രാശിഫലം (23-09-2025 ചൊവ്വ)

ചിങ്ങം: സാമ്പത്തികമായി മെച്ചപ്പെട്ടവരായിരിക്കാം. ചെലവുകൾ ഉയരാൻ സാദ്ധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി വീണ്ടും ബന്ധപ്പെടുന്നത് പ്രയോജനകരമായിരിക്കും. കുടുംബവും സുഹൃത്തുക്കളും – പ്രത്യേകിച്ച് സ്ത്രീ സുഹൃത്തുക്കൾ – അവരുടെ പിന്തുണയും സഹകരണവും നല്‍കാൻ സാദ്ധ്യതയുണ്ട്. കന്നി: ഗുണദോഷഫലങ്ങളുടെ സമ്മിശ്രസ്വഭാവമുള്ള ഒരു ദിവസം കാത്തിരിക്കുന്നു. ആശയങ്ങൾ പരിപോഷിപ്പിക്കപ്പെട്ടതായും നടത്തുന്ന ഉപയോഗപ്രദവും ആകർഷകവുമായ എല്ലാ സംഭാഷണങ്ങളാലും സമ്പന്നരാക്കപ്പെട്ടതായും തോന്നും. അവ സന്തോഷിപ്പിക്കുകയും മറ്റുള്ളവരെ ആകർഷിക്കുകയും ചെയ്യും. സാമ്പത്തിക രംഗത്തും ഈ ദിവസം മികച്ചതാകും. കഠിനാധ്വാനത്തിന്‍റെ പ്രതിഫലം ഉടൻ കൊയ്തെടുക്കും. തുലാം: അത്ര ലാഭകരമായ ഒരു ദിവസമായിരിക്കില്ല, പ്രത്യേകിച്ചും അഭിമുഖങ്ങളെ സംബന്ധിച്ച്. എന്നാല്‍ പ്രതീക്ഷ കൈവിടേണ്ടതില്ല. കഠിനമായി പരിശ്രമിക്കുക. നന്നായി ശ്രമിച്ചാല്‍ ഫലപ്രദമാകുകതന്നെ ചെയ്യും. വൃശ്ചികം: അനുകൂല ദിവസമാണ്. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരോടൊപ്പം ആഘോഷപൂര്‍വ്വം സമയം ചെലവിടുകയും ചെയ്യും. അധികം താമസിയാതെ വേതനത്തിലോ വരുമാനത്തിലോ വര്‍ദ്ധനയുണ്ടാകും. ”മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്‌തി പ്രകടിപ്പിക്കും. അതുപോലെ തന്നെ ജീവിത പങ്കാളിയും. ധനു: ധനുരാശിക്കാര്‍ക്ക് ഈ…

രാശിഫലം (22-09-2025 തിങ്കള്‍)

ചിങ്ങം: എല്ലാം വളരെ ഗംഭീരമായി ലഭിച്ചിട്ടുണ്ട് എന്ന് പ്രതീക്ഷിക്കാന്‍ ശ്രമിക്കരുത്. ഇത്തരം പ്രതീക്ഷകള്‍ മാറ്റി വയ്ക്കണം. ലഭ്യമായ സ്രോതസ്സുകളെ കഴിയുന്ന വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കേണ്ടതുണ്ട്, കാരണം, വളരെയൊന്നും ഉല്പ്പാദനക്ഷമതയില്ലാത്ത ഒരു ദിവസമാണ് കാത്തിരിക്കുന്നത്. കന്നി: ചുറ്റുമുള്ളവര്‍ നിങ്ങളോടുള്ള ആരാധനയിലും, നിങ്ങളില്‍ നിന്ന് പ്രചോദനമുള്‍കൊള്ളുവാന്‍ ശ്രമിക്കുന്നതിലും വ്യാപൃതരായിരിക്കും. ബുദ്ധിയും സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനുള്ള കഴിവും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നതാണ്. പ്രണയജീവിതത്തില്‍ ഒരു അത്ഭുതമുണ്ടായേക്കാം. പരസ്‌പരം ഇഷ്‌ടപ്പെടുന്നവരെ സംബന്ധിച്ച് മഹത്തായ എന്തോ ഒന്ന് വരാനിരിക്കുന്നു. കുടുംബവുമായി വളരെ ഗുണകരമായി സമയം ചെലവഴിക്കും. ഉത്തരവാദിത്തങ്ങളും കര്‍മ്മങ്ങളും വരുമ്പോള്‍ താങ്കള്‍ കുടുംബത്തിന്‍റെ കാര്യങ്ങള്‍ ഏറ്റെടുക്കുകയും ഊര്ജ്ജസ്വലമായി പങ്കെടുക്കുകയും ചെയ്യുക. തുലാം: മോശം മനോഭാവവും മോശം വാക്കുകളും പല ബന്ധങ്ങളെയും നശിപ്പിച്ചേക്കാം. അതിനാൽ കഴിയുമെങ്കില്‍, ആശയവിനിമയം പരമാവധി ഒഴിവാക്കുക. കച്ചവടത്തിലെ ഒരു മോശമായ സാഹചര്യത്തിലൂടെ കടന്നുപോകേണ്ടിവന്നേക്കാം. അതിനാൽ ജോലിസ്ഥലത്തുള്ള ആളുകളുമായി പൊരുത്തക്കേടുകൾ ഒഴിവാക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. കോടതികളുമായി ബന്ധപ്പെട്ട നിയമപരമായ…

