‘രേഖാചിത്രം 2025’ ജനുവരി 9ാം തീയതി റിലീസ് ആകുന്നു. ഈ സിനിമയെകുറിച്ചുള്ള നല്ല അഭിപ്രായം ആദ്യമായി കേട്ടത്കൂടെ ജോലി ചെയ്യുന്ന മലയാളി സുഹ്യത്തുക്കളില്‍ നിന്നാണ് പിന്നീട് രമേഷ് പിഷാരടിയുടെ ഫേയ്സ് ബുക്കില്‍ സിനിമയെകുറിച്ചും ചിത്രം സംവിധാനം ചെയ്ത ജോഫിന്‍. ടി. ജോണിനെ പ്രശംസിച്ച്കൊണ്ടുള്ള പോസ്റ്റ്കൂടി വായിച്ചു കഴിഞ്ഞപ്പോള്‍ രേഖാചിത്രം കാണുവാന്‍ തന്നെ തീരുമാനിച്ചു. അടുത്ത അവധി ദിവസമായ ജനുവരി 15ാം തീയതി ലൂവിസ്വില്ല സിനി മാര്‍ക്ക്തീയേറ്ററില്‍ പോയി ഈ വര്‍ഷം ഞാന്‍ കണ്ട ആദ്യ ചിത്രവും ‘രേഖാചിത്രം’ ആയിരുന്നു. 2025 ല്‍ എഴുതിയ ആദ്യ ലേഖനത്തിന്റെ ക്രെഡിറ്റും രേഖാചിത്രത്തിനു തന്നെ കൊടുക്കാം. വര്‍ഷങ്ങള്‍ക്ക് മുന്പ്നടന്ന ഒരു കൊലപാതകവും ആ കൊല നടത്തിയത് ആരാണ് എന്നു കണ്ടു പിടിക്കുവാന്‍ വേണ്ടി നടത്തുന്ന ഒരു അന്യേഷണവും അതാണ് ഈ കഥയുടെ ഉള്ളടക്കം. 40 വര്‍ഷം മുന്‍പ് ഒരു പെണ്‍കുട്ടിയെ കാണാതെ…
Category: ARTICLES
വെറുമൊരു സമാധി…. മഹാസമാധിയാക്കി (രാജു മൈലപ്ര)
തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ഒരു സാധാരണ ചുമട്ടു തൊഴിലാളി ആയിരുന്ന മണിയന് എന്ന് വിളിപ്പേരുള്ള ഗോപന്, എന്തോ ഉള്‍പ്രേരണയില്‍ ഒന്ന് ഉറക്കമുണര്‍ന്ന് എഴുന്നേറ്റപ്പോള്‍ ഗോപന് സ്വാമി എന്ന നാമധേയം സ്വീകരിച്ച്, സ്വയം ഒരു ദൈവീക പരിവേഷം നൽകുന്നു. ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാതെ, പൂജാദി കര്‍മ്മങ്ങളൊക്കെ നടത്തി, തന്റെ ഭാര്യയുടേയും സന്താനങ്ങളുടേയും സപ്പോർട്ടോടുകൂടി കാലം കഴിച്ചു കൂട്ടുന്നു. താന്‍ ഒരിക്കലും മരിക്കുകയില്ല, പകരം സമാധിയടയുവാനാണു പോകുന്നതെന്ന് അദ്ദേഹം മുന്‍കൂട്ടി തന്നെ തന്റെ ഭാര്യയേയും, മക്കളേയും മറ്റു ചില അടുത്ത പരിചയക്കാരേയും അറിയിച്ചിരുന്നു. അതിനുള്ള മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. സമാധി അടയുവാനുള്ള സമയം അടുത്തപ്പോൾ അദ്ദേഹം സീമന്തപുത്രനെ അരികില്‍ വിളിച്ചിട്ടു പറഞ്ഞു. “വത്സാ! എനിക്കു സമാധി സ്വീകരിക്കുവാനുളള സമയമായി. ഈ ബ്രഹ്മമൂഹൂര്‍ത്തം തെറ്റിക്കുവാന്‍ പാടില്ല. മറ്റാരും ഈ കര്‍മ്മം ദര്‍ശിക്കുവാന്‍ അനുവദിക്കരുത്. അങ്ങിനെ സംഭവിച്ചാല്‍ സമാധി അശുദ്ധമാകും, ഈശ്വര കോപം ഉണ്ടാകും.…
