പ്രൊഡ്യൂസർ ശോഭാ ശേഖർ അന്തരിച്ചു
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ ശോഭാ ശേഖര്‍ (40) അന്തരിച്ചു. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം വഴുതക്കാട് ലെനിന്‍ നഗര്‍ നിരഞ്ജനത്തിലായിരുന്നു താമസം.ചരിത്രത്തില്‍ ബിരുദം നേടിയ ശേഷം തിരുവനന്തപുരം പ്രസ് ക്ലബില്‍നിന്ന് ജേണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമ നേടി. വെബ്‌ലോകം വെബ് പോര്‍ട്ടലിലും മംഗളം ദിനപത്രത്തിലും പ്രവര്‍ത്തിച്ചു. 2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ജോലി ചെയ്യുന്നു. നേര്‍ക്കുനേര്‍ അടക്കം ഏഷ്യാനെറ്റ് ന്യൂസിലെ വിവിധ പരിപാടികളുടെ പ്രോഡ്യൂസറായിരുന്നു. വനിത, കന്യക തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്സനല്‍ സ്റ്റാഫിലുണ്ടായിരുന്ന വി സോമശേഖരന്‍ നാടാറാണ് അച്ഛന്‍. അമ്മ പി പ്രഭ മൂന്ന് വര്‍ഷം മുന്‍പാണ് മരിച്ചത്. രണ്ട് സഹോദരിമാരുണ്ട്.
ആംഗ്ലിക്കന്‍ സഭാ ബിഷപ്പ് ഡോ. ജോണ്‍ ഫിലിപ്പോസ് (82) ഒക്കലഹോമയില്‍ അന്തരിച്ചു
ഒക്കലഹോമ: ആംഗ്ലിക്കന്‍ സഭാ ബിഷപ്പ് ഡോ. ജോണ്‍ ഫിലിപ്പോസ്, 82, ഫെബ്രുവരി 27 ഞായറാഴ്ച ഒക്കലഹോമയില്‍ അന്തരിച്ചു. 1939 ഏപ്രില്‍ 15 ന് കുണ്ടറയില്‍ യോഹന്നാന്റെയുംഏലിയാമ്മ ഫിലിപ്പോസിന്റെയും പുത്രനായി ജനിച്ചു. ഹൈസ്‌കൂള്‍ പഠനത്തിനു ശേഷം ബാംഗ്ലുരിലേക്കു മാറി. അവിടെ വച്ച് ആദ്യ ഭാര്യ സുസനെ കണ്ടു മുട്ടി. 1962-ല്‍ അവര്‍ വിവാഹിതരായി. ജോണ്‍ ജൂനിയര്‍, ലാലി എന്നിവര്‍ ആ ബന്ധത്തിലെ മക്കളാണ്. ബാംഗ്ലൂരിലെ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രിയില്‍ 10 വര്‍ഷം ജോലി ചെയ്തു. അവിടെ വച്ച് സുവിശേഷ പ്രവര്‍ത്തനത്തില്‍ തല്പ്പരനായി. താമസിയാതെ സ്‌നാനമേറ്റു. തുടര്‍ന്ന് ദൈവശാസ്ത്രം പഠിക്കാന്‍ ആഗ്രഹിച്ചു. അതിനായി 1975-ല്‍ ഒക്ലഹോമയിലെത്തി. മിഡ് വെസ്റ്റ് ക്രിസ്ത്യന്‍ കോളജില്‍ പഠനം തുടരവെ 1977-ല്‍ ആര്‍ഡ്‌മോറിലെ കോളജ് ഹൈറ്റ്‌സ് ക്രിസ്റ്റ്യന്‍ ചര്‍ച്ചില്‍ വച്ച് പാസ്റ്ററായി അഭിഷിക്തനായി. വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്യുകയും സുവിശേഷ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തു. ഇന്ത്യയില്‍…
ജോസുകുട്ടി തോപ്പില്‍ (78) ഡാളസില്‍ നിര്യാതനായി
ഡാളസ് : ചങ്ങനാശ്ശേരി ചീരഞ്ചിറ ചങ്ങങ്കേരിയിൽ ജോസുകുട്ടി തോപ്പിൽ (78) ഡാളസില്‍ നിര്യാതനായി. ഭാര്യ ചിന്നമ്മ അറുന്നൂറ്റിമംഗലം കരികുളം കുടുംബാംഗമാണ്. മക്കള്‍ : ജൂലി, ജോബി. മരുക്കള്‍ : സിനിച്ചൻ, റീനി. കൊച്ചുമക്കള്‍ : സഞ്ജന, സലീന, സോണിയ, സമാന്ത, അഖിൽ. ബാബു ( യു.എസ് ), സി. ഈവ (ജർമ്മനി), അന്നമ്മ മുക്കാടൻ എന്നിവരും പരേതരായ ബേബി വെട്ടുകാട്, പാപ്പച്ചൻ, ജെയിംസ്കുട്ടി, തോമസുകുട്ടി, ലീലാമ്മ വാടപ്പറമ്പിൽ, ലൂസമ്മ, കുട്ടപ്പൻ എന്നിവരും സഹോദരങ്ങളാണ്. പൊതുദര്‍ശനം: മാർച്ച് 4 വൈകീട്ട് 6 മണി മുതല്‍ 9 മണി വരെ ഡാളസ് ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ. സംസ്‌കാര ശുശ്രൂഷകള്‍: മാർച്ച് 5 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഡാളസ് ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം റൗളറ്റ് സേക്രഡ് ഹാർട്ട് സെമിത്തെരിയിൽ.…