രാശിഫലം (21-09-2025 ഞായര്‍)

ചിങ്ങം: നിശ്ചയദാർഢ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഗൃഹാന്തരീക്ഷം വളരെയേറെ ശാന്തവും സൗഹൃദപൂർണവും ആയിരിക്കും. വിവാഹിതരായ ദമ്പതികൾ അനുഗ്രഹീതമായ വൈവാഹിക ജീവിതം ആസ്വദിക്കുന്നതായിരിക്കും. മുതിർന്നവര്‍ പല സാഹചര്യങ്ങളിലും ഗുണഫലങ്ങൾ നൽകുന്നതായിരിക്കും. ആഡംബരത്തിനും ആര്‍ഭാടത്തിനുമായി ധാരാളം പണം ചെലവഴിക്കും. പണം മുഴുവനും നഷ്‌ടമാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കന്നി: വളരെയേറെ ഹൈപ്പർ സെൻസിറ്റിവിറ്റിയുള്ളവനും വളരെ വികാരവൈവശ്യം പുലർത്തുന്ന ആളുമായിരിക്കും. പ്രതികൂലസാഹചര്യങ്ങളിൽ വഴങ്ങുന്ന ആളാകരുത്. ആശയസംഘട്ടനങ്ങൾ അവഗണിക്കുക; അല്ലെങ്കിൽ വാദപ്രതിവാദങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. എന്തെങ്കിലും പറയുന്നതിനുമുമ്പ് വാക്കുകളെ നിയന്ത്രിക്കുക. അപ്രകാരം ചെയ്‌തില്ലെങ്കിൽ പ്രിയപ്പെട്ടവരുടെ മനസ്സിനെ പരിക്കേൽപ്പിക്കുന്ന വാക്കുകൾ ഉപയോഗിക്കുകയും ചെയ്യും. ചെലവുകളെ നിയന്ത്രിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ സാമ്പത്തികനില അപകടകരമായ അവസ്ഥയിലെത്താം. തുലാം: നക്ഷത്രങ്ങൾ ഈ ദിവസത്തെ കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കിമാറ്റിയേക്കാം. സാമൂഹ്യപരമായ ഇടപെടലുകൾ ഒഴിവാക്കുന്നതിന് ശാന്തമായ മനോനില പുലർത്തുക. പുതിയ ദൗത്യങ്ങള്‍ തുടങ്ങുന്നത് ഒരു നല്ല തീരുമാനം ആയിരിക്കുകയില്ല. കൂടുതൽ മാനസികസമ്മർദ്ദം ഉണ്ടാകുന്നത് ആരോഗ്യത്തെ ബാധിക്കും. വൃശ്ചികം: സംഭവബഹുല ദിനമായിരിക്കും. അത്ഭുതകരമായ…

രാശിഫലം (20-09-2025 ശനി)