കാമനും കാലനും ചങ്ങാതികള്‍ (ലേഖനം): കാരൂര്‍ സോമന് (ചാരുംമൂടന്)
സ്വാമിവി വേകാനന്ദന്‍ കേരളത്തെ നോക്കി മതഭ്രാന്തന്മാര് എന്ന് വിളിച്ചെങ്കില്‍ ഇന്ന് വിളിക്കേണ്ടത് കാമ ഭ്രാന്തന്മാരുടെ നാടെന്നാണ്. കുറെ മനുഷ്യരുടെ പഴുത്തു ചീഞ്ഞ മലീമസമായ ചിന്തകളാണ് നടി ഹണി റോസിന്റെ ലൈംഗിക പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂര്‍ അറസ്റ്റിലായത്. തലയില്ലാത്ത സോഷ്യല്‍ മീഡിയയടക്കം പശുവിനു് പ്രസവവേദന മറ്റൊരു കൂട്ടര്‍ക്ക് കാളയ്ക്ക് കാമവേദന ഇതാണ് ഈ കൂട്ടരുടെ മനോസംസ്കാരം. പത്തനംതിട്ട ജില്ലയില്‍ അറുപതിലേറെ പേര് ചേര്‍ന്ന് ഒരു ദളിത് കായികതാരത്തെ പീഡിപ്പിച്ചതിന് പോലീസ് അറസ്റ്റ്തുടരുന്നു. വാളയാര്‍ പെണ്‍കുട്ടികള്‍ കൊലചെയ്യപ്പെട്ടത്, വണ്ടിപ്പെരിയാര്‍ പിഞ്ചുപൈതല്‍ ഇങ്ങനെ കേരളത്തിന്റെമുക്കിലുംമൂലയിലും പച്ചപ്പുല്ല് കണ്ട പശുവിനെ പോലെ കാമഭ്രാന്തന്മാര് വിലസുന്നത് വിദേശ മലയാളികള്‍ ആശ്ചര്യത്തോടെ കാണുന്നു. ഈ കാമ രോഗികളുടെ ശിരസ്സില്‍ ചുംബിച്ചു് താലോലിക്കുന്നത് ആരാണ്? നവോദ്ധാനം പ്രസംഗിക്കുന്ന നാട്ടില്‍ ഹേമ കമ്മിറ്റി പുറത്തുവിട്ട, ആക്രമിക്കപ്പെട്ട സ്ത്രീകളുടെ പരാതിയില്‍ സിനിമ കാമഭ്രാന്തന്മാരില്‍ ആരെങ്കിലും ജയില്‍വാസമനുഭവിക്കുന്നുണ്ടോ? സിനിമാ രംഗം…
ബോച്ചേ മുക്കിയ പ്രസ് ക്ലബ്ബ് (ലേഖനം): രാജു മൈലപ്ര
ഇന്ത്യാ പ്രസ്ക്ലബ് അവാര്‍ഡ് നൈറ്റ്, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ കുലപതികളുടെയും പൗരപ്രമുഖരുടെയും മഹനീയ സാന്നിദ്ധ്യത്തില്‍ കൊച്ചിയിലെ ഗോകുലം കണ്വന്ഷന് സെന്ററില്‍ വെച്ച് പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ഏഷ്യാനെറ്റ് മുതല്‍ മീഡിയ വണ്‍ വരെയുള്ള ആകമാന മലയാള വാര്‍ത്താ ചാനലുകളില്‍ നിന്നുമുള്ള