വിജയ് ബാബു ഒരു കിറുക്കനാണെന്ന് മുന്‍ ബിസിനസ് പങ്കാളി സാന്ദ്ര തോമസ്

കൊച്ചി: അവസരങ്ങൾ വാഗ്ദാനം ചെയ്ത് നവാഗത നടിയെ പീഡിപ്പിച്ച കേസിൽ പോലീസ് അന്വേഷിക്കുന്ന വിജയ് ബാബു ഒരു സൈക്കോയാണെന്ന് സാന്ദ്ര തോമസ്. വിജയ് ബാബുവിന്റെ മുൻ ബിസിനസ് പങ്കാളിയാണ് സാന്ദ്ര തോമസ്. എന്നാൽ, ഇപ്പോൾ സാന്ദ്ര സിനിമയിൽ സജീവമല്ല. ഫ്രൈഡേ ഫിലിം ഹൗസ് എന്ന പേരിലാണ് ഇരുവരും ചിത്രീകരണം ആരംഭിച്ചത്. ഇവരുടെ ബാനറിൽ നിരവധി ഹിറ്റ് സിനിമകൾ വന്നിട്ടുണ്ട്. എന്നാല്‍ കമ്പനിയില്‍ നടന്ന ചില സാമ്പത്തിക തിരിമറികളുടെ പേരില്‍ ഇരുവരും തമ്മില്‍ വേര്‍പിരിയുകയായിരുന്നു. പിന്നിട് സാന്ദ്രയെ വിജയ് ബാബു ശാരീരികമായി മര്‍ദ്ദിച്ചിരുന്നു എന്നും പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നിട് ഈ സാക്ഷി വിജയ് ബാബുവിന് അനുകൂലമായി മൊഴി നല്‍കുകയായിരുന്നു. ഇപ്പോള്‍, വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗ കേസിന്റെ പശ്ചാത്തലത്തില്‍ സാന്ദ്ര തോമസിന്റെ ഈ പരാതി വീണ്ടും ചര്‍ച്ചയാകുന്നു. കേസുമായി ബന്ധപ്പെട്ട് വിജയ് ബാബു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്.…

ഭരതകല തീയേറ്റേഴ്സിന്റെ നാടകം ‘ലോസ്റ്റ്‌ വില്ല’ മനം കവർന്നു

ടെക്സാസ്: ഭരതകല തീയേറ്റേഴ്സിന്റെ നാടകം “ലോസ്റ്റ്‌ വില്ല” മക് അല്ലെൻ,റിയോ ഗ്രാൻഡ് വാല്ലിയിൽ എഡിൻബർഗ് സിറ്റിൽ ഡിവൈൻ മേഴ്‌സി സിറോ മലബാർ കത്തോലിക്ക പള്ളിയിൽ തിരുനാളിനൊടനുബന്ധിച്ചു പ്രധാന പരിപാടിയായി നടത്തി. അമേരിക്കയിൽ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി നിന്നു കൊണ്ടുതന്നെ നാടക കലയെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, നമ്മുടെ പ്രദേശത്തുക്കാരുടെ മനസ്സിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളായി മാറുക എന്ന ഉദ്ദേശത്തോടെയാണ് ഭരതകല തീയേറ്റേഴ്സ് ഇത്തരം നാടക കലാ പ്രവർത്തനം കൊണ്ടു നൈപുണ്യമായി ലക്ഷ്യമിടുന്നത് .ചുരുങ്ങിയ കാലംകൊണ്ടുതന്നെ അമേരിക്കയിൽ നാടക രംഗത്തു ശക്തമായ സാന്നിധ്യം നിലയുറപ്പിച്ചിട്ടുള്ളതാണ് ‘ഭരതകല തീയേറ്റേഴ്സ് ‘. ഭരതകലയുടെ നാലു നാടകങ്ങൾ ഇതിനൊടകം ജനപ്രീതി നേടിയിരിക്കുന്നവയാണ്. ലോസ്റ്റ്‌ വില്ല (കഥ, സംഭാഷണം സലിൻ ശ്രീനിവാസ് ഐർലാൻഡ്,സംവിധാനം ചാർലി അങ്ങാടിചേരിൽ, ഹരിദാസ്‌ തങ്കപ്പൻ ), സൂര്യ പുത്രൻ (കഥ സന്തോഷ്‌ പിള്ള, സംവിധാനം ഹരിദാസ് തങ്കപ്പൻ ) സൈലന്റ്…

