ജിജി മോള്‍ (47) സൗദി അറേബ്യയില്‍ നിര്യാതയായി

കോട്ടയം മാന്നാനം സ്വദേശി ജിജിമോള്‍ (47) മാര്‍ച്ച് 17-ന് സൗദി അറേബ്യയില്‍ നിര്യാതയായി. 17 വര്‍ഷത്തോളമായി മദീനയ്ക്കടുത്ത് ഹനാക്കിയ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു.

ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മദീനയിലെ കാര്‍ഡിയാക് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയായതിനെത്തുടര്‍ന്നുണ്ടായ ഹൃദയ സ്തംഭനമാണ് മരണ കാരണം.

ഭർത്താവ്: ജിന്റോ ജോർജ്, മകൻ: ജിനോ ജിന്റോ (13വയസ്സ്).

മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് വേണ്ടി മദീന നവോദയയുടെ പ്രവർത്തകർ സജീവമായി രംഗത്തുണ്ട്.

Print Friendly, PDF & Email

Leave a Comment

More News