തിരുവനന്തപുരം: നടി മഞ്ജു വാര്യരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചതിന് സംവിധായകൻ സനൽകുമാർ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു. സനല്‍ കുമാറില്‍ നിന്ന് നിരന്തരമായ ശല്യം സഹിക്കവയ്യാതെ വന്നപ്പോഴാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയതെന്നാണ് വിവരം. സനല്‍ കുമാറിന് മഞ്ജു വാര്യരോട് ‘കടുത്ത’ പ്രണയമായിരുന്നെന്നും, എന്നാല്‍ അയാളുടെ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് സനൽകുമാർ അപവാദവുമായി രംഗത്തെത്തിയതെന്നാണ് വിവരം. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ‘കയറ്റം’ എന്ന ചിത്രത്തിനു വേണ്ടി ഇരുവരും പ്രവര്‍ത്തിച്ചിരുന്നു. അന്ന് ലൊക്കേഷനിൽ വെച്ച് മഞ്ജുവിനോട് തന്റെ പ്രണയത്തെക്കുറിച്ച് സനൽകുമാർ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍, താര പരിവേഷമുള്ള ഒരു നടിയോട് തോന്നുന്ന ഇഷ്ടം മാത്രമാണ് ഇത് എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ സനല്‍ കുമാര്‍ പല തവണ ഇത് മഞ്ജുവിനോട് പറഞ്ഞു. മാത്രമല്ല ടീനേജ് പ്രായത്തിലെ കാമുകന്മാര് കാമുകിമാര്‍ക്ക് അയക്കുന്നത് പോലത്തെ സന്ദേശങ്ങളാണ് സനല്‍ കുമാര്‍ മഞ്ജു…
Category: CINEMA
തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് ദമ്പതികൾ നൽകിയ പിതൃത്വ കേസിൽ തമിഴ് നടന് ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ സമന്‍സ്
ചെന്നൈ: കുറച്ച് വർഷങ്ങൾക്ക് മുമ്പ് വാർത്തകളിൽ ഇടം നേടിയ പഴയ പിതൃത്വ കേസിൽ നടൻ ധനുഷിന് മദ്രാസ് ഹൈക്കോടതി സമൻസ് അയച്ചു. നടൻ തങ്ങളുടെ മൂന്നാമത്തെ പുത്രനാണെന്ന് പ്രായമായ ദമ്പതികൾ അവകാശപ്പെട്ടതിനെ തുടർന്നാണ് താരം വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്. മധുര മേലൂര്‍ സ്വദേശി കതിരേശന്- മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. 2016-ലാണ് കതിരേശനും മീനാക്ഷിയും തമിഴ്നാട് മധുര ജില്ലയിലെ മേലൂരിലെ മജിസ്ട്രേറ്റ് കോടതിയിലാണ് നടൻ തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് ഹർജി സമർപ്പിച്ചത്. ഇത് നിഷേധിച്ച് ധനുഷ് സമര്‍പ്പിച്ച ജനന സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുള്ള രേഖകള്‍ വ്യാജമാണെന്ന് ആരോപിക്കുന്ന ഹര്‍ജി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയതിനെതിരേയാണ് കതിരേശന് ഹൈക്കോടതിയെ സമീപിച്ചത്. ഇതില്‍ വിശദീകരണം ആവശ്യപ്പെട്ട് ധനുഷിന് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ധനുഷ് ഹാജരാക്കിയ തെളിവുകളില്‍ പോലീസ് അന്വേഷണം വേണമെന്ന് കതിരേശന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ധനുഷിന്…