പ്രതിഭകളെ തെരഞ്ഞെടുത്ത് അവരുടെ സമഗ്ര സംഭാവനകള്‍ക്കു മാധ്യമശ്രീ, മാധ്യമരത്ന, മീഡിയ എക്സലന്‍സ് തുടങ്ങിയ സൂപ്പര്‍ ഡ്യൂപ്പര്‍ നാമത്തിലുള്ള അവാര്‍ഡുകള്‍ നല്കി ആദരിച്ചു. ഇന്ത്യയിലെയും ഗള്‍ഫ് നാടുകളിലെയും മാധ്യമരംഗത്തെ പ്രമുഖര്‍ക്കാണ് ഈ അവാര്‍ഡുകള്‍ നല്‍കിയത്. അമേരിക്കയിലെ പത്രപ്രവര്‍ത്തകരെയൊന്നും പരിഗണിച്ചില്ല. അവര്‍ കുറച്ചു കൂടി മൂക്കുവാനുണ്ട്. ഒരുപക്ഷേ, രണ്ടു വരി വാര്‍ത്ത തെറ്റു കൂടാതെ എഴുതുവാന്‍ അറിയാത്തവരാണ് ഈ പ്രസ്ക്ലബ് ഭാരവാഹികളില്‍ ഭൂരിഭാഗം പേരും എന്നുള്ളതും ഒരു കാരണമായിരിക്കാം. ഇനി ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയ മഹത്തായ സംഘടനകളുടെ കേരളാ കണ്‍വന്‍ഷനുകള്‍ നടക്കാനിരിക്കുന്നതേയുള്ളൂ. ഇത്തരം പരിപാടികള്‍…
ബോച്ചേയും തേനീച്ചയും (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
. എൺപതുകളുടെ ആരംഭത്തിൽ വീഡിയോ കാസറ്റുകൾ കേരളത്തിൽ സജീവം ആയിരുന്ന കാലത്ത് സിനിമകൾക്കിടയിൽ ഏറ്റവും കൂടുതൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നത് തൃശൂർ കേന്ദ്രമായുള്ള ചെമ്മണ്ണൂർ ജ്വല്ലഴ്സിന് പറ്റി ആയിരുന്നു. ആ പരസ്യങ്ങളിൽ എല്ലാം അഭിനയിച്ചിരുന്നതും അവരുടെ ബ്രാൻഡ് അംബാസ്സിഡറും പഴയകാല സിനിമതാരം വിധുബാല ആയിരുന്നു എന്നാൽ കുറെ വർഷങ്ങൾക്കു ശേഷം മറ്റു പല ജ്വല്ലറി ഗ്രൂപ്പുകളും കേരളത്തിൽ ആധിപത്യം സ്ഥാപിച്ചപ്പോൾ ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ ഇളം തലമുറക്കാരൻ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ സാരഥ്യം ഏറ്റെടുക്കുകയും സ്വയം ബ്രാൻഡ് അംബാസ്സിഡർ ആകുകയും ചെയ്തു പ്രശസ്തിയും പേരും ലഭിക്കുവാൻ അദ്ദേഹം ആദ്യം ചെയ്തത് സമൂഹത്തിൽ വ്യത്യസ്തങ്ങൾ ആയ കാര്യങ്ങൾ ചെയ്യുക എന്നുള്ളതായിരുന്നു. അതിനായി അദ്ദേഹം ആദ്യമേ തന്നെ തന്റെ വസ്ത്രധാരണ ശൈലി മാറ്റി. ജീൻസും ടീഷർട്ടും ധരിച്ചിരുന്ന അദ്ദേഹം പിന്നെ സമൂഹത്തിൽ പ്രത്യക്ഷപ്പെടുവാൻ തുടങ്ങിയത് അമ്മച്ചിമാർ ധരിക്കുന്ന ചട്ടയും മുണ്ടും ധരിച്ചാണ് ഫുട്ബോൾ…