മലയാളി മനസ്സിലെ ഹോളിവുഡ് ചിത്രം

ചിക്കാഗോ: മൂന്ന് ദശാബ്ദത്തിൽ അധികമായി അമേരിക്കയിൽ ചിക്കാഗോയിൽ സ്ഥിരതാമസക്കാരനായ മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശി നവീൻ ചാത്തപ്പുറത്തിൻറെ ഭാവനയിൽ വിരിഞ്ഞ ഒരു മുഴുനീള ത്രില്ലർ ഹോളിവുഡ് ചിത്രം റിലീസിങ്ങിന് ആയി ഒരുങ്ങുന്നു. നവീൻ ചാത്തപ്പുറം കഥയെഴുതി സംവിധാനം നിർവഹിച്ച103 മിനിറ്റ്സ് ദൈർഘ്യമുള്ള “ദി ലാസ്റ്റ് വിക്റ്റിം” ( The Last Victim) എന്ന ചിത്രം അമേരിക്കയിൽ മെയ് 13ന് ഒരേസമയം തിയേറ്ററുകളിലും, OTT യിലും റിലീസ് ചെയ്യുന്നു. സൺസ് ഓഫ് അനാർക്കി ടിവി സീരീസിലും, ഹെൽബോയ് എന്ന ഹോളിവുഡ് ചിത്രത്തിലും അഭിനയിച്ച റോൺ പേൾമൻ(Ron Perlman) ആണ് ഈ ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇദ്ദേഹം 40 വർഷമായി ഹോളിവുഡിലെ നിറസാന്നിധ്യമാണ്. ഫൈനൽ ഡെസ്റ്റിനേഷൻ, റെസിഡൻറ് ഈവിൾ എന്ന ഫ്രാഞ്ചൈസ് സിനിമകളിൽ അഭിനയിച്ച പ്രശസ്ത നടിയായ ആലി ലാർട്ടർ ആണ് നായിക. ഗെയിം ഓഫ് ത്രോൺസ്, ഹാരി…

മഞ്ജു നൃത്തം ചെയ്യുന്നതുപോലും ദിലീപിന് ഇഷ്ടമായിരുന്നില്ല: ഭാഗ്യലക്ഷ്മി

കൊച്ചി: നടിയെ ആക്രമിച്ച കേസ് അവസാനഘട്ടത്തിലായിരിക്കെ, നടൻ ദിലീപിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തലുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതിനിടെയാണ് മഞ്ജു വാര്യരും ദിലീപും ഒരുമിച്ച് ജീവിച്ചിരുന്ന സമയത്തെ കുറിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി ചില വെളിപ്പെടുത്തലുകൾ നടത്തിയത്. മഞ്ജു നൃത്തം ചെയ്യാൻ പോകുന്നത് പോലും ദിലീപിന് ഇഷ്ടമായിരുന്നില്ലെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. അർദ്ധരാത്രിയിൽ ദിലീപ് എന്നെ വിളിച്ച് ആക്രോശിച്ചെന്നും ഭാഗ്യലക്ഷ്മി ഒരു ചാനലിലെ ചര്‍ച്ചയില്‍ പറഞ്ഞു. ഭാഗ്യ ലക്ഷ്മി പറഞ്ഞത്:  കരിക്കകം ക്ഷേത്രത്തിലെ നൃത്തപരിപാടിയില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ടാണ് ദിലീപ് തന്നെ വിളിച്ചത്. എന്നാല്‍ ഇക്കാര്യം താന്‍ മഞ്ജുവിനോട് സംസാരിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ ദിലീപ് തന്നോട് ആക്രോശിക്കുകയായിരുന്നു. ‘ഉത്സവത്തിന്റെ ഭാഗമായി മഞ്ജുവിന്റെ നൃത്തപരിപാടി നടത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ എന്നെയാണ് സമീപിച്ചത്. അന്ന് മഞ്ജുവിനെ പരിചയമില്ലായിരുന്നു. ഗീതു മോഹന്‍ദാസിന്റെ കൈയ്യില്‍ നിന്നും നമ്പര്‍ സംഘടിപ്പിച്ച് മഞ്ജുവിനോട് കാര്യം പറഞ്ഞു.…

23 മിനിറ്റില്‍ ഒരു മിനി മൂവി ‘കറ’