പുതുമുഖ യുവ നടിയെ പീഡിപ്പിച്ച കേസ്; നടന് വിജയ് ബാബുവിനെതിരെ ഇന്ന് അമ്മ നടപടിയെടുക്കും
കൊച്ചി: അവസരങ്ങൾ വാഗ്ദാനം ചെയ്ത് യുവനടിയെ പീഡിപ്പിച്ച കേസിൽ നടന് വിജയ് ബാബുവിനെതിരെ അമ്മയുടെ നടപടി ഇന്നുണ്ടാകും. ഇതിന്റെ ഭാഗമായി വിജയ് ബാബുവിനോട് അമ്മ വിശദീകരണം തേടിയിരുന്നു. അതേസമയം, വിജയ് ബാബുവിനെതിരായ നടപടി തുടർനടപടികൾക്കായി ഇന്ന് ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ശേഷമായിരിക്കും. വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര സമിതി സംഘടനയോട് ശുപാർശ ചെയ്തിട്ടുണ്ട്. അമ്മയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്പെന്‍ഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നാണ് ആവശ്യം. എന്നാല്‍ വിദേശത്തെക്ക് മുങ്ങിയ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് എന്നും അറസ്റ്റ് ചെയ്യാന്‍ തടസമില്ലന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി അറസ്റ്റിന് തടസമാകില്ലന്നാണ് പോലീസ് പറയുന്നത്. അറസ്റ്റ് ചെയ്യാന്‍ ആവശ്യമെങ്കില്‍ വിദേശത്ത് പോകും. വിജയ് ബാബുവിനെതിരായ പുതിയ മീടൂ ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്നും കൊച്ചി സിറ്റി…
വിജയ് ബാബു ഒരു കിറുക്കനാണെന്ന് മുന്‍ ബിസിനസ് പങ്കാളി സാന്ദ്ര തോമസ്
കൊച്ചി: അവസരങ്ങൾ വാഗ്ദാനം ചെയ്ത് നവാഗത നടിയെ പീഡിപ്പിച്ച കേസിൽ പോലീസ് അന്വേഷിക്കുന്ന വിജയ് ബാബു ഒരു സൈക്കോയാണെന്ന് സാന്ദ്ര തോമസ്. വിജയ് ബാബുവിന്റെ മുൻ ബിസിനസ് പങ്കാളിയാണ് സാന്ദ്ര തോമസ്. എന്നാൽ, ഇപ്പോൾ സാന്ദ്ര സിനിമയിൽ സജീവമല്ല. ഫ്രൈഡേ ഫിലിം ഹൗസ് എന്ന പേരിലാണ് ഇരുവരും ചിത്രീകരണം ആരംഭിച്ചത്. ഇവരുടെ ബാനറിൽ നിരവധി ഹിറ്റ് സിനിമകൾ വന്നിട്ടുണ്ട്. എന്നാല്‍ കമ്പനിയില്‍ നടന്ന ചില സാമ്പത്തിക തിരിമറികളുടെ പേരില്‍ ഇരുവരും തമ്മില്‍ വേര്‍പിരിയുകയായിരുന്നു. പിന്നിട് സാന്ദ്രയെ വിജയ് ബാബു ശാരീരികമായി മര്‍ദ്ദിച്ചിരുന്നു എന്നും പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നിട് ഈ സാക്ഷി വിജയ് ബാബുവിന് അനുകൂലമായി മൊഴി നല്‍കുകയായിരുന്നു. ഇപ്പോള്‍, വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗ കേസിന്റെ പശ്ചാത്തലത്തില്‍ സാന്ദ്ര തോമസിന്റെ ഈ പരാതി വീണ്ടും ചര്‍ച്ചയാകുന്നു. കേസുമായി ബന്ധപ്പെട്ട് വിജയ് ബാബു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്.…
ഭരതകല തീയേറ്റേഴ്സിന്റെ നാടകം ‘ലോസ്റ്റ് വില്ല’ മനം കവർന്നു
ടെക്സാസ്: ഭരതകല തീയേറ്റേഴ്സിന്റെ നാടകം “ലോസ്റ്റ് വില്ല” മക് അല്ലെൻ,റിയോ ഗ്രാൻഡ് വാല്ലിയിൽ എഡിൻബർഗ് സിറ്റിൽ ഡിവൈൻ മേഴ്സി സിറോ മലബാർ കത്തോലിക്ക പള്ളിയിൽ തിരുനാളിനൊടനുബന്ധിച്ചു പ്രധാന പരിപാടിയായി നടത്തി. അമേരിക്കയിൽ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി നിന്നു കൊണ്ടുതന്നെ നാടക കലയെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, നമ്മുടെ പ്രദേശത്തുക്കാരുടെ മനസ്സിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളായി മാറുക എന്ന ഉദ്ദേശത്തോടെയാണ് ഭരതകല തീയേറ്റേഴ്സ് ഇത്തരം നാടക കലാ പ്രവർത്തനം കൊണ്ടു നൈപുണ്യമായി ലക്ഷ്യമിടുന്നത് .ചുരുങ്ങിയ കാലംകൊണ്ടുതന്നെ അമേരിക്കയിൽ നാടക രംഗത്തു ശക്തമായ സാന്നിധ്യം നിലയുറപ്പിച്ചിട്ടുള്ളതാണ് ‘ഭരതകല തീയേറ്റേഴ്സ് ‘. ഭരതകലയുടെ നാലു നാടകങ്ങൾ ഇതിനൊടകം ജനപ്രീതി നേടിയിരിക്കുന്നവയാണ്. ലോസ്റ്റ് വില്ല (കഥ, സംഭാഷണം സലിൻ ശ്രീനിവാസ് ഐർലാൻഡ്,സംവിധാനം ചാർലി അങ്ങാടിചേരിൽ, ഹരിദാസ് തങ്കപ്പൻ ), സൂര്യ പുത്രൻ (കഥ സന്തോഷ് പിള്ള, സംവിധാനം ഹരിദാസ് തങ്കപ്പൻ ) സൈലന്റ്…
മലയാളി മനസ്സിലെ ഹോളിവുഡ് ചിത്രം
ചിക്കാഗോ: മൂന്ന് ദശാബ്ദത്തിൽ അധികമായി അമേരിക്കയിൽ ചിക്കാഗോയിൽ സ്ഥിരതാമസക്കാരനായ മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശി നവീൻ ചാത്തപ്പുറത്തിൻറെ ഭാവനയിൽ വിരിഞ്ഞ ഒരു മുഴുനീള ത്രില്ലർ ഹോളിവുഡ് ചിത്രം റിലീസിങ്ങിന് ആയി ഒരുങ്ങുന്നു. നവീൻ ചാത്തപ്പുറം കഥയെഴുതി സംവിധാനം നിർവഹിച്ച103 മിനിറ്റ്സ് ദൈർഘ്യമുള്ള “ദി ലാസ്റ്റ് വിക്റ്റിം” ( The Last Victim) എന്ന ചിത്രം അമേരിക്കയിൽ മെയ് 13ന് ഒരേസമയം തിയേറ്ററുകളിലും, OTT യിലും റിലീസ് ചെയ്യുന്നു. സൺസ് ഓഫ് അനാർക്കി ടിവി സീരീസിലും, ഹെൽബോയ് എന്ന ഹോളിവുഡ് ചിത്രത്തിലും അഭിനയിച്ച റോൺ പേൾമൻ(Ron Perlman) ആണ് ഈ ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇദ്ദേഹം 40 വർഷമായി ഹോളിവുഡിലെ നിറസാന്നിധ്യമാണ്. ഫൈനൽ ഡെസ്റ്റിനേഷൻ, റെസിഡൻറ് ഈവിൾ എന്ന ഫ്രാഞ്ചൈസ് സിനിമകളിൽ അഭിനയിച്ച പ്രശസ്ത നടിയായ ആലി ലാർട്ടർ ആണ് നായിക. ഗെയിം ഓഫ് ത്രോൺസ്, ഹാരി…
മഞ്ജു നൃത്തം ചെയ്യുന്നതുപോലും ദിലീപിന് ഇഷ്ടമായിരുന്നില്ല: ഭാഗ്യലക്ഷ്മി
കൊച്ചി: നടിയെ ആക്രമിച്ച കേസ് അവസാനഘട്ടത്തിലായിരിക്കെ, നടൻ ദിലീപിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തലുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതിനിടെയാണ് മഞ്ജു വാര്യരും ദിലീപും ഒരുമിച്ച് ജീവിച്ചിരുന്ന സമയത്തെ കുറിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി ചില വെളിപ്പെടുത്തലുകൾ നടത്തിയത്. മഞ്ജു നൃത്തം ചെയ്യാൻ പോകുന്നത് പോലും ദിലീപിന് ഇഷ്ടമായിരുന്നില്ലെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. അർദ്ധരാത്രിയിൽ ദിലീപ് എന്നെ വിളിച്ച് ആക്രോശിച്ചെന്നും ഭാഗ്യലക്ഷ്മി ഒരു ചാനലിലെ ചര്‍ച്ചയില്‍ പറഞ്ഞു. ഭാഗ്യ ലക്ഷ്മി പറഞ്ഞത്: കരിക്കകം ക്ഷേത്രത്തിലെ നൃത്തപരിപാടിയില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ടാണ് ദിലീപ് തന്നെ വിളിച്ചത്. എന്നാല്‍ ഇക്കാര്യം താന്‍ മഞ്ജുവിനോട് സംസാരിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ ദിലീപ് തന്നോട് ആക്രോശിക്കുകയായിരുന്നു. ‘ഉത്സവത്തിന്റെ ഭാഗമായി മഞ്ജുവിന്റെ നൃത്തപരിപാടി നടത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ എന്നെയാണ് സമീപിച്ചത്. അന്ന് മഞ്ജുവിനെ പരിചയമില്ലായിരുന്നു. ഗീതു മോഹന്‍ദാസിന്റെ കൈയ്യില്‍ നിന്നും നമ്പര്‍ സംഘടിപ്പിച്ച് മഞ്ജുവിനോട് കാര്യം പറഞ്ഞു.…
23 മിനിറ്റില്‍ ഒരു മിനി മൂവി ‘കറ’
23 മിനിറ്റിൽ സിനിമ ക്വാളിറ്റിയിൽ ഒരു മിനി മൂവി “കറ”. നടനും, സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെയും ഒപ്പം നിരവധി സിനിമാ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ റിലീസ് ആയി. ലറിഷ് തിരക്കഥയും, സംവിധാനവും നിർവഹിച്ച കറയുടെ നിർമാണം മോഹൻകുമാർ മുതിരയിൽ ആണ്. കൂട്ടിക്കൽ ജയചന്ദ്രൻ എന്ന അഭിനേതാവിന്റെ സിനിമ ജീവിതത്തിലെ വഴിതിരിവാകുന്ന നെഗറ്റീവ് കഥാപാത്രമാണ് കറയിലേത്. ഇരയായും, വേട്ടക്കാരനായും മനുഷ്യൻ മാറുന്ന കഥാതന്തു ആണ് കറയിലുള്ളത്. അതോടൊപ്പം കോഴിയും പ്രധാന ക്യാരക്റ്റര്‍ ആയി കറയിലുണ്ട്. ആളുകളുടെ ചിന്തയ്ക്ക് വിട്ടുകൊടുക്കുന്ന കഥാരീതിയാണ് കറയിൽ അവലംബിച്ചിരിക്കുന്നത്.. സോഷ്യൽ മീഡിയകളിൽ ഒന്നിലധികം തവണ പ്രേക്ഷകർ കറ കണ്ടു കൊണ്ടുള്ള അഭിപ്രായങ്ങളും വന്ന് കൊണ്ടിരിക്കുന്നു. സൗണ്ട് ഡിസൈൻ എടുത്തു പറയേണ്ട ഒന്നാണ്. ശ്രീകാന്ത് ആണ് സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് ഷെവ്ലിൻ, ക്യാമറ ആശ്രിത്. ആക്ഷൻ രംഗങ്ങളടക്കം ഉൾപ്പെട്ടിട്ടുള്ള മിനി മൂവി ആണിത്. പാട്ടിന്റെ…
ഒരുപാട് വേഷങ്ങൾ ചെയ്യണമെന്നുണ്ടായിരുന്നു, പക്ഷെ കഴിഞ്ഞില്ല: എണ്‍പതുകളിലെ ബോളിവുഡ് നടി ബിന്ദു
ബോളിവുഡിലെ എഴുപതുകളില്‍ നിരവധി വേഷങ്ങളിലൂടെ ജനഹൃദയങ്ങളെ കീഴടക്കിയ അതിസുന്ദരിയും പ്രശസ്തയുമായ ബോളിവുഡ് നടി ബിന്ദു (ബിന്ദു നാനുഭായ് ദേശായി) ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ബിന്ദുവിന് ഇന്ന് 80 വയസ്സ് തികഞ്ഞെന്നാണ് റിപ്പോർട്ടുകൾ. തന്റെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ അഭിമുഖത്തിൽ അവര്‍ തന്റെ സിനിമാ ജീവിതത്തിലെ പല സ്വകാര്യ നിമിഷങ്ങളെക്കുറിച്ചും വിവരിച്ചു. കട്ടി പതംഗിലെ ഷബ്നത്തിൽ നിന്ന് സഞ്ജീറിലെ മോണ ഡാർലിംഗിലേക്കുള്ള യാത്രയും ഈ സമയത്തെ രസകരമായ നിരവധി അനുഭവങ്ങളും ബിന്ദു ഓർമ്മിപ്പിച്ചു. അന്ന് ഞാൻ സ്ക്രീനിൽ വന്നയുടൻ തിയറ്ററിലുള്ളവർ പറയുമായിരുന്നു, “ഞാൻ വന്നിരിക്കുന്നു, തീർച്ചയായും എന്തെങ്കിലും കുഴപ്പം സംഭവിക്കും” എന്ന് ബിന്ദു പറയുന്നു. അന്ന് എനിക്കുണ്ടായ അധിക്ഷേപങ്ങൾ എനിക്ക് അഭിനന്ദനങ്ങൾ ആയിരുന്നു. ആളുകളുടെ അധിക്ഷേപങ്ങൾ എന്നെ തളർത്തി. “ദിലീപ് കുമാറിനൊപ്പം ‘ദസ്താൻ’ എന്ന സിനിമിയില്‍ അഭിനയിക്കുകയായിരുന്നു ഞാൻ. ഷർമിള ടാഗോറായിരുന്നു നായിക. ഞാനും ദിലീപ് കുമാറും ശർമിളയും…
രൺബീർ-ആലിയ വിവാഹം: മധുവിധു ദക്ഷിണാഫ്രിക്കയിൽ
നവദമ്പതികളായ രണ്‍ബീര്‍ കപൂറിന്റേയും ആലിയ ഭട്ടിന്റേയും വിവാഹം ആഢംബരമായിത്തന്നെ നടന്നു. ദക്ഷിണാഫ്രിക്കയിൽ ഹണിമൂണിന് ഒരുങ്ങുകയാണെന്ന് പറയുമ്പോഴും ഇരുവരുടേയും വിവാഹത്തെക്കുറിച്ചുള്ള ആവേശം കെട്ടടങ്ങിയിട്ടില്ല. ആലിയ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ആദ്യ വിവാഹ ചിത്രങ്ങൾക്ക് ശേഷം , ഇപ്പോൾ അവരുടെ ‘ഗത്ബന്ധൻ’ ചടങ്ങിൽ നിന്നുള്ള പുതിയ ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമായി മാറിയിരിക്കുകയാണ്. ഹിന്ദു വിവാഹങ്ങളിൽ വധുവിന്റെ ‘പല്ലു’ വരന്റെ സ്കാർഫിൽ കെട്ടുന്ന ഒരു ആചാരമാണ് ഗത്ബന്ധൻ. ആചാരം ദമ്പതികളുടെ നിത്യതയെ പ്രതീകപ്പെടുത്തുന്നു. രൺബീറിന്റെ മറ്റൊരു കസിൻ കരീന കപൂർ ഖാൻ നവദമ്പതികൾക്കൊപ്പം നിന്നപ്പോൾ വരന്റെ ഭാഗത്ത് നിന്ന് അമ്മ നീതു കപൂർ, സഹോദരി റിദ്ധിമ കപൂർ സാഹ്നി, കസിൻ കരിഷ്മ കപൂർ എന്നിവർ ചടങ്ങുകൾ നടത്തി. രൺബീറും ആലിയയും 2018 ൽ അയാൻ മുഖർജിയുടെ ‘ബ്രഹ്മാസ്ത്ര’യുടെ സെറ്റിൽ വെച്ചാണ് ഡേറ്റിംഗ് ആരംഭിച്ചത്. അതേ വർഷം സോനം കപൂറിന്റെ വിവാഹത്തിൽ ദമ്പതികളായി…
