ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഗുണദോഷസമ്മിശ്രമായ ഒരു ദിവസമായിരിക്കും. നിശ്ചയിച്ച ലക്ഷ്യങ്ങള്‍ക്കുവേണ്ടി നിങ്ങൾ പ്രവര്‍ത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. നിങ്ങളുടെ സമീപനം വസ്‌തു നിഷ്‌ഠമായിരിക്കും. മതപരമായ കാര്യങ്ങളില്‍ നിങ്ങൾ വ്യാപൃതനാകും. തീര്‍ത്ഥാടനം ആസൂത്രണം ചെയ്യാനിടയുണ്ട്. വിദേശത്തുള്ള ബന്ധുക്കളില്‍ നിന്നും നിങ്ങൾക്ക് നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. മാനസികമായ അസ്വസ്ഥത നിങ്ങളെ ബാധിക്കാം. നിങ്ങളുടെ കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിങ്ങളെ വിഷമിപ്പിച്ചേക്കാം. ബിസിനസുകാർക്ക് ചില തടസങ്ങള്‍ നേരിട്ടേക്കാം. കന്നി: നിങ്ങള്‍ ചെയ്‌ത പലകാര്യങ്ങള്‍ക്കും ഇന്ന് പ്രതിഫലം ലഭിക്കും. സ്വന്തം രീതിയിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഏല്ലാ ഭാരവും പൂർണമായി വലിച്ചെറിയാൻ സാധിക്കുന്നില്ല. നിങ്ങൾ ശാന്തത നിലനിര്‍ത്താൻ എപ്പോഴും ശ്രമിക്കുക. തുലാം: ഇന്ന് എല്ലാ ലൗകികാനുഭൂതികളും നിങ്ങളെ തേടിയെത്തും. പലതരക്കാരുമായുള്ള ഇടപഴകല്‍, ഉല്ലാസം, ആഘോഷം എന്നിവയൊക്കെ പ്രതീക്ഷിക്കാം. വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആളുകളും നിങ്ങളുടെ തന്നെ പഴയ സുഹൃത്തുക്കളും ചേർന്നുള്ള കൂട്ടായ്‌മ വളരെ ഉന്മേഷകരവും ആഹ്ളാദകരവുമായിരിക്കും.…
Category: ASTROLOGY
നക്ഷത്ര ഫലം (20-06-2025 വെള്ളി)
ചിങ്ങം : ഇന്ന് മതപരവും അതുപോലെതന്നെ മംഗളകരവുമായ പല പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ സാധ്യത. തീർഥാടന സ്ഥലത്തേക്ക് ഒരു യാത്ര പോകാനുള്ള സാധ്യതയും ഫലങ്ങൾ കാണിക്കുന്നുണ്ട്. നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കാനായി പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ദിവസമാണിന്ന്. വിദേശത്തുള്ള നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വാർത്തകൾ നിങ്ങൾ പ്രതീക്ഷിച്ചേക്കാം. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മാനസികമായി അസ്വസ്ഥരായേക്കാം. അതിന്‍റെ പ്രധാന കാരണം നിങ്ങളുടെ കുട്ടികൾ തന്നെ ആയിരിക്കാം. കന്നി : ഈ ദിവസം നിങ്ങൾക്ക് വളരെ ഉത്തമമായ ഒരു ദിവസമായിരിക്കും. നിങ്ങൾക്ക് എളുപ്പത്തിൽ പേരും പ്രശസ്‌തിയും നേടാം. ബിസിനസിലുള്ള ആൾക്കാർക്കിടയിലും, ഒപ്പം തന്നെ അവരുടെ പങ്കാളികൾക്കിടയിലും ധാരാളം ഊർജ്ജസ്വലത കാണാനാകുന്നതാണ്. പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിനായി നടത്തുന്ന ഷോപ്പിങ് നിങ്ങളെ ഒരുപാട് സന്തോഷിപ്പിക്കുന്നതായിരിക്കും. നിങ്ങൾ സുഹൃത്തുക്കളോടൊപ്പം ഒരു യാത്ര നടത്തുന്നതായും ഫലങ്ങളിൽ കാണുന്നുണ്ട്. തുലാം : നിങ്ങൾ ഇന്ന് ശാരീരികമായി മികച്ച നിലവാരം പുലർത്തുന്നു. തൊഴിൽപരമായി നോക്കുകയാണെങ്കിൽ, ഇന്ന് നിങ്ങൾക്ക്…
നക്ഷത്ര ഫലം (18-06-2025 ബുധന്‍)
ചിങ്ങം : അധികം മുൻകോപം വരാതെ നോക്കുക. മാനസികാവസ്ഥ കുറച്ച് സംഘർഷത്തിലാകാൻ സാധ്യതയുണ്ട്, പ്രത്യേകിച്ച് ഇന്ന് പ്രാഭാതത്തിൽ. നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടതുള്ളതുകൊണ്ട് ഈ സംഘർഷാവസ്ഥ തുടരാൻ സാധ്യത കാണുന്നു. കന്നി : അടുത്ത ബന്ധങ്ങളെ തകർക്കുന്നില്ലെങ്കിൽ, ചെറിയ കാര്യങ്ങൾ വലുതാക്കാതിരിക്കുക. നിയമപരമായ പ്രശ്‌നങ്ങൾ കോടതിക്ക് പുറത്തുവച്ച് തീർപ്പാക്കുന്നതാണ് നല്ലത്. സായാഹ്നസമയങ്ങളിൽ പണം ചെലവാക്കി ആസ്വദിക്കുന്നതിന് കുഴപ്പമില്ല. തുലാം : നിങ്ങളുടെ സൃഷ്‌ടി പരവും വിശകലനപരവുമായ കഴിവുകൾ പ്രകടിപ്പിക്കാന്‍ പറ്റിയ ചര്‍ച്ചകളിലും സംവാദങ്ങളിലും ഇന്ന് പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കും. സാഹിത്യരചനയിലാണ് നിങ്ങള്‍ക്ക് താല്‍പര്യമെങ്കില്‍ അതിന് അനുയോജ്യമായ ദിനമാണ് ഇന്ന്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത് നിങ്ങളുടെ തൊഴിലിനും സഹായകമായേക്കും. ഓഫിസിലെ സൗഹാര്‍ദാന്തരീക്ഷം നിങ്ങളുടെ ഉത്‌പാദനക്ഷമത ഉയര്‍ന്ന അളവില്‍ പ്രകടമാക്കാന്‍ സഹായകമായേക്കും. എന്നാല്‍ അമിതമായ വികാരപ്രകടനങ്ങള്‍ നിയന്ത്രിക്കുകതന്നെ വേണം. ഗൃഹാന്തരീക്ഷം ഇന്ന് മുഴുവന്‍ സന്തോഷവും സംതൃപ്‌തിയും നിറഞ്ഞതായിരിക്കും. വൃശ്ചികം : കടുംപിടുത്തം ദോഷം ചെയ്യും. നിങ്ങളുടെ…
നക്ഷത്ര ഫലം (17-06-2025 ചൊവ്വ)
ചിങ്ങം: എല്ലാ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും വിജയകരമായി തരണം ചെയ്യാൻ കഴിയും. ഏതുസാഹചര്യത്തിൽ നിന്നും വിജയിച്ചുവരികയെന്നുള്ളതാണ് ആത്യന്തിക ലക്ഷ്യം. വ്യാപാര-വ്യവസായരംഗത്ത് കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടിവരുന്നതായി കാണുന്നു. വ്യക്തിപരമായ ജീവിതം ചെറിയ തെറ്റുകൾ ഇല്ലാതെ കടന്നുപോകും. കന്നി: വഴിത്തിരിവുണ്ടാകുന്ന ദിവസമാണ്. മുന്നിലുള്ള തക്കതായ അവസരം വിനിയോഗിച്ച് ഭാവി സുന്ദരമാക്കുന്നതിനുള്ള സാമ്പത്തികം നേടിയെടുക്കാൻ ശ്രമിക്കും. ബന്ധങ്ങൾക്കുള്ള സ്ഥാനം ഏറ്റവും മുന്നിലായിരിക്കും. ആത്മീയതയിലേക്ക് ചായുന്നതായി തോന്നുകയും, യോഗയും ധ്യാനവും ചെയ്യാൻ ശ്രമിക്കുകയും ചെയ്യും. തുലാം: ഊർജ്ജസ്വലനും സന്തോഷവാനുമായ വ്യക്തിയായി കാണപ്പെടും. വ്യക്തിജീവിതത്തിൽ സർഗ്ഗാത്മകകഴിവുകൾ പ്രദർശിപ്പിക്കാൻ കഴിയുന്നതോടൊപ്പം തെരഞ്ഞെടുക്കുന്ന വഴിയിൽ അത്യധികം ആദരിക്കപ്പെട്ട നിലയിൽ മുന്നേറാൻ കഴിയുകയും ചെയ്യും. വിദേശത്ത് ഉപരിപഠനം നടത്തുന്നതിനെപ്പറ്റി തീരുമാനമെടുക്കേണ്ടി വരും. വൃശ്ചികം: സ്നേഹത്തിലേക്ക് എല്ലാ ശ്രദ്ധയും ഊർജ്ജവും ചെലുത്തേണ്ട സമയമാണ്. ഗവേഷണ സംബന്ധിയായ ജോലിയേപ്പറ്റി ചിന്തിക്കും. ഇഷ്‌ടങ്ങളെപ്പറ്റി സംസാരിക്കാൻ പറ്റുന്ന പ്രത്യേകതയുള്ള ഒരാളെ കണ്ടെത്തുകയും അയാളുമൊത്ത് സമയം ആസ്വദിക്കുകയും ചെയ്യും. ധനു: ഉദാരമനസ്‌കത പേരിനൊപ്പം ചേർക്കാവുന്നതാണ്.…
നക്ഷത്ര ഫലം (16-06-2025 തിങ്കള്‍)
ചിങ്ങം: പങ്കാളിയിൽ നിന്ന് പ്രതീക്ഷയ്ക്ക് അനുസരിച്ച് ലഭിക്കണമെന്നില്ല. അതിനാൽ വലുതായി പ്രതീക്ഷിക്കാതിരിക്കുക. കച്ചവടക്കാർക്കും ദല്ലാൾമാർക്കും ശുഭമല്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് മുൻ കരുതൽ എടുക്കേണ്ടതാണ്. സൂക്ഷ്‌മ പരിശോധനകൾക്ക് ശേഷമേ പ്രധാനപ്പെട്ട രേഖകളിൽ ഒപ്പുവെക്കാൻ പാടുള്ളു. കന്നി: മനോനില വളരെ ഉയർന്നതാണ്. അത് വലിയ ലക്ഷ്യങ്ങൾ നൽകുകയും നിലവിലുള്ള അതിരുകളെ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഉച്ചയ്ക്ക് ശേഷം സാമ്പത്തികാവസ്ഥയെപ്പറ്റി ഉത്കണ്‌ഠാകുലനായിരിക്കും. നിസ്സാരകാര്യങ്ങൾ മനസ്സിനെ അസ്വസ്ഥമാക്കാൻ സാധ്യതയുള്ളതിനാൽ വൈകുന്നേരം ആധ്യാത്മിക കാര്യങ്ങളിൽ മുഴുകുന്നത് മാനസിക അവസ്ഥയ്ക്ക് നന്നായിരിക്കും. തുലാം: സർക്കാരുമായി ബന്ധപ്പെട്ട ജോലികൾ ഗുണകരമായിത്തീരും. മക്കളുമായുള്ള ബന്ധം വളരെ മെച്ചപ്പെടും. വളരെ അടുത്ത സുഹ്യത്തുക്കളുമായി സന്തോഷകരമായി സമയം ചെലവഴിക്കാൻ സാധിക്കും. വൃശ്ചികം: ഈ ദിനം പ്രിയപ്പെട്ടവർക്കായും മുതിർന്നവരോടുള്ള കടമകൾക്കായും തുല്യമായി വിഭജിക്കപ്പെട്ടിരിക്കുന്നു. മൃദുലമായ മാനസികാവസ്ഥ കാരണം അവരെ സഹായിക്കും. പുതിയ ജീവിതം ആരംഭിക്കാനായി കാത്തിരിക്കുന്നവർക്ക് വൈകുന്നേരത്തോടുകൂടി വിവാഹ ആലോചനകൾ വരും. ധനു: ഗുണകരമായതല്ല; എങ്കിലും അത് നാളേക്കുള്ള പ്രതീക്ഷ…