23 മിനിറ്റിൽ സിനിമ ക്വാളിറ്റിയിൽ ഒരു മിനി മൂവി “കറ”. നടനും, സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെയും ഒപ്പം നിരവധി സിനിമാ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ റിലീസ് ആയി. ലറിഷ് തിരക്കഥയും, സംവിധാനവും നിർവഹിച്ച കറയുടെ നിർമാണം മോഹൻകുമാർ മുതിരയിൽ ആണ്. കൂട്ടിക്കൽ ജയചന്ദ്രൻ എന്ന അഭിനേതാവിന്റെ സിനിമ ജീവിതത്തിലെ വഴിതിരിവാകുന്ന നെഗറ്റീവ് കഥാപാത്രമാണ് കറയിലേത്. ഇരയായും, വേട്ടക്കാരനായും മനുഷ്യൻ മാറുന്ന കഥാതന്തു ആണ് കറയിലുള്ളത്. അതോടൊപ്പം കോഴിയും പ്രധാന ക്യാരക്റ്റര്‍ ആയി കറയിലുണ്ട്. ആളുകളുടെ ചിന്തയ്ക്ക് വിട്ടുകൊടുക്കുന്ന കഥാരീതിയാണ് കറയിൽ അവലംബിച്ചിരിക്കുന്നത്.. സോഷ്യൽ മീഡിയകളിൽ ഒന്നിലധികം തവണ പ്രേക്ഷകർ കറ കണ്ടു കൊണ്ടുള്ള അഭിപ്രായങ്ങളും വന്ന് കൊണ്ടിരിക്കുന്നു. സൗണ്ട് ഡിസൈൻ എടുത്തു പറയേണ്ട ഒന്നാണ്. ശ്രീകാന്ത് ആണ് സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് ഷെവ്‌ലിൻ, ക്യാമറ ആശ്രിത്. ആക്ഷൻ രംഗങ്ങളടക്കം ഉൾപ്പെട്ടിട്ടുള്ള മിനി മൂവി ആണിത്. പാട്ടിന്റെ…

ഒരുപാട് വേഷങ്ങൾ ചെയ്യണമെന്നുണ്ടായിരുന്നു, പക്ഷെ കഴിഞ്ഞില്ല: എണ്‍പതുകളിലെ ബോളിവുഡ് നടി ബിന്ദു

ബോളിവുഡിലെ എഴുപതുകളില്‍ നിരവധി വേഷങ്ങളിലൂടെ ജനഹൃദയങ്ങളെ കീഴടക്കിയ അതിസുന്ദരിയും പ്രശസ്തയുമായ ബോളിവുഡ് നടി ബിന്ദു (ബിന്ദു നാനുഭായ് ദേശായി) ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ബിന്ദുവിന് ഇന്ന് 80 വയസ്സ് തികഞ്ഞെന്നാണ് റിപ്പോർട്ടുകൾ. തന്റെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ അഭിമുഖത്തിൽ അവര്‍ തന്റെ സിനിമാ ജീവിതത്തിലെ പല സ്വകാര്യ നിമിഷങ്ങളെക്കുറിച്ചും വിവരിച്ചു. കട്ടി പതംഗിലെ ഷബ്‌നത്തിൽ നിന്ന് സഞ്ജീറിലെ മോണ ഡാർലിംഗിലേക്കുള്ള യാത്രയും ഈ സമയത്തെ രസകരമായ നിരവധി അനുഭവങ്ങളും ബിന്ദു ഓർമ്മിപ്പിച്ചു. അന്ന് ഞാൻ സ്‌ക്രീനിൽ വന്നയുടൻ തിയറ്ററിലുള്ളവർ പറയുമായിരുന്നു, “ഞാൻ വന്നിരിക്കുന്നു, തീർച്ചയായും എന്തെങ്കിലും കുഴപ്പം സംഭവിക്കും” എന്ന് ബിന്ദു പറയുന്നു. അന്ന് എനിക്കുണ്ടായ അധിക്ഷേപങ്ങൾ എനിക്ക് അഭിനന്ദനങ്ങൾ ആയിരുന്നു. ആളുകളുടെ അധിക്ഷേപങ്ങൾ എന്നെ തളർത്തി. “ദിലീപ് കുമാറിനൊപ്പം ‘ദസ്താൻ’ എന്ന സിനിമിയില്‍ അഭിനയിക്കുകയായിരുന്നു ഞാൻ. ഷർമിള ടാഗോറായിരുന്നു നായിക. ഞാനും ദിലീപ് കുമാറും ശർമിളയും…

