രാജൻ സി ബാബു ഓസ്റ്റിനിൽ നിര്യാതനായി

ഓസ്റ്റിൻ (ടെക്സാസ്) : ചെങ്ങന്നൂർ വന്മഴി മതിലുങ്കൽ ചക്കാലപ്പറമ്പിൽ പരേതരായ തോമസ് കോശിയുടെയും റാഹേലമ്മ കോശിയുടേയും മകൻ രാജൻ.സി ബാബു ( 77) മാർച്ച് 2 ന് ഓസ്റ്റിനിൽ നിര്യാതനായി.

ഭാര്യ: തങ്കമ്മ ബാബു ചെങ്ങന്നൂർ പുത്തേത്ത് കുടുംബാംഗമാണ്.

മക്കൾ: ഡോ. മനോജ് ബാബു (മിൽവോക്കി), മഞ്ജു ബാബു ( ഓസ്റ്റിൻ).

മരുമക്കൾ: ഡോ.ഷെറിൻ ഏബ്രഹാം (മിൽവോക്കി), മുഹമ്മദ് ദദാര (ഓസ്റ്റിൻ).

കൊച്ചുമക്കൾ: ആന്റണി, സോണിയ, റിയ, മൈക്കിൾ, റാനിയ, ആദം.

സഹോദരങ്ങൾ: മറിയാമ്മ മാത്യൂസ് (അമ്മിണി – ഹൂസ്റ്റൺ), വത്സമ്മ ജോസ് (വത്സ – ലഫ്കിൻ), അലക്സാണ്ടർ കോശി (രാജൻ – ലഫ്കിൻ), ഏബ്രഹാം കോശി (അച്ചന്‍‌കുഞ്ഞു – ലഫ്കിൻ), ഏലിയാമ്മ ബാബു (മോൾസി – ലഫ്കിൻ), പരേതനായ തോമസ് കോശി.

മെമ്മോറിയൽ സർവീസ് : മാർച്ച് 11 വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ (ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 4.30 മുതൽ) ബെക്ക് ഫ്യൂണറൽ ഹോമിൽ വച്ച് (1700 E. Whitestone Blvd, Cedar Park, TX 78613).

സംസ്കാര ശുശ്രൂഷകൾ മാർച്ച് 12 ന് ശനിയാഴ്ച രാവിലെ 9 ന് (ഇന്ത്യൻ സമയം വൈകിട്ട് 8.30 ന്) ഓസ്റ്റിൻ മാനർ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ദേവാലയത്തിൽ. (14619 Bois-D-Arc Rd, Manor, TX 78653) നടത്തുന്നതും ശുശ്രൂഷകൾക്ക് ശേഷം സെഡാർ പാർക്ക് സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക്: അലക്സാണ്ടർ കോശി (രാജൻ) 936 414 9356, ഏബ്രഹാം മാത്യുസ് (ബാബു) 713 806 2335.

ലൈവ് സ്ട്രീം : മാർച്ച് 11 വെള്ളിയാഴ്ച 

ലൈവ് സ്ട്രീം : മാർച്ച് 12 ശനിയാഴ്ച

 

Print Friendly, PDF & Email

Leave a Comment

More News