ശർവരി വാഗും അഭയ് വർമ്മയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ‘മുഞ്ജ്യ’ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. ആദ്യ ദിനം തന്നെ ട്രേഡ് വിദഗ്ധരുടെ ഊഹാപോഹങ്ങൾ തെറ്റാണെന്ന് തെളിയിച്ചെങ്കിലും ആദ്യ വാരാന്ത്യത്തിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ ഇതുവരെ നേടിയ മൊത്തം വരുമാനം ഏകദേശം 20 കോടി രൂപയിലെത്തി. പ്രത്യേക പ്രമോഷനും വലിയ താരനിരയും ഇല്ലാതെ ആദിത്യ സർപോത്ദാറിൻ്റെ സംവിധാനത്തിൽ നിർമ്മിച്ച ഈ കോമഡി ഡ്രാമ ചിത്രം കഥയും മികച്ച പ്രവർത്തനവും കൊണ്ട് മാത്രം തുടർച്ചയായി മുന്നോട്ട് നീങ്ങുന്നു, ഈ വേഗതയിൽ, വളരെ വേഗം അത് വീണ്ടെടുക്കുകയും ലാഭ മേഖലയിലേക്ക് പ്രവേശിക്കുകയും ചെയ്യും. കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറങ്ങിയ ‘മുഞ്ജ്യ’ എന്ന സിനിമ യഥാർത്ഥത്തിൽ ‘സ്ത്രീ’, ‘ഭേദിയ’ പ്രപഞ്ചത്തിൽ നിന്നുള്ള സിനിമയാണ്. ദിനേശ് വിജൻ പ്രൊഡക്ഷൻസിൻ്റെ അത്തരം മറ്റ് ചിത്രങ്ങളും വലിയ ഹിറ്റുകളാണ്. ബോക്സ് ഓഫീസ് വരുമാനത്തെക്കുറിച്ച് പറയുകയാണെങ്കിൽ,…
Category: CINEMA
നിറഞ്ഞ സ്നേഹത്തിന്റെ കഥയുമായി പൗലോസ് കുയിലാടന്റെ ‘തന്ത’ ഉടന്‍ റിലീസ് ചെയ്യും
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ജീവിക്കുന്ന ഒരു മലയാളിയുടെ ഉള്ളില്‍ നിറഞ്ഞ, കേരളത്തിലെ യുവാക്കളോടുള്ള നിറഞ്ഞ സ്നേഹത്തിന്റെ പ്രതിഭലനമാണ് ‘തന്ത ‘എന്ന ഷോര്‍ട്ട് മൂവി. ഹെല്‍ത്ത് ആന്‍ഡ് ആര്‍ട്സ് യു.എസ്.എയുടെ ബാനറില്‍ നിര്‍മാണവും സംവിധാനവും പ്രധാന വേഷവും പൗലോസ് കുയിലാടാന്‍ കൈകാര്യം ചെയ്യുന്നു. എബി വര്‍ഗീസ് തിരക്കഥ രചിച്ച ഈ ചെറു സിനിമയില്‍ സിനിമ, ടെലിവിഷന്‍ താരം അഞ്ജന അപ്പുക്കുട്ടന്, പാര്‍വതി, അവിനാശ്, ജോഹാന്‍ ജോസ് തോമസ്, ജോണ്സണ് കനകമല, പ്രവീണ്‍തുടങ്ങി ഒട്ടനവധി താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു. സ്വപ്ന ജീവികളായ മലയാളി യുവാക്കള്‍ക്ക് ഒരു ഷോക്ക് ട്രീറ്റ്മെന്റ് കുയിലാടാന്‍ നല്കിയിരിക്കുന്നു, അതും തമാശയിലൂടെ.. ഉടന്‍ തന്നെ യു ട്യൂബിലൂടെ ‘തന്ത’ റിലീസ് ചെയ്യും. പ്രമുഖ ചലച്ചിത്ര സംവിധായകന് ജോസ് തോമസ് 2025-ല്‍ അമേരിക്കയില്‍ ചിത്രീകരിക്കാനിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ പണിപ്പുരയിലും കുയിലാടന് തന്നെയാണ് മുഖ്യശില്പി.
സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ബാലതാരം ദേവനന്ദയും കുടുംബവും പോലീസിൽ പരാതി നൽകി
സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ബാലതാരം ദേവനന്ദയും കുടുംബവും പോലീസിൽ പരാതി നൽകി. ദേവനന്ദയുടെ അച്ഛൻ ജിബിനാണ് എറണാകുളം സൈബർ പോലീസിൽ പരാതി നൽകിയത്. ദേവനന്ദയുടെ ‘ഗു’ എന്ന സിനിമയുടെ ഭാഗമായി നടത്തിയ അഭിമുഖത്തിൻ്റെ ഒരു ഭാഗം അടര്‍ത്തി മാറ്റിയാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതെന്നും ചിലർ മോശം പരാമർശം നടത്തിയെന്നും പരാതിയിൽ പറയുന്നു. മോശം പരാമർശം നടത്തിയവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുന്നതിൻ്റെ വിവരം എല്ലാ പ്രിയപ്പെട്ടവരെയും അറിയിക്കുന്നതായി ദേവനന്ദ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. കണ്ടൻ്റ് ക്രിയേറ്റേഴ്സ് എന്ന് അവകാശപ്പെടുന്ന കുറച്ചു പേർ, മകളുടെ ഏറ്റവും പുതിയ സിനിമ ‘ഗു’വിന്റെ പ്രമോഷൻ്റെ ഭാഗമായി എൻ്റെ മോൾ വീട്ടിൽ വെച്ച് പ്രത്യേകമായി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ നിന്ന് തങ്ങളുടെ അനുവാദമില്ലാതെ അഭിമുഖത്തിൻ്റെ ഒരു ഭാഗം മാത്രം ഡൗൺലോഡ് ചെയ്യുകയും, അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സ്വന്തം…
കാൻ ഫിലിം ഫെസ്റ്റിവലിൽ ലെ ഗ്രാൻഡ് പിക്സ് പുരസ്കാരം പായൽ കപാഡിയ സംവിധാനം ചെയ്ത ഇന്ത്യൻ ചിത്രം “ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ” കരസ്ഥമാക്കി
കാൻ ഫിലിം ഫെസ്റ്റിവലിലെ ലെ ഗ്രാൻഡ് പിക്സ് പുരസ്കാരം കരസ്ഥമാക്കി പായൽ കപാഡിയ സംവിധാനം ചെയ്ത ഇന്ത്യൻ ചിത്രം “ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്”. ആദ്യമായാണ് ഒരു ഇന്ത്യൻ വനിതയുടെ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നത്. ഈ ചരിത്ര നേട്ടത്തിൽ ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നിമിഷം കൂടിയാണ്. മലയാളത്തിൽ നിന്നുള്ള അഭിനേതാക്കളായ കനി കുസൃതി, ദിവ്യ പ്രഭാ, ഹ്രിദ്ധു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നതും ബഹുമതി കരസ്ഥമാക്കുന്നതും. മുംബൈയിൽ താമസിക്കുന്ന നഴ്സുമാരാണ് പ്രഭയും അനുവുവുമായി കനി കുസൃതിയും ദിവ്യപ്രഭയും എത്തുമ്പോൾ ഷിയാസ് എന്ന കഥാപാത്രത്തെ ഹൃദു ഹാറൂണും പാർവതി എന്ന കഥാപാത്രത്തെ ഛായാ കഥമും അവതരിപ്പിക്കുന്നു. ഫ്രഞ്ച് ആസ്ഥാനമായുള്ള കമ്പനിയായ പെറ്റിറ്റ് ചാവോസിലൂടെ തോമസ്…
“സുമതി വളവ് “: പേടിപ്പെടുത്താൻ മാളികപ്പുറത്തിന്റെ വിജയ കൂട്ടുകെട്ടിനൊപ്പം അർജുൻ അശോകനും
വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ ശ്രീ മുരളി കുന്നുംപുറത്ത് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ഇന്നലെ കൊച്ചിയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പ്രഖ്യാപിച്ചു. “സുമതി വളവ്” എന്നാണ് ചിത്രത്തിന്റെ പേര്. മാളികപ്പുറം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകൻ രഞ്ജിൻരാജ് എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ശ്യാം, മാളവിക മനോജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുമതി വളവ് എന്ന പേര് സൂചിപ്പിക്കുന്നത് പോലെ സുമതി വളവിൽ പതിയിരിക്കുന്ന നിഗൂഢതകൾ കോർത്തിണക്കി പ്രേക്ഷകർക്കു ഒരു ഹൊറർ ഫാന്റസി അനുഭവം ആയിരിക്കും ചിത്രമായിരിക്കുമിത്. ലാൽ, സൈജു കുറുപ്പ്, ദേവനന്ദ, ശ്രീപത്, നിരഞ്ജൻ മണിയൻപിള്ള രാജു, ഗോപിക, ജീൻ പോൾ എന്നിവരോടൊപ്പം മറ്റനേകം പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.…
കൈരളി ടിവി ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഗ്രാൻഡ് ഫിനാലെ ആദ്യചിത്രം രാജു ജോസഫിന്റെ ഇൻ ദി നെയിം ഓഫ് ദി ഫാദർ
ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്താനുള്ള കൈരളി ടിവി യു എസ് എ ആരംഭിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 40 ചിത്രങ്ങൾ പങ്കെടുത്തു. അമേരിക്കൻ മലയാളികളുടെ ജീവിത പരിസരങ്ങളെ അധികരിച്ച ലഘു ചിത്രങ്ങളാണ് മത്സരത്തില്‍ ഉണ്ടായിരുന്നത്. അമേരിക്കൻ പ്രവാസികൾക്കിടയിൽ വളർന്നുവരുന്ന ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പിന്തുണയ്ക്കുന്നതിനും വേണ്ടിയാണു കൈരളിടിവി ടീം ഈ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിച്ചത്. ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് ബാലകൃഷ്ണൻ, അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിഷാന്ത്, കവിയും ന്യൂസ് ഡയറക്ടറുമായ ഡോ. എ ൻ പി ചന്ദ്രശേഖരൻ എന്നിവർ ജൂറിമാരായ കമ്മിറ്റി ഫൈനൽ റൗണ്ടിലേക്ക് 11 ചലച്ചിത്രങ്ങൾ തെരെഞ്ഞെടുത്തു. പ്രേക്ഷകർക്ക് വേണ്ടി കൈരളി ടിവി യിൽ ഈ ചിത്രങ്ങൾ വീണ്ടും സംപ്രേക്ഷണം ചെയ്യും. അതിൽ നിന്നും പ്രേക്ഷകരുടെ അഭിപ്രായം കൂടി തേടി മികച്ച ഹൃസ്വ ചലച്ചിത്രം തെരഞ്ഞെടുക്കും. ഈ…
സൂപ്പർ സ്റ്റാർ രജനികാന്തിന് യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചു
ചെന്നൈ: സൂപ്പർ സ്റ്റാർ രജനീകാന്തിന് യുഎഇയുടെ ഗോൾഡൻ വിസ അബുദാബിയിലെ സാംസ്കാരിക ടൂറിസം വകുപ്പിൽ നിന്ന് (ഡിസിടി) ലഭിച്ചതായി വ്യാഴാഴ്ച അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചു. വ്യാഴാഴ്ച അബുദാബിയിലെ ഡിസിടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി ഗവൺമെൻ്റ് ഡിസിടി ചെയർമാനുമായ മുഹമ്മദ് ഖലീഫ അൽ മുബാറക് ഇതിഹാസ നടന് എമിറേറ്റ്സ് ഐഡി കൈമാറി. “അബുദാബി സർക്കാരിൽ നിന്ന് അഭിമാനകരമായ യുഎഇ ഗോൾഡൻ വിസ ലഭിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. അബുദാബി ഗവൺമെൻ്റിനും ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ കാരണക്കാരനായ എൻ്റെ ഉറ്റ സുഹൃത്ത് യൂസഫ് അലി എംഎ, ലുലു ഗ്രൂപ്പ് സിഎംഡിക്കും എല്ലാ പിന്തുണക്കും എൻ്റെ ഹൃദയംഗമമായ നന്ദി,” ഗോൾഡൻ വിസ ലഭിച്ചതിന് ശേഷം സൂപ്പർസ്റ്റാർ പറഞ്ഞു. യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനെ രജനികാന്ത് അദ്ദേഹത്തിൻ്റെ കൊട്ടാരത്തിൽ സന്ദർശിച്ചു.…
കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനമായി “ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്” ന്റെ പ്രീമിയർ ഷോ അരങ്ങേറി