രൺബീർ-ആലിയ വിവാഹം: മധുവിധു ദക്ഷിണാഫ്രിക്കയിൽ

നവദമ്പതികളായ രണ്‍ബീര്‍ കപൂറിന്റേയും ആലിയ ഭട്ടിന്റേയും വിവാഹം ആഢംബരമായിത്തന്നെ നടന്നു. ദക്ഷിണാഫ്രിക്കയിൽ ഹണിമൂണിന് ഒരുങ്ങുകയാണെന്ന് പറയുമ്പോഴും ഇരുവരുടേയും വിവാഹത്തെക്കുറിച്ചുള്ള ആവേശം കെട്ടടങ്ങിയിട്ടില്ല. ആലിയ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ആദ്യ വിവാഹ ചിത്രങ്ങൾക്ക് ശേഷം , ഇപ്പോൾ അവരുടെ ‘ഗത്ബന്ധൻ’ ചടങ്ങിൽ നിന്നുള്ള പുതിയ ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമായി മാറിയിരിക്കുകയാണ്. ഹിന്ദു വിവാഹങ്ങളിൽ വധുവിന്റെ ‘പല്ലു’ വരന്റെ സ്കാർഫിൽ കെട്ടുന്ന ഒരു ആചാരമാണ് ഗത്ബന്ധൻ. ആചാരം ദമ്പതികളുടെ നിത്യതയെ പ്രതീകപ്പെടുത്തുന്നു. രൺബീറിന്റെ മറ്റൊരു കസിൻ കരീന കപൂർ ഖാൻ നവദമ്പതികൾക്കൊപ്പം നിന്നപ്പോൾ വരന്റെ ഭാഗത്ത് നിന്ന് അമ്മ നീതു കപൂർ, സഹോദരി റിദ്ധിമ കപൂർ സാഹ്നി, കസിൻ കരിഷ്മ കപൂർ എന്നിവർ ചടങ്ങുകൾ നടത്തി. രൺബീറും ആലിയയും 2018 ൽ അയാൻ മുഖർജിയുടെ ‘ബ്രഹ്മാസ്ത്ര’യുടെ സെറ്റിൽ വെച്ചാണ് ഡേറ്റിംഗ് ആരംഭിച്ചത്. അതേ വർഷം സോനം കപൂറിന്റെ വിവാഹത്തിൽ ദമ്പതികളായി…

തമിഴ് താരം വിജയ് ചിത്രം ‘ബീസ്റ്റ്’ കുവൈറ്റിലും ഖത്തറിലും നിരോധിച്ചു

ഏപ്രിൽ 13 ബുധനാഴ്ച ലോകമെമ്പാടും പ്രദർശനത്തിനെത്തിയ തമിഴ് സൂപ്പർസ്റ്റാർ ദളപതി വിജയിയുടെ പുതിയ ചിത്രം ‘ബീസ്റ്റ്’ മുസ്ലീം കഥാപാത്രങ്ങളെ തീവ്രവാദികളായി ചിത്രീകരിച്ചതിന് കുവൈറ്റിലും ഖത്തറിലും നിരോധിച്ചു. ‘ബീസ്റ്റ്’ സംവിധാനം ചെയ്തത് നെൽസൺ ദിലീപ്കുമാറാണ്. അതിൽ ദളപതി വിജയ് റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) ഏജന്റായും, പൂജാ ഹെഗ്‌ഡെ, സെൽവരാഘവൻ, ഷൈൻ ടോം ചാക്കൊ, യോഗി ബാബു, അപർണ ദാസ്, സതീഷ്, റെഡിൻ കിംഗ്‌സ്‌ലി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുസ്ലീം കഥാപാത്രങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുന്നതായി രണ്ട് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചിത്രത്തിലെ പാക്കിസ്താന്‍ വിരുദ്ധ വികാരമാകാം കാരണമെന്നും കരുതുന്നു. #Beast is banned by the Ministry of Information in #Kuwait Reason could be Portrayal of Pak, Terrorists or Violence Recently Indian Movies…

ആലിയ-രൺബീറിന്റെ റിസപ്ഷൻ: ക്ഷണക്കത്ത് ഉടൻ വിതരണം ചെയ്യും; ഹണിമൂൺ റദ്ദാക്കി!