ചിങ്ങം: ചില പുതിയ സംരംഭങ്ങളും ജോലികളും ലഭിക്കും. എന്ത് ഏറ്റെടുത്താലും അവയൊക്കെ വിദഗ്‌ദ്ധമായി പൂർത്തിയാക്കാൻ സാധിക്കും. എന്നിരുന്നാലും, ചില ബന്ധങ്ങളിൽ പ്രശ്‌നങ്ങൾ ഉടലെടുത്തേക്കാം. എളുപ്പത്തിൽ പരിഹരിക്കാനാവുന്ന ഒന്നും തന്നെ ഇല്ല എന്ന കാര്യം മനസ്സിലാക്കണം. കന്നി: കുടുംബബന്ധങ്ങളുടെ പ്രാധാന്യം മനസ്സിലാക്കും. മധ്യസ്ഥതയിൽ ഒത്ത് തീർപ്പാക്കാനുള്ള കഴിവ്, കാര്യങ്ങൾ ഹൃദ്യമായി പരിഹരിക്കുന്നതിന് സഹായിക്കും. ശാന്തമായും കണക്കു കൂട്ടലുകളോടെയുമുള്ള സമീപനം, ജീവിതത്തിലെ പല പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനും ഒപ്പം പല പാഠങ്ങളും പഠിക്കുന്നതിനും സഹായിക്കും. തുലാം: സുഖഭോജനം ലഭിക്കാനുള്ള സാധ്യതയുണ്ട്. ലഭിക്കുന്ന എല്ലാ സ്വാദും നന്നായി ആസ്വദിക്കുക. ജോലിയുടെ കാര്യത്തിൽ വരുന്ന നിരവധി അവസരങ്ങളിൽ നിന്ന് ഏറ്റവുമനുയോജ്യമായത് തെരഞ്ഞെടുക്കേണ്ട ഒരു അവസ്ഥ വന്നേക്കാം. പക്ഷേ ഒന്നും വിഷമിക്കാനില്ല. ഈശ്വരനോട് പ്രാർത്ഥിക്കുക. വേണ്ടത് തെരഞ്ഞെടുക്കാൻ ഒരു പ്രയാസവും ഉണ്ടാകില്ല. വൃശ്ചികം: പ്രസന്നസ്വഭാവം നിയന്ത്രിക്കുകയും ചുറ്റും നന്മ പരത്താൻ കാരണമാകുകയും ചെയ്യും. എല്ലാത്തരം അപവാദങ്ങളിൽ നിന്നും ഒഴിഞ്ഞു മാറും. ഒരുപാടു…

രാശിഫലം (19-09-2025 വെള്ളി)

ചിങ്ങം: പ്രഭാതത്തിൽ ഉദ്ദേശിച്ച ഒരു പ്രത്യേക ലക്ഷ്യം ഇന്നു നേടാൻ കഴിയാതെ വരും. പക്ഷേ ദിവസം പുരോഗമിക്കവേ പ്രശ്‌നങ്ങൾക്ക്‌ ആശ്വാസം കിട്ടും. സ്വതസിദ്ധമായ കഴിവുകൾ വിജയത്തിന്‍റെ അളവ്‌ കൂട്ടാൻ സഹായിക്കും. കഴിവുകളും കഴിവുകേടുകളും വിശകലനം ചെയ്യാനായി ഇരിക്കുമ്പോൾ അത്‌ ഒരു വിമർശനാത്മക രീതിയിൽ പക്ഷപാതമില്ലാതെയും മുൻ വിധിയില്ലാതെയും ചെയ്യുക. കന്നി: നല്ലഫലങ്ങള്‍ ലഭിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. മിതമായ അനുഭവങ്ങള്‍ നല്‍കുന്ന ദിവസമായിരിക്കും. ശാന്തരായിരിക്കും. മാനസികമായി, ശാരീരികമായി, വ്യക്തിപരമായി അനുകൂലമായ ദിനമാണിന്ന്. പ്രൊഫഷണലുകള്‍ക്ക് കാര്യങ്ങൾ വളരെ രസകരവും അനുകൂലവുമാണ്. എന്നിരുന്നാലും, ദിവസത്തിന്‍റെ രണ്ടാം പകുതിയിൽ ചില വ്യത്യസ്‌തമായ ഫലങ്ങള്‍ ലഭിച്ചേക്കാം. തുലാം: ശുചിത്വത്തിന് പ്രത്യേക ശ്രദ്ധ നൽകും. എന്നാൽ അത് വിചിത്രരീതിയിൽ അവസാനിക്കും. ഉച്ചതിരിഞ്ഞ്, കാർ കഴുകാനോ ഉപകരണങ്ങൾ പുനഃക്രമീകരിക്കാനോ വൃത്തിയാക്കാനോ തീരുമാനിക്കും. പൊതുവേ, വസ്‌തുക്കളോടുള്ള ലളിതമായ സമീപനം ക്ഷീണം ഒഴിവാക്കും. വൃശ്ചികം: ദിവസം മുഴുവൻ സൃഷ്‌ടിപരമായ കഴിവുകൾ കൊണ്ട് നിറയും. ജോലിയിലുള്ള…

ഇന്നത്തെ രാശിഫലം (18-09-2025 വ്യാഴം)

ചിങ്ങം: എല്ലായിടത്തുനിന്നും പുകഴ്ത്തലുകളും അഭിനന്ദനങ്ങളും ലഭിക്കും. ഒരുപക്ഷേ പൂർണ്ണമായും സന്തോഷവാനല്ലായിരിക്കാം. നിങ്ങളെ അലട്ടുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തും. വ്യക്തിപരമായ നഷ്‌ടങ്ങളിൽ വികാരാധീനനായേക്കാം. കന്നി: മുഴുവന്‍ ശ്രദ്ധയും വ്യക്തിജീവിതം അപഹരിക്കും. ചിന്തകൾ അവയെ ചുറ്റിപറ്റിത്തന്നെ നിറഞ്ഞിരിക്കും. ബിസിനസ്സുകാർ വളരെ ശ്രദ്ധാലുക്കളായിരിക്കണം. വൈകുന്നേരം ആയാസരഹിതമായ കുറച്ച് സമയം ലഭിച്ചേക്കാം. ആരാധനാസ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ട്. തുലാം: പലതരത്തിലുള്ള മാനസികാവസ്ഥയിലായിരിക്കും. മനസ്സിന്‍റെ കലുഷിതാവസ്ഥ വൈകുന്നേരം വരെ നിലനിന്നേക്കാം. എന്നാൽ വൈകുന്നേരം അവസാനമാകുമ്പോഴേക്കും സന്തോഷകരമായ സർപ്രൈസുകൾ ലഭിക്കുന്നതാണ്. ഏറ്റവും നല്ലത് പ്രതീക്ഷിക്കുമ്പോൾ തന്നെ ഏറ്റവും മോശമായത് സംഭവിച്ചേക്കാമെന്ന് കരുതിയിരിക്കുകയും വേണം. വൃശ്ചികം: പെരുമാറ്റം ഒരു മാന്ത്രികവലയം ഉണ്ടാക്കുകയും ചുറ്റുമുള്ളവരിൽ അത് മതിപ്പുളവാക്കുകയും ചെയ്യും. വികാരങ്ങൾ എന്നത്തേതിലും കൂടുതൽ പ്രകടിപ്പിച്ചേക്കാം. തൊഴിലുമായി ബന്ധപ്പെടുത്തിയാൽ, ഏറ്റവും ഉത്സാഹത്തോടെ പ്രവർത്തിക്കും. പുതിയ പദ്ധതികൾ വരെ തുടങ്ങിയേക്കാവുന്നതുമാണ്. നിങ്ങളുടെ സമയം വരുന്നതിനായി കരുതിയിരിക്കുക. ധനു: കൂടുതൽ ജാഗ്രതപാലിക്കുക്ക. വികാരങ്ങൾ മനസ്സിനെ ഭരിച്ചേക്കാം. അത് തീരുമാനശക്തിയെ തടസ്സപ്പെടുത്തിയേക്കാം. അതിനാൽ…

രാശിഫലം (15-09-2025 തിങ്കള്‍)