നക്ഷത്ര ഫലം (15-06-2025 ഞായര്‍)
ചിങ്ങം: സമ്മിശ്രാനുഭവങ്ങളുടെ ദിവസമാണ്. ഗൃഹാന്തരീക്ഷം ശാന്തമായിരിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടേയും കീഴ്‌ജീവനക്കാരുടേയും സഹകരണം ഉണ്ടാകും. എന്നാല്‍ ഗൃഹസംബന്ധമായ ചില ജോലികള്‍ ചെയ്‌തു തീര്‍ക്കുന്നതില്‍ തടസ്സങ്ങള്‍ നേരിടാം. മാതൃപക്ഷത്തുനിന്ന് ചില അസുഖകരമായ വാര്‍ത്തകള്‍ വന്നെത്താം. ജോലിയില്‍ എതിരാളികള്‍ പെട്ടെന്ന് സൃഷ്‌ടിക്കുന്ന ചില തടസ്സങ്ങള്‍ അമ്പരപ്പിച്ചേക്കും. ഇത് ഉല്‍ക്കണ്‌ഠാകുലനാക്കുകയും പൊതുവില്‍ സംശയവും നിരാശയവും വളര്‍ത്തുകയും ചെയ്യും. മേലധികാരികളുമായി ജോലിസ്ഥലത്തോ മുതിര്‍ന്നവരുമായി വീട്ടിലോ ഏറ്റുമുട്ടലുണ്ടാക്കുന്നത് ഒഴിവാക്കുക. കാര്യങ്ങളെ നിരുപാധികം അഗീകരിക്കുകയും പ്രയത്നം തുടരുകയും ചെയ്യുക. കന്നി: ചർച്ചകളിൽ നിന്ന് അകന്നുനില്ക്കുന്നതാണ് നല്ലത്. പെട്ടെന്ന് രോഷാകുലനാകരുത്. അത് ആരോഗ്യകരമായി മുന്നേറുന്ന ചര്‍ച്ചകളെ കടുത്ത വാക് തർക്കങ്ങളാക്കിമാറ്റും. യാദൃശ്ചികമായ ചെലവുകള്‍ ഉണ്ടാകാമെന്നതുകൊണ്ട് കരുതിയിരിക്കുക. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരല്‍ ആശ്വാസം പകരും. അതിനാല്‍ അവരൊന്നിച്ചുള്ള ഒത്തുചേരല്‍ ആസൂത്രണം ചെയ്യുക. ഉദരസംബന്ധമായ അസുഖങ്ങളുണ്ടാകാമെന്നതിനാല്‍ ആരോഗ്യകരമായി ഭക്ഷണം കഴിക്കുക. ഏതെങ്കിലും പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നവര്‍ അത് കരുതലോടെ ചെയ്യണം. തുലാം: സര്‍ക്കാര്‍ ജോലി ചെയ്യുന്നവരെ…
നക്ഷത്ര ഫലം (14-06-2025 ശനി)
ചിങ്ങം: തിക്കും തിരക്കുമുള്ള പരിപാടികളില്‍ കടന്നുകയറ്റം നടത്തിക്കൊണ്ട് വന്നുചേരുന്ന സമ്മര്‍ദ്ദം നേരിടേണ്ടിവന്നേക്കാം. മാനസികവും, ശാരീരികവുമായ നന്മ നിലനിലനിര്‍ത്തണം. പ്രധാന മീറ്റിംഗുകള്‍ കൃത്യമായി അവസാനിപ്പിക്കാന്‍ സാധിക്കുമെങ്കിലും, ദിവസത്തിന്‍റെ അവസാനമാകുമ്പോഴേക്കും ജോലിഭാരം മൂലം തളര്‍ന്നു പോയേക്കാം. ഏതെങ്കിലും വിധത്തില്‍ സന്തോഷിക്കാനും വിശ്രമിക്കാനും ശ്രമിക്കണം. കന്നി: അത്ര തൃപ്‌തികരമല്ലാത്ത ദിവസമാകുന്നു. ‘ഈ ദിവസവും കടന്ന് പോകും’ എന്ന് സമാശ്വസിക്കുക. കുട്ടികളെ പറ്റിയും പ്രിയപ്പെട്ടവരെക്കുറിച്ചും ഉള്ള വേവലാതികള്‍ മനസ്സിന് സ്വസ്ഥത തരില്ല. ആരോഗ്യപ്രശ്‌നം – പ്രത്യേകിച്ചും ഉദരസംബന്ധവും കരള്‍സംബന്ധവുമായവ – ആശങ്കയുണ്ടാക്കുന്നതാണ്. വ്യായാമം, ശരീരക്ഷമത, ക്രിയാത്മകത എന്നിവയില്‍ കുറച്ച് കാലമായി ശ്രദ്ധ പുലര്‍ത്താന്‍ കഴിയുന്നില്ല. വർദ്ധിച്ചുവരുന്ന ചെലവുകളും യോഗചിന്തയിലുള്ള താൽപ്പര്യവും ഇതിന് കാരണമാകാം. ഒരു പ്രിയപ്പെട്ടയാളേയോ അടുത്ത സുഹൃത്തിനേയോ കണ്ട് മനസ്സ് തുറന്ന് സംസാരിക്കുന്നതാണ് മാനസിക സംഘര്‍ഷം ലഘൂകരിക്കാനുള്ള ഏറ്റവും നല്ല മരുന്ന്. ഇത്തരം കൂടിക്കാഴ്‌ചകള്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ക്കുള്ളതല്ലെന്ന് അറിയുക. ഓഹരി വിപണിയില്‍ മുതല്‍ മുടക്കുമ്പോള്‍…
നക്ഷത്ര ഫലം (13-06-2025 വെള്ളി)
ചിങ്ങം: ചെറിയ ചില പ്രശ്‌നങ്ങൾ ഉണ്ടായേക്കാമെങ്കിലും പൊതുവില്‍ ഒരു ഭാഗ്യദിവസമായിരിക്കും. കോപം നിയന്ത്രിക്കുന്നത് മറ്റ് പ്രധാനകാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. സ്പോര്‍ട്ട്സ്, കല, സാംസ്‌കാരിക കാര്യങ്ങള്‍ എന്നിവ പോലെ നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന മേഖലയിലൊക്കെ പ്രവര്‍ത്തിക്കാന്‍ താല്‍പപ്പര്യപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും. കന്നി: അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. അനിയന്ത്രിതമായ ചില കാരണങ്ങളാല്‍ നിഷ്ക്രിയത അനുഭവപ്പെടുന്നത് ഉല്‍ക്കണ്‌ഠാകുലനാക്കിയേക്കാം. പ്രിയപ്പെട്ടവരുമായുള്ള ഏറ്റുമുട്ടല്‍, ജീവിത പങ്കാളിയുമായുള്ള സൗന്ദര്യപ്പിണക്കം, കുത്തി മുറിവേല്‍പിച്ചേക്കാവുന്ന ഒരു അപമാനം, അല്ലെങ്കില്‍ അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്ക, എന്നിവ സ്വൈര്യക്കേടിന് കാരണമാകാം. വസ്‌തു സംബന്ധമായ പ്രശ്‌നങ്ങളിലോ നിയമപ്രശ്‌നങ്ങളിലോ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക. തുലാം: ശാന്തവും അനുഗ്രഹീതവുമായ അനുഭവത്തിന് ഏതെങ്കിലും മതപരമായ സ്ഥലം സന്ദര്‍ശിക്കുക. ജീവിതത്തിലെ…
നക്ഷത്ര ഫലം (12-06-2025 വ്യാഴം)
ചിങ്ങം:യാത്ര ചെയ്യുന്നതിന് വളരെ താത്‌പര്യമുണ്ടായിരിക്കും. കുടുംബാംഗങ്ങളെയും വളരെ അടുത്ത സുഹൃത്തുക്കളെയും ഉള്‍പ്പെടുത്തി ഒരു ഒരു യാത്ര ആസൂത്രണം ചെയ്യും. ക്രിയാത്മകമായ ജോലികളിലേര്‍പ്പെട്ടിരിക്കുന്നവര്‍ പ്രശംസാര്‍ഹമായ വിധത്തില്‍ പ്രവര്‍ത്തിക്കും. വളരെ ഊര്ജ്ജസ്വലമായ ഒരു ദിവസം കാത്തിരിക്കുന്നു. കന്നി: ഒരു നല്ല ദിവസമായിരിക്കാന്‍ സാദ്ധ്യതയില്ല. മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാദ്ധ്യത. അമ്മയുടെ ശാരീരിക പ്രശ്‌നങ്ങള്‍ മനസ്സിനെ അലട്ടിയേക്കാം. വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. വെള്ളത്തിനെ പേടി ഒരു പ്രശ്‌നമായേക്കാം. സ്ത്രീകളുമായി ഇടപഴകുന്നത് ഒഴിവാക്കുക. ആക്ഷേപിക്കപ്പെടാൻ സാദ്ധ്യതയുള്ള ചുറ്റുപാടുകള്‍ ഒഴിവാക്കുക. പണച്ചെലവിന് സാദ്ധ്യത തുലാം: നേട്ടങ്ങളില്‍ എതിരാളികളെയും ശത്രുക്കളെയും അസൂയ ഉള്ളവരാക്കി തീര്‍ക്കും. അവര്‍ ഏതുവിധേനയും നിങ്ങളെ തകര്‍ക്കാനും ആക്ഷേപിക്കാനും ഇടയുള്ളതിനാല്‍ വളരെ സൂക്ഷിക്കണം. അവരെ നേരിടാൻ ശ്രമിക്കുന്നതിനുപകരം, നിങ്ങളുടെ രാഷ്ട്രീയ സ്വാധീനങ്ങൾ വിനിയോഗിക്കാനും വിലയേറിയ ഉൾക്കാഴ്‌ചയോടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും ശ്രമിക്കണം. വൃശ്ചികം: കാര്യങ്ങള്‍ സ്‌തംഭനാവസ്ഥയിലായിരിക്കും. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം.…
നക്ഷത്ര ഫലം (11-06-2025 ബുധന്‍)
ചിങ്ങം: നിങ്ങൾ ഇന്ന് മുഴുവൻ ദിവസവും കർമ്മനിരതനായിരിക്കും. വലിയ കോർപ്പറേഷനുകളിലൽ ജോലിചെയ്യുന്നവർക്ക് ഇന്ന് അവരുടെ മേലുദ്യോഗസ്ഥന്മാരുടെ വലിയ പ്രതീക്ഷകൾ സാക്ഷാത്കരിക്കേണ്ടി വരും. വീട്ടമ്മമാർക്ക് അവരുടെ പതിവ് ജോലികളോടൊപ്പം തന്നെ മറ്റു ചില ജോലികളും കൈകാര്യം ചെയ്യേണ്ടിവരും. ഇത് നിങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. കന്നി: കൂടുതലൽ ജോലി ചെയ്യണമെന്നുള്ള നിങ്ങളുടെ ആഗ്രഹം ഇന്ന് വളരെ മുൻപന്തിയിലായിരിക്കും. ദിവസം മുഴുവൻ കഠിനമായി ജോലി ചെയ്‌തശേഷം നിങ്ങൾക്ക് മാനസികോല്ലാസം നൽക്കുന്ന പ്രൈവറ്റ് പാർട്ടികളിലോ, സാമൂഹിക കൂട്ടായ്‌മകളിലോ പങ്കെടുക്കാൻ ശ്രമിക്കുക. തുലാം: നിങ്ങളുടെ അതേ മാനസികാവസ്ഥയുള്ളവരെ ഇന്ന് കണ്ടുമുട്ടുകയും നിങ്ങൾക്ക് വളരെയധികം താൽപര്യമുള്ള ചർച്ചകൾ അവരുമായി നടത്തുകയും ചെയ്യും. നിങ്ങൾ ഈ ലോകത്തിൻ്റെ വിജ്ഞാനം വർദ്ധിപ്പിക്കാൻ ശ്രമിക്കുകയും നിങ്ങളുടെ ശ്രമങ്ങളിൽ വിജയിക്കുകയും ചെയ്യും. വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് സ്നേഹവും ഒടുങ്ങാത്ത അഭിനിവേശവും ഒരു ജീവിതചര്യതന്നെയാണ്. ഇന്നത്തെ ദിവസം അതിൽ നിന്നും വിഭിന്നമല്ല. കാരണം നിങ്ങൾ…