ആലിയ ഭട്ടും രൺബീർ കപൂറും ഇപ്പോൾ വിവാഹ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. വിവാഹ ചടങ്ങുകൾക്ക് ശേഷം, ഈ ബോളിവുഡ് ദമ്പതികൾ മുംബൈയിലെ താജ് ഹോട്ടലിൽ ഗംഭീര റിസപ്ഷൻ സംഘടിപ്പിക്കുമെന്നാണ് പുതിയ വാര്‍ത്ത. നിരവധി ബോളിവുഡ് സെലിബ്രിറ്റികളെ റിസപ്ഷനിലേക്ക് ക്ഷണിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ, വിവാഹത്തിൽ ഇൻഡസ്‌ട്രിയിൽ നിന്ന് അധികമാരും പങ്കെടുക്കില്ല, കുറച്ച് വിശിഷ്ടാതിഥികൾ മാത്രമേ ഉണ്ടാകൂ. അതേ സമയം, നിരവധി ബോളിവുഡ് താരങ്ങൾ റിസപ്ഷനിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. ഇതിനിടയിലാണ് ആലിയയുടെ സഹോദരൻ രാഹുൽ ഭട്ട് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. “വിവാഹ സമയത്ത് ബോളിവുഡ് താരങ്ങളുടെ സാന്നിധ്യം കുറവായിരിക്കും. വളരെ അടുപ്പമുള്ളവരുടെ സാന്നിധ്യത്തിലായിരിക്കും വിവാഹ ചടങ്ങ്. ഒരുപാട് വലിയ വ്യക്തികൾ വരുന്നില്ല. കുടുംബവും സുഹൃത്തുക്കളും ഉണ്ടാകും. ദമ്പതികൾ ഇതുവരെ ആർക്കും ഔപചാരിക ക്ഷണം അയച്ചിട്ടില്ല,” അദ്ദേഹം പറഞ്ഞു. അതേസമയം, റിസപ്ഷനിൽ പങ്കെടുക്കുന്ന അതിഥികളുടെ ലിസ്റ്റില്‍ നിരവധി വലിയ താരങ്ങളുടെയും ദമ്പതികളുടെയും…

അമേരിക്കൻ മലയാളി രാജു തോട്ടം മികച്ച നടൻ; ഹോളി ഫാദറിന് സത്യജിത്‌റായ് ഗോള്‍ഡന്‍ ആര്‍ക് ഫിലിം അവാര്‍ഡ്

തിരുവനന്തപുരം: സത്യജിത്‌റേ ഫിലിം സൊസൈറ്റി ഗോള്‍ഡന്‍ ആര്‍ക് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബ്രൈറ്റ് സാം റോബിന്‍സ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഹോളി ഫാദര്‍’ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ആര്‍ക്ക് പുരസ്‌കാരം കരസ്ഥമാക്കി. ഇതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം രാജു തോട്ടവും, മികച്ച നടിക്കുള്ള പുരസ്‌കാരം മെറീന മൈക്കിളും അര്‍ഹരായി. അമ്പിളി അനില്‍കുമാറാണ് ഹോളി ഫാദറിന്റെ നിര്‍മ്മാതാവ്. രാജു തോട്ടത്തിന്റെ പുത്രൻ മിഥുൻ രാജ് ആണ് നായകവേഷം ചെയ്യുന്നത്. അവാർഡ് ദാനം തിരുവനന്തപുരം ഭാരത് ഭവനിൽ ഏപ്രിൽ 10 ന് നടത്തുമെന്ന് രക്ഷാധികാരി ബാലു കിരിയത്, ജനറൽ സെക്രട്ടറി അഡ്വ. ബിന്ദു, വർക്കിംഗ് സെക്രട്ടറി ശ്രീകുമാർ എസ് എന്നിവർ അറിയിച്ചു. അവാർഡ് പ്രഖ്യാപനം ചലച്ചിത്ര സംവിധായകന്‍ സാജന്‍ (ചക്കരയുമ്മ) ചെയര്‍മാനായ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. മോഹന്‍ ശര്‍മ്മ, കല്ലിയൂര്‍ ശശി, ബീനാ രഞ്ജിനി, ഡോ. രാജാവാര്യര്‍,…