ചിങ്ങം: ഇന്ന് ഉയര്‍ന്ന ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് വളരെ ശക്തവും നിര്‍ണായകവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. ജോലിയില്‍ വളരെ സുഗമമായ പ്രവര്‍ത്തനം ഉണ്ടാവുകയും വിജയം നിങ്ങളെ തേടിയെത്തുകയും ചെയ്യും കന്നി: ഇന്ന് ഒരു ഇടവേളയെടുത്ത് കുടുംബാംഗങ്ങളോടൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് ഗുണകരമായി ഭവിക്കും. ജോലിയില്‍ തടസങ്ങള്‍ നേരിടേണ്ടി വരും. ക്ഷമയോട് കൂടി കഠിനമായ സാഹചര്യങ്ങളെ നേരിടുക. നിങ്ങളുടെ ജീവിതത്തില്‍ പുരോഗതി കൈവരിക്കും. തുലാം: ബിസിനസില്‍ നല്ല വരുമാനം ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ജോലിയില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് യാതൊരു സഹായവും പ്രതീക്ഷിക്കരുത്. ഒരു വിനോദ യാത്രക്കോ തീര്‍ഥ യാത്രക്കോ സാധ്യതയുണ്ട്. ആരോഗ്യം നല്ലപോലെ ശ്രദ്ധിക്കുക. ഡോക്‌ടറുമായി നിശ്ചയിച്ച കൂടിക്കാഴ്‌ച തെറ്റിക്കാതിരിക്കുക. വിദേശത്ത് നിന്നും നിങ്ങളെ സന്തോഷിപ്പിക്കുന്ന ഒരു നല്ല വാര്‍ത്ത വന്നെത്തിയേക്കും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ജോലി അമിതമായിട്ടുള്ള ഒരു ദിവസമായിരിക്കും. നിങ്ങൾ അമിതമായ ജോലിഭാരത്തിനും ഉത്തരവാദിത്തത്തിനും ഇടയിൽപ്പെട്ടിട്ടുള്ളവനാകും. സായാഹ്നം നിങ്ങൾക്ക്‌ ശാന്തവും ലളിതവുമായിരിക്കും.…

രാശിഫലം (14-09-2025, ഞായര്‍)

ചിങ്ങം: ലക്ഷ്യങ്ങളിൽ സ്വയം സമർപ്പിക്കുകയും, സഹപ്രവർത്തകരെ അവരുടെ ജോലിയിൽ നിന്ന് വ്യതിചലിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യും. ജീവിതത്തിൽ സന്തോഷം വരാൻ കുറച്ചുകൂടി തുറന്ന ചിന്ത അനിവാര്യമാണ്. മോശമല്ലാത്ത ദിവസം. കന്നി: അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്‌നങ്ങള്‍ നിങ്ങളെ ഏറെ അസ്വസ്ഥനാക്കും. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളും ഉത്‌കണ്‌ഠയും ഫലം കാണാത്ത പ്രവര്‍ത്തനങ്ങളും നിരാശയിലേക്ക് നയിക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും ചെയ്യുന്ന വിമര്‍ശനം വേണ്ടവിധം പരിഗണിക്കില്ല. ആ വിമര്‍ശനങ്ങള്‍ സമയത്തോടൊപ്പം കടന്നുപോകുമെന്ന് നിങ്ങള്‍ കരുതുന്നു. ഇത് ഒരു പക്ഷേ മറ്റുള്ളവരുടെ അനിഷ്‌ടത്തിന് കാരണമാക്കിയേക്കാം തുലാം: കൂടുതൽ സമയവും ജനമദ്ധ്യത്തിലായിരിക്കും. ചുറ്റുമുള്ളവർ നിങ്ങളുടെ ആശയങ്ങളെയും ബഹുമതികളെയും പുകഴ്ത്തും. പുതിയ സംരംഭകരുമായി ജോലി ചെയ്യാനുള്ള സുവർണാവസരമുണ്ടാകും. സാമ്പത്തിക കാര്യങ്ങൾ ചെയ്യാൻ അനുകൂലമായ സമയമാണ് ഇപ്പോൾ. വൃശ്ചികം: ബഹുമതികളെപ്പറ്റി ചിന്തിച്ച്‌ ബുദ്ധിമുട്ടാതെ കഠിനമായി ജോലി ചെയ്യുക. എപ്പോഴും ജോലിക്കാര്യങ്ങളിൽ…