സ്മോക്കി മൗണ്ടൻ ഇങ്ങെടുത്തു (യാത്രാ വിവരണം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
പതിവുള്ള വിന്റെർ വെക്കേഷൻ യാത്രയ്ക്കായി ഞാനും കുടുംബവും പ്രിയ സുഹൃത്ത് ഗ്രഹാമും കുടുംബവും ഇപ്രാവശ്യം തെരെഞ്ഞെടുത്തത് അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ സ്മോക്കി മൗണ്ടൻ ആയിരുന്നു. കൊളറാടോ എയർഫോഴ്സ് അക്കാഡമിയിലെ ഫൈനൽ ഇയർ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ ഞങ്ങളുടെ മൂത്ത മകൻ ഇമ്മാനുവൽ ഫ്ലോറിഡായിലെ ടാമ്പയിലെ ഞങ്ങളുടെ വീട്ടിൽ അവധിക്ക് എത്തിയശേഷം ഞാനും അനിതയും ഇമ്മാനുവും സാമൂവും ഗ്രഹാമും ബബിതയും റിയമോളും ജോഷ്കുട്ടനും അടങ്ങുന്ന സംഘം ഒരു എട്ടു സീറ്റുള്ള വാഗനീർ വാനിൽ ഡിസംബർ ഇരുപത്തിഒന്ന് ശനിയാഴ്ച രാവിലെ എട്ടു മണിയോട് കൂടി വീട്ടിൽ നിന്നും പുറപ്പെട്ടു ഹൈവേ 75 നോർത്തിൽ കൂടിയുള്ള ഞങ്ങളുടെ യാത്രാ വളരെ ആനന്ദകരവും ആസ്വാദ്യകരവും ആയിരുന്നു യാത്രായ്ക്കിടയിൽ ആദ്യം ഉറക്കത്തിൽ ആയിരുന്ന സാമും ജോഷ് കുട്ടനും എണീറ്റത്തോടെ ഒച്ചപ്പാടും ബഹളവുമായി ഇരുവരും കളം നിറഞ്ഞു. ഏതാണ്ട് നാലു മണിക്കൂർ ഡ്രൈവിന് ശേഷം വിശ്രമത്തിനായി…
ട്രംപും മസ്കും എച്ച് 1 ബി വിസയും
നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് “ത്രിശങ്കു സ്വര്‍ഗത്തില്‍” എന്ന അവസ്ഥയിലാണിപ്പോള്‍. തൻ്റെ കാമ്പെയ്നുകൾക്കും തൻ്റെ ഹാർഡ് കോർ അടിത്തറയ്ക്കും പണം നൽകുന്ന ശതകോടീശ്വരൻമാരായ “സാങ്കേതിക പയ്യന്മാരെ” പ്രീതിപ്പെടുത്താൻ അദ്ദേഹം കിണഞ്ഞ് പരിശ്രമിക്കുകയാണ്. ഇമിഗ്രേഷനും എച്ച് 1 ബി വിസയും ട്രംപിൻ്റെ പ്രധാന പിന്തുണക്കാർക്കും മിതവാദികൾക്കും ഇടയിൽ തർക്ക വിഷയമായിരിക്കുകയാണ്. കഠിനാധ്വാനികളായ എച്ച് 1 ബി വിസ ഹോൾഡർമാരുമായി തങ്ങളുടെ സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കുന്ന എലോൺ മസ്കിനെയും സിലിക്കൺ വാലിയിലെ സമ്പന്നരായ രക്ഷാധികാരികളെയും പിന്തുണയ്ക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍ ട്രംപ് ചെയ്യുന്നത്. ടെക് നേതാക്കൾ ലിബറൽ എച്ച് 1 ബി വിസ ഭരണകൂടം ആഗ്രഹിക്കുന്നുവെങ്കിലും, ‘അമേരിക്ക ഫസ്റ്റ്’ കഠിനാധ്വാനികൾ എല്ലാ തലങ്ങളിലും ഇമിഗ്രേഷനിൽ കർശനമായ നിയന്ത്രണങ്ങൾ ആഗ്രഹിക്കുന്നു. തൻ്റെ ആദ്യ ടേമിൽ, എച്ച് 1 ബി വിസകളിൽ കാര്യമായ സ്വാധീനം ചെലുത്തിയ അമേരിക്കൻ പൗരന്മാരുടെ താൽപ്പര്യങ്ങൾക്ക് ട്രംപ് മുൻഗണന നൽകിയിരുന്നു. അദ്ദേഹം…
ചൈന വീണ്ടും മൂടിവെയ്ക്കുന്നു: ലോകത്തിന് മുന്നിൽ പുതിയൊരു വൈറസ് ഭീഷണി
2019-ൽ ആരംഭിച്ച കോവിഡ്-19 നമ്മുടെ ലോകത്തെ ഒരു വലിയ പ്രതിസന്ധിയിലാഴ്ത്തിയത് നാം മറന്നിട്ടില്ല. ആ മഹാമാരിയിൽ നിന്ന് പഠിക്കേണ്ട പാഠങ്ങൾ ചൈന എന്ന രാജ്യം മറന്നുപോയോ? ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (HMPV) എന്ന പുതിയ ഒരു ആരോഗ്യപ്രശ്നം ചൈനയിൽ ഇപ്പോൾ രൂക്ഷമാവുകയും, അതിനെ ചുറ്റിപ്പറ്റി ഒരു അനിശ്ചിതത്വം ലോകത്ത് വീണ്ടും ഉണ്ടാവുമോ എന്ന ആശങ്ക വിദഗ്ധർ പ്രകടിപ്പിക്കുന്നു. ചൈനയുടെ മൂടിവെയ്ക്കൽ നയം വീണ്ടും COVID-19 കാലത്ത് ചൈനയിലെ വുഹാനിൽ ആരംഭിച്ച വൈറസിനെക്കുറിച്ചുള്ള വിവരങ്ങൾ ചൈന മൂടിവെച്ചത് ലോകാരോഗ്യ സംഘടനയും രാജ്യാന്തര സമൂഹവും മറക്കാൻ ഇടയില്ല. ഇപ്പോൾ HMPV എന്ന പുതിയ രോഗവും അതിന് ചുറ്റുമുള്ള വിവരങ്ങളുടെ അഭാവവും ചൈനയുടെ പഴയ തന്ത്രങ്ങൾ ആവർത്തിക്കുന്നതുപോലെ തോന്നുന്നു. HMPV എന്നത് ഒരു പുതിയ വൈറസ് അല്ല. ഒരു അജ്ഞാത രോഗവുമല്ല. ഇത് 60 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ ഒരു ശ്വസനവൈറസ് ആണെങ്കിലും,…
ഭരണഘടനയും സനാതന ധർമ്മവും (ലേഖനം): അമീര്‍ മണ്ണാര്‍ക്കാട്
പിണറായി വിജയനും വി.ഡി.സതീശനും ബിജെപിയും സംഘപരിവാറും നേതൃത്വം നൽകുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ വി.ഡി സതീശനും കൂട്ടരും കേരളത്തിൽ ഏറ്റെടുത്തതിന്റെ തെളിവാണ് ഇപ്പോൾ പുറത്തുവരുന്ന അവരുടെ സനാതന ധർമ്മ വർത്തമാനങ്ങൾ. ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസി ആക്കാൻ സംഘപരിവാർ കിണഞ്ഞു ശ്രിക്കുമ്പോൾ ആണ് സതീശൻ അതേ സംഘപരിവാർ ന്റെ ഉന്മൂലന ആശയം ആയ സനാതന ധർമ്മം ഏറ്റെടുത്ത് രാജ്യത്തെ എല്ലാവരും സനാതന ധർമ്മത്തിൽ ആണെന്നും കാവി വത്കരണം എന്ന വാക്ക് പോലും ശരിയല്ലെന്നും ഒരു മടിയും ഇല്ലാതെ നാഗ്പൂരിലെ ആസ്ഥാന സനാതന യോഗിവര്യന്മാരെ പോലും ഞെട്ടിച്ച് കൊണ്ടിരിക്കുന്നതും കിട്ടിയ അവസരത്തിൽ സംഘപരിവാർന് ഒപ്പം ചേർന്ന് നിന്ന് ഇടത് മുന്നണിക്കും സർക്കാരിനും മുഖ്യമന്ത്രിക്കും നേരെ തിരിയുന്നതും. സതീശന്റെ ഈ സനാതനധർമ, മതരാഷ്ട്ര താൽപ്പര്യത്തിന് പിന്നിൽ സംഘപരിവാർ സൈദ്ധാന്തികർക്ക് തന്റെ മാല ചാർത്തിയ പാരമ്പര്യം മാത്രമല്ല, സത്യത്തിൽ രമേശ് ചെന്നിത്തലയെന്ന ‘സൂപ്പർ’…
കേരളത്തിലെ ക്രൈസ്തവസഭകൾ വിശ്വാസികളുടെ മനസ്സിൽ നിന്ന് അകലുന്നുവോ ?: ഷാജി ഫിലിപ്പ്
കേരള ക്രൈസ്തവസഭ ജൂബിലി വർഷത്തിൽ ക്രിസ്തുമത ആരംഭത്തോളം തന്നെ പ്രാചീനമാണ് കേരളത്തിലെ ക്രൈസ്തവസഭ. തോമാശ്ലീഹാ ക്രിസ്തുവർഷം 52ൽ സമുദ്രമാർഗം കേരളത്തിൽ എത്തുകയും അന്നത്തെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ‘ഏഴരപ്പള്ളികൾ’ സ്ഥാപിച്ചുകൊണ്ട് കേരളത്തിലെ ക്രിസ്തീയ സഭയ്ക്ക് തുടക്കം കുറിച്ചു . മാർതോമയാൽ ക്രിസ്തുമതം സ്വീകരിച്ചവർ എന്ന അർത്ഥത്തിൽ ഇവിടുത്തെ ക്രിസ്ത്യാനികൾ ‘മാർത്തോമാ നസ്രാണികൾ’ (നസ്രാണി മാപ്പിളമാർ) എന്നറിയപ്പെട്ടിരുന്നു. ശ്ലീഹാ സ്ഥാപിച്ച ആദ്യത്തെ പള്ളി എന്ന് കരുതുന്ന മാല്യങ്കര ( കൊടുങ്ങല്ലൂർ ) പള്ളിയുമായി ബന്ധപ്പെട്ട് കേരളത്തിലെ സഭകൾക്ക് ‘മലങ്കരസഭകൾ’ എന്ന നാമധേയവും ലഭിച്ചു. പ്രാചീനകാലം മുതൽ കേരളത്തിന് മധ്യപൂർവ രാജ്യങ്ങളുമായി കടൽമാർഗം വാണിജ്യ ബന്ധങ്ങൾ നിലനിന്നിരുന്നു. ക്രിസ്തു സംസാരിച്ചിരുന്ന അരമായ (സുറിയാനി) ഭാഷ ഇവിടുത്തെ വാണിജ്യ ഭാഷയായിരുന്നു. കേരളത്തിലെ സമുദ്രതീര വാണിജ്യ കേന്ദ്രങ്ങളിൽ താമസിച്ചിരുന്ന യഹൂദന്മാരായിരുന്നു ആദ്യമായി ക്രിസ്തുമതം സ്വീകരിച്ച് ക്രിസ്ത്യാനികളായി മാറിയത് . പിന്നീട് തദ്ദേശീയരും ക്രിസ്തുമതം…