കാൻ ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും വിലയേറിയ അംഗീകാരം ലഭിക്കുന്ന ഗോൾഡൻ പാമിന് (പാം ദോർ) മത്സരിക്കുന്ന ചിത്രം ഓൾ വെ ഇമാജിൻ ആസ് ലൈറ്റിന്റെ വേൾഡ് പ്രീമിയർ ഇന്നലെ നടന്നു. മുപ്പതു വർഷങ്ങൾക്കു ശേഷമാണ് ഒരു ഇന്ത്യൻ ഫിലിം കാൻ ഫിലിം ഫെസ്റ്റിവലിലേക്കു മത്സരിക്കുന്നത്. പായൽ കപാഡിയ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യൻ വനിത കാനിലെ ഗ്രാൻഡ് പ്രൈസ് മത്സര വിഭാഗത്തിലേക്ക് യോഗ്യത നേടുന്നത്. ഗ്രാൻഡ് ലൂമിയർ തിയേറ്ററിൽ ചിത്രത്തിന്റെ പ്രീമിയർ ഷോക്ക് ശേഷം തന്റെ സിനിമയുടെ ഏറ്റവും വലിയ വിജയം തന്റെ അഭിനേതാക്കൾ ആണെന്നും, അഭിനേതാക്കൾ എന്നതിലുപരി ഇതിലെ താരങ്ങൾ ഉൾപ്പെടെ ഞങ്ങൾ ഒരു കുടുംബമാണെന്നും ആ സ്നേഹമാണ് ഈ ചിത്രത്തിന്റെ വിജയമെന്നും പായൽ കപാഡിയ പ്രദർശനത്തിന് ശേഷം പറഞ്ഞു. ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് ഗംഭീര പ്രതികരണവും നിലക്കാത്ത…
നിയമക്കുരുക്കില്‍ പെട്ട് ‘മഞ്ഞുമ്മല്‍ ബോയ്സ്’; നിര്‍മ്മാണ കമ്പനിയുടെ പേരിലുള്ള കേസിന്റെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ, നിർമ്മാതാവ് ഷോൺ ആൻ്റണി, സൗബിൻ്റെ പിതാവ് ബാബു ഷാഹിർ എന്നിവർക്കെതിരെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിലനിൽക്കുന്ന വഞ്ചന, വ്യാജരേഖ ചമയ്ക്കൽ കേസിലെ നടപടികൾ കേരള ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. മലയാളത്തിലെ ഹിറ്റ് ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കമാണ് കേസ്. തനിക്കും സിനിമ നിർമ്മിച്ച തൻ്റെ നിർമ്മാണ കമ്പനിയുടെ മറ്റ് പങ്കാളികൾക്കും എതിരായ ക്രിമിനൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാബു ഷാഹിർ സമർപ്പിച്ച ഹർജിയിലാണ് സ്റ്റേ ഉത്തരവ്. സിനിമയുടെ നിർമ്മാണത്തിന് പണം നിക്ഷേപിച്ചെന്ന് അവകാശപ്പെട്ട് സിറാജ് വലിയത്തറ ഹമീദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മരട് പോലീസ് കേസെടുത്തത്. കമ്പനിയുമായി ഉണ്ടാക്കിയ നിക്ഷേപ കരാറിലെ വ്യവസ്ഥകൾ പ്രകാരമുള്ള ലാഭം തനിക്ക് നൽകാൻ ഹർജിക്കാരനും മറ്റുള്ളവരും വിസമ്മതിച്ചതായി അദ്ദേഹം പരാതിയിൽ ആരോപിക്കുന്നു. ബാബു ഷാഹിർ…
വിഷ്ണുരാജിന്റെ തിരക്കഥയില്‍ ജിഷ്ണു ഹരീന്ദ്രനാഥിന്റെ പുതിയ ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന് നായകന്
സിദ്ധാർത്ഥ് ഭരതനെ നായകനാക്കി ജിഷ്ണു ഹരീന്ദ്ര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സിദ്ധാർത്ഥ് ഭരതനാണ് തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ചിത്രത്തിലെ എല്ലാ പ്രധാന താരങ്ങളും അണിനിരക്കുന്ന പോസ്റ്റർ പുറത്തുവിട്ടത്. സിദ്ധാർത്ഥിനെ കൂടാതെ ഉണ്ണി ലാലുവും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മധു അമ്പാട്ട് ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ വിഷ്ണു രാജ് ആണ്. ഒരു ഫാമിലി ഡ്രാമയായി നിർമ്മിച്ച ഈ ചിത്രം പാലക്കാടൻ ഗ്രാമത്തിലെ ഒരു വീട്ടിൽ വീട്ടുകാരെല്ലാം ഒത്തുകൂടുന്ന ഒരു വീട്ടിൽ പൂജ നടക്കുന്ന ദിവസവും ആ വീട്ടിൽ നടക്കുന്ന സംഭവങ്ങളുമാണ് ഇതിവൃത്തം. ഹാസ്യ രംഗങ്ങൾ കൂടി കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ഉണ്ണി ലാലു, എന്നിവരെ കൂടാതെ വിജയരാഘവൻ, സജിൻ ചെറുകയിൽ, സമൃദ്ധി താര, ശ്രീജ…