രാശിഫലം (13-09-2025 ശനി)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് നല്ലൊരു ദിവസമാണ്. നിങ്ങളുടെ ജോലിസാമര്‍ത്ഥ്യത്തേയും ആസൂത്രണ മികവിനേയും മേലധികാരികള്‍ അങ്ങേയറ്റം പ്രശംസിക്കും. നിങ്ങള്‍ക്ക് സമൂഹിക അംഗീകാരം നോടാനാകും. പിതാവുമായി നല്ലബന്ധം പുലര്‍ത്താനും അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും ഇന്ന് നിങ്ങള്‍ക്ക് അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. കന്നി: ഇന്ന് നിങ്ങള്‍ ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും. സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരില്‍ നിന്നും പിന്തുണ ലഭിക്കാനും സാധ്യത. വിദേശത്തേക്ക് പോകാൻ തയ്യാറായിട്ടുള്ളവർക്ക് അനുകൂല ദിനം. വിദൂര ദേശങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ നിങ്ങള്‍ക്ക് സംതൃപ്‌തി നല്‍കും. ഉല്ലാസകരമായ ഒരു ദിവസമാകും ഇന്ന്. തുലാം: വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം, മുന്‍കോപം, ചീത്ത വാക്കുകള്‍ ഇവയെല്ലാം ഇന്ന് നിങ്ങളുടെ സന്തോഷത്തെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. ശ്രദ്ധയോടെ പെരുമാറാന്‍ ശ്രമിക്കുക. ഓരോ ചുവടും ഓരോ വാക്കും സൂക്ഷ്‌മതയോടെയാകണം. അപ്രതീക്ഷിത സാമ്പത്തിക ലാഭം ഇന്ന് നിങ്ങള്‍ക്ക് അൽപ്പം ആശ്വാസവും…

രാശിഫലം (12-09-2025 വെള്ളി)

ചിങ്ങം: ഇന്ന് രാവിലെ നിങ്ങള്‍ക്ക് ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടും. ശാന്തത പാലിക്കാനും മോശമായ പെരുമാറ്റം കൊണ്ട് ആരേയും അലോസരപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കുക. ഇന്ന് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യനിലയിലും പുരോഗതി കാണപ്പെടും. വീട്ടിലായാലും ഓഫിസിലായാലും മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും നിങ്ങള്‍ തീരുമാനങ്ങളെടുക്കുക. ഇന്നത്തെ സായാഹ്നം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കുക. കന്നി: ഇന്ന് നിങ്ങളുടെ നക്ഷത്രങ്ങള്‍ ദുര്‍ബലമാണ്. യാത്ര ചെയ്യാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ഉള്ള തീരുമാനങ്ങള്‍ മാറ്റിവയ്‌ക്കുക. കാരണം ഇന്നത്തെ ദിവസം നിങ്ങള്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ മുന്നോട്ട് പോകില്ല. അത് നിങ്ങളെ അസ്വസ്ഥനാക്കും. ഇന്ന് സംസാരിക്കുമ്പോള്‍ നിങ്ങള്‍ നിയന്ത്രണം പാലിച്ചില്ലെങ്കില്‍ അത് സഹപ്രവര്‍ത്തകരുമായുള്ള ബന്ധം ചിലപ്പോള്‍ വഷളാക്കിയേക്കും. ഇന്ന് വൈകുന്നേരം ഒരു മതപരമായ ചടങ്ങില്‍ പങ്കെടുക്കുന്നത് നിങ്ങള്‍ക്ക് ആത്മീയമായ പ്രബുദ്ധത ലഭിക്കാന്‍ സഹായകമായേക്കും. തുലാം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമനായിരിക്കും. ഇന്ന് ആളുകൾ നിങ്ങളില്‍ ആകൃഷ്‌ടരാകും. നിങ്ങളുടെ പെരുമാറ്റത്തെയും വസ്‌ത്ര ധാരണ